Friday, November 22, 2024
Novel

വേളി: ഭാഗം 6

രചന: നിവേദ്യ ഉല്ലാസ്‌

നേരം വെളുത്തോ ദൈവമേ…. പ്രിയ കിടക്കവിട്ട് എഴുനേറ്റു… സമയം 4 മണി കഴിഞ്ഞിരിക്കുന്നു… എന്താ ന്റെ ഗുരുവായൂരപ്പാ ഇങ്ങനെ ഒരു സ്വപ്നം കണ്ടതെന്ന് ഓർത്തപ്പോൾ അവൾക്ക് സങ്കടം വന്നു… ഇനിയും എന്നെ പരീക്ഷിക്കല്ലേ….. കണ്ണാ നീ കാത്തോണേ എന്നും പറഞ്ഞു അവൾ അടുക്കളയിലേക്ക് നടന്നു… രാവിലെ ദോശയും ചമ്മന്തിയും ആയിരുന്നു കഴിക്കാൻ പ്രിയ ഉണ്ടാക്കിയത്…

മീര ഇടയ്ക്ക് ഒക്കെ വന്നു ഒന്ന് എത്തിനോക്കി പോകുകയേ ഒള്ളു… എല്ലാം ചെയുന്നത് പ്രിയ ഒറ്റയ്ക്ക് ആണ്. ദേവനും മീരയും കഴിക്കാൻ വന്നിരുന്നപ്പോൾ രാമനുണ്ണി മുറ്റത്തേക്ക് വന്നു.. “ആഹ് രാമാ കയറിവരു… പ്രിയേ രണ്ട് ദോശ കുടി എടുക്ക് കെട്ടോ… “എന്നും പറഞ്ഞു ദേവൻ രാമനുണ്ണിയെ ക്ഷണിച്ചു.. രാമനുണ്ണിയും അവരുടെ ഒപ്പം കഴിക്കാനായി ഇരുന്നു… “ഇവിടെ നിന്നും ആരൊക്കെയാണ് ദേവ പട്ടാമ്പിക്ക് പോകുന്നത്…

അവര് കാലത്തെ വിളിച്ചു .”.രാമനുണ്ണി ചോദിച്ചു.. “പോക്കുവരവ് നമ്മൾ ഒഴിവാക്കി രാമാ… കാരണം വിവാഹത്തിന് ഇനി കുറച്ചു ദിവസം അല്ലേ ഒള്ളു….ഇനി വിവാഹത്തിന് എല്ലാവരും കണ്ടാൽ മതി.. അതല്ലേ നല്ലത്… .”. ദേവൻ അയാളെ നോക്കികൊണ്ട് പറഞ്ഞു… “എല്ലാത്തിനും കൂടി എവിടുന്നാ കാശ് രാമനുണ്ണി… ഇനി പൊന്നും പണവും എല്ലാം ഉണ്ടാക്കണ്ടേ..രൂപ എത്ര വേണം എന്ന് വല്ലോ അറിയാമോ .” മീര ചൊടിച്ചു..

1″0പവൻ എങ്കിലും കൊടുക്കണം.. പിന്നെ സദ്യ നടത്തണം…എല്ലാവരെയും കൊണ്ട് പോകണം…. എല്ലാത്തിനും കൂടെ പൈസ തികയുമോ ദേവേട്ടാ..”. മീര വിഷമത്തോടെ ദേവനെ നോക്കി.. “10പവനോ ദേവ…. അവരുടെ നിലയും വിലയും വെച്ചു നോക്കുമ്പോൾ തീരെ കുറഞ്ഞത് ഒരു 50പവൻ എങ്കിലും കൊടുക്കേണ്ടേ…അല്ലാണ്ട് എങ്ങനെ ആണ്… നാണക്കേട് അല്ലെ ” രാമനുണ്ണി ദേവനോടായി പറഞ്ഞു…

