ജീവാംശമായ് : ഭാഗം 21 – അവസാനിച്ചു
നോവൽ
എഴുത്തുകാരി: അഗ്നി
ഇങ്ങനെയാണ് ഞാൻ ഇവിടെ എത്തുന്നതും ജോലിയ്ക്ക് പോകുന്നതും കുഞ്ഞുങ്ങളെ പ്രസവിക്കുന്നതും….”
അവൾ പറഞ്ഞു നിറുത്തി….
മിയാ ഒരു നെടുവീർപ്പോടെ എല്ലാം കേട്ടു….അവൾക്ക് സത്യമായും സന്തോഷം തോന്നി….
“നിനക്കറിയുമോ മിയാ…ഇന്നെന്റെ “”ജീവാംശമായ്”” കുടികൊള്ളുന്നുണ്ട് മന്വച്ചാച്ചൻ…കൂടാതെ എന്റെ കുഞ്ഞുങ്ങളും….
ഇവർ ഉള്ളപ്പോൾ ഞാൻ എങ്ങനെ തനിയെ ആകും….
എന്റെ ഈ ഫീച്ചർ പുറത്തിറങ്ങിയാൽ അത് ചിലപ്പോൾ മറ്റുള്ളവരെ സ്വാധീനിക്കുവാൻ സാധ്യതയില്ലേ…അതുകൊണ്ട് മാത്രമാണ് ഞാൻ എല്ലാം തുറന്ന് പറഞ്ഞത്…”
നിലാ പറഞ്ഞു..
“ഇത് അടുത്ത ലക്കം തന്നെ ഉണ്ടാകും..ഇംഗ്ലീഷിലും മലയാളത്തിലും …നീ നോക്കിക്കോ….”
മിയ വീണ്ടും ചില കാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞ ശേഷം അവിടെ നിന്നും ഭക്ഷണവും കഴിച്ച ശേഷമാണ് അവർ തിരികെ പോയത് തന്നെ….
* * * * * * * * * * * * * * * * * * * * * * * *
* * * * * * *****
മിയാ പറഞ്ഞതുപോലെ തന്നെ പിറ്റേയാഴ്ച തന്നെ അവളുടെ അഭിമുഖം മാസികയിൽ വന്നു….
അവരുടെ ജീവിതവും പ്രണയവും വേര്പാടുമെല്ലാം വായനക്കാരുടെ മനസ്സിനെ ഈറനണിയിച്ചു….എന്നാൽ.അവസാനം പറഞ്ഞ കുട്ടിക്കുടുക്കകളുടെ ജനനം എല്ലാവരുടെയും മനസ്സിനെ സന്തോഷിപ്പിച്ചു….ചില ദമ്പതികളുടെ ജീവന് അത് പുതു പ്രകാശമേകി…
നിലായെ നിന്ദിച്ചവരെല്ലാം അവളോട് വന്ന് ക്ഷമ ചോദിച്ചു…നിലാ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു തന്നെയിരുന്നു…
കുഞ്ഞുങ്ങൾക്ക് ആറു മാസം കഴിഞ്ഞപ്പോൾ അവരുടെ മാമോദീസ നടത്തി….അതിന് ശേഷം അവൾ ചെന്നൈക്ക് തിരിച്ചു പോകുവാൻ തീരുമാനിച്ചു…അവരുടെ സ്വർഗത്തിലേക്ക്…
അവൾക്ക് തന്റെ പഠനം തുടരണമായിരുന്നു….കുഞ്ഞുങ്ങൾക്ക് ഒരു വയസായതിന് ശേഷം.തുടരുവാൻ തീരുമാനമായി…അതിന് മുന്നേ അവരുടെ ഫ്‌ളാറ്റ് ഒക്കെ ഒന്ന് പരിചിതമാകുവാൻ വേണ്ടിയാണ് അവൾ നേരത്തെ തന്നെ പോകുവാൻ തീരുമാനിച്ചത്…
ചെന്നൈയിൽ അവരുടെ സ്വർഗത്തിൽ എത്തിയതും അവൾ ആദ്യം ചെന്നത് അവരുടെ മുറിയിലേക്കാണ്…
അവിടെ അവരുടെ ചിത്രം മിഴിവോടെ തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു…അവൾ അതിൽ ഒന്ന് തലോടി…മനുവിന്റെ കവിളിൽ ചുംബനമേകി…
അപ്പോഴേക്കും അരുന്ധതി അങ്ങോട്ടേക്ക് എത്തിയിരുന്നു…അവർ കുറച്ചുനാൾ അവധിയെടുത്തു…തന്റെ കൊച്ചുമകളുടെ കൂടെ നിൽക്കുവാനായി…
കുഞ്ഞുങ്ങൾ ഉള്ളതുകരണം അരുന്ധതി അവരുടെ ഫ്‌ളാറ്റ് വാടകയ്ക്ക് കൊടുത്തിട്ട് ഇങ്ങോട്ടേക്ക് താമസം മാറിയിരുന്നു….
