Thursday, November 21, 2024
Novel

നവമി : ഭാഗം 10

എഴുത്തുകാരി: വാസുകി വസു


” നിന്നെ നിന്റെ ഇഷ്ടത്തിനു ഇനി വിടുന്നില്ല.ധനേഷുമായി വഴിയിൽ വെച്ച് കാണാനോ സംസാരിക്കാനോ ശ്രമിച്ചാൽ മുട്ടുകാൽ ഞാൻ തല്ലിയൊടിക്കും”

നവിയുടെ ഡയലോഗ് കേട്ടു നടക്കുമ്പോൾ ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്യുമെന്നാണു അവൾ കണക്ക് കൂട്ടിയത്.

“അതേ… ഇനി മുതൽ ഞാൻ ചേച്ചിയും നീ അനിയത്തിയുമാണ്..കേട്ടല്ലോ” അതുകൂടി കേട്ടതും നീതിയുടെ ക്ഷമ നശിച്ചെങ്കിലും കടിച്ചു പിടിച്ചു നിന്നു.

“കോളേജിൽ ചെല്ലെട്ടെടീ നിനക്കുളള പണി ഞാൻ തരുന്നുണ്ട്”

നീതി മനസിൽ പറഞ്ഞു ചിരിച്ചു….

രണ്ടാളും ബസ് കയറി കോളേജിലെത്തി.സ്റ്റോപ്പ് മുതൽ നവിയുടെ ശ്രദ്ധ ധനേഷ് പിന്നാലെയുണ്ടോ എന്നതായിരുന്നു. നീതിയുടെ ദൃഷ്ടികളും അവനെ തേടിയലഞ്ഞു.

“നാശം ഇയാളിത് എവിടെ പോയി കിടക്കുവാണ്.അകലെ നിന്നായാലും ഒരുനോക്ക് കണ്ടാൽ മതിയായിരുന്നു”

നവിക്കൊപ്പം ക്ലാസിലേക്ക് നടക്കുമ്പോഴും നീതിയെ അലട്ടിയിരുന്നത് ധനേഷിനെ കാണാൻ കഴിഞ്ഞെന്നതാണ്.വാകപൂത്ത് നിൽക്കുന്ന തണലിലൂടെ അവർ മുമ്പോട്ട് നടന്നു.

“ചേച്ചി മറക്കരുത്. വൈകിട്ട് പോകാൻ നേരം നമുക്കൊരുമിച്ച് പോയാൽ മതി” നവമി നൽകിയ മുന്നറിയിപ്പിനെ മുഖം വക്രിച്ച് കാട്ടി അവൾ ക്ലാസിലേക്ക് കയറിപ്പോയി.

ക്യാമ്പസിന്റെ കിഴക്ക് ഭാഗത്തുള്ള മുകൾ നിലയിലാണ് രണ്ടു പേരുടെയും ക്ലാസ് റൂം.അപ്പുറവും ഇപ്പുറവും.

ക്ലാസിൽ കയറി ഇരിക്കുമ്പോഴും നവമിയിൽ ഉത്കണ്ഠ നിഴലിച്ചിരുന്നു.

“എന്തുപറ്റി നവിക്കുട്ടി ഗ്ലൂമി ആയിരിക്കുന്നത്” ഹൃദ്യ ചെറുപുഞ്ചിരിയോടെ തിരക്കി.

“ക്ലാസ് കഴിയട്ടെ ഞാൻ പറയാം”

“ഓക്കേ ഡീ”

നവി പറഞ്ഞു കഴിയും മുമ്പ് പ്രൊഫസർ ക്ലാസ് എടുക്കാനെത്തി.അദ്ദേഹം പഠിപ്പിക്കുമ്പോഴും അവളുടെ ചിന്ത മറ്റേതോ ലോകത്തായിരുന്നു.

ചേച്ചിയെ നന്നാക്കുന്നതും പട്ടീടെ വാൽ പന്തീരാണ്ട് കൊല്ലം കുഴലിൽ ഇടുന്നതും ഒരുപോലെ ആണെന്ന് നവമിക്ക് മനസ്സിലായി.ഇപ്പോഴും സംഭവിച്ചതിൽ തെല്ല് കുറ്റബോധമില്ല.അതെങ്ങെനാ നാണമെന്നൊരു സാധനം ഇല്ലാത്തവൾ.

