Thursday, December 19, 2024
Novel

കൗസ്തുഭം : ഭാഗം 11

എഴുത്തുകാരി: അഞ്ജു ശബരി


എന്നെയൊന്നിനും കിട്ടില്ല നവി പോകാൻ നോക്ക്..

അത്രയും പറഞ്ഞിട്ട് അനാമിക തിരിഞ്ഞപ്പോൾ പുറകിൽ അവളുടെ അപ്പ ഉണ്ടായിരുന്നു..

പെട്ടന്ന് അപ്പയെ കണ്ടപ്പോൾ അവൾ ആകെ പകച്ചു നിന്നു..

“എന്താ എന്തുപറ്റി.. അനു നിന്റെ മുഖം വല്ലതിരിക്കുന്നല്ലോ.. ”

“ഒന്നുല്ലപ്പാ.. ”

“മോനെ വാ അമ്മ കാപ്പിയെടുത്തു.. ”

“മ്മ്.. വരാം.. ”

അവർ അദ്ദേഹത്തിനൊപ്പം വീട്ടിലേക്ക് കയറി..

അമ്മ കൊടുത്ത കാപ്പി കുടിച്ചിട്ട് നവനീത് പുറത്തേക്കിറങ്ങി..

“ഞാൻ ഇറങ്ങുന്നു… അങ്കിൾ ഞാൻ പറഞ്ഞത് ഒന്നൂടെ ആലോചിക്കണം.. ഒരു പോസിറ്റീവ് ആയ മറുപടി കിട്ടുമെന്ന പ്രതീക്ഷയിൽ ഞാൻ പോകുന്നു.. ”

ആമി ഒരു മിനിറ്റ് ഒന്ന് വരാമോ..

അത് കേട്ടപ്പോൾ അവൾ തിരിഞ്ഞു അപ്പയെ നോക്കി.. അദ്ദേഹം പൊയ്ക്കോ എന്ന് കണ്ണുകാണിച്ചു..

“എന്താ നവി.. ”

“അനു നീ പറഞ്ഞതൊക്കെ ശരിയാണ്.. ഹൈദരാബാദിൽ എന്നല്ല ഇന്ത്യയിൽ എവിടെ പോയാലും എന്റെ അച്ഛൻ നമ്മുടെ പുറകെ ഉണ്ടാവും എന്നെനിക്കറിയാം.. ”

“ഞാൻ യു.കെ യിൽ ഒരു ജോലി ശരിയാക്കിയിട്ടുണ്ട്… ഉടനെ പോകണം.. അവിടെ കുറച്ചു നാൾ നിന്നുകഴിഞ്ഞാൽ നിന്നെ എനിക്ക് കൊണ്ടുപോകാം.. പക്ഷേ അതിന് മുൻപ്… ”

നവി ഒന്ന് നിർത്തി..

“അതിന് മുൻപ്.. എന്താ നവി.. ”

“അതിനു മുൻപ് ദാ നിന്റെ ഈ സീമന്ത രേഖ ഞാൻ ചുവപ്പിക്കും.. ”

“എന്ത്?? ”

“എടി പൊട്ടി.. നിന്നെ ഞാൻ കെട്ടുമെന്ന്.. ഓഹ് ഇതിങ്ങനെ ഒരു ബുദ്ദൂസ് ആയിപോയല്ലോ ദൈവമേ.. ”

“നവി നിനക്കെന്താ ബോധമില്ലെ.. ”

ആമി പറയുന്നത് കേൾക്കാൻ നിൽക്കാതെ നവി കാറിൽ കയറി..

“നവി നിൽക്ക് ഞാൻ പറയുന്നത് കേട്ടിട്ട് പോ.. ”

“വേണ്ടാ.. ആമി.. എനിക്ക് പറയാനുള്ളത് നിന്റെ അപ്പയോട് പറഞ്ഞിട്ടുണ്ട്.. തീരുമാനം എടുത്തിട്ട് പറഞ്ഞാൽ മതി.. ”

“നവി പോകല്ലേ.. ”

ആമി പറയുന്നത് കേൾക്കാൻ നിൽക്കാതെ നവി കാറെടുത്തു..

