Novel

💕നിനക്കായ്‌💕: ഭാഗം 20

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

ഉച്ചയ്ക്ക് ഓഫീസിൽ ഇരിക്കുമ്പോൾ ആണ് അർജുന് ഗായത്രിയുടെ ഫോൺ കാൾ വന്നത്.. എന്താ ഡി.. എന്നെ മിസ്സ്‌ ചെയ്യുന്നോ.. അയ്യേ അതൊന്നും അല്ല.. ഓ പിന്നെ എന്താ.. നിന്റെ ഈ കിളി നാദം കേൾപ്പിക്കാൻ ആണോ.. പിന്നെ.. ഞാൻ ഒരു കാര്യം പറയാൻ.. ഇനി വളച്ചുകെട്ടാൻ നിക്കണ്ട.. കാര്യം പറ.. ഏട്ടൻ വരുമ്പോൾ കുറച്ചു മാങ്ങ കൊണ്ടു വരുമോ.. മാങ്ങയോ.. എന്തിനാ ഇപ്പൊ മാങ്ങ.. അർജുൻ സംശയത്തിൽ ചോദിച്ചു.. പെട്ടന്ന് അവൻ ചാടി എഴുന്നേറ്റു.. സന്തോഷം കൊണ്ടു അവൻ എന്ത് പറയണം എന്ന് അറിയാതെ നിന്ന്..

ഡി.. സത്യം ആണോ..നീ നോക്കിയോ എന്ത് നോക്കിയോ എന്നാ നിങ്ങൾ ചോദിക്കുന്നെ.. അമ്മ അച്ചാർ ഇടാൻ വേണ്ടി കൊണ്ടു വരാൻ പറഞ്ഞതാ.. വന്ന സന്തോഷം മുഴുവൻ എങ്ങോട്ടോ പോയി.. അർജുൻ ദേഷ്യത്തിൽ ഫോൺ കട്ടാക്കി.. ഗായത്രി അപ്പൊ തന്നെ വീണ്ടും വിളിച്ചു.. എന്താ ഓഫ് ആക്കിയെ.. ഏട്ടൻ എന്തിനാ എന്ന കരുതിയെ.. ഒന്നിനും ഇല്ല.. മാങ്ങ അല്ലെ.. കടയിൽ ഉണ്ടെങ്കിൽ ഞാൻ കൊണ്ടു വരാം.. നീ വച്ചിട്ട് പോയെ.. ഇവിടെ എനിക്ക് ഒരുപാട് ജോലി ഉണ്ട്.. അർജുൻ ഫോൺ വച്ചതും ഗായത്രി ചിരിച്ചു കൊണ്ടു അവളുടെ വയറിൽ കൈ വച്ചു..

നിന്റെ അച്ഛന് കുറച്ചു ദേഷ്യം കൂടുതലാ.. അത് കാണാൻ വേണ്ടി അല്ലെ അമ്മ.. അച്ഛൻ വരുമ്പോൾ ഇത് കേൾക്കുമ്പോൾ ഉണ്ടല്ലോ എന്ത് സന്തോഷം ആവും എന്ന് അറിയോ.. അവൾ വയറിൽ പതിയെ തലോടി ഓരോന്ന് പറഞ്ഞു കൊണ്ടു ഇരുന്നു.. അപ്പോൾ ആണ് മാളു അങ്ങോട്ട്‌ വന്നത്.. കോളേജിൽ നിന്നും വന്നു നേരെ ഗായത്രിയുടെ അടുത്തേക്ക് ആയിരുന്നു വന്നത്.. ഡി ഗായു.. സത്യം ആണോ ഡി.. ഗായത്രി നാണത്താൽ തല താഴ്ത്തി.. മാളു സന്തോഷം കൊണ്ടു ഗായത്രിയെ കെട്ടിപിടിച്ചു.. അമ്മ പറഞ്ഞപ്പോൾ ഓടി വന്നതാ ഞാൻ.. ഏട്ടൻ അറിഞ്ഞോ.. ഇല്ല..

