Wednesday, January 22, 2025
Novel

വേളി: ഭാഗം 11

രചന: നിവേദ്യ ഉല്ലാസ്‌

അപ്പോളും പ്രിയ ആണെങ്കിൽ അവിടെ കിടന്നിരുന്ന ഒരു മേശയിൽ പിടിച്ചു കൊണ്ട് അങ്ങനെ നിൽപ്പുണ്ട്. നീ എന്തിനാ എപ്പോളും റൂമിൽ തന്നെ നിക്കുന്നത്.. താഴേക്ക് ചെല്ലാൻ വയ്യേ നിനക്കു… അവിടെ എല്ലാവരും ഇല്ലേ,അവൻ ചോദിച്ചു.. അമ്പലത്തിൽ പോകണമെന്ന് ‘അമ്മ പറഞ്ഞു.. അത് പറയാൻ വന്നതാ ഞാൻ..ആ സമയത്ത് ആണ് ഫോൺ റിങ് ചെയ്തത്… ഏട്ടൻ ഉറക്കം ആകും എന്ന് കരുതി,അത്കൊണ്ട് ആണ് എടുത്തു നോക്കിയേ, സോറി അവന്റെ മറുപടി കാക്കാതെ .ഇതും പറഞ്ഞു കൊണ്ട് അവൾ പെട്ടന്ന് തന്നെ പുറത്തേക്ക് ഇറങ്ങി പോയിരുന്ന് …

കുറച്ചു കഴിഞ്ഞപ്പോൾ പ്രിയ വീണ്ടും റൂമിലേക്ക് വന്നു..മുൻപത്തെ കാൾ പേടിയോടെ,നിരഞ്ജൻ ലാപ്ടോപ്പിൽ എന്തോ നോക്കുകയായിരുന്നു… ഹോ.. ശല്യം…ഇയാൾക്ക് എന്താ വേണ്ടത് പിറു പിറുത്തു കൊണ്ട് അവൻ പ്രിയയെ നോക്കി. “ഏട്ടാ ‘അമ്മ വിളിക്കുന്നുണ്ട് ഏട്ടനെ..ഒന്ന് താഴേക്ക് ഇറങ്ങി വരാൻ, എന്തോ അത്യാവശ്യം ആണെന്ന് “. അവൾ പറഞ്ഞപ്പോൾ നിരഞ്ജൻ വേഗം തന്നെ മുറിയിൽ നിന്ന് പോയി.. ഏട്ടാ എന്നുള്ള അവളുടെ വിളി കേൾക്കാൻ വല്ലാത്ത ഒരു സുഖമാണല്ലോന്ന് അവൻ ഓർത്തു കൊണ്ട് അമ്മയുടെ അടുത്തേക്ക് ചെന്നത്.

അവൻ പോയ തക്കത്തിന് പ്രിയ വേഗം അലമാര തുറന്നു. എന്നിട്ട് അതിൽ നന്നും ഒരു ഓറഞ്ച് നിറത്തിന്റെ കര ഉള്ള സെറ്റും മുണ്ടും എടുത്തു, ബ്ലോസും പാവാടയും ഒക്കെ അതിന്റെ ഒപ്പം ഉണ്ടായിരുന്നു. എല്ലാം എടുത്തു കൊണ്ട് അവൾ ഡ്രസിങ് റൂമിലേക്ക് പാഞ്ഞു.. വേഗത്തിൽ തന്നെ ഞൊറി എടുത്തു കൊണ്ട് വൃത്തി ആയിട്ട് അത് ഉടുത്തു… “ഏടത്തി റെഡി ആയോ ” “ഉവ്വ്… ഇപ്പൊ വരാം ട്ടോ, ഒരഞ്ചു മിനിട്ടൂടെ ” .. ദേവിക വിളിച്ചപ്പോൾ അവൾ പുറത്തേക്ക് വന്നു..

ഏട്ടന്റെ ഭാഗ്യം ആണ് ഏടത്തി എന്ന് അവൾ ഓർത്തു.. എന്ത് മിടുക്കിയാണ് കാണാൻ…ഒരു പനി നീർ പൂവ് പോലെ മനോഹരി,വിടർന്ന കണ്ണുകൾ കാണാൻ എന്തൊരു അഴക് ആണ്….. ചന്ദനത്തിന്റെ നിറം ആണ് ഏട്ടത്തിക്ക്.. മുഖത്ത് ഒരു പാട് പോലും ഇല്ല….കവിളൊക്കെ ചുവന്ന തുടുത്തു ആണ് എപ്പോളും . വെണ്ണക്കൽ ശില്പം ആണ് ഏട്ടത്തി….. ഈ വേഷം ആണെങ്കിൽ ഏടത്തി യുടെ സൗന്ദര്യം എടുത്തു അറിയിക്കുകയാണ്. അവൾ നോക്കി നിന്നപ്പോൾ പ്രിയയ്ക്ക് അല്പം ജാള്യത പോലെ തോന്നി.