“ശേ… ”

“അനു.. ”

“ദാ വരുന്നു.. ”

,”എന്താ അനു ഇതൊക്കെ.. ”

“അപ്പാ അത്.. സത്യായിട്ടും എനിക്കൊന്നും അറിയില്ല.. ”

“എത്ര നാളായി ഇത് തുടങ്ങിയിട്ട്.. ”

“എന്ത്.. അമ്മ കരുതുന്ന പോലെ ഒന്നുമില്ല.. ”

“സുമേ.. നിർത്ത്.. ഞാൻ അവളോട് ചോദിക്കട്ടെ.. ” അയ്യർ ദേഷ്യപ്പെട്ടപ്പോൾ ആമിയുടെ അമ്മ മിണ്ടാതിരുന്നു..

“അപ്പ ഞാൻ പറയുന്നതൊന്നു കേൾക്കണം പ്ലീസ്.. ”

“മ്മ്.. എന്താ നിനക്ക് പറയാനുള്ളത്… ”

ഞാൻ യാദൃശ്ചികമായി ആണ് നവിയെ പരിചയപ്പെടുന്നത്..

അവൾ നടന്ന കാര്യങ്ങൾ എല്ലാം അപ്പയോട് പറഞ്ഞു…

“മോളെ നീ തെറ്റ് ചെയ്യില്ല എന്നെനിക്കറിയാം.. ”

“അപ്പക്ക് ഇഷ്ടമില്ലാത്തതൊന്നും ഞാൻ ചെയ്യില്ല അപ്പാ സത്യം… വേറെയാരെ വിവാഹം കഴിച്ചാലും നമ്മുടെ കുടുംബം തകർത്ത ആ ചന്ദ്രബാബുവിന്റെ മകനെ തന്നെ വിവാഹം കഴിക്കാൻ ഒരിക്കലും ഞാൻ നിന്ന് കൊടുക്കില്ലപ്പാ.. ”

എന്നിട്ട് ആമി കരഞ്ഞുകൊണ്ട് നിൽക്കുന്ന അമ്മയുടെ അടുത്തെത്തി…

” അമ്മ വിഷമിക്കല്ലേ ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല സത്യം.. ”

മ്മ് മതി മതി സുമതി നീ കൊച്ചിന് കഴിക്കാൻ എന്തെങ്കിലും കൊടുക്ക്‌ ബാക്കിയൊക്കെ പിന്നെ സംസാരിക്കാം..

അവർ രണ്ടും അകത്തേക്ക് കയറിയപ്പോൾ അയ്യർ എന്തോ ആലോചിച്ചു നിൽക്കുന്നുണ്ടായിരുന്നു…

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

അടുക്കളയിൽ തിരക്കിട്ട പണിയിൽ ആയിരുന്നു അനാമികയുടെ അമ്മ സുമതി..

“സുമേ.. ഇന്ന് വന്ന ആ പയ്യനെ കണ്ടപ്പോൾ എന്താ തോന്നിയത്.. ”

“കണ്ടിടത്തോളം കുഴപ്പമില്ലാത്ത ചെക്കനാ.. എന്തേയ്.. ”

” ഞാൻ അവൻ പറഞ്ഞ കാര്യത്തിന് കുറിച്ച് ആലോചിച്ചു കൊണ്ടിരുന്നത്..

” എന്താ നിങ്ങൾ പറഞ്ഞു വരുന്നത് അനുവിനെ അവന് കെട്ടിച്ചു കൊടുക്കാനോ.. ”

” കെട്ടിച്ചു വിട്ടാൽ എന്താ കുഴപ്പം… നല്ല ചെക്കൻ നല്ല സ്വഭാവം നല്ല ജോലി.. നമുക്ക് സ്വപ്നം കാണാൻ പോലും കഴിയാത്തത്ര നല്ലൊരു പയ്യനാണ് അവൻ… അവൻ അനുവിനെ വിവാഹം കഴിച്ചാൽ അത് അവളുടെ ഭാഗ്യം ആയിരിക്കും.. ”

“പക്ഷെ അവന്റെ അച്ഛൻ.. ”

” അവരെയൊക്കെ പേടിച്ച് എത്രകാലം നമ്മൾ ജീവിക്കും… നമ്മുടെ കുടുംബം തകർത്തത് അയാളല്ലേ.. ”