അന്ന് വൈകുന്നേരം തന്നെ അവർ മനുവിനെ കാണുവാനായി പോയി…ഒന്നര വർഷത്തിന് ശേഷമായിരുന്നു ഈ കണ്ടുമുട്ടൽ….
കുഞ്ഞുങ്ങളെ അവിടെയിരുത്തി കുറെ അധികം നേരം തന്നെ അവൾ അവിടെ ചിലവഴിച്ചു. ….
പിന്നെയും മാസങ്ങൾ കഴിഞ്ഞു…കുഞ്ഞുങ്ങൾ ഓടുവാൻ തുടങ്ങി…സംസാരിക്കുവാൻ തുടങ്ങി…
അവർ നിലായെ അമ്മാ എന്നും മനുവിന്റെ ഫോട്ടോ ചൂണ്ടി അപ്പാ എന്നും വിളിച്ചു…ആ വിളി കേൾക്കുമ്പോൾ അവളുടെ ഹൃദയം പ്രതികരിച്ചിരുന്നു….ആ പ്രതികരണം കേൾക്കുമ്പോൾ നിലായുടെ കണ്ണുകൾ സന്തോഷത്താൽ നിറയുമായിരുന്നു…
കുഞ്ഞുങ്ങളുടെ ഒന്നാം പിറന്നാൾ വളരെ നന്നായി തന്നെ ആഘോഷിച്ചു….മനുവിന്റെ മരണ ശേഷം നിലാ ആദ്യമായി വീണ്ടും കേക്ക് ഉണ്ടാക്കിയത് അന്നായിരുന്നു….
കുഞ്ഞുങ്ങൾക്ക് ഒരു വയസ്സ് കഴിഞ്ഞതും അവൾ സി.എ യുടെ അടുത്ത സ്റ്റെപ്പ് ആയ ആർട്ടിക്കിൾഷിപ്പിലേക്ക് കയറി…രണ്ടര വർഷത്തിന് ശേഷം ഫൈനലും…
അതും അവൾ നല്ല മാർക്കോട് കൂടെത്തന്നെ പാസായി…അവസാനം മനുവിന്റെ ആഗ്രഹം പോലെ അവൾ സി.എ സ്റ്റെഫി ഇമ്മാനുവേൽ ആയി മാറി…
അവൾ നല്ലൊരു കമ്പനിയിൽ ജോലിയ്ക്ക് കയറി…കൂടെ എന്ത് വന്നാലും കുഞ്ഞുങ്ങളുടെ കാര്യവും അവൾ തന്നെ നോക്കി പൊന്നു…
അവരുടെ കുറുമ്പുകൾക്കും കുസൃതികൾക്കും എല്ലാം കൂട്ട് നിന്ന് ഒരു അമ്മയെക്കളുപരി അവരുടെ ബെസ്റ്റ് ഫ്രണ്ടായി അവൾ എല്ലാത്തിനും കൂടെയുണ്ടായിരുന്നു…..