“രാമനുണ്ണി എന്താ പറഞ്ഞത് 50പവനോ… അതേയ് താൻ തന്നിട്ടുണ്ടോ ഇവൾക്ക് ഇടാൻ 50പവൻ സ്വർണം..അതോ ചുമ്മാതെ ആരെങ്കിലും തരുമോ കാശ്.. ബാക്കിഉള്ളവൾ ഒരു 10പവൻ ങ്കിലും കൊടുക്കാം എന്ന് വെച്ചപ്പോൾ രാമനുണ്ണിയുടെ ഒരു വർത്തമാനം കേട്ടോ ദേവേട്ടാ..ഇവളെ തീറ്റി പോറ്റി ഇത്രയും ആക്കിയതും പോരാ…..” മീരക്ക് കലി കയറി… രാമനുണ്ണി അക്ഷരം മിണ്ടാതെ പെട്ടന്ന് തന്നെ തിരിച്ചു പോയി… അടുക്കളയിൽ നിന്ന പ്രിയയും കേട്ടു മീരയുടെ പ്രസംഗം..

. അവൾക്ക് കണ്ണുകൾ നിറഞ്ഞു വന്നു….. എന്തായാലും ദൈവം തനിക്കൊരു നല്ല ജീവിതം തരുമല്ലോ എന്നോർത്തപ്പോൾ അവളുടെ സങ്കടം പമ്പ കടന്നു.. നന്ദിനി പശുവിനു വൈക്കോൽ കൊടുക്കുമ്പോളും കുളത്തിലേക്ക് തുണി നനക്കാൻ പോകുമ്പോളും എല്ലാം പ്രിയയ്ക്ക് പതിവില്ലാതെ സന്തോഷം കണ്ടു.. തന്റെ രാജകുമാരൻ എവിടാന് ആവോ എന്നോർത്ത് അവൾ അപ്പോളെല്ലാം….. എങ്ങനെ ആയിരിക്കും തന്റെ ഏട്ടന്റെ മുഖം. പല പല രൂപത്തിൽ അവൾ സങ്കല്പിച്ചു നോക്കി.

രണ്ടുപേരും തമ്മിൽ നേരിൽ കണ്ടിട്ടിട്ടല്ലയിരുന്നു വിവാഹം ഉറപ്പിച്ചത്… അരുന്ധതി അമ്മ ആണ് തന്നെ കണ്ടു ഇഷ്ടപെട്ടത്.. ആ ‘അമ്മ കാരണം ആണ് ഇങ്ങനെ ഒരു വിവാഹത്തിനു തീരുമാനം ആയത്.. അവൾ അരുന്ധതിക്ക് ദീർക്കായുസ് കൊടുക്കാൻ ദൈവത്തോട് പ്രാർത്ഥിച്ചു. ഈശ്വരാ എല്ലാം നല്ലതിന് ആവണെ എന്നും ഒരായിരം ആവർത്തി പ്രാർത്ഥിക്കും.. ഇടക്കെല്ലാം അവൾ നിരഞ്ജൻ എങ്ങനെ ആണ് എന്ന്‌ ആലോചിക്കുമരുന്നു… അവനെ കുറിച്ചുള്ള ഓർമ്മകൾ അവളുടെ മനസ്സിൽ ഒരു വേലിയേറ്റം പോലെ ഇരമ്പികൊണ്ടിരുന്നു….

ഊണിലും ഉറക്കത്തിലും എല്ലാം നിരഞ്ജന്റെ മുഖം ഓർത്തു എടുക്കാൻ നോക്കും.. ചിലപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം തോന്നും….. തന്റെ സങ്കടവും സന്തോഷവും പരിഭവവും ഒക്കെ പങ്ക് വെയ്ക്കാൻ ഒരാൾ തനിക്കു സ്വന്തം ആയിട്ട് വരിക ആണല്ലോ എന്ന് ഓർക്കും.. ഒരു ദിവസം അരുന്ധതി ദേവന്റെ ഫോണിൽ വിളിച്ചു.. എല്ലാവരോടും സംസാരിച്ചു.. നിരഞ്ജൻ അടുത്ത ദിവസം എത്തും എന്ന് പറഞ്ഞു. അവൻ വന്നു കഴിഞ്ഞാൽ അവിടേക്ക് എല്ലാവരും കൂടി വരും എന്ന് പറഞ്ഞു. പക്ഷെ മീര വിലക്കി.. കാരണം ഇനി എല്ലാവർക്കും വെച്ച് വിളമ്പാൻ ഒന്നും കാശ് കളയാൻ ഇല്ലന്ന് പറഞ്ഞു മീര ദേവനോട് വഴക്ക് ഉണ്ടാക്കി.

