Thursday, November 21, 2024
Novel

നവമി : ഭാഗം 8

എഴുത്തുകാരി: വാസുകി വസു


രമണൻ വരിഞ്ഞ് മുറുക്കിയ ധനേഷിനെ ബലം പ്രയോഗിച്ച് വീടിനു അകത്ത് കയറ്റി.വെളിയിൽ അധികം നിൽക്കുന്നത് നന്നല്ലെന്ന് അറിയാം..അവരുടെ ഭാഗ്യത്തിന് അയൽക്കാർ ആരും ഉണർന്നിരുന്നില്ല…

രാധയും കൂടി അകത്ത് കയറിയതോടെ നവി അടുക്കളയുടെ കതക് ലോക്ക് ചെയ്തിട്ട് പിന്തിരിഞ്ഞു…

“അപ്പോൾ അവളുടെ ചുണ്ടിലൊരു ഗൂഢാമായ മന്ദഹാസം വിരിഞ്ഞു…

ധനേഷിനെ ഹാളിലെ ഒരുമൂലയിലേക്ക് രമണൻ എറിഞ്ഞു.വീഴ്ചയിൽ അയാളൊന്ന് ഞെരുങ്ങി.മുഴുവൻ കലിപ്പ് തീർക്കുന്ന രീതിയാണ് രമണൻ അങ്ങനെ ചെയ്തത്.

വായിൽ തുണി തിരുകിയത് കാരണം ധനേഷിന്റെ കരച്ചിൽ പുറത്തേക്ക് വന്നില്ല.

” അവളെവിടെ നിന്റെ മൂത്ത സന്താനം.സത്പുത്രി”

ഭാര്യക്ക് നേരെ അയാൾ ചീറി.രാധ ഭയത്താലൊരു വശത്തേക്ക് മാറി നവിയുടെ പിന്നിൽ ഒളിച്ചു.

“നീയൊരുത്തി നീയൊരാളാണ് മൂത്തമകളെ ഇത്രയും വഷളാക്കിയത്.അമ്മമാരായാൽ രണ്ട് മക്കളെയും ഒരുപോലെ കാണാൻ പഠിക്കണമെടീ.

നിന്നെപ്പോലത്തെ കുറെയെണ്ണമുണ്ട് നാടിനും വീടിനും ശാപമായിട്ട്.മക്കൾക്ക് നന്മ ഉപദേശിച്ചു നല്ലപോലെ വളർത്തിയില്ലെങ്കിൽ ഇതുപോലെ ഓരോന്നും ഒപ്പിക്കും”

രമണൻ അധികമൊന്നും ദേഷ്യപ്പെടാറില്ല.പൊതുവേ ആളൊരു ശാന്തനാണ്.നിയന്ത്രണം വിട്ടു കഴിഞ്ഞാൽ ആരു തടയാൻ ശ്രമിച്ചാലും അയാളെ തടയാൻ കഴിയില്ല.ആ കാര്യത്തിൽ നവിയും നിസാഹായയാണ്.

“മക്കളെ നേർവഴിക്ക് നയിക്കാൻ കഴിയില്ലെങ്കിൽ അമ്മയാണെന്ന് അഭിമാനം കൊളളരുത്.#അമ്മ യെന്ന പദവി പവിത്രമാണ് നിന്നെപ്പോലെയുളളവർക്ക് അതൊന്നും ചേരില്ലെടീ”

അയാൾ പിന്നെയും ഓരോന്നൊക്കെ പുലമ്പി കൊണ്ടിരുന്നു. അച്ഛന്റെ ഹൃദയത്തിൽ നിന്ന് വമിക്കുന്നത് തകർന്നൊരു പിതാവിന്റെ സങ്കടങ്ങളാണെന്ന് നവിക്ക് മനസിലായി.

അച്ഛന് അത്രക്കും സങ്കടം വന്നാൽ മാത്രമേ ഇങ്ങനെയെല്ലാം പെരുമാറുകയുള്ളൂ.

“മതിയച്ഛാ..നിർത്ത്.നാട്ടുകാരെ കൂടിയിനി ഒന്നും അറിയിക്കണ്ടാ”

മകൾ പറഞ്ഞതാണ് ശരിയെന്ന് അയാൾക്ക് തോന്നി.

