Tuesday, December 3, 2024
Novel

തൈരും ബീഫും: ഭാഗം 37

നോവൽ: ഇസ സാം

വൈദവ് ഇടയ്ക്കു ഇടയ്ക്കു എൻ്റെ അരികിൽ വരുമായിരുന്നു….കുഞ്ഞിൻ്റെ ചലനമറിയാൻ…..വയറിൽ കൈ ചേർക്കുമായിരുന്നു…..ഞാൻ ഒരു മോളെയാണ് ആഗ്രഹിച്ചത്…ഞാൻ ഉപേക്ഷിച്ച എൻ്റെ കുഞ്ഞി പെണ്ണിന് പകരമായി…..എന്നാൽ സ്‌കാനിങ്ങിൽ തന്നെ ആൺകുട്ടിയാണ് എന്ന് അറിഞ്ഞിരുന്നു……മനസ്സുകൊണ്ട് ഞാൻ ഒരു കുഞ്ഞിനെ വരവേൽക്കാൻ തയ്യറായി…..ദൈവം എനിക്ക് തന്ന രണ്ടാമത്തെ അവസരം…..ഇതിൽ എങ്കിലും ഞാൻ പൂർണ്ണയാകുമോ……തീയതി നേരത്തെ പറഞ്ഞിരുന്നു……ഞാൻ ക്ഷീണിതയായിരുന്നു…….വൈദവ് എനിക്കായി ഒന്നും വാങ്ങി വരാറില്ലായിരുന്നു…..എനിക്ക് കൊതിയും ഉണ്ടായിരുന്നില്ല………

അവസാനമായി എന്നെ നോക്കി യാത്ര പറഞ്ഞു പോയ അച്ചായൻ്റെ മുഖം ഓർമ്മ വരും……കൊതിയും വിശപ്പും എങ്ങോ ഓടി മറയും….. അവസാന മാസങ്ങളിൽ അപ്പാവും അമ്മാവും എന്നും വിളിച്ചിരുന്നു…ഞാൻ എടുക്കാറില്ല…… “ശ്വേതാ…… നിൻ്റെ അപ്പാവോ അമ്മാവോ ആരെയെങ്കിലും വിളിക്കണമോ…?…ജസ്റ്റ് ഫോർ വൺ ഓർ ടു മന്ത്സ്…….” ഒരിക്കൽ വൈദവ് ചോദിച്ചു…… “വേണ്ടാ….. ഞാൻ ഹാൻഡിൽ ചെയ്തോളാം……” “ഹൗ….? ഉന്നമാതിരി എനിക്ക് എക്സ്പീരിയൻസ് കെടായാത്…….? ഐ ഡോണ്ട് ലൈക് ബേബീസ് ക്രയിങ് ആൻഡ് ആൾ അദർ…….ബ്ലാ ബ്ലാ…… സോ….എൻ്റെ അപ്പാവും അമ്മാവും വരും……”

അത്യധികം പുച്ഛത്തോടും ദേഷ്യത്തോടും പറഞ്ഞു….. എന്നിട്ടു എന്നെ കടന്നു കാറിൻ്റെ താക്കോലും എടുത്തു പുറത്തേയ്ക്കു നടന്നു…… എൻ്റെ സ്വകാര്യതയിലേക്കു മറ്റാരും കടന്നു വരുന്നത് എനിക്കിഷ്ടമല്ല…… അവരോടു ഒന്നും എനിക്ക് നേരെ പെരുമാറാൻ പോലും കഴിയില്ലാ…..പണ്ടത്തെ ആ ഊർജ്ജസ്വലതയും ആത്മവിശ്വാസമുള്ള ശ്വേത അല്ല ഞാൻ ഇപ്പൊ……എനിക്ക് ആരെയും കാണണ്ടാ…. “എന്തിനാ മാമിയും മാമാവും…….ആരും വേണ്ടാ എന്ന് പറഞ്ഞില്ലേ…….. …… ഐ കാന്ട് അക്‌സെപ്റ്റ് എനി ഒൺ….നിന്നെ പോലൊരു കാട്ടാളനാൽ തന്നെ എൻ്റെ ജീവിതം നരകിക്കുന്നതു കാണിക്കാനോ…….പുറമ്പോക്കു..മുട്ടാളാ …..”

ഞാൻ അവൻ്റെ പിന്നാലെ ഒച്ചത്തിൽ വിളിച്ചു ചോദിച്ചു…..അതേ വേഗതയിൽ അടുത്തിരുന്ന ഫ്ലവർ വേസ് എടുത്തു അവൻ എനിക്ക് നേരെ എറിഞ്ഞു……അപ്രതീക്ഷിതമായിരുന്നതിനാൽ ഞാൻ തെന്നി മാറാൻ ശ്രമിച്ചു…….പക്ഷേ കാൽ വഴുതി താഴെ വീഴുകയായിരുന്നു……. “സത്തം പോടാത്………” അവൻ്റെ ഗർജ്ജനം കാതുകളിൽ മുഴങ്ങുന്നു……അതിയായ വേദനയും…കാലിലൂടെ നനഞ്ഞിറങ്ങുന്ന ദ്രാവകവും എന്നെ തളർത്തി…… എൻ്റെ വീഴ്ചയുടെ ആഘാതത്തിൽ എൻ്റെ ഗർഭപാത്രം അടരുന്നത് ഞാനറിഞ്ഞു………..ഞാൻ വൈദവിനെ നോക്കി……അവൻ കയ്യിലെ മൊബൈലും നോക്കി പുറത്തേക്കു നടക്കുന്നു…….