“എന്താണ് കുട്ടി ഇങ്ങനെ നോക്കുന്നത്… ” “ഹേയ്…. ഒന്നുമില്ല… ന്റെ ഏട്ടത്തിയെ കാണാൻ എന്ത് സൗന്ദര്യം ആണ് എന്ന് ഓർത്തു പോയത് ആണ്… ” “അയ്യടാ…ന്നേ കളിയാക്കുകയാണോ…” “യ്യോ.. സത്യം ആയിട്ടും അല്ലന്നേ… സുന്ദരിയാ ശരിക്കും ” “. ഈ ദേവിക കുട്ടിയും അത്ര മോശം ഒന്നും അല്ല കെട്ടോ…സുന്ദരി തന്നെയാണ് “എന്ന് പറഞ്ഞു കൊണ്ട് അവൾ ദേവികയുടെ കവിളിൽ പിടിച്ചു “ഏട്ടത്തി മോഡേൺ ഡ്രസ്സ്‌ ഒന്നും ഇടത്തില്ലെ…. ” “ഹേയ് ഇല്ല…. എനിക്ക് അതു ഒന്നും ഇഷ്ട്ടം ഇല്ല….. മറ്റുള്ള കുട്ടികൾ ഇടുന്നത് കാണാൻ ഒക്കെ ഇഷ്ട്ടം ആണ്….

“നിങ്ങൾ ഹണി മൂണിന് പാരിസിൽ പോകുമ്പോൾ ഏട്ടത്തി അടിപൊളി ഡ്രസ്സ്‌ ഇടണം കെട്ടോ..ത്രീ ഫോർത്തും, സ്ലീവ് ലെസും ഒക്കെ ആവും കംഫര്ട്ട് ആകുന്നത് .. ” ദേവു അങ്ങനെ പറഞ്ഞപ്പോൾ പ്രിയ വാ പൊളിച്ചു നിന്നു പോയി.. ദേവു ആണെങ്കിൽ അത് ഒന്നു സങ്കൽപ്പിച്ചു നോക്കി…. ഏട്ടന്റെ കൈ പിടിച്ചു നിൽക്കുന്ന ഏട്ടത്തി…അടിപൊളി ഒരു ഷോർട് ടോപ്പും ജീനും ഒക്കെ ഇട്ട്,സൂപ്പർ ആണ് എന്ന് അവൾ ഓർത്തു. “ദേവു….. വരുന്നില്ലേ… ആ കുട്ടി റെഡി ആയോ “… താഴെ നിന്ന് ആരോ വിളിച്ചു.. “ഏടത്തി വരൂ…നേരം കളയാതെ അമ്പലത്തിൽ പോയിട്ട് തൊഴുതു പ്രാർത്ഥിക്ക് ട്ടോ ”

അവൾ വിളിച്ചപ്പോൾ പ്രിയയും കൂടെ പോയി.. പ്രിയ ഇറങ്ങി വന്നപ്പോൾ അരുന്ധതി യും ഭാമ യും ഒക്കെ നോക്കിയ പടി നിന്നു പോയി.. പോയിട്ട് വാ മോളെ,, അവളുടെ നെറുകയിൽ മുത്തം നൽകിക്കൊണ്ട്, അവളെ ചേർത്ത് പിടിച്ചു അരുന്ധതി പറഞ്ഞു. ഹ്മ്മ് . അവളൊന്നു പുഞ്ചിരി തൂകി. ദേവികയാണ് പ്രിയയ്ക്ക് മുൻപിലെ ഡോർ തുറന്നു കൊടുത്തത്… അങ്ങനെ രണ്ടുപേരും കൂടി കൃഷ്ണൻകോവിലിൽ പോയി… പോയ വഴിക്കൊന്നും രണ്ടുപേരും പരസ്പരം ഒരു വാക്ക് പോലും സംസാരിച്ചില്ല…

പ്രിയക്ക് സങ്കടം തോന്നി എങ്കിലും അവൾ എല്ലാം ഉള്ളിൽ ഒതുക്കി ഇരുന്നു. പുറത്തെ കാഴ്ചകൾ ഒക്കെ നോക്കി കൊണ്ട്. അമ്പലത്തിൽ പോയി രണ്ടുപേരും തൊഴുതു… അത്യാവശ്യം ആൾത്തിരക്കുള്ള വലിയ ഒരു അമ്പലം ആയിരുന്നു അത്.. കൃഷ്ണപ്രിയയെ എല്ലാവരും ശ്രദ്ധിക്കുന്നത് നിരഞ്ജൻ കണ്ടു… ഒരു നോക്ക് കണ്ടവർ വീണ്ടും വീണ്ടും അവളെ മുഖം ഉയർത്തി നോക്കുകയാണ്.. ചിലരൊക്കെ തങ്ങളെ നോക്കി അടക്കം പരയുന്നുണ്ട്ൻ. അവന്റെ മനസ്സിൽ അപ്പോൾ സന്തോഷം തോന്നിയിരുന്നു….

