Saturday, January 18, 2025
Novel

വേളി: ഭാഗം 32

രചന: നിവേദ്യ ഉല്ലാസ്‌

പ്രിയ എന്താണ ഒന്നും” പറയാത്തത്” അവളിലെ നിശബ്ദത അവനെ വേദനിപ്പിച്ചു. എന്തെങ്കിലും ഒരു മറുപടി അവൾ പറയും എന്ന് ആണ് അവൻ കരുതിയത്. ” ഏട്ടാ ഞാനൊരു കാര്യം ഇന്ന് അമ്മയോട് പറഞ്ഞിരുന്നു,” ” പെട്ടെന്ന് അവൾ വിഷയം മാറ്റി ” ” ഇല്ല പ്രിയ അമ്മ പ്രത്യേകിച്ചും എന്നോട് ഒന്നും പറഞ്ഞില്ല എന്തേ”? ” അതല്ല ഏട്ടാ, നീലിമയുടെ കാര്യമാണ് ഞാൻ അമ്മയോട് സംസാരിച്ചത് ” ” എന്ത്… എന്താണ് അമ്മയോട് പറഞ്ഞത്. അമ്മയ്ക്ക് അറിയാമല്ലോ നീലിമയെ കുറിച്ച് എല്ലാം”

“നമ്മൾ രണ്ടാളും നീലിമയെ കാണാൻ പോയതും,അവളുടെ രോഗത്തിന്റെ അവസ്ഥയെക്കുറിച്ച് ഞാൻ അമ്മയോട് വിശദീകരിച്ചു” ” എന്നിട്ടോ” “അല്ല ഏട്ടാ,ഞാൻ അമ്മയോട് പറയുകയായിരുന്നു നീലിമയ്ക്ക് അസുഖം ഭേദമായി കഴിഞ്ഞാൽ നീലിമയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നാലോ എന്ന് ” “മ്മ്… അമ്മ എന്തു മറുപടി പറഞ്ഞു” “അത് പിന്നെ…. അമ്മ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല” ” ഏട്ടന് നീലിമയെ സ്വീകരിച്ചു കൂടെ ” “അപ്പോൾ താനോ താൻ… താൻ എന്തു ചെയ്യും പ്രിയ ” ” അതൊന്നും ഓർത്തു ഏട്ടൻ വിഷമിക്കേണ്ട. ”

“അങ്ങനെ വിഷമിക്കാതിരിക്കാൻ പറ്റില്ലല്ലോ, അഗ്നിസാക്ഷിയായി ഞാൻ താലി ചാർത്തിയ പെണ്ണാണ് താൻ… അതുകൊണ്ട് എനിക്കറിഞ്ഞേ പറ്റൂ, താൻ എന്ത് ചെയ്യും എന്ന് ” “ഞാൻ നാട്ടിലേക്ക് തിരിച്ചു പോന്നോളാം,” ” എന്നിട്ട്” ” അതൊക്കെ പിന്നീട് ഉള്ള കാര്യങ്ങൾ അല്ലെ ഏട്ടാ ” ” അല്ല പ്രിയ… താൻ എന്റെ കാര്യങ്ങൾ ഇത്രയും തീരുമാനിച്ച സ്ഥിതിക്ക്, എനിക്ക് തന്റെ കാര്യത്തിലും ഉത്കണ്ട ഇണ്ട് ” അതും പറഞ്ഞുകൊണ്ട് അവൻ കാർ സൈഡിലേക്ക് ഒതുക്കി നിർത്തി. “പ്രിയ….” എന്റെ മുഖത്തേക്ക് നോക്കൂ. എനിക്കൊരു ഒറ്റ ചോദ്യം മാത്രമേ പ്രിയയോട് ചോദിക്കുവാനുള്ള.

പക്ഷേ അതിന്റെ മറുപടി സത്യസന്ധവും വ്യക്തവും ആയിരിക്കണം. പറ്റില്ലേ തനിക്ക്. ഏട്ടനോട് ഞാൻ ഇന്നുവരെ ഒരു കള്ളവും പറഞ്ഞിട്ടില്ല.. ഏട്ടനും എന്നോട് എന്തു വേണമെങ്കിലും ചോദിക്കാം. എന്റെ മറുപടി 100% സത്യസന്ധം ആയിരിക്കും. “ഓക്കേ, എങ്കിൽ ഞാൻ ഒന്ന് ചോദിച്ചോട്ടെ പ്രിയ….” അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു. എന്താണെന്ന ഭാവത്തിൽ പ്രിയ അവനെയും ഉറ്റുനോക്കി. “പ്രിയ…. തനിക്ക് എന്നെ വിട്ടു പോകുവാൻ സാധിക്കുമോ. ഈ താലി വലിച്ചെറിഞ്ഞ എന്നന്നേക്കുമായി എന്നിൽ നിന്നും അകന്നു പോകുവാൻ നിനക്ക് കഴിയുമോ പ്രിയ, അത്രമാത്രം താൻ എന്നെ സ്നേഹ്ച്ചിട്ടൊള്ളു അല്ലെ…”

