Saturday, November 23, 2024
Novel

അനുരാഗം : ഭാഗം 8

എഴുത്തുകാരി: അഞ്ജലി അഞ്ജു


പിന്നീടുള്ള ദിവസങ്ങളിൽ ശ്രീയേട്ടനെ ഒഴിവാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല അത് എത്രയൊക്കെ നോക്കരുതെന്ന് കരുതിയാലും കണ്ണുകൾ അനുസരണ ഇല്ലാതെ ഏട്ടനെ അന്വേഷിച്ചു പോകും.

പിന്നെ വീർപ്പു മുട്ടി ആണെങ്കിലും ഞാൻ ക്ലാസ്സിൽ തന്നെ ഇരിക്കാൻ തുടങ്ങി.

അങ്ങനെ കുറച്ചു ദിവസം പോയി. പക്ഷെ മനസ്സിൽ നിന്ന് പറിച്ചെറിയാൻ പറ്റുന്നില്ല എങ്കിലും സെൽഫ് റെസ്‌പെക്ട് ഉള്ളത് കൊണ്ട് ഇനി അങ്ങോട്ട് ചെല്ലരുതെന്ന വാശി ആയിരുന്നു.

അങ്ങനെ ഒരു ദിവസം ക്ലാസ്സിൽ ഇരിക്കുമ്പോൾ ശ്രീയേട്ടൻ ക്ലാസിനു മുന്നിൽ കൂടെ പോകുന്നത് കണ്ടു.

മനസ്സിൽ ഒരു കുളിരൊക്കെ ഉണ്ടായെങ്കിലും ഞാൻ നോക്കാതെ ബലം പിടിച്ചിരുന്നു. പക്ഷെ പോയ അതേ സ്പീഡിൽ തിരിച്ചു പോകുന്നതും കണ്ടു.

ആളൊറ്റക്ക് ആണ്. അതെന്താ കാർത്തി ചേട്ടൻ ഇന്ന് വന്നില്ലേ.

എപ്പോളും ഒന്നിച്ചു നടക്കുന്ന കാണുമ്പോൾ അയാൾ ഇയാളുടെ കാമുകി ആണോ എന്ന് വരെ തോന്നിയിട്ടുണ്ട്. ഇന്നെന്ത്‌ പറ്റിയോ ആവോ.

ഇനി എന്നെ എങ്ങാനും കാണാൻ…
ഹേയ് അങ്ങനെ നീ സ്വപ്നത്തിൽ പോലും കരുതല്ലേ അനു…

ആള് അന്ന് മുഴുവനും ഇങ്ങനെ എന്റെ മുന്നിൽ കൂടി തേരാ പാരെ നടന്നു. ഞാൻ അത് കണ്ടില്ലെന്നു നടിച്ചു. പാറുവിനും കാര്യം മനസിലായി.

എന്നെ പേടിച്ചിട്ട് ആവും അവൾ എന്നോടൊന്നും പറയുന്നില്ല. ഞാനും അതിനെ പറ്റി ഒന്നും മിണ്ടിയില്ല.

ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങിയപ്പോൾ സ്റ്റോറിന്റെ മുന്നിലും ആളുണ്ടായിരുന്നു. സാധാരണ ക്ലാസ്സ്‌ കഴിഞ്ഞാൽ ആളെ ഓടിച്ചിട്ടാണ് ഞാൻ ഒന്ന് കാണുന്നത്.

ഇതിപ്പോ എന്താ പറ്റിയെ? കാക്ക വല്ലതും മലർന്നു പറക്കുന്നുണ്ടോ ആവോ.

ഞാനും ജാഡയൊക്കെ ഇട്ട് കുറച്ചു വൈകിയാണ് താഴേക്ക് വന്നത്. നമ്മളെ തന്നെയാണോ നോക്കുന്നെ എന്നറിയണോല്ലോ.

ആളുടെ അടുത്തു എത്തിയപ്പോ പുള്ളിയുടെ ഒരു ടെൻഷൻ കാണണായിരുന്നു.

എനിക്ക് എന്തോ വല്ലാത്ത സന്തോഷം തോന്നി എന്നെ കുറേ കഷ്ടപ്പെടുത്തിയതല്ലേ അനുഭവിക്കട്ടെ.

ഏട്ടനെന്റെ പേര് വിളിച്ചു. എന്നെ വിളിച്ചത് ഞാൻ കേട്ടിട്ടും നോക്കാതെ നടന്നു.