“ചേച്ചിയായി പോയില്ലേ കളയാൻ പറ്റുമോ?.നോക്കട്ടെ എവിടെ വരെ പോകുമെന്ന്”

ഉച്ചക്ക് ഒരുമണിക്കൂർ മുമ്പുള്ള അവർ ഫ്രീ ആയിരുന്നു. നവമിയും ഹൃദ്യയും കൂടി ക്ലാസിൽ നിന്നിറങ്ങി.നീതിയുടെ ക്ലാസ് കവറ് ചെയ്യുമ്പോൾ ഒന്നെത്തി നോക്കി.

“രാവിലത്തെ പോലെ മുഖം വീർപ്പിച്ചു വെച്ചിട്ടുണ്ട്.കാട്ടുപോത്ത്.” പിറുപിറുത്ത് കൊണ്ട് അവൾ ഹൃദ്യക്കൊപ്പം നടന്നു.

“നീയെന്താടീ പിറുപിറുക്കാതെ എനിക്ക് കൂടി കേൾക്കാൻ പാകത്തിൽ പറയ്”

“അതൊക്കെ പറയാം.. നമുക്ക് സ്വസ്ഥമായി ഇരിക്കാനൊരിടം വേണം”

ഹൃദ്യ ആലോചിക്കുന്നതായി ഭാവിച്ചു.എന്നിട്ട് പറഞ്ഞു.

“ഗ്രൗണ്ടിലേക്ക് പോകാം” അതാണ് നല്ലതെന്ന് നവിക്കും തോന്നി.ശുദ്ധവായു ശ്വസിച്ച് ഗുൽമോഹറിന്റെ ചുവട്ടിലിരിക്കാം.

എപ്പോഴും ഏതെങ്കിലും ഒരു പ്രണയജോടികളെങ്കിലും അവിടെ കാണാതിരിക്കില്ല.അതിനാൽ ബോറടിയുമില്ല.അവർ ചെല്ലുമ്പോൾ പ്രതീക്ഷച്ച പോലെ കുറെയെണ്ണം വാകപ്പൂവും ചൂടി ഇരിപ്പുണ്ട്.

ആളൊഴിഞ്ഞ ഒരുഗുൽമോഹർച്ചുവട്ടിൽ അവർ ഇരുന്നു.

“ഇനി കാര്യം പറയ്” ഹൃദൃ ആവശ്യപ്പെട്ടതോടെ നവിയെല്ലാം തുറന്നു പറഞ്ഞു. സിദ്ധയെ പോലെയാണ് നവിക്ക് ഹൃദ്യയും‌.വിശ്വസിച്ചു കൂടെ നിർത്താം.എല്ലാം കേട്ടു കഴിഞ്ഞു ഹൃദ്യ മൂക്കത്ത് വിരൽ ചേർത്തു.

“ഹോ..എന്നാലും നീതി ചേച്ചിയെ സമ്മതിക്കണം.അപാരമായ തൊലിക്കട്ടിയാണ്”

“അതേടീ ഹിപ്പോപൊട്ടാമസ് പോലും തോറ്റ് പോകും.” നവി കുലുങ്ങി ചിരിച്ചു.കൂടെ ഹൃദയും.

“എന്നാലും എനിക്കിതങ്ങനെ വിട്ടുകളയാൻ പറ്റില്ലെടാ കൂടപ്പിറപ്പ് ആയിപ്പോയില്ലേ” അവളുടെ സ്വരത്തിലെ ഇടർച്ച ഹൃദ്യക്ക് മനസ്സിലായി.

അൽപ്പ സ്വൽപ്പം തന്റേടം കാണിക്കുമെങ്കിലും നവി പാവമാണ്. സ്നേഹവും അലിവും ഉളളവൾ.

