Monday, May 6, 2024
Novel

ആനന്ദ് കാരജ് : ഭാഗം 5

Spread the love

നോവൽ
എഴുത്തുകാരി: തമസാ

Thank you for reading this post, don't forget to subscribe!

ഈ പാത അവസാനിക്കാതിരുന്നെങ്കിൽ……..
മണിക്കൂറുകൾ കൊണ്ട് തന്നെ ഞാനീ പ്രണയത്തിൽ ഇനി തിരിച്ചു പോവാൻ ആകാത്ത വിധം ഉന്മത്തനായി കഴിഞ്ഞിരുന്നു..

കൗമാരം കാണാത്ത പ്രണയം യൗവനത്തിൽ എന്നേ തേടി എത്തിയിരിക്കുന്നു..

നീ,
അറിയാതെയെന്നിലേക്ക്
വന്നണഞ്ഞ വേനൽ മഴ..

വരണ്ട് കിതയ്ക്കുന്ന എന്റെ നാവിൽ
വീണലിഞ്ഞ ദാഹജലം ….

ചുറ്റും റിക്ഷകളിലും സൈക്കിള്കളിലും ഭാരം കയറ്റി ഒരുപാട് പേർ റോഡിന്റെ ഇരുവശത്തു കൂടിയും പോകുന്നുണ്ടായിരുന്നു..

പലപ്പോഴും കണ്ണാടിയിലൂടെ ഒരു ചിരിയിലൂടെയും കണ്ണിറുക്കലുകളുമായി ഞാൻ എന്റെ പ്രണയം അവൾക്ക് പകുത്തു നൽകിക്കൊണ്ടിരുന്നു.. പകരമായി കണ്ണുകൾ ചിമ്മിയടച്ച് അവൾ മറുപടികളും…

ഇടയ്ക്ക് ഗോതമ്പു വിളഞ്ഞു നിൽക്കുന്ന പാടം കണ്ടപ്പോൾ ഞാൻ വണ്ടി നിർത്തി… അവയ്ക്ക് നടുക്ക് നിന്ന് കുറേ ഫോട്ടോകൾ പകർത്തി…

നാട്ടിലെ നെൽപ്പാടം എല്ലാം ഓര്മയിലേക്കെത്തി.. കൂട്ടുകാരുടെ ഒപ്പം അവരുടെ അച്ഛനമ്മമാരുടെ കൂടെ തേക്കിന്റെ ഇലയിൽ കപ്പയും മീനും മുളക് ചതച്ചതും കഴിച്ചു പാടത്തു കിടന്നുറങ്ങിയ കുട്ടിക്കാലം, അവരൊക്കെ പാടത്തു കൃഷി ചെയുന്ന സാധാരണ ആൾകാർ ആയിരുന്നു….

വിദ്യാഭ്യാസം കൂടിയപ്പോൾ ഞാൻ മറന്നുപോയ കുട്ടിക്കാല അഭ്യാസങ്ങൾ…

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

അവളുടെ വീട്ടിലേക്ക് ചെന്നു കയറിയപ്പോൾ സമയം 9:30 ആയിരുന്നു.. ആൾതാമസം കുറവായൊരു ഏരിയ ആണ് അത്… അട്ടാരിയിലേക്ക് കേറുന്ന ഭാഗം..

മുറ്റത്തു ബാബാ നില്കുന്നുണ്ടായിരിന്നു… ഞങ്ങളുടെ ഒരുമിച്ചുള്ള വരവ് ഇഷ്ടമായിട്ടില്ലെന്ന് നോട്ടത്തിൽ തന്നെ മനസിലാവും…

അവളുടെ കൈയിൽ പിടിച്ചുകൊണ്ട് ബാബയുടെ അടുത്തെത്തി കാൽ തൊട്ട് നമസ്കരിച്ചു.. പക്ഷേ തലയിൽ തൊടുന്നതിനു പകരം എന്റെ കുർത്തയുടെ കോളറിൽ പിടിച്ചുലച്ചു കൊണ്ട് ഹിന്ദിയിൽ പറയുന്നുണ്ടായിരുന്നു ബാബാ…