ഏതൊരു പുരുഷനും അഭിമാനം തോന്നുന്ന നിമിഷം ആയിരുന്നത്.. കാരണം അവനും അറിയാം കൃഷ്ണപ്രിയ ഏറെ സുന്ദരിയാണെന്ന്… പക്ഷെ…………. തിരുമേനി തീർത്ഥവും പ്രസാദവും നൽകി….മോളേ ഇതു നിരഞ്ജന് തൊടുവിയ്ക്കൂ….. തിരുമേനി പറഞ്ഞതും അവളുടെ ഉള്ളൊന്നു കിടുങ്ങി. എന്നിട്ട് രണ്ടു കല്പിച്ചു കൊണ്ട് അവൾ നിരഞ്ജന്റെ അനുവാദം പോലും കൂടാതെ അവന്റെ നെറ്റിയിൽ ചന്ദനം തൊട്ടു കൊടുത്തു… പക്ഷെ ആ കൈകൾ വിറകൊണ്ടിരുന്നു അപ്പോൾ.

അത് നിരഞ്ജനു മനസിലാകുകയും ചെയ്ത്. അവന്റെ നാസികയിൽ നിന്ന് ചുടുനിശ്വാസം അവളുടെ കൈ വെള്ളയിൽ തട്ടിയതും അവൾ ഒരു വേള അവനെ മുഖം ഉയർത്തി നോക്കി.പെട്ടന്ന് ഇല ചീന്തിലെ ഭസ്മം കൂടി അവനെ തൊടുവിച്ചു അവളുടെ കൈക്ക് അപ്പോൾ പനിനീരിന്റെയും ചന്ദനത്തിന്റെയും ത്രസിപ്പിക്കുന്ന സുഗന്ധം ആയിരുന്നു എന്ന് അവനു തോന്നി. നിരഞ്ജൻ തനിക്കും ചന്ദനം തൊടുവിയ്ക്കും എന്ന് പ്രിയ ഓർത്തു എങ്കിലും അതൊന്നും ഉണ്ടായില്ല.

തൊഴുതു കഴിഞ്ഞു രണ്ടുപേരും കൂടി കാറിൽ കയറി വീട്ടിലേക്ക് തിരിച്ചു.. ഏട്ടന് എന്നെ വിവാഹം കഴിക്കുവാൻ അല്പം പോലും താല്പര്യം ഇല്ലായിരുന്നോ എന്ന കൃഷ്ണപ്രിയയുടെ ചോദ്യത്തിന് മുൻപിൽ നിരഞ്ജൻ ഒന്നു പകച്ചു…. എന്നാലും അവൾക്ക് മറുപടി കൊടുത്തേ തീരൂ.. ഇല്ലെങ്കിൽ ഈ പാവത്തിനോട് ചെയ്യുന്ന ക്രൂരത ആവും അത്.. “എന്റെ സമ്മതത്തോടെ അല്ല എല്ലാവരും വന്നു വാക്ക് പറഞ്ഞത്.. ഞാൻ അറിഞ്ഞത് പോലും ഇല്ല ഈ വിവാഹത്തിന്റെ കാര്യം..

ഒക്കെ അമ്മയാണ് തീരുമാനിച്ചത്.. “നിരഞ്ജൻ മറ്റൊന്ന് ആലോചിക്കാതെ മറുപടി കൊടുത്തു… കേട്ടത് വിശ്വസിക്കാൻ ആവാതെ തരിച്ചു ഇരിക്കുകയാണ് പ്രിയ. ഈശ്വരാ… അപ്പോൾ,…. ആ അമ്മ ആയിരുന്നോ എല്ലാം പ്ലാൻ ചെയ്തത്… തന്നെ ഇവർ എല്ലാവരും ചേർന്നു കുരുക്കിൽ ചാടിച്ചോ ന്റ് കൃഷ്‌ണ. അവൾക്ക് മിഴികൾ നിറഞ്ഞു തൂവി. അധരം വിറ കൊണ്ടു, നെഞ്ചകം വിങ്ങി പൊട്ടി പോകും പോലെ തോന്നി. ഇത്ര കാലവും താൻ അനുഭവിച്ച വേദന യെക്കാൾ പതിന്മടങ്ങു ആണോ ഇനിയും വീണ്ടും നീ എനിക്ക് വെച്ചു നീട്ടിയത് കണ്ണാ… അവളുടെ ഉള്ളം അലമുറ ഇട്ടു.…..…. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…