Friday, April 26, 2024
Novel

നെഞ്ചോരം നീ മാത്രം : ഭാഗം 7

Spread the love

എഴുത്തുകാരി: Anzila Ansi

Thank you for reading this post, don't forget to subscribe!

കണ്ണൻ പോയതിനു ശേഷവും അഞ്ജലി അതേ നിൽപ്പ് തന്നെ തുടർന്നു…. രാവിലെ ഉണർന്നപ്പോൾ അഞ്ജലി നിലത്ത് ആയിരുന്നു കിടന്നിരുന്നത്…. അലമാരയിൽ നിന്നും ഒരു ചുരിദാറും എടുത്ത് കുളിക്കാൻ അവൾ കുളിമുറിയിലേക്ക് കയറി… തണുത്ത വെള്ളം കോരി ദേഹത്തൊഴിച്ചിട്ടും ശരീരം ചുട്ടു പൊള്ളുന്നതു പോലെ അവൾക്ക് തോന്നി…. അവളുടെ മനസ്സിനെയും ശരീരത്തെയും ശാന്തമാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല….

ചെറിയമ്മയുടെ ഉറക്കെയുള്ള വിളിയിലാണ് അഞ്ജു സ്വബോധത്തിലേക്ക് വന്നത് വേഗം കുളിച്ച് ഇറങ്ങി അടുക്കളയിലേക്ക് ചെന്നു… പതിവ് പോലെ ജോലികളെല്ലാം അവൾ ഓരോന്നായി ഒതുക്കി കോളേജിലേക്ക് പോകാൻ ഇറങ്ങി…. അവളെ കാത്ത് രേവു ബസ്റ്റോപ്പിൽ തന്നെ ഉണ്ടായിരുന്നു… ഒന്നു രണ്ടാഴ്ചയായി ക്ലാസ്സ് ഇല്ലായിരുന്നുതുകൊണ്ട് അവർ തമ്മിൽ കാണാറില്ലായിരുന്നു.. അഞ്ജുവിന് ഫോൺ ഇല്ലാത്തതുകൊണ്ട് രേവതിക്ക് അഞ്ജലിയുടെ വിശേഷങ്ങൾ ഒന്നും അറിയാൻ കഴിഞ്ഞില്ല….

അഞ്ജലിയുടെ ആ രൂപം കണ്ടിട്ട് രേവതിക്ക് വല്ലാതെ വിഷമം തോന്നി… കണ്ണ് എല്ലാം കുഴിഞ്ഞു ചുറ്റും കറുത്ത പാടുകൾ പടർന്നിരുന്നു…ശരീരം ആകെ ഒന്നുകൂടി മോശമായി… എന്തോ കാര്യമായിട്ട് അവൾക്ക് സംഭവിച്ചിട്ടുണ്ടെന്ന് രേവതിക്ക് മനസ്സിലായി… അഞ്ജലി അവളുടെ അടുത്തേക്ക് എത്തിയതും രേവതിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു… ഇത്ര ദിവസം മനസ്സിൽ അടക്കിപ്പിടിച്ച വേദനകൾ മൊത്തം അവൾ കരഞ്ഞു തീർത്തു….

എന്താ മോളെ എന്തുപറ്റി രേവതി വെപ്രാളത്തോടെ ചോദിച്ചു… അഞ്ജു ഒന്നും മിണ്ടാതെ അപ്പോഴും അവളുടെ തോളിൽ തന്നെ കിടന്നു…അഞ്ജുട്ടി ഇന്ന് നമ്മുക്ക് കോളേജിൽ ഉച്ചയ്ക്ക് ശേഷം കേറാം നീ വാ ഇപ്പൊ…. അവൾ അഞ്ജലിയും പിടിച്ച് അടുത്തുള്ള ഒരു കോഫി ഷോപ്പിലേക്ക് കേറി…. അവിടെ ഒരു മൂലയിലെ ഒതുങ്ങിയ ടേബിളിന് അരികെ അവർ സ്ഥാനം പിടിച്ചു…. ഇനി പറ എന്താ കാര്യം…. അഞ്ജലി ഒരു തേങ്ങലോടെ ഇതുവരെ സംഭവിച്ച കാര്യങ്ങൾ എല്ലാം രേവതിയോട് പറഞ്ഞു….