ഞാൻ അറിയാതെ നിലവിളി പുറത്തു വന്നു പോയി….നേർത്ത ശബ്ദം……പക്ഷേ അതവൻ കേട്ടിരുന്നില്ല……ഞാൻ ഇത്രയയും നാൾ കാത്തിരുന്ന മോഹിച്ചിരുന്ന ഈ കുഞ്ഞിനേയും ദൈവം തിരിച്ചു എടുക്കുകയാണോ…..ഒരുപക്ഷേ ഇനി ഒരിക്കലും ഒരവസരം തരാതെ…….ഞാൻ കണ്ണടച്ചു ദൈവത്തോട് യാചിച്ചു……മൗനമായി…… എന്നെ ശിക്ഷിയ്ക്കരുതേ……..എനിക്ക് ചുറ്റും നനവ് പടർത്തുന്ന ചുവപ്പു എന്നെ തളർത്തി കൊണ്ടിരുന്നു…… “ശ്വേതാ……. ഓ….മൈ ഗോഡ്…….” എൻ്റെ കവിളുകളിൽ തുടരെ തുടരെ തട്ടുന്നു വൈദവ്….. “ശ്വേതാ…….” അവന്റെ സാമീപ്യവും അവൻ എന്നെ എടുത്തു കൊണ്ടോടുന്നതും എനിക്കറിയാമായിരുന്നു…….

പക്ഷേ കണ്ണുകൾ അടഞ്ഞു കൊണ്ടിരുന്നു…… ഒരിക്കൽ ഞാൻ ഉപേക്ഷിച്ചു കളഞ്ഞ എൻ്റെ കുഞ്ഞിപ്പെണ്ണിൻ്റെ ശാപം……..പാപ ജന്മം…… എപ്പോഴോ മയക്കം വിട്ടുണരുമ്പോൾ മുന്നിൽ ശൂന്യതയായിരുന്നു……ഒഴിഞ്ഞ വയറിൽ തൊട്ടപ്പോൾ ഒന്ന് പൊട്ടിക്കരയാൻ പോലും കഴിയാതെ ഞാൻ കണ്ണടച്ചു……വെളുത്ത ചുവരുകളും വിരികളും ഉള്ള ഒരു ആശുപത്രി മുറിയിൽ ഞാൻ ഒറ്റയ്ക്ക്……കുറച്ചു നേരം കഴിഞ്ഞപ്പോൾ നേഴ്സ് വന്നു…..ഒപ്പം ഒരു വെള്ള പൊതിക്കെട്ടു പോലെ വെളുത്തു തുടുത്തു കണ്ണുകൾ അടച്ചു ഉറങ്ങുന്ന എൻ്റെ ആദവ്…… എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല……

അവനെ വാങ്ങുമ്പോഴും അധരങ്ങൾ ചേർക്കുമ്പോഴും ഞാൻ അനുഭവിച്ച സന്തോഷം…….അന്ന് അച്ചായൻ പോയ ആ രാത്രി തൊട്ടു ഈ നിമിഷം വരെയും എനിക്ക് ഒന്ന് ചിരിക്കാൻ പോലും കഴിഞ്ഞിരുന്നില്ല…..എന്നാൽ അന്ന് ഞാൻ ചിരിച്ചു…ഒപ്പം ദൈവത്തോട് നന്ദി പറഞ്ഞു…….ഞാൻ അറിയാതെ ചെയ്ത ഏതോ നന്മയുടെ ഫലം എനിക്ക് കിട്ടിയതാവും അല്ലാ എങ്കിൽ ആ കുഞ്ഞി പെണ്ണ് എന്നെ ശപിച്ചിട്ടുണ്ടാവില്ല….. ശാസ്ത്രക്രിയയിലൂടെയാണ് മോനെ എടുത്തത്….തക്ക സമയത്തു എത്തിച്ചതു കൊണ്ടു രക്ഷപ്പെട്ടു…… രണ്ടു ദിവസം കഴിഞ്ഞാണ് വൈദവിനെ കണ്ടത് ……