“നീ വിഷമിക്കാതെ എന്തെങ്കിലും വഴി തെളിയാതിരിക്കില്ല”

“അതേ..ഞാനും ഇപ്പോൾ ആ പ്രതീക്ഷയിലാണ്” അവൾ ദീർഘമായൊന്ന് ശ്വസിച്ചു.

“ക്ലാസിലെ കൂട്ടുകാരികളുടെ ആരുടെയെങ്കിലും ഫോണിൽ നിന്ന് നീതിചേച്ചി ധനേഷിനെ വിളിക്കാതിരിക്കില്ല” ഹൃദ്യ അവളെ ഓർമ്മിപ്പിച്ചു.

എത്രയൊക്കെ തടുക്കുവാൻ ശ്രമിച്ചാലും എല്ലാം ഫലപ്രദമാകില്ല.ചേച്ചിയെ പൂർണ്ണമായും വീട്ടിൽ ഇരുത്താനും കഴിയില്ല.നന്നായി പഠിക്കും.

അതിനാൽ തനിക്ക് അവളെ ഇഷ്ടവും കൂടുതലാണ്. നവമി ഓർത്തു.കൂടപ്പിറപ്പ് തന്നെ മനസിലാക്കാതെ പോകുന്നത് അവളുടെ മനസ്സിനെ കുത്തി നോവിച്ചു.

“വിളിക്കെട്ടെടീ ഇല്ലെങ്കിൽ വീർത്തിരുന്ന് പൊട്ടും.അവനെയും ചേച്ചിയെയും കൂടി ഒരുമിച്ച് കണ്ടാൽ ഞാൻ ശരിയാക്കും.അത് മൂന്നുതരം” പറഞ്ഞിട്ട് അവൾ ചിരിച്ചു.

നുണക്കുഴി വിരിയുന്ന ആ ചിരിക്കൊരു പ്രത്യേക ഭംഗിയുണ്ടെന്ന് ഹൃദ്യയോർത്തു.നീതി ചേച്ചിയുടെ അത്രയും ഭംഗിയില്ലെങ്കിലും നവിയും സ്മാർട്ടാണ്.

“അതൊക്കെ പോട്ടേ എവിടെ നിന്റെ ഇച്ചായൻ നവി എബ്രഹാം?”

“ഓ.. അതൊക്കെ ഞാൻ വിട്ടെടീ..നൈസായിട്ട് അവനെന്നെ തേച്ച്” നവി അമ്പരന്നു പോയി.

“നീയെന്തൊക്കെ ആണ് പുലമ്പുന്നത്..രണ്ടു മൂന്ന് ദിവസം മുമ്പ് വരെ പറഞ്ഞത് എനിക്ക് ഓർമ്മയുണ്ട്. വീട്ടുകാർ സമ്മതിച്ചില്ലെങ്കിൽ ഇറങ്ങിപ്പോകുമെന്നൊക്കെ നീ തന്നെയല്ലേ വിളമ്പിയത്”

“അതൊക്കെ അന്ന്.ഇന്നലെ ഞങ്ങളുടെ പ്രണയത്തിന് തിരശ്ശീല വീണു.മീൻസ് ഫ്ലോപ് ആയെന്ന്”

“അടിപൊളി. ഇങ്ങനെ വേണം പ്രണയിക്കാൻ”

ഹൃദ്യമായ ലൈനാണ് നവി .ഡിഗ്രി ക്ലാസ് മുതൽ രണ്ടും കൂടി പ്രണയത്തിലാണ്. നാട്ടിലെ സമ്പന്നൻ അബ്രഹാമിന്റെ ഒരെയൊരു മകനാണ് നവി എബ്രഹാം.

കാണാൻ സുമുഖനും സുന്ദരനും.ഹൃദ്യയും മോശമൊന്നുമല്ല.

വെളുത്തിട്ട് കാണാൻ നല്ല ഭംഗിയുള്ള സുന്ദരിയാണ്.രണ്ടു പേരും ആദ്യം നല്ല കലിപ്പൻ ഉടക്കായിരുന്നു.