എന്നാലേ വന്നിട്ട് ഒരു സർപ്രൈസ് കൊടുത്താലോ.. മാളുവും ഗായത്രിയും അർജുനോട്‌ ആ സന്തോഷം പങ്ക് വെക്കാൻ വേണ്ടി ഓരോ ഐഡിയ ആലോചിച്ചു..അവർ വൈകുന്നേരം അർജുൻ വരുന്നതും നോക്കി ഉമ്മറത്തു തന്നെ ഇരുന്നു.. ഗായത്രിയുടെ അടുത്ത് വന്നു ഇരുന്ന വാസുകി രണ്ടു പേരുടെയും ഇരുപ്പ് കണ്ടു കാര്യം ചോദിച്ചു… എന്താ ഇന്ന് ഒരു കാത്തിരിപ്പ് ഒക്കെ.. അമ്മ ഏട്ടൻ വരുമ്പോൾ വല്യ മൈൻഡ് ചെയ്യല്ലേ.. ഏട്ടന് നമുക്ക് ഒരു സർപ്രൈസ് കൊടുക്കാം.. അർജുന്റെ കാറിന്റെ ശബ്ദം കേട്ടതും ഗായത്രി വേഗം എഴുന്നേറ്റു അടുക്കളയിൽ പോയി.. മാളു അർജുനെ കാണാത്തതു പോലെ ഇരുന്നു..

വാസുകിക്ക് ചിരി വന്നെങ്കിലും മാളു നോക്കിയപ്പോൾ ചിരി ഒതുക്കി വച്ചു.. അർജുൻ അവരുടെ ഇരുപ്പ് കണ്ടു കാര്യം ചോദിച്ചു എങ്കിലും അവർ ഒന്നും മിണ്ടിയില്ല.. ഗായത്രിയെ നോക്കി അർജുൻ അടുക്കളയിൽ വന്നു.. കയ്യിലെ പൊതി സ്ലാബിൽ വച്ചു അർജുൻ ഗായത്രിയുടെ അടുത്ത് പോയി.. അർജുൻ വരുന്നത് മനസ്സിലാക്കി ഗായത്രി ചായ ഇടാൻ തുനിഞ്ഞു.. എന്താ അമ്മയും മാളുവും ഉമ്മറത്തു ഇരിക്കുന്നെ.. ചോദിച്ചിട്ട് ഒന്നും മിണ്ടുന്നില്ല.. എനിക്ക് അറിയില്ല.. അവനു മുഖം കൊടുക്കാതെ ഗായത്രി പറഞ്ഞു.. അവളുടെ പെരുമാറ്റം കൂടെ അങ്ങനെ ആയപ്പോൾ അർജുന് നല്ല ദേഷ്യം വന്നു..

ഗ്യാസ് ഓഫ് ചെയ്തു അവൻ അവളെ തിരിച്ചു നിർത്തി.. ഡി കാര്യം പറ.. ദേഷ്യം വരുന്നുണ്ട്.. നീ എല്ലാം ഒപ്പിച്ചു വച്ചിട്ട് നിനക്ക് ദേഷ്യം വരുന്നുണ്ട് എന്നോ.. പുറകിൽ നിന്നും വാസുകി പറയുന്നത് കെട്ട് അർജുൻ തിരിഞ്ഞു നിന്ന്.. പുറകിൽ മാളുവും ഉണ്ടായിരുന്നു.. എന്നാലും ഏട്ടാ.. ഏട്ടനെ കുറിച്ച് ഞാൻ ഇങ്ങനെ ഒന്നും കരുതിയില്ല.. ചെ.. മോശം.. ദേ കാര്യം പറഞ്ഞോ.. ഒന്നും പറയാൻ ഇല്ല.. ഏട്ടന്റെ കുഴപ്പം കാരണം പാവം ഗായത്രിക്ക്.. ഇവൾക്ക് എന്ത് പറ്റി.. ഞാൻ എന്താ അതിനു ചെയ്തേ.. ഒന്നും ചെയ്തില്ല അല്ലെ ഡാ.. എന്റെ മോൾടെ അവസ്ഥ.. അമ്മ.. അർജുൻ ദേഷ്യത്തിൽ വിളിച്ചു..

