Wednesday, December 18, 2024
Novel

നിയോഗം: ഭാഗം 41

രചന: ഉല്ലാസ് ഒ എസ്

എന്നേ നാണം കെടുത്തിയപ്പോൾ നിനക്ക് സമാധാനം ആയി അല്ലേടി…..” അവളുടെ മുടി കുത്തിനു പിടിച്ചു കൊണ്ട് അയാൾ മകളെ വലിച്ചു ഇഴച്ചു അകത്തേക്ക് കയറി പ്പോയി.. “അച്ഛാ……. എന്താണ് പറ്റിയേ ” അപ്പോളും കാര്യം എന്താണ് എന്നറിയാതെ ദേവു വിഷമിക്കുക ആയിരുന്നു. “മിണ്ടരുത്…. അസത്തെ….. ഒരക്ഷരം പോലും നീ ഇനി ശബ്ധിക്കരുത് ” അയാൾ മുരണ്ടു. ഇതെല്ലാം കണ്ടും കേട്ടും കൊണ്ട് പ്രഭ വാതിൽ പടിയിൽ ചാരി കയ്യും കെട്ടി നിൽപ്പുണ്ട്.. അയാൾ ഭാര്യയെ ഒന്ന് സൂക്ഷിച്ചു നോക്കി. അവർ യാതൊരു ഭാവ ഭേദവും കൂടാതെ അതേ നിൽപ്പ് തുടർന്ന്. “എന്താടി……” അത് കണ്ടു കലി കയറിയ അയാൾ ഭാര്യ യുടെ അടുത്തേക്ക് വന്നു.

“മകളുടെ വാക്കും കേട്ട് പോയിട്ട് എന്ത് പറ്റി… അവൻ അടിച്ചോടിച്ചോ ” പ്രഭ അയാളെ നോക്കി പരിഹസിച്ചു. “ഞാൻ ദേവേട്ടനോട് ഒരു ആയിരം ആവർത്തി പറഞ്ഞു, ഇപ്പോൾ അവിടേക്ക് പോകരുത് എന്നു…. കേട്ടില്ലല്ലോ… എന്നിട്ട് എന്തായി ഒടുക്കം ” “എന്താവാൻ ” “നിങ്ങളുടെ മുഖം കാണുമ്പോൾ വ്യക്തം ആകും ദേവേട്ടാ,, കാര്യങ്ങൾ എങ്ങനെ ഒക്കെ അവസാനിച്ചു എന്ന് ” അവർ ഭർത്താവിനെ പിന്നെയും പരിഹസിച്ചു. അകത്തെ മുറിയിൽ ഇതെല്ലാം കേട്ട് കൊണ്ട് ദേവു കിടപ്പുണ്ടായിരുന്നു. ആദ്യം ആയിട്ട് ആണ് അച്ഛൻ അടിക്കുന്നത്.. അതും അത്രമേൽ ദേഷ്യത്തിൽ..

അവൾക്ക് നെഞ്ച് നീറി… പക്ഷെ…. പക്ഷെ കാരണം എന്താണ്…… എത്ര ആലോചിച്ചിട്ട് അവൾക്ക് പിടി കിട്ടിയില്ല. പെട്ടന്ന് ഒരു ഉൾപ്രേരണയാൽ അവൾ ചാടി എഴുനേറ്റു എന്നിട്ട് അച്ഛന്റെ അടുത്തേക്ക് ചെന്ന്.. “അച്ഛാ……..” . ഇരു കൈകളും തലയിൽ ഊന്നി കണ്ണുകൾ രണ്ടും അടച്ചു കൊണ്ട് കസേരയിൽ ഇരിക്കുക ആയിരുന്നു ദേവൻ.. അയാൾ മുഖം ഉയർത്തി അവളെ നോക്കി. “എന്താ പറ്റിയേ.. എന്നോട് ഒന്ന് പറയു അച്ഛാ ” “നിന്റെ അച്ഛനെ കുറ്റിചൂലെടുത്ത് അടിച്ചു ഒടിച്ചു അവൻ…. എന്താ അത്രയും മതിയായിരുന്നോ ” “അച്ഛാ … അച്ഛൻ എന്തൊക്കെ ആണ് ഈ പറയുന്നത് ” അവൾ പകച്ചു നിൽക്കുക ആണ്.. “അതേടി.. നിന്റെ അച്ഛനെ അവൻ അവനു വായിൽ വന്നതെല്ലാം വിളിച്ചു പറഞ്ഞു…