“ഇവനെയെന്ത് ചെയ്യണം”

ഉത്തരം അറിയാതെ രമണൻ നവിയെ നോക്കി.

ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കണം.നാളെ ഇവൻ വീടിനും ചേച്ചിക്കും ഭീക്ഷണിയാകരുത്.അവളുടെ ലൈഫിലൊരു കരിനിഴലായി ധനേഷ് കാണരുത്.

“ഞാൻ ചേച്ചിയുമായിട്ടൊന്ന് സംസാരിക്കട്ടെ അച്ഛാ.എന്നിട്ട് തീരുമാനം എടുക്കാം”

ഇത്രയും പറഞ്ഞു നവി നീതിയുടെ മുറിക്ക് സമീപം ചെന്നു.രമണൻ തളർച്ചയോടെ സെറ്റിയിലേക്ക് വീണു.രാധയുടെ കൺ തടങ്ങളിൽ നിന്ന് കണ്ണുനീർ ചാലിട്ടൊഴുകി തുടങ്ങി.

“താനെത്രയോളം വലിയ തെറ്റുകളാണ് ചെയ്തത്.അതിന്റെ ആഴത്തിൽ നിന്ന് എളുപ്പത്തിലൊരു കയറ്റം സാദ്ധ്യമല്ലെന്ന് അറിയാം.എന്നാലും മനസ്സാൽ അവരെ നവിയെ നമിച്ചു.

” ചേച്ചീ ഡീ ചേച്ചി” കതകിൽ ശക്തമായി അടിച്ച് നവി വിളിച്ചു. അകത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല.നവി ഒരിക്കൽ കൂടി വിളിച്ചെങ്കിലും പഴയതു പോലെ.അവളിലൊരു ഭയം ഉടലെടുത്തു.

“ചേച്ചി ബുദ്ധിമോശം വല്ലതും കാണിക്കുമോ”

അടിവയറ്റിൽ നിന്നൊരു ആളാൽ മുകളിലേയ്ക്ക് ഉയരുന്നത് നവി അറിഞ്ഞു.ശക്തമായൊന്ന് ഞെട്ടി.

“ഭഗവാനേ കൃഷ്ണാ പൊട്ടിപ്പെണ്ണ് അവിവേകമൊന്നും കാണിക്കരുതേ” പ്രാർത്ഥനയോടെ നവമി വീണ്ടും വിളിച്ചു.

“ഡീ നീ കതക് തുറന്നില്ലെങ്കിൽ കോടാലി കൊണ്ട് ഞാൻ വെട്ടിപ്പൊളിക്കും”

സങ്കടവും ദേഷ്യത്താലും ഒരിക്കൽ കൂടി പറഞ്ഞിട്ട് അവൾ അടുക്കളയിലേക്ക് ഓടി.കോടാലിയുമെടുത്ത് തിരികെ നവിയുടെ റൂമിനു അരികിലെത്തി. വർദ്ധിച്ച ദേഷ്യത്തോടെ കോടാലി ഉയർത്തിയതും കതക് തുറന്നതും ഒരേ സമയത്താണ്‌.

മകളുടെ പ്രകടനം കണ്ടു അമ്പരന്നു ഇരിക്കുകയായിരുന്നു രമണനും രാധയും.ദേഷ്യം വന്നാൽ പ്രാന്ത് പിടിച്ച പോലെയാണ് ഇളയമകളും.എന്നാൽ അങ്ങനെയൊന്നും പെട്ടെന്ന് നവിക്ക് ദേഷ്യവും വരില്ല.വന്നാൽ പിടിച്ചാൽ കിട്ടുകയുമില്ല.ഭർത്താവിന്റെ തനിക്കൊണം.രാധ മനസ്സിൽ കരുതി..

എഴുന്നേറ്റു ചെല്ലണമെന്ന് മനസ്സ് ആഗ്രഹിച്ചെങ്കിലും ശരീരം വഴങ്ങിയില്ല.തളർച്ചയോടെ അവിടെ തന്നെ ഇരുന്നു.അത്രക്കും മനസിന്റെ ആഴത്തിലൊരു വേദനയായി മാറി നീതിയുടെ സ്വഭാവം..