ഗായത്രിയും മാളുവും ചിരി അടക്കി പിടിച്ചു.. വാസുകി ആണെങ്കിൽ അവനെ നന്നായി ദേഷ്യം പിടിപ്പിക്കുന്നുണ്ട്.. നിങ്ങൾക്ക് ഒക്കെ പ്രാന്ത് ആണ്.. ഒരു കാര്യം ഇല്ലാതെ വെറുതെ മനുഷ്യനെ വഴക്ക് പറയാൻ.. അർജുൻ ദേഷ്യത്തിൽ മുകളിൽ കയറിപോകുന്നത് അവർ ചിരിയോടെ നോക്കി നിന്നു.. അർജുൻ പോയതും ഗായത്രി അവനു ചായ കൊണ്ടു മുകളിൽ പോയി.. അർജുൻ ഡ്രസ്സ്‌ പോലും മാറാതെ ബെഡിൽ കിടക്കുകയായിരുന്നു..ഗായത്രി വരുന്നത് കണ്ടു അർജുൻ ദേഷ്യത്തോടെ മുഖം വെട്ടിച്ചു.. എന്നോട് പിണങ്ങിയോ.. പോടീ.. കാര്യം പറയാതെ നീയും എന്നെ കുറ്റപ്പെടുത്തിയില്ലേ..

പിന്നെ ഏട്ടൻ ചെയ്ത തെറ്റിന് ഏട്ടനെ അല്ലെ കുറ്റം പറയാ… ഡി പുല്ലേ കരണം നോക്കി ഒന്നു തന്നാൽ ഉണ്ടല്ലോ.. എന്ത് തെറ്റ്‌ ചെയ്തു എന്ന് ഒരായിരം പ്രാവശ്യം ചോദിച്ചു.. അത് പറയാതെ മനുഷ്യനെ പൊട്ടൻ ആകുന്നോ.. ഏട്ടന് ഇപ്പൊ എന്നോട് ഒരു സ്നേഹവും ഇല്ല.. പണ്ട് എന്തൊക്കെ ആയിരുന്നു.. ജീവൻ ആണ് പ്രാണൻ ആണ്.. ഇപ്പൊ എന്താ വിളിച്ചേ.. എനിക്ക് ചോദിക്കാനും പറയാനും ആരും ഇല്ലാഞ്ഞിട്ട് അല്ലെ എന്നോട് ഇങ്ങനെ.. കള്ള പരിഭവം നടിച്ചു ഗായത്രി നിന്നു.. അർജുൻ കോപം അങ്ങേ തലത്തിൽ എത്തിയിരുന്നു.. അതെ.. അല്ലെങ്കിലും നിനക്ക് ചോദിക്കാനും പറയാനും ആരാടി ഉള്ളത്..

ഈ ലോകത്തു നിന്റെ മേൽ എനിക്ക് മാത്രമേ അവകാശം ഉള്ളു.. അങ്ങനെ ഉറപ്പിച്ചു പറയണ്ട.. എനിക്കും ആൾക്കാർ ഒക്കെ ഉണ്ട്.. എന്നാ കൊണ്ടു വാടി നിന്റെ ആൾക്കാരെ.. ഈ അർജുന്റെ മുന്നിൽ.. ഇപ്പൊ വരാൻ പറ്റില്ല.. കുറച്ചു കാത്തിരിക്കണം.. എന്താ നടന്നു ആണോ വരുന്നേ.. അല്ല.. ആള് കുറച്ചു വലുതായാലെ വരു.. ഇപ്പൊ കുഞ്ഞു പൊട്ട് ആണ്.. ഗായത്രി പറയുന്നത് കെട്ട് അർജുൻ അവളെ സംശയത്തോടെ നോക്കി.. ഗായത്രി ചിരിച്ചു കൊണ്ടു അർജുന്റെ അടുത്ത് വന്നു.. അവന്റെ വലതു കൈ പിടിച്ചു വയറിലെ സാരീ മാറ്റി അവിടെ വച്ചു.. അർജുന്റെ ഹൃദയം വല്ലാതെ പിടഞ്ഞു..

