Monday, April 29, 2024
Novel

പ്രണയകീർത്തനം : ഭാഗം 15

Spread the love

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

Thank you for reading this post, don't forget to subscribe!

അപ്പുറത്തെ വീട്ടിൽ എന്തോ ഒച്ചയും ബഹളവുമൊക്കെ കേട്ടാണ് രോഹിത് ഉറക്കമുണർന്നത്…

അവൻ ജനാലയിലൂടെ അപ്പുറത്തേക്ക് നോക്കി…

അമ്മയും അച്ഛനും ഋതുവും കൂടി സൈഡ്‌ഗേറ്റിലൂടെ അങ്ങോട്ട് ഓടുന്നത് കണ്ടു…

അവൻ വേഗം സ്റ്റയർ ഇറങ്ങി താഴേക്ക് ഓടി..

അവിടെ എത്ത്ന്നതിനു മുൻപ് തന്നെ കേട്ടു അച്ചുവിന്റെ അലർച്ചയും ബഹളവും…

“നിന്നെ ഞാൻ കാണിച്ചു തരാമേടി…”എന്നു പറഞ്ഞു അവളുടെ നേരെ ഷർട്ടിന്റെ കൈയും തിരുകി കേറ്റി ചെല്ലുന്ന അവനെ പിടിച്ചുമാറ്റാൻ ശ്രേമിക്കുന്ന രാജഗോപാൽ സാറും അച്ഛനും…

അമ്മയും ഋതുവും കരയുന്നു…

അവൻ ഓടിച്ചെന്നു അവനെ പിടിച്ചു മാറ്റി കസേരയിലേക്കിരുത്തി…

അച്ചു പിന്നെയും എന്തൊക്കെയോ പുലമ്പിക്കൊണ്ടു ഇരിപ്പുണ്ടായിരുന്നു..

രോഹിത് അപ്പുവിനെ വിളിച്ചു വരാൻ പറഞ്ഞു..

രാജഗോപാൽ സർ ആകെ തളർന്നു ഒരു കസേരയിലേക്ക് വീണുകിടപ്പുണ്ടായിരുന്നു…

രോഹിതും അച്ഛനും കൂടി അച്ചുവിനെ പിടിച്ചു പതുക്കെ ഇപ്പുറത്തേക്ക് പൊന്നു…

അപ്പു എത്തുമ്പോഴേക്കും അച്ചുവിനെ രോഹിത് മുകളിൽ തന്റെ റൂമിൽ കൊണ്ടു കിടത്തിയിരുന്നു…

“അവനെവിടെ രോഹി…”

“മുകളിലുണ്ട് അപ്പ്വേട്ട… അല്പനേരം കിടക്കട്ടെ..”

“ഇനിയിപ്പോ എന്താ ചെയ്യുക…..?”

“അപ്പ്വേട്ട രാജഗോപാൽ സാറിനോട് നമുക്ക് സംസാരിക്കണം..വരുണിനോടും കൂടി ഒന്നു പറയു..എന്നിട്ട് തീരുമാനിക്കാം…”

വരുണും കൂടി പറഞ്ഞതനുസരിച്ചു രാജഗോപാൽ സാറിനോട് ഒന്നു സംസാരിക്കാനായി വരുണിന്റെ റെസ്റ്റോറന്റിലേക്കു വരണമെന്ന് രോഹിത് ചെന്നു പറഞ്ഞു…

വരാമെന്ന് അദ്ദേഹം ഏറ്റെങ്കിലും അവർ അവിടെ വെയിറ്റ് ചെയ്തിരുന്നപ്പോൾ മറ്റൊരാൾ ഒരു ലെറ്റർ കൊണ്ടു കൊടുക്കുകയാണ് ചെയ്തത്…

മൂവരും കൂടി അതു തുറന്നു….

“എല്ലാവരും അറിയാൻ…
എല്ലാക്കാര്യങ്ങൾക്കും ഞാൻമാപ്പുചോദിക്കുന്നു..വിഷാദരോഗം ബാധിച്ച ഒരു മകളുടെ അച്ഛന്റെ വേദന നിങ്ങൾക്ക് മനസിലാകുമോ എന്നെനിക്കറിയില്ല..കഴിഞ്ഞ 10 വർഷമായി അവൾ ഒരു മെന്റൽ പേഷ്യന്റ ആണ്..
അമ്മ മരിച്ചുപോയൊരു കുട്ടി..
ഒരു ചേച്ചിയുണ്ടായിരുന്നത് കൂടി ഒരു അന്യമതസ്ഥന്റെ ഒപ്പം പോയപ്പോൾ വീട്ടിൽ ഒറ്റപ്പെട്ടുപോയവൾ…ഭാര്യ മരിച്ചു വിഷമിച്ചു നടന്നിരുന്ന എനിക്ക് മൂത്ത മകൾ വരുത്തി വെച്ച അപമാനം താങ്ങാനാവുന്നതിലും അധികമായിരുന്നു…ജോലി രാജിവെച്ചു ചെന്നൈക്ക് വണ്ടി കയറുമ്പോൾ കുറചു സമാധാനം മാത്രമായിരുന്നു ആഗ്രഹിച്ചത്…ഇളയമകൾക്കു വേണ്ടതെല്ലാം കൊടുത്തിരുന്നു..പക്ഷെ അവളെ മനസ്സിലാക്കാനോ അവളുടെ അടുത്തിരുന്നു ഒന്നു സ്നേഹിക്കാനോ സ്നേഹം പ്രകടിപ്പിക്കാനോ ഞാൻ മറന്നുപോയിരുന്നു…..
എല്ലാത്തിനോടും പകയായിരുന്നു അവൾക്ക്…തനിക്ക് ഇന്ന് വരെ ഒരിടത്തു നിന്നും ലഭിക്കാത്ത സ്നേഹം ആർക്കും ലഭിക്കുന്നത് ഇഷ്ടമില്ലാത്ത ഒരു പ്രകൃതം…
ചെയ്ത തെറ്റിനൊന്നും മാപ്പ് അർഹിക്കുന്നില്ലഎന്നറിയാം…
അക്ഷയ്ക്കുണ്ടായ(അച്ചു) നഷ്ടത്തിന് ഒന്നും പകരമാവില്ല എന്നും അറിയാം..
എങ്കിലും ഭാര്യ നഷ്ടപ്പെട്ട ,ഒരു മകൾ ഇട്ടിട്ടു പോയ ഒരച്ഛന് ആകെയുള്ള ഒരു പ്രത്യാശയാണ് രോഗിയാണെങ്കിലും ഈ മകൾ..
ഇനിയൊരു ശല്യമായി ആരുടെയും മുന്നിൽ അവൾ വരില്ല..അത് ഞാൻ നിങ്ങൾക്ക് തരുന്ന ഉറപ്പാണ്…ദയവു ചെയ്തു ഒരു ഇഷ്യു ആക്കരുത്…പ്ലീസ്..