തമ്മിൽ എവിടെ വെച്ച് കണ്ടുമുട്ടിയാലും വഴക്കടിക്കും.കീരിയും പാമ്പും തമ്മിലുള്ള ശത്രുതക്ക് എപ്പോഴോ അയവ് വന്നു.ഒടുവിലത് പ്രണയത്തിലേക്ക് വഴുതി വീണു.

“നിനക്കൊന്ന് അയഞ്ഞ് കൊടുത്തെന്നും പറഞ്ഞു ഒന്നും സംഭവിക്കില്ല ഹൃദ്യ”

“ഡീ നവി ഞാനെന്തും സഹിക്കാം.ബട്ട് മറ്റൊരു പെൺകുട്ടിയുടെ കാര്യം പറയുന്നവനെ എനിക്ക് ഉൾക്കൊളളാൻ കഴിയില്ല”

ഇരുവർക്കും ഇടയിൽ എന്തോ നിസാരപ്രശ്നം ആയിരിക്കും. ഊതി വീർപ്പിച്ചു വലുതാക്കിയതാകും.നവിയെ കണ്ടൊന്ന് സംസാരിക്കണം.

വിഷയം എന്താണെന്ന് അറിഞ്ഞട്ട് പരിഹരിക്കാൻ ശ്രമിക്കണം.അത്രയും അവർ തമ്മിൽ അടുത്തിട്ടുണ്ട്‌.നവി തീരുമാനം എടുത്തു.

“ഡീ… ഹൃദ്യ പെട്ടെന്ന് നവിയെ തട്ടി വിളിച്ചു.

” ദേ..വരുന്നയാളെ കണ്ടോ” അകലെ നിന്ന് നടന്ന് വരുന്നയാളുടെ നേരെ അവൾ വിരൽ ചൂണ്ടി.

അടിവയറ്റിൽ നിന്നൊരു വിദ്യുത്പ്രവാഹം മുകളിലേയ്ക്ക് ഉയർന്നു.ഹൃദയം തരളിതമാകുന്നത് നവി അറിഞ്ഞു.രക്തസമ്മർദ്ദം വർദ്ധിച്ചു. ശ്വാസം നിലച്ചു പോകുന്നത് പോലെ.

“അഥർവ്.. തന്റെ മനസിലെ പൂജാവിഗ്രഹം.അവൻ തനിക്ക് അരികിലേക്കാണ് നടന്ന് വരുന്നതെന്ന് അറിഞ്ഞതും ഹൃദയമിടിപ്പ് ക്രമാതീതമായി ഇടിച്ചു തുടങ്ങി.

” അതേ ഇന്നത്തോടെ സിംഗിൾ ലവ് ഉപേക്ഷിച്ച് ഒരുതീരുമാനത്തിൽ എത്താൻ നോക്ക്.ഞാനാ ആളെ ഇങ്ങോട്ട് വിളിച്ചത്” ഹൃദ്യയുടെ മുഖത്തൊരു മന്ദഹാസം വിരിഞ്ഞു.

“എനിക്ക് പറ്റില്ല ഹൃദ്യേ..എന്നാൽ കഴിയില്ല ഇഷ്ടം തുറന്നു പറയാൻ”

“ഒന്ന് പോയേടീ നിന്റെയൊരു ഫിലോസഫി. മര്യാദക്ക് തുറന്നു പറയ്.ഇതിൽ കൂടുതൽ ഒരു അവസരം ഇനി കിട്ടില്ല” ഹൃദ്യ അവളെ ഓർമ്മിപ്പിച്ചു.

നവിക്ക് തിരികെ എന്തെങ്കിലും പറയാൻ കഴിയും മുമ്പ് അഥർവ് അവർക്ക് അരികിലെത്തി. മനോഹരമായൊരു പുഞ്ചിരി അവൻ നവിക്കായി സമ്മാനിച്ചു.

“എന്താ നവി കാണണമെന്ന് പറഞ്ഞത്?”

അഥർവിന്റെ ചോദ്യത്തിന് എന്ത് മറുപടി നൽകണമെന്ന് അറിയാതെ നവി കുഴങ്ങിപ്പോയി.ഈ പിശാച് ഇങ്ങനെയൊന്ന് ഒപ്പിക്കുമെന്ന് കരുതിയതല്ല.

