Tuesday, December 3, 2024
Novel

വരാഹി: ഭാഗം 2

നോവൽ
ഴുത്തുകാരി: ശിവന്യ

ആ പേര് താനെവിടെയോ കേട്ടിട്ടുണ്ടോ…. അന്ന മനസ്സിലോർത്തു…..

ഇല്ല… തന്റെ സുഹൃത്തുക്കൾക്കോ പരിചയത്തിലുള്ളവർക്കോ ഒന്നും ആ പേര് ഇല്ല…..

പിന്നെ ആ പേരെന്താ തന്റെ മനസ്സിൽ പതിഞ്ഞു പോയത്….

അവൾ ഉടനെ ഇന്റർ കോമിലൂടെ നഴ്സിംഗ് റൂമിലേക്ക് വിളിച്ചു…

” സിസ്റ്റർ ഒന്ന് വരൂ “….

അന്നയുടെ നിർദ്ദേശം അനുസരിച്ച് സിസ്റ്റർ ഇവാന ആയിരുന്നു അങ്ങോട്ടെത്തിയത്…

” മാഡം”….

അന്ന തല ഉയർത്തി നോക്കി….

“ഓ യെസ്…. സിസ്റ്റർ ഇവാന…. എനിക്ക് പേഷ്യന്റ് നമ്പർ ടെൻ വരാഹി ദേവാശിഷിന്റെ കേസ് ഹിസ്റ്ററി വേണം…. ”

” ഒകെ മാഡം… ”

ഇവാന പോയി കഴിഞ്ഞിട്ടും അന്ന ആ പേര് തന്നെ ഓർത്തിരുന്നു….. ” വരാഹി “…..

**************************

രണ്ട് വർഷമായിരിക്കുന്നു വരാഹി ആരാമത്തിൽ എത്തിയിട്ട്….

മെന്റൽ ഇൽനെസ്സിന്റെ നാലാം സ്‌റ്റേജിലാണ് അവൾ അവിടെ അഡ്മിറ്റ് ചെയ്യപ്പെടുന്നത്..

ഡിപ്രഷന്റെ എക്സ്ട്രീം ലെവൽ….. സ്വയം മുറിവേൽപ്പിക്കയും അക്രമാസക്തയും ആകുന്ന സാഹചര്യം ആയിരുന്നു അന്ന്…..
ആത്മഹത്യ ചെയ്യാൻ പല തവണ ശ്രമിച്ചിരിക്കുന്നു…..
എന്നാൽ കൃത്യമായ ട്രീറ്റ്മെന്റിലൂടെ ആ അവസ്ഥയിൽ നിന്നും മുക്തമായെന്ന് ട്രീറ്റ്മെന്റ് ഹിസ്റ്ററി പറയുന്നുണ്ടെങ്കിലും ഇന്നും പുറമെ ആരെയും കാണാനോ സംസാരിക്കാനോ റൂമിൽ നിന്ന് വെളിയിലിറങ്ങാനോ അവൾ ഇഷ്ടപ്പെടുന്നില്ല….

അവൾക്കായി അനുവദിച്ച സെല്ലിൽ നിന്നും അവൾ പുറത്തിറങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു…..

പേർസണൽ ഡീറ്റയിൽസ് ഒന്നും തന്നെ കേസ് ഹിസ്റ്ററ്റിയിൽ ഉണ്ടായിരുന്നില്ല….

അവൾ വീണ്ടും ഇവാനയെ വിളിച്ചു…

” വരാഹിയുടെ പേർസണൽ ഡീറ്റയിൽസ് ഒന്നും തന്നെയില്ലല്ലോ സിസ്റ്റർ….”

” മാഡം പേഷ്യന്റ്സിന്റെ പേർസണൽ ഡീറ്റയിൽസൊക്കെ കോൺഫിഡൻഷ്യലായത് കൊണ്ട് കേസ് ഹിസ്റ്ററിയിൽ സൂക്ഷിക്കാറില്ല… ”

” ഓക്കെ…. ഡോക്ടർ അരുൺ കാബിനിലുണ്ടോ..” ?