കേട്ടതൊന്നും വിശ്വസിക്കാനവാതെ സ്തംഭിച്ച് ഇരിക്കുകയായിരുന്നു രേവതി… നീ എന്താ അഞ്ജു ഈ പറയുന്നേ… കിങ്ങിണി മോൾക്ക് വേണ്ടി നീ കണ്ണേട്ടനെ ഉപേക്ഷിക്കാൻ തയ്യാറായോ….? അതിന് കണ്ണേട്ടൻ സമ്മതിക്കുകയും ചെയ്തോ…? കിങ്ങിണി മോൾക്ക് വേണ്ടി മാത്രമാല്ല രേവു…. മരിച്ചുപോയ എന്റെ അമ്മയ്ക്ക് വേണ്ടികൂടിയ…. അവരെ ഇപ്പോഴും ജീവനുതുല്യം സ്നേഹിക്കുന്ന എന്റെ അച്ഛന് വേണ്ടി… അമ്മയ്ക്ക് വേണ്ടിയോ നീ എന്താ ഈ പറയുന്നേ….

അതേ…..ഞാൻ മേടെഴുത് വീട്ടിലെ ശിവപ്രസാദിന്റെ രക്തമല്ല…. എന്റെ അമ്മ ജാനകിക്ക് കിച്ചു എന്ന് പറയുന്ന ആളിൽ ജനിച്ചതാണ് ഞാൻ… മരിച്ചുപോയ എന്റെ അമ്മേ മോശക്കാരിയായി ഈ സമൂഹം ചിത്രീകരിക്കുന്നത് കാണാൻ എനിക്ക് വയ്യ… അച്ഛൻ എന്നോട് ആദ്യായിട്ട് ഇതു മാത്രമാണ് ആവശ്യപ്പെട്ടതും… അവളുടെ അമ്മേടെ ജീവിതത്തിൽ നടന്ന കാര്യങ്ങളെല്ലാം അഞ്ജു രേവതിയോട് പറഞ്ഞു…അത് രേവതിയിൽ സങ്കടം ഉണര്ത്തി….. കണ്ണേട്ടന്റെ അമ്മ ഇത്രയും വൃത്തികെട്ട സ്ത്രീയായിരുന്നോ…?

കഷ്ടം തന്നെ… സ്വന്തം മകന്റെ സന്തോഷത്തിന് വിലങ്ങുതടിയാകുന്ന ഒരു അമ്മ… അഞ്ജു നിനക്ക് കണ്ണേട്ടനെ മറക്കാൻ പറ്റുമോ മോളെ…. ഇല്ല രേവു… ഇന്നലെ കണ്ണേട്ടൻ വന്നു പറഞ്ഞതൊക്കെ കേട്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ലടീ…. എനിക്ക് മരിക്കാണ് തോന്നിയത്….. അച്ഛനെയും അച്ഛമ്മയും ഓർത്തിട്ടാണ് അത് ഞാൻ ചെയ്യാത്തത്…..പക്ഷേ കണ്ണേട്ടന്റെ അഞ്ജുസ് ഇന്നലെ മരിച്ചു രേവു… ഇപ്പോ നിന്റെ മുന്നിലിരിക്കുന്നത് വെറും ജീവജഡമായ അഞ്ജലി ആണ്….

നിറഞ്ഞ് ഒഴുകിക്കൊണ്ടിരിക്കുന്ന കണ്ണ് തുടച്ചു കൊണ്ട് അവൾ പറഞ്ഞു…. അഞ്ജു ഞാൻ നിന്നോട് ഒരു കാര്യം പറയട്ടെ…. മ്മ്മ് ….. എല്ലാരും പറഞ്ഞത് വച്ചുനോക്കുമ്പോൾ ശ്രീഹരി ഒരു നല്ല മനുഷ്യനാണ്… ഇനി അദ്ദേഹത്തിന്റെ ജീവിതത്തിൽ കിങ്ങിണി മോളുടെ അമ്മ ആയിട്ട് മാത്രമല്ല… അദ്ദേഹത്തിന്റെ ഭാര്യ കൂടിയായിട്ടാണ് ആ വീട്ടിലേക്ക് ചെന്നു കയറുന്നത്…. നീ ഈ രീതിയിൽ തുടർന്നാൽ അദ്ദേഹത്തിന്റെ ജീവിതം കൂടി ആകില്ലേ നീ നശിപ്പിക്കുന്നത്….