കല്യാണ കുറി അവന്റ വിട്ടിൽ വെയ്ക്കാൻ പോലും സമ്മതിച്ചില്ല… നിന്നെ അവനുo അവന്റെ വിട്ടുകാർക്കും അറിയില്ല പോലും… അതുകൊണ്ട് അത് സ്വീകരിക്കുവാൻ പോലും ഒരുക്കമല്ല എന്ന് അവൻ പറഞ്ഞു.” തറഞ്ഞു നിൽക്കുക ആണ് ദേവു… ഒരു ചെറു ചിരിയോടെ പ്രഭയും. “അച്ഛ…. സത്യം ആണോ ഇതൊക്കെ ” അവൾ വാക്കുകൾക്കായി പരതി “അല്ലടി……. ഞാൻ ആലോചിച്ചു ഉണ്ടാക്കി പറയുന്നത് ആണ്….” .. അയാൾക്ക് ദേഷ്യം വന്നു. “അച്ഛൻ…. അച്ഛൻ പദ്മയെ കണ്ടോ…” “കണ്ടു…. നീ പറഞ്ഞത് പോലെ വേലക്കാരി ആണോ എന്ന് ചോദിക്കുകയും ചെയ്തു ” അത് കേട്ടതും ദേവൂന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. “എന്നിട്ടോ അച്ഛാ….. ” .

“എന്നിട്ട് എന്ത് ആവാൻ…. അവൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു ദൈവം അവനു വേണ്ടി കാത്തു വെച്ച പെണ്ണ് ആണ് അവൾ എന്ന്…. നിന്നേ പോലെ കണ്ടവന്റെ കൂടെ അഴ്ഞ്ഞാടി നടക്കുന്നവളിൽ നിന്നും അവൻ രക്ഷപെട്ടത് അവന്റെ അച്ഛനെയും അമ്മയുടെയും പുണ്യം ആണെന്ന്… നീ കോടീശ്വരൻമാരുടെ പിന്നാലെ പോകുന്നവൾ ആണെന്ന്…..” അയാളെ കിതച്ചു അപ്പോളും തറഞ്ഞു നിൽക്കുക ആണ് ദേവു.. കാർത്തിയേട്ടൻ അങ്ങനെ ഒക്കെ പറഞ്ഞു എന്ന് വിശ്വസിക്കാനാവുന്നില്ല.. അച്ചനെ അവിശ്വസിക്കാനും. ദേവു അയാളെ തന്നെ നോക്കി നിന്നു. “നിന്റെ വാക്കും കേട്ടു കൊണ്ട് അഹങ്കാരം കാണിക്കാൻ പോയതാ…

അവസാനം ഞാൻ നാണം കെട്ടു.. അവന്റ മുന്നിൽ….” “അവിടെ… അവിടെ എല്ലാവരും ഉണ്ടായിരുന്നോ അച്ഛാ ” “ഇല്ലെടി…. ആവി ആയി എല്ലാവരും മേല്പോട്ട് പോയി..” . അയാൾ പല്ല് ഞെരിച്ചു. “എല്ലാവരും ഉള്ളപ്പോൾ ചെല്ലണം എന്ന് നിനക്ക് നിർബന്ധം അല്ലായിരുന്നോ.. പിന്നെ എന്താ മോളെ “… അതു വരെയും ഒന്നും മിണ്ടാതെ നിന്ന പ്രഭ മകളെ നോക്കി. “ഇനി എങ്കിലും നീ അടങ്ങി ഒതുങ്ങി ജീവിക്കു… എങ്കിൽ നിനക്ക് കൊള്ളാം.. അല്ലെങ്കിൽ മറ്റൊരുത്തന്റെ കയ്യിൽ നിന്നും നീ ഇനിയും കൊള്ളും .. അത്രയേ ഒള്ളു ഇനിം നിന്നോട് പറയാൻ ” പ്രഭ അടുക്കളയിലേക്ക് അതും പറഞ്ഞു കൊണ്ട് നടന്നു പോയി. “അമ്മ പറഞ്ഞത് ആണ് ശരി….. നിന്റെ കൂടെ ചേർന്നു കൊണ്ട് അവളോടും ഞാൻ മെക്കിട്ട് കേറിയിട്ടുണ്ട്… അതൊക്ക എന്റെ തെറ്റ് ആയിരുന്നു…