ആദ്യം ഒന്ന് ടെൻഷൻ ആയെങ്കിലും പിന്നെ എനിക്ക് മനസിലായി, മകളെ ഞാൻ ചതിച്ചെന്ന് കരുതിയാണ് ബാബാ എന്നേ ഇങ്ങനെ ചെയ്തതെന്ന്…

मैं तुम्हें वही दूंगा जो तुम चाहते हो, लेकिन मुझे मेरी बेटी चाहिए (നീ ചോദിക്കുന്നതെന്തും ഞാൻ തരും, പക്ഷേ എനിക്കെന്റെ മകളെ വേണം )

“ബാബാ, ബാബയ്ക്ക് മകളെ വേണം.. അതുപോലെ ഞാൻ എന്റെ ഭാര്യയെ ആഗ്രഹിക്കുന്നത് തെറ്റാണോ.. എനിക്കൊരു അബദ്ധം പറ്റി..

അവളെ തനിച്ചാക്കി പോകരുതായിരുന്നു… ഇനി ഒരിക്കലും തനിച്ചാവില്ല അവൾ.. എന്റെ കൂടെ വിട്ടേക്ക് ബാബാ.. ”

नहीं .. वह मेरी एक और इकलौती बेटी है .. मैं उसके जीवन के साथ नहीं खेल सकता .. आप जा सकते हैं और किसी और से शादी कर सकते हैं..उसके जीवन में मत आना
( ഇല്ല… അവളെന്റെ ഒരേ ഒരു മകളാണ്.. അവളുടെ ജീവിതം വെച്ച് കളിക്കാൻ എനിക്ക് കഴിയില്ല… നിനക്ക് ഇവിടെ നിന്ന് പോയിട്ട് വേറെ ആരെ വേണമെങ്കിലും വിവാഹം ചെയ്യാം.. അവളുടെ ജീവിതത്തിലേക്ക് നീ ഇനി തിരിച്ചു വരരുത് )

” അവളോട് ചോദിച്ചു നോക്ക് ബാബാ ഞാൻ അവൾക്കൊരു ശല്യം ആണോ എന്ന്.. ഞാൻ ഇല്ലാതെ അവൾക്കിനി പറ്റുമോ എന്ന്..

കാലു പിടിക്കാം ബാബാ.. എനിക്ക് അവളെ വേണം… കേരളത്തിലേക്ക് നിങ്ങളുടെ ഒക്കെ സമ്മതത്തോടെ അവളെ കൊണ്ട് പോവാനാണ് ഞാൻ വന്നത്.. വിടില്ലേ അവളെ എന്റെ കൂടെ… ”

शादी के दिन, आपने कहा कि आप अपने माता-पिता के इकलौते बेटे हैं .. है न? ( കല്യാണത്തിന്റെ അന്ന് നീ പറഞ്ഞു, നീ നിന്റെ അച്ഛന്റെയും അമ്മയുടെയും ഒറ്റപ്പുത്രൻ ആണെന്ന്.. അങ്ങനെ അല്ലേ? )

” ആണ്.. അതിന് എന്താണ് ബാബാ? ”

क्या आपके माता-पिता को इस विवाह के बारे में पता था? ( നിന്റെ പേരെന്റ്സിനു ഈ വിവാഹത്തെ കുറിച്ച് അറിയാമോ? )

ആ നിമിഷം അവളെ എന്റെ കൂടെ എങ്ങനെ എങ്കിലും കൊണ്ടുവരണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു… അതുകൊണ്ട് മനപ്പൂർവം നുണ പറഞ്ഞു, വീട്ടുകാർക്ക് അറിയാം എന്നൊരു കള്ളം പറഞ്ഞു…