എത്ര തിരക്കയാലും അവർക്കായി അൽപ സമയം അവൾ നീക്കിവച്ചിരുന്നു…അവരോട് സംസാരിക്കുവാനും കളിക്കുവാനും ചിരിക്കുവാനും എല്ലാം…
ഇതിനിടയിൽ സച്ചു പി.ജിയും ഡോക്ടറേറ്റും എടുത്തു….അത് കഴിഞ്ഞു നല്ലൊരു ഗവണ്മെന്റ് കോളേജിൽ പ്രൊഫസറായി ജോലി ലഭിച്ചു…അവിടെ തന്നെ കണ്ടിഷ്ടപ്പെട്ട അനീറ്റ എന്നൊരു കുട്ടിയെ തന്നെ വിവാഹം ചെയ്ത് ഒരു കുഞ്ഞുമായി സന്തോഷമായി ജീവിക്കുന്നുണ്ടായിരുന്നു…
അവരുടെ ആ ഫ്‌ളാറ്റ് ശെരിക്കും ഒരു കുഞ്ഞു സ്വർഗ്ഗമായിരുന്നു…. അവരുടെ അമ്മീമ്മയും (അരുന്ധതി) അമ്മയും പിന്നെ തങ്ങളും അടങ്ങുന്ന ഒരു കൊച്ചു സ്വർഗം…
ഇടയ്ക്കിടെ മനുവിന്റെ ഓർമ്മകൾ അവളെ തഴുകുമ്പോഴും അതിൽ നിന്നെല്ലാം ആശ്വാസം നൽകിയിരുന്നത് കുഞ്ഞുങ്ങളുടെ പൊട്ടിച്ചിരിയുടെ അലയൊലികളായിരുന്നു……
* * * * * * * * * * * * * * * * * * * * * * * *
* * * * * * *****
30 വർഷങ്ങൾക്ക് ശേഷം…..
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആദരിക്കൽ ചടങ്ങിന് എത്തിയതായിരുന്നു അപ്പുവും അബിയും അനുവും കൂടെ അവരുടെ നല്ല പാതികളും….
അപ്പു ഒരു സി.എ ആണ്…അമ്മയുടെ വഴിയേ അവൻ നടന്നു…അവന്റെ ഭാര്യ സെലീന ഒരു കോളേജ് അധ്യാപികയാണ്..
അബിയാണെങ്കിൽ ഇപ്പോൾ ഐ.പി.എസ് എടുത്ത് എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ആണ്…അവന്റെ പാതി സെലീറ്റ സിവിൽ എൻജിനീയർ ആണ്….
അനുവാണെങ്കിൽ ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു ഗൈനക്കോളജിസ്റ്റ് ആണ്…അതും ഐ.വി.എഫ് സെപ്ഷ്യലിസ്റ്റ്… അനുവിന്റെ പാതി സെബിൻ കർഡിയോളജിസ്റ്റ് ആണ്…
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഐ.വി.എഫ് …അതും കുറഞ്ഞ ചിലവിൽ നടത്തി അനേകം ദമ്പതികളുടെ ചൊടികളിൽ പുഞ്ചിരി തെളിയിച്ച ഡോക്ടർ ആൻഡ്രിയ ഇമ്മാനുവേൽ സെബിനെ ആദരിക്കുവാനായാണ് ഇങ്ങനെ ഒരു ഫങ്ഷൻ വച്ചിരിക്കുന്നത്….
ഇതിൽ സെലീനയും സെലീറ്റയും സെബിനും അപ്പുവിനെയും അബിയെയും അനുവിനെയും പോലെ ത്രിമൂർത്തികളാണ്…
സെലീന എട്ട് മാസവും അനു ആറും സെലീറ്റ നാല് മാസവും ഗര്ഭിണികളാണ്….
ഫംഗ്ഷൻ തുടങ്ങി…അനുവിനെ വേദിയിലേക്ക് ക്ഷണിച്ചു…കൂടെ സെബിനെയും….