അതുകൊണ്ട് കിങ്ങിണി മോൾക്ക് ഒരു നല്ല അമ്മ അവുന്നതിനോടൊപ്പം നിനക്ക് ശ്രീഹരിയുടെ ഒരു നല്ല ഭാര്യയാവാനും കഴിയണം… നിന്റെ അമ്മ ജീവനോടെ ഇരിപ്പുണ്ടായിരുനെങ്കിൽ ഇതുതന്നെയായിരിക്കും നിനക്ക് പറഞ്ഞു തരുന്നത്… പിന്നെ നിന്റെ ഈ തൊട്ടാവാടി സ്വഭാവം മാറ്റണം അഞ്ജു… രേവു നീ പറഞ്ഞപ്പോളാണ് അക്കാര്യം ഞാൻ ചിന്തിച്ചത് കൂടി…. കണ്ണേട്ടനെ മനസ്സിലിട്ടു കൊണ്ട് എനിക്ക് ഒരു നല്ല ഭാര്യ ആകാൻ കഴിയുമോ..?

ഇപ്പോഴും എന്റെ മനസ്സിൽ കണ്ണേട്ടൻ അല്ലാതെ വേറെ ആരും ഇല്ല… പറ്റും …എന്റെ അഞ്ജുവിനെ കൊണ്ട് പറ്റും… എനിക്ക് അതിൽ ഒരു സംശയവുമില്ല പക്ഷേ നീ ശ്രമിക്കണം… താലിക്കും സിന്ദൂരത്തിനും ഒരു ശക്തിയുണ്ട് അഞ്ജു…. അത് ഇപ്പോൾ നിനക്ക് മനസ്സിലാകണമെന്നില്ല പക്ഷേ നിന്റെ ശരീരത്തിൽ അവ രണ്ടും സ്ഥാനം പിടിക്കുമ്പോൾ നിന്നിലെ മാറ്റങ്ങൾ നിനക്ക് തന്നെ മനസ്സിലാകും അത് ഉൾക്കൊണ്ട് ജീവിക്കാൻ നിനക്ക് കഴിയണം….

ഒരിക്കൽ നിന്റെ നെറുകയിൽ സിന്ദൂരം ചാർത്തിയാവനെ ഒരിക്കലും നിനക്ക് നിഷേധിക്കാനോ സ്നേഹിക്കാതിരിക്കാനോ കഴിയില്ല അവൻ ഇനി എത്രയൊക്കെ മോശക്കാരനായാലും…. കിങ്ങിണി മോൾക്ക് വേണ്ടത് അച്ഛന്റെയും അമ്മയുടെയും വെവ്വേറേയുള്ള സ്നേഹമല്ല… ഒരു അച്ഛന്റെയും അമ്മയുടെയും ഒരു പോലെയുള്ള കരുതലാണ് വേണ്ടത്… അതിന് നിങ്ങൾ തമ്മിൽ പരസ്പരം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യണം…

ഞാൻ പറയുന്നത് നിനക്കു മനസ്സിലാവുന്നുണ്ടോ അഞ്ജു…? മ്മ്മ്… അഞ്ജലി ഒന്നു മൂളി…. അഞ്ജു എനിക്ക് മനസ്സിലാവും നിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ….. കണ്ണേട്ടൻ എത്രത്തോളം ആഴത്തിൽ നിന്റെ മനസ്സിൽ വേര് ഉറപ്പിച്ചു എന്ന് വേറെ ആരെക്കാളും നന്നയി അറിയാം എനിക്ക്… നിന്റെ അച്ഛൻ ഇന്നും നിന്റെ അമ്മയെ സ്നേഹിക്കുന്നുണ്ട് എന്ന് നീ പറഞ്ഞില്ലേ….എന്നുകരുതി നിന്റെ അച്ഛൻ നിന്റെ ചെറിയമ്മയുടെ അവകാശങ്ങൾ നിഷേധിച്ചോ….

