Sunday, December 22, 2024
Novel

അസുര പ്രണയം : ഭാഗം 3

നോവൽ
എഴുത്തുകാരി: ചിലങ്ക


ദത്തന്റെ കാർ തറവാട്ട് മുറ്റത്ത് വന്ന് നിന്നതും അവിടെ ഉള്ള എല്ലാരും വെളിയിലേക്ക് വന്നു……………….. അവൻ കാറിൽ നിന്നും ഇറങ്ങിയതും എല്ലാരും അന്തo വിട്ട് അവനെ നോക്കി……

എന്താ എല്ലാരും ഇങ്ങനെ നോക്കണേ..???

അല്ലാ ഏട്ടാ…… ഇതെന്താ ഡ്രസ്സ്‌ ഫുൾ ചെളി ആണെല്ലോ……. എന്ന് ദക്ഷൻ ( ദത്തന്റെ അനിയൻ ) പറഞ്ഞപ്പോൾ ആണ് അതിനെ പറ്റി എനിക്ക് ഓർമ്മ വന്നത്……….
നേരത്തെ നടന്ന കാര്യങ്ങൾ ഓർക്കുമ്പോൾ തന്നെ മനസ്സിൽ തീക്ക നൽ ഏരിയുവാ….. 😠😠😠

ഏട്ടോ…… ഇത് എവിടെ ?? സ്വപ്നം കണ്ടുകൊണ്ട് നിൽക്കുവാന്നോ???

അഹ് അത് പിന്നെ ഒന്ന് വീണതാടാ……..

എവിടെ??

ഇതൊക്കെ വിസ്തരിച്ചു പറഞ്ഞാലേ നീ എന്നെ വിട്ടിൽ കേറ്റുകയുള്ളോ???? 😠😠😠

ഓ …. കലിപ്പിക്കണ്ട…. വാ……. എന്നും പറഞ്ഞ് ദക്ഷൻ അവനെ വിളിച്ചു കൊണ്ട് വീട്ടിലോട്ട് നടന്നതും മല്ലികാമ്മ ഓടി വന്ന് ദത്തനെ കെട്ടി പിടിച്ചു………

അച്ഛമ്മേ……….

ഓ ഇത്രയും വർഷം വേണ്ടി വന്നോ എന്റെ മോന് ഇങ്ങോട്ട് വരാൻ….????? അവർ അവനിൽ നിന്നും മാറിനിന്നും കൊണ്ട് പറഞ്ഞു……..

ഓഹ് പിണങ്ങല്ലേ അച്ചമ്മേ…… തിരക്ക് കഴിഞ്ഞിട്ട് വേണ്ടേ എനിക്ക് വരാൻ

ഒരു തിരക്ക്… അവിടെ താമസിക്കാൻ തുടങ്ങിയിട്ട് ഒരുപാട് വർഷം ആയില്ലേ…….. ഇടയ്ക്ക് ഒക്കെ ഈ കിളവിയെ കാണാൻ ഒന്ന് വന്നാൽ എന്താ നിനക്ക്…..

എന്റെ അച്ഛമ്മേ…. ഇനി എന്തായാലും കുറച്ചു കാലം ഞാൻ ഇവിടെ കാണും പോരേ…….. എന്ന് പറഞ്ഞതും അവരുടെ കണ്ണിൽ പ്രകാശം പരന്നു………

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

ദേവി മേലേടത്ത് എത്തി……

ശേ ഫോൺ എടുക്കേണ്ടതായിരുന്നു……. കഷ്ട്ടായിപോയി……😒😒
ഇതിനെ ഇപ്പോൾ എവിടെയാ തിരയുക……… എന്ന് ആലോചിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് ദേവിയുടെ മൂക്കിൽ ഉപ്പേരിയുടെ മണം തുളച്ചു കേറിയത്…..

അരെവാ….. ഇത് സുമിത്രാമ്മേടെ പാചകം തന്നെ…….

