Thursday, December 19, 2024
Novel

ശ്രീയേട്ടൻ… B-Tech : ഭാഗം 21

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

സാധാരണ രാത്രി പത്ത് കഴിയുമ്പോഴാണ് ശ്രീധരേട്ടൻ കടയടച്ചു വീട്ടിലെത്തുന്നത്….

അന്ന് എട്ടുമണി കഴിഞ്ഞപ്പോഴേ വന്നു…

വന്നപാടെ വസ്ത്രം മാറ്റി കിടക്കയിലേക്ക് ചാഞ്ഞു…

“അച്ഛേ..ഇന്നെന്തു പറ്റി..നേരത്തെ..”??

“നീയെപ്പോഴാ ..തിരികെയെത്തിയത്..ക്ലാസിൽ നിന്നു…?”

” ആ…ആറുമണിയായപ്പോൾ..”സേതു വിക്കി…

“ബസിലാണോ വന്നേ…?”

“അത്…പിന്നെ അച്ഛേ..ക്‌ളാസ് കഴിഞ്ഞപ്പോൾ വൈകി…അ.. അതുകൊണ്ടു..ശ്രീയേട്ടൻ…ബസ് പോ.. പോയത് കൊണ്ടു…”

“നിങ്ങൾ തമ്മിലെന്താ..”ശ്രീധരേട്ടൻ കട്ടിലിൽ നിന്നെഴുന്നേറ്റു…

“ഒന്നൂല്ല അച്ഛേ..”

“ഇല്ലെന്നോ…നുണ പറയുന്നോടീ..അപ്പോൾ നാട്ടുകാർ പറയുന്നതോ…”ശ്രീധരേട്ടന്റെ ഒച്ച ഉയർന്നു…

സേതു പേടിയോടെ അമ്മയുടെ അടുത്തു പോയിരുന്നു..ആദ്യമായാണ് അവളോട്‌ അച്ഛൻ ദേഷ്യപ്പെട്ടു സംസാരിക്കുന്നതും എടീ പോടീ എന്നൊക്കെ വിളിക്കുന്നതും…

ശ്രീധരേട്ടൻ ദേഷ്യത്തോടെ ആ മുറിയിലേക്ക് ചെന്നു..

“സേതു…ചോദിച്ചത് കേട്ടില്ലേ..എന്താ ശ്രീയുമായിട്ടെന്നു..”

സേതു സങ്കടത്തോടെ മിഴി നിറച്ച് താഴേക്കു നോക്കിയിരുന്നു…

“നിന്നോടല്ലേടീ ചോദിച്ചത്..”ശ്രീധരേട്ടൻ സേതുവിന്റെ കയ്യിൽ പിടിച്ചു വലിച്ചെഴുന്നേല്പിച്ചു..

ഒച്ചയും ബഹളവും കണ്ടു ഭാനുമതി ആശങ്കപ്പെട്ടു…തലയിട്ടടിച്ചു കൊണ്ടവർ അവ്യക്തമായ എന്തോ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നുണ്ടായിരുന്നു..കണ്ണുകൾ കൊണ്ടു വേണ്ടാ..വേണ്ടാ..എന്നു യാചിക്കുന്നുണ്ടായിരുന്നു..

“പറയെടി…നിങ്ങൾ തമ്മിലെന്താ…”??

ശ്രീധരേട്ടന്റെ മുന്നിൽ മുഖം കുനിച്ചു മിണ്ടാതെ നിന്നു സേതു …

ആ നിഷേധം അയാളെ കൂടുതൽ പ്രകോപിതനാക്കി..

മുഖമടച്ചോരു അടി കൊടുത്തു അയാൾ സേതുവിനിട്ട്..

“അമ്മേ…സേതു കൈ പൊത്തി പിടിച്ചു കൊണ്ട് കട്ടിലിലേക്ക് വീണു…

ശ്രീധരേട്ടൻ വീണ്ടും അവളുടെ അടുത്തേക്ക് ചെന്നു…

പേടിയോടെ അവൾ അച്ഛനെ നോക്കിക്കരഞ്ഞു…

പെട്ടെന്നാണ്..അവ്യക്തമായ എന്ന നല്ല ഉച്ചത്തിൽ “മോളേ..” എന്നൊരു വിളിയുയർന്നത്…

സേതുവും ഒപ്പം ശ്രീധരനും ഞെട്ടി…

°°°’അമ്മ!!!!…°°°

“അമ്മേ!!!!” എന്നൊരു നിലവിളിയോടെ സേതു അലച്ചുകൊണ്ടു അമ്മയുടെ നെഞ്ചിലേക്ക് വീണു…

“ഭാനു…”ശ്രീധരേട്ടനും നിറകണ്ണുകളോടെ അവരുടെ അടുത്തു വന്നിരുന്നു ആ ശിരസിൽ തലോടി…

“അമ്മേ…എന്തെങ്കിലുമൊന്നു പറയമ്മേ…ഒന്നൂടി പറയമ്മേ…”സേതു അവരുടെ മുഖത്തു തെരുതെരെ ഉമ്മ വെച്ചു…