തന്റെ മനസ്സിലെ പ്രണയം താൻ ഇഷ്ടപ്പെടുന്ന പുരുഷൻ വേണം അറിയിക്കാൻ. അതാണ് കേൾക്കാനും ഉൾക്കൊളളാനുമൊരു സുഖം.

ഇതുവെറുതെ കാമുകി കാമുകനോട് പറയുമ്പോൾ പ്രണയത്തിന്റെ മനോഹാരിത അവിടെ തീർന്നു.ഈ കാര്യത്തിൽ താനി ഇത്തിരി പഴഞ്ചനാണ്..

മനസിൽ ആരാധിക്കുന്ന പുരുഷനെ ആരും കാണാതെ ഹൃദയത്തിലൊളിപ്പിച്ച് പ്രണയിക്കുന്നതിന്റെ സുഖം അതൊരു വേറെ ലെവൽ ആണ്.

പറയെടീന്ന് ധ്വനിയോടെ ഹൃദ്യ അവളുടെ ചുമലിലൊരു തട്ടു കൊടുത്തു.

“താങ്ക്സ് അഥർവ്” നവി അങ്ങനെയാണ് പറഞ്ഞത്.ഹൃദ്യ വായ് പൊളിച്ചു.അഥർവ് അമ്പരന്നും നിന്നും.

“എന്തിനാണ് താങ്ക്സ്” അവന്റെ അമ്പരപ്പ് ആ ചോദ്യത്തിൽ ഉണ്ടായിരുന്നു.

“അന്ന് എന്നെ അഥർവ് രക്ഷിച്ചതിന്” ധനേഷിനെ ഓർത്താണ് അവൾ പറഞ്ഞത്.

“അതൊന്നും സാരമില്ല. അതെന്റെ കർത്തവ്യമായി കരുതിയാൽ മതി” നവിയുടെ മനസിലേക്കൊരു മഞ്ഞുതുള്ളിയായി അവന്റെ വാക്കുകൾ പെയ്തിറങ്ങി.

“ശരി എന്നാൽ ഞാൻ പോകുവാ”

അഥർവ് തിരിഞ്ഞ് നടന്നതും ഹൃദ്യ ഉറഞ്ഞു തുള്ളി.

“എന്നാലും നീയെന്ത് പണിയാടീ കാണിച്ചത്” നവമി മെല്ലെ ചിരിച്ചു.

“അതിനൊക്കെ അതിന്റേതായ സമയം ഉണ്ട് ദാസാ..നീ വാ വിശക്കുന്നു”

ഹൃദ്യയുടെ കയ്യും പിടിച്ചു നവി ക്ലാസിലേക്ക് പോയി.ചേച്ചി ക്ലാസിൽ തന്നെ ഉണ്ടെന്ന് നവി ഉറപ്പ് വരുത്തിയട്ട് തന്റെ ക്ലാസിലേക്ക് കയറി…

💃💃💃💃💃💃💃💃💃💃💃💃💃💃💃

“എനിക്ക് ആ പിശാചിനോട് പ്രതികാരം ചെയ്യണം.നവനി ഒരുത്തിയാണ് എന്നെ നാറ്റിച്ചത്”

കൂട്ടുകാർക്കിടയിൽ മദ്യസേവ നടത്തുക ആയിരുന്ന ധനേഷ് പല്ലിറുമ്മി.

“നീയൊന്ന് അടങ്ങെടേയ്..അവളുടെ ചേച്ചി നിന്റെ കയ്യിലല്ലേ ഇരിക്കുന്നത്”

അടുത്ത കൂട്ടുകാരാൻ ധനു അവനെ ഉപദേശിച്ചു.

“ചേച്ചിയും അനിയത്തിയും കിടുവാണ്” മറ്റൊരു ഫ്രണ്ട് ഷിബിൻ നാവ് നൊട്ടി നനച്ചു.