അക്ഷയ് യോട് ഒരായിരം മാപ്പ്…”
സ്നേഹപൂർവം,
രാജഗോപാൽ..

“ഇനിയിപ്പോ എന്താ നെക്സ്റ്റ് ഓപ്ഷൻ”..രോഹിത് ചോദിച്ചു..

വരുണും രോഹിതും അപ്പുവും കൂടി തലപുകഞ്ഞാലോചിച്ചു…

“എന്തായാലും നടന്നത് നടന്നു…ഇനിയത് വിട്ടേക്കൂ അപ്പ്വേട്ട…അച്ചുവിനുണ്ടായ നഷ്ടം ഓർക്കാതെയല്ല ഈ പറയുന്നേ..പക്ഷെ അതിനു ഇനി നമുക്കൊന്നും ചെയ്യാനാവില്ലല്ലോ…” വരുണ് പറഞ്ഞു..

“ആഹ്!!ശെരിയാ….”അപ്പു ദീർഘനിശ്വാസം ഉതിർത്തു…

“ആതൊക്കെ പോട്ടെ..ഇന്ന് ചിന്നു വരുമെന്ന് പറഞ്ഞാരുന്നല്ലോ…വന്നോ രോഹി…”അപ്പു ചോദിച്ചു…

“ഞാനിങ്ങോട്ട് വരുന്നത് വരെ വന്നിട്ടില്ല..”

“ഓ..വേറെ ചിലരുടെ മുഖമൊക്കെ ഇവിടെ ചുവന്നു..ഒരാളുടെ പേര് കേട്ടപ്പോൾ…”രോഹിത് വരുണിനെ കളിയാക്കി…

“ഒന്നു പോടാ”…

“അവളെ കാണാൻ വരുന്നില്ലേ…”

“ഇല്ല…മൂന്നു നാലു ദിവസം കൂടി കഴിഞ്ഞാൽ നിശ്ചയം അല്ലെ..അപ്പോ കാണാല്ലോ…”വരുണ് ചിരിച്ചു…

ഈ സമയത്താണ് കീർത്തന ദേവരാജിനൊപ്പം അപ്പച്ചിയുടെ വീട്ടിലെത്തിയത്…

ഋതുവുമായി തന്റെ കുറച്ചു ഫ്രണ്ട്സി നെ എൻഗേജ്‌മെന്റ് വിളിക്കാൻ പോകാൻ വന്നതാണ് അവൾ…

വാതിൽക്കൽ രാവിലത്തെ സംഭവത്തെ ചൊല്ലി വിഷണ്ണരായി നിന്ന രാജലക്ഷ്മിയേയും ഭർത്താവിനെയും കണ്ടു ദേവരാജ് ചോദിച്ചു…

“എന്ത് പറ്റി?”

അവർ കാര്യങ്ങൾ പറഞ്ഞു…

അതുകേട്ട് കീർത്തനയും ദേവരാജും വിഷമത്തോടെ പരസ്പരം നോക്കി…

“ഋതു എവിടെ അപ്പച്ചി”?കീർത്തന ചോദിച്ചു…

“മുകളിൽ ഉണ്ടെടാ…”

മുകളിലേക്ക് കയറിയ കീർത്തന രോഹിത്തിന്റെ മുറിയിൽ നിന്നു അടക്കിപ്പിടിച്ച സംസാരം കേട്ടു അവിടെ നിന്നു…

“അച്ചുവെട്ടാ..എന്തിനാ ഇങ്ങനെ വിഷമിക്കുന്നെ..”?

കീർത്തന അകത്തേക്ക് നോക്കി…

രോഹിതേട്ടന്റെ കട്ടിലിൽ അച്ചുഏട്ടൻ കിടക്കുന്നു…

ഋതു താഴെ മുട്ടുകുത്തി നിന്നു അച്ചുവെട്ടനോട് സംസാരിക്കുന്നു..