ആ വലതു കൈ വിറച്ചു വിറച്ചു പൊന്തി വന്നു…ഒന്നു പകുതി വരെ പൊന്തിയിട്ട് അത് താഴേക്കു വീണു…

ആ കൈകളിലേക്ക് നോക്കിയ അച്ഛന്റെയും മകളുടെയും കണ്ണിൽ ആനന്ദാശ്രുക്കൾ പൊഴിഞ്ഞു…

സേതു ആ കൈ പിടിച്ചു മെല്ലെ തടവിക്കൊണ്ടിരുന്നു…

അത് വീണ്ടും വിറച്ചു വിറച്ചൊന്നു പൊങ്ങി വന്നു…ഉയർത്തി മെല്ലെ തന്റെ മകളുടെ മൂർധാവിൽ തടവി…

“വിഷമിക്കല്ലേ മോളേ…”വീണ്ടും മുൻപ് പറഞ്ഞ അതേ ഉച്ചാരണത്തിൽ ഭാനുമതി പറഞ്ഞു….

പതിന്നാലു വർഷത്തെ പ്രാര്ഥനക്കും വഴിപാടിനും മരുന്നിനും ഭാഗികമായെങ്കിലും ഫലം കണ്ടതിൽ സന്തോഷിച്ചു പ്രാർത്ഥനയോടെ മൂവരും കെട്ടിപ്പുണർന്നു….

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

പിറ്റേദിവസം രാവിലെ…

ശ്രീധരൻ അന്ന് കട തുറന്നില്ല…

അച്ഛൻ വെളുപ്പിന് എഴുന്നേൽക്കാതെ വന്നപ്പോൾ സേതു ചെന്നു വിളിച്ചായിരുന്നു…

ഇന്ന് കട തുറക്കുന്നില്ല എന്ന് അയാൾ മറുപടി നൽകി…

ഏഴുമണി കഴിഞ്ഞു എഴുന്നേറ്റു ഉമ്മറത്തെ അരഭിത്തിയിൽ ആലോചനയോടെ ഇരുന്ന അച്ഛന് ചായയുമായി സേതു ചെന്നു…

ചായ വാങ്ങി സേതുവിനെ തന്നെ നോക്കിയിരുന്ന ശ്രീധരേട്ടനോട് എന്തു പറ്റി അച്ഛാ എന്നവൾ ചോദിച്ചു..

“മോളുടെ മനസിൽ എന്താണെന്ന് അച്ഛൻ ചോദിക്കുന്നില്ല..അച്ഛന് അത് അറിയുകയും വേണ്ട…പക്ഷെ ഇന്നീ നിമിഷം മുതൽ ആ മനസിലുള്ളതങ് മറന്നെക്കണം…അതിന്റെ ഒരു തരി പോലും നിന്റെ മനസിലിനി ഉണ്ടാവരുത്…ശ്രീയോട് ഞാൻ സംസാരിച്ചോളാം..”

സേതു തറഞ്ഞു നിന്നു പോയി…

“അച്ഛേ…അങ്ങനെ പറയല്ലേ…വേണ്ടച്ചേ…ശ്രീയേട്ട നോത്തിരി ഇഷ്ടാ എന്നെ…എനിക്കും…പരീക്ഷ കഴിഞ്ഞു അച്ഛയോട് സംസാരിച്ചോളാം എന്നു പറഞ്ഞിട്ടുണ്ട്…

ശ്രീയേട്ടന്റെ അമ്മയോട് പറഞ്ഞിട്ടുണ്ട് എല്ലാം…അമ്മയ്ക്കും ഇഷ്ടാ…അച്ഛന്റെ റെസ്റ്റ് മാറിക്കഴിഞ്ഞു അച്ഛനെ പറഞ്ഞു സമ്മതിപ്പിച്ചോളാം എന്നാ പറഞ്ഞിരിക്കുന്നെ…

വേണ്ടാന്നു പറയല്ലേ അച്ഛേ…എന്റച്ഛയല്ലേ…”അവൾ അയാളെ നോക്കി തൊഴുകൈകളോടെ കരഞ്ഞു….

