Tuesday, April 30, 2024
Novel

ഒറ്റയാൻ : ഭാഗം 14

Spread the love

എഴുത്തുകാരി: വാസുകി വസു

Thank you for reading this post, don't forget to subscribe!

“എന്റെ നിലിവിളി കേട്ടാണ് ഒറ്റയാനും ജോസേട്ടനും കൂടി ഓടി വന്നത്.അവർ വരുമ്പോൾ ഞാൻ അലറി കരയുകയാണ്.ജോസേട്ടൻ എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു മാറ്റി ഇരുത്തി…

” കരയാതെ മോളേ..മരണം അതെന്നായാലും സംഭവിക്കേണ്ടതാണ്”

“എന്നാലും ജോസേട്ടാ എനിക്കൊരു നല്ലകാലം വന്നപ്പോഴേക്കും അമ്മയെ ഈശ്വരൻ തിരികെ വിളിച്ചൂല്ലോ”

സങ്കടം സഹിക്കാതെ ഞാൻ തേങ്ങിക്കരഞ്ഞു.ഒറ്റയാൻ കരയുന്നില്ലെങ്കിലും ആ മുഖത്തും നല്ല സങ്കടമുണ്ട്…..

സമയം കടന്നുപോയി.അമ്മയെ അടക്കം ചെയ്യുന്നതിനെ കുറിച്ചുള്ള സംസാരങ്ങൾ നടക്കുന്നത് ഞാൻ കേട്ടു…

നികത്താനാകാത്ത നഷ്ടമാണ് മണ്മറഞ്ഞത്.കണ്ണിനു കാഴ്ചയില്ലെന്ന് പറയുന്നത് പോലെ…

ഒറ്റയാൻ പറഞ്ഞ സ്ഥലത്താണ് അമ്മക്ക് അന്ത്യകർമ്മങ്ങൾ നടന്നത്.അവസാനമായി അമ്മക്കൊരു അന്ത്യചുംബനം നൽകുമ്പോൾ അടക്കി വെച്ചിരുന്ന തേങ്ങലുകൾ പുറത്തേക്കൊഴുകി…

മകന്റെ സ്ഥാനത്ത് നിന്ന് അമ്മക്ക് കർമ്മങ്ങൾ ചെയ്തത് ഒറ്റയാനാണ്.അമ്മയുടെ പട്ടട എരിഞ്ഞൊടുങ്ങുന്നതുവരെ ഞങ്ങൾ അവിടെ നിന്നു….

ഒരാഴ്ചയോളം വീട് ശോകമൂകമായിരുന്നു.പിന്നെയും കുറെസമയമെടുത്തു പഴയ നിലയിലേക്ക് തിരിച്ചെത്താൻ..എന്നിട്ടും സാധാരണ നിലയിൽ എത്താൻ പിന്നെയും ടൈം എടുത്തു…

എന്റെ കോളേജ് പഠനം രണ്ടാഴ്ചയോളം മുടങ്ങി.അവസാന ഒറ്റയാന്റെ നിർബന്ധത്തിൽ ഞാൻ കോളേജിൽ പോകാനൊരുങ്ങി…

“അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമാണ് വസൂ നീ നല്ലൊരു നിലയിൽ എത്തണമെന്ന്..അമ്മയുടെ ആത്മാവിനെ നീ സങ്കടപ്പെടുത്തരുത്”

“എന്നിട്ടും എനിക്ക് നല്ലസമയം വന്നപ്പോൾ ഈശ്വരൻ കരുണ കാണിച്ചില്ലല്ലോ”

കണ്ണുകൾ പിന്നെയും ഒഴുകി…

“വിധിയാണെന്ന് സമാധാനിച്ച് അമ്മയുടെ ആഗ്രഹം പൂർത്തിയാക്കണം”

ജോസേട്ടനും കൂടി ഉപദേശിച്ചതോടെ പിന്നെ മറുത്തൊന്നും പറഞ്ഞില്ല.പിറ്റേ ദിവസം മുതൽ വീണ്ടും ഒറ്റയാന്റെ കൂടെ കോളേജിലേക്ക് പോയി തുടങ്ങി….