” കഞ്ചാവ് കേസിൽ അകത്തായ ഒരു ഏട്ടൻ ഉള്ള നമ്മുടെ മോളെ കെട്ടാൻ നല്ല കുടുംബത്തിൽ നിന്ന് ആരും വരത്തില്ലെന്ന് നിനക്ക് അറിയാവുന്ന കാര്യമല്ലേ.. അവളുടെ എത്ര കല്യാണാലോചനകൾ ആണ് മുടങ്ങി പോയിട്ടുള്ളത്.. ”

“അതൊക്കെ ശരിയാണ്.. എന്റെ കൊച്ചിന് നല്ലൊരു ജീവിതം ഉണ്ടാകണമെന്ന് മാത്രമാണ് ഇപ്പൊ
എനിക്ക് ഈശ്വരനോട് പ്രാർത്ഥിക്കാൻ ഉള്ളത്”

” അതു തന്നെയാണ് ഞാൻ ചിന്തിക്കുന്നത് എന്തായാലും അനുവിന് ഇതിലും നല്ലൊരു വിവാഹാലോചന വരാൻ പോകുന്നില്ല.. അവന്റെ അച്ഛനെ കുറിച്ച് നമ്മളെക്കാളും നന്നായി അറിയാവുന്നത് അവന് തന്നെ അല്ലേ..”

” അയാൾ നമ്മളെ ഉപദ്രവിക്കും എന്നുള്ള പേടി ഉള്ളതുകൊണ്ടാണ് അവൻ ലണ്ടനിലേക്ക് പോകുമ്പോൾ നമ്മളെയും കൂടെ കൊണ്ടു പോകാം എന്ന് പറഞ്ഞത്.. തൽക്കാലം അവൻ പറഞ്ഞത് കേൾക്കാൻ ഞാൻ തീരുമാനിച്ചു അനുവിന് എതിർപ്പ് ഉണ്ടാകാൻ വഴിയില്ല”

“എങ്കിലും നീ സാവകാശത്തിൽ അവളുടെ താല്പര്യം ഒന്നറിയണം.. ”

“മ്മ് ഞാൻ ചോദിക്കാം.. ”

“അപ്പാ.. ”

“എന്താ മോളെ.. ”

“നിങ്ങൾ പറഞ്ഞതൊക്കെ ഞാൻ കേട്ടു.. അത് വേണോ അപ്പാ.. ”

“വേണം മോളെ.. അയാളെപ്പോലെയുള്ള ഒരാളോട് പകരം വീട്ടാൻ നമ്മളെപ്പോലെയുള്ള സാധാരണക്കാർക്ക് കഴിയില്ല… എങ്കിലും ഒരു മോൻ നഷ്ടപ്പെടുന്നതിന്റെ വേദന എന്താണെന്ന് അയാളും അറിയണം..അതിനായ് ദൈവം നമുക്ക് കൊണ്ടുവന്ന ഒരു അവസരമാണിത് അത് കളയാൻ എനിക്ക് തോന്നുന്നില്ല.. ”

” അയാളെ പോലൊരു ദുഷ്ടനോട് നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ പ്രതികാരം ആണിത്… ഒരു മധുര പ്രതികാരം… ”

” നിന്റെ കയ്യിൽ ആ പയ്യന്റെ ഫോൺ നമ്പർ ഉണ്ടെങ്കിൽ ഒന്ന് തരണം ഞാൻ വിളിച്ച് അവനോട് സംസാരിക്കാം നമുക്ക് സമ്മതമാണെന്ന കാര്യം ”

അപ്പാ അത്..

“അനു മതി ഇനിയൊന്നും പറയേണ്ട ഞാൻ തീരുമാനിച്ചു കഴിഞ്ഞു.. നീ ഓരോന്നാലോചിച്ചു ഉറക്കമിളക്കാതെ പോയി കിടന്നുറങ്ങാൻ നോക്ക്.. ”

മനസ്സില്ലാമനസ്സോടെ അനാമിക അകത്തേക്ക് കയറി പോയി..