എന്നും പറഞ്ഞ് കൊണ്ട് പെട്ടന്ന് തന്നെ അവൾ വീടിന്റെ പുറകിലൂടെ പോയി അടുക്കളയിലേക്ക് കേറി…….. അവിടെ നോക്കിയപ്പോൾ സുമിത്രാമ്മകൂടി പാചകം……. 😋😋😋

അല്ല …… സുമിത്രാമ്മേ വല്ല്യ പാചകത്തിൽ ആണല്ലോ……..

അല്ലാ ഇത് ആര് എന്റെ കിലുക്കാം പെട്ടിയോ … നീ എപ്പോൾ വന്നു..??? … അല്ല നിന്റെ കൈയ്യിൽ എന്താ…???

എന്റെ സുമിത്ര കുട്ടി ഇങ്ങനെ സ്റ്റോപ്പ്‌ ഇല്ലാതെ ചോദിക്കാതെ….. ദാ ഈ ഫയൽ അച്ഛന് കൊടുക്കാൻ വേണ്ടി വന്നതാ ഞാൻ …………

എന്നിട്ട് എന്താ നീ കൊടുക്കാത്തേ…???

അതിന് അച്ഛനെ കണ്ടുകിട്ടണ്ടേ…… 😒

ഓഹ് ഏട്ടന്റെ കൂടെ ഹാളിൽ കാണും….

ആ …. അല്ലാ സുമിത്രമ്മേ ഇന്ന് എന്തോ വിശേഷം ഇവിടെ ഉണ്ടെന്ന് അമ്മ പറഞ്ഞു എന്താ സംഭവം….. വാറത്തുവെച്ച ഉപ്പേരി തിന്ന് കൊണ്ട് അവൾ ചോദിച്ചു…….

ഇന്ന് എന്റെ മോൻ വരും……..

ആര് മുംബയിൽ താമസിക്കുന്ന ആളോ…???

മ്മ് അതേ………

ആഹാ ഇനി മോനെ ഒക്കെ കിട്ടുമ്പോൾ നമ്മളെ ഒക്കെ മറക്കുവോ സുമിത്രാമ്മേ………

എന്റെ കിലുക്കാം പെട്ടിയേ അങ്ങനെ മറക്കുവോ ഈ സുമിത്രാമ്മ…… 🥰🥰
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

ദത്തൻ റൂമിൽ പോയി ഫ്രഷ് ആയി താഴെ എല്ലാരുടെയും കൂടെ ഇരുന്നു….

യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു മോനേ…….

കുഴപ്പം ഇല്ലായിരുന്നു അച്ഛാ…….

നീ ഇനി എവിടെയും പോവണ്ട ഇവിടുത്തെ ബിസിനെസ്സ് , അല്ലെകിൽ നിനക്ക് ഇഷ്ട്ടം ഉള്ളത് continue ചെയ്തോ…… അല്ലേ രാജാ….

അല്ല ചേട്ടൻ എന്തിനാ ഇവിടുത്തെ കാര്യസ്ഥനോട്‌ അഭിപ്രായം ചോദിക്കുന്നേ
( ലക്ഷ്മി )

ലക്ഷ്മി നീ മിണ്ടരുത്. രാജൻ വെറും കാര്യസ്ഥൻ മാത്രം അല്ലാ … എന്റെ കൂട്ടു കാരനും കൂടി ആണ്.. മറക്കണ്ട.. ല ക്ഷ്മിയുടെ സംസാരം കേട്ട് പ്രഭാകരൻ ദേഷ്യത്തിൽ പറഞ്ഞു……

ആഹ്ഹ് വിട് മോനേ ….. അവളുടെ സ്വഭാവം അറിയാലോ നിനക്ക് മല്ലികാമ്മ പ്രഭാകരനെ സമാധാനിപ്പിച്ചു…..

ലക്ഷ്മി പിന്നെ ഒന്നും മിണ്ടാൻ പോയില്ല….

നീ ആകെ മോശo ആയല്ലോ മോനെ…..

