തൈരും ബീഫും: ഭാഗം 28
നോവൽ: ഇസ സാം
നാട്ടിൽ നിന്ന് വന്നു ഇവിടെ യൂ.കെ യിൽ തുടർ പഠനത്തിന് ചേരുമ്പോൾ…..ഗൈനെക്കോളജി തിരഞ്ഞെടുക്കുമ്പോഴും എനിക്ക് അമ്മയെക്കാളും പേരെടുക്കണം …… എനിക്ക് ചുറ്റുമുള്ളവരോട് ശ്വേത തോറ്റിട്ടില്ല തളർന്നിട്ടില്ല എന്ന് തെളിയിക്കണം എന്ന വാശി ആയിരുന്നു…എന്തെക്കെയോ നേടാനുള്ള വാശി……. എന്നാൽ വീണ്ടും വീണ്ടും ഞാൻ ഇപ്പോൾ തോറ്റു കൊണ്ടിരിക്കുന്നു…… എൻ്റെ പ്രൊഫഷൻ പോലും…….. എനിക്ക് അസഹ്യമായി മാറിയിരിക്കുന്നു…… ഒരിക്കൽ ഞാൻ കൊതിച്ചിരുന്ന സ്വപ്നം കണ്ടിരുന്ന യൂറോപ്പും തണുപ്പും മഞ്ഞും പൂക്കളും എല്ലാം എനിക്കും ചുറ്റും നിറഞ്ഞു……. ഞാൻ ആഗ്രഹിച്ച പ്രൊഫഷൻ…….
ജോലി…എല്ലാം സ്വന്തമായി…… “അന്ത ഹരിയുടെ പൊണ്ണില്ലയാ …ശിവ ശിവ അസിംഗ്മാപോച്……… ” എന്ന പാട്ടിയുടെ ജല്പനമാണ് എന്നെ ഇവിടം വരെ എത്തിച്ചത്… ഇന്ന് ആ അഗ്രഹാരം പറയുന്നത് ഡോക്‌ടർ . ഹരിനാഥ് അയ്യരുടെയും ഡോക്‌ടർ ഗംഗ അയ്യരുടെയും മകൾടെ സൗഭാഗ്യങ്ങളെ കുറിച്ചാണ്……അവൾ നേടിയെടുത്ത വിജയങ്ങളെ കുറിച്ചാണ്…… അപ്പാവും അമ്മാവും വിളിക്കാറുണ്ട്….. ഞാനും വല്ലപ്പോഴും വിളിക്കാറുണ്ട്…… എനിക്ക് നാട്ടിൽ പോകാൻ ഇഷ്ടല്ല…… രതോത്സവം കൽപ്പാത്തി പുഴ എല്ലാം ഞാൻ മിസ് ചെയ്യുന്നുണ്ട്….ഇപ്പൊ……ഒന്ന് സെറ്റിൽ ആയതിനു ശേഷം…..
നാടിനെ പറ്റിയും വിശ്വാസങ്ങളെ പറ്റിയും എൻ്റെ ആധവിന് പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ തുടങ്ങിയതിനു ശേഷം മാത്രം…… അതിനു മുന്നേ ഞാൻ ഒന്നിനെ പറ്റിയും ചിന്തിക്കുമായിരുന്നില്ല……. എൻ്റെ ജയം അത് മാത്രമേ ലോകം അറിയാവുള്ളൂ എന്ന ചിന്തയായിരുന്നു……. തുടരെ തുടരെ യുള്ള ഫോൺ മെസ്സേജുകളാണ് എന്നെ ചിന്തയിൽ നിന്നുണർത്തിയത്……ഞാൻ ഹോസ്പിറ്റലിൽ നിന്നു നേരെ വന്നു വേഷം പോലും മാറാതെ സോഫയിൽ ഇരിക്കുകയായിരുന്നു…….വീണ്ടും മൊബൈൽ ശബ്‌ദിക്കുന്നു………………..ഞാൻ അസഹ്യതയോടെ എടുത്തു….. “വൈദൂ….പ്ളീസ് ലീവ് മി അറ്റ്ലീസ്റ്റ് ടുഡേ…….” “വൈ ടുഡേ? …… കാലേ ഞാൻ സൊല്ലലയാ മൈ ഫ്രണ്ടസ് ബിർത്ഡേയ് പാർട്ടി താൻ……..