फिर मुझे अपने माता-पिता का फोन नंबर दें और मैं उन्हें फोन करूंगा ( എങ്കിൽ അവരുടെ നമ്പർ താ, ഞാൻ വിളിച്ചു നോക്കട്ടെ )

” എന്തിനാണ് ബാബാ വീട്ടിൽ വിളിക്കുന്നത്, ഞാൻ ഇങ്ങോട്ടാണ് വന്നതെന്ന് അവരോടു പറഞ്ഞിട്ട് പോലുമില്ല.. ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി.. ഞങ്ങൾ ഒരുമിച്ചു ചെല്ലുമ്പോൾ അറിഞ്ഞാൽ മതി കരുതി.. ”

मैं जानना चाहता हूं, आपकी अगली योजना क्या है .. और अगर आपके माता-पिता ने कहा कि वे मेरी बेटी को अपनी बहू के रूप में स्वीकार करने के लिए तैयार हैं, तो मैं उसे आपके साथ भेजूंगा .. अन्यथा …!! (നിന്റെ അടുത്ത പദ്ധതി എന്താണെന്ന് എനിക്കറിയണം.. നിന്റെ അച്ഛനും അമ്മയും ഇവളെ അവരുടെ മരുമകളായി സ്വീകരിക്കാൻ തയ്യാറാണെന്ന് എന്നോട് പറഞ്ഞാൽ നിന്റെ കൂടെ ഇവളെ ഞാൻ വിടും.. മറിച്ചാണെങ്കിൽ. !!!)

ഞാൻ എന്ത് വലിയ പൊട്ടത്തരം ആണ് ചെയ്തതെന്ന് എനിക്കപ്പോഴാണ് മനസിലായത്.. ഒരു വാക്ക് വീട്ടിൽ പറഞ്ഞിട്ടു വന്നിരുന്നെങ്കിൽ അടുത്ത നിമിഷം എന്താണ് സംഭവിക്കുന്നതെന്നോർത്ത് എനിക്ക് ടെൻഷൻ അടിക്കേണ്ടി വരില്ലായിരുന്നു..

അവളുടെ അമ്മയെ ബാബാ അടുത്തേക്ക് വിളിച്ചു വരുത്തി…കല്യാണത്തിന്റെ അന്ന് വീട്ടിലെ അഡ്രസിന്റെ കൂടെ അച്ഛന്റെ നമ്പർ കൂടി കൊടുക്കേണ്ടി വന്നിരുന്നു… അത് ആരെയൊക്കെയോ വിളിച്ച് ബാബാ എടുക്കുന്നത് ഞാൻ അറിഞ്ഞു.. .

എന്നോട് ചോദിച്ചാൽ ഞാൻ എന്തും ചെയ്ത് അത് തടയും എന്ന് മനസ്സിലായിക്കാണും… അമ്മിജാനെ കൊണ്ട് ബാബാ എന്റെ വീട്ടിലേക്ക് വിളിപ്പിച്ചു.. ഫോൺ സ്‌പീക്കറിൽ ആയിരുന്നു..

അമ്മിജാൻ എന്റെ അമ്മയോട് ആസാദിന്റെ അമ്മ അല്ലേ, ഞാൻ പഞ്ചാബിൽ നിന്നാണ്, ആസാദിന്റെ ഭാര്യയുടെ അമ്മ എന്ന് പറയുന്നതും മറുപടി ആയിട്ട് ആസാദിന് അങ്ങനൊരു ബന്ധമില്ല, നിങ്ങളുദ്ദേശിക്കുന്ന ആളല്ല എന്റെ മോൻ എന്നൊക്കെ അമ്മ ഉറച്ചു പറഞ്ഞു…

ഇത്രയും എന്നേ വിശ്വസിക്കുന്നു അവർ.. എന്നിട്ട് ഞാനോ..