ഇനിയുള്ള മാസങ്ങൾ എക്സാമിന്റെയാണ്.നന്നായി പഠിക്കണം.അമ്മയുടെ ഒറ്റയാന്റെ ജോസേട്ടന്റെ സ്വപ്നങ്ങൾ സഫലീകരിക്കണം.ഞാൻ മനസ്സിൽ ഉറപ്പിച്ചു….

എന്നെ പഴയ വസുമതിയാക്കാൻ ഒറ്റയാൻ ശരിക്കും മാറി.ഇപ്പോൾ അങ്ങനെ വഴക്കിനു പോകില്ല.മുഖത്ത് ചിരിയൊക്കെ വരുന്നുണ്ട്.സ്നേഹപൂർണ്ണമായ പെരുമാറ്റമാണ്….

എല്ലാവരുടെയും സന്തോഷത്തിനായിട്ട് ഞാനും പതുക്കെ മാറി തുടങ്ങി…

“വസുവേ നമുക്കിന്ന് അമ്പലത്തിൽ പോയാലോ ഒരുപാട് നാളായില്ലേ”

ഒരുദിവസം രാവിലെ ഒറ്റയാൻ എന്റെ അടുത്ത് പറഞ്ഞു

“ഏട്ടാ ഞാനിതങ്ങോട്ട് പറയാനിരുന്നതാണ്”

“എങ്കിൽ റെഡിയായിക്കോളൂ”

ഞാൻ സന്തോഷത്തോടെ പോയി ഒരുങ്ങിവന്നു.ഒറ്റയാൻ എന്നെ കുസൃതിയോടെ നോക്കുന്നത് കണ്ടെനിക്ക് നാണം വന്നു…

“കൂയ് ഒറ്റയാനേ ഞാനേ ഇവിടെത്തന്നെയുണ്ട്.ഇങ്ങനെ നോക്കണത് എന്തിനാ”

“എടീ പൊട്ടീ സ്നേഹിക്കുന്ന പെണ്ണിനെ ഇടക്കിടെ ചന്തം കൂടുമ്പോഴാ കാണാൻ രസം”

“ഒന്ന് പോയേ മനുഷ്യാ”

ഒറ്റയാനെ കളിയാക്കിയിട്ട് ഞങ്ങൾ ക്ഷേത്രത്തിലേക്ക് പോയി.പിന്നെ അവിടെ നിന്ന് ബീച്ചിലേക്ക്…

രാവിലെ ആയതിനാൽ ബീച്ചിൽ തിരക്കില്ല.എന്നാലും ആൾക്കാർ ഉണ്ട്..

ഞാനും ഒറ്റയാനും മുട്ടിയുരുമ്മിയങ്ങനെ നിന്നു..ഒന്നിനു പിറകെ ഒന്നായി വരുന്ന തിരമാലകളെണ്ണി…

പിന്നെ കടലമ്മ ഞങ്ങൾ തീരത്ത് എഴുതി വെച്ചതൊക്കെ കടലമ്മ മായിച്ചു കളഞ്ഞു…

“കടലിൽ ഇറങ്ങുന്നോ വസു”

“മം..”

“എങ്കിൽ വാ”

ഒറ്റയാൻ നീട്ടിയ കൈകളിൽ മുറുക്കി പിടിച്ചു ഞാൻ കടലിലേക്ക് പതിയെ ഇറങ്ങി.തിരയടിച്ചു കൊണ്ട് പോകുമെന്ന് പേടിച്ചു ഞാൻ ഒറ്റയാനെ ആലിംഗനം ചെയ്തു….

തുണിയും ശരീരവുമെല്ലാം കടലമ്മ നനച്ചു….

“നമുക്ക് പോവാം ഏട്ടാ”

മടുത്തപ്പോൾ ഞാൻ ഏട്ടനെ നോക്കി…

“ശരി പോയേക്കാം”

ബീച്ചിൽ നിന്ന് ഞങ്ങൾ നേരെ ടെക്സ്റ്റയിൽ ഷോറൂമിൽ കയറി. അവിടെ നിന്ന് അടിപൊളി രണ്ടു സാരി എടുത്തു തന്നു ഒറ്റയാൻ.പിന്നെ എനിക്കും ജോസേട്ടനും അല്ലാതെയും കുറച്ചു തുണികൾ എടുത്തു…

സന്തോഷത്തോടെ വീട്ടിൽ ചെല്ലുമ്പോൾ ജോസേട്ടന്റെ അടിപൊളി കുക്കിങ്ങ്…

“പുട്ടും ബീഫ് കറിയും..

