വേളി: ഭാഗം 9
രചന: നിവേദ്യ ഉല്ലാസ്
മീരയും പരിവാരങ്ങളും ഒക്കെ ചേർന്നു പ്രിയയുടെ വീട്ടിൽ എത്തി.. എല്ലാവരുടെയും കണ്ണു വീണ്ടും മഞ്ഞളിച്ചു. ഇതെന്താ മക്കളെ ഈ കാണുന്നത്… വല്ല റിസോർട്ടും ആണോടി… മീര വാ പൊളിച്ചു നിന്നു. അപ്പോളേക്കും വേണുഗോപാലും മറ്റും ഇറങ്ങി വന്നു അവരെ അകത്തേക്ക് സ്വീകരിച്ചു. ദേവനെ ആണെങ്കിൽ പ്രേത്യേകം കൊണ്ട് പോയി മകനെ പരിചയപ്പെടുത്തി. ആ സമയത്തു അവൻ ഒന്ന് കൈ കൂപ്പി കൊണ്ട് അയാളെ നോക്കി പുഞ്ചിരിച്ചു.
ഞങ്ങളെ ആരെയും പോലെ ഇവൻ അധികം ഒന്നും സംസാരിക്കുക യില്ല കേട്ടോ… അച്ഛൻ പറയുന്നത് കേട്ടതും നിരഞ്ജന് ദേഷ്യം തോന്നി. മക്കളെ വരൂ ട്ടോ, കുറച്ചു ചടങ്ങ് കൂടി ബാക്കി ഉണ്ട്.. ഇരുവരെയും കൊണ്ട് പോയി അകത്തെ മുറിയിൽ ഇരുത്തിയ ശേഷം, മധുരം വെയ്പ് ചടങ്ങ് ആയിരുന്ന് പിന്നീട് നടന്നത്. എല്ലാവരും വളരെ ആഹ്ലാദത്തിൽ ആണ്. കുട്ടികൾ ഒക്കെ യും പ്രിയയുടെ ചുറ്റിനും കൂടി നിൽപ്പാണ്.. അവരുടെ ഒക്കെ കളി ചിരികൾ കാണുമ്പോൾ മാത്രം പ്രിയക്ക് തന്റെ മനം നിറഞ്ഞു. പിന്നീട് ആണെങ്കിൽ വൈകിട്ടത്തെ ഫങ്ക്ഷനുള്ള തിരക്കിലായിരുന്നു എല്ലാവരും…
പ്രിയയെ അണിയിച്ചൊരുക്കുവാൻ അടുത്ത ബ്യുട്ടീഷൻ എത്തി . അവൾ അകെ മടുത്തിരുന്നു അപ്പോളേക്കും…വില കൂടിയ മുന്തിയ ഇനം ഒരു കുർത്തയും മുണ്ടും ഇട്ടു കൊണ്ട് നിരഞ്ജൻ ഇറങ്ങി വന്നു… അവന്റെ പിന്നിലായി അതേ കളർ ഉള്ള lehenga ധരിച്ചു കൊണ്ട് പ്രിയയും… അതിനോട് മാച്ച് ആയിട്ട് ഡയമൻഡ് ആഭരണങ്ങൾ ആയിരുന്നു അവളെ അണിയിച്ത്. ആളുകൾക്ക് ഒക്കെ അവളിൽ നിന്നും കണ്ണെടുക്കൻ പോലും തോന്നിയില്ല… അത്രയ്ക്ക് മനോഹരി ആയിരുന്ന് പ്രിയ. ആരൊക്കെയോ വന്നു ആശംസകൾ നേർന്നു പോയി… ആരെയും പ്രിയയ്ക്ക് പരിചയം ഇല്ലായിരുന്നു..
അരുന്ധതി ആണ് എല്ലാവരെയു അവൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട്… ഒരു പുഞ്ചിരിയോട് കൂടി അവൾ അവിടെ നിന്നു.. എന്താണ് നിരഞ്ജൻ മാത്രം തന്നോട് മിണ്ടാത്തത്.. ഇനി ഈ ആൾക്ക് തന്നെ ഇഷ്ടമായി കാണില്ലേ ആവൊ.. ഇയാളുടെ മനസ് അറിയാതെ ആണോ ‘അമ്മ തന്നെ ഇങ്ങോട്ട് കുടികൊണ്ട് വന്നത്.ഇനി അതുകൊണ്ട് ആണോ തന്നെ ഇതേ വരെയും ആയിട്ട് കാണാൻ പോലും വരാഞ്ഞത്… എന്തൊക്കെയോ അരുതാത്തത് സംഭവിക്കാൻ പോകുന്ന പോലെ…
ന്റ് കണ്ണാ… ചെറിയച്ഛന് തെറ്റ് പറ്റിയോ .. നൂറായിരം ചോദ്യങ്ങൾ അവളുടെ മനസ്സിൽ കൂടി കടന്നു പോയി പതിയെ പതിയെ എല്ലാവരും പിരിഞ്ഞു പോകാൻ തുടങ്ങി….. ദേവനും മീരയും ബാക്കി എല്ലാവരും യാത്ര പറയാൻ വന്നു.. മോളേ നാലാം നാൾ അങ്ങോട്ട് ഇറങ്ങു കെട്ടോ.. മീര വാത്സല്യത്തോടെ അവളെ തഴുകി. അവൾക്കറിയാം മീരയുടെ അഭിനയം ആണെന്ന്… ദേവന്റെ കൈ രണ്ടും കൂട്ടിപിടിച്ചപ്പോൾ പ്രിയയ്ക്ക് കണ്ണ് രണ്ടും നിറഞ്ഞൊഴുകി….