നിന്നിലെ കടമകൾ നീ നന്നായി നിർവഹിക്കണം….. നല്ലൊരു അമ്മയിൽ ഉപരി നല്ലൊരു ഭാര്യ ആകാൻ നീ ശ്രമിക്കണം.. അഞ്ജലി രേവുനെ ഒന്നു നോക്കി… നീ എന്നെ നോക്കണ്ട…. നിന്റെ സ്നേഹവും കരുതലും കൊതിക്കുന്ന ഒരു കുഞ്ഞു അവിടെയുണ്ട്…. അതിനു വേണ്ടത് മാതാപിതാക്കളെയാണ്…. അല്ലാതെ രണ്ട് അപരിചിതരെ അല്ല…. അതുകൊണ്ട് എന്റെ മോള് എല്ലാ രീതിയിലും ഈ ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ നിന്നെക്കൊണ്ട് കഴിയുന്നതൊക്കെ ശ്രമിക്കണം…..

ഞാൻ നേരത്തെ പറഞ്ഞതുപോലെ അതിന് ആദ്യം വേണ്ടത് നിന്റെ ഈ തൊട്ടാവാടി സ്വഭാവം മാറ്റണം..രേവതി ഒരമ്മയുടെ കരുതലും സ്നേഹത്തോടെയും ഓരോന്നും അഞ്ജുവിന് പറഞ്ഞുകൊടുത്തു….. അഞ്ജലി രേവതി പറഞ്ഞത് എല്ലാം മൂളിക്കേട്ടു…. 17 ന് അല്ലേ കല്യാണം നീ എന്നെ വിളിക്കുന്നില്ലേ…. നീ വിളിച്ചില്ലേലും ഞാൻ വരും… എന്റെ അഞ്ജു നീ എന്തായാലും ഈ കല്യാണത്തിന് സമ്മതിച്ചു… ഇനി വേറെ എന്തെങ്കിലും ആലോചിച്ച് വിഷമിച്ചിട്ട് കാര്യമില്ല… ഇനിയുള്ള ജീവിതം എങ്കിലും നീ നിനക്ക് വേണ്ടി ജീവിക്ക്…

അഞ്ജലി പൊട്ടിക്കരഞ്ഞുകൊണ്ട് രേവതിയെ വീണ്ടും കെട്ടിപ്പിടിച്ചു… ഉച്ച കഴിഞ്ഞ് അവർ കോളേജിലെത്തി… ലാസ്റ്റ് ഇയർ പ്രോജക്ട് നടക്കുന്നതു കൊണ്ട് വലുതായിട്ട് അവർക്ക് ക്ലാസ് ഒന്നും ഇല്ലായിരുന്നു… വൈകുന്നേരം കോളേജിൽ നിന്നിറങ്ങാൻ നേരം അവരുടെ അഞ്ചാമത്തെ സെമസ്റ്റർ റിസൾട്ട് വന്നു എന്ന് ടീച്ചർ പറഞ്ഞു…. അഞ്ജലിക്ക് റിസൾട്ട് നോക്കാൻ ഒന്നും ഒരു ഉത്സാഹവും തോന്നിയില്ല… രേവതി തന്റെ ഫോണിൽ അഞ്ജുവിന്റെ കുടി നോക്കി… ഇപ്രാവശ്യവും യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് അഞ്ജലിക്ക് തന്നെയാണ്….

എല്ലാവരും അഞ്ജലിയുടെ ചുറ്റും കൂടി… ആശംസകൾ ഒക്കെ പറഞ്ഞവരോട് മറുപടി ഒരു തെളിച്ചമില്ലാത്ത ചിരിയിൽ ഒതുക്കി…റിസൾട്ട് വന്നതുകൊണ്ട് തന്നെ ഉടനെ ആറാമത്തെ സെമസ്റ്റർ എക്സാം ഡേറ്റ് പബ്ലിഷ് ചെയ്യും…. അടുത്തദിവസങ്ങളിൽ അതും പ്രതീക്ഷിക്കാം… കുട്ടികളെല്ലാം വിഷമത്തോടെ പറഞ്ഞു…. പിന്നെ അങ്ങോട്ട് പ്രോജക്ടിന്റെ തിരക്കിലായിരുന്നു അഞ്ജലിയും രേവതിയും ഒക്കെ… ഇടയ്ക്ക് കണ്ണന്റെ ഓർമ്മകൾ അവളെ വേദനിപ്പിച്ചെങ്കിലും…. രേവതി ഓരോന്ന് പറഞ്ഞ് അവളെ അതിൽ നിന്ന് ശ്രദ്ധ തിരിക്കുമായിരുന്നു..