പാറു പറഞ്ഞതും കേൾക്കാതെ അവളെയും വലിച്ചു വേഗത്തിൽ ഹോസ്റ്റലിൽ എത്തി.

സത്യം പറയാല്ലോ പുള്ളി ഒന്ന് നോക്കിയാലെങ്കിലും മതിയായിരുന്നു എനിക്ക്.

സ്വർഗം പിടിച്ചടക്കിയ സന്തോഷമാണ് എനിക്ക് തോന്നിയത്. ഓരോന്ന് ഓർത്തു ചിരിച്ചുകൊണ്ട് റൂമിലേക്ക് കേറി.

“നീ എന്താ ആ ഏട്ടൻ വിളിച്ചിട്ട് നിക്കാതെ പോന്നത്?”

“ഞാൻ മനഃപൂർവം നിക്കാതെ വന്നതാ.”

“അപ്പോ നീ ശെരിക്കും പുള്ളിയെ മറന്നല്ലേ? നന്നായി.!! ഞാൻ വിചാരിച്ചില്ല നീ ഇത്ര പെട്ടെന്ന് മാറുമെന്ന്.”

“ഹി ഹി ഞാൻ അങ്ങനെ വിട്ടു കളയുമോ? ശെരിക്കും പറഞ്ഞാൽ ഞാൻ കാര്യായിട്ടാ മറക്കാൻ നോക്കിയത് പക്ഷെ പറ്റണ്ടേ… ഇപ്പോൾ ഏട്ടനും നോക്കുന്നെന്ന് അറിഞ്ഞപ്പോൾ വല്യ സന്തോഷം തോന്നുന്നു.”

“ദേ അനു വേണ്ട കേട്ടോ. നീ ഇപ്പോൾ പോകുന്ന പോലെ തന്നെ പോയാൽ മതി. പുള്ളിയായിട്ട് വന്നാൽ ഓക്കേ അല്ലാതെ നമുക്ക് അങ്ങോട്ട് പോകണ്ട.”

“ആഹ് അത് അത്രേ ഉള്ളൂ. ഇപ്പോൾ തന്നെ ഞാൻ നോക്കാഞ്ഞപ്പോ മനസിലെ സ്നേഹം വരുന്നത് കണ്ടോ..?”

“സ്നേഹമാണെന്ന് ഉറപ്പിക്കാൻ വരട്ടെ. കൂടുതൽ ആഗ്രഹിക്കണ്ട.”

“നീ പേടിക്കണ്ട പാറു എന്താണേലും നമുക്ക് നോക്കാമെന്നേ.”

പിന്നെയും കുറച്ചു ദിവസം ഈ കലാപരിപാടികൾ തുടർന്നു. പക്ഷെ പഴയ പോലെ ഞാൻ ക്ലാസ്സിൽ തന്നെ ഇരുന്നില്ല.

പുള്ളി നോക്കാനായി തന്നെ പുറത്ത് നിന്നു.
ഹി ഹി…വായി നോക്കുന്ന പണി അത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കട്ടെ..

അങ്ങനെ ഒരു ദിവസം റൂമിൽ വന്നു ഫേസ്ബുക്കിൽ കേറിയപ്പോ ദേ അയാൾ എന്റെ റിക്വസ്റ്റ് അക്‌സെപ്റ് ചെയ്തിരിക്കുന്നു. കണ്ണു തള്ളി പോയി.

ശോ എന്നെ കൊണ്ട് ഞാൻ തന്നെ തോറ്റു. എന്ത് ജാഡ ആയിരുന്നു.

ഞാൻ വേഗം പ്രൊഫൈൽ എടുത്തു നോക്കി. മെസ്സേജ് ഒന്നും അങ്ങോട്ട് അയക്കണ്ട. ഇങ്ങോട്ട് അയക്കട്ടെ.

മെസ്സേജ് നോക്കിയിരുന്നു നോക്കിയിരുന്നു എന്റെ കണ്ണു കഴച്ചതല്ലാതെ ഒന്നും വന്നില്ല. പിന്നെയും കുറേ നേരം നിന്നിട്ട് ഞാൻ കഴിക്കാൻ പോയി.

പോയി വന്നപ്പോൾ ഏട്ടന്റെ മെസ്സേജ്. എനിക്ക് ആദ്യം സ്വപ്നം ആണോ എന്ന് തോന്നി.

ഒരു “ഹായ്” മാത്രേ ഉള്ളെങ്കിലും അതിൽ ഞാൻ ഒരുപാട് കഥകൾ മെനഞ്ഞെടുത്തു.