അയാൾ ആണെങ്കിൽ അതീവ വാത്സല്യത്താടെ അവളെ ചേർത്ത് പിടിച്ചു നിരഞ്ജന്റെ കൈകളിൽ ആ വലം ചേർത്ത് വെച്ചു കൊടുത്തു. അങ്ങനെ അവരും പോയി… വേണുഗോപാൽ വന്നു നിരഞ്ജനെയും കൃഷ്ണപ്രിയയെയും കൂട്ടി മുത്തച്ഛന്റേം മുത്തശ്ശിയുടേം അടുത്തേക്ക് പോയി.. വിവാഹത്തിന് അവരെ കാണിച്ചുകൊണ്ട് അരുന്ധതി കാൽ തൊട്ടു വണങ്ങാൻ പറഞ്ഞായിരുന്നു പ്രിയയോടും നിരഞ്ജനോടും… പക്ഷെ അവൾക്ക് ആരാണ് എന്ന് അറിയില്ലായിരുന്നു…. കൃഷ്ണപ്രസാദും ത്രയംബികയും ഭാമയും അവരുടെ ഭർത്താവ് മഹാദേവനും അവരുടെ മക്കളും ..
അങ്ങനെ വലിയ ഒരു കൂട്ടുകുടുംബം ആണ് ഇതെന്ന് അവൾ ഓർത്തു… നിരഞ്ജൻ തന്നോട് ഒഴികെ എല്ലാവരോടും സംസാരിക്കുന്നുണ്ട്… തമാശകൾ പറയുന്നുണ്ട്… തന്നോട് മാത്രം എന്താ ഇങ്ങനെ എന്ന് അവൾ ഓർത്തു … അങ്ങനെ ചടങ്ങുകൾ എല്ലാം കഴിഞ്ഞു…. മോളേ ഇനി റൂമിലേക്ക് പോയി റസ്റ്റ് എടുക്ക് കെട്ടോ.. നേരം 10 ആയി… നിരഞ്ജന്റെ റൂം കാണിച്ചു കൊടുക്ക് ദേവു.. അരുന്ധതി ഒരു പെൺകുട്ടിയോട് പറയുന്നത് അവൾ കേട്ടു.. വരൂ ഏടത്തി… ദേവിക വന്നു അവളെ നിരഞ്ജന്റെ റൂമിലേക്ക് കൊണ്ട് പോയി.. ഏടത്തിയുടെ ഡ്രസ്സ് എല്ലാം ആ കബോർഡിൽ ഉണ്ട് കെട്ടോ..