അബദ്ധത്തിൽ കെട്ടിപ്പോയത് ആണെന്നെങ്കിലും പറയാമായിരുന്നു അവരോട്.. മക്കളുടെ തെറ്റുകൾ പോലും ക്ഷമിക്കുന്ന മാതാപിതാക്കൾ എന്നെ മനസിലാക്കുമായിരുന്നു..

ശരി എന്ന് പറഞ്ഞ് കോൾ കട്ട്‌ ചെയ്തിട്ട് എന്റെ നേരെ നോക്കിയ ആ അമ്മയുടെ മുഖം വരെ ദേഷ്യത്താൽ മുങ്ങിയിരുന്നു..

तुम गंदे कुत्ते, तुमने मेरे बारे में क्या सोचा। मैं मूर्ख नहीं हूं .. और मैं उसे मारने के लिए तैयार नहीं होऊंगा, मेरे पास क्षतिपूर्ति करने के लिए कोई अन्य बेटी नहीं है(നീയെന്നെ കുറിച്ച് എന്ത് വിചാരിച്ചു, ഞാൻ ഒരു മണ്ടനല്ല, നിനക്ക് കൊല്ലാനായി എന്റെ മകളെ തന്നു വിടാൻ എനിക്ക് പറ്റില്ല, നിനക്ക് കൊല്ലാൻ തന്ന് പകരം ആശ്വസിക്കാൻ വേറൊരു മകളും ഇല്ല )

ആ പിതാവിനോട് ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല, എന്നെ വിശ്വസിക്കില്ല…അവളെ തിരിഞ്ഞൊന്ന് നോക്കി… അവളും നിസ്സഹായയായി എന്നെ നോക്കി… ഇനി എല്ലാം ഈശ്വരന്മാരുടെ കയ്യിൽ ആണ്..

ബാബാ വീണ്ടും ആരെയോ ഫോണിൽ വിളിച്ചു..

हा अरविंद, थारा सिंह और उसके गिरोह को तुरंत मेरे घर आने को कहो (ഹാ അരവിന്ദ്, താരസിംഗിനോടും അവന്റെ ഗാംഗിനോടും എത്രയും പെട്ടെന്ന് എന്റെ വീട്ടിലേക്ക് വരാൻ പറയ് )

പെട്ടെന്ന് ഉത്തരയുടെ കൈ വിറയലോടെ എന്റെ കൈ തണ്ടയിൽ മുറുകി..

” ജാൻ, താരാ സിംഗ്, അത് അയാളാ, ബഡി അമ്മിയുടെ അനിയൻ.. എനിക്ക് പേടിയാവുന്നു ഡോക്ടർ ”

എന്റെ നേർക്ക് നീണ്ട ആ കണ്ണുകൾ പെയ്തു തുടങ്ങിയിരുന്നു… എന്താകും ഇനി എന്നോർത്ത് എനിക്കും ടെൻഷൻ ഉണ്ടായിരുന്നു ..

ബാബാ, എനിക്ക് ഡോക്ടറേ വിശ്വാസമാണ്.. ഞങ്ങൾ തമ്മിൽ ഫോൺ വിളിക്കാറുണ്ടായിരുന്നു.. നിങ്ങൾ അറിയണ്ട, എന്നെ കൂട്ടാൻ ഡോക്ടർ വരുമ്പോൾ എല്ലാവരും അറിഞ്ഞാൽ മതി എന്നോർത്ത് മനപ്പൂർവം പറയാതിരുന്നതാ ഞാൻ..

എന്നെ ഡോക്ടറുടെ കൂടെ വിട് ബാബാ… എന്നെ ചതിക്കാൻ ഡോക്ടർക്ക് കഴിയില്ല..

ഒന്ന് പറഞ്ഞു മനസിലാക്കിക്കൊടുക്ക് അമ്മീ .. ചതിച്ചിട്ടു പോവാൻ ആയിരുന്നെങ്കിൽ കഴിഞ്ഞ ഇരുപത്തി നാലു മണിക്കൂർ ഞാനും ഡോക്ടറും ഒരുമിച്ചായിരുന്നു..