“അത് നടക്കില്ല…മോളേ…അച്ഛ ഒരാൾക്ക് വാക്ക് കൊടുത്തുപോയി…ഇനി വാക്ക് മാറാൻ പറ്റില്ല…അടുത്താഴ്ച നിശ്ചയമുണ്ടാവും…മോതിരം പണിയാൻ കൊടുത്തു ഞാൻ..”ശ്രീധരൻ ദൂരേക്ക് മിഴികൾ പായിച്ചു കൊണ്ട് പറഞ്ഞു…

“അച്ഛേ….എന്നിട്ട് എന്നോട് അച്ചയൊന്നും പറയാഞ്ഞതെന്താ…അമ്മയോടും പറഞ്ഞില്ലല്ലോ…”അവൾ ചങ്ക് പൊട്ടി കരഞ്ഞു…

“അതിപ്പോ പറയാനെന്താ…മുൻപേ അറിയാവുന്നതല്ലേ…കുഞ്ഞുന്നാളിൽ തന്നെ പറഞ്ഞു വെച്ചിരുന്നതല്ലേ…അവനു..ശിവന്..നിന്നെ തന്നെ മതിയെന്നല്ലേ പറയണേ…”അയാൾ തുളുമ്പി വന്ന മിഴികൾ സേതു കാണാതെ തുടച്ചു…

“ശിവേട്ടനോ…അച്ച എന്നെ ശിവേട്ടന് കൊടുക്കാൻ പോകുവാണോ…അച്ഛയ്ക്കു വേണ്ടേ..എന്നെ…???വേണ്ടെങ്കിൽ കൊന്നു കളഞ്ഞേക്കു അച്ഛേ…”അവൾ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടു അമ്മയുടെ അടുത്തേക്ക് ഓടി…

ഓടിച്ചെന്നു കരച്ചിലോടെ അമ്മയുടെ നെഞ്ചിൽ വീണു…

“എന്താ മോളേ…”അവർ സ്വാധീനം കിട്ടിയ ആ വലതു കൈ കൊണ്ട് അവളെ ചുറ്റിപ്പിടിച്ചു ആശങ്കയോടെ ചോദിച്ചു…

അവൾ പറഞ്ഞു കാര്യങ്ങൾ അറിഞ്ഞ ആ അമ്മമനസ് തകർന്നുപോയി…

ആ രാത്രി മുഴുവൻ രണ്ടു മഴമേഘങ്ങൾ അവിടെ പെയ്തൊഴിയുകയായിരുന്നു…

💢💢💢💢💢💢💢💢💢💢💢💢💢

ഭാനുമതിയുടെ കണ്ണീരിനും ശ്രീധരേട്ടന്റെ മനസ് മാറ്റാനായില്ല..

സേതു അറിയാതെ അവളുടെ ഫോൺ ശ്രീധരേട്ടൻ മാറ്റിവെച്ചു…

ഫോൺ കാണാഞ്ഞപ്പോൾ അത് അച്ഛൻ മാറ്റിവെച്ചിരിക്കും എന്ന തോന്നലിൽ സേതു ചോദിക്കാനും മടിച്ചു…

പിറ്റേദിവസം ശ്രീധരേട്ടൻ ഉച്ചക്ക് കടയിൽ നിന്നും എന്തോ ആവശ്യത്തിനു വീട്ടിലെത്തിയ സമയത്താണ് ഇരച്ചു പാഞ്ഞു കയറി ശിവൻ വന്നത്…

സേതു അമ്മയ്ക്ക് കഞ്ഞി കൊടുക്കുകയായിരുന്നു…

വന്ന പാടെ അവൻ അവളെ വലിച്ചെഴുന്നേല്പിച്ചു…

അവളുടെ കയ്യിലിരുന്ന കഞ്ഞിപ്പാത്രം അതിലെ വറ്റും സ്പൂണുമായി താഴെ വീണു ചിതറി..

“നിനക്കെന്താടീ ആ മാഷിന്റെ മോനുമായി ബന്ധം..”അവൻ അലറി.

ഒച്ച കേട്ട് വന്ന ശ്രീധരേട്ടനെ നോക്കി അവൻ ക്രുദ്ധനായി ചോദിച്ചു..