ആധവ് ഈസ് വിത്ത് മി……. കം ഫാസ്റ്റ്…….” “മുടിയാത്….. രാവിലെ പറഞ്ഞാൽ എല്ലാം ശെരിയാവുമോ…… ഇന്നലെ രാത്രി എന്നെ ഒന്ന് ഉറങ്ങാൻ വിട്ടോ….. …… എങ്ങനെയെങ്കിലും ഒന്ന് ഉറങ്ങി വരുമ്പോഴാ എന്നും …………യുവർ ഡിർട്ടി ഗെയിം…… ഉനക്ക് പൈത്യം താൻ…. …….” “ഹ…ഹ….. ……. സെക്സ് ഈസ് നോട് എ ഡിർട്ടി ഗെയിം…….. ഈ ലോകത്തെ ഏറ്റവും മനോഹരമായ അനുഭൂതി…..പ്രണയത്തിലൂടെയും സ്നേഹത്തിലൂടെയും പൂർണ്ണത കിട്ടുന്ന വര്ണനാതീതമായ അനുഭവം….സുഖം ………… പക്ഷേ ഓരോ വ്യെക്തികളിലും ഓരോന്നാണ്…… എനിക്ക് ശരീരത്തിൻ്റെ ആവശ്യം……. പിന്നെ നിനക്ക്…… ചിലപ്പോ ഡോക്‌ടർ .എബി ചാക്കോയോളം മിടുക്കു ഈ പാവം പട്ടർക്കു ഇല്ലായിരിക്കും……..”
പുച്ഛവു പരിഹാസവും നിറഞ്ഞ ആ സ്വരം എൻ്റെ സിരകളിൽ പോലും വെറുപ്പും ദേഷ്യവും അപമാനവും നിറച്ചു….. “കുഡ് യു പ്ളീസ് സ്റ്റോപ്പ് ദിസ്…………ഞാൻ ഇന്ന് വരില്ല…… എൻ്റെ മുറിയിൽ വന്നു തട്ടരുത്……ഞാൻ കിടക്കുന്നു…….” ദേഷ്യത്തിൽ മൊബൈൽ ഞാൻ വലിച്ചെറിഞ്ഞു……മുഖം പൊത്തി ഞാൻ കരഞ്ഞു…….. ശൈത്യകാലമായിട്ടു പോലും ഞാൻ വിയർത്തു ……….കരഞ്ഞു കരഞ്ഞു…… ഒന്ന് സമാധാനമായപ്പോൾ…ഞാൻ എണീറ്റു എൻ്റെ മുറിയിലേക്ക് പോയി കതകടച്ചു……എൻ്റെ തലയിണയിൽ മുഖമമർത്തി കിടക്കുമ്പോൾ ……ഞാൻ ഓർത്തു……എപ്പോഴും വൈദ് ഒരിക്കലെങ്കിലും പറയും ഡോ.എബി ചാക്കോ എന്ന പേര്…… വാശി പുറത്തു പറയുകയാണെങ്കിലും അത് വാസ്തവമാണ്…… അച്ചായൻ്റെ പ്രണയം സ്നേഹം കാമം തലോടൽ ദേഷ്യം അത്രയും സൗമ്യമായ ഒന്ന് ഞാൻ അനുഭവിച്ചിട്ടില്ല…….
ഒരിക്കലും…..ഒരിക്കൽപ്പോലും എന്നെ വേദനിപ്പിച്ചിട്ടില്ല……വഴക്കു പറഞ്ഞാലും …പിന്നീട് ഒരുപാട് സ്നേഹമാണ്…….ദൈവത്തിന് പോലും അസൂയ തോന്നീട്ടുണ്ടാവും…അത് കൊണ്ടല്ലേ ആ അപകടം ഉണ്ടായതു………. എൻ്റെ ജീവിതവും സന്തോഷവും…എല്ലാം …….. ………ഞാൻ ജനിച്ചപ്പോഴേ അതീവ സുന്ദരി ആയിരുന്നു……എനിക്ക് തോന്നിയതല്ലാട്ടോ……എനിക്ക് ചുറ്റും ഉള്ളവർ പറഞ്ഞതാണ് ….. ഹരിക്കും ഗംഗയ്ക്കും ഒരു മഹ്‌ലിക്സ്മി പിറന്നു എന്ന്……. പാട്ടും നൃത്തവും എല്ലാം വേഗം വഴങ്ങി…… എന്നും എനിക്ക് ചുറ്റും പോസിറ്റീവ്സ് ആയിരുന്നു……എന്നെ പറ്റി എല്ലാരും നല്ലതു മാത്രമേ പറഞ്ഞിരുന്നുള്ളു……ഞാൻ ഒരിക്കലും മറ്റുകുട്ടികളെ പറ്റി ചിന്തിച്ചിരുന്നില്ല……..അവരുടെ തോൽവികളെ പറ്റി സഹതപിച്ചിരുന്നു…എന്നാൽ ഉൾക്കൊണ്ടിരുന്നില്ല……