അവൻ്റെ മുഖത്ത് ഒരൽപം ജാള്യത ഉണ്ടോ എന്നൊക്കെ ഞാൻ നോക്കി…ഒന്നും ഉണ്ടായിരുന്നില്ല…… “ഹായ് പൊണ്ടാട്ടി….. ഗോൾഡൻ ചാൻസ് താൻ കെടച്ചിരുക്കു…..യോസിച്ചു മുടിവ് പണ്ണ്….. ..” ഞാൻ അവനെ തന്നെ സംശയത്തോടെ നോക്കി….. “എന്ത് ചാൻസ്……?” “ഇവിടെ ഡോക്‌ടറോട്‌ പറഞ്ഞാൽ മതി…..ഞാൻ തള്ളിയിട്ടതാണ്….എന്നോടൊപ്പം വരാൻ പേടിയാണ്…സേഫ് അല്ലാ…..എന്നൊക്കെ……. ഡെഫിനിറ്റിലി യു ക്യാൻ എസ്‌കേപ്പ് …….” ഞാൻ അവനെ അത്ഭുതത്തോടെ നോക്കി….. ഇത് എന്ത് ജീവിയാണ്……ഇയാൾക്ക് ഒന്നും പേടിയില്ലേ……എന്തൊക്കെ കുരുട്ടുബുദ്ധിയാണ്….

ഞാൻ അവനെ പുച്ഛത്തോടെ നോക്കി…… “കഷ്ടം…… നിന്നെ പോലൊരാളെ ഞാൻ കണ്ടിട്ടില്ല……..നിനക്ക് ഒരു ഫീലിങ്ങ്സും ഇല്ലേ……?.” അവൻ പൊട്ടിച്ചിരിച്ചു……. “ഒന്ന് മട്ടും ഇറുക്ക്‌ .അത് ഞാൻ അറിഞ്ഞത് നിന്നിലൂടെയാണ്…..നീ തന്ന എൻ്റെ മകനിലൂടെ….വൈദവിൻ്റെ മകൻ ആദവ്……. ” അയാൾ എൻ്റെ അരികിലെ കുഞ്ഞിനെ തഴുകുമ്പോൾ ഞാൻ ആ മുഖത്ത് കണ്ടത് സ്നേഹമായിരുന്നു… വാത്സല്യം ആയിരുന്നു…. അത് കാണുമ്പോഴെല്ലാം ഞാൻ അച്ചായനെ ഓർത്തു…അച്ചായന് ഒരുപാട് സ്നേഹമായിരുന്നു…..ആ കുഞ്ഞിപ്പെണ്ണിനോടു….അച്ചായന് വേണ്ടി പോലും ഞാൻ അവളെ സ്നേഹിച്ചില്ല….നോക്കിയില്ല….. ആദവിനെ മുലയൂട്ടുമ്പോഴും ഞാൻ കുറ്റബോധത്താൽ എരിഞ്ഞു കൊണ്ടിരുന്നു…..

അവൻ കൊതിയോടെ കരയുമ്പോഴും എൻ്റെ കാതുകളിൽ എൻ്റെ മോൾടെ കരച്ചിൽ വരും….. സാൻട്രയുടെ താരാട്ടുകൾ കേൾക്കും…..പാലിനായി ഉള്ള കരച്ചിൽ ഞാൻ കുപ്പിപ്പാൽ കൊടുത്തു മാറ്റാൻ നടത്തിയ ശ്രമങ്ങൾ ഓർമ്മ വരും…. കുറ്റബോധത്താൽ നീറികൊണ്ടിരുന്നു…… പെട്ടന്നുള്ള സിസ്സേറിയൻ ആയതിനാൽ നാട്ടിൽ നിന്നും ആർക്കും വരാൻ കഴിഞ്ഞില്ല…. എനിക്കും നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു….ഡിസ്ചാർജ് ചെയ്തു വീട്ടിലേക്കു ചെല്ലുമ്പോൾ എനിക്ക് വൈദവിൻ്റെ കാര്യം ആലോചിച്ചു ചിരി വരുന്നുണ്ടായിരുന്നു…… “ഐ ഡോണ്ട് ലൈക് ബേബീസ് ക്രയിങ് ആൻഡ് ആൾ അദർ…….ബ്ലാ ബ്ലാ…..”

അവൻ്റെ കഴിഞ്ഞ ദിവസങ്ങളിലെ അലർച്ചയായിരുന്നു…. അവനു ശബ്ദം ഇഷ്ടല്ല…..ഞാൻ ഉറക്കെ സംസാരിക്കുമ്പോഴാണ് അവനു എപ്പോഴും ദേഷ്യം വരുക…… മോൻ ആശുപത്രിയിലായിരുന്നപ്പോൾ അവിടെ ആരെയും അനുവദിക്കാറില്ല…..അത് കൊണ്ട് തന്നെ വൈദവ് കരയുന്ന മോനെ ഇതുവരെയും കണ്ടില്ലാ…. ഞങ്ങൾ വീട് എത്തി….ഞാൻ തന്നെയാണ് കായറിയതും ഇറങ്ങിയതും……കുഞ്ഞിനെ അവൻ എടുത്തിരുന്നു….വീട് ഒന്ന് വൃത്തിയാക്കി ഇട്ടിട്ടുണ്ട്…..പ്രത്യേകിച്ചും എൻ്റെ മുറി…..പിന്നെ ഒരു പത്തു പാൽക്കുപ്പി….ഒരു അലമാര നിറച്ചും കുഞ്ഞുടുപ്പുകൾ ഡയപ്പെർ പാൽ പൊടി…

