Saturday, January 18, 2025
Novel

വേളി: ഭാഗം 19

രചന: നിവേദ്യ ഉല്ലാസ്‌

നിരഞ്ജന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ഇരിക്കുകയാണ് ആദിത്യൻ.. ഡാ സച്ചു നിനക്കെങ്ങനെ ഈ പെൺകുട്ടിയെ ഉപേക്ഷിക്കാൻ പറ്റും….. നിനക്കു താല്പര്യം ഇല്ലായിരുന്നെങ്കിൽ എന്തിനാ നീ ആ കുട്ടിക്ക് താലി ചാർത്തിയത്..ഇനി ആ കുട്ടിക്ക് ആരും ഇല്ലാണ്ട് ആവില്ലേ… ചെറിയമ്മ കൂടി ഇതിന് കൂട്ട് നിന്നല്ലോ.. കഷ്ടം…. ” ആദിയുടെ ചോദ്യങ്ങൾക്ക് ഒന്നും നിരഞ്ജൻ മറുപടി പറഞ്ഞില്ല.. ദിയ അപ്പോൾ അങ്ങോട്ട് വന്നു…അവരുടെ അടുത്തെത്തും മുൻപ് രേണു വിള്ിക്കുന്നത് കേട്ട് അവൾ തിരിച്ചു പോയി … “ടാ നമ്മൾ ആണുങ്ങൾക്ക് എപ്പോളും നാട്ടിന്പുറത്തുള്ള ഒരു ഗ്രാമീണത നിറഞ്ഞ പെണ്കുട്ടിയെ വിവാഹം കഴിക്കുവാൻ അല്ലെ ആഗ്രഹം..

ആ ഒരു ഫീൽ എന്നൊക്കെ പറഞ്ഞാൽ “. ആദി പറയുകയാണ്.. ഞാൻ അമേരിക്കയിൽ ആണ് പഠിച്ചതും വളർന്നതുമെല്ലാം… പക്ഷെ എനിക്ക് ഈ നാട്ടിൽ ഉള്ള ഒരു പെൺകുട്ടിയെ വിവാഹം ചെയുവാൻ ആയിരുന്നു താല്പര്യം. നമ്മുടെ ഈ നാട്ടിൽ എത്രയോ പഠിപ്പും വിദ്യാഭ്യാസവും ഉള്ള പെൺകുട്ടികൾ ധാരാളം ഉണ്ടായിരുന്നു… അമ്മക്ക് അപ്പോൾ അതൊന്നും ഇഷ്ടമല്ല.. നിന്റെ ഫ്യുചർ…. നിന്റെ ഫ്യൂച്ചർ… ഇത് മാത്രം അമ്മയുടെ വായിൽ നിന്നു വരത്തൊള്ളൂ… അങ്ങനെ ഞാൻ ദിയയെ കെട്ടിയത്.. അവർ അമേരിക്കയിൽ വന്നിട്ട് വര്ഷം കുറെ ആയതല്ലേ.. അവിടെ ഉള്ള പെൺകുട്ടികൾ എന്നൊക്കെ പറഞ്ഞാൽ എടി…

എന്ന് ഹസ്ബൻഡ് വിളിച്ചാൽ എന്താടാ… എന്ന് ചോദിക്കുന്ന ടൈപ്പ് ആണ്… ആദിത്യൻ ഓരോ കാര്യങ്ങളും പറയുകയാണ്… “നീ എന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്.. നിങ്ങൾക്കിടയിൽ എന്തേലും പ്രോബ്ലം ഉണ്ടോ.. “നിരഞ്ജൻ ചോദിച്ചു.. ഏ”യ്.. നെവർ മാൻ.. ഞങ്ങൾ രണ്ടുപേരും അഡ്ജസ്റ്റ് ചെയ്തു പോകും… ബട്ട് വഴക്കൊക്കെ ഇടാറുണ്ട് കെട്ടോ.. ദാറ്റ്സ് നാച്ചുറൽ… എന്നാലും ദിയ അങ്ങനെ ഒരു പ്രോബ്ളവും ഇല്ലടാ.. “ആദി പറഞ്ഞു.. പിന്നെന്താ നീ അമേരിക്കയിൽ വളർന്ന പെൺകുട്ടിയെ വിവാഹം കഴിച്ചാൽ ശരിയാകില്ല എന്ന് പറഞ്ഞത് … നിരഞ്ജൻ അവന്റെ മുഖത്തേക്ക് നോക്കി “ഓഹ് എന്ത് പറയാനാടാ.. അതൊക്കെ അങ്ങനെ തന്നെ പോകട്ടെ.. “ആദി വിഷയം മാറ്റാൻ ശ്രമിച്ചു.