മണമടിച്ചതോടെ ഞാൻ മൂക്കു വിടർത്തി…

” കൊതിച്ചി”

ജോസേട്ടന്റെ കളിയാക്കൽ…അന്ന് അടുക്കളയിൽ കയറാൻ എന്നെ അവർ സമ്മതിച്ചില്ല.ഉച്ച കഴിഞ്ഞു വീട് മുഴുവനും അലങ്കരിച്ചു…

കൃത്യം അഞ്ച് മണിയായപ്പോൾ ജോസേട്ടൻ കേക്കെടുത്തു…ആരുടെ പിറന്നാളാണെന്ന് ചോദിച്ചപ്പോൾ ഒറ്റയാന്റെ പിറന്നാളെന്നായിരുന്നു മറുപടി….

കേക്ക് മുറിക്കാൻ പറഞ്ഞപ്പോഴാണു പിറന്നാൾ എന്റെ ആണെന്ന് മനസ്സിലായത്…

“എന്നെ രണ്ടു പേരും കൂടി സമർത്ഥമായി പറ്റിച്ചൂല്ലെ”

കപടദേഷ്യത്തോടെ ഞാൻ നോക്കി…

“നിനക്കൊരു സർപ്രൈസ് ആകട്ടെയെന്ന് കരുതി വസു”

എനിക്ക് വല്ലാതെ സങ്കടം വന്നു.ഇന്നുവരെ പിറന്നാൾ ആഘോഷിച്ചിട്ടില്ല.ഈ നല്ല ദിവസസത്തിലും സന്തോഷിക്കാൻ അമ്മ ഒപ്പമില്ലല്ലോ…

“വസൂ വേണ്ടാ ഈ ടൈമിൽ സെന്റി.ഇന്നത്തെ ദിവസം സന്തോഷിക്കാനുളളതാണ്”

“ഞാനൊന്നും സെന്റിയല്ല ട്ടാ”

കണ്ണുകൾ തുടച്ചിട്ട് ഞാൻ മസിൽ പിടിച്ചു നിന്നു…

“ഓ ഓ..ആയിക്കോട്ടെ..”

“മര്യാദക്ക് വന്ന് കേക്ക് മുറിക്കെടീ…സമയം പോകുന്നു”

“ദേ ഞാൻ റെഡി”

കേക്കിൽ ഉറപ്പിച്ചിരുന്ന മെഴുകുതിരി ഞാൻ കത്തിച്ചു…

“ഹാപ്പി ബർത്ത് ഡേ ”

ഒറ്റയാനും ജോസേട്ടനും കൂടി താളത്തിൽ പറഞ്ഞു….
മെഴുകുതിരി ഊതിക്കെടുത്തി ഞാൻ കേക്ക് മുറിച്ചു. ആദ്യത്തെ പീസ് ആർക്ക് കൊടുക്കുമെന്ന് സംശയിച്ചു നിന്നു.ഞാൻ ജോസേട്ടനെയും ഒറ്റയാനെയും നോക്കി…

മടിച്ചു നിൽക്കാതെ ജോസേട്ടനെ സമീപിച്ചു…

“രുദ്രനു കൊടുക്ക് മോളെ ആദ്യം. അവനാണ് നമ്മുടെ രക്ഷകൻ”

“ന്റെ ജോസേട്ടാ നിങ്ങളെ മറന്ന് വസൂനു ഞാൻ ഏട്ടനു ആദ്യം കൊടുത്താൽ എനിക്ക് നല്ല തല്ല് കിട്ടും.ഞങ്ങളോട് മനുഷ്യപ്പറ്റ് കാണിച്ചത് നിങ്ങളാണ് ഫസ്റ്റിലെ”

കേക്കിന്റെ പീസ് ജോസേട്ടന്റെ നാവിൽ വെച്ചു കൊടുത്തു. പുള്ളിക്കാരന്റെ കണ്ണു നിറഞ്ഞു…

ഒറ്റയാൻ കയ്യടിച്ചു…

“വസു നീ ചെയ്തതാണ് ശരി..ശരിക്കും അഭിമാനമുണ്ട് വന്നവഴി മറക്കാത്തതിന്”

ഒറ്റയാനും കേക്കിന്റെ ഒരുപീസ് നാവിൽ വെച്ചു കൊടുത്തു…

“അതേ കേക്ക് മാത്രമേയുള്ളൂ..”

