Novel

💕നിനക്കായ്‌💕: ഭാഗം 21

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

ഗായത്രി എന്താണ് നടക്കുന്നത് എന്ന് മനസ്സിലാവാതെ അർജുനെ നോക്കി.. അർജുൻ ഹരിയുടെ തോളിലൂടെ കയ്യിട്ടു അവനെ ചേർത്ത് പിടിച്ചു.. ഇതെല്ലാം കണ്ടു മാളു അടക്കം എല്ലാവരും ഞെട്ടി.. ഇവിടെ ഒരാള് ആരും അറിയാതെ ഒരിഷ്ടം കൊണ്ടു നടക്കുന്നുണ്ടായിരുന്നു.. ഇവൻ എനിക്ക് വിളിച്ചു പറഞ്ഞപ്പോൾ ആണ് ഞാൻ അറിഞ്ഞത്.. അപ്പോൾ പിന്നെ ഇനി വച്ചു താമസിപ്പിക്കണ്ട കരുതി.. അപ്പോ അത് അങ്ങ് നടത്തം ലെ മാളു.. മാളു അർജുനെ നോക്കി കണ്ണുകൾ തുടച്ചു.. അവൾ അവനെ കെട്ടിപിടിച്ചു.. വാസുകിയുടെയും വിശ്വന്റെയും മുഖത്തെ പുഞ്ചിരിയിൽ തന്നെ ഉണ്ടായിരുന്നു അവരുടെ സമ്മതം..

ഇതെല്ലാം കണ്ടു നിൽക്കുന്ന ഗായത്രിയുടെ അടുത്ത് ഹരി ചെന്നു നിന്നു.. നിന്നോട് പോലും പറയാതെ..അത് പോലെ അജു നിന്നെ ആണ് സ്നേഹിക്കുന്നത് എന്ന് എനിക്ക് അറിയിലായിരുന്നു.. അറിഞ്ഞിരുന്നെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഇത്രയും വർഷം കഴിഞ്ഞു പോകില്ല.. അതെല്ലാം കഴിഞ്ഞില്ലേ ഹരിയേട്ടാ.. ഇപ്പൊ ഞാൻ സന്തോഷവതിയാണ്..എല്ലാം കൊണ്ടും.. ഗായത്രിയുടെ സന്തോഷം നിറഞ്ഞ വാക്കുകൾ കെട്ട് ഹരിയുടെ മനസ്സും നിറഞ്ഞു.. മാളു ഗായത്രിയെ കെട്ടിപിടിച്ചു.. സോറി ഡി.. ഞാൻ ഏട്ടനെ പേടിച്ചു ആണ് ഒന്നും പറയാതെ ഇരുന്നത്..

നിനക്ക് ഞാൻ വച്ചിട്ടുണ്ട്..നിനക്ക് മാത്രം അല്ല നിന്റെ ഏട്ടനും.. അർജുനെ ഒളികണ്ണിട്ട് നോക്കി ഗായത്രി പറഞ്ഞു.. അവളെ കണ്ണിറുക്കി കാണിച്ചു അർജുൻ ചിരിച്ചു.ഗായത്രി പിണക്കം നടിച്ചു മുഖം വെട്ടിച്ചു.. രാത്രി ഏറെ വൈകിയിട്ടും ഗായത്രി മുറിയിൽ വരാത്തത് കണ്ടു അർജുൻ താഴെ ചെല്ലുമ്പോൾ മാളുവും ഗായത്രിയും എന്തോക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു.. അവരുടെ സന്തോഷത്തിൽ തന്റെ അച്ഛനും അമ്മയും കൂടെ ഉള്ളത് കണ്ടു അർജുൻ അത് നോക്കി നിന്നു.. ഗായത്രി അവരുടെ മകൾ തന്നെ ആണ്.. മതി.. നേരം എന്തായി.. വന്നു കിടന്നേ.. ആ മോള് കിടന്നോ..