“പറ… എന്തിനാ ഇത്രയും വിഷമിക്കുന്നെ..”

“ഒന്നും മനസ്സീന്നു പോകുന്നില്ല ഋതു…
ഇപ്പോഴും അവൾ മരിച്ചുകിടക്കുന്ന മുഖമാ മനസ്സിൽ…”

“അച്ചുവെട്ടൻ എന്നെങ്കിലും എന്നെയറിഞ്ഞിട്ടുണ്ടോ…”അല്ലെങ്കിൽ അറിയാൻ ശ്രേമിച്ചിട്ടുണ്ടോ…?

പിടക്കുന്ന മിഴികളോടെ അച്ചു ഋതുവിന്റെ മുഖത്തേക്ക് നോക്കി…

ഋതു….

“സത്യമാ ഞാൻ പറഞ്ഞേ…പത്താം ക്ലാസ്സിൽ പഠിക്കുന്ന നാൾ മുതലേ ഈ മനസിൽ കൊണ്ടു നടക്കുവാ…അറിഞ്ഞിട്ടുണ്ടോ ഇതുവരെ അത്..”

അവൾ ആ കൈകൾ തന്റെ കൈക്കുള്ളിലാക്കി കൊണ്ടു ചോദിച്ചു…

“ഋതു….എന്തുവാ നീയി പറയുന്നേ..”

“എത്ര വര്ഷമായീന്നറിയോ..?ബിടെക് ന് ചേർന്ന വർഷം വെക്കേഷന് അച്ചുവെട്ടൻ വന്നപ്പോൾ പറയാൻ ആശിച്ചിരുന്നതാ…

പക്‌ഷേ ആ തവണ അച്ചുവെട്ടൻ വന്നത് വലിയ സന്തോഷത്തിലാ..
നീരാജ ചേച്ചീടെ കാര്യമൊക്കെ രോഹിതേട്ടനോട് പറയുന്നത് ഞാൻ കേട്ടായിരുന്നു…

എന്റെ എല്ലാ സ്വപ്നങ്ങളും അന്ന് ഞാൻ കുഴിച്ചുമൂടി…പിന്നെ അതൊന്നും ഓർത്തിട്ടില്ല….പക്ഷെ നീറുവായിരുന്നു..

പക്ഷെ ഇതിപ്പോ എനിക്ക് സഹിക്കാനാവുന്നില്ല…ഈ വിഷമം..എനിക്ക് കാണാൻ വയ്യ എന്റെ അച്ചുവെട്ടൻ വിഷമിക്കുന്നത്….

എന്തിനാ എന്റെ അച്ചുവെട്ടൻ ഇത്രയും സങ്കടപ്പെടുന്നത്…

ഞങ്ങളെല്ലാവരും ഇല്ലേ…ആരില്ലെങ്കിലും ഞാനില്ലേ എന്റെ അച്ചുവെട്ടന്…””

അവൾ കുനിഞ്ഞു അവന്റെ മുഖമടുപ്പിച്ചു നെറ്റിയിൽ ഒരുമ്മ നൽകി..

അച്ചുവിന് ഒന്നും വിശ്വസിക്കാനാവാതെ കിടക്കുവായിരുന്നു…

അവൻ അവളെ തന്നെ നോക്കി കിടന്നു..

അവൾ അവന്റെ മുടിയിഴകൾ തഴുകി കൊണ്ടിരുന്നു…

കീർത്തന പെട്ടെന്ന് സ്റ്റെപ് ഇറങ്ങി താഴെ ചെന്നു നിന്നു ഋതുവിനെ വിളിച്ചു..

“ദാ..വരുന്നു ചിന്നുചേച്ചി..”അവൾ വിളിച്ചു പറഞ്ഞു..

“ഞാൻ പോയിട്ടു വരാം കേട്ടോ…എന്റെ അച്ചുവെട്ടൻ നന്നായിട്ടൊന്നു ഉറങ്ങി എഴുന്നേൽക്ക് …”
അവൾ ചിരിച്ചു കൊണ്ട് ഒരുമ്മ കൂടി അവന്റെ നെറ്റിയിൽ നൽകി എഴുന്നേറ്റു…

പിന്തിരിഞ്ഞു നടന്ന അവളുടെ കയ്യിൽ അച്ചുവിന്റെ പിടുത്തം വീണു..

“പെട്ടെന്ന് വരുവോ..?”

“വരാം…വേഗം വരാം”..അവൾ തിളക്കമാർന്ന കണ്ണുകളോടെ പറഞ്ഞു…

കീർത്തനയുമായി പോകുമ്പോൾ ഋതു തീർത്തും നിശ്ശബ്ദയായിരുന്നു…

“ഋതു…ഞാൻ ഒരു കാര്യം ചോദിക്കട്ടെ…”

കീർത്തന അവളെ നോക്കിക്കൊണ്ട് ചോദിച്ചു…

“എന്തേ…”

“നീയിന്നു അച്ചുവെട്ടനോട് പറഞ്ഞ കാര്യങ്ങൾ സത്യമാണോ”…ഞാൻ കേട്ടായിരുന്നു എല്ലാം…

ഋതു ഒന്നു ഞെട്ടി….പിന്നെ സാവകാശം പറഞ്ഞു….

