Sunday, December 22, 2024
Novel

വേളി: ഭാഗം 39

രചന: നിവേദ്യ ഉല്ലാസ്‌

കണ്ണുകൾ വലതു കൈ കൊണ്ട് മൂടി വെച്ചിരിക്കുക ആണ്..ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചം മാത്രമേ അപ്പോൾ മുറിയിൽ ഒള്ളൂ.. അവൻ ഒന്ന് ദീർഘ നിശ്വാസപ്പെട്ടു.. ഡോർ മെല്ലെ തുറക്കുന്ന ശബ്ദം കേട്ടതും അവൻ ഉറക്കം നടിച്ചു കൊണ്ട് കിടന്നു.. പ്രിയ റൂമിലേക്ക് കയറി ഡോർ ലോക്ക് ചെയ്തു.. അവൾ വിചാരിച്ചത് നിരഞ്ജൻ ഉറങ്ങി എന്ന് ആണ്… വാഷിംറൂമിൽ പോയി ഫ്രഷ് ആയി വന്ന ശേഷം അവൾ ഒരു ഷീറ്റ് എടുത്തു നിലത്തേക്ക് വിരിച്ചു.. ഒരു പില്ലോയും എടുത്തു ഇട്ടുകൊണ്ട് അവൾ അതിൽ കിടന്നു… നിരഞ്ജന് അതു കണ്ടതും ദേഷ്യം ഇറച്ചു കയറി. ഇന്നലെ തന്റെ നെഞ്ചിൽ കിടന്നു ഉറങ്ങിയ പെണ്ണ് ആണ്… പെട്ടന്ന് അവൾക്ക് ഇത് എന്ത് പറ്റി…

എത്ര ആലോചിച്ചിട്ട് അവനു ഒരു എത്തും പിടിയും കിട്ടിയില്ല. എന്തോ ഒന്ന് തന്നെ ചുറ്റി പിടയുന്നത് പോലെ തോന്നിയത് പ്രിയ ഉറക്കെ നിലവിളിക്കുവാൻ വായ തുറന്നു… പെട്ടന്ന് അവന്റെ കൈകൾ കൊണ്ട് അവളുടെ വായ ബന്ധിക്കപ്പെട്ടു.. “ഒച്ച വെയ്ക്കരുത്….”അവന്റെ ശബ്ദത്തിന്റെ ഗംഭീര്യം തിരിച്ചു അരിഞ്ഞതും പ്രിയ ഒന്നും മിണ്ടിയില്ല… അവന്റെ കൈകൾ അവളെ എടുത്തു മേലോട്ട് ഉയർത്തി.. കുതറി മാറുവാൻ തുടങ്ങിയ അവൾക്ക് പക്ഷെ അനങ്ങാൻ പോലും സാധിച്ചില്ല… അവൻ അവളെ എടുത്തു കൊണ്ട് പോയി ബെഡിലേക്ക് മെല്ലെ കിടത്തി… പ്രിയയുടെ നെഞ്ചിടിപ്പിന് വേഗത ഏറി.. നിരഞ്ജനും അവൾക്ക് ഒപ്പം കിടന്നു.. പ്രിയ…. അവൻ മെല്ലെ വിളിച്ചു…

അവൾ പക്ഷെ മിണ്ടിയില്ല.. “പ്രിയ… നിന്നെ വിളിച്ചത് കേട്ടില്ലേ… അവൻ ഒന്നുടെ ഉറക്കെ ചോദിച്ചു.. എന്നിട്ടും പ്രിയ മിണ്ടാതെ കിടക്കുക ആണ്.. അവളുടെ മൗനം അവനിൽ ദേഷ്യം കൂട്ടി.. അവൻ ബെഡിൽ നിന്ന് എഴുനേറ്റു… എന്നിട്ട് അവളെ വലിച്ചു പൊക്കി… നോക്കിയപ്പോൾ വിങ്ങി കരയുന്ന പ്രിയയെ ആണ് അവൻ കണ്ടത്.. “എന്താ പ്രിയ…. തനിക് എന്ത് പറ്റി… ഞാൻ തന്നോട് എന്തെങ്കിലും മോശമായി പെരുമാറിയോ….” ഇല്ല എന്ന് അവൾ ശിരസ്സ് ചലിപ്പിച്ചു.. പിന്നെ… പിന്നെ എന്താണ്…. പറയു…. അപ്പോളേക്കും അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു.. പൊട്ടി കരയിവാൻ തുടങ്ങി.. അവളുടെ വിഷമo എന്ത് ആണ് എന്ന് അറിയാതെ അവനും അവളെ അശ്വസിപ്പിച്ചു..