ഉറക്കം ശരി ആയില്ലെങ്കിൽ ക്ഷീണം തോന്നും.. അമ്മ ഞാൻ അമ്മയുടെ കൂടെ കിടക്കട്ടെ.. എനിക്ക് വയ്യ സ്റ്റെപ് കയറാൻ.. ഗായത്രി അങ്ങനെ പറഞ്ഞതും അർജുൻ അവളെ ദേഷ്യത്തോടെ നോക്കി.. ഗായത്രി അത് കണ്ടെങ്കിലും അറിയാത്തതു പോലെ നിന്നു.. അതെ ഗർഭിണി ആണെന്ന് പറഞ്ഞു മടിച്ചു ഇരിക്കാൻ ഒന്നും പറ്റില്ല.. മേല് ഇളക്കി ഒന്നു ഈ സ്റ്റെപ് എങ്കിലും കയറണം.. അർജുൻ ദേഷ്യത്തിൽ പറഞ്ഞു പോകുന്നത് കണ്ടു അവർ എല്ലാവരും ചിരിച്ചു.. ഗായത്രി അവനു പുറകിൽ തന്നെ മുറിയിലേക്ക് വന്നു.. ഗായത്രിയെ കണ്ടു അർജുൻ തിരിഞ്ഞു കിടന്നു..

അവന്റെ അരികിൽ കിടന്നു ഗായത്രി പതിയെ വയറിൽ തലോടി.. ചിലരുടെ ഒക്കെ മനസ്സിൽ അമ്മ അറിയാതെ ഒരുപാട് കാര്യങ്ങൾ ഉണ്ട്..ഇനിയും എന്തൊക്കെ ഉണ്ടെന്ന് ആർക് അറിയാം.. അവളുടെ വർത്താനം കെട്ട് അർജുന് നന്നായി ദേഷ്യം വന്നു.. എങ്കിലും അവൻ തിരിഞ്ഞു നോക്കിയില്ല.. ഗായത്രി അവനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.. നിങ്ങൾ വന്നിട്ട് വേണം അമ്മയ്ക്ക് ചിലരെ ഒക്കെ ഒരു പാടം പഠിപ്പിക്കാൻ.. അർജുൻ തിരിഞ്ഞു കിടന്നു അവളുടെ വയറിൽ തൊട്ടതും ഗായത്രി അവന്റ കൈ തട്ടി മാറ്റി.. ഞാൻ എന്റെ മക്കളെയാ തൊട്ടേ.. നിന്നെ അല്ല.. ഇപ്പൊ ഇത് എന്റെ വയറു ആണ്.. മക്കള് വന്നിട്ട് തൊട്ടാൽ മതി.. അർജുൻ അവളുടെ കൈ മാറ്റി അവളുടെ വയറിൽ പതിയെ തല വച്ചു..

ഗായത്രി ആ നിമിഷം ചിരിച്ചു അവന്റെ തലയിൽ തലോടി.. നിങ്ങളുടെ അമ്മ അച്ഛനെ എന്ത് മാത്രം സങ്കടപ്പെടുത്തി എന്ന് അറിയോ.. അതിനൊക്കെ പകരം ചോദിക്കണം നമുക്ക്.. അവൻ ഓരോന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു.. ഒടുവിൽ അവളുടെ മാറിൽ തല വച്ചു കിടന്നു.. ഗായത്രിക്ക് ഉറക്കം വന്നിരുന്നു.. ഗായത്രി.. മ്മ്.. നിനക്ക് ഒരു സർപ്രൈസ് തരാലോ കരുതി ആണെടി ഒന്നും പറയാതെ ഇരുന്നത്.. ഏട്ടൻ എങ്ങനെ അറിഞ്ഞു.. ഹരി വിളിച്ചിരുന്നു..എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി.. അവനെ പോലെ ഒരാൾക്ക് മാളുവിനെ കൊടുത്താൽ നമുക്ക് പിന്നെ ഒരു പേടിയും വേണ്ട.. നന്നായി..ഞാൻ ഇപ്പൊ ഇവിടെ ഉണ്ടെങ്കിൽ അതിനു കാരണം ഹരിയേട്ടൻ ആണ്.. എനിക്ക് അറിയാം ആ മനസ്സ്.. മാളുവിന്റെ ഭാഗ്യം ആണ്..

എന്നോട് പിണക്കം മാറിയോ.. ഇല്ല.. അത് അത്ര പെട്ടന്ന് ഒന്നും മാറില്ല.. ഗർഭിണി ആവുമ്പോൾ പിണങ്ങാൻ പാടില്ല.. എപ്പോളും ഭർത്താവിന്റെ സ്നേഹം വേണം.. അർജുൻ അവളുടെ മാറിൽ മുഖം പൂഴ്ത്തി പറയുമ്പോൾ ഗായത്രി അവനെ രണ്ടു കൈകൾ കൊണ്ടും പൊതിഞ്ഞു പിടിച്ചു.. പിറ്റേന്ന് തന്നെ ഹരി അമ്മയെ കൊണ്ടു വന്നു കാര്യങ്ങൾ തീരുമാനിച്ചു.. അടുത്ത് തന്നെ ഉള്ള നല്ലൊരു മുഹൂർത്തം നോക്കി വിവാഹം ഉറപ്പിച്ചു.. മാളുവിന്‌ സന്തോഷവും ഒപ്പം എല്ലാവരെയും വിട്ടു പോകുന്നതിൽ സങ്കടവും തോന്നി.. ഹരിക്ക് ബന്ധുക്കൾ അധികം ഒന്നും ഇല്ലാത്തത് കൊണ്ടു അമ്പലത്തിൽ വച്ചു ചെറിയ ഒരു ചടങ്ങ് ആയിരുന്നു..