“അല്ല ചിന്നുചേച്ചി…എനിക്കിന്ന് രാവിലെ വരെ അങ്ങനൊന്നും മനസ്സിൽ ഉണ്ടായിരുന്നില്ല…

പക്‌ഷേ അച്ചുവെട്ടന്റെ രാവിലത്തെ ആ മുഖം…അതു എന്നെ വല്ലാതെ ഭയപ്പെടുത്തി…

അച്ചുവെട്ടനെ എനിക്ക് തിരിച്ചു കൊണ്ടു വരണം..അതിനു വേണ്ടി ഒന്നു പരീക്ഷിച്ചു നോക്കിയതാ…

ആ മനസു നേരെയാവാൻ വേണ്ടി ഒരു ജീവിതം കൊടുക്കണമെങ്കിൽ ഞാൻ സ്നേഹിച്ചു തുടങ്ങാൻ തയ്യാറാണ്…

മറ്റൊരു തീക്ഷ്ണ പ്രണയത്തിനെ ഒരു പ്രണയനഷ്ടത്തിനു പകരമാകാൻ പറ്റൂ…

അച്ചുവെട്ടൻ തിരികേ വരുമെങ്കിൽ ആ പ്രണയമാകാൻ ഞാൻ ഒരുക്കമാണ്…””””

കീർത്തന നിറമിഴികളോടെ അവളെ കെട്ടിപ്പിടിച്ചു…
°°°°°°°°°°°°°°°°°°°°°°°°°°°°°°

എറണാകുളത്തു വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ എത്തുമ്പോൾ വിളിക്കാൻ ചിത്രഅമ്മ പറഞ്ഞിരുന്നു..

അതനുസരിച്ചു അമ്മയെ വിളിച്ചിട്ട് കാത്തിരിക്കുക ആയിരുന്നു അവൾ ഋതുവുമായി..ഒരു കോഫി ഷോപ്പിൽ…

ഉണ്ണ്യേട്ടനും കൂടെ കാണും എന്നു വിചാരിച്ച കീർത്തനയെ നിരാശപ്പെടുത്തി കൊണ്ട് അമ്മ മാത്രേ വന്നുള്ളൂ…

കുറേനേരം അമ്മയുമായി അവൾ അവിടിരുന്നു സംസാരിച്ചു…

കുറച്ചു കഴിഞ്ഞു ഇരുവരും പോകാനിറങ്ങി…

പെണ്ണ് കണ്ടു പോയതിനു ശേഷം എല്ലാദിവസവും രണ്ടും മൂന്നും പ്രാവശ്യം അമ്മ വിളിക്കും…

ഒരു തവണ പോലും ഉണ്ണ്യേട്ടൻ വിളിച്ചിട്ടില്ല…

അങ്ങോട്ട് വിളിച്ചാലും ഗൗരവത്തോടെ ഒന്നോ രണ്ടോ വാക്കുകൾ…അവൾ സങ്കടത്തോടെ ഓർത്തു…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

രാമൻ മാമനോപ്പം ശ്രീമംഗലത്തെക്കു വരുണ് ചെല്ലുമ്പോൾ ശ്രീബാലൻ വാതിൽക്കൽ തന്നെയുണ്ടായിരുന്നു..

അയാളുടെ മുഖം ഒട്ടും പ്രസന്നമായിരുന്നില്ല…

വരുണ് നെ കണ്ടു ഹരി ഇറങ്ങി വന്നു..

“ബാലൻ മാമേ…ഞാൻ നിശ്‌ചയം വിളിക്കാൻ വന്നതാണ്..രണ്ടാഴ്ചക്ക് ശേഷം കല്യാണം…

അവൻ ഇൻവിറ്റേഷൻ കാർഡ് അയാൾക്ക്‌ നേരെ നീട്ടി…

അയാൾ വാങ്ങിയില്ല…

ഹരി കൈനീട്ടി അതു വാങ്ങി വായിച്ചു…

“ബാലൻ മാമേ..എന്നോട് വിദ്വേഷം തോന്നിയിട്ടു കാര്യമില്ല…

ഇനിയിപ്പോ മനസിൽ കീർത്തന ഇല്ലായിരുന്നെങ്കിൽ പോലും ശ്രീലക്ഷ്മിയെ ഭാവി വധുവായി കാണാനൊന്നും എനിക്ക് സാധിക്കില്ലായിരുന്നു…

അതൊക്കെ നമ്മുടെ മനസിന്റെ കാര്യമല്ലേ…അതുമല്ല ശ്രീലക്ഷ്മി ആലപ്പുഴയിൽ ചെന്നു കുറച്ചു ഷോ ഇറക്കുകയും ചെയ്തു…

ഒന്നു പറഞ്ഞു മനസിലാക്കി കൊടുത്തേക്കൂ…പണം കൊണ്ട് എല്ലാം നേടാൻ കഴിയില്ലെന്ന് ….

അപ്പോൾ എല്ലാവരും ചടങ്ങിന് വരണം..സഹകരിക്കണം…””

അവൻ എഴുന്നേറ്റു…രാമനാഥനും…

“ഇവിടുന്നു ആരും വരില്ല.”..ശ്രീബാലൻ പറഞ്ഞു…

“ഞാൻ പോകും”…മുത്തശ്ശിയുടെ വാക്കുകൾ ആയിരുന്നു അത്…

“ഹരി…അതിങ്ങേടുക്കൂ…”

ഹരി മുത്തശ്ശിയുടെ മുറിയിൽ നിന്നു ഒരു ട്രോളി ബാഗും കുറച്ചു ഡോക്ക്യുമെന്റ്‌സ് ഉം ആയി വന്നു…

ആ പേപ്പറുകൾ വരുണിന്റെ കയ്യിൽ വെച്ചു കൊടുത്തിട്ട് മുത്തശി പറഞ്ഞു വാ …ഇറങ്ങാം…

ശ്രീബാലൻ സ്തബ്ധനായി നിന്നു…

ഹരി അവരുടെ ഒപ്പം പുറത്തേക്കിറങ്ങി..