അവളുടെ മാറിൽ പറ്റി ചേർന്ന കിടന്ന താലി മാല കയ്യിലേക്ക് എടുത്തു കൊണ്ട് നിരഞ്ജൻ ചോദിച്ചു. ഒരു നിമിഷം പ്രിയ ഒന്ന് പതറി. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ” പ്രിയ ഞാൻ ചോദിച്ചതിന് ഉത്തരം പറയൂ, നിനക്ക് നിരഞ്ജനെ ഉപേക്ഷിക്കാൻ പറ്റുമോ… ഈ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് നീ എന്നെയും ഞാൻ നിന്നെയും മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു, എന്റെ അവസ്ഥകൾ ഞാൻ നിന്നെ കാണിച്ചു തന്നു. എല്ലാം വ്യക്തമാക്കി തന്നു. പക്ഷേ അപ്പോൾ ഞാൻ കരുതിയത് നീ എനിക്ക് അല്പം സമയം തരും എന്നാണ്. കാരണം നീലിമയുടെ അസുഖം ഭേദമാകുന്നത് വിദൂരമല്ല എന്നാണ് ഡോക്ടർ നമ്മളോട് രണ്ടാളോടും പറഞ്ഞത്.

ആ സ്ഥിതിക്ക് നോർമൽ കണ്ടീഷനിലേക്ക് വന്നതിനുശേഷം അവളെ സാവധാനം കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കാം എന്നാണ് ഞാൻ കരുതിയത്. താനും എന്റെ ഒപ്പം നിൽക്കുന്നതിനു പകരം നീലിമയെ എന്നിലേക്ക് ചേർക്കുവാനാണോ നോക്കുന്നത്… എന്നെ വിട്ടു പോകുവാൻ തനിക്ക് കഴിയുമെങ്കിൽ താൻ പൊയ്ക്കോളൂ.. എനിക്ക് അതിൽ തന്നോട് പരിഭവം ഒന്നുമില്ല. അതിനായി ഞാനൊരു തടസ്സവും തനിക്ക് മുന്നിൽ വയ്ക്കില്ല. ” അതു പറയുകയും അവന്റെ ശബ്ദം ഇടറി…. അവന്റെ കൈകളിൽ ഇരുന്ന് താലിമാല പോലും വിറ കൊള്ളുന്നുണ്ടായിരുന്നു.. താൻ ഒരു മറുപടി പറയു പ്രിയ…. ഞാൻ പറഞ്ഞത് പോലെ അത് സത്യം ഉള്ളത് ആയിരിക്കണം…

നിരഞ്ജന്റെ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി കേട്ടു നിരഞ്ജന്റെ ഓരോ വാചകങ്ങളും പ്രിയയുടെ മനസ്സിലേക്ക് ആഴത്തിൽ ഇറങ്ങിയിരിക്കുക ആണ്….. മിഴികൾ അനുസരണക്കേട് വീണ്ടും വീണ്ടും കാണിക്കുക ആണ്… എത്ര പറഞ്ഞിട്ടും കേൾക്കാതെ അവ പെയ്യുക ആണ്.. ഏട്ടനെ നീലിമയെ ഏൽപ്പിച്ചു പോകാൻ ആയിരുന്നു താൻ ആഗ്രഹിച്ചത്. ആ കുട്ടിക്ക് ആരും ഇല്ലാല്ലോ… പിന്നെ അവളുടെ അസുഖം… ഓർത്തപ്പോൾ….. അതുകൊണ്ട്.. അതുകൊണ്ട് മാത്രം ആണ് താൻ അമ്മയോടും ഏട്ടനോടും അങ്ങനെ സംസാരിച്ചത്… പക്ഷെ നീലിമയ്ക്ക് നിരഞ്ജന് കൊടുത്തിട്ട് താൻ പോകുന്നത് തന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തേയ്ക്ക് ആയിരിക്കും…

അതു പ്രിയ തീരുമാനിച്ചു ഉറപ്പിച്ചത ആണ്. “പ്രിയാ….താൻ മറുപടി പറയാതെ ഞാൻ ഇവിടെ നിന്നു പോകില്ല….. എന്നോട് തന്റെ തീരുമാനം പറയണം.. അത് സത്യവും ആയിരിക്കണം…” പെട്ടന്ന് പ്രിയ തന്റെ ഇരു കൈകളും അവന്റെ മുൻപിൽ കൂട്ടി പിടിച്ചു.. പ്ലീസ് ഏട്ടാ…. ദയവ് ചെയ്തു എന്നോട് ഇങ്ങനെ ഒന്നും ചോദിക്കരുത്….എനിക്ക് ഒരു ഉത്തരo പറയാൻ സാധിക്കില്ല…. ” നിറഞ്ഞുഒഴുകുന്ന അവളുടെ കണ്ണുനീർ അവൻ മെല്ലെ തുടച്ചു മാറ്റി…. പ്രിയ അപ്പോൾ അവന്റെ കരം കവർന്നു…. എന്നിട്ട് അവന്റെ കൈകളിൽ മുത്തം കൊടുത്തു… വീണ്ടും വീണ്ടും അവളുടെ കണ്ണുനീർ ഒഴുകുക ആണ്…