“നിങ്ങളല്ലേ…മോതിരം മാറ്റം അടുത്താഴ്ച വേണമെന്ന് പറഞ്ഞു എന്നെ വിളിച്ചത്…എന്നിട്ട് മോള് അവന്റെ കൂടെ നടക്കുവാണല്ലോ..വല്ലവന്റേം വിഴുപ്പാണോ എന്റെ തലയിൽ കെട്ടി വെക്കാൻ പോകുന്നത്…അതോ അച്ഛനും മോളും കൂടി നാടകം കളിക്കുവാണോ…എന്നാൽ കേട്ടോ ഇനി അവന്റെ ഉച്ഛിഷ്ടം ആണെങ്കിലും ശിവന് ഒന്നുമില്ല…കെട്ടണമെന്ന് വിചാരിച്ചാൽ ശിവൻ കെട്ടുക തന്നെ ചെയ്യും…ഇവളെ തന്നെ”ശിവൻ ഒരു വഷളൻ ചിരി ചിരിച്ചു…

“തന്റെ ആഗ്രഹം നടക്കാൻ പോകുന്നില്ല…”സേതു വീറോടെ പറഞ്ഞു..

ശിവൻ ഒന്നു കിറി കോട്ടി ചിരിച്ചു…എന്നിട്ടവളുടെ നേരെ ചെന്നു..

“നീ എന്റെ മുന്നിൽ തലതാഴ്ത്തി നിൽക്കുമെടീ…താലി കെട്ടാൻ..അവനെ കണ്ടോണ്ടാണോ നിന്റെ നെഗളിപ്പ്..
അവനുള്ള പണി ഒരാഴ്ചക്കുള്ളിൽ പാർസൽ ചെല്ലുമെടീ…പിന്നെ ആരെ കണ്ടിട്ടാടീ കിടന്നു ചിലയ്ക്കുന്നെ…”??

സേതു ശക്തമായൊന്നു ഞെട്ടി…”ഈശ്വരാ….ഇയാൾ ശ്രീയേട്ടനെ എന്തെങ്കിലും ചെയ്യോ…”?

“അടങ്ങിയൊതുങ്ങി കിടന്നോണം ഇവിടെ..ശിവനെ അനുസരിച്ചോണ്ടു..ഇല്ലെങ്കിൽ..
………”അവൻ ഭാനുമതി കിടന്നിരുന്ന കട്ടിൽ ഒരു വശം പിടിച്ചു ചരിച്ചു…

ആ സാധു സ്ത്രീ അതിൽ നിന്നും ഊർന്നു വന്നു താഴേക്കു…

അമ്മയുടെ വെപ്രാളം കണ്ടു സേതു ചെന്ന് അമ്മയെ വട്ടം പിടിച്ചു…

“അയ്യോ…എന്റെ അമ്മയെ ഒന്നും ചെയ്യല്ലേ…എനിക്ക് സമ്മതവാ…എന്തിനും സമ്മതവാ….”

“അങ്ങനെ വഴിക്ക് വാടീ…”ഉയർത്തിയ കട്ടിൽ ശിവൻ ഊക്കോടെ നിലത്തേക്കിട്ടു…

ഭാനുമതിയുടെ തല കട്ടിലിൽ ശക്തിയായി ഇടിച്ചു…

കരച്ചിലോടെ സേതു അമ്മയുടെ അടുത്തു കയറി കെട്ടിപ്പിടിച്ചു കിടന്നു…

ശ്രീധരേട്ടൻ തളർച്ചയോടെ അവരുടെ അടുത്ത് വെറും നിലത്തിരുന്നു…

💥💥💥💦💦💦💥💥💥💥💥💦💦

കർക്കടകം തീർന്നു….ചിങ്ങമാസം പിറന്നു…ഈ മാസം ഒരുപാട് പ്രത്യേകതകൾ ഉണ്ട്… ആഗസ്റ്റ് 29 ന് ബുധനാഴ്ച്ച സേതുവിന്റെ കല്യാണമുണ്ട്..25 ന് ശനിയാഴ്ച psc പരീക്ഷ…

അന്ന് കണ്ടതിനു ശേഷം സേതുവിനെ ശ്രീ കണ്ടിട്ടില്ല…

ഫോൺ വിളിച്ചിട്ട് അത് സ്വിച്ചോഫാണ്…

രാത്രി ക്ലാസ്സ് നോട്ട്‌സ് എഴുതാൻ ഓണ്ലൈനിൽ വരുമായിരിക്കും എന്നു കരുതി നോക്കിയിട്ട് അതും ഇല്ല…

ജാൻസിയും അമ്മച്ചിയും മരണവീട്ടിൽ നിന്നു തിരിച്ചെത്തിയിട്ടില്ല…അല്ലെങ്കിൽ അവളെയെങ്കിലും ഒന്നു വിടാമായിരുന്നു….