അപ്പോൾ തന്നെ മറുപടി കൊടുക്കണ്ട എന്ന് എന്റെ മനസ് പറഞ്ഞെങ്കിലും വിരലുകൾ അപ്പോ തന്നെ മറുപടി അയച്ചു കഴിഞ്ഞിരുന്നു.

ഏതായാലും ഇനി ഇഷ്ടമാണെന്ന് പറഞ്ഞില്ലെങ്കിലും ഒന്ന് എന്നെ മനസിലാക്കിയല്ലോ അത് മതി എനിക്ക്.

ആള് വലുതായൊന്നും മിണ്ടിയില്ല. പരിചയപ്പെട്ടു. അത്ര തന്നെ.
ഞാനും കൂടുതലായി മിണ്ടാൻ പോയില്ല വില കളയണ്ട എന്ന് വെച്ചു. എന്നാലും പുള്ളിയുടെ സ്വഭാവം വെച്ചു ഇത്രയെങ്കിലും ചെയ്തല്ലോ വല്ലാതെ സന്തോഷം തോന്നി.

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു. ഇടക്ക് മെസ്സേജ് അയക്കുമെന്നല്ലാതെ വേറെ പുരോഗതി ഒന്നുമില്ല.

എങ്കിലും ഞാൻ ഏട്ടനെ നോക്കും ഏട്ടൻ ഇടക്ക് എന്നെയും നോക്കുന്ന പോലെ എനിക്ക് തോന്നാറുണ്ട്.

റിഷി ചേട്ടൻ എന്നോട് അടുക്കാൻ ശ്രെമിക്കുന്ന പോലെ തോന്നുമെങ്കിലും ഞാൻ മനഃപൂർവം ഒഴിഞ്ഞു മാറി.

എന്തോ എനിക്ക് ആ ഏട്ടനോട് അടുക്കാൻ ഒരു പേടി. എങ്ങാനും ഒരിഷ്ടം റിഷി ചേട്ടനോടും തോന്നിയാലോ.

അങ്ങനെ വേണ്ട.. കാരണം ചിലപ്പോൾ ശ്രീയേട്ടൻ തന്നെ ആവും.

എന്തോ പെട്ടെന്ന് ആ ലോകത്ത് നിന്ന് വരാൻ എനിക്ക് തോന്നുന്നില്ല. എന്തോ ആകർഷണം. എനിക്ക് അറിയില്ല എന്താണെന്ന്.

ഇന്ന് ടെക് ഫെസ്റ്റ് ആണ്. ഞങ്ങളുടെ പിള്ളേരുടെ ഡാൻസ് ഒക്കെ ഉണ്ട്. ശ്രീയേട്ടന്റെയും ഉണ്ടെന്ന് പറയുന്നത് കേട്ടു. ഞങ്ങളുടെ ഡ്രസ്സ്‌ കോഡ് ഗൗൺ ആയിരുന്നു. പരിപാടിയൊക്കെ അടിപൊളി ആയിരുന്നു.

റിഷിയേട്ടനും ഒരു ചേച്ചിയും കൂടെ പാട്ട് പാടി.
മയിലായ് പറന്നു വാ..ആയിരുന്നു. എനിക്ക് വല്യ ഇഷ്ടാണ് ആ പാട്ട്.

മുകിലുകൾ മേയും മാമഴ കുന്നിൽ
തളിരണിയും മയിൽപീലി കാവിൽ
…………………………………………………
വരൂ വരൂ വരദേ… അണയൂ ഒരു നിമിഷം

എത്ര ഭംഗി ആയാണ് അത് റിഷി ചേട്ടൻ പാടിയത്. ഒരു നിമിഷം ഞാനും മയിൽ‌പീലി കാവിൽ ചെന്ന പോലെ..

എന്നെ റിഷി ചേട്ടൻ നോക്കുന്നത് പോലെ തോന്നിയ കൊണ്ട് ഞാൻ വല്യ ഭാവങ്ങൾ ഒന്നും മുഖത്തു വരുത്തിയില്ല. എന്തിനാ വെറുതെ ഒരു ആശ കൊടുക്കുന്നത് അല്ലേ..???

തുടരും………

അനുരാഗം : ഭാഗം 1

അനുരാഗം : ഭാഗം 2

അനുരാഗം : ഭാഗം 3

അനുരാഗം : ഭാഗം 4

അനുരാഗം : ഭാഗം 5

അനുരാഗം : ഭാഗം 6

അനുരാഗം : ഭാഗം 7