ഡോണ്ട് വറി…ഞാനെത്തിയിരിക്കും…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°എൻഗേജ്‌മെന്റിന് രണ്ടു ദിവസം കൂടിയുള്ളപ്പോൾ ആണ് ചിത്ര ഒരുദിവസം ശ്രീകലയെ വിളിച്ചത്….

“ആഹ്…ശ്രീ…ഞങ്ങളൊന്നു അങ്ങോട്ട് വരുന്നുണ്ട്…”

“വാ..വാ…ഞങ്ങൾ കാത്തിരിക്കും”..

ഉച്ചകഴിഞ്ഞ സമയത്താണ് അവർ എത്തിയത്….

വരുണും അമ്മയും മുത്തശ്ശിയും കൂടിയാണ് എത്തിയത്…

മുത്തശി ആദ്യം കാണുകയാണ് കീർത്തനയെ …

അവളുടെ അടുത്തു നിന്നു മുത്തശി മാറിയതെയില്ല..

അവൾക്കായി കൊണ്ടുവന്ന എൻഗേജ്‌മെന്റ് നുള്ള സാരിയും മറ്റും അവളെ കാണിച്ചുകൊടുത്തു മുത്തശി…

ഭക്ഷണം കഴിഞ്ഞു മുത്തശ്ശിയും ശ്രീകലയും ചിത്രയും കൂടി ഒരു റൂമിൽ കൂടി…

ദേവരാജ് അത്യാവശ്യമായി ഒന്നു പുറത്തേക്കിറങ്ങി…

ഡൈനിങ് ടേബിളിനു മുന്നിൽ ഫോണ്ൽ തോണ്ടിക്കൊണ്ടിരിക്കുകയായിരുന്ന വരുണിന്റെ അടുത്തേക്ക് കീർത്തന ചെന്നു..

“ഉണ്ണ്യേട്ട…”

അവൻ അലസമായി ഫോണിൽ തന്നെ നോക്കിക്കൊണ്ടിരുന്നു..

“ഉണ്ണ്യേട്ട…എന്നോടെന്താ…മിണ്ടാത്തത്”

“മിണ്ടുന്നുണ്ടല്ലോ..നീ വിളിക്കുമ്പോൾ…”

“എന്നെ വിളിക്കാറില്ലല്ലോ…ഉണ്ണ്യേട്ടൻ”

“മുൻപ് ഞാൻ വിളിച്ചപ്പോഴല്ലേ നീ വരൂണ് ഇനി ഒരിക്കലും എന്നെ വിളിക്കരുത്,വരുണ് നെ എനിക്ക് വെറുപ്പാണ്…ആനയാണ്…ചേനയാണ് എന്നൊക്കെ പറഞ്ഞത്….

പിന്നെന്തിനാ ഞാൻ വിളിക്കുന്നെ…ഞാൻ വിളിക്കില്ല…”

“ഉണ്ണ്യേട്ട…കഷ്ടമുണ്ട് കേട്ടോ…”

അവളുടെ മിഴികൾ നിറഞ്ഞു…

“മോളെ ഇങ്ങോട്ടൊന്ന് വന്നേ…” മുത്തശിയാണ്..കീർത്തനയുടെ മുറിയിൽ നിന്ന്…

അവൾ അകത്തേക്ക് ചെന്നപ്പോൾ അവിടെ ചിത്രഅമ്മയും ഉണ്ടായിരുന്നു..

അവർ അവളെ പിടിച്ചു രണ്ടു പേരുടെയും നടുക്കിരുത്തി…

മുത്തശി ഒരു ചെറിയ ആഭരണപ്പെട്ടി തുറന്നു അവളെ കാണിച്ചു…

കല്ലോക്കെ പതിച്ച മാലയും വളകളും..

“ഇത് മോൾക്ക് ഉള്ളതാണ്… ചടങ്ങിന് ഇത് അണ്യണം കേട്ടോ…” മുത്തശി അതൊക്കെ അവളുടെ കയ്യിൽ വെച്ചു കൊടുത്തു…

“എനിക്കിതൊന്നും വേണ്ട മുത്തശി…

എനിക്കറിയാം അമ്മക്കും മുത്തശിക്കും ശ്രീലക്ഷ്മിയുമായുള്ള കല്യാണത്തിന് താത്പര്യമായിരുന്നു എന്നു..

ബന്ധങ്ങൾ നിലനിൽക്കണമെന്നു ആശിച്ചിരുന്നെന്നു….

ആരെയും വിഷമിപ്പിക്കരുത് എന്നെനിക്കുണ്ട്…എന്നാലും…

പൂർണ മനസ്സോടെ..അനുഗ്രഹത്തോടെ..
ഉണ്ണ്യേട്ടനെ തന്നാൽ മതി…എനിക്ക്…മറ്റൊന്നും വേണ്ടാ

അതു മാത്രം മതി…ഈ ആഭരണങ്ങൾ ഒന്നും വേണ്ടാ…

അവൾ അമ്മയുടെയും മുത്തശ്ശിയുടെയും കൈകൾ കൂട്ടിപ്പിടിച്ചു കണ്ണുകളിലേക്കു വെച്ചു..