( ലക്ഷ്മി )

ഏയ്യ് അപ്പച്ചിക്ക് തോന്നുന്നതാ….. ചേട്ടൻ ഇപ്പോൾ ഒന്നും കൂടി തടിച്ചു……. (ദക്ഷൻ )

ഓഹ്…… 😏😏😏

അല്ലാ അപ്പച്ചി വീണയും ശരത്തും എവിടെ കണ്ടില്ലല്ലോ……. ( ദത്തൻ )

അവർ രണ്ട് പേരും ഒരു റിലേറ്റീവിന്റെ വീട്ടിലാ കുറച്ചു ദിവസം കഴിഞ്ഞ് വരും….. (ലക്ഷ്മി )

ഓഹ്……..

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

സുമിത്ര കുഞ്ഞേ മോൻ വന്നും….. നാണി അമ്മ അടുക്കളയിൽ വന്നു പറഞ്ഞു….

ആണോ നാണി അമ്മേ ……..

അതേ കുഞ്ഞേ… എല്ലാരും ഹാളിൽ ഇരുപ്പുണ്ട്……….

ആഹാ മോൻ വന്നിട്ട് ഇവിടെ നിൽക്കുവാ….. ചെല്ല് സുമിത്രാമ്മേ……. ദേവി സുമിത്രയോട് പറഞ്ഞു……

അവർ ഹാളിലേക്ക് പോകാൻ ആയി നടന്നതും എന്തോ ഓർത്ത പോലെ അവിടെ നിന്നു……

എന്ത് പറ്റി സുമിത്രാമ്മേ…..???

ഒന്നും ഇല്ലാ മോളേ ഞാൻ പിന്നെ കണ്ടോളാം ഇപ്പോൾ ഇവിടുത്തെ ജോലി തിർക്കട്ടെ എന്നും പറഞ്ഞ് അവർ ഹാളിൽ ഇരിക്കുന്നവർക്ക് വേണ്ടി ജ്യൂസ് ഗ്ലാസ്സിൽ ഒഴിച്ചുകൊണ്ട് ഇരുന്നു………

ഒന്നും മനസിലാകാതെ ദേവി നാണി അമ്മേ നോക്കി……..

അവർക്കും ഒന്നും അറിയില്ല എന്ന് കൈ മലർത്തി കാണിച്ചു…….

നാണി അമ്മേ ദാണ്ടെ ഇത് ഹാളിൽ ഉള്ളവർക്ക് കൊണ്ട് പോയി കൊടുക്ക് എന്നും പറഞ്ഞ് സാവിത്രി ജ്യൂസ് നിറച്ച ഗ്ലാസ്സ് പാത്രം അവർക്ക് നേരെ നീട്ടിയതും ദേവി അത് പിടിച്ചു മേടിച്ചു…….

എന്ത് എന്നുള്ള ഭാവത്തിൽ രണ്ട് പേരും നിന്നതും

ദേവി : ഇത് ഞാൻ കൊണ്ട് പോയി കൊടുക്കാം …… ഈ ഫയൽ അച്ഛനെ ഏൽപ്പിക്കുകയും ചെയ്യാം……

വേണ്ട മോളേ ഇത് നാണി അമ്മയ്ക്ക് കൊടുത്തേരെ നീ ഇതൊന്നും ചെയ്യണ്ട……… സുമിത്ര ദേവിയോട് പറഞ്ഞു……

സാരമില്ല…..ഞാൻ കൊടുത്തോളം…… 🙃🙃🙃🙃

ശെരി….. എന്നാൽ നീ പോയി കൊടുക്ക്………..

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

ദേവി ഹാളിൽ ജ്യൂസും കൊണ്ട് അവിടെ ഉള്ളവരുടെ അടുത്തേക്ക് വന്നു…….

ആര് ഇത് ദേവി മോളോ എന്ന് പ്രഭാകരൻ പറയുന്ന കേട്ട് ദക്ഷനുമായി സംസാരിച്ചു കൊണ്ട് ഇരുന്ന ദത്തൻ ദേവി നിൽക്കുന്നിടത്തേക്ക് നോക്കി ..

തുടരും

അസുര പ്രണയം : ഭാഗം 1

അസുര പ്രണയം : ഭാഗം 2