വീണ്ടും എന്നെ തനിച്ചാക്കി പോകാമായിരുന്നു.. അത് ചെയ്തില്ലല്ലോ… പിന്നെ എന്തുകൊണ്ടാ നിങ്ങൾ വിശ്വസിക്കാത്തത്.. ‘

ഉത്തര എനിക്ക് വേണ്ടി വാദിക്കുന്നുണ്ടായിരുന്നെങ്കിലും മറുഭാഗം നിശബ്ദമായിരുന്നു..

‘ ബാബാ, എന്റെ ഡോക്ടർക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ ഉത്തര ഉണ്ടാവില്ല… മറക്കാൻ പോലും എന്നോട് പറയരുതേ ബാബാ, എന്റെ ജീവൻ, എന്റെ ജാൻ, … അതിലപ്പുറം എന്തോ ആണ് എനിക്ക് ഡോക്ടർ.. ‘

അവൾ ബാബയുടെ കാലിൽ പിടിച്ചു കരഞ്ഞു.

മുറ്റത്തേക്ക് ഒരു ജീപ്പ് വന്നു നിന്നു.. അതിൽ നിന്ന് അവളെ അന്ന് ആക്രമിക്കാൻ ശ്രമിച്ച ആള് ഇറങ്ങി – താരാ സിംഗ്.. കൂടെ കുറച്ച് ആളുകളും…
ഒരാൾ മാത്രം ഇറങ്ങാതെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു.

അവളുടെ ബാബാ അയാളെ മാറ്റി നിർത്തി എന്തൊക്കെയോ സംസാരിച്ചു… ഞാൻ വന്നപ്പോൾ മുതൽ സംഭവിച്ച കാര്യങ്ങളാവും പറഞ്ഞത്..

അയാളുടെ മുഖം കഴുതപ്പുലിയെ പോലെ ഇരയെ ആക്രമിക്കാൻ തയ്യാറെടുക്കുന്നുണ്ടായിരുന്നു.. പിന്നെ താരാ സിംഗ് നേരെ എന്റെ അടുത്തേക്ക് വന്നു നിന്നു..

आपने उसे उस दिन मुझे क्यों नहीं दिया?यही कारण है कि हम फिर से मिलते हैं .. यह आपका आखिरी दिन है .. क्योंकि मैंने अपनी शादी से ठीक पहले उसे खो दिया था .. लेकिन वह हमेशा के लिए मेरी हो जाएगी।
(നീയെന്ത് കൊണ്ട് ആ ദിവസം അവളെ എനിക്ക് തന്നില്ല, അതുകൊണ്ടല്ലേ നമ്മൾ പിന്നെയും കണ്ടുമുട്ടേണ്ടി വന്നത്.. ഇത് നിന്റെ അവസാന ദിവസമാണ്.. വിവാഹത്തിന് തൊട്ടു മുൻപാണ് എനിക്കന്നവളെ നഷ്ടപ്പെട്ടത്.. പക്ഷേ ഇനി എന്നെന്നേക്കുമായി അവളെന്റെ മാത്രമാവും —– താരാ സിംഗ് )

എന്നോട് പറയുമ്പോൾ ആ മുഖത്തു ഞാൻ കണ്ടത് വിജയിച്ചവന്റെ ആഹ്ലാദ പ്രകടനം ആയിരുന്നു..