ഇവിടെ ഉണ്ട് ആള്.. ഗായത്രി പറഞ്ഞു തീർന്നതും അർജുൻ അവളെ സൂക്ഷിച്ചു നോക്കി.. ഒരു നിമിഷം ഒന്നു അനങ്ങാൻ പോലും കഴിയാത്ത വിധം അവൻ തറഞ്ഞു നിന്നു.. പിന്നെ ഗായത്രിയെ ഇറുക്കി കെട്ടിപിടിച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചു.. പിന്നെ ആ ചുംബനം അവളുടെ മുഖം ആകെ പരന്നു.. ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. അർജുന് എന്താണ് ചെയ്യണ്ടേ പറയണ്ടേ എന്ന് അറിയാത്ത അവസ്ഥ.. നീ അപ്പോ ഉച്ചയ്ക്ക് വിളിച്ചപ്പോൾ അത് തന്നെ ആയിരുന്നു ലെ.. ഏട്ടനോട് നേരിട്ട് പറയണം എന്ന് തോന്നി.. അർജുൻ അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു അവളുടെ വയറിൽ ചുംബിച്ചു.. ഗായത്രി അവന്റെ മുടിയിൽ പിടിച്ചു..

അവരുടെ സന്തോഷം എത്ര മാത്രം ആണെന്ന് അവർക്ക് തന്നെ അറിയില്ല.. അർജുനും ഗായത്രിയും താഴെ ചെല്ലുമ്പോൾ വിശ്വൻ വന്നിരുന്നു.. അയാൾ ഗായത്രിയെ വാത്സല്യത്തോടെ തലോടി.. അർജുൻ ചിരിച്ചു കൊണ്ടു മാളുവിനെ നോക്കി.. മാളു പതിയെ അവന്റെ ചെവിയിൽ പറഞ്ഞു.. ചിലവ് വേണം ട്ടോ.. എന്റെ ഭാര്യയെ ഞാൻ ഗർഭിണിയാക്കിയതിനു എന്തിനാ ഞാൻ ചിലവ് ചെയ്യുന്നേ.. അയ്യടാ.. അവളെ ഭാര്യ ആക്കാൻ സഹായിച്ചത് ഞാനാ.. അപ്പൊ നന്ദി വേണം.. നിന്റെ ഇപ്പോളത്തെ പെർഫോമൻസ് കൊണ്ടു മാത്രം നിനക്ക് ഞാൻ ഒന്നും വാങ്ങി തരില്ല..

നീയും അമ്മയും എന്തായിരുന്നു.. അത് ഒരു സർപ്രൈസ്.. ഇതാണോ സർപ്രൈസ്.. ഏട്ടന്റെ മോള് സർപ്രൈസ് കാണണമെങ്കിൽ ഏട്ടനോട് പറ.. ഏട്ടൻ ഒരു ഉഗ്രൻ സർപ്രൈസ് ഒരുക്കി വച്ചിട്ടുണ്ട്.. മാളുവിനെ നോക്കി ചിരിച്ചു കൊണ്ടു അർജുൻ പറയുമ്പോൾ മാളു അവനെ തുറിപ്പിച്ചു നോക്കി.. പിന്നെ ആ വീട്ടിൽ അവരുടെ സന്തോഷം മാത്രം ആയിരുന്നു.. പിറ്റേന്ന് ഗായത്രിയെ കൂട്ടി അർജുൻ ഹോസ്പിറ്റലിൽ പോയി.. കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞെങ്കിലും അർജുന് നല്ല ടെൻഷൻ ഉണ്ടായിരുന്നു.. അവന്റെ വെപ്രാളം കണ്ടു ഗായത്രി കളിയാക്കി ചിരിച്ചു.. അവരുടെ കണ്മണിക്കായുള്ള കാത്തിരിപ്പ് ആയിരുന്നു പിന്നെ..