രണ്ടു തൊട്ടിൽ…. പാവകൾ…കാറുകൾ….. എന്തിനു കളിക്കാൻ മൊബൈൽ ഫോൺ വരെ ഉണ്ട്……ഞാൻ അന്തം വിട്ടു….. ആ കട്ടിലിൽ കിടക്കുന്ന ഒന്ന് കണ്ണ് പോലും തുറന്നിട്ടില്ലാത്ത ഈ കുഞ്ഞിന് ആണ് ഇതൊക്കെയും…… ഞാൻ വൈദവിനെ നോക്കി….അവൻ എല്ലാം കൊണ്ട് വെച്ചു അവൻ്റെ മുറിയിൽ കയറി വാതിൽ അടച്ചു……. ഞാൻ കട്ടിലിൽ കിടന്നു….. നല്ല വേദന ഉണ്ടായിരുന്നു….. ഒന്ന് കുളിക്കണം എന്നുണ്ടായിരുന്നു….പക്ഷേ വയ്യ….. കുറച്ചു നേരം കഴിഞ്ഞു മോൻ ഉണർന്നു…..അവനു പാൽ കൊടുത്തു…വീണ്ടും ഉറങ്ങി….എനിക്ക് വിശക്കുന്നുണ്ടായിരുന്നു….. എങ്ങനെയെങ്കിലും എണീറ്റു ….

വേദനയോടെ ഓരോന്നും ചെയ്യുമ്പോഴും ഞാൻ സാൻട്രയെ ഓർത്തു……അച്ഛനും അമ്മയും പോലും തിരിഞ്ഞു നോക്കാത്ത എന്നെ ആരോരുമില്ലാത്ത എന്നെ അവൾ പൊന്നു പോലെ നോക്കിയത്…… ഞാൻ തിരിച്ചു അവൾക്കു എന്താ കൊടുത്തത്….അവളുടെ സ്വന്തം വീട്ടിൽ എന്നെ കൊണ്ട് പോയി നോക്കിയത്….അവളുടെ കല്യാണം ആണ് എന്ന് പോലും ആലോചിക്കാതെ ഞാൻ അച്ചായനെയും മോളെയും ഉപേക്ഷിച്ചു കടന്നു കളഞ്ഞു…..സാൻട്ര ഡേവിസിനെ കല്യാണം കഴിച്ചിട്ടുണ്ടാവും….. അച്ചായനെ ഓൾഡ് അജ് ഹോമിൽ ആക്കിയിട്ടുണ്ടാവും……എൻ്റെ മോളെ……..

ഇല്ലാ അവൾ അവസാനം പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു…….”ഒരിക്കലും തിരിച്ചു തരില്ല” എന്ന്…… അവൾ ചിലപ്പോ ഇപ്പോഴും അവരെ നോക്കുന്നുണ്ടാവുമോ……. ആദ്യ ദിവസം എനിക്ക് ഭക്ഷണം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല…വിശന്നു താളർന്നപ്പോൾ ഞാൻ എങ്ങെനയൊക്കെയോ എണീറ്റു അടുക്കളയിലേക്കു ചെന്നു…… അവിടെ വൈദവ് നേരത്തെ ഭക്ഷണം വാങ്ങി വെച്ചിട്ടുണ്ടായിരുന്നു…… അത് എനിക്കുള്ളതാണോ…..ആയിരിക്കും….അവൻ്റെ ഭക്ഷണം അവൻ്റെ ഫ്രിഡ്ജിൽ പൂട്ടി വെച്ചിട്ടുണ്ടാകും……. എന്നെ ഭയങ്കര പേടിയാണ്….. എന്തെങ്കിലും പോയിസൺ കൊടുക്കുമോ എന്ന്…..

ഞാൻ അത് എടുത്തു കഴിച്ചപ്പോൾ മോൻ ഉണർന്നു കരഞ്ഞിരുന്നു….. എനിക്ക് വേഗം എണീറ്റ് പോകാൻ കഴിഞ്ഞിരുന്നില്ല….കുറച്ചു കഴിഞ്ഞപ്പോൾ വൈദവിൻ്റെ വാതിൽ തുറന്നു…… എന്നെ ഒന്ന് നോക്കീട്ടു കുഞ്ഞിനെ പോയി എടുത്തു…… ഞാൻ സാവധാനം ഭക്ഷണം കഴിച്ചു…ബാക്കി ഭക്ഷണം ഫ്രിഡ്ജിൽ വെച്ചു..രാത്രി കഴിക്കാം.എനിക്ക് എന്നോട് പുച്ഛം തോന്നി…സാൻട്ര അവളുടെ വീട്ടിൽ എന്റെ ഇഷ്ടത്തിന് ഭക്ഷണം ഉണ്ടാക്കിച്ചു തന്നിരുന്നു….മുലയൂട്ടുന്ന അമ്മയാണ് കഴിക്കണം എന്ന് പറഞ്ഞു നിര്ബന്ധിപ്പിച്ചു കഴിപ്പിച്ചിരുന്നു……..എഴുന്നേറ്റു പാത്രം കഴുകി……കുറച്ചു വെള്ളം ചൂടാക്കി ഫ്‌ളാസ്‌കിൽ ഒഴിച്ചു…മോൻ്റെ കരിച്ചിൽ നിന്നിരുന്നു…..ഞാൻ മെല്ലെ മുറിയിലേക്ക് നടന്നു…..നല്ല വേദന ഉണ്ടായിരുന്നു……

