Wednesday, April 24, 2024
GULFLATEST NEWSSPORTS

ഖത്തര്‍ ലോകകപ്പ്; കളിക്കാര്‍ക്കെതിരെയുള്ള സൈബർ ആക്രമണം തടയാന്‍ ഫിഫ

Spread the love

ഖത്തർ : ഖത്തർ ലോകകപ്പിൽ കളിക്കുന്ന താരങ്ങൾക്കും ഒഫീഷ്യലുകൾക്കുമെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായിട്ടുള്ള പ്രചാരണം തടയാൻ ഫിഫ പദ്ധതി പ്രഖ്യാപിച്ചു. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കളിക്കാർക്കെതിരെ വംശീയവും വിവേചനപരവുമായ സൈബർ ബുള്ളിയിംഗ് തടയുകയാണ് ലക്ഷ്യം.

Thank you for reading this post, don't forget to subscribe!

കഴിഞ്ഞ യൂറോ 2020, ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫൈനലുകളിൽ പങ്കെടുത്ത പകുതിയിലധികം അത്ലറ്റുകളും മത്സരത്തിൻ മുമ്പും ശേഷവും വ്യാപകമായ സൈബർ ആക്രമണങ്ങൾ നേരിട്ടതായി പഠനം പറയുന്നു. 

അന്താരാഷ്ട്ര കളിക്കാരുടെ സംഘടനയായ ഫിഫ്പ്രോയും ഫിഫയും സംയുക്തമായി ഇത്തരം സൈബർ ആക്രമണങ്ങൾ തടയാൻ ഒരു സംയുക്ത പദ്ധതി വികസിപ്പിച്ചെടുത്തിട്ടുണ്ട്.