Tuesday, January 21, 2025
Novel

വേളി: ഭാഗം 38

രചന: നിവേദ്യ ഉല്ലാസ്‌

എന്താ പ്രിയ തനിക്ക് എന്തുപറ്റി മുഖം ആകെ വാടിയിരിക്കുന്നത് ” അവൻ അവളുടെ താടി പിടിച്ചു മേൽപ്പോട്ട് ഉയർത്തിക്കൊണ്ട് ചോദിച്ചു.. ഒന്നുമില്ലെന്ന് അവൾ വെറുതെ ശിരസനക്ക് അനക്കി.. പിന്നെ തന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത്… ഒന്നുമില്ല… ഒക്കെ വെറുതെ ഏട്ടന് തോന്നണത് ആവും…. ഏട്ടൻ വരൂ നമ്മൾക്ക് വേഗം പോയിട്ട് മടങ്ങി വരാം… പ്രിയ പുറത്തേക്കിറങ്ങി. പിറകെ നിരഞ്ജനും.. പോകും വഴിയൊന്നും അവൾ നിരഞ്ജനോട് ഒന്നും സംസാരിച്ചില്ല.. നാണിയമ്മയെ ചെന്ന് കണ്ടു.. കുറച്ച് സമയം അവരുടെ ഒപ്പം ഇരുന്ന് അവൾ സംസാരിച്ചു.. മടങ്ങുന്ന സമയത്ത് നിരഞ്ജൻ കുറച്ചു നോട്ടുകൾ അവളുടെ കയ്യിലേക്ക് കൊടുത്തു. “ഇത് അമ്മുമ്മക്ക് കൊടുക്ക്…

“അവൻ പറഞ്ഞിട്ട് മുറ്റത്തേക്ക് ഇറങ്ങി… നാണിയമ്മുമ്മയ്ക്ക് നിരഞ്ജൻ ഏൽപ്പിച്ച കാശ് കൊടുത്തിട്ട് അവരുടെ കവിളിൽ കെട്ടിപ്പിടിച്ച് മുത്തം കൊടുത്തിട്ടാണ് പ്രിയ അവിടെനിന്നും പോകുന്നത്… ഉച്ചകഴിഞ്ഞ് രണ്ടുമണിയോടുകൂടി രണ്ടാളും പാലക്കാട്ടേക്ക് തിരിച്ചു… അവൾ യാത്ര പറഞ്ഞപ്പോൾ ആദ്യമായി മീരയുടെ കണ്ണുകൾ നിറഞ്ഞു.. താൻ പോയിട്ട് ഉടനെ വരാം എന്നും പറഞ്ഞാണ് പ്രിയ ഇറങ്ങിയത്. തിരികെ പോരുന്ന വഴിക്കൊന്നും പ്രിയ നിരഞ്ജനോട് സംസാരിക്കതിരുന്നത് അവനിൽ ഒരു വിയർപ്പ് മുട്ടൽ ഉണ്ടാക്കി.. പിന്നീട് അവനു ചെറിയ ദേഷ്യം തോന്നി.

അവനും തിരിച്ച് അവളോട് ഒന്നും സംസാരിച്ചില്ല. രാത്രി 9മണിയായി അവർ വീട്ടിലെത്തിയപ്പോൾ.. പ്രിയയെ കണ്ടതും അരുന്ധതിയുടെ മുഖം തിളങ്ങി. പ്രിയ നീലിമയുടെ കാര്യം സംസാരിച്ചിട്ട് പോയതിൽ പിന്നെ അരുന്ധതിക്ക് നല്ല ഭയമുണ്ടായിരുന്നു.. അവൾ ഇനി മടങ്ങി വരുമോ എന്ന് പോലും അരുന്ധതി ഭയപ്പെട്ടിരുന്നു. കാർ പാർക്ക് ചെയ്തിട്ട് ഇറങ്ങിവന്ന നിരഞ്ജന്റെ മുഖം കണ്ടപ്പോൾ അരുന്ധതിക്ക് എന്തോ പന്തികേട് പോലെ തോന്നി.. അവർ മകനെ നോക്കി. അവൻ പക്ഷേ മുഖം വെട്ടി തിരിച്ചുകൊണ്ട് ആദിയുടെ മുറിയിലേക്ക് ആണ് പോയത്.

ദിയ ആണെങ്കിൽ കസേരയിൽ ചാരി ഇരിക്കുകയാണ്. ആരെയോ ഫോൺ ചെയ്തു കൊണ്ട്. നിരഞ്ജനെ കണ്ടതും അവൾ ഫോൺ കട്ട് ചെയ്തിട്ട് ചിരിച്ചുകൊണ്ട് എഴുന്നേറ്റു. ” ആഹ്ഹ്… നിങ്ങൾ എത്തിയോ പ്രിയ എവിടെ ” “പ്രിയ റൂമിലേക്ക് പോയി… ദിയ ഹോസ്പിറ്റലിൽ പോയിരുന്നോ..’ “കാലത്തെ പോയി… പ്രോബ്ലം ഒന്നുമില്ല” “Ok… ആദി എവിടെ” ” മുത്തശ്ശന്റെ അരികിൽ കാണും. ഞാൻ മമ്മിയോട് സംസാരിക്കുകയായിരുന്നു” “Ok… ദിയ എങ്കിൽ റസ്റ്റ് എടുത്തോളൂ” അവൻ ഡോർ ചാരിയിട്ട് ഇറങ്ങി. തിരികെ റൂമിൽ എത്തിയപ്പോൾ പ്രിയ കുളിക്കുകയായിരുന്നു… അല്പ നിമിഷം കഴിഞ്ഞതും പ്രിയ കുളി കഴിഞ്ഞ് ഇറങ്ങി വന്നു.. നിരഞ്ജനെ ഒന്ന് നോക്കുകപോലും ചെയ്യാതെ അവൾ താഴേക്ക് പോയി.. ഇത്തവണ അവന് ശരിക്കും ദേഷ്യം വന്നു..