വൈദവ് മോനെ തട്ടി ഉറക്കുന്നുണ്ടായിരുന്നു…. എന്നെ ഒന്ന് നോക്കി പുറത്തേക്കു നടന്നു….. മൂന്നു നാല് ദിവസം കടന്നു പോയി…. അവൻ രാവിലെ ഉണ്ടാക്കുന്നത് എനിക്കും കൂടി മാറ്റി വെച്ചിരുന്നു…..അവനുണ്ടാക്കുന്നതു ഞാനും ഞാൻ ഉണ്ടാക്കുന്നത് അവനും കൊടുക്കാറില്ലായിരുന്നു…ഞങ്ങൾ കഴിക്കാറുമില്ല…എന്നാൽ ഇപ്പോ എനിക്ക് ഉണ്ടാക്കാൻ ഒന്നും കഴിയില്ലായിരുന്നു…..കുഞ്ഞിനേയും നോക്കി…സ്വയം എല്ലാം ചെയ്യാൻ എനിക്ക് കഴിഞ്ഞിരുന്നില്ല….തയ്യലിൻ്റെ വേദനയും ക്ഷീണവും…രാത്രി മോൻ്റെ കരിച്ചിലും എന്നെ തളർത്തി….രാത്രി വൈദവ് വരുമായിരുന്നു….മോനെ ഉറക്കുമായിരുന്നു….. ഞാൻ തളർന്നു….. രാവിലെ എഴുന്നേൽക്കുമ്പോൾ തലകറങ്ങുന്നുണ്ടായിരുന്നു..

എങ്ങനെയൊക്കെയോ അടുക്കളയിൽ പോയി കുറച്ചു വെള്ളം എടുത്തപ്പോൾ വീണ്ടും തല കറങ്ങുന്നുണ്ട്…… എങ്ങെനയൊക്കയോ വീഴാതെ പിടിച്ചു നിന്നു …..വീണ്ടും തല കറങ്ങുന്നുണ്ട്…..ഇപ്പൊ താഴെ വീഴും എന്നായപ്പോൾ ഞാൻ ചുവരോട് ചാരി നിന്നു…. പെട്ടന്ന് വൈധവ് വന്നു എന്നെ അടുത്ത ചെയറിൽ ഇരുത്തി……മുഖത്ത് വെള്ളം ഒഴിചു……കണ്ണ് തുറന്നപ്പോൾ കുറച്ചു വെള്ളം തന്നു……ഒരുപാട് ആശ്വാസം തോന്നി…..ഞാൻ അവനെ നോക്കിയപ്പോൾ എന്നെ നോക്കി പുച്ഛവും വാരി വിതറി നിൽപ്പുണ്ട്….. ” ഞാൻ ഹാൻഡിൽ ചെയ്തോളാം………ഓർമ്മയുണ്ടോ ….നീ പറഞ്ഞത്…….”

ഞാൻ അന്ന് പറഞ്ഞത് പോലെ അഭിനയിച്ചു കാണിക്കുന്നു….. “എന്തിനാ മാമിയും മാമാവും…….ആരും വേണ്ടാ എന്ന് പറഞ്ഞില്ലേ…….. …… ഐ കാന്ട് അക്സെപ്റ്റ് എനി ഒൺ….നിന്നെ പോലൊരു കാട്ടാളനാൽ തന്നെ എൻ്റെ ജീവിതം നരകിക്കുന്നതു കാണിക്കാനോ…….പുറമ്പോക്കു..മുട്ടാളാ …..” ഞാൻ ഒന്നും മിണ്ടിയില്ല…..ഇന്ന് പന്ത് അവന്റെ കയ്യിൽ അല്ലേ…… “സൊ……. ഡോ..ശ്വേതാ അയ്യർ…… ഹാൻഡിൽ യുവർ സെല്ഫ്….. ഞാൻ നാളെ തൊട്ടു ഓഫീസിൽ പോവും…..ലേറ്റ് നൈറ്റ് വരുള്ളൂ….. ടേക്ക് കെയർ ഓഫ് മൈ സൺ ടൂ……” വൈദവ് ഇത്രയും നാൾ ഓഫീസിൽ പോയിരുന്നില്ല….