“രണ്ടിനെയും എനിക്ക് വേണം. വിവാഹം കഴിക്കാനല്ല.എന്റെ കൂടെ കിടത്താൻ.നവമിയൊരു മോഹമാണ്.അതിനാണ് നീതിയെ വളച്ചത്” ഒരുവഷളൻ ചിരി അവന്റെ മുഖത്ത് തെളിഞ്ഞു.

“അളിയാ ഞങ്ങൾക്ക് കൂടി്” ഷിബിനും ധനുവും ഒരേ സ്വരത്തിൽ പറഞ്ഞു.

“എനിക്കുളളത് നിങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ്” മൂവരും ചിരിയോടെ വീണ്ടും മദ്യപിക്കാൻ തുടങ്ങി.

ആ സമയത്താണ് നീതി ക്ലാസിലെ കൂട്ടുകാരിയുടെ മൊബൈലിൽ ധനേഷിനെ വിളിക്കുന്നത്.

“അളിയാ മിണ്ടരുത് മൂത്ത കിളി വിളിക്കുന്നു”

അങ്ങനെ പറഞ്ഞു അവൻ ഫോൺ കാതിലേക്ക് ചേർത്തു. മറ്റ് രണ്ടു പേരും അവരുടെ സംഭാഷണം ശ്രദ്ധിച്ചു.

നീതി എല്ലാം ചുരുക്കി പറഞ്ഞു. അവൾ കരയുക ആയിരുന്നു. ധനേഷിനെയിനി കാണരുതെന്നും നവിയുടെ കൂടെ കോളേജിൽ പോയി വന്നാൽ മതിയെന്നുമൊക്കെ.

“നീ വിഷമിക്കാതെ നമുക്ക് വഴി കണ്ടെത്താം.നീയില്ലെങ്കിൽ പിന്നെ ഞാനില്ല പെണ്ണേ”

നീതിയുടെ വിശ്വാസം ഊട്ടി ഉറപ്പിക്കാൻ അങ്ങനെ പറഞ്ഞിട്ട് അവൻ ഫോൺ കട്ടു ചെയ്തു.

ധനേഷിനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ അവൾക്ക് തെല്ല് ആശ്വാസം തോന്നി. അവൻ പറഞ്ഞതു പോലെ അഭിനയിച്ചു വീട്ടുകാരുടെ വിശ്വാസം നേടിയെടുക്കാൻ നീതി തീരുമാനിച്ചു..

വൈകുന്നേരം നവിയുടെ കൂടെ പോകുമ്പോൾ പതിവിൽ കവിഞ്ഞ് നീതി സന്തോഷത്തിൽ ആയിരുന്നു.

നവമിയത് ശ്രദ്ധിക്കുകയും ചെയ്തു. വീട്ടിൽ എല്ലാവരും ആയിട്ട് നീതി സ്നേഹത്തോടെ പെരുമാറി.

അങ്ങനെ കുറെ ദിവസങ്ങൾ കുഴപ്പങ്ങൾ ഒന്നുമില്ലാതെ കടന്നുപോയി.നവിയുടെ കൂടെയാണ് നീതി കോളേജിലും മറ്റും പോയി വന്നത്.

പതിയെ വീട്ടുകാരുടെ വിശ്വാസം അവൾ നേടിയെടുത്തു. ധനേഷിന്റെ നിഴൽ പോലും നീതിയിൽ പതിക്കാത്തതിനാൽ ആ വിശ്വാസം ഊട്ടി ഉറപ്പിച്ചു…

ദിവസങ്ങൾ പതിയെ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. നീതി മാറിയതോർത്ത് എല്ലാവരെക്കാളും സന്തോഷിച്ചത് നവിയാണ്.

വിദ്യാർത്ഥികൾ കാത്തിരുന്ന ആ ദിവസമെത്തി.കോളേജ് ഡേ.കലാപരിപാടികളുമായി ക്യാമ്പസ് അരങ്ങ് തകർക്കുന്ന ദിവസം.

പതിവുപോലെ കുളിച്ചൊരുങ്ങി നീതിയും നവിയും കോളേജിലേക്ക് പോയി. ഹൃദക്ക് അന്നത്തെ ദിവസം വരാൻ കഴിഞ്ഞിരുന്നില്ല.