“പിന്നെന്താ എന്റെ ഏട്ടനു വേണ്ടത്”

“അതേ ഒരു ഉമ്മ വേണം..”

“ദേ ജോസേട്ടൻ ശ്രദ്ധിക്കുന്നുണ്ട്”

“ജോസേട്ടൻ മാറി കഴിഞ്ഞു തന്നാൽ മതി”

“ദേ ഞാൻ കൊല്ലും ട്ടാ”

ഞാൻ കയ്യോങ്ങി..

“എന്തുവാ രണ്ടും കൂടി വഴക്ക്.”

“ഒന്നൂല്ല ജോസേട്ടാ..അതേ രണ്ടു പേരും എനിക്ക് മധുരം തന്നില്ല”

ഞാൻ ഓർമ്മിപ്പിച്ചു…

“ദാ ഇപ്പോൾ തരാലൊ”

രണ്ടു പേരും കൂടി കേക്കിന്റെ പീസ് എനിക്ക് തന്നു…

“യ്യൊ മതി..മധുരം കൂടുതൽ എനിക്ക് പറ്റില്ല”

“എങ്കിൽ പായസം കൂടി ആയാലോ”

“സേമിയ…നിക്കും വേണം”

പായസമൊക്കെ കുടിച്ചു കഴിഞ്ഞു ഒറ്റയാൻ ഞാൻ പ്രതീക്ഷിക്കാത്തൊരു ഗിഫ്റ്റ് എനിക്ക് തന്നു…

“ഒരുസ്വർണ്ണമോതിരം”

“താങ്ക്സ്”

“അതൊക്കെ അവിടെ നിൽക്കട്ടെ..എനിക്ക് ഉമ്മ മതി”

“ഓ..ഏറ്റു…”

ഒറ്റയാന്റെ കവിളിലൊരുമ്മ കൊടുത്തു. ഒരെണ്ണം കൊടുത്തപ്പോൾ ദുഷ്ടൻ വീണ്ടും ആവശ്യപ്പെട്ടു. വീണ്ടും ഒരെണ്ണം കൂടി..

“ദേ പൊയ്ക്കോണം”

ഏട്ടനെ ഞാൻ പറപ്പിച്ചു.അന്നത്തെ ദിവസം അമ്മ എന്റെ സ്വപ്നത്തിലെത്തി.ഒരുപാട് ഞങ്ങൾ സംസാരിച്ചു…..

പിറ്റേന്ന് രാവിലെ വീണ്ടും കോളേജ്.. പഠിത്തം അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു വീണു…

എക്സാമും കഴിഞ്ഞു… റിസൽട്ടിനായുളള കാത്തിരിപ്പ്….

“അതേ നല്ലമാർക്കില്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും”

റിസൽട്ട് അറിയുന്ന ദിവസം ഏട്ടന്റെ വക കമന്റ്…

“ദേ ഏട്ടാ എഫ്ബിയിലൊക്കെ കമന്റുന്ന ഡയലോഗ് അടിക്കരുതേ”

“മം”

റിസൽട്ട് അറിഞ്ഞപ്പോൾ ഞാനാണ് കോളേജിൽ ഫസ്റ്റ്.എനിക്ക് വലിയ ടെൻഷനൊന്നുമില്ല.പാസ്സാകുമെന്ന് ഉറപ്പുണ്ട്.ബട്ട് കോളേജിൽ ഫസ്റ്റ് ഞാൻ പ്രതീക്ഷിച്ചില്ല…

എന്നെക്കാൾ വലിയ ഹാപ്പി ഒറ്റയാനനും ജോസേട്ടനും ആയിരുന്നു…

“നിനക്ക് പിജി കൂടി എടുക്കാവോ..”