നിമിഷങ്ങൾ കടന്ന് പോയ്കൊണ്ടേ ഇരുന്നു.. അവൾ അവനിൽ നിന്നു അടർന്നു മാറി.. “പ്രിയ.. നിന്റെ വിഷമം എന്ത് ആണ് എന്ന് എന്നോട് പറയു ആദ്യം… അത് കഴിഞ്ഞു ഒള്ളൂ ബാക്കി എല്ലാം…” എനിക്ക്… എനിക്ക് പേടി ആണ് ഏട്ടാ…. അവൾ പതിയെ പിറുപിറുത്തു.. “എന്ത്….” എനിക്ക് ഏട്ടനെ സ്നേഹിക്കാൻ പേടി ആണ്…. നീലിമയുടെ അസുഖം ഭേദം ആകുന്നത് വരെ എനിക്ക്…… അവരുടെ കാര്യം ഓർക്കുമ്പോൾ എനിക്ക് വല്ലാത്ത പേടി ആണ്…. വിറയലോടെ അവൾ പറഞ്ഞു…അവൾ ഒരുപാട് സ്നേഹിച്ചിട്ട് ഇനിയും എനിക്ക് വിട്ടുതരാതെ ഇരുന്നാൽ.. അത് എനിക്ക് താങ്ങാൻ പറ്റില്ല….

മിഴികൾ ഒപ്പി കൊണ്ട് അവൾ പറഞ്ഞു.. പ്രിയ നിന്നോട് ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞത് ആണ്… പിന്നെ പെട്ടന്ന് തോന്നാൻ നിനക്ക് എന്താണ്… അറിയില്ല ഏട്ടാ…. അവളെ കുറിച്ച് ഉള്ള ഓർമ്മകൾ വരുമ്പോൾ എനിക്ക് ഭ്രാന്ത്‌ പിടിക്കുന്നു…ഞാൻ നീലിമയെ ഇടയ്ക്ക് എപ്പോളോ മറന്ന് പോയിരുന്നു… ആ കുട്ടീടെ അവസ്ഥ ഞാൻ അത് നേരിൽ കണ്ടത് ആയിരുന്നു.. എന്നിട്ടും ഇടയ്ക്ക് ഒക്കെ എന്റെ മനസ് കൈ വിട്ടു പോകുന്നു… അവൻ അവളെ സാകൂതം നോക്കി… എന്തൊരു പാവം പെൺകുട്ടി ആണ് ഇവൾ… അവളുടെ മിഴികൾ നിറയുന്നത് കാണും തോറും അവനു സങ്കടം തോന്നി.. ശരി…. ഞാൻ തന്നോട് ഇനി ഒന്നും പറയുന്നില്ല.. എല്ലാം ഞാൻ വിവരിച്ചു കഴിഞ്ഞത് ആണ് പ്രിയാ….

അവളുടെ അസുഖം ഭേദം ആകും എന്ന് ആണ് ഡോക്ടർ എന്നോട് പറഞ്ഞത്..നൂറു ശതമാനം ഞാൻ അതിൽ വിശ്വസിക്കുന്നു….അതു വരെ നമ്മൾക്ക് കാത്തിരിക്കാം…. അതും പറഞ്ഞു കൊണ്ട് അവൻ ബെഡിലേക്ക് കിടന്നു… ഒരു വശത്തായി പ്രിയയും…. നിശബ്ദമായി അവൾ ഭാഗവാനോട് പ്രാർത്ഥിച്ചു കൊണ്ട് കിടന്നു… കാലത്തെ നിരഞ്ജൻ ഉണരുമ്പോൾ വാഷ് റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം… അവൻ കൈകൾ രണ്ടും വലിച്ചു നീട്ടി കൊണ്ട് എഴുനേറ്റ് ബെഡിൽ ഇരിന്നു … സമയം 5മണി….. പ്രിയ കുളി കഴിഞ്ഞു ഇറങ്ങി വന്നു.. “ഗുഡ് മോർണിങ് പ്രിയ….” “ആഹ്.. ഏട്ടൻ ഉണർന്നോ…” അവൾ മുറിയിലെ ചുറ്റഴിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് വന്നു.. “മ്മ്… “…