मैं उसे आपको वापस देने के लिए तैयार हूं। लेकिन उसे बताना होगा, वह मेरे बिना रह सकती है। तब मैं यह चुनने के लिए तैयार हूं कि आप क्या फैसला करते हैं
(തനിക്കവളെ തിരിച്ചു തരാൻ ഞാൻ റെഡി ആണ്, പക്ഷേ അവൾ പറയണം ഞാൻ ഇല്ലാതെ അവൾക്ക് ജീവിക്കാൻ പറ്റുമെന്ന്.. അങ്ങനെ അവൾ പറഞ്ഞാൽ നിങ്ങൾ പറയുന്നതെന്തും ഞാൻ സ്വീകരിക്കും )

എല്ലാവരും അവളെ നോക്കി… എല്ലാവരുടെയും മുഖത്തു നോക്കി എന്നെ മറന്നു ജീവിക്കാൻ മരണം വരെ അവൾക്ക് സാധിക്കില്ലെന്ന് അവൾ പറയുമ്പോൾ ഈ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നെനിക്ക്…

അവളുടെ ബാബയുടെ മുഖം പിന്നെയും ഇരുണ്ടു..

वह उत्तरा को धोखा देगा .. अगर वह उसे अपने अच्छे के लिए बेच देगा .. तो विश्वास मत करो (ഇവൻ ഉത്തരയെ ചതിക്കും.. സ്വന്തം ലാഭത്തിനു വേണ്ടി അവളെ ചിലപ്പോൾ വിൽക്കും.. അതുകൊണ്ട് വിശ്വസിക്കരുത് )(താരാ സിംഗ് )

എരിതീയിലേക്ക് വീണ്ടും വീണ്ടും എന്ന ഒഴിച്ച് കൊണ്ടിരിക്കുക ആയിരുന്നു അയാൾ..

ഉത്തരയോട് ഇനി ആരോടും കരഞ്ഞു പറഞ്ഞു കാൽ പിടിക്കേണ്ട.. വിശ്വസിക്കുവാണെങ്കിൽ വിശ്വസിക്കട്ടെ..

ഇല്ലെങ്കിൽ വരുന്നിടത്തു വെച്ചു കാണാം എന്ന് പറഞ്ഞു മുൻപോട്ട് തിരിഞ്ഞതും കൺകോണിലൂടെ ഞാൻ കണ്ടു ജീപ്പിൽ നിന്നിറങ്ങി വന്ന് ഒരാൾ താരായുടെ കയ്യിലേക്ക് നീളമുള്ള വാൾ കൊടുക്കുന്നത്…

“ഡോക്ടർ…………. ”

ആ ഒരു വിളിയോടൊപ്പം എന്റെ നെഞ്ചിലേക്ക് പുറം നിറയെ ചോരയുമായി ഉത്തര വീണിരുന്നു … എന്ത് ചെയ്യണം എന്ന് പോലും ഒരു നിമിഷം അന്താളിച്ചു നിന്നു ഞാൻ..

എന്നെ വെട്ടാൻ ഉയർന്ന വാൾ കണ്ട് എന്റെ സൈഡിൽ നിന്ന് മുന്നിൽ വന്ന് എന്നെ മറച്ചു നിന്നതാണവൾ…

ഉത്തരാ…….

ഞാൻ കവിളിൽ തട്ടി വിളിക്കുമ്പോൾ അവളുടെ വാ പതിയെ തുറന്നു വരുന്നുണ്ടായിരുന്നു…

എന്തോ പറയാൻ ശ്രമിച്ചു പരാജയപ്പെടുന്ന അവളെ ചേർത്ത് പിടിച്ചു പൊട്ടിക്കരയുമ്പോൾ എന്താണ് സംഭവിച്ചതെന്ന് മനസിലാവാതെ നിൽക്കുവായിരുന്നു ചുറ്റുമുള്ളവർ…

ചോരയോടൊപ്പം മണ്ണിൽ ശക്തമായ വെട്ടിൽ മുറിഞ്ഞു പോയ കുറേ മുടികളും ചേർന്ന് ഇനി എന്ത് ചെയ്യും എന്ന് അറിയാത്ത വണ്ണം ആ അന്തരീക്ഷം ഭയാനകമാക്കിയിരുന്നു..