ദിവസങ്ങൾ ഓരോന്നും കൊഴിഞ്ഞു വീണു കൊണ്ടിരുന്നു… എക്സാമിനേഷൻ ഡേറ്റ് വന്നു… ഈ മാസം 27 ന് തുടങ്ങും… വിവാഹത്തിനുള്ള വസ്ത്രങ്ങളും മറ്റും എടുക്കാൻ പോകാൻ അഞ്ജലിയെ ശ്രീഹരിയുടെ അമ്മ വിളിച്ചിരുന്നു… അവൾ ആവുന്നതും പറഞ്ഞ് ഒഴിഞ്ഞുമാറാൻ നോക്കിയതാ പക്ഷേ കിങ്ങിണി മോളുടെ നിർബന്ധം കൂടിയപ്പോൾ പോകാതിരിക്കാൻ കഴിഞ്ഞില്ല…. അവർ അഞ്ജലിയെ കൂട്ടാൻ 11 മണിക്ക് അവിടെ എത്താമെന്ന് രാത്രി കീർത്തി വിളിച്ചു പറഞ്ഞിരുന്നു… പ്രായത്തിൽ അഞ്ജലിയെകാൽ മൂത്തതാണ് കീർത്തി….

ഏട്ടന്റെ ഭാര്യ അനിയന്റെ ഭാര്യയെ ചേച്ചി എന്ന് വിളിക്കുന്നത് ശരിയല്ലല്ലോ… അതുകൊണ്ട് കീർത്തി എന്ന് വിളിച്ചാൽ മതിയെന്ന് അവൾ പറഞ്ഞിരുന്നു….. കുറഞ്ഞ സമയം കൊണ്ട് തന്നെ അവിടുത്തെ അമ്മയും അച്ഛനും കീർത്തിയും ഉണ്ണിയേട്ടനും കിങ്ങിണി മോളും അഞ്ജുവിനോട് കൂടുതൽ അടുത്തു… രാവിലെ കുളിച്ചു വീട്ടിലെ ജോലികളെല്ലാം ഒതുക്കി മുറിയിൽ പോയി ഇട്ടിരുന്ന വേഷം മാറി അഞ്ജു ഒരു ചുരിദാർ ഇട്ടു…. 11 മണി കഴിഞ്ഞപ്പോൾ അവർ അവിടെ എത്തി…. അഞ്ജലികൊപ്പം ആവണിയും പോയി….

അവിടുന്ന് ഹരിയുടെ അച്ഛനും അമ്മയും കിങ്ങിണി മോളും കീർത്തിയും മാത്രമേ ഉള്ളായിരുന്നു…..അവർ ടൗണിലെ ഒരു വലിയ തുണി കടയിൽ തന്നെ കയറി….. ആദ്യം അഞ്ജലക്കുള്ള പുടവ തന്നെയാണ് നോക്കിയത്….. അഞ്ജലിക്ക് ഒന്നിനും താല്പര്യം തോന്നിയില്ല അത് ശ്രദ്ധിച്ച് ശാരദ അവളോട് ചോദിച്ചു…. മോൾക്ക് ഇവിടുത്തെ ഒന്നും ഇഷ്ടമായില്ലേ…? വേറെ എവിടെയെങ്കിലും പോയി നോക്കണോ…?

അയ്യോ വേണ്ട അമ്മേ…. ഞാൻ ആദ്യായിട്ടാ ഇങ്ങനെ തുണിയെടുക്കാൻ ഒക്കെ വരുന്നത്… എനിക്ക് ഇതിനെക്കുറിച്ചൊന്നും വലിയ ധാരണയില്ല അതുകൊണ്ടണ്… അമ്മേ എന്നോട് ക്ഷമിക്കണം… അയ്യോ എന്തിനാ മോളെ നീ ഇതിനൊക്കെ ക്ഷമ ചോദിക്കുന്നത് മോൾക്ക് ഇഷ്ടമുള്ളതെല്ലാം എടുത്തോ…. ഹരിക്ക് ഒരുപാട് കടുപ്പമുള്ള കളർ ഒന്നും ഇഷ്ടമല്ല…. അതുകൊണ്ട് തന്നെ ക്രീം കളറിൽ ഗോൾഡൻ വർക്കുള്ള ഒരു സാരി സെലക്ട് ചെയ്തു… അമ്പലത്തിൽ വെച്ച് അടുത്തുള്ള ബന്ധുക്കൾ മാത്രം ചേർന്നുള്ള ഒരു താലികെട്ട് ആണ് തീരുമാനിച്ചിരിക്കുന്നത്…