അധ്യക്ഷ പ്രസംഗവും ആദരിക്കലും കഴിഞ്ഞതിന് ശേഷം അനുവിന് സംസാരിക്കുവാനായി മൈക്ക് കൈമാറി…
(പ്രസംഗം മലയാളീകരിക്കുന്നു…)
എല്ലാവർക്കും നമസ്ക്കാരം…
വേദിയിൽ ഇരിക്കുന്ന വിശിഷ്ട വ്യക്തികൾ ഇവിടെ കൂടി വന്നിരിക്കുന്ന എല്ലാവരോടും പ്രത്യേകിച്ച് എന്റെ സഹോദരങ്ങൾക്കും കുടുംബത്തിനും എന്റെ അങ്കിൾ ആന്റി എല്ലാവർക്കും വിനീതമായ നമസ്കാരം…
സത്യം പറഞ്ഞാൽ എനിക്ക് എന്ത് പറയണം എന്ന് സത്യമായും അറിയില്ല…കാരണം എനിക്ക് ഇപ്പോൾ സന്തോഷവും സങ്കടവും കൂടിക്കലർന്നൊരു വികാരമാണ് തോന്നുന്നത്…
സന്തോഷത്തിന്റെ കാരണം നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതാണല്ലോ….സങ്കടം എന്താണെന്ന് വച്ചാൽ എന്റെ ഈ വിജയം കാണുവാൻ അതിയായി ആഗ്രഹിച്ചിരുന്ന എന്റെ അമ്മ…എന്റെ നീലമ്മ ഇന്ന് ഇവിടെയില്ല….
കുറച്ചു വർഷങ്ങൾക്ക് മുന്നേ പെട്ടന്നൊരു മരണമായിരുന്നു….എങ്ങനെയാണെന്ന് അറിയില്ല…ഉറക്കത്തിൽ അധികം വേദനയറിയാതെ തന്നെ ‘അമ്മ മരണത്തെ പുൽകി…അല്ല…അപ്പയുടെ അടുക്കലേക്ക് പോയി..
ഞങ്ങൾ മൂന്നുപേരാണ്…ഞങ്ങളെ ഞങ്ങളുടെ അപ്പാ….ഫോട്ടോയിൽ മാത്രം കണ്ടിട്ടുള്ളുവെങ്കിലും ആ സ്നേഹം എന്താണെന്ന് അമ്മയുടെ വാക്കുകളികൂടെ ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്…
ഞാൻ പറഞ്ഞുവന്നത്…ഞങ്ങളുടെ അപ്പാ ആഗ്രഹിച്ചതുപോലെ ഞങ്ങളെ നല്ലൊരു നിലയിൽ ആക്കുവാൻ ‘അമ്മ കഷ്ടപ്പെട്ടു..എന്നാലും ഈ ഒരു നിമിഷം കാണുവാൻ ‘അമ്മ ഇവിടെ ഇല്ല എന്നോർക്കുമ്പോൾ സത്യമായും എന്റെ ചങ്ക് പൊടിയുന്നു….
ഐ.വി.എഫ് എന്ന ഒരു കാര്യത്തിലേക്ക് എന്നെ ചുവടുകൾ വയ്പ്പിച്ചത് എന്റെ അമ്മയായിരുന്നു….അമ്മയുടെ പ്രണയം…തന്റെ പാതിയോടുള്ള പ്രണയം മൂലം അപ്പാ മരിച്ചു കഴിഞ്ഞ് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങളെ ‘അമ്മ ഗർഭം ധരിക്കുന്നത്…അതും ഐ.വി.എഫ് വഴി…അപ്പാ നിര്ബന്ധിപ്പിച്ചു കളക്ട് ചെയ്യിപ്പിച്ചു സാമ്പിളിൽ നിന്നും…”
അവൾ വിതുമ്പി….
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
ഇതേസമയം അങ് സ്വർഗത്തിൽ തന്റെ മന്വച്ചാച്ചന്റെ മാറോട് ചേർന്ന് തങ്ങളുടെ മകളുടെ പ്രസംഗം ശ്രവിക്കുകയായിരുന്നു നിലാ….
മരിച്ചു കഴിഞ്ഞും അവർ ഒരുമിച്ചു…അവൻ അവൾക്കായി കാത്തിരുന്നു….