ഗായത്രി അവളുടെ ജോലികൾ എല്ലാം ചെയ്യുന്നത് കണ്ടു അർജുൻ എപ്പോഴും വഴക്ക് പറഞ്ഞു.. വാസുകി വേണ്ടെന്നു പറഞ്ഞാലും ഗായത്രി ജോലികൾ ചെയ്യും.. മാളു ഇറങ്ങാൻ നേരം പതിവ് പോലെ കരച്ചിൽ ആയി.. ഗായത്രിയും വാസുകിയും കൂടെ കരച്ചിൽ തുടങ്ങി.. അർജുൻ മാളുവിനെ പിടിച്ചു വണ്ടിയിൽ കയറ്റി.. പത്തു മിനിറ്റ് പോലും ഇല്ല ഇവിടുന്നു അവിടേക്ക്.. എന്നിട്ട് ആണോ ഡി നിന്റെ കരച്ചിൽ.. ഹരിയെ കെട്ടിപിടിച്ചു അർജുൻ യാത്രയാക്കി.. ഗായത്രിയെ നെഞ്ചോടു ചെക്കുമ്പോൾ അവൾ കണ്ടിരുന്നു അർജുൻ ആരും കാണാതെ ഒളിപ്പിച്ച ആ നനവ്.. ഗായത്രിയുടെ വയറു വീർത്തു വരുന്നത് അർജുൻ കൗതുകത്തോടെ നോക്കി..

ഒപ്പം വയറിൽ തൊടുമ്പോൾ ഉള്ള അനക്കവും എല്ലാം അവൻ ആസ്വദിച്ചു.. അവന്റെ ഉള്ളിലെ അച്ഛന്റെ വാത്സല്യം ഉണരുന്നത് ഗായത്രി അറിഞ്ഞിരുന്നു.. ഏഴാം മാസത്തിലെ ചടങ്ങ് നടത്തണം എന്ന് അർജുൻ വാശി ആയിരുന്നു.. ഗായത്രി എവിടെയും പോകുന്നില്ല എങ്കിലും അവർ എല്ലാവർക്കും ഒരുമിച്ചു കൂടാൻ ഉള്ള ഒരു അവസരം ആയി.. പലഹാരങ്ങൾക്ക് മുന്നിൽ ഇരിക്കുന്ന ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞു.. അവൾ അർജുനെ നോക്കുമ്പോൾ അവൻ കണ്ണുകൾ ചിമ്മി ചിരിക്കുമ്പോൾ അവളുടെ മനസ്സും നിറഞ്ഞു.. എല്ലാവരും പലഹാരം കൊടുത്തു.. ഒടുവിൽ പലഹാരം കൊടുത്ത ആളെ കണ്ടു ഗായത്രി ഞെട്ടി.. ആനി ആയിരുന്നു.. അവൾ കണ്ണുകൾ തുറിപ്പിച്ചു നോക്കുമ്പോൾ ഞാൻ തന്നെ ആണെടി.. ആനി പറഞ്ഞു ചിരിച്ചു..

ഒടുവിൽ ചടങ്ങ് എല്ലാം കഴിഞ്ഞു അനിയെ കൂട്ടി ഗായത്രി മാറി നിന്നു.. നീ എങ്ങനെ അറിഞ്ഞു.. നിന്റെ കെട്ട്യോൻ വിളിച്ചു പറഞ്ഞു.. എന്തായാലും വരണം എന്ന്.. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.. അവനെ കുറെ രാക്ഷസൻ എന്ന് വിളിച്ചത് അല്ലെ.. പിന്നെ സ്വഭാവം ഞാൻ അന്ന് കണ്ടതും അല്ലെ.. അത് കൊണ്ടു പേടിച്ചു പോന്നു.. ഗായത്രി ചിരിച്ചു.. മാളുവിനെ ആനിക്ക് പരിചയപ്പെടുത്തി.. എല്ലാം കൊണ്ടും ആ വീട്ടിൽ സന്തോഷം നിറഞ്ഞു.. അർജുന്റെ ഫ്രണ്ട്സ് എല്ലാം അന്ന് തന്നെ തിരിച്ചു പോയി.. വീണ്ടും ദിവസങ്ങൾ എണ്ണി അവർ കാത്തിരുന്നു.. ഒടുവിൽ ഗായത്രിക്ക് വേദന തോന്നി ഒരു രാത്രി ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ അർജുൻ തളർന്നു പോയിരുന്നു..