മോൻ കരയുമ്പോഴൊക്കെ എടുത്തു കൊണ്ട് നടക്കുമായിരുന്നു…എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്തു തന്നില്ലാ എങ്കിലും രാവിലെ എന്തെങ്കിലും ആഹാരം ഉണ്ടാക്കുമ്പോൾ എനിക്കും കൂടി ഉണ്ടാക്കുമായിരുന്നു…. ഞാൻ അത് വെച്ചിരുന്നു രണ്ടു നേരമാക്കി കഴിക്കും….ഇനി അതൊക്കെ ഞാൻ ഒറ്റയ്ക്ക് ചെയ്യേണ്ടേ….. ഇപ്പോൾ ബുദ്ധി ഒന്നും ആലോചിച്ചിട്ട് കാര്യമില്ല… ” ഇട് സൊ ക്രൂവൽ…… ഞാൻ എങ്ങനെ? …..നോർമൽ പ്രസവം ആവേണ്ട എന്നെ നീ കാരണം ആണ് ഇത്രയും കോംപ്ലിക്കേറ്റഡ് സിസേറിയൻ ആക്കിയത്….. എന്നിട്ടു ഒരു ക്ഷമാപണം പോലും ഇല്ലാ….. ഒന്ന് സഹായിക്കുക പോലും ഇല്ലാ………..എനിക്ക് പറ്റില്ലാ….എനിക്ക് വയ്യ…….” ഞാൻ ദേഷ്യത്തോടെ പറഞ്ഞു…..അവൻ എന്നെ നോക്കി പരിഹസിച്ചു……

“ഞാൻ നാളെ ഓഫീസിൽ പോകും….. നീയല്ലേ പറഞ്ഞത് ഹാൻഡിൽ ചെയ്യാം എന്ന്…..പണ്ണുങ്കോ….. ” അതും പറഞ്ഞു അവൻ അവൻ്റെ മുറിയിലേക്ക് പോയി…… എനിക്ക് വയ്യ…..വഴക്കു ഉണ്ടാക്കിയിട്ട് കാര്യല്ല…….ഞാനും അവൻ്റെ മുറിയിലേക്ക് ചെന്നു….ആദ്യമായി ആണ് ഞാൻ അവൻ്റെ മുറിയിലേക്ക് ചെല്ലുന്നതു…….നല്ല വിശാലമായ മുറി…..അടുക്കും ചിട്ടയും ഉണ്ട്…..ലാപ്ടോപ്പും നോക്കി ആശാൻ അവിടെ ഇരിപ്പുണ്ട്….എന്നെ കണ്ടതും ചോദ്യ ഭാവത്തിൽ നോക്കി….. “മ്മ്……” ഇവനോട് അപേക്ഷിക്കേണ്ടി വന്നല്ലോ……എൻ്റെ തലവിധി….. “വൈദൂ……പ്ളീസ്…..യാരാവത് കൂപ്പിടീൻകളാ…….. നിജമാം ഉടമ്പ് സെരിയല്ലൈ…….പ്ളീസ്……മെയ്ഡ് ആയാലും പോതും……..”

അവൻ പിന്നോട്ട് ചാരി ഇരുന്നു….. എന്നെ അടിമുടി നോക്കി….. “വൈദു….വൗ ….എന്നാ പാസം………അന്ന് എന്ന സൊന്ന….?… മുട്ടാളൻ….കാട്ടാളൻ ……പുറമ്പോക്ക്……..” അതീവ പുച്ഛത്തോടും ഗൗരവത്തോടും അവൻ ചോദിച്ചു……. ഈ അസുരന് സത്ബുദ്ധി തോന്നിപ്പിക്കണേ ഈശ്വരാ…. “പ്ളീസ്……. അതൊക്കെ മറന്തിട്” എൻ്റെ നേരെ ഒന്ന് ആഞ്ഞിരുന്നു…..വീണ്ടും ലാപ്പിൽ നോക്കി ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു…. “മ്മ്….യോസിക്കട്ടും……” പിന്നെ കുറച്ചു നേരം കൂടെ നിന്നിട്ടു ഞാൻ തിരിച്ചു പോന്നു….. അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല……മോനും കരച്ചിലായിരുന്നു……

ഞാൻ നാളെ എങ്ങനെ ഒറ്റയ്ക്ക് ഈ അപനിയൊക്കെ ചെയ്യും…അതും തയ്യൽ വേദനയും ഉണ്ട്………. രാവിലെ എപ്പോഴോ ഉറങ്ങി…..മോൻ്റെ കരച്ചിൽ കേട്ട് ഉണർന്നു……കുഞ്ഞിന് പാൽ കൊടുത്തു…..വിശന്നിട്ടു വയ്യായിരുന്നു…രാത്രി മൊത്തം പാൽ കൊടുക്കുമ്പോൾ രാവിലെ തളർന്നു പോകും….വൈദവ് ഓഫീസിൽ പോയിരിക്കുന്നു എന്ന് മനസ്സിലായി…..അടുക്കളയിൽ ഭക്ഷണം ഒന്നുമില്ല….ഒരു ഗ്ളാസ് ഹോര്ലിക്സ് ഉണ്ട്….പിന്നെ വെജ് സാൻഡ്വിച്ചും…..വൈദവ് ഉണ്ടാക്കിയതാണ്….. എങ്ങെനയൊക്കെയോ കഴിച്ചു….സാൻട്രയുടെ വീട്ടിൽ എനിക്ക് കിട്ടിയ പ്രസവ രക്ഷ ആലോചിച്ചപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി….. അന്ന് എങ്ങെനയൊക്കെയോ കഴിച്ചു കൂട്ടി…