“എന്നേ…തന്നുകഴിഞ്ഞേടാ…ഉണ്ണിക്കുട്ടൻ നിനക്ക് മാത്രമുള്ളതാ…

ശ്രീകുട്ടിയെക്കാളും മറ്റാരേക്കാളും ഞങ്ങളുടെ ഉണ്ണിക്കുട്ടന് ഈ ചിന്നുകുട്ടി തന്നെയാ ചേർച്ച…അത് ഞങ്ങൾക്ക് മുൻപേ മനസ്സിലായെടാ…’

ചിത്രഅമ്മ ചെറുപുഞ്ചിരിയോടെ അവളെ ചേർത്തു പിടിച്ചു…

വാതിലിനു അപ്പുറത് എല്ലാം കേട്ടുകൊണ്ട് നിന്ന വരുണ്ന്റെ മിഴികളിൽ നല്ലൊരു തിളക്കമുണ്ടായി..

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°കല്യാണ നിശ്ചയത്തിന്റെ തലേദിവസം..

ദേവരാജ് ഏട്ടന്മാരെ രണ്ടുപേരെയും പ്രത്യേകം ക്ഷണിച്ചിരുന്നു…

ആറു വർഷമായി നാട്ടിലേക്ക് വരാതിരുന്ന മൂത്ത ഏട്ടൻ ബാബുരാജും കുടുംബവും എത്തിയത് എല്ലാവർക്കും അത്ഭുതമായിരുന്നു…

ആ സന്തോഷത്തിന്റെ അലയടികൾ തീരും മുൻപ് അടുത്ത ആഹ്ലാദമായി അപ്പൂന്റേം അച്ചൂന്റേം അച്ഛനും അമ്മയും എത്തി…

അവർ വരുമ്പോൾ അച്ചു,, വാവയെയും എടുത്തു മുൻവശത്ത് നിൽക്കുകയായിരുന്നു…കൂടെ ഋതുവുമുണ്ടായിരുന്നു…

അച്ഛനെയും അമ്മയെയും കണ്ടു അപ്പു ആശയുമായി ഓടിയെത്തി…

അവർ രണ്ടുപേരും കൂടി ആ കാലുകളിൽ വീണു..

മാധവരാജ് രണ്ടു പേരെയും പിടിച്ചെഴുന്നേല്പിച്ചു…

അപ്പുവിന്റെ അമ്മ ആശയെ ചേർത്തു പിടിച്ചു…

അച്ചുവിന്റെ കയ്യിലിരുന്ന വാവയെ മാധവരാജ് എടുത്തു…

“എന്താ കുഞ്ഞിന്റെ പേര്..?”

“മാധവ്”…അപ്പു അഭിമാനത്തോടെ പറഞ്ഞു….

ഏറെ വർഷങ്ങൾക്കു ശേഷമുള്ള സഹോദരങ്ങളുടെ ഒത്തുചേരലിൽ ആ കുടുംബം സ്വർഗ്ഗതുല്യമാവുകയായിരുന്നു…

അടുക്കളയിൽ ഭാര്യമാരുടെ ഒത്തുചേരൽ…

ടെറസിൽ ഒത്തുകൂടിയ പിള്ളേർസെക്ഷന്റെ കൂട്ടായ്മയിൽ വെച്ചു ചിന്നു വളരെ സീരിയസ് ആയി അച്ചൂന്റേം ഋതുവിൻറേം കാര്യം അവതരിപ്പിച്ചു…

ചിന്നുവിന്റെ കല്യാണശേഷം അതിനു തീരുമാനം ഉണ്ടാക്കാനുള്ള നടപടികൾ മുതിർന്നവരുമായി ആലോചിക്കാമെന്നു അപ്പുവും രോഹിതും കൂടി ഉറപ്പ് പറഞ്ഞു…

പിറ്റേദിവസം….

കല്യാണനിശ്ചയം….

വൈൻറെഡ് കളറിലുള്ള കല്ലും ബീഡ്‌സും ഒക്കെ വെച്ചു അലംകൃതമായ പാർട്ടിവെയർ സാരിയിൽ കീർത്തന അതിസുന്ദരിയായിരുന്നു….

മുല്ലപ്പൂ ചൂടി വലിയ ജിമുക്കികമ്മൽ അണിഞ്ഞു മുത്തശി കൊടുത്ത കല്ലു വെച്ച ആഭരണങ്ങൾ ധരിച്ചെത്തിയ അവളുടെ മുഖത്തു നിന്നു കണ്ണെടുക്കാൻ പറ്റിയില്ല വരുണിന്….

അവനും അവളുടെ സാരിയുടെ കളർ ഷർട്ടാണ് ഇട്ടിരുന്നത്…

അവൾ നോക്കുമ്പോഴൊക്കെ ഗൗരവത്തിന്റെ ഒരു മുഖം മൂടി അണിഞ്ഞു അവൻ…മനപൂർവം…

അങ്ങനെ നിശ്ചയിച്ചിരുന്ന മുഹൂർത്തത്തിൽ അവൻ തന്റെ പേര് കൊത്തിയ മോതിരം അവളുടെ വിരലിൽ അണ്ഞ്ഞു…അവൾ തിരിച്ചും..