കതക് തുറന്നതും ചേച്ചിയെ കണ്ടു നവി കോടാലി നിലത്തേക്കിട്ടു.കരയുന്ന അവളെ കണ്ടതോടെ നവമിക്ക് സങ്കടം വന്നു. ആളാകെ തകർന്നെന്ന് നവിക്ക് ഉറപ്പായി. അവൾ മെല്ലെ റൂമിനകത്ത് കയറി കതക് അടച്ചു..

“ചേച്ചി.. നവി അലിവോടെ വിളിച്ചു. അവളെ എതിരിടാനാകാതെ നീതി മുഖം തിരിച്ചു. പശ്ചാത്തപത്താൽ മിഴികൾ ധാരയായി ഒഴുകി നിലത്തേക്ക് ഊർന്നിറങ്ങി കൊണ്ടിരുന്നു.

” ചേച്ചി അയാളെ എന്ത് ചെയ്യണം.ചേച്ചി പറയുന്നതു പോലെ ചെയ്യാം”

നീതിയുടെ മനസ്സിലിരുപ്പ് അറിയണം.അതിനായാണ് അങ്ങനെ ചോദിച്ചതും.എന്നിട്ടും പ്രതികരണം ഒന്നും ഉണ്ടായില്ല.

“ചേച്ചി സമയം പോകുന്നു”

അഴിഞ്ഞുലഞ്ഞ മുടിയും മണ്ണ് പറ്റിയ തുണിയും സ്ഥാനം തെറ്റികിടക്കുന്ന വസ്ത്രങ്ങളും ശ്രദ്ധിച്ചു കൊണ്ട് അവൾ ഓർമ്മിപ്പിച്ചു.

അതേസമയം നീതിയിലൂടെ പലവിധ ചിന്തകൾ കടന്നു പോയി. ധനേഷിനെ രക്ഷിക്കാൻ പലവഴികൾ അവൾ ചിന്തിച്ചു. ചെയ്യാൻ ശ്രമിച്ചത് തെറ്റാണെങ്കിലും ധനേഷിനെ രക്ഷിക്കേണ്ടത് തന്റെ ആവശ്യമാണ്. അവനെ മറക്കാൻ തനിക്ക് ഒരിക്കലും കഴിയില്ല.

ഒഴുകിയിറങ്ങുന്ന കണ്ണുകളുമായി നീതി അനിയത്തിക്ക് നേരെ തിരിഞ്ഞു.

“മോളേ ചേച്ചിയോട് ക്ഷമിക്കണം. ചെയ്തത് തെറ്റാണെന്ന് അറിയാം.എന്നാലും ധനേഷിനെ വെറുതെ വിട്ടില്ലെങ്കിൽ നാട്ടുകാർ എല്ലാവരും അറിയും.അവനിതൊന്നും വിളിച്ചു പറയാതിരിക്കില്ല”

ചേച്ചി പറയുന്നത് ശരിയാണെന്ന് നവിക്ക് തോന്നി. നീചനാണ് ധനേഷ്.അവന്റെ പ്രവർത്തികൾ തെളിയിച്ചതും അങ്ങനെയാണ്..

“ചേച്ചി ശരിക്കും പശ്ചാത്താപത്തോടെയാണോ എല്ലാം പറയുന്നത് അതോ കാമുകനെ രക്ഷിക്കാനോ”

സംശയത്തിന്റെ കൂർത്ത മിഴിമുന നീതിയിൽ തറഞ്ഞു.നവി പൂർണ്ണമായും തന്നെ വിശ്വസിച്ചിട്ടില്ലെന്ന് മനസിലായതും നവിയുടെ കാൽക്കീഴിലേക്ക് തൊഴുകൈകളുമായി വീണു.

“സത്യമായിട്ടും എനിക്ക് എന്റെ തെറ്റുകൾ മനസ്സിലായി.ചേച്ചിയോട് ക്ഷമിക്കണം”

നവിയാകെ തകർന്നു പോയി. ചേച്ചിയിൽ നിന്ന് ഇങ്ങനെയൊന്നും അവൾ തീരെ പ്രതീക്ഷിച്ചില്ല.ആകെ ആടിയുലഞ്ഞു പോയി.