രാത്രി വൈദവ് വന്നു…..മോനെ നോക്കി…..ഒരു ഉമ്മയൊക്കെ കൊടുത്തിട്ടു പോയി…..എനിക്ക് അയാളോട് ദേഷ്യം തോന്നി….ഞാൻ അയാളോട് ചെന്ന് പറഞ്ഞിട്ടു പോലും അയാൾ വിലകല്പിച്ചില്ല ..എന്നാൽ അടുത്ത ദിവസം ഒരു മെയ്ഡ് വന്നു….. ശ്രീലങ്കക്കാരി……അതോടെ എൻ്റെ എല്ലാ പ്രശ്ങ്ങളും തീർന്നു….. അങ്ങനെ മൂന്നുമാസം കടന്നു പോയി വൈദവിൻ്റെ അപ്പാവും അമ്മാവും കുഞ്ഞിനെ കാണാൻ വന്നു…. ഞങ്ങളെ അവർ രണ്ടും കൂടെ ഒരു മുറിയിലാക്കി…. പിന്നെ അപ്പവും അമ്മാവും വന്നപ്പോൾ പിന്നെ വൈദവിന് സൗകര്യമായി…. പഴയെ മ്യുച്ചൽ ആൻഡേർസ്റ്റാൻഡിങ്ങും പൊടി തട്ടി എടുത്തു….. കുഞ്ഞും കൂടി ആയ സ്ഥിതിക്ക് എനിക്ക് മുന്നോട്ടു പഠിക്കാൻ അവൻ്റെ സഹായം കൂടിയേ തീരുള്ളൂ…….

വൈദവിൽ ഒരു നല്ല അച്ചനുണ്ടായിരുന്നു…… അപ്പോഴും ഞാൻ ചെയ്ത പാതകം അതിൻ്റെ ഭീകരത ഞാൻ തിരിച്ചറിഞ്ഞു കൊണ്ടിരുന്നു…..എൻ്റെ മോൾക്ക് ആരും ഇല്ലല്ലോ…..അവളുടെ അച്ഛൻ അവളെ തിരിച്ചു അറിയുന്നു പോലുമുണ്ടാവില്ല….. ഞാൻ അവളെ അനാഥത്വത്തിലെക്കു തള്ളിയിടുകയായിരുന്നു… സാൻട്ര എൻ്റെ മോളെ നോക്കുമോ……ഡേവിസും ഒരുമിച്ചുള്ള ജീവിതത്തെ അവൾ വേണ്ടാന്നു വെക്കുമോ? ഒരിക്കലും എഴുന്നേൽക്കാത്തെ എബിച്ചനു വേണ്ടി അവളുടെ ജീവിതം കളയുമോ….? ഒരിക്കലും ഇല്ലാ…അവൾ ഡേവിസനെ വിവാഹം കഴിച്ചിട്ടുണ്ടാവും…….എൻ്റെ ആധവ് ഇഴയുമ്പോഴും നടക്കുമ്പോഴും എല്ലാം ഞാൻ എൻ്റെ മോളെ ഓർക്കും…..

പലപ്പോഴും സാൻഡ്രയെ വിളിച്ചാലോ എന്ന് വിചാരിച്ചു…..എന്നാൽ എൻ്റെ മോള്……അവൾക്കു ഒരു പ്രതീക്ഷ കൊടുക്കാൻ തോന്നിയില്ല……ഉടനെ ഒന്നും എനിക്ക് വൈദവിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല…. രണ്ടു വർഷങ്ങൾ കടന്നു പോയി….. ഞാൻ പുതിയ ഹോസ്പിറ്റലിൽ ഗൈനകോളജിസ്റ് ആയി ജോലിക്കു ചേർന്നു…. എൻ്റെ മോൾക്ക് മൂന്നു വയസ്സ് ആയിട്ടുണ്ടാവും…..ഇന്ന് എനിക്ക് സ്വന്തം കാലുകൾ ഉണ്ട്…….ഞാൻ ആഗ്രഹിച്ച കരിയർ……എനിക്കറിയണം എൻ്റെ കുഞ്ഞിനെ പറ്റി……. ഞാൻ കിച്ചുവിനെ വിളിക്കാൻ തീരുമാനിച്ചു……ഈ മൂന്ന് വർഷങ്ങളിൽ ഞാൻ നാട്ടിൽ പോയിട്ടില്ല……അപ്പാവും അമ്മാവും ഇടയ്ക്കു ഒന്ന് വന്നു പോയിരുന്നു……