“യെസ് മാഡം… ”

“ഞാനൊന്ന് കാണട്ടെ…. ”

അന്ന എണീറ്റു.

*********************

” മെ ഐ കമിൻ…. ”

“യെസ്…”

അവൾ അകത്തേക്ക് കയറി….

“അന്ന…. വരൂ”

അരുൺ ചിരിയോടെ അന്നയെ സ്വാഗതം ചെയ്തു..

ഇരുണ്ട നിറമാണെങ്കിലും കാണാൻ സുമുഖനായൊരു ചെറുപ്പക്കാരനായിരുന്നു അരുൺ മാത്യു..

” പറയൂ അന്ന നമ്മുടെ ഹോസ്പിറ്റലും ചുറ്റുപാടുമൊക്കെ ഇഷ്ടമായോ….”

അന്ന മറുപടി ഒരു ചിരിയിൽ ഒതുക്കി….

“പേഷ്യന്റ്സിനെയൊക്കെ കണ്ടോ?”

“ഇല്ല….. ഇന്ന് ജസ്റ്റ് ജോയിൻ ചെയ്തുന്നേയുള്ളൂ…. എല്ലാവരുടെയും കേസ് ഹിസ്റ്ററി വിശദമായി പഠിക്കണം…. ആ… പിന്നെ അരുൺ…; അങ്ങനെ വിളിക്കാലോ?”

“യെസ് ഒഫ്കോഴ്സ്….”

അരുൺ ചിരിയോടെ തലയാട്ടി…

” അരുൺ ഇവിടെ എത്ര വർഷായി… ” ?

“മോർ ദാൻ ത്രീ ഇയേർസ് “….

” ഒക്കെ….. എങ്കിൽ എനിക്ക് വരാഹിയുടെ ബയോഗ്രഫി അറിയണം….. ”

” വരാഹി ” ?

അരുണിന്റെ നെറ്റി ചുളിഞ്ഞു…

“യെസ്…. വരാഹി ദേവാശിഷ് “…

” ബട്ട് വൈ വരാഹി.. ഡോണ്ട് മിസ്സ്അണ്ടർസ്റ്റാന്റ്… വരാഹിയെ കുറിച്ച് മാത്രം അന്വേഷിച്ചത് കൊണ്ട് ചോദിച്ചതാ…. ”

അരുണിന്റെ മുഖത്തെ സംശയം കണ്ട് അന്ന മനോഹരമായി പുഞ്ചിരിച്ചു….

“ഐ ഡോണ്ട് നോ വൈ… നമ്മൾ സൈക്യാട്രിസ്റ്റുകൾക്ക് ഇങ്ങനൊന്നും തോന്നാൻ പാടില്ലാത്തതാണ്…. എന്തോ ആ പേരിനോടൊരു മുജ്ജന്മബന്ധം പോലെ…..”

ആ മറുപടി അരുണിലും ചിരി പടർത്തി….
പിന്നെ പതിയെ അവന്റെ മുഖത്ത് ഗൗരവം നിറഞ്ഞു…

” വരാഹിയെ ഇവിടെ കൊണ്ടുവന്നത് അവളുടെ ഭർത്താവാണ്… ദേവാശിഷ്….. ”

“ഈസ് ഷി മാരീഡ്…. ബട്ട് ഷി ഈസ് ഓൺലി ട്വന്റി വൺ നൗ… ”

” ഇൻ നൈന്റീൻ ഷി ഗോട്ട് മാരീഡ്….
ആന്റ് ദാറ്റ് ടൈം ഷി വാസ് എ മെഡിക്കൽ സ്റ്റുഡന്റ് ഓൾസോ….. ”

” ഓഹ് ഗോഡ്…. ദെൻ വാട്ട് ഹാപ്പെൻഡ് ടു ഹേർ….”