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

അടുത്ത ദിവസം രാവിലെ അയ്യർ പറഞ്ഞത് അനുസരിച്ച് നവനീത് അനാമികയുടെ വീട്ടിലേക്ക് വന്നു…

” അല്ല ആരാ.. ഇത്.. മോൻ കയറി വാ ഇരിക്ക്.. ”

“നീ പറഞ്ഞതിനെ കുറിച്ച് ഞങ്ങൾ ആലോചിച്ചു ഞങ്ങൾക്ക് താൽപര്യക്കുറവൊന്നുമില്ല… ”

അങ്കിൾ ഞാൻ രണ്ടാഴ്ചയ്ക്കുള്ളിൽ യുകെയിലേക്ക് പോകും ഒരു രണ്ടു മാസമെങ്കിലും അവിടെ നിന്നാൽ മാത്രമേ എനിക്ക് ഭാര്യയെ കൊണ്ട് പോകാനുള്ള വിസ കിട്ടു..

അതിനു മുൻപ് വിവാഹം നടത്തണം… അനു ഭാര്യ ആണെന്നുള്ള പേപ്പേഴ്സ് അവിടെ കൊടുത്താൽ മാത്രമേ എത്രയും വേഗം അത് ശരിയാക്കി എടുക്കാൻ പറ്റുള്ളൂ..

വലിയ കാര്യമായി ഒന്നും വേണ്ട ഏതെങ്കിലുമൊരു അമ്പലത്തിൽ പോയി മാലയിടണം അതുകഴിഞ്ഞ് രജിസ്റ്റർ ഓഫീസിൽ പോയി ഒപ്പിടണം.. അച്ഛനോ മറ്റുള്ളവരെ അറിയാതെ വേണം ഇത് ചെയ്യാൻ…

“അതിനെ കുറിച്ച് ഓർത്ത് മോൻ പേടിക്കേണ്ട… അനുവിന്റെ അമ്മയുടെ തറവാട് പാലക്കാടാണ്.. അവിടെ പോയി നിന്ന് നമുക്ക് വിവാഹം നടത്താം.. ”

“എങ്കിൽ അതാവും അങ്കിൾ നല്ലത്… പക്ഷേ എത്രയും വേഗം വേണം…”

“എങ്കിൽ അടുത്ത ആഴ്ച ഏതെങ്കിലും നല്ലൊരു ദിവസം നോക്കി നമുക്കാ ചടങ്ങു നടത്താം.. ”

“അതെങ്ങനെ.. ഏതാ എന്നൊക്കെ അങ്കിൾ നോക്കിയിട്ട് പറഞ്ഞാൽ മതി.. എന്തായാലും ഞാൻ തയ്യാറാണ്..”

“എന്നാ അങ്ങനെ ആവട്ടെ ഞാൻ കാര്യങ്ങളൊക്കെ അന്വേഷിച്ചു വിശദമായി നവനീതിനെ വിളിച്ചു പറയാം..”

“ശരി അങ്കിൾ.. ഞാനിറങ്ങട്ടെ.. പോകാനുള്ള ചില കാര്യങ്ങൾ ശരിയാക്കാനുണ്ട്.. ”

എങ്കിൽ ശരി നടക്കട്ടെ..

നവി അവരോട് യാത്ര പറഞ്ഞു ഇറങ്ങി..

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

ആമിയുടെ അച്ഛന്റെ നിർദേശപ്രകാരം അടുത്ത ആഴ്ച ഞാൻ പാലക്കാടുള്ള ആമിയുടെ അമ്മവീട്ടിലേക്ക് പോയി..

അവിടെ അവരുടെ തറവാട്ട് ക്ഷേത്രത്തിൽ വെച്ച് ഞാൻ ആമിയുടെ കഴുത്തിൽ താലി ചാർത്തി…

തുടരും..

കൗസ്തുഭം : ഭാഗം 1

കൗസ്തുഭം : ഭാഗം 2

കൗസ്തുഭം : ഭാഗം 3

കൗസ്തുഭം : ഭാഗം 4

കൗസ്തുഭം : ഭാഗം 5

കൗസ്തുഭം : ഭാഗം 6

കൗസ്തുഭം : ഭാഗം 7

കൗസ്തുഭം : ഭാഗം 8

കൗസ്തുഭം : ഭാഗം 9

കൗസ്തുഭം : ഭാഗം 10