അവളുടെ വേദന നിറഞ്ഞ മുഖം അവന്റെ മനസ്സിൽ കുത്തി നോവിച്ചു.. ഒടുവിൽ ആ വേദന സന്തോഷം ആയി മാറാൻ നിമിഷങ്ങൾ വേണ്ടി വന്നു.. ഗായത്രി പ്രസവിച്ചു.. ഒരാണും പെണ്ണും.. രണ്ടു മാലാഖമാർ രണ്ടു പഞ്ഞി തുണിയിൽ പൊതിഞ്ഞു അവരെ അർജുന് നേരെ നീട്ടുമ്പോൾ അവന്റെ കൈകൾ വിറച്ചിരുന്നു..അവരുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ടു അവന്റെ നോട്ടം ഉളിലേക്ക് നീളുമ്പോൾ നഴ്സ് ചിരിച്ചു കൊണ്ടു പറഞ്ഞു.. ഗായത്രി കുഴപ്പം ഒന്നും ഇല്ല.. മാളുവും ഹരിയും ഹരിയുടെ അമ്മയും ഉണ്ടായിരുന്നു ഹോസ്പിറ്റലിൽ.. ഒരാളെ ഹരിയുടെ അമ്മയും മറ്റേ ആളെ വാസുകിയും എടുത്ത് നിൽക്കുമ്പോൾ അവന്റെ ഹൃദയം നിറഞ്ഞു..

ഗായത്രിയെ കാണാൻ അവന്റെ ഹൃദയം തുടിച്ചു.. ഒടുവിൽ അവന്റെ ആവശ്യപ്രകാരം അവളെ കാണാൻ അകത്തു കയറുമ്പോൾ തന്റെ പാതി തന്റെ ജീവനെ തനിക്കു തരാൻ വേണ്ടി സഹിച്ച വേദന അവനെ സങ്കടത്തിൽ ആക്കി.. വാടി തളർന്ന അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.. അവന്റെ സാമീപ്യം അറിഞ്ഞു അവൾ കണ്ണുകൾ തുറന്നു.. പറയാൻ വാക്കുകൾ കിട്ടാതെ വിതുമ്പി പോയ നിമിഷങ്ങൾ.. വീട്ടിൽ എത്തി ഗായത്രിയെ മാളുവിന്റെ മുറിയിൽ ആണ് കിടത്തിയത്.. അവൾക്ക് പുറകിൽ പോകാൻ നിന്ന അർജുനെ വാസുകി തടഞ്ഞു.. ഇനി കുറച്ചു ദിവസം ഈ മുറിയുടെ പരിസരത്ത് കണ്ടു പോകരുത്.. അതെന്താ.. എനിക്ക് എന്റെ ഭാര്യയെയും കുട്ടികളെയും കാണാൻ പറ്റില്ലേ..

കുട്ടികളെ പുറത്തു കൊണ്ടു വരുമ്പോൾ കാണാം.. ഭാര്യയെ തല്ക്കാലം കാണണ്ട.. അർജുൻ അത് കെട്ട് ദേഷ്യത്തിൽ പോകുമ്പോൾ ഗായത്രി ചിരിച്ചു.. ആ വീട്ടിൽ രണ്ടു കുരുന്നുകളുടെ കരച്ചിലും ചിരിയും എല്ലാം നിറഞ്ഞു..അർജുൻ വാസുകി കാണാതെ ഗായത്രിയെ വാതിലിൽ വന്നു കാണും.. മിക്കപ്പോഴും അവൾ ഉറക്കത്തിൽ ആവും.. അത് കൊണ്ടു തന്നെ അവൾക്കും അർജുനെ കാണാൻ ആഗ്രഹം തോന്നി.. ജോണും സുധിയും വിനുവും ഒരു കെട്ട് സാദനങ്ങളുമായി എത്തി.. രണ്ടു പേരെയും അവർ മാറി മാറി എടുത്തു.. അവരുടെ സന്തോഷത്തിനു അതിരില്ലയിരുന്നു..മാളു കുറച്ചു ദിവസം അവിടെ തന്നെ ആയിരുന്നു. ദിവസങ്ങൾ കൊഴിഞ്ഞു വീണു..