ഗായത്രിയെ അർജുന്റെ വീട്ടിൽ നന്നായി നോക്കി..ഗായത്രിയിൽ ഉണ്ടാവുന്ന ഓരോ മാറ്റങ്ങളും അർജുൻ കൗതുകത്തോടെ നോക്കി.. അവൾ വേണ്ടത് എല്ലാം അവൻ വാങ്ങി നൽകി.. അവളെ ഒന്ന് സങ്കടപെടുത്താതെ അവൾക്ക് നൽകിയ സങ്കടങ്ങൾക്ക് മുഴുവൻ അവൻ പ്രായശ്ചിത്തം പോലെ അവളെ സ്നേഹം കൊണ്ടു മൂടി.. അർജുന്റെ കരുതലിൽ ഗായത്രി അതീവ സന്തോഷവതി ആയിരുന്നു.. തനിക്ക് വേണ്ടി ഓരോന്ന് ചോദിച്ചു വാങ്ങി വരുമ്പോൾ അവൾക്കു അവനോടു വാത്സല്യ തോന്നി.. ഒപ്പം അവനിൽ വരുന്ന അച്ഛന്റെ സ്നേഹവും കരുതലും അവൾ നോക്കി കണ്ടു..

തന്റെ വയറിൽ കൈ വച്ചു കുഞ്ഞിനോട് വിശേഷം പറയുമ്പോൾ ഗായത്രി കുശുമ്പോടെ നോക്കും.. ഒടുവിൽ അവളെ വാരി പുണർന്നു കിടക്കുമ്പോൾ അവളിലെ കുശുമ്പ് എല്ലാം എങ്ങോ പോയി മറയും. അവിടെ സ്നേഹം കൊണ്ടു നിറയും.. എനിക്ക് ആൺകുട്ടി മതി ട്ടോ ഏട്ടാ.. എന്റെ അജു ഏട്ടനെ പോലെ ദേഷ്യം ഉള്ള ഒരു കുറുമ്പൻ.. അർജുന്റെ നെഞ്ചിൽ തല ചായ്ച്ചു ഉറങ്ങുമ്പോൾ ഗായത്രി പറഞ്ഞു.. അവളുടെ മുടിയിലകളിൽ തലോടി അർജുൻ ചിരിച്ചു.. എന്റെ മോള് ആണെടി.. എനിക്ക് അറിയാം.. മോൻ മതി.. ഇല്ല മോളെ.. എന്റെ മോള് വന്നിട്ടേ മോൻ വരൂ.. മൂന്നാം മാസത്തിൽ സ്കാനിംഗ് കഴിഞ്ഞു ഇറങ്ങുമ്പോൾ അവരുടെ രണ്ടു പേരുടെയും പ്രാർത്ഥന പോലെ അവർക്ക് ദൈവം ഇരട്ടി സന്തോഷം നൽകി..