അതുകൊണ്ട് തന്നെ അതിനോടൊപ്പം ഒരു കസാവിന്റെ മുണ്ടും നേരിയതും കൂടി എടുത്തു… ഹരിക്ക് ഏറ്റവും ഇഷ്ടം കറുപ്പാണ്… അതുകൊണ്ട് റിസപ്ഷന്ന് ഇടാൻ ഒരു പ്ലെയിൻ കറുത്ത കളർ ഗൗൺനാണ് എടുത്തത്… പിന്നെ അവൾക്കു വേണ്ടി കുറേ ഡ്രസ്സുകൾ വീട്ടിൽ ഇടാനും പുറത്തുപോകുമ്പോൾ ഇടാൻ ഉള്ളതും എടുതു… കിങ്ങിണി മോള് അഞ്ജലിയുടെ കയ്യിലിരുന്ന ഉറങ്ങി… എത്രനേരം അവൾ കൂടെ ഉണ്ടായതുകൊണ്ടാണ് അഞ്ജലിക്ക് പിടിച്ചുനിൽക്കാൻ പറ്റിയത്…

അഞ്ജലിക്ക് എന്തോ ഒരു വിമ്മിഷ്ടം പോലെ തോന്നി… കണ്ണന്റെ ഓർമ്മകൾ അവളെ വീണ്ടും തളർത്താൻ തുടങ്ങിയിരുന്നു…. ഉച്ചയോട്ട് അടുപ്പിച്ച് അവർ തുണിയെല്ലാം വാങ്ങി പുറത്തേക്കിറങ്ങി….. ആഹാരം കഴിക്കാൻ ഒരു കടയിൽ കയറി… കിങ്ങിണി മോളെ വിളിച്ചു ഉണർത്തി അവൾക്ക് ആഹാരം അഞ്ജലി തന്നെ വാരി കൊടുത്തു… അവിടെ നിന്നും ഒരു ജ്വല്ലറിയിൽ കയറി അഞ്ജലിയുടെ അളവിന് പറ്റിയ മോതിരം അവിടെ നിന്നും എടുത്തു….

ശാരദാമ്മ അവൾക്കു വേണ്ടി മാലയും രണ്ടുമൂന്ന് വളയും അങ്ങനെ കുറിച്ച് ആഭരണങ്ങൾ എടുത് അഞ്ജലി ഏൽപ്പിച്ചു.. അവൾ അത് സ്നേഹപൂർവ്വം നിരസിച്ചു… ഇതു മോൾക്ക് വേണ്ടി അമ്മ വാങ്ങിയതാണ്…. അമ്മയ്ക്ക് ഒന്നും തോന്നരുത്…. ഇപ്പോൾ എനിക്ക് ഇത് വേണ്ട അമ്മേ…അമ്മ തന്നെ വെച്ചോളൂ… ഞാൻ സ്വർണ്ണം ഒന്നും ഉപയോഗിക്കാറില്ല….പിന്നെ അമ്മയ്ക്ക് അത്ര നിർബന്ധമാണെങ്കിൽ ഞാനവിടെ വരുമ്പോൾ വാങ്ങിച്ചോളാം….

ശാരദാമ്മ അവളുടെ മുഖം ഒന്ന് തലോടി നെറുകയിൽ ഒന്നു ചുംബിച്ചു… അച്ഛമ്മേ എന്റെ അമ്മയെ ഉമ്മ ബേക്കണ്ട…..അമ്മ കിങ്ങിണി മോളുടെ അമ്മയാ…. ചുണ്ടു പിളർത്തി ശാരദാമ്മയോട് കിങ്ങിണി മോള് പറഞ്ഞു… അമ്പടി കേമി അമ്മയെ കിട്ടിയപ്പോൾ ഞങ്ങളെ ആരെയും വേണ്ട അല്ലേ…. നീ അങ്ങ് വാ അച്ചമ്മേ എന്നു വിളിച്ച്….ഹ്മ്മ്മ് കപട പരിഭവത്തോടെ കൂടി ശാരദാമ്മ കിങ്ങിണി മോളോട് പിണങ്ങി മുഖം തിരിച്ചു… എനിക്ക് അച്ഛമ്മേ ബേണ്ട അമ്മയെ മതി…