. “നീ കാര്യം പറ ആദി.. എന്തോ നിന്റെ മനസിനെ അലട്ടുന്നുണ്ട്.. നീ എന്നോട് ഷെയർ ചെയ്യാത്ത എന്ത് കാര്യമാണ് നിനക്കുള്ളത്.”.. നിരഞ്ജൻ അവന്റെ അടുത്തേക്ക് ചെന്നു.. “സച്ചു നീ ഇത് ഇപ്പോൾ ആരോടും പറയണ്ട കെട്ടോ.. നമ്മൾ രണ്ടാളും അറിഞ്ഞാൽ മതി.. ‘അമ്മ അറിഞ്ഞാൽ പിന്നെ പ്രോബ്ലം ഉണ്ടാക്കും.”. ആദി പതിയെ അവനോട് പറഞ്ഞു… നിരഞ്ജൻ ആകാംക്ഷയോടെ അവന്റെ മുഖത്തേക് നോക്കി.. “സച്ചു ദിയക്ക് ഒരിക്കലും ഒരു അമ്മയാകാൻ സാധിക്കില്ല… പല പല ഡോക്ടർസനെ കണ്ടു നോക്കി.. ഒരുപാട് ചികിത്സ നടത്തി.. ബട്ട് എല്ലാവരും പറയുന്നത് അവൾക്ക് ഒരു അമ്മയാകാൻ ഉള്ള കഴിവില്ലെന്നാണ്…

അവൾ ചെറുപ്പം മുതലേ ന്യൂഡിൽസും ഫ്രൈഡ്‌റൈസും ഒക്കെ അല്ലെ കഴിച്ചു വളർന്നത്.. ഈ ഫാസ്റ്റഫുഡ് ഒക്കെ കഴിക്കുന്നത് പെൺകുട്ടികൾക്ക് ഒരുപാട് ദോഷം ചെയ്യും…. പിസിഒഡി യും ഓവേറീയൻ സിസ്റ്റും എല്ലാം അവൾക്ക് ഉണ്ട്…അവളുടെ ലൈഫ് സ്റ്റൈൽ കൊണ്ട് ആണ് സംഭവിച്ചത്..എല്ലാവര്ക്കും ഇല്ല കെട്ടോഡാ, എന്തായാലും ദിയക്ക് അത് ഏറ്റു…. വിവാഹം കഴിഞ്ഞപ്പോൾ അവൾ ആദ്യം എന്നോട് പറഞ്ഞത് ഉടനെ ഒരു കുഞ്ഞു വേണ്ടാ, നമ്മൾക്ക് ലൈഫ് എന്ജോയ് ചെയണം, ആഫ്റ്റർദാറ്റ് ഇതൊക്കെ മതി എന്നാണ്… ഞാനും ഓക്കേ പറഞ്ഞു… ടു ഇയർ കഴിഞ്ഞു ആണ് അമ്മയുടെ ബഹളം കാരണം ഞങ്ങൾ ഇതിനെ കുറിച്ച് ചിന്തിച്ചത്..