അവൾ നെറുകയിൽ സിന്ദൂരം ഇട്ടു കൊണ്ട് അവനെ നോക്കി ഒന്ന് പുഞ്ചിരിചിട്ട് മുറിയിൽ നിന്ന് ഇറങ്ങി പോയി… പ്രിയ ഇല്ലാതെ ഒരു നിമിഷം പോലും തനിക്ക് പറ്റില്ല എന്ന് അവൻ ഓർത്തു…. അവളുടെ ഗന്ധം ഏൽക്കാതെ അവളുടെ സാമിപ്യം ഇല്ലാതെ അവളെ കാണാതെ ഒരു വേള പോലും അവളിൽ നിന്ന് വിട്ടു പിരിയാൻ പോലും തനിക്ക് സാധിക്കില്ല…. അത്രമാത്രം തന്റെ ഹൃദയത്തിൽ അവൾ സ്ഥാനം പിടിച്ചു കഴിഞ്ഞു… ഓരോ നിമിഷവും അവൾ തന്നെ അത്ഭുതപെടുത്തുക ആണ്… ഒരു മഞ്ഞുതുള്ളി പോലെ അവൾ തന്നിലേക്ക് അലിയുന്ന നിമിഷത്തിനായി താൻ കാത്ത് കാത്തു ഇരിക്കുക ആണ് എന്ന് അവൻ ഓർത്തു…

തന്നിലെ പുരുഷനെ പൂർണതയിൽ എത്തിയ്ക്കാനായി ഈ ഭൂമിയിൽ പിറന്നവൾ ആണ് തന്റെ പ്രിയ… അവളുടെ വിടർന്ന കണ്ണുകളും ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴിയും ഒക്കെ ഉള്ള ഒരു സുന്ദരി കുട്ടിയെ…. തന്റെ പ്രിയയെ പോലെ ഒരു സുന്ദരി കുട്ടിയെ തനിക്ക് തരണം എന്ന് അവളോട് പറയാൻ കാത്തിരിക്കുക ആണ് താൻ… അവനു വേണ്ടി ഉള്ള ഗ്രീൻ ടീ യും ആയി പ്രിയ അപ്പോൾ റൂമിലേക്ക് വന്നിരുന്നു.. ആഹ് പ്രിയ… എനിക്ക് ഇന്ന് കുറച്ചു പ്ലാനുകൾ ഒക്കെ ഉണ്ട്… ഞാൻ കാലത്തെ പോകും…. വരാനും ചിലപ്പോൾ വൈകും കെട്ടോ… അവളുടെ കൈയിൽ നിന്നു കോഫി മേടിച്ചു കൊണ്ട് നിരഞ്ജൻ പറഞ്ഞു.. പ്രിയയുടെ മുഖം പെട്ടന്ന് വാടി… എവിടെ പോകുവാണ് ഏട്ടാ….

അതൊക്ക തന്നോട് പറയണം എന്ന് നിർബന്ധം ഉണ്ടോ… താൻ എന്നെ വിട്ട് പോകാൻ റെഡി ആയി ഇരിക്കുവല്ലേ…. അവൾക്ക് മുഖം കൊടുക്കാതെ അവൻ പെട്ടന്ന് എഴുനേറ്റ് വാഷ് റൂമിലേക്ക് പോയി… ഒരുപാട് സ്നേഹം ഏട്ടനോട് ഉണ്ട്..തന്റെ മനസിൽ നിറയെ ഏട്ടൻ ആണ്… എല്ലാം ഏട്ടനെ അറിയിക്കും….പക്ഷെ എല്ലാം നീലിമയുടെ അസുഖം ഭേദം ആയി കഴിഞ്ഞേ ഒള്ളൂ… പറയാൻ കഴിയാത്ത ഒരു നൊമ്പരം വന്നു തന്നെ കീഴ്പ്പെടുത്തുന്നതായി അവൾക്ക് തോന്നി….…. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…