അന്ന ആകാംക്ഷയോടെ അരുണിനെ ഉറ്റുനോക്കി…

പെട്ടെന്ന് റൂമിന്റെ വാതിൽ തള്ളി തുറന്ന് ഇവാന അങ്ങോട്ടേക്കോടി വന്നു….
അവൾ വല്ലാതെ പേടിച്ചിരുന്നു…

“എന്താ… എന്തു പറ്റി “…..

“സർ അവിടെ… അവിടെ കിഷോർ വല്ലാതെ വയലന്റായിരിക്കുന്നു….. ”

അരുണിന്റെ മുഖം വലിഞ്ഞു മുറുകി….

“കമോൺ ”

അവൻ അന്നയെ ശ്രദ്ധിക്കാതെ ഇറങ്ങി ഓടി….പിന്നാലെ ഇവാനയും….

************************

ഏറെ സമയത്തെ പരിശ്രമം കൊണ്ടാണ് കിഷോറിനെ പിടിച്ച് നിർത്താൻ അരുണിനും സംഘത്തിനും സാധിച്ചത്…

മുപ്പത്തഞ്ച് വയസ്സുള്ള ഒരു സാധാരണ ചെറുപ്പക്കാരനായിരുന്നു കിഷോർ…. വിവാഹം കഴിഞ്ഞ് സന്തോഷത്തോടെ ജീവിക്കുന്നതിനിടയിലാണ് ഭാര്യ കിഷോറിന്റെ തന്നെ ഒരു കൂട്ടുകാരന്റെ കൂടെ ഒളിച്ചോടുന്നത്…. ആ സംഭവം അവനെ മാനസ്സികമായി തളർത്തി…..

മനസ്സിന്റെ സമനില നഷ്ടപ്പെട്ട അവനെ വിട്ടുകാർ കൂടി കയ്യൊഴിഞ്ഞപ്പോൾ നാട്ടുകാർ ആരൊക്കെയോ ചേർന്ന് ആരാമത്തിൽ എത്തിച്ചു….

ആരാമത്തിലെ ചുറ്റുപാടും ചികിത്സയും കിഷോറിനെ സുഖപ്പെടുത്തുന്നുണ്ടെങ്കിലും ഇടയ്ക്കിടെ അവൻ വല്ലാതെ വയലന്റാകും….. അന്നേരം അവന് വല്ലാത്തൊരു ശക്തിയാണ്….. ആര് പിടിച്ചാലും അടങ്ങില്ല….. ഷോക്ക് ട്രീറ്റ്മെന്റ് മാത്രമാണ് പിന്നീടുള്ള പ്രതിവിധി….

ഇന്നും അത് പോലെ തന്നെ ഏറെ സമയത്തെ പരിശ്രമം കൊണ്ടാണ് കിഷോറിനെ പിടിച്ച് നിർത്താൻ അരുണിനും സംഘത്തിനും സാധിച്ചത്… ഒക്കെ കഴിഞ്ഞപ്പോഴേക്കും അരുൺ ആകെ ക്ഷീണിച്ചിരുന്നു…..

അന്ന അവിടെയുണ്ടാകുമല്ലോ എന്ന സമാധാനത്തിൽ അവൻ കോട്ടേർസിലേക്ക് മടങ്ങി…..

“ഡോക്ടർ അരുണിന്റെ ഫാമിലി… “?