ഇന്നലെ ട്രെയിൻ യാത്രയിൽ അവൾ പറഞ്ഞ പഞ്ചാബി കഥ എന്റെ തലയ്ക്കു മീതേ ചുറ്റിക്കറങ്ങി..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

‘ഡോക്ടർ, ഞാൻ ഞങ്ങളുടെ നാട്ടിൽ പറയപ്പെടുന്ന ഒരു കഥ പറഞ്ഞു തരട്ടെ? ‘

“മ്മ്… എന്നും ഓരോ കഥയുണ്ടല്ലേ നമുക്ക് പറയാൻ… ”

‘മ്മ്… ഒരിക്കലും പറഞ്ഞു തീരാത്ത കഥകളുള്ളത് പ്രണയത്തിനു മാത്രമാണ് ഡോക്ടർ… ‘

”കഥ പറയ് ”

‘ ആം മിർസയും സാഹിബയും… പഞ്ചാബിൽ പണ്ട് ജീവിച്ചിരുന്ന രണ്ടുപേർ… അവർ പ്രണയത്തിലായിരുന്നു..

വ്യത്യസ്ത ജാതിയിൽ പെട്ട രണ്ടുപേർ തമ്മിലെ പ്രണയം അവളുടെ വീട്ടുകാർ എതിർത്തു.. അവളുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു… സങ്കടത്തോട് കൂടി സാഹിബ, തന്നെ രക്ഷിക്കാൻ വരണമെന്ന് മിർസയ്ക്ക് കത്തെഴുതി..

ഇതറിഞ്ഞ മിർസയുടെ വീട്ടുകാർ, ദുഷ്ടരാണ് സാഹിബയുടെ സഹോദരർ എന്നും അവളെ തേടി പോവരുത്, മറക്കണം എന്നും പറഞ്ഞു.. പക്ഷേ, തന്നെ വിശ്വസിച്ചിരുന്ന അവളെ ഉപേക്ഷിക്കാൻ മിർസ തയ്യാറായില്ല..

മെഹന്ദി ചടങ്ങിന്റെ ഇടയിൽ സാഹിബയുമായി മിർസ നാട് വിടാൻ ശ്രമിച്ചു.. പക്ഷേ സാഹിബയുടെ സഹോദരന്മാർ അയാളെ കൊന്നുകളഞ്ഞു…

തന്റെ പ്രിയപ്പെട്ടവന്റെ വേർപാട് സഹിക്കാൻ വയ്യാതെ അതേ വാൾ സ്വയം കുത്തിയിറക്കി അവിടെ വെച്ച് തന്നെ സാഹിബയും മരിച്ചു.. ഒരുമിച്ചു മരിക്കാൻ ധൈര്യം കാണിച്ചവർ…. എനിക്ക് ഇഷ്ടമാണവരെ….

” ഇത് സങ്കടം ഉള്ള കഥ ആണല്ലോ.. ഹാപ്പി എൻഡിങ് ഉള്ള കഥയേ എന്നോട് പറയാവു.. പിന്നെ നമ്മളും ഏറെക്കുറെ ഇങ്ങനെ തന്നെ ആണല്ലോ ഇപ്പോൾ.. തന്റെ ആൾക്കാർ എന്നെ കൊല്ലുമോടോ? ”

‘ ഡോക്ടർ, ഐ വാണ്ട്‌ ടു ബി യുവർ വൈഫ്‌ റ്റിൽ മൈ ഡെത്ത് ”

“മ്മ്? ”

‘ഞാൻ മരിക്കുവോളം ഡോക്ടർ ജീവനോടെ ഉണ്ടാകും… ഉണ്ടാകണം… ഉണ്ടായേ പറ്റൂ. ‘
🍀🍀

ആ ഓർമയിൽ ഞാൻ അലറിക്കരഞ്ഞു….

ഉത്തരാ..

തുടരും….

ആനന്ദ് കാരജ് : ഭാഗം 1

ആനന്ദ് കാരജ് : ഭാഗം 2

ആനന്ദ് കാരജ് : ഭാഗം 3

ആനന്ദ് കാരജ് : ഭാഗം 4