സദ്യയും ഫോട്ടോ സെഷനുമൊക്കെ കഴിഞ്ഞു ഉച്ചകഴിഞ്ഞപ്പോൾ അവർ മടങ്ങി…

ഇനി കല്യാണത്തിന് രണ്ടു ദിവസം മുൻപ് കൂടാമെന്നു പറഞ്ഞു രാത്രിയോടെ ബന്ധുക്കളും യാത്രയായി…

വരുണ് വിളിക്കുമെന്ന് വിചാരിച്ചെങ്കിലും എട്ടുമണിയായിട്ടും വിളിയോന്നും വന്നില്ല..

കീർത്തനക്ക് വല്ലാതെ മനസു നൊന്തു…

ഉണ്ണ്യേട്ടൻ എന്താണിങ്ങനെ അകൽച്ച കാണിക്കുന്നത്…അവൾക്കു ഒരു സ്വസ്ഥതയും കിട്ടിയില്ല…ഒന്നു വിളിച്ചൂടെ…ആ ശബ്ദം ഒന്നു കേൾക്കാഞ്ഞിട്ട് വയ്യ…

അവൾ ഫോൺ എടുത്തു അപ്പൂനെ വിളിച്ചു…

“എന്താടാ ചിന്നൂസ്…?അവൻ ലൈനിൽ വന്നു…

“അപ്പ്വേട്ട….”

“എന്തുപറ്റി…എന്താ ശബ്ദം വല്ലാതെയിരിക്കുന്നെ..?”

“അപ്പ്വേട്ട…ഉണ്ണ്യേട്ടൻ എന്നോട് മിണ്ടുന്നില്ല..” അവൾ പതിയെ പറഞ്ഞു..

“ആഹ്! ബെസ്റ്റ്….സമാധാനം തരരുത് കേട്ടോ രണ്ടും കൂടി…

എന്റെ ദൈവമേ…ഏത് കാലത്ത് ആണോ കൊച്ചിയിലേക്ക് ട്രാൻസ്ഫെർ മേടിക്കാൻ തോന്നിയത്….”അപ്പു തലയിൽ കൈ വെച്ചു…

ഇതുങ്ങൾ എന്നേം കൊണ്ടേ പോകൂ എന്നു തോന്നുന്നു…. “””

“അപ്പ്വേട്ട…..അവൾ ചിണുങ്ങി…

“വെക്കു..വെക്കു…ഞാൻ വിളിച്ചോളാം അവനെ…”അവൻ ഫോൺ വെച്ചു…

അവനുടൻ തന്നെ വരുണിനെ വിളിച്ചു…

“അപ്പ്വേട്ട…വരുണ് ഫോൺ എടുത്തു…

“എടാ അളിയാ…എന്തുവാടാ ഇത്…

നിനക്ക് നാണമുണ്ടോ…ഇത്രയും നാൾ അവൾ എന്നോട് മിണ്ടുന്നില്ല..മിണ്ടുന്നില്ല എന്നും പറഞ്ഞു നടന്നിട്ട്….നീയിപ്പോ വല്യ പോസിലാണെന്നു ഞാനറിഞ്ഞല്ലോ…

എന്റെ പെങ്ങളെ വിഷമിപ്പിച്ചാലുണ്ടല്ലോ….”

“അവൾ വിളിച്ചോ അപ്പ്വേട്ടനെ…അവൻ ചിരിയോടെ ചോദിച്ചു…

“ഉം…”

“വെറുതെ ഇത്തിരി ജാഡ ഇട്ടതല്ലേ ഏട്ടാ…ഞാൻ വിളിച്ചോളാം അവളെ…”

“വിളിച്ചാൽ നിനക്ക് നല്ലത്….ഇല്ലെങ്കിൽ കല്യാണത്തിന് മുന്പ് നവവരൻ അളിയന്റെ ഇടികൊണ്ടെന്നു പത്രവാർത്ത വരും കേട്ടോ”അപ്പു ചിരിച്ചു…

“ഞാൻ ദേ വിളിച്ചുകഴിഞ്ഞു…”വരുണും ചിരിച്ചു…

വരുണ് വിളിക്കുമ്പോൾ കീർത്തന വെറുതെ കിടക്കുവായിരുന്നു….

അവൾ വേഗം ഫോൺ എടുത്തു…

“ഞാൻ തിരികെ പോയിട്ടില്ല…അഞ്ചനയുടെ വീട്ടിൽ ഉണ്ട്…നീ നാളെ വൈകിട്ട് ഇങ്ങോട്ട് വാ…”അവൻ പറഞ്ഞു…

“ഉം…”

“എന്നാൽ അധികം സ്വപ്നം കാണാതെ ഉറങ്ങിക്കോ….ഗുഡ്നൈറ്റ്…

പിറ്റേന്ന് വൈകിട്ട് അഞ്ജുവിന്റെ വീട്ടിൽ ചെന്നപ്പോൾ അവൾ വാതിൽക്കൽ തന്നെയുണ്ട്….

“മുകളിലോട്ട് പൊയ്ക്കോ.. ആൾ മുകളിൽ ഉണ്ട്…”കണ്ട ഉടനെ അവൾ പറഞ്ഞു…

കീർത്തൂ മുകളിൽ ചെന്നപ്പോൾ വരുണ് ബാൽക്കണിയിൽ നിൽപ്പുണ്ട്…

“ഉണ്ണ്യേട്ട….”അവൾ മെല്ലെ വിളിച്ചു….