വീട്ടിൽ വന്നു ഇരട്ട കുട്ടികൾ ആണെന്ന് പറയുമ്പോൾ ആ വീട്ടിലും സന്തോഷം അലതല്ലി.. ഒപ്പം എല്ലാവർക്കും ടെൻഷനും.. പിന്നീട് അങ്ങോട്ട്‌ അവളെ ശ്രദ്ധിക്കുക മാത്രം ആയിരുന്നു എല്ലാവരും.. മാളു ഒഴിവ് സമയങ്ങളിൽ എല്ലാം അവളുടെ കൂടെ തന്നെ ആയിരുന്നു.. അർജുൻ ജോലി കഴിഞ്ഞു നേരെ ഗായത്രിയുടെ അടുത്ത്.. അവളെ ഒന്നിനും സമ്മതിക്കാതെ ഇടവും വലവും അവർ സ്നേഹം കൊണ്ടു പൊതിഞ്ഞു.. ഒരു വൈകുന്നേരം ഗായത്രിയുടെ തലയിൽ മസാജ് ചെയ്തു കൊണ്ടു ഇരിക്കുകയായിരുന്നു വാസുകി.. വിശ്വനും മാളുവും അടുത്ത് തന്നെ ഉണ്ട്..

അവരുടെ കളി ചിരികൾക്കിടയിൽ മുറ്റത്തു ഒരു കാർ വന്നു നിന്നു.. എല്ലാവരും എഴുനേറ്റു അത് ആരാണെന്നു അറിയാൻ വേണ്ടി നോക്കി.. കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു ഗായത്രി ഞെട്ടി.. ഹരിഏട്ടൻ.. ഗായത്രിയുടെ ചുണ്ടുകൾ മന്ത്രിച്ചു.. അവൾക്ക് ഹരിയെ കണ്ട സന്തോഷവും ഒപ്പം അർജുൻ അറിഞ്ഞാൽ ഉണ്ടാവുന്ന പേടിയും മുഖത്തു ഉണ്ടായിരുന്നു.. ഹരിയെ കണ്ടു വിശ്വൻ അവനെ അകത്തേക്ക് ക്ഷണിച്ചു.. ഹരി ഗായത്രിയെ നോക്കി ചിരിച്ചു.. ഗായത്രി ചിരിച്ചു കൊണ്ടു അവന്റെ അടുത്തേക്ക് പോയി.. ഹരി ഏട്ടാ.. സുഖം അല്ലെ നിനക്ക്… സുഖം ആണ്… വാസുകി കൊടുത്ത ചായ കുടിച്ചു കൊണ്ടു ഹരി ഗായത്രിയെ നോക്കി.. അവളുടെ പൊന്തി വന്ന വയറു കണ്ടു അവനു സന്തോഷം തോന്നി..

ഗായത്രി അർജുൻ ഇപ്പോളൊന്നും വരല്ലേ എന്ന് പ്രാർത്ഥിച്ചു നിന്ന്.. അർജുൻ കാർ വന്നതും ഗായത്രി പേടിയോടെ നിന്നു.. മുറ്റത്തു ഉള്ള കാർ നോക്കി അർജുൻ അകത്തു കയറിയതും സോഫയിൽ ഇരിക്കുന്ന ഹരിയെ കണ്ടു അവനു ദേഷ്യം വന്നു.. കൈ മുഷ്ടി ചുരുട്ടി അർജുൻ ഹരിയുടെ നേരെ പാഞ്ഞു.. അർജുനെ കണ്ടു ഹരി എഴുന്നേറ്റു.. ഗായത്രി പേടിയോടെ ഇനി എന്ത് സംഭവിക്കും എന്ന് നോക്കി.. നിനക്ക് എന്റെ വീട്ടിൽ വരാൻ മാത്രം ധൈര്യം കിട്ടിയോടാ.. എനിക്ക് വേണ്ടത് ഇവിടെ ഉള്ളപ്പോൾ പിന്നെ എനിക്ക് ഇങ്ങോട്ട് വന്നല്ലേ പറ്റു.. ഓ നീ ഇവളെ കൊണ്ടു പോവാൻ വന്നത് ആണോ..