അമ്പലത്തിലും കടയിലുമൊക്കെ പോയി നോക്കി….എങ്ങുമില്ല ആൾ..

അവന് എന്തോ വല്ലായ്മ തോന്നുന്നുണ്ടായിരുന്നു….ശ്രീധരേട്ടന്റെ പെരുമാറ്റത്തിനും എന്തോ വ്യത്യാസമുള്ളത് പോലെ…ഒരകൽച്ച..

സേതുവിനെ അമ്പലത്തിൽ പോകുന്നതിനു പോലും ശ്രീധരേട്ടൻ കർശനമായി വിലക്കിയിരുന്നു…

എന്തോ… തന്റെ വിധിയുമായി സേതുവും പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു….ഇടക്കിടക്ക് ഗുണ്ടകളെ പോലെ തോന്നിക്കുന്ന രണ്ടു പേർ ഒതുക്കുകല്ലിന്റെ അടുത്തു വന്നു നിന്നു അകത്തേക്ക് നോക്കാറുണ്ടായിരുന്നു…

ശിവൻ നിരീക്ഷണത്തിന് നിർത്തിയവർ ആയിരിക്കുമെന്ന് സേതുവിന് തോന്നി…

ശ്രീയെ ഓർത്തു ആ മനസ് വെന്തു…

“മഹാദേവ…ശ്രീയേട്ടന് ഒരാപത്തും വരുത്തല്ലേ….”അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു…

💥💥💥💥💥💥💥💥💥💥💥💥💥

“എങ്ങനാ….ശ്രീധരാ…എന്നാ…നിശ്ചയം നടത്തുന്നെ…?”ജാനുവമ്മയുടെ ചോദ്യമാണ് ശ്രീധരേട്ടനെ ചിന്തകളിൽ നിന്നുണർത്തിയത്…

“മറ്റന്നാൾ പിറ്റേന്ന്…”അയാൾ മറുപടി നൽകി…

“ആരൊക്കെയുണ്ട്”?

“നമ്മൾ രണ്ടു വീട്ടുകാരും…പിന്നെ ബാലൻ മാഷും വരും”

“ഒക്കെ തീരുമാനിച്ചു അല്ലെ..?”

“ഉം…ഞാൻ ആ ജോൽസ്യനെ വീണ്ടുമൊന്നു കണ്ടിരുന്നു…നിലനാളില്ലാത്ത ജാതകമാ അവന്റെ ….ആയുസ്സ് കുറവാ..മുപ്പത്തിരണ്ടു കടക്കില്ലത്രേ….ഇപ്പൊ മുപ്പതു കഴിഞ്ഞല്ലോ…ചത്തു കിട്ടിയാൽ മതിയായിരുന്നു ശവം…ഞാൻ അതു മാത്രമാ ഇപ്പൊ പ്രാര്ഥിക്കുന്നെ..”

വിധിയുടെ ഓരോരോ വിളയാട്ടങ്ങൾ ഓർത്തു ജാനുവമ്മയും ആ ഉമ്മറതിണ്ണയിൽ ഇരുന്നു…

💢💢💢💢💢💢💢💢💢💢💢💢💢

സന്ധ്യക്ക് ബാലൻ മാഷിനെ വായനശാലയിൽ കണ്ടപ്പോൾ അവിടെ ഈവനിംഗ് psc ക്‌ളാസ് തുടങ്ങുന്ന കാര്യം ശ്രീ പറഞ്ഞു…

“നല്ല കാര്യം ശ്രീ…നടക്കട്ടെ…”മാഷ് പോകാനിറങ്ങുകയായിരുന്നു..

“മാഷേ…”അവൻ പിന്നിൽ നിന്നും വിളിച്ചു മാഷിനെ…

മാഷവനെ ചോദ്യഭാവത്തിൽ നോക്കി…

“അത് പിന്നെ…സേതുവിനെ കൂടി വിട്ടിരുന്നെങ്കിൽ…ഒരുപാട് പ്രതീക്ഷയുള്ള കുട്ടിയാണ്… അവൾക്കു കിട്ടും…ഒന്നു അയക്കാവോ..”??

