Thursday, December 19, 2024
Novel

❣️പ്രാണസഖി❣️: ഭാഗം 1

രചന: ആമി

എന്തിനാ മോളെ നീ വെറുതെ ഓരോ പ്രശ്നം ഉണ്ടാക്കുന്നത്…. നിനക്ക് നിന്റെ കാര്യം നോക്കിയാൽ പോരെ…. പിന്നെ അവൻ എന്റെ കയ്യിൽ കയറി പിടിച്ചാൽ ഞാൻ നോക്കി നിൽക്കണോ…. അവൻ ദേവിയെ അല്ലെ പറഞ്ഞത്…. അതിനു നീ എന്തിനാ മറുപടി കൊടുത്തേ… അമ്മേ….. ദേവി പാവം ആയതു കൊണ്ട് എന്തും കേൾക്കും…. പക്ഷെ ഞാൻ അങ്ങനെ അല്ല…. എന്റെ അച്ഛൻ എന്നെ അങ്ങനെ അല്ല വളർത്തിയത്…. അമ്മയ്ക്ക് അറിയാലോ ഈ പാർവതിക്ക് കാളി രൂപം കൂടി ഉണ്ടെന്ന്….

സുമിത്ര പിന്നെ ഒന്നും മിണ്ടാതെ പോയി… പാർവതി അവര് പോയതും ഉമ്മറത്തു പോയി… ചാരു കസേരയിൽ ഇരിക്കുന്ന മാധവന്റെ അടുത്ത് ഇരുന്നു…. അയാൾ ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ തലയിൽ തലോടി…. അച്ഛന് എന്നോട് ദേഷ്യം ഉണ്ടോ…. എന്തിനു… എന്റെ മോള് തെറ്റൊന്നും ചെയ്യില്ലെന്ന് അച്ഛന് അറിയാം…. അത് മാത്രം മതി എനിക്ക്…. ആട്ടെ അവനു എത്ര കൊടുത്തു…. ഒന്നേ പറ്റിയുള്ളൂ അച്ഛാ…. അപ്പോളേക്കും ഏതോ ഒരു കാട്ടുമാക്കാൻ വന്നു പിടിച്ചു കൊണ്ട് പോയി…. മാധവൻ ചിരിച്ചു…. അത് കണ്ടു കൊണ്ട് വന്ന സുമിത്ര അവരെ രണ്ടു പേരെയും ദേഷ്യത്തിൽ നോക്കി….

നിങ്ങൾ തന്നെയാ ഇവൾക്ക് വളം വെച്ചു കൊടുക്കുന്നത്… അവസാനം എന്താകും കണ്ടോ… പെൺകുട്ടിയാ മറക്കണ്ട…. ഈ അമ്മയ്ക്ക് എന്നോട് കുശുമ്പ് ആണ് അച്ഛാ…. എപ്പോളും വഴക്ക് പറയും…. മോളെ അവൾക്ക് പേടി ഉണ്ട്…. അതാണ്… അച്ഛാ… ദേവി പാവം ആണ്… ഒരു മിണ്ടാപ്പൂച്ച…. അവളെ മോശം കമന്റ് പറഞ്ഞപ്പോൾ സഹിച്ചില്ല അതാണ് ഞാൻ…. ഇനി ഉണ്ടാവില്ല…. മാധവൻ അവളെ ചേർത്ത് പിടിച്ചു…. സുമിത്ര പിന്നെ ഒന്നും പറഞ്ഞില്ല… മോൾക്ക് നാളെ നേരെത്തെ പോവേണ്ടതല്ലേ… പോയി കിടന്നോ…. പാർവതി പോകുന്നതും നോക്കി അവര് ഉമ്മറത്തു ഇരുന്നു…

എന്താ ഏട്ടാ… അവൾ ഇങ്ങനെ പോയാൽ എനിക്ക് എന്തോ ഭയം തോന്നുന്നു… ഇല്ല സുമിത്രേ….നീ പേടിക്കണ്ട….ഒരു ആൺകുഞ്ഞു ഇല്ലാത്ത കുറവ് ദൈവം നമ്മളെ അറിയിക്കാതെ ഇരിക്കാൻ ആവും അവൾ ഇങ്ങനെ ആയതു… മാധവൻ ചിരിച്ചു കൊണ്ട് പറഞ്ഞു… സുമിത്രയും ഒന്ന് ചിരിച്ചു… പക്ഷെ മാധവന്റെ ഉള്ളിലും ചെറിയ ഒരു പിടച്ചിൽ ഉണ്ടായിരുന്നു…… ഇതേ സമയം മറ്റൊരിടത്തു…… ഡാ….. എന്നാലും ഒരു പീക്കിരി പെണ്ണിന്റ കയ്യിൽ നിന്നും തല്ലും വാങ്ങി വന്നിരിക്കുന്നു… നാണമില്ലേ…. ഛെ… കയ്യിലെ ഗ്ലാസിലെ മദ്യം നുണഞ്ഞു കൊണ്ട് അക്ഷയ് പറഞ്ഞു…. അത് കേട്ട് രോഷത്തോടെ നിവേദ് കുപ്പിയിലെ മദ്യം മുഴുവൻ ഒറ്റ വലിക്ക് കുടിച്ചു….