അപ്പോളേക്കും വൈകി പോയിരുന്നു.. മെയ്ബി ഞങ്ങൾ ആദ്യം ശ്രമിച്ചായിരുന്നെങ്കിൽ അവൾ പ്രഗ്നൻറ് ആകുമായിരുന്നു എന്ന് ഡോക്ടർ പറഞ്ഞു….. ആദിത്യൻ പറഞ്ഞു നിർത്തി… അവന്റെ ശബ്ദം വിറച്ചു “നീ വിഷമിക്കാതെ എല്ലാം റെഡി ആകും..നമ്മൾക്ക് എന്തെങ്കിലും വഴി നോക്കാം… ഇപ്പോൾ ഇതിനൊക്കെ ഒരുപാട് ട്രീറ്റ്മെന്റ് ഉണ്ട് “നിരഞ്ജൻ അവനെ ആശ്വസിപ്പിച്ചു.. നീ ഇതാരോടും പറയല്ലേ പ്ലീസ്.. ആദി വീണ്ടും പറഞ്ഞു.. നോ നെവർ…ബിലീവ് മി… നിരഞ്ജൻ അവനുമായിട്ട് എഴുനേറ്റു കൊണ്ട് പറഞ്ഞു.. ദിയ വരുന്നുണ്ട് ഇങ്ങോട്ട് കെട്ടോ.. നീ ഇതൊന്നും അറിഞ്ഞ ഭാവം പോലും നടിയ്ക്കരുത്…ആദി പറഞ്ഞു.. ആഹ് ഇവിടെ ഇരുന്നു സൊറ പറയുവാ രണ്ടാളും.

. ദേ സച്ചൂന്റെ ഫോൺ റിങ് ചെയ്തുന്നു രേണു പറയുന്നത് കേട്ടു…. നിരഞ്ജൻ വേഗം മുറിയിലേക്ക് പോയി.. 11മിസ്ഡ് കാൾ.. എല്ലാം ബാലാജി ഹോസ്പിറ്റലിൽ നിന്നാണ്.. അവൻ തിരിച്ചു വിളിച്ചു കൊണ്ട് പുറത്തേക്ക് പോയി… പ്രിയമോൾക്ക് എന്നാൽ കഞ്ഞിയും ചമ്മന്തിയും കൊടുക്കാം അല്ലെ ഏടത്തി.. ഭാമ അരുന്ധതിയോട് ചോദിച്ചു.. അതാ നല്ലത്.. പദ്മിനി അതു ശരിവെച്ചു. പ്രിയ വിശപ്പില്ല എന്ന് പറഞ്ഞു ഒന്നും കഴിക്കാതെ മുറിയിൽ ഇരിക്കുകയാണ്.. അരുന്ധതി നിർബന്ധിച്ചു അവളെ കൂട്ടികൊണ്ടു വന്നു.. രണ്ട്സ്പൂൺ കഞ്ഞി കുടിച്ചിട്ട് അവൾ വീണ്ടും റൂമിലേക്ക് പോയി.. പ്രിയേ ഇയാൾക്ക് സുഖമില്ലാത്ത കൊണ്ടാണ് ഞാൻ ഇങ്ങോട്ട് കയറി വരാഞ്ഞത് കെട്ടോ..

നാളെ കാണാം എന്നും പറഞ്ഞു ദിയ അവളുടെ മുറിയിൽ വന്നിട്ട് പുറത്തേക്ക് പോയി…. ദിയ ഒരു പാവം കുട്ടിയാണെന്ന് പ്രിയ ഓർത്തു.. നിരഞ്ജൻ പുതപ്പിച്ച ബെഡ്ഷീറ് എടുത്തു അവൾ മടക്കി വെച്ചു.. അത് അവന്റെ ബെഡ്ഷീറ് ആയിരുന്നു, തന്നെ അതെടുത്താണല്ലോ ഏട്ടൻ പുതപ്പിച്ചതെന്നു അവൾ ഓർത്തു.. പെട്ടന്ന് നിരഞ്ജൻ ഫോണുമായിട്ട് അകത്തേക്ക് വന്നു… ഫോൺ മേശയിൽ വച്ചിട്ട് അവൻ അവളുടെ അടുത്തേക്ക് വന്നു.. പനി എങ്ങനെ ഉണ്ട് ഇപ്പോൾ…മെഡിസിൻ മേടിക്കാൻ പോകാം ന്നു പറഞ്ഞിട്ട് ഇയാൾ എന്താ വരാഞ്ഞത്.. അവൻ ചോദിച്ചു.. ഇപ്പോൾ കുറവുണ്ട് ഏട്ടാ.. അതാണ് ഞാൻ പോകണ്ടാന്നു പറഞ്ഞത്..