“ഡീ വസു നീയിന്നത് ചെയ്താൽ മതിയെന്ന് പറഞ്ഞാൽ മതി ഏട്ടാ…”

“ഓക്കെ ”

ഒറ്റയാന്റെ ഇഷ്ടം കാരണം.. പിജിയും കംപ്ലീറ്റ് ചെയ്തു…

അതിനും നല്ല മാർക്കുണ്ട്…

അന്നത്തെ ദിവസം രാത്രി ഒറ്റയാൻ നന്നായി മദ്യപിച്ചു.ഇടവേളക്ക് ശേഷം ജോസേട്ടനും കൂടി.. ഞാനൊന്നും മിണ്ടാൻ പോയില്ല..

“സന്തോഷിക്കട്ടെ…മനസ്സ് തുറന്നു ചിരിക്കട്ടെ…

രണ്ടാഴ്ചക്ക് ശേഷം ഒരു ദിവസം..

” അതേ വസുവേ നിനക്കിങ്ങനെ പഠിച്ചിട്ട് വെറുതെ നിന്നാൽ മതിയൊ..ഒരു ജോബ് വേണ്ടേടീ”

“വേണമെന്നേ…നിങ്ങളൊരു താലിവാങ്ങി എന്റെ കഴുത്തിൽ കെട്ട് മനുഷ്യാ”

“അതിനു മുമ്പ് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്”…

നീണ്ട നാളുകൾക്ക് ശേഷം ഒറ്റയാന്റെ ചിരി ക്രൂരമായി… ഞാൻ ഭയപ്പെട്ട നിമിഷം എത്തി…

” നീ പേടിക്കണ്ട വസൂ..നീയൊരുങ്ങി വാ”

ഒറ്റയാൻ പറഞ്ഞതോടെ ഞാൻ മുറിയിൽ ചെന്നൊരുങ്ങി.സർട്ടിഫിക്കറ്റ് എടുത്തു ബാഗിൽ വെച്ചു…

“ശരി പോയേക്കാം”

ഒറ്റയാൻ എന്നെയും കൂട്ടി ചെന്നത് വലിയൊരു വീട്ടിലായിരുന്നു.കൊട്ടാര സാദൃശ്യമുള്ളൊരു വീട്…

അകത്തെ കാഴ്ചകൾ എന്നെ വല്ലാതെ വിസ്മയിപ്പിച്ചു…

“നമ്മളെന്തിനാ ഇവിടെ വന്നത്”

“കാണാൻ പോകുന്ന പൂരം കണ്ടറിഞ്ഞാൽ മതി”

ഒരുപരിചാരകൻ വന്ന് ഞങ്ങളെ മുകളിലെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി…രാജപ്രൗഢിയോടെ വൃദ്ധനായ മനുഷ്യൻ അവിടെ ഇരിക്കുന്നു…

“മുത്തശ്ശാ ഇത് വസുമതി.. പിജി പൂർത്തിയാക്കി..”

“ഗുഡ്”

ഘനഗാംഭീര്യ സ്വരത്തിൽ അദ്ദേഹം പറഞ്ഞു…

ഒറ്റയാന്റെ വീടാണെന്നും അത് മുത്തശ്ശനാണെന്നും എനിക്ക് മനസ്സിലായി…

“ഒടുവിൽ വന്ന് ചേരേണ്ടെടുത്ത് നീയെത്തി മോളേ”

യാതൊരു വ്യത്യാസവും ഞാൻ ആ മുഖത്ത് കണ്ടില്ല….എനിക്കാണെങ്കിൽ ശരിക്കും വട്ടു പിടിച്ചു..

“സത്യത്തിലെന്താ ഇവിടെ നടക്കുന്നത്”

“എങ്കിലിനി യുദ്ധം തുടങ്ങുവല്ലേ..”