കുട്ടികളുടെ നൂല് കെട്ടിന് ആയിരുന്നു അർജുൻ ഗായത്രിയെ നേരെ ഒന്നു കണ്ടത്.. അവൾ മുന്നത്തെക്കൾ സുന്ദരി ആണെന്ന് തോന്നി അവനു.. അവളെ കണ്ണെടുക്കാതെ നോക്കുന്നത് കണ്ടു വിനു അവളെ കളിയാക്കി.. ഡാ മതി.. അതിനു കുറച്ചു ദിവസം എങ്കിലും റസ്റ്റ്‌ കൊടുക്കണം ട്ടോ.. പോടാ.. അവരുടെ മടിയിൽ ഇരുത്തി നൂല് കെട്ടുമ്പോൾ അവരുടെ മനസ്സ് നിറഞ്ഞു..മോന് അദ്വൈത് എന്നും മോൾക്ക് അദിതി എന്നും പേരിട്ടു.. അമ്പാടിയും തുമ്പി മോളും ആയി അവർ വളർന്നു.. നാല്പത് ദിവസങ്ങൾക്ക് ശേഷം അർജുന്റെ മുറിയിലേക്കു തന്നെ ഗായത്രിയെ മാറ്റി..അന്ന് അർജുന്റെ മുന്നിൽ നിൽക്കാൻ അവൾക്ക് നാണം തോന്നി.. ആദ്യമായി അവന്റെ മുന്നിൽ നിൽക്കുന്നത് പോലെ..

കൂട്ടികളെ ഉറക്കി ബെഡിനു അടുത്ത് തന്നെ ഉള്ള തൊട്ടിലിൽ കിടത്തി ഗായത്രി തിരിഞ്ഞതും പുറകെ നിൽക്കുന്ന അർജുനകണ്ടു അവൾ പതറി.. അവളുടെ അടുത്തേക് അടുക്കുന്തോറും ഹൃദയമിടിപ്പ് കൂടെ.. ഒടുവിൽ അവൻ അവളെ വാരി പുണരുമ്പോൾ അവൾ തളര്ന്ന പോകുന്നത് പോലെ തോന്നി.. എത്രയായി ഇങ്ങനെ ഒന്നു കെട്ടിപിടിചിട്ട്.. വിട്ടേ.. കുട്ടികൾ ഉണരും.. അങ്ങനെ വിടാൻ പറ്റില്ല.. ഇവിടെ ഞാൻ ഒറ്റയ്ക്ക് എങ്ങനെയാ കഴിച്ചു കുട്ടിയെ എന്ന് എനിക്കെ അറിയൂ.. അവളുടെ മുഖം കയ്യിൽ എടുത്തു നെറ്റിയിൽ മുത്തി.. ഒടുവിൽ മുഖം എല്ലാം ചുംബനം കൊണ്ടു മൂടുമ്പോൾ അവൾ അവനെ ഇറുക്കെ പുണർന്നു.. അപ്പോൾ ആണ് അമ്പാടി ഉണർന്നു കരഞ്ഞത്..

അവനെ എടുത്തു പാൽ കൊടുത്തു ഗായത്രി.. അവൽക്കരികിൽ ഇരുന്നു കൊണ്ടു അർജുൻ പറഞ്ഞു.. ഇവൻ കുറുമ്പൻ ആവും ട്ടോ.. പക്ഷെ മോള് നിന്നെ പോലെ പാവം ആവും.. കണ്ടോ ഉറങ്ങുന്നത്.. രാത്രിയിൽ കുട്ടികൾ ഉണർന്നു കരയുമ്പോൾ അർജുനും ഗായത്രിക്ക് കൂട്ട് ഇരുന്നു.. അവരെ കാണിപ്പിച്ചു ഉറക്കം എല്ലാം എങ്ങോട്ടോ പോകും.. രണ്ടു പേരുടെയും മനസ്സിൽ പ്രണയവും ഒപ്പം കുട്ടികളെ കുറിച്ച് ഉള്ള സ്വപ്‌നങ്ങലുമായി ദിവസങ്ങൾ കടന്നു പോയി… രണ്ടു വർഷങ്ങൾക്ക് ശേഷം…..….. (തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.