ഒരു പുഴ പോലെ “പ്രിയാ….. ഞാൻ ഒരു കാര്യം പറയാം… താൻ എന്തൊക്ക പറഞ്ഞാലും നിരഞ്ജന് ഇയാളെ വിട്ടു പോകണം എങ്കിൽ അന്ന് എന്റെ ശ്വാസം നിലയ്ക്കണം… അതുവരെ മറ്റാർക്കും നിന്നെ വിട്ട് കൊടുക്കില്ല.. നിന്നെ കണ്ട നാൾ മുതൽ നിന്നിലേക്ക് എന്നെ ഈശ്വരൻ വലിച്ചടുപ്പിക്കുക ആയിരുന്നു. എല്ലാം അറിയുന്ന സാക്ഷാൽ ഗുരുവായൂരപ്പന്റെ മുന്നിൽ വെച്ച് തന്നെ നിന്നെ എന്നിലേക്ക് ചേർത്തതും അതുകൊണ്ട് ആണ്. ഇടയ്ക്ക് ഒക്കെ സമനില തെറ്റി ഇരിക്കുമ്പോൾ നിന്നോട് ഞാൻ ദേഷ്യപ്പെടാറുണ്ട്. അത് നീ അപ്പോൾ പറയുന്ന ഓരോ വാക്കുകളും കൊണ്ട് ആണ്… നീ എന്നെ വിട്ട് പോയ്കോളാം, അല്ലെങ്കിൽ നിന്നെ ഉപേക്ഷിച്ചോളൂ,

നീലിമയെ സ്വീകരിച്ചോളൂ എന്നൊക്ക ഉള്ള നിന്റെ സംസാരം കേൾക്കുമ്പോൾ ആണ്… നീ…. നീ ഓർക്കുന്നുണ്ടോ പ്രിയ അന്ന് ഓർണമെൻറ്സ് എടുക്കാൻ പോയപ്പോൾ നീ എന്റെ കൈകൾ കൂട്ടി പിടിച്ചു കരഞ്ഞത്, അന്ന് നിന്നെ ഒന്നു അശ്വസിപ്പിക്കാൻ പോലും ആവാതെ ഞാൻ എത്ര മാത്രം വിഷമിച്ചു എന്ന് നിനക്ക് അറിയാമോ.. അന്ന് എന്റെ ചങ്ക് പിടഞ്ഞപ്പോൾ ഞാൻ അറിഞ്ഞു ഈശ്വരന് അല്ലാതെ ഒരു ശക്തിക്കുo നമ്മളെ പിരിയ്ക്കാൻ പറ്റില്ല എന്ന്… ഓഹ് സോറി അതിൽ ഒരു തിരുത്തു ഉണ്ട്… എനിക്ക് നിന്നെ പിരിയാൻ പറ്റില്ല എന്ന് ആണ് ഞാൻ ഉദ്ദേശിച്ചത്.. പക്ഷെ താൻ അങ്ങനെ അല്ല… തനിക്ക് എന്നെ ഉപേക്ഷിച്ചു പോകാൻ സമ്മതം അല്ലെ… അതുകൊണ്ട് ആണല്ലോ താൻ അമ്മയോട് അങ്ങനെ ഒക്കെ പറഞ്ഞത്…

ഏട്ടാ പ്ലീസ്.. ഇങ്ങനെ ഒന്നും പറയരുത് എന്നോട്… എനിക്ക് ഇത് ഒന്നും കേൾക്കാൻ ഉള്ള ശക്തി ഇല്ല ഏട്ടാ….. തന്റെ മുന്നിൽ ഇരുന്നു വിങ്ങി കരയുന്ന പ്രിയയെ അവൻ ഇടം കൈ കൊണ്ട് തന്നിലേക്ക് ചേർത്തു പിടിച്ചു.. “പ്രിയാ… തന്നെ വിഷമിപ്പിക്കാൻ ഒന്നും അല്ല ഞാൻ തന്നോട് ഇങ്ങനെ ഒക്കെ ചോദിച്ചത്…. കരയാതെ….” “പ്രിയയുടെ കഴുത്തിലെ ഈ താലി ഉള്ളിടത്തോളം പ്രിയ നിരഞ്ജന്റെ ആണ്… നിരഞ്ജന്റെ സ്വന്തം പെണ്ണ്…. അതിന് ഒരു മാറ്റവും വരില്ല പ്രിയാ.. ഉറപ്പ് ” തന്റെ ഫോൺ ശബ്ദിച്ചപ്പോൾ നിരഞ്ജൻ ഫോൺ എടുത്തു നോക്കി.. ആദി ആണ്..……. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…