“അതേ മുത്തശ്ശാ”

“അവർക്ക് ചതിയെങ്കിൽ നമുക്ക് സത്യത്തിന്റെ വഴി”

“അതേ മുത്തശ്ശാ”

അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയട്ട് ഞങ്ങൾ വീണ്ടും യമഹയിൽ യാത്ര തുടർന്നു…

“ഏട്ടാ എനിക്കൊന്നും മനസ്സിലാകുന്നില്ല”

“എല്ലാം പതിയെ മനസ്സിലാകും”

അവിടെ നിന്ന് ഞാൻ വലിയൊരു കമ്പനിയിലാണു എത്തിയത്…

“നിയാണിനി മുത്തശ്ശന്റെ സ്വത്തുക്കളും കമ്പിനിയും എല്ലാം നോക്കി നടത്തേണ്ടത്.അതായത് മുത്തശ്ശന്റെ പേരിലുള്ളതെല്ലാം കൈകാര്യം ചെയ്യുന്നത് മാനേജരായ നീയാണ്.അദ്ദേഹമാണ് നിന്നെ പഠിപ്പിച്ചതും പണം മുടക്കിയതുമെല്ലാം..വിദ്യാഭ്യാസമുളള വിശ്വസ്തയായ ഒരാളെ ഞങ്ങൾക്ക് വേണമായിരുന്നു”

“ഓ..അങ്ങനെ… ശരിക്കും ഈ മുത്തശ്ശൻ ഒറ്റയാന്റെ ആരാണ്”

“വസൂ എല്ലാം ഒറ്റയടിക്ക് പറഞ്ഞാൽ നിനക്ക് മനസ്സിലാകില്ല..പതിയെ എല്ലാം അറിഞ്ഞു തുടങ്ങും”

“മം” ഞാൻ മൂളി…

“ഇനി നമുക്ക് ഒരു സ്ഥലത്ത് കൂടി പോകാനുണ്ട്”

ഏകദേശം അരമണിക്കൂർ യാത്ര ചെയ്തു ഞങ്ങൾ വേറൊരു വലിയ വീട്ടിലെത്തി… അവിടെ ഉളളവരെ കണ്ട് ഞാൻ ഞെട്ടി…

കോളേജിൽ എന്റെ സീനിയറായി പഠിച്ച വിനയന്റെ വീട് …ഞാൻ പ്രേമിക്കണമെന്ന് പറഞ്ഞവൻ…അവരുടെ ബന്ധുക്കളായ ബാക്കിയുളളവരും അവിടെ ഉണ്ടായിരുന്നു….

“ഇതുവരെ കെട്ടിപ്പിടിച്ചതും സുഖിച്ചതുമെല്ലാം വിട്ട് നൽകി ഇറങ്ങിക്കോണമെല്ലാം…

ഒറ്റയാനൻ മീശ പതിയെ ചുരുട്ടി…

” കൊട്ടാര മുറ്റത്തെ രാജേന്ദ്ര വർമ്മയുടെ കൊച്ചുമകൾ വസുമതി തിരിച്ചെത്തി കഴിഞ്ഞു…. ദാ ഇവളാണ് സ്വത്തിന്റെയൊക്കെ അനന്തരാവകാശി..വസുമതി ”

എന്നെ മുന്നിലോട്ട് നീക്കി നിർത്തി ഒറ്റയാൻ പറയുന്നത് അവിശ്വസനീയതിയിൽ അവരെന്നെ നോക്കി..അതിനെക്കാൾ വലിയ ഞെട്ടലിൽ ആയിരുന്നു ഞാൻ…

ഞാൻ കണ്ണു രണ്ടും പുറത്തേക്ക് തള്ളി ഒറ്റയാന്റെ മുഖത്തേക്ക് നോക്കി….

ഒറ്റയാന്റെ മുഖത്ത് വിജയച്ചിരി തെളിഞ്ഞു..

തുടരും

ഒറ്റയാൻ : ഭാഗം 1

ഒറ്റയാൻ : ഭാഗം 2

ഒറ്റയാൻ : ഭാഗം 3

ഒറ്റയാൻ : ഭാഗം 4

ഒറ്റയാൻ : ഭാഗം 5

ഒറ്റയാൻ : ഭാഗം 6

ഒറ്റയാൻ : ഭാഗം 7

ഒറ്റയാൻ : ഭാഗം 8

ഒറ്റയാൻ : ഭാഗം 9

ഒറ്റയാൻ : ഭാഗം 10

ഒറ്റയാൻ : ഭാഗം 11

ഒറ്റയാൻ : ഭാഗം 12

ഒറ്റയാൻ : ഭാഗം 13