ഒന്നു കുളിച്ചു ഫ്രഷ് ആകു…ദേവിക പറഞ്ഞു…. ദേവിക പഠിക്കുവാന്നോ . പ്രിയ ചോദിച്ചു… ഞാൻ എം ബി എ ചെയുവാ ഏടത്തി… അവൾ മറുപടി കൊടുത്തപ്പോൾ നിരഞ്ജൻ അങ്ങോട്ട് വന്നു… ആഹ് എത്തിയല്ലോ മണവാളൻ…ഏട്ടാ ദേ ഞാൻ ഏട്ടത്തിയെ ഇവിടെ കൊണ്ട് വന്നു ഏട്ടന്റെ മുൻപിൽ എത്തിച്ചിട്ടുണ്ട് കെട്ടോ… ഇനി കൈ പിടിച്ചു തരണോ എന്നും ചോദിച്ചു പ്രിയയുടെ കൈ എടുത്തു അവൾ നിരഞ്ജന്റെ കൈയിൽ വെച്ചു കൊടുത്തിട്ട് ദേവിക ഓടി… ഒരു നിമിഷത്തേക്ക് രണ്ട് പേരും പകച്ചുപോയി. നിരഞ്ജൻ പെട്ടന്ന് കൈ പിൻവലിച്ചു…അവൻ മേശയിൽ വെച്ചിരുന്ന ഫോൺ എടുത്തുകൊണ്ട് ആരെയോ വിളിക്കുന്നത് അവൾ കേട്ടു.. പ്രിയ്ക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലാരുന്നു…
കൃഷ്ണപ്രിയ പോയി കുളിച്ചോളു… നിരഞ്ജൻ ഫോൺ വെച്ചിട്ട് അവളെ നോക്കി പറഞ്ഞു… തന്റെ പേരൊക്കെ അറിയാമല്ലൊ.. അത്രയും സമാധാനം..അവൾ ഒന്ന് ആശ്വസിച്ചു… പ്രിയ കുളി കഴിഞ്ഞു ഇറങ്ങി വന്നപ്പോൾ ദേവിക അകത്തുണ്ടായിരുന്നു.. ഏടത്തി കഴിക്കാൻ വരൂ ട്ടോ.. വല്യേട്ടൻ പോയി താഴേക്ക്… ഇളം പച്ച നിറം ഉള്ള ഒരു സൽവാർ ആണ് പ്രിയ ധരിച്ചിരിക്കുന്നത്..ദേവിക അവളെ കണ്ണെടുക്കാതെ നോക്കി ഇരിക്കുകയാണ്… ഏടത്തി സിന്ദൂരം അവിടെ ഉണ്ട് കെട്ടോ.. എന്നും പറഞ്ഞു അവൾ കുങ്കുമ ചെപ്പ് എടുത്തു കൊടുത്തു…
നിരഞ്ജൻ ചാർത്തിയ കുങ്കുമം സീമന്തരേഖയിൽ നിന്നും മാഞ്ഞുപോയിലാരുന്നു.. അതിന്റെ മുകളിലായി അവൾ ദേവിക കൊടുത്ത സിന്ദൂരം ചാർത്തി. ദേവികയുടെ കൂടെ മുകളിൽ നിന്ന് ഇറങ്ങി വരുന്ന കൃഷ്ണപ്രിയയെ നിരഞ്ജൻ നോക്കി… തന്റെ മനസിലും ഇങ്ങനെ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കണം എന്നായിരുന്നു ആഗ്രഹം എന്ന് അവൻ ഓർത്തു….. നിരഞ്ജന്റെ അരികിലായി പ്രിയയും ഇരുന്നു ആഹാരം കഴിക്കുവാനായി….. ഈ വീട്ടിൽ എല്ലാവരും ഒരുമിച്ച് ഇരുന്ന് ആണ് ആഹാരം കഴിക്കുന്നത് കെട്ടോ മോളെ… വേണുഗോപാൽ പറഞ്ഞു… അങ്ങനെ എല്ലാവരും ഭക്ഷണം കഴിച്ച സമയത്തു ദേവികയും പാർട്ടിയും കൂടി മുല്ലപ്പൂ കൊണ്ട് മണിയറ അലങ്കരിച്ചു. …
പാലും പഴവും എല്ലാം അവർ ടേബിളിൽ വെച്ച് കഴിഞ്ഞിരിക്കുന്നു… നിരഞ്ജൻ ആരോടും ഒന്നും പറയാതെ റൂമിലേക്ക് പോയി…. പ്രിയ കയറി വന്നപ്പോൾ നിരഞ്ജനെ കണ്ടില്ലായിരുന്നു അവൾ.. അകത്തേക്ക് കയറിച്ചെന്ന അവൾ ഞെട്ടി തരിച്ചു പോയി… ഏതോ വിദേശമദ്യത്തിന്റെ കുപ്പി പൊട്ടിക്കാൻ ശ്രമിക്കുന്ന നിരഞ്ജൻ… പെട്ടന്ന് അവനു ഒരു കാൾ വന്നു.. അവളോട് ഒരു വാക്ക് പോലും മിണ്ടാതെ അവൻ ഇറങ്ങിപ്പോയി…. എല്ലാവരും ക്ഷീണം കൊണ്ട് ഉറങ്ങി പോയെന്നു അവൾക്ക് മനസിലായി.. കൃഷ്ണപ്രിയയുടെ കണ്ണു രണ്ടും നിറഞ്ഞൊഴുകി വന്നു…. തന്റെ ജീവിതം ഇനിയും പരീക്ഷണങ്ങൾക്കു വിട്ടു കൊടുക്കുക ആണല്ലോന് അവൾ ഓർത്തു.. രാത്രി ഒരു മണിയായിട്ടും അവൻ തിരിച്ചു വന്നില്ല… ഉറങ്ങാതെ അവൾ കാത്തിരിക്കുകയാണ്..……..…. (തുടരും )
.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.