കിങ്ങിണി മോള് അഞ്ജലിയുടെ തോളിൽ കിടന്നുകൊണ്ട് ശാരദമ്മയോട് പറഞ്ഞു… കുഞ്ഞിന് അഞ്ജലിയോടുള്ള സ്നേഹം കണ്ട് അവിടെ നിന്നവരുടെ എല്ലാം കണ്ണുനിറഞ്ഞു…. തിരികെ അഞ്ജലിയെ വീട്ടിൽ കൊണ്ട് ഇറക്കിയപ്പോൾ കിങ്ങിണി മോൾക്ക് വല്യ സങ്കടമായിരുന്നു ഒരുവിധം സമാധാനപ്പെടുത്തിയാണ് അവരോടൊപ്പം അഞ്ജലി അവളെ പറഞ്ഞയച്ചത്…. വൈകുന്നേരം സുമിത്രയും ശ്രീധരനും അഞ്ജുവിന്റെ വീട്ടിൽ വന്നു…. ശ്രീധരൻ അഞ്ജലിയെ വിളിച്ചു,….

അവളുടെ കയ്യിൽ സ്വർണ്ണത്തിന്റെ ഒരു പെട്ടി വെച്ചുകൊടുത്തു… ഇത് മോൾക്ക് വേണ്ടി മാമ്മൻ വാങ്ങിയതാണ്… ഇതൊന്നും വേണ്ട മാമ്മാ എനിക്ക്…. എനിക്ക് മാമ്മന്റെ അനുഗ്രഹം മാത്രം മതി…. അത് നീ മാത്രം പറഞ്ഞാൽ പോരാ… എന്റെ ജാനുട്ടിയുടെ മോൾക്ക് അവളുടെ ഏട്ടൻ തരുന്നതാണ്…. പിന്നെ അനുഗ്രഹം അത് എന്റെ മരണം വരെയും നിന്റെ കൂടെ ഉണ്ടാകും… സുമിത്രയുടെ മുഖത്ത് വല്ലാത്ത ഒരു തെളിച്ചമായിരുന്നു…. കയ്യിൽ കരുതിയ ക്ഷണക്കത്തിൽ ഒരെണ്ണം അഞ്ജലിയുടെ നേരെ സുമിത്ര നീട്ടി….

കണ്ണന്റെ കല്യാണക്കുറിയാണ്…. അവന് വേറെ പെങ്ങമ്മാർ ഒന്നും ഇല്ലാത്തത് കൊണ്ട് നീ തന്നെ വേണം ഒരു പെങ്ങളുടെ സ്ഥാനത്ത് നിൽക്കാൻ അത് നിത്യ മോളുടെ ഒരു ആഗ്രഹമാണ്….. കണ്ണേട്ടന് നല്ലൊരു ജീവിതം കിട്ടാൻ പോകുന്നതിൽ അഞ്ജലിക്ക് ഒരുപാട് സന്തോഷം തോന്നി… അവൾ നിറഞ്ഞ മനസ്സോടെ തലയാട്ടി… അഞ്ജലി ആ ക്ഷണക്കത്ത് തുറന്നുനോക്കി… കൃഷ്ണജിത്ത് Weds നിത്യ മനോഹരൻ ഈ മാസം 14നാണ് വിവാഹം…

നിന്റെത് 17ന് അല്ലേ…. മ്മ്മ്മ്…കണ്ണേട്ടൻ വന്നോ മാമ്മി…. അവൻ ഈ ഞായറാഴ്ച ഇങ്ങ് എത്തും… മ്മ്മ്…. അഞ്ജലിയുടെ മനസ്സിന് ഒരു ആശ്വാസം തോന്നി…. പക്ഷേ നിത്യയെ കണ്ണേട്ടന് ഒട്ടും ഇഷ്ടം അല്ലല്ലോ… പിന്നെ എന്തിനായിരിക്കും ഇപ്പോ…. എന്റെ കൃഷ്ണ കണ്ണേട്ടന്റെ ജീവിതത്തിൽ ഒരു വിഘ്നങ്ങളും ഉണ്ടാക്കല്ലേ… പൂജാ മുറിയുടെ പുറത്ത് നിന്ന് ഉണ്ണിക്കണ്ണനോട് മനമുരുകി അവൾ പ്രാർത്ഥിച്ച….

തുടരും…..

നെഞ്ചോരം നീ മാത്രം : ഭാഗം 6