കുപ്പി നിലത്തേക്ക് വലിച്ചെറിഞ്ഞു കൊണ്ട് നിവേദ് എഴുന്നേറ്റു…. അവളെ….. അവളെ എനിക്ക് വേണം…എന്നെ തല്ലിയ അതെ സ്ഥലത്തു വെച്ചു എനിക്ക് അവളെയും തല്ലണം…. പോടാ… കുടിച്ച കള്ള് ഇറങ്ങുമ്പോൾ നീ ഇത് തന്നെ പറയണം…. അപ്പൊ പട്ടിയെ പോലെ നിന്നിട്ട് ഇവിടെ വന്നു വീര വാദം പറയുന്നോ…. അത് ഞാൻ അപ്പൊ പ്രതീക്ഷിച്ചില്ല…. അതാണ്… പിന്നെ അവളുടെ കൂട്ടുകാരി ഇങ്ങനെ പെരുമാറും എന്ന് അറിയില്ലല്ലോ…. എന്തായാലും അവള് ഒരു മൊതല് ആണ് കേട്ടോ….

പെണ്ണിന് ഉശിര് ഇത്തിരി കൂടുതലാ…. അതൊക്കെ നീ കണ്ടോ…. അവിടെ കൂടിയ അതെ ആളുകൾക്ക് മുന്നിൽ വെച്ചു ഞാൻ അവളെ തിരിച്ചു തല്ലും…. അവളുടെ അഹങ്കാരം തീർക്കും ഞാൻ…. ഇതെല്ലാം കേട്ട് മൂന്നാമൻ ഒന്നും മിണ്ടാതെ ഇരുന്നു…. സിഗരറ്റ് വലിച്ചു പുക ഊതി വിട്ട് കൊണ്ട് അവൻ കസേരയിൽ ചാരി ഇരുന്നു…. അക്ഷയും നിവേദും അവനെ നോക്കി…. അവൻ കണ്ണടച്ച് ഇരിക്കയായിരുന്നു… അവർ അവനോട് ഒന്നും മിണ്ടാതെ മദ്യം കഴിച്ചു കൊണ്ടിരുന്നു…. എന്താടാ അവളുടെ പേര്….. പെട്ടന്ന് ആ ചോദ്യം കേട്ട് അവർ നോക്കി…. അവരെ നോക്കി ചിരിച്ചു കൊണ്ട് കാശി വീണ്ടും ചോദിച്ചു….

നിനക്ക് ഇന്ന് സമ്മാനം തന്നവളുടെ പേര് എന്താ എന്ന്…. പാർവതി…. മറ്റവളുടെ കൂട്ടുകാരി ആണ്…. മ്മ്….. കാശി ഒന്ന് ഇരുത്തി. മൂളി… പിന്നെ ഗ്ലാസിലെ മദ്യം ഒറ്റവലിക്ക് കുടിച്ചു…. കാശി അവന്റെ രഥത്തിൽ കയറി…. ചെകുത്താൻ എന്ന് ലേബൽ ചെയ്ത ഒരു പടക്കുതിര…. അതിന്റെ കുടു കുടു ശബ്ദം രാത്രിയുടെ ഏകാന്തതയെ കീറി മുറിച്ചു…. ലക്ഷ്യ സ്ഥാനം ആയ മംഗലശേരി വീടിന്റെ പടിപ്പുര കടന്നു….ഉമ്മറത്തു തന്നെ കാത്തു നിൽക്കുന്ന രണ്ടു മിഴികളെ അവഗണിച്ചു അവൻ അകത്തേക്ക് കയറി പോയി….

പതിവ് പോലെ ആ മിഴികളിലെ നീർത്തിളക്കം അവൻ കണ്ടില്ലെന്നു നടിച്ചു…. മുറിയിൽ കയറി കതക് അടച്ചു കാശി കട്ടിലിൽ മലർന്നു കിടന്നു…. അപ്പോളും അവന്റെ മനസ്സിൽ നിവേദ് പറഞ്ഞത് അലയടിച്ചു കൊണ്ടിരുന്നു….. പാർവതി…. അപ്പോൾ നീ എന്റെ അടുത്ത് എത്തി അല്ലെ…. എന്റെ കയ്യെത്തും ദൂരത്തു…. ഇനി കളികൾ നമ്മൾ തമ്മിൽ ആണ്….. ❤️കാശി നാഥനും പാർവതിയും❤️തമ്മിൽ….. നിഗൂഢമായ ഒരു ചിരിയോടെ അവൻ ഉറക്കത്തിലേക്ക് വഴുതി വീണു….അപ്പോളും പാർവതി ഉറങ്ങാതെ തന്നിൽ നിന്നും അകന്ന് പോയ എന്തോ ഒന്ന് തേടുകയായിരുന്നു….. (തുടരും)