നീ പറയുന്നത് ആണ് ശരി എന്ന് കരുതി കൊണ്ട് നിന്റെ കൂടെ ഞാൻ എല്ലാത്തിനും കൂട്ട് നിന്നു. അതിന്റെ ആണ് ഇന്ന് എനിക്ക് കിട്ടിയത്.. അമ്മ പറഞ്ഞത് പോലെ ഇനി എങ്കിലും മര്യാദക്ക് നോക്കീം കണ്ടും നിന്നാൽ നിനക്ക് സന്തോഷത്തോടെ ജീവിക്കാo ” . അച്ഛൻ പറയുന്നത് കേട്ട് ദേവു അനങ്ങാതെ നിന്നു. ഫോൺ ബെല്ല് അടിക്കുന്നത് കേട്ടപ്പോൾ അവൾ മുറിയിലേക്ക് പോയി. ** പദ്മ യെയും കൂട്ടി ഒരു സിനിമ കാണാൻ പോകണം എന്ന് കുറച്ചു ആയി ആഗ്രഹിക്കുന്നു.. പക്ഷെ ഇതുവരെ ആയിട്ടും പറ്റിയില്ല. ഇന്ന് എന്തായാലും പോകണം.. ഇടയ്ക്ക് ഫ്രീ ആയി സ്റ്റാഫ്‌ റൂമിൽ ഇരുന്നപ്പോൾ കാർത്തി ചിന്തിക്കുക ആയിരുന്നു.

പെണ്ണിന് ആണെങ്കിൽ കാലത്തെ താൻ വഴക്ക് പറഞ്ഞപ്പോൾ മുതൽ സങ്കടം ആണ്….. ഹോ…. ഏത് നേരത്തു ആണോ തനിക്ക് അവളോട് ദേഷ്യപ്പെടാൻ തോന്നിയെ.. പാവത്തിന്റെ കണ്ണും മുഖവും ഒക്കെ ചുവന്നു നാശം ആയിരുന്നു… ഓർക്കും തോറും അവനു വല്ലാത്ത വിങ്ങൽ തോന്നി. എത്ര നേരം എടുത്തു ഒന്ന് സമാധാനിപ്പിക്കാൻ.. ഇത്തിരി കാര്യം മതി അവൾക്ക് പൊട്ടികരയാൻ… നെഞ്ചിലേക്ക് വീണു പിടഞ്ഞു കരയുന്നവൾ …. പാവം… തന്റെ പദ്മ….. മനസ് കൊണ്ടും ശരീരം കൊണ്ടും തന്റെ പാതി ആയവൾ ആണ്.. അവളുടെ കണ്ണൊന്നു നിറഞ്ഞപ്പോൾ….. ആ കണ്ണീരിന് മുന്നിൽ താൻ തോറ്റു പോകും…. അവൻ ഓർത്തു.. എന്തായാലും അവളുടെ വിഷമം ഒക്കെ ഇന്ന് തീർക്കണം….

അവളുടെ നെഞ്ച് പിടയുന്നത് മാത്രം തനിക്ക് സഹിക്കാൻ പറ്റില്ല… അത്രയ്ക്ക് കീഴ്പ്പെട്ടു കഴിഞ്ഞു പദ്മയുടെ അടുത്ത് താൻ എന്ന് അവൻ ചിന്തിച്ചു.. ഒടുവിൽ അവസാനം അവൾ ഓടി വന്നു ഏന്തി വലിഞ്ഞു തനിക്ക് ഉമ്മ വെച്ചിട്ട് പോയത് ഓർത്തപ്പോൾ അറിയാതെ അവന്റ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… വെച്ചിട്ടുണ്ടെടി കുറുമ്പി….. അവൻ മനസ്സിൽ പറഞ്ഞു.. “സാറെ……” പ്യുൺ വന്നു വിളിച്ചപ്പോൾ അവൻ ഞെട്ടി തിരിഞ്ഞു നോക്കി. “എന്താണ് തോമചേട്ടാ ” . “പ്രിൻസിപ്പൽ സാർ വിളിക്കുന്നുണ്ട്… ” . “ഒക്കെ… ഞാൻ ഇപ്പോൾ വരാം…..” അവൻ എഴുന്നേറ്റു… ആർട്സ് ഡേ വരുക ആണ്… അതിനെ കുറിച്ചു സംസാരിക്കാൻ ആയിരുന്നു..…….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…