അതേ സമയം അവരുടെ ചെയ്തികളും തമ്മിലുള്ള അടുപ്പവും കണ്ട ദൈവം അവർക്കായി ഒരു ജന്മം കൂടെ ഒരുക്കി…
അവർ പോലും നിനച്ചിരിക്കാത്ത നാഴികയിൽ അവർ ഒരു കുഞ്ഞുരൂപമായി മാറി…
അവരെ ദൈവം ഭൂമിയിലേക്കയച്ചു…നിലാ അനുവിന്റെ ഉദരത്തിൽ ഉരുവായ ഇരട്ട ശിശുക്കളിൽ ഒന്നായി മാറി…മനു സെലീനയുടെ ഉദരത്തിലേക്കും.ചേക്കേറി…..”
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
അനു അവളുടെ അപ്പയുടെയും അമ്മയുടെയും കഥ സദസ്സിനെ പറഞ്ഞു കേൾപ്പിച്ചു….തങ്ങളുടെ പഠനം കഴിഞ്ഞു തങ്ങളെ തങ്ങളുടെ ലീസാമ്മിയെയും മാത്യുപ്പയെയും സച്ചുപപ്പയെയും അനീറ്റാമിയെയും ഏൽപ്പിച്ചു പോയതും പിന്നീട് അവർ തങ്ങൾക്കായി തങ്ങളുടെ അതേ ജന്മദിനത്തിൽ ഒരുപോലെ പിറന്ന തങ്ങളുടെ പാതികളെ കണ്ടുപിടിച്ചു തന്നതുമെല്ലാം പറഞ്ഞു തീർത്തു…
ഫംഗ്ഷൻ കഴിഞ്ഞു…അവർ നേരെ അവരുടെ അപ്പയുടെയും അമ്മയുടെയും ഫ്‌ളാറ്റിലേക്കാണ് പോയത്…
അവിടെ വലിയൊരു ഫോട്ടോ വച്ചിട്ടുണ്ട്…അപ്പയും അമ്മയും മക്കളും…മനുവിനെ എഡിറ്റ് ചെയ്ത് കയറ്റിയിരിക്കുന്നതാണെന്ന് അവർ ഓർത്തു…
അരുന്ധതിയും ത്രേസ്യയും ആന്റണിയും തോമസുമെല്ലാം കർത്താവിന്റെ വിളിയ്ക്ക് ഉത്തരം കൊടുത്തിരുന്നു….
അവർ ആറുപേരും കൂടെ മനുവിന്റെയും നിലായുടെയും മുറിയിലേക്ക് കയറി…അവിടെ ഇന്നും..ഇത്രയും.വർഷങ്ങൾക്ക് ശേഷവും എല്ലാം പഴയതുപോലെ തന്നെ നില നിന്നിരുന്നു…
“അതേ…ഞാൻ ഒരു കാര്യം പറയട്ടെ…”..
അനുവാണ് സംസാരിച്ചു തുടങ്ങിയത്…
“എന്നതാ നാത്തൂനെ…”
നല്ലതുപോലെ വീർത്ത വയറും താങ്ങിപ്പിടിച്ചുകൊണ്ട് സെലീന ചോദിച്ചു…
അതേ നമുക്കറിയാമല്ലോ നമ്മുടെ ഉദരത്തിൽ കിടക്കുന്ന ശിശുക്കൾ ആരൊക്കെയാണെന്ന്…
ലീനയുടേത് ആണ്കുട്ടി…എന്റെ ഉദരത്തിൽ ആണ്കുട്ടിയും പെണ്കുട്ടിയും ലീറ്റയുടേത് പെണ്കുട്ടിയാണെന്ന് കഴിഞ്ഞ അൾട്രാ സൗണ്ട് സ്കാനിൽ കണ്ടു…
അങ്ങനെയെങ്കിൽ നമ്മുടെ ഈ വീട് ഇങ്ങനെ തന്നെ നില നിന്ന് സംരക്ഷിക്ക പെടണമെങ്കിൽ നമുക്ക് നമ്മുടെ തലമുറയിൽ നിന്ന് തന്നെ അടുത്ത തലമുറ വരുന്നതല്ല നല്ലത്….”