“എന്തിനാ ചേച്ചി……കഴിഞ്ഞത് കഴിഞ്ഞില്ലേ…….” അവൻ്റെ മറുപടി ഞാൻ പ്രതീക്ഷിച്ചിരുന്നു….. “പ്ളീസ് കിച്ചു…..എനിക്കറിയണം…..മോൾ എവിടെയാണ് എന്ന്…. അവൾ സുരക്ഷിതയാണോ…..അല്ല എങ്കിൽ …..” ഞാൻ ഒന്ന് നിറുത്തി……. “അല്ല എങ്കിൽ……… കൊണ്ട് പോയി വളർത്തുമോ…..?…അതിനുള്ള ധൈര്യമുണ്ടോ….. അച്ചായനെ എന്ത് ചെയ്യും…….? കൊണ്ട് പോകുമോ……? ” അവൻ്റെ ചോദ്യങ്ങൾക്കു ഒന്നും എനിക്ക് ഉത്തരമില്ലായിരുന്നു…… “ഞാൻ കാശ് എങ്കിലും അയച്ചു കൊടുക്കാം…… പ്ളീസ് കിച്ചു……എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല….പ്ളീസ്……..ഒന്ന് സാൻട്രയുടെ വീട്ടിൽ പോവുമോ……എനിക്ക് വേണ്ടി……..”

മനസ്സില്ല മനസ്സോടെയാണെങ്കിലും അവൻ സമ്മതിച്ചു…… കുറച്ചു ദിവസങ്ങൾക്കു ശേഷം അവൻ വിളിച്ചിരുന്നു….. “മോൾ സേഫ് ആണ്….അവൾക്കു കാശും വേണ്ട അമ്മയെയും വേണ്ടാ……ആ ലോകത്തേക്ക് ഒരിക്കലും കടന്നു ചെല്ലാതിരുന്നാൽ മാത്രം മതി…….” ആശ്വാസം തോന്നി……എവിടെയാണെങ്കിലും അവൾ സുരക്ഷിതയാണല്ലോ…..അതിനു കാരണം എൻ്റെ അച്ചായൻ്റെ മനസ്സിൻ്റെ നന്മയാണ്…… “അച്ചായൻ……..” ഞാൻ സംശയിച്ചു അവനോടു ചോദിച്ചു….. “ചേച്ചിയുടെ തീരുമാനം വളരെ ശെരി ആയിരുന്നു…ഇപ്പോഴും ഒരു അനക്കവും ഇല്ല…….നന്നായി……ഒന്നും അറിഞ്ഞില്ലല്ലോ….” ഹൃദയം നുറുങ്ങുന്ന വേദന തോന്നി…..

അച്ചായൻ്റെ പട്ടത്തി വഞ്ചിച്ചു കടന്നു കളഞ്ഞ കാര്യം ഒരിക്കലൂം അറിയണ്ടാ…. “സാൻട്ര……. കല്യാണം കഴിഞ്ഞോ അവളുടെ….?” അപ്പുറം നിശബ്ദമായിരുന്നു…… ” ചേച്ചീ……. എനിക്കോ ചേച്ചിക്കൊ മനസ്സിലാക്കൻ പറ്റുന്ന ഒരു വേവ് ലെങ്ത് അല്ല സാൻട്ര ചേച്ചിക്ക്……. ഇനി ലോകം കീഴ്മേൽ മറിഞ്ഞാലും അവർ കട്ടയ്ക്കു പിടിച്ചു നിൽക്കും…..സൊ…..ഗോ വിത്ത് യുവർ ലൈഫ്……. ഇത്രയും കാലം കഴിഞ്ഞില്ലേ……

എല്ലാരും മുന്നോട്ടു പോയി…… ചേച്ചിയും മുന്നോട്ടു പോകു……ഭർത്താവ് മോൻ കരിയർ…..” അവൻ ഫോൺ വെച്ചിട്ടും എനിക്ക് വെക്കാൻ കഴിഞ്ഞില്ല…… സാൻട്ര വിവാഹം കഴിച്ചില്ല….എന്നാണോ…. അച്ചായൻ ഇന്നും അങ്ങനെ തുടരുന്നു…… അച്ചായനും ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു…..ഞാൻ എത്ര മുന്നോട്ടു പോകാൻ ശ്രമിച്ചിട്ടും എന്തോ എന്നെ ഇപ്പോഴും പിന്നോട്ടു വലിക്കുന്നു……

(കാത്തിരിക്കണംട്ടോ) കാത്തിരുന്നവരോട് ഒരുപാട് സ്നേഹം ട്ടോ …..കമ്മന്റ്സ് ഇടുന്ന ചങ്കുകളെ നിങ്ങളാണ് എൻ്റെ ആത്മവിശ്വാസം മെസ്സേജ് അയച്ചവരോടും നന്ദി….. ഇസ സാം….

തൈരും ബീഫും: ഭാഗം 36