കിടക്കാൻ വരുമ്പോൾ ചോദിക്കാം എന്ന് കരുതി അവൻ സ്വയം അടങ്ങി… അവനും ഒന്നു ഫ്രഷ് ആയി താഴേക്ക് ചെന്നപ്പോൾ ദിയയും , പ്രിയയും രേണവും, ത്രയംബക വല്യമ്മയും കൂടി എന്തോ തമാശകൾ പറഞ്ഞു ചിരിക്കുന്നത് അവൻ കണ്ടു.. ഓഹോ അപ്പോൾ തന്നോട് മാത്രമേയുള്ളൂ പ്രിയക്ക് ദേഷ്യം. മനസ്സിൽ പിറു പിറുത്ത് കൊണ്ട് അവൻ സ്റ്റെപ്പ് ഇറങ്ങി വന്നു. ദിയയെ കെട്ടിപിടിച്ചു നിൽക്കുക ആണ് പ്രിയ…അവളുടെ വയറിന്മേൽ തലോടി കൊണ്ട് പ്രിയ ദിയക്ക് ഉമ്മ കൊടുത്തു. അവരുടെ സ്നേഹപ്രകടങ്ങൾ കണ്ടു കൊണ്ട് ആദി വന്നത്.. “പ്രിയകുട്ടി… എങ്ങനെ ഉണ്ടായിരുന്നു നാട്ടിൽ പോയിട്ട്….”അവളുടെ തോളത്തു തട്ടി കൊണ്ട് അവൻ ചോദിച്ചു.. “കുഴപ്പം ഒന്നും ഇല്ലായിരുന്നു ഏട്ടാ….”

അവൾ മന്ദഹസിച്ചു. “കോൺഗ്രറ്സ് ആദി..”സച്ചു ആദിയുടെ കൈ പിടിച്ചു കുലുക്കി.. രണ്ടാളും പരസ്പരം കെട്ടിപിടിച്ചു.. പിന്നീട് എല്ലാവരും ഭക്ഷണം കഴിക്കുവാനായി ഇരുന്നു. ചപ്പാത്തിയും വെജിറ്റബിൾ കറിയും സാലഡും ആയിരുന്നു അത്താഴത്തിന് വിഭവങ്ങൾ. പ്രിയയോട് ചെറിയമ്മയുടെ വിശേഷങ്ങൾ ഒക്കെ ചോദിച്ചുകൊണ്ട് എല്ലാവരും കൂടിയിരുന്ന അത്താഴം കഴിച്ചു.. പ്രിയ നിരഞ്ജന് മുഖം കൊടുക്കാതെ ഇരിക്കുന്നത് ഒക്കെ നോക്കി കാണുന്നുണ്ട് അരുന്ധതി. ഈശ്വരാ എന്ത് പറ്റി എന്റെ മക്കൾക്ക്…പ്രിയ മോൾക്കും എന്തോ സങ്കടം ഉണ്ട്….ഭഗവാനെ നീ തന്നെ തുണ…

അവർ ഉള്ളിൽ പ്രാർത്ഥിച്ചു.. കുറച്ചുസമയം മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അരികിൽ പോയിരുന്നു സംസാരിച്ചിട്ട് നിരഞ്ജൻ മുറിയിലേക്ക് തിരികെ കയറിപ്പോകുന്നത് ആണ് ഹാളിലേക്ക് വന്ന അരുന്ധതി കണ്ടത്… അവന്റെ മനസ്സിൽ എന്തൊക്കെയോ വിഷമങ്ങൾ ഉണ്ടെന്ന് അരുന്ധതിക്ക് അവനെ കണ്ടപ്പോൾ മുതൽ തോന്നിയതാണ്… അവനോട് ചോദിക്കുവാൻ പക്ഷേ അവർക്കുള്ളിൽ ഭയമായിരുന്നു. . നിരഞ്ജൻ ഈ സമയം പ്രിയയെ കാത്ത് ഇരിക്കുക ആയിരുന്നു… കുറെ സമയം ആയിട്ടും അവൻ പ്രിയയെ കാണാതെ റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഉഴറി നടക്കുക ആണ്.. ഇവൾ ഇത് എവിടെ പോയി കിടക്കുവാ… കിടക്കാൻ വരുന്നില്ലേ….

താഴെ ഹാളിൽ നിന്നും ദിയയുടെ സംസാരം മാത്രം കേൾക്കാം. ഇത് എന്താണ് ഇവൾക്ക് ഇത്രമാത്രം പറയുവാൻ ഉള്ളത്… ബാക്കി ഒക്കെ നാളെ കാലത്തെ പറഞ്ഞാൽ പോരെ… അങ്ങോട്ട് ചെന്നു വിളിക്കാനും പറ്റില്ല… ആദി എങ്ങാനും ഉണ്ടെങ്കിൽ കളിയാക്കാൻ പിന്നെ അത് മതി എന്ന് അവൻ ഓർത്തു… അവൻ അക്ഷമാനായി ബെഡിൽ പോയി കിടന്നു.. കണ്ണുകൾ വലതു കൈ കൊണ്ട് മൂടി വെച്ചിരിക്കുക ആണ്..ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചം മാത്രമേ അപ്പോൾ മുറിയിൽ ഒള്ളൂ.. അവൻ ഒന്ന് ദീർഘ നിശ്വാസപ്പെട്ടു..…. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…