അവൾ നിരഞ്ജനോട് മറുപടി പറഞ്ഞു.. വല്യേട്ട ഫുഡ് കഴിക്കാൻ വരുന്നില്ലേ എന്ന് പറഞ്ഞു കൊണ്ട് രേണു അകത്തേക്ക് വന്നു.. ഇയാൾ കഴിച്ചോ.. നിരഞ്ജൻ പ്രിയയോട് ചോദിച്ചു.. ആദ്യമായിട്ടാണ് തന്നോട് കഴിച്ചോ എന്നൊരു വാക്ക് ഏട്ടൻ ചോദിക്കുന്നതെന്നു ഓർത്തപ്പോൾ അവൾക്ക് ഒരുപാട് സന്തോഷം തോന്നി.. ഏടത്തി കഞ്ഞിയും ചമ്മന്തിയും കഴിച്ചതാ.. ഏട്ടൻ പോയിട്ട് വരൂ എന്നും പറഞ്ഞു രേണു അവനെ ഉന്തി തള്ളി മുറിയിൽ നിന്ന് പുറത്തിറക്കി.. എന്നിട്ടവൾ പ്രിയയുടെ അരികത്തായി വന്നിരുന്നു.. പനി ഒക്കെ കുറഞ്ഞോ ഏടത്തി… ഏടത്തിക്കൊരു പനി വന്നപ്പോൾ എന്തൊരു എന്തൊരു ബഹളം ആയിരുന്നു അമ്മയും, vവല്യമ്മയും ഒക്കെ കൂടി ഇവിടെ..

ഞാൻ കഴിഞ്ഞ വെക്കേഷന് ഡ്രൈവിംഗ് പഠിക്കാൻ പോയി കെട്ടോ, എന്നിട്ട് സ്കൂട്ടിയിൽ നിന്ന് മറിഞ്ഞു വീണിട്ട് ഇവർക്ക് ആർക്കും ഒരു കൂസലും ഇല്ലായിരുന്നു പോലും… പ്രിയ അവളുടെ സംസാരം കേട്ടിരിക്കുകയാണ് പെട്ടന്ന് തന്നെ രേണു പോയി വാതിൽ ചാരിയിട്ടിട് അവളുടെ അടുത്ത് വന്നിരുന്നു.. പ്രിയേടത്തി ഞാൻ ഒരു കാര്യം ചോദിച്ചാൽ ചെയ്തു തരുമോ..രേണു പ്രിയയെ നോക്കി. ഏടത്തിയുടെ മുടിയിൽ എന്ത് എണ്ണയാ തേയ്ക്കുന്നത്… നല്ല മുടിയാണല്ലോ.. കാച്ചെണ്ണ ആണെങ്കിൽ എനിക്ക് കൂടി പറഞ്ഞു തരുമോ.. അവൾ ചോദിച്ചപ്പോൾ പ്രിയ ചിരിച്ചു പോയി ഇതാണോ കാര്യം.. നാളെ ഞാൻ എണ്ണ മുറുക്കി തരാം കെട്ടോ.. മുടി വളരാൻ ഉള്ള സൂത്രം ഞാൻ പിന്നെ പറഞ്ഞു തരാം..

ആരോടും പറയണ്ട എന്നും പറഞ്ഞു പ്രിയ അവളെ കണ്ണിറുക്കി കാണിച്ചു… ഏടത്തിയുടെ മുഖത്തു ഒരു പുള്ളിയോ പാണ്ടോ ഒന്നും ഇല്ലാലോ… എന്തേലും തേയ്ക്കുന്നുണ്ടോ, എന്തൊരു ഭംഗി ആണെന്നോ എന്റെ ഏടത്തിയേ കാണാന്…നാച്ചുറൽ ടിപ്സ് എന്തെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തായോ…രേണു അടുത്ത ചോദ്യം ചോദിച്ചത് കേട്ടുകൊണ്ടാണ് നിരഞ്ജൻ അകത്തേക്ക് വന്നത്…. ഏടത്തി എന്താ തേയ്ക്കുന്നതെന്നു നിന്നോട് ഞാൻ പിന്നെ പറഞ്ഞു തരാം..ഇപ്പോൾ എന്റെ മോള് ചെല്ല് കേട്ടോ…നിരഞ്ജൻ അവളുടെ ചെവിയിൽ നോവിക്കാതെ ഒരു കിഴുക്ക് കൊടുത്തു..…. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…