“അയ്യേ ചേച്ചിയെന്താ കാണിക്കുന്നത്.എഴുന്നേറ്റേ” ശാസനയോടെ നവി അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു.നീതിയുടെ പ്രകടനത്തിൽ നവമിയിൽ അവശേഷിച്ചിരുന്ന സംശയം അലിഞ്ഞ് ഇല്ലാതെയായി തീർന്നു.

“ചേച്ചി വാ” നീതിയെ അവൾ വിളിച്ചു.

“ഞാൻ വരുന്നില്ല.അച്ഛൻ എന്നെ കൊല്ലും”

“ഇല്ലന്നേ..അതൊക്കെ ഞാൻ നോക്കിക്കൊളളാം” നീതിയെ ആശ്വസിപ്പിച്ചു നവി അവളുമായി ഹാളിലേക്കെത്തി.തല കുനിച്ചാണു വന്ന് നിന്നത്.അച്ഛന്റെ മുഖത്തേക്ക് നോക്കാൻ ഭയപ്പെട്ടു. അമ്മയുടെ മിഴികളിൽ തീപ്പൊരി ചിതറുന്നത് നീതി കണ്ടു..

“നവമി മോളേ എന്ത് വേണം” നീതിയെ ഒട്ടും ശ്രദ്ധിക്കാതെ രമണൻ ചോദിച്ചു.

“ഒരുതവണത്തേക്ക് നമുക്ക് ക്ഷമിക്കാം അച്ഛാ.രണ്ടു പേരും മര്യാദ പഠിക്കാൻ നമ്മളൊരു ചാൻസ് കൊടുത്തില്ലെന്ന് വേണ്ടാ” പുഞ്ചിരിയോടെ അവൾ മറുപടി നൽകി.

രമണൻ എഴുന്നേറ്റു ചെന്ന് ധനേഷിനെ പൊക്കിയെടുത്ത് നേരെ നിർത്തി.കാമുകന്റെ ദയനീയമായി അവസ്ഥ ഓർത്ത് നീതിയുടെ മനം തേങ്ങിക്കരഞ്ഞു. അപമാനിക്കപ്പെടുന്നതിന്റെ നീറ്റലിലും വേദനയിലും ധനേഷ് നീറിപ്പുകഞ്ഞു.

“എല്ലാത്തിനും ചുക്കാൻ പിടിപ്പിച്ച നിന്നെ ഞാൻ ഒരിക്കലും വെറുതെ വിടില്ലെടീ”

നവിയോട് ഒടുങ്ങാത്ത പക തോന്നി അവന്.അത് പുറമേ കാണിച്ചില്ല.എങ്ങനെയും ഇവിടെ നിന്ന് രക്ഷപ്പെടണം.അങ്ങനെ ആണ് അവൻ ചിന്തിച്ചതും.

“സർ, രമണനു നേരെ തൊഴുന്ന ഭാവത്തിൽ ധനേഷ് വിളിച്ചു.

” ഇനിയൊരിക്കലും നീതിയുടെ നിഴലിൽ പോലും എന്റെ സ്പർശനവും നോട്ടവും എത്തില്ല.അമ്മയാണം സത്യം. എന്നെ വെറുതെ വിടണം.പോലീസിൽ ഏൽപ്പിക്കരുത്” ഒറ്റശ്വാസത്തിൽ അവൻ പറഞ്ഞു.

“നിന്നെ ഞങ്ങൾ എങ്ങനെ വിശ്വസിക്കും” രമണൻ പിന്നെയും ചോദിച്ചു.

“വിശ്വസിക്കണം. സർ.എനിക്ക് അത്രയും പറയാനേ കഴിയൂ..എല്ലാം ഞാൻ പ്രവർത്തിയിൽ തെളിയിക്കും”

ഇതിനിടയിൽ നവി മുറിയിൽ നിന്ന് മൊബൈൽ എടുത്തു കൊണ്ട് വന്ന് എല്ലാം ഷൂട്ട് ചെയ്തു. തെളിവുകൾ നല്ലതാണ്. നാളെ എന്നെങ്കിലും ധനേഷ് പറഞ്ഞത് മാറ്റി പറയില്ലെന്ന് ഉറപ്പില്ല.ഇനിയും ഇത് ആവർത്തിക്കില്ലെന്ന് നിശ്ചയമില്ല. അതിനാലാണ് ഇങ്ങനെയൊരു സാഹസത്തിന് നവമി മുതിർന്നത്.

