Saturday, May 4, 2024
LATEST NEWSTECHNOLOGY

കുറഞ്ഞ മുതൽമുടക്കിൽ ഹരിത ഹൈഡ്രജൻ നിർമ്മാണം നടത്താൻ റിലയൻസ്

Spread the love

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് രാജ്യത്ത് കുറഞ്ഞ ചെലവിൽ ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ്. ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് കുറഞ്ഞ ചിലവിൽ ഹരിത ഹൈഡ്രജൻ നിർമ്മിക്കുന്നതിനുള്ള പുതിയ സാങ്കേതികവിദ്യകൾ പരീക്ഷിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി, സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ വാഗ്ദാനം ചെയ്യുന്ന പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവുകൾക്കായുള്ള ലേലത്തിൽ പങ്കെടുക്കാൻ കമ്പനി തയ്യാറെടുക്കുകയാണെന്ന് റിലയൻസ് ന്യൂ എനർജി പ്രസിഡന്റ് കപിൽ മഹേശ്വരി പറഞ്ഞു.

Thank you for reading this post, don't forget to subscribe!

നരേന്ദ്ര മോദി സർക്കാർ ഫെബ്രുവരിയിൽ ഹരിത ഹൈഡ്രജൻ നയത്തിന്റെ ആദ്യ ഘട്ടം പുറത്തിറക്കിയിരുന്നു. ഹരിത ഹൈഡ്രജൻ പദ്ധതികൾ സ്ഥാപിക്കാൻ കമ്പനികളെ പ്രോത്സാഹിപ്പിച്ച പദ്ധതികളായിരുന്നു ഇവയെല്ലാം. അംബാനിയും അദാനിയും 140 ബില്യൺ ഡോളറിലധികം ഹരിത ഇന്ധനങ്ങളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. വരും വർഷങ്ങളിൽ എണ്ണ ഉൽപാദനവും കൽക്കരി ഉൽപാദനവും ഗണ്യമായി കുറയും. ഇത് സംഭവിക്കുമ്പോൾ, ഹരിത ഇന്ധനങ്ങളുടെ ഉൽപാദനത്തിലും കയറ്റുമതിയിലും ഇന്ത്യയെ ആഗോള വിപണിയിൽ മുന്നിരയിൽ നിർത്താനുള്ള സർക്കാരിന്റെ അഭിലാഷത്തെ രണ്ട് വ്യവസായികളും പിന്തുണയ്ക്കുന്നുവെന്ന് പറയാം. 

ഈ ദശകത്തിന്റെ അവസാനത്തോടെ കിലോഗ്രാമിന് ഒരു ഡോളർ എന്ന നിരക്കിൽ ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യം റിലയൻസ് പിന്തുടരുമെന്ന് അംബാനി കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. അക്കാലത്ത്, ഇന്ത്യയിൽ ഇന്ധനം ഉൽപാദിപ്പിക്കുന്നതിനുള്ള ചെലവ് കിലോയ്ക്ക് 2.22 ഡോളറിനും 4.62 ഡോളറിനും ഇടയിലായിരുന്നു.