അവൻ പെട്ടെന്ന് തിരിഞ്ഞു നോക്കി…

രണ്ടുപേരുടെയും മിഴികൾ ഉടക്കി…

നിമിഷങ്ങളോളം ഇരുവരും നോക്കി നിന്നു….

അവൻ മുഖം മാറ്റി വീണ്ടും മുറ്റത്തേക്ക് നോക്കി നിന്നു….

“ഉണ്ണ്യേട്ട…പിണക്കമാണോ എന്നോട്…”

“ഞാൻ പിണങ്ങിയാൽ നിനക്കെന്താ…”

“അങ്ങനെ പറയല്ലേ…”

“നീയല്ലേ എന്നെ വേണ്ടെന്നു പറഞ്ഞത്…”

“അത് അപ്പൊഴത്തെ സങ്കടത്തിൽ പറഞ്ഞതല്ലേ…”

“അപ്പൊ ഇപ്പൊ എന്നെ വേണോ നിനക്ക്?…”

“ഇപ്പൊ മാത്രമല്ല…എപ്പോഴും വേണം എനിക്ക്…” അവൾ കരഞ്ഞു…

“എന്റെ ചിന്നൂ….നിന്റെ തലയിൽ ആണോ മലമ്പുഴ ഡാം ഫിറ്റ് ചെയ്തിരിക്കുന്നെ….ഇങ്ങനെ ഷട്ടർ തുറന്നു വെള്ളം ഒഴുക്കി കളയാൻ…”

അവൻ അവളുടെ അടുത്തേക്ക് ചെന്നു ആ മുഖം കൈക്കുമ്പിളിൽ എടുത്തു കണ്ണുനീർ തുടച്ചു കൊടുത്തു…

“സോറി….ഇനിയെന്റെ പെണ്ണിനെ ഞാൻ വിഷമിപ്പിക്കില്ല കേട്ടോ…”

“നീയെന്നെ തള്ളിപ്പറഞ്ഞതും ….ആദിത്യനുമായുള്ള കല്യാണത്തിന് സമ്മതിച്ചതും ഒക്കെ ഓർക്കുമ്പോൾ ഉണ്ടാകുന്ന സങ്കടത്തിൽ നിന്നു വരുന്ന പിണക്കമാ….”ഇനിയുണ്ടാവില്ല..സോറി..

അവൻ അവളുടെ മൂർധാവിൽ ചുംബിച്ചു….അത് കവിളുകളിലേക്കും അരിച്ചിറങ്ങി…

ഇടുപ്പിൽ കയ്യമർത്തി കൊണ്ടു അവന്റെ മുഖവും ചുണ്ടുകളും കഴുത്തിൽ അമർന്നപ്പോൾ കീർത്തന പിടഞ്ഞു മാറി…

“എവിടെ പോണു”…അവൻ അവളെ പിടിച്ചു വലിച്ചു നെഞ്ചിലേക്കിട്ടു…ബലമായി മുഖം പിടിച്ചുയർത്തി ആ അധരങ്ങൾ സ്വന്തമാക്കി….

ദീർഘമായ ഒരു ചുംബനത്തിന് ശേഷം മുഖമടർത്തി അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ചക്രവാളസൂര്യന്റെ ചെഞ്ചുവപ്പു മുഴുവൻ കൊണ്ടു ആ കപോലങ്ങൾ മൂടിയിരുന്നു….

തലതാഴ്ത്തി നിന്ന അവളുടെ മുഖമുയർത്തി അവൻ തന്റെ പുരികമുയർത്തി എന്താണെന്ന് ചോദിച്ചു…

ഒന്നുമില്ല എന്നു ചുമൽ കൂച്ചി കാണിച്ചുകൊണ്ട് അവൾ തെല്ലൊരു നാണത്തോടെ താഴേക്ക് ഓടി…

“ഡി…നിന്നേ…പോകുവാണോ”…അവൻ വിളിച്ചു ചോദിച്ചു…

അല്ല…എന്നവൾ കണ്ണടച്ചു കാണിച്ചു…

“എന്നാൽ എനിക്കൊരു കോഫി ഇട്ടു താ…”

“എന്തു കോഫിയാ…”

“അന്ന് +2 വിനു പഠിക്കുമ്പോൾ ഇട്ടു തന്നു എന്നെ മയക്കിയില്ലേ…ആ കോഫി…”അവൻ ഉച്ചത്തിൽ ചിരിച്ചു..

തുടരും…💕

പ്രണയകീർത്തനം : ഭാഗം 1

പ്രണയകീർത്തനം : ഭാഗം 2

പ്രണയകീർത്തനം : ഭാഗം 3

പ്രണയകീർത്തനം : ഭാഗം 4

പ്രണയകീർത്തനം : ഭാഗം 5

പ്രണയകീർത്തനം : ഭാഗം 6

പ്രണയകീർത്തനം : ഭാഗം 7

പ്രണയകീർത്തനം : ഭാഗം 8

പ്രണയകീർത്തനം : ഭാഗം 9

പ്രണയകീർത്തനം : ഭാഗം 10

പ്രണയകീർത്തനം : ഭാഗം 11

പ്രണയകീർത്തനം : ഭാഗം 12

പ്രണയകീർത്തനം : ഭാഗം 13

പ്രണയകീർത്തനം : ഭാഗം 14