“നീ എന്നതാ ഈ പറയുന്നേ…”
അബി ചോദിച്ചു…
“അല്ലെടാ…നമ്മുടെ മക്കൾക്ക് വളർന്നു വരുമ്പോൾ തമ്മിൽ ഇഷ്ടം ഉണ്ടങ്കിൽ അവരെ തമ്മിൽ വിവാഹം കഴിപ്പിച്ചുകൂടെ എന്ന്…”
ഇത് കേട്ടതും സെലീനയുടെ ഉദരത്തിൽ ഒരു കാൽപ്പാദം പതിഞ്ഞു…അതുപോലെ തന്നെ അനുവിന്റെ ഉദരത്തിലും….കുഞ്ഞുങ്ങൾക്കും അത് സമ്മതമെന്നപോലെ….
എല്ലാവരും കുഞ്ഞുങ്ങളുടെ പരാക്രമം കണ്ട് ചിരിച്ചു…അവർ കാത്തിരിക്കുന്നു…ഒരു നല്ല നാളെയ്ക്കായി…..
മനുവിന്റെയും നിലായുടെയും പ്രണയം വീണ്ടും പൂവിടട്ടെ….അവർ ഇനിയും ഒരായുഷ്ക്കാലം മുഴുവൻ ദീർഘായുസ്സോടെ ഈ മണ്ണിൽ ജീവിക്കട്ടെ…
(അവസാനിച്ചു)
എന്ത് പറയണം എന്ന് എനിക്കറിയില്ല…ഈ കഥയിൽ ഞാൻ കുറച്ചധികം സങ്കടപ്പെടുത്തി എന്നറിയാം…
എന്തായാലും ഇതാണ് ഞാൻ സ്വപ്നം കണ്ട ക്ളൈമാക്‌സ്…ഇഷ്ടമാകുമോ ഇല്ലയോ എന്നെനിക്കറിയില്ല…ഇഷ്ടമായാലും ഇല്ലെങ്കിലും ഒരു വാക്ക് എനിക്കായി കുറിക്കണേ..
പിന്നെ ഞാൻ കുറച്ചു നാളത്തേക്ക് ഒരു ചിന്ന ബ്രെക്ക് എടുക്കുകയാണ്…ഈ നിമിഷം എന്ത് പറയണം എന്നെനിക്കറിയില്ല….കാരണം നിങ്ങൾ ഓരോരുത്തരുടെയും സപ്പോർട്ട് ഒന്ന് കൊണ്ട് മാത്രമാണ് ഞാൻ ഇന്നിവിടെ നിൽക്കുന്നത് തന്നെ….
എല്ലാവരോടും ഒത്തിരി സ്നേഹം..ഒത്തിരി നന്ദി…എന്നെ സ്നേഹിച്ച…എന്നെ ഗൈഡ് ചെയ്ത എല്ലാവരോടും സ്നേഹം മാത്രം…
ചില കാര്യങ്ങൾക്കായി സമയം മാറ്റിവയ്ക്കേണ്ടത് അത്യാവശ്യമായതിനാലാണ് ഞാൻ എഴുത്തിൽ നിന്നും വിട്ടു നിൽക്കുന്നത്…എന്നാൽ ഒരു വായനക്കാരിയായി ഞാൻ ഇവിടൊക്കെ തന്നെ കാണും…
ഇടയ്ക്ക് ചെറുകഥകളുമായി ഞാൻ വരാം…അപ്പോഴും സപ്പോർട് നൽകണം…എന്നെ ആരും മറക്കില്ല എന്ന് വിശ്വസിച്ചോട്ടെ…
ഇന്ന് നമ്മുടെ അവസാന ഭാഗമായിരുന്നു…അഭിപ്രായങ്ങൾ പിശുക്ക് കൂടാതെ പൊന്നോട്ടെ….
എല്ലാവർക്കും ഞാൻ മറുപടി തന്നിരിക്കും…ഉറപ്പ്…നല്ലതായാലും ചീത്തയായാലും ഒരു വാക്ക് എനിക്കായ് കുറിക്കണം കേട്ടോ…
അപ്പോൾ ഒത്തിരി ഒത്തിരി സ്നേഹത്തോടെ….❤️❤️❤️❤️❤️
നിറെ നിറെ ഇഷ്ടത്തോടെ…💖💖💖💖💖💖
നിങ്ങളുടെ സ്വന്തം
അഗ്നി🔥
Love you all😍😘😍😘😍😘😍😘😍