സെബാൻ അച്ചനോടായിരുന്നു അന്നയുടെ ചോദ്യം…

” അരുൺ ഒരു ഡിവോർസി ആണ്….. വേദനിപ്പിക്കുന്ന ഓർമ്മകളിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് അവനിവിടെ ജോയിൻ ചെയ്തത്… ”

” എല്ലാവരും അവരുടേതായ ലോകത്ത് എന്തെങ്കിലുമൊക്കെ സങ്കടങ്ങൾ അനുഭവിക്കുന്നവരായിരിക്കും അല്ലേ ഫാദർ… ”

അന്നയുടെ ചോദ്യത്തിന് ഫാദർ മറുപടി പറഞ്ഞില്ല…. അദ്ദേഹം മറ്റെന്തോ ആലോചനയിലായിരുന്നു…

” സിസ്റ്റർ എനിക്ക് വരാഹിയെ ഒന്ന് കാണണം”

അപ്പോൾ അങ്ങോട്ടേക്ക് വന്ന ഇവാനയോട് അന്ന ആവശ്യപ്പെട്ടു…..

” വേണ്ട…. ”

പെട്ടെന്നായിരുന്നു ഫാദർ അത് പറഞ്ഞത്…

അന്ന ഒന്നു ഞെട്ടി…. അവളുടെ മുഖത്ത് ഒരായിരം ചോദ്യങ്ങൾ വന്നു നിറഞ്ഞു…

” വരാഹിക്ക് അന്നയുടെ ഈ നിറം ഇഷ്ടപ്പെടില്ല…”

” നിറമോ ”

“അതെ…. അന്നയുടെ വസ്ത്രത്തിന്റെ നിറം”

” ഇതിനെന്താ കുഴപ്പം ”….

അന്ന മഞ്ഞ നിറത്തിലുള്ള തന്റെ സാരി പിടിച്ച് നോക്കി…

” വരാഹിക്ക് വെള്ളയാണിഷ്ടം… തൂവെള്ള… വേറേത് നിറം കണ്ടാലും അവൾ ടെൻഷൻ ആകും”…

” ഒകെ…. എങ്കിൽ നാളെ കാണാം…”

അന്ന പുഞ്ചിരിച്ചു…

**********************

രാത്രി സമയം പതിനൊന്നാകാറായിരുന്നു…..

” കിടക്കാറായില്ലേ ഇച്ചായാ…. ”

ക്ലിനിക്കൽ പ്രാക്ടീസിനെ കുറിച്ചുള്ള ഒരു മെഡിക്കൽ ജേർണലും വായിച്ചിരിക്കുവായിരുന്നു അലക്സ്….

” ഉം…. വരാം അമ്മച്ചി കിടന്നോ”…???

“നേരത്തേ കിടന്നു….. ”

അവൻ ബുക്ക് എടുത്ത് വെച്ച് ഫ്രഷായി വന്ന് അവൾക്കരികിൽ കിടന്നു….

ഇളം പിങ്ക് നിറത്തിലുള്ള, ശരീരത്തിന്റെ അഴകളവുകൾ എടുത്ത് കാണിക്കുന്ന നിശാവസ്ത്രത്തിൽ അന്ന അതീവസുന്ദരി ആയിരുന്നു…

അവൾ അവന്റെ നെഞ്ചിൽ തല വെച്ച് കിടന്നു….
അവളുടെ അഴിച്ചിട്ട വാർമുടിയിൽ നിന്നും മുല്ലപ്പൂവിന്റെ വാസന അവനറിഞ്ഞു…..

ആ കാർക്കൂന്തലൂടെ അവന്റെ കൈകൾ സഞ്ചരിച്ചു..
പതിയെ അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലമർന്നു….
അവൾ അവനിൽ കൂടുതൽ ഇഴുകി ചേർന്നു…. പിന്നെ ഒരു മുല്ലവള്ളിയായ് അവനിൽ പടർന്ന് കയറി….

ദൂരെ എവിടെയോ പാതിരാപ്പുള്ള് കരഞ്ഞു…

” ഹർഷാ…..”

അലറി വിളിച്ച് കൊണ്ട് വരാഹി ഉറക്കത്തിൽ നിന്നും ഞെട്ടി എണീറ്റു..

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

വരാഹി: ഭാഗം 1