രമണൻ പിന്നെയും ഓരോന്നും പറഞ്ഞു കൊണ്ട് ഇരുന്നു.ഇടക്ക് അവനെ ഉപദേശിക്കുകയും ചെയ്തു..

“മോനായി കാണുവാണ്.രണ്ടു പെണ്മക്കളുളള അച്ഛന്റെ ആധിയും വേദനയും മനസ്സിലാക്കണം.ഒരാണിന്റെ കൈ പിടിച്ചു ഇവരെ ഏൽപ്പിക്കുന്നത് വരെ ഭയമാണ്”

അത് പറയുമ്പോൾ അച്ഛന്റെ സ്വരം ഇടുന്നത് നവനി അറിഞ്ഞു.അച്ഛന്റെ മുമ്പിൽ നീതിയും തെറ്റ് ഏറ്റു പറഞ്ഞു. രമണൻ ധനേഷിനെ ബന്ധനത്തിൽ നിന്ന് മോചിപ്പിച്ചു. തല കുനിച്ച് അവൻ പുറത്തേക്ക് ഇറങ്ങിപ്പോയി.

“ശരി എല്ലാവരും പോയി കിടന്ന് ഉറങ്ങിക്കോളൂ”

രമണൻ അങ്ങനെ പറഞ്ഞതോടെ എല്ലാവരും അവരവരുടെ മുറികളിലേക്ക് കയറിപ്പോയി.നീതി നവിയെ നോക്കി. അവളുടെ ആ നോട്ടത്തിന്റെ അർത്ഥം നവമിക്ക് മനസിലാകാതിരുന്നില്ല..

“നിന്നെ ഞാൻ എടുത്തോളാമെടീ.. എന്നൊരു ധ്വനി ആ നോട്ടത്തിൽ ഉണ്ടായിരുന്നു. രാധ എന്ത് ചെയ്യണമെന്ന് അറിയാതെ ഹാളിൽ തന്നെ തറഞ്ഞിരുന്നു.ഇപ്പോഴും അവർക്കൊന്നും ഉൾക്കൊളളാൻ കഴിഞ്ഞട്ടില്ല..

നീതി മുറിയിൽ കയറി കതക് അടക്കാൻ ഒരുങ്ങിയതും മുന്നിൽ നവമി നിൽക്കുന്നത് കണ്ടു ഞെട്ടി.

” ചേച്ചിയെ പൂർണ്ണമായും ഞാൻ വിശ്വസിച്ചിട്ടില്ല.ഇനി അവനുമായി ഏതെങ്കിലും രീതിയിൽ ഒരു ബന്ധം ഉണ്ടെന്ന് അറിഞ്ഞാൽ ഇതൊന്നും ആയിരിക്കില്ല”

കൈ വിരൽ ചൂണ്ടി മുന്നറിയിപ്പ് നൽകി കൊണ്ട് ആയിരുന്നു നവിയുടെ സംസാരം…

“ചട്ടുകം പഴുപ്പിച്ച് ഞാൻ നിന്റെ മുഖത്ത് വെക്കും.രണ്ടു കവിളിലും.എന്നെക്കൊണ്ട് അത് ചെയ്യിക്കരുത്”

കതക് വലിച്ച് അടച്ചിട്ട് ദേഷ്യത്തോടെ നവി തന്റെ മുറിയിലേക്ക് പോയി…

തുടരും….

NB:- ഇഷ്ടം ആയാലും ഇല്ലെങ്കിലും ലൈക്ക് ബട്ടൺ പ്രസ് ചെയ്തിട്ട് അഭിപ്രായം വാരി വിതറിക്കോളൂ….💃💃💃💃

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

നവമി : ഭാഗം 1

നവമി : ഭാഗം 2

നവമി : ഭാഗം 3

നവമി : ഭാഗം 4

നവമി : ഭാഗം 5

നവമി : ഭാഗം 6

നവമി : ഭാഗം 7