ഉച്ചയോടെ പരിപാടികൾ തുടങ്ങുക.രണ്ടു പേരും മുൻ നിരയിൽ സ്ഥാനം പിടിച്ചു. രണ്ടു മണി കഴിഞ്ഞു പരിപാടികൾ തുടങ്ങി..

“നവി… നീതി അവളുടെ കാതിൽ അടക്കം പറഞ്ഞു.

” ഡീ എനിക്ക് ആയെന്ന് തോന്നുന്നു ” നവി മുഖം ചുളിച്ചു.

“ആം അത് തന്നെ.. ” അവളുടെ മുഖത്ത് തെളിഞ്ഞ സംശയം കണ്ട് നീതി പറഞ്ഞു..

“നീയും കൂടി വാ.. പാഡ് ബാഗിൽ ക്ലാസിലാണ്”

നവമിയെയും വിളിച്ചു നീതി ക്ലാസിലേക്ക് പോയി. പരിപാടികൾ ആയതിനാൽ എല്ലാവരും കോളേജ് ഓഡിറ്റോറിയത്തിൽ ആയിരുന്നു.

മുമ്പേ നടന്നത് നവി ആയിരുന്നു. നീതിയുടെ ക്ലാസിലേക്കാണു അവർ പോയത്.ജനാല വാതിലുകൾ മിക്കതും ബന്ധിച്ചിട്ടുണ്ട്.

നവി ക്ലാസ് റൂമിന്റെ വാതിലിനു അടുത്ത് എത്തിയതും അവളെ അതിലേക്ക് തള്ളിയിട്ടിട്ട് വെളിയിൽ നിന്ന് നീതി കതക് ലോക്ക് ചെയ്തു. ക്രൂരമായൊരു പുഞ്ചിരി അവളുടെ മുഖത്ത് തിളങ്ങി..

“ഡീ ചേച്ചി…ചേച്ചി കതക് തുറക്കെടീ” അലറിക്കൊണ്ട് നവമി കതകിൽ ശക്തമായി തട്ടി അലറി വിളിച്ചു. ഇങ്ങനെയൊരു ചതി അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല.

കൂടപ്പിറപ്പ് മാറിയെന്ന് കരുതി വിശ്വസിച്ചത് തന്റെ തെറ്റ്.വേദനയോടെ നവി ഓർത്തു.

“വെറുതെ അലറി വിളിച്ചു നാവിലെ ഉമിനീർ വറ്റിക്കണ്ടാ..ഞാൻ സിഗ്നൽ നൽകാതെ കതക് നീതി തുറക്കില്ല”

പിന്നിൽ നിന്ന് ഒരുശബ്ദം കേട്ട് നവി ഞെട്ടിത്തിരിഞ്ഞു.

“ധനേഷ് നിൽക്കുന്നു.. കൂടെ തന്നെ കടിച്ച് കുടയാനുളള കാമ വെറിയോടെ നോക്കുന്ന ഷിബിനും ധനുവും..

നവിയുടെ കണ്ണുകളിൽ നടുക്കം പൂർണ്ണമായി..

” താൻ പെട്ടിരിക്കുന്നു..കൂടപ്പിറപ്പ് തന്നെ ഒറ്റിയിരിക്കുന്നു.അവളുടെ കണ്ണുകളിൽ നിന്ന് മിഴിനീർ ധാരധാരയായി ഒഴുകി നിലത്തേക്ക് ഊർന്നു വീണു കൊണ്ടിരുന്നു…

 

തുടരും….

NB:- ഇഷ്ടം ആയാലും ഇല്ലെങ്കിലും ലൈക്ക് ബട്ടൺ പ്രസ് ചെയ്തിട്ട് അഭിപ്രായം വാരി വിതറിക്കോളൂ….💃💃💃💃

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

നവമി : ഭാഗം 1

നവമി : ഭാഗം 2

നവമി : ഭാഗം 3

നവമി : ഭാഗം 4

നവമി : ഭാഗം 5

നവമി : ഭാഗം 6

നവമി : ഭാഗം 7

നവമി : ഭാഗം 8

നവമി : ഭാഗം 9