“ഇനിയിപ്പോ അതൊക്കെ പറഞ്ഞിട്ടെന്തിനാ ശ്രീ…അത് നടക്കുമെന്ന് തോന്നുന്നില്ല…മറ്റന്നാൾ അവളുടെ മോതിരം മാറ്റമാണ്…29 ന് കല്യാണവും….പിന്നെ പരീക്ഷ…അത് 25 നു അല്ലെ…അത് ഞാനെഴുതിക്കാൻ ശ്രമിക്കാം….”

ശ്രീയ്ക്കു നെഞ്ചിൽ ഒരു കല്ലു കയറ്റി വെച്ചത് പോലെ തോന്നി…തലക്ക് ചുറ്റും ഏതോ ധൂമകേതുക്കൾ വന്നു പൊട്ടിയടരുന്നത് പോലെ…അതിൽ നിന്ന് തെറിക്കുന്ന ചീളുകൾ നെഞ്ചിൽ ആഞ്ഞാഞ്ഞു തറയ്ക്കുന്ന പോലെ…

“മാഷേ…”അവൻ വേപഥുവോടെ വിളിച്ചു…

“നിനക്കവളെ ഇഷ്ടമായിരുന്നു എന്നാണ് ഞാൻ കരുതിയിരുന്നത്…അല്ലെങ്കിൽ അങ്ങനെയാവണമെന്നാണ് ഞാൻ ആഗ്രഹിച്ചിരുന്നത്….അത് അങ്ങനെയല്ല എന്ന അറിവ് എന്നെ നിരാശപ്പെടുത്തി ശ്രീ….”മാഷ് അവന്റെ കരം ഗ്രഹിച്ചു കൊണ്ടു പറഞ്ഞിട്ട് വായനശാലയുടെ പടികളിറങ്ങി…

ശില പോലെ നിന്ന ശ്രീയുടെ അടുത്തേക്ക് സൈക്കിളിൽ വന്നു അപ്പൂട്ടൻ ഇറങ്ങി…

ശ്രീയുടെ നേർക്ക് നാലായി മടക്കിയ ഒരു കടലാസ് വെച്ചു നീട്ടി അവൻ..

അവനെ ഒന്നു നോക്കിയിട്ട് ശ്രീ അത് തുറന്നു…

“ശ്രീയേട്ട…..എന്നെ മറന്നേക്കൂ..എന്നന്നേക്കുമായി….”

°°°°°°°°

“ശ്രീയേട്ടന് വേണ്ടായിരുന്നോ….. ന്റെ സേതുവേച്ചിയെ….പിന്നെന്തിനാ ചിരിച്ചു കാണിച്ചത്…എന്തിനാ ഇഷ്ടമാണെന്ന് പറഞ്ഞത്….എന്തിനാ പുഴയിൽ നിന്നു രക്ഷിച്ചത്…..പറ… പറ….”അപ്പൂട്ടൻ അവനെ ചുറ്റിപ്പിടിച്ചു ഉലച്ചു കൊണ്ടു വിതുമ്മി…

കാത്തിരിക്കുമല്ലോ😍

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ശ്രീയേട്ടൻ… B-Tech : PART 1

ശ്രീയേട്ടൻ… B-Tech : PART 2

ശ്രീയേട്ടൻ… B-Tech : PART 3

ശ്രീയേട്ടൻ… B-Tech : PART 4

ശ്രീയേട്ടൻ… B-Tech : PART 5

ശ്രീയേട്ടൻ… B-Tech : PART 6

ശ്രീയേട്ടൻ… B-Tech : PART 7

ശ്രീയേട്ടൻ… B-Tech : PART 8

ശ്രീയേട്ടൻ… B-Tech : PART 9

ശ്രീയേട്ടൻ… B-Tech : PART 10

ശ്രീയേട്ടൻ… B-Tech : PART 11

ശ്രീയേട്ടൻ… B-Tech : PART 12

ശ്രീയേട്ടൻ… B-Tech : PART 13

ശ്രീയേട്ടൻ… B-Tech : PART 14

ശ്രീയേട്ടൻ… B-Tech : PART 15

ശ്രീയേട്ടൻ… B-Tech : PART 16

ശ്രീയേട്ടൻ… B-Tech : PART 17

ശ്രീയേട്ടൻ… B-Tech : PART 18

ശ്രീയേട്ടൻ… B-Tech : PART 19

ശ്രീയേട്ടൻ… B-Tech : PART 20