അതെ.. ഞാൻ കൊണ്ടു പോകണം എന്ന് കരുതി തന്നെയാ വന്നിരിക്കുന്നെ.. ഞാൻ അവളെയും കൊണ്ടേ പോകൂ.. ഗായത്രി പേടിച്ചു വേഗം അർജുന്റെ അടുത്തേക് പോയി.. അർജുന്റെ മുന്നിൽ കയറി നിന്ന്.. ഹരി ഏട്ടാ വേണ്ട.. എന്റെ പേരിൽ ഇവിടെ വഴക്ക് ഇടല്ലേ.. എനിക്ക് ഇവിടെ സുഖം ആണ്.. ഇവൻ നിന്നോട് ചെയ്തത് എല്ലാം നിനക്ക് മറക്കാൻ പറ്റുമായിരിക്കും.. പക്ഷെ എന്നോട് ചെയ്തത് മറക്കാൻ എനിക്ക് പറ്റില്ല.. അർജുൻ ഗായത്രിയെ മാറ്റി നിർത്തി ഹരിയുടെ അടുത്ത് പോയി നിന്നു.. ഗായത്രിയുടെ സങ്കടം കണ്ടു മാളു അവളുടെ അടുത്ത് വന്നു നിന്നു.. വിശ്വനും വാസുകിയും എല്ലാം അർജുനെ തടയാൻ നോക്കി.. പക്ഷെ അർജുൻ കോപത്തോടെ ഹരിയുടെ നേരെ തിരിഞ്ഞു..

എന്ന നീ അവളെ ഒന്ന് കൊണ്ടു പോടാ.. എനിക്ക് ഒന്ന് കാണണം.. നിന്റെ മുന്നിൽ നിന്നും തന്നെ ഞാൻ കൊണ്ടു പോവും.. എന്ന പോയി വിളിച്ചു നോക്ക് അവൾ വരുമോ എന്ന്.. ഞാൻ വിളിച്ചാൽ അവൾ ഇറങ്ങി വരും.. ഹരി പറയുന്നത് കെട്ട് ഗായത്രി ആകെ കുഴഞ്ഞു.. ഒരിക്കൽ തനിക്കു ഒരു ജീവിതം ഉണ്ടാക്കി തന്ന തന്റെ ഏട്ടന്റെ സ്ഥനം ഉള്ള വ്യക്തി.. എങ്ങനെ ഞാൻ തള്ളി പറയും.. ഗായത്രി സങ്കടത്തോടെ ഹരിയെ നോക്കി.. തനിക്കു നേരെ നടന്ന് വരുന്ന ഹരിയെ നോക്കി ഗായത്രി കണ്ണുകൾ നിറച്ചു.. നോട്ടം അർജുനിലേക്ക് നീളുമ്പോൾ അവിടെ ദേഷ്യം കൊണ്ടു വലിഞ്ഞു മുറുകിയ മുഖം കണ്ടതും അവളുടെ പേടി അധികരിച്ചു.. താൻ കാരണം ഹരിക്ക് ഒന്നും സംഭവിക്കല്ലേ എന്ന് അവൾ പ്രാർത്ഥിച്ചു..

അടുത്ത് വന്നു നിൽക്കുന്ന ഹരിയെ നോക്കാൻ പാട് പെട്ടു ഗായത്രി താഴെ നോക്കി നിന്നു.. ഹരിയുടെ കൈ തന്റെ കൈ ലക്ഷ്യം വച്ചു വരുന്നത് കണ്ടതും അവൾ കണ്ണുകൾ അടച്ചു.. കുറച്ചു കഴിഞ്ഞിട്ടും ഒന്നും നടക്കാതിരുന്നത് കണ്ടു ഗായത്രി കണ്ണുകൾ തുറന്നപ്പോൾ ഹരിയുടെ കൈ പിടിയിൽ നിൽക്കുന്ന മാളുവിനെ കണ്ടു അവൾ അമ്പരന്നു.. വിശ്വനും വാസുകിയും ഒരു പോലെ അന്താളിച്ചു.. എന്നാൽ അവരാരും കാണാതെ അർജുൻ ചുണ്ടിൽ ഒളിപ്പിച്ചു വച്ചിരുന്നു ഒരു പുഞ്ചിരി…….. (തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.