കല്യാണത്തിനു കണ്ടച്ചാൽ മതി.. അതാണ് നല്ലത്… അങ്ങനെ ആ വരവ് ദേവനും ഒഴുവാക്കി. അയാൾക്ക് ആണെങ്കിൽ ഭാര്യ യേ അനുസരിക്കാതെ വേറെ നിവർത്തി ഇല്ലായിരുന്നു. പ്രിയയ്ക്ക് മാത്രം ഒരുപാട് വിഷമം തോന്നി.. അവനെ ഒന്ന് കാണാൻ അവൾക്ക് ആഗ്രഹം ഉണ്ടായിരുന്നു. ആ മനം തുടിക്കുന്നത് അറിയുവാൻ ആരും ഇല്ലായിരു ന്നു ഈ സമയത്തു നിരഞ്ജനും ആയിട്ട് വാദപ്രതിവാദത്തിൽ ആയിരുന്നു അരുന്ധതിയും വേണുഗോപാലും.. കാലത്ത് ആണ് അവൻ എത്തിച്ചേർന്നത്.

എത്ര പറഞ്ഞിട്ടും നിരഞ്ജൻ വിവാഹത്തിന് സമ്മതിക്കുന്നില്ല… എന്റെ സമ്മതം ഇല്ലാതെ ആരോട് ചോദിച്ചിട്ടാണ് നിങ്ങൾ ഈ വിവാഹം ഉറപ്പിച്ചത്…എന്നോട് ഒരു വാക്ക് പോലും പറയാതെ…. ഒക്കെ നിങ്ങളുടെ തീരുമാനം ആയിരുന്നു ല്ലേ….. പക്ഷെ ഞാൻ സമ്മതിക്കില്ല….’അമ്മ ദയവ് ചെയ്‌തു എന്നെ ഒന്ന് ഒഴിവാക്കി തരണം… നിരഞ്ജൻ അവരോട് കയർത്തു… മോനെ സച്ചു നീ കഴിഞ്ഞതെല്ലാം മറക്കു കണ്ണാ… ‘അമ്മ നിന്നോട് അപേക്ഷിക്കുക ആണ് മോനെ….

നിനക്ക് ഒരു ജീവിതം വേണ്ടേ…. ഇവിടെ എല്ലാവരും എത്രമാത്രം ആണെന്നോ ആഗ്രഹിക്കുന്നത്….അരുന്ധതിയെ പൂർത്തിയാക്കാൻ സമ്മതിക്കാതെ നിരഞ്ജൻ അവരുടെ വാ പൊത്തി.. ‘”അമ്മ എന്നെ എന്റെ ലോകത്തേക്ക് വീടു പ്ലീസ്.. ഞാൻ ആർക്കും ഒരു ഉപദ്രവവും ഏൽപ്പിക്കാതെ എവിടെ എങ്കിലും ജീവിച്ചോളാം.. ഇനി ഒരു പെൺകുട്ടിയുടെ ജീവിതം കൂടി……. “എനിക്ക് അത് ഓർക്കാൻ പോലും വയ്യാ… വേണമെങ്കിൽ ഞാൻ നിങ്ങളുടെ കാലു പിടിക്കാം… നിരഞ്ജൻ പറഞ്ഞു നിർത്തി...…. (തുടരും )

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…