ഓരോ മത്സരങ്ങളിൽ ശ്വേത അയ്യർ ആ പേര് കേൾക്കുമ്പോ വിജയങ്ങൾ എന്നെ മോഹിപ്പിച്ചുകൊണ്ടിരുന്നു………കളികളിലും ഞാൻ മുന്നിലായിരുന്നു…”ശ്വേതയെ കണ്ടു പഠിക്കു” എല്ലാരും പറയുമായിരുന്നു…… …കൗമാരം ആയപ്പോൾ എൻ്റെ പുറകെ നടക്കാത്തവരായി ഒരു ആൺകുട്ടിയും ഉണ്ടായിരുന്നില്ല……. അത് എനിക്ക് ഇതുവരെ ഞാൻ അനുഭവിക്കാത്തെ ഒരു ത്രില്ലായിരുന്നു……. പ്ലസ് ടു കാലഘട്ടങ്ങളിലെ എൻ്റെ രണ്ടു പ്രണയവും എൻ്റെ പുറകെ നടന്നു തളർന്നവരായിരുന്നു……പിന്നെ എം.ബി.ബി.എസ്……. ഒന്പതാം ക്ലാസ്സു തൊട്ടു കോച്ചിങ്ങിനു വിട്ടു അപ്പാവും അമ്മാവും കൂടെ എന്നെ ഒരു കുട്ടി ഡോക്‌ടർ ആക്കിയിരുന്നു…..എൻ്റെ അനിയൻ കിച്ചു എന്ന കിഷോർ ……
അപ്പാവുക്കും അമ്മാവുക്കും എനിക്കും പറ്റിയ ആൾ അല്ലായിരുന്നു…..അതുകൊണ്ടു തന്നെ അവരുടെ സ്വപ്നം ഞാനായിരുന്നു…… അഡ്മിഷൻ കിട്ടി കോട്ടയത്തേക്ക് വരുമ്പോ മനസ്സു നിറച്ചു ആവേശമായിരുന്നു…അതിയായ സന്തോഷമായിരുന്നു….മുല്ലപ്പൂക്കളും ദീപങ്ങളും കൽപ്പാത്തി പുഴയും അഗ്രഹാരത്തെ കലപല ശബ്ദങ്ങൾക്കും അപ്പുറം ഒരു ലോകം……എനിക്കായി കാത്തിരിക്കുന്നു…… പാലക്കാട്ട് ഞാൻ എങ്ങോട്ടു തിരിഞ്ഞാലും ……..ഡോക്ട്ർ ഹരിനാഥ്ൻ്റെ മകൾ……അല്ലെങ്കിൽ ഡോ.ഗംഗയുടെ മകൾ …അച്ഛന്റെയും അമ്മയുടെയും പ്രശസ്‌തി കാരണം ഞാൻ ബുദ്ധിമുട്ടി ജീവിക്കുകയായിരുന്നു…… എന്നെ ആരും തിരിച്ചറിയാതെ ഒരു സ്ഥലം…… കോട്ടയം……. മറ്റൊരു ലോകം…..
റബ്ബർ മരങ്ങൾ തിങ്ങി നിറഞ്ഞ വഴികൾ….ഇരു വശങ്ങളിലും പ്രൗഢ ഗംഭീരമായ വീടുകൾ……അല്ലാ എങ്കിൽ പൂക്കളാലും ചെടികളാലും സമൃദ്ധമായ ചുറ്റുമതിലുകളോട് കൂടിയ വീടുകൾ…… എന്നാൽ ടൗൺ അങ്ങനല്ല…… അവിടെ കിട്ടാത്തതായി ഒന്നുമില്ല…… എന്നെ അവിടെ ഹോസ്റ്റെൽ ആക്കി അപ്പാവും അമ്മാവും പോരുമ്പോൾ അവരുടെ മനസ്സിൽ മോളുടെ ഉയർന്ന ഭാവിക്കായുള്ള ഒരു താത്കാലികമായ വിരഹവേദന ആയിരുന്നു എങ്കിൽ…..ഞാൻ അതീവ സന്തോഷവതിയായിരുന്നു……. ഒരു പുതിയ ലോകം…..എന്നെ നിയന്ത്രിക്കാനോ ഞാൻ എന്ത് ചെയ്താലും ആരും അറിയാത്തൊരിടം……. എനിക്കിഷ്ടം പോലെ ജീവിക്കാം……അർമാദിക്കാം…… ഞാൻ വിചാരിച്ചതിലും മനോഹരമായിരുന്നു കോളേജ് കാലം………….
ഞങ്ങളുടെ പ്രണയകാലം ……അന്നൊന്നും ഞാൻ അറിഞ്ഞിരുന്നില്ല എൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലമാണത് എന്ന് ആ ഏഴു വർഷക്കാലം……. ഇന്നും ആ ഓർമ്മകൾ…..എൻ്റെ സ്വകാര്യതയാണ്…എൻ്റെ ആനന്ദമാണ്…. ആദ്യമായി എന്നെ നോക്കാതെ മറ്റാരെയോ പ്രതീക്ഷിച്ചു നിന്ന സുന്ദരൻ…..ആ കണ്ണുകളിലേക്കു അനുസരണയില്ലാതെ വീഴുന്ന അവൻ്റെ മുടിയും…..അലസമായി ഒതുക്കി വെക്കുന്ന അവൻ്റെ ഭാവവും…ഇന്നും മായാതെ എൻ്റെ മനസ്സിൽ ആ രൂപം ഉണ്ട്…….അവൻ പ്രതീക്ഷിച്ചു നിന്ന ആ പെൺകുട്ടിയോട് എനിക്ക് അടങ്ങാത്ത അസൂയ തോന്നിയിരുന്നു….. അന്നും….ഇന്നും….. ആ പെൺകുട്ടി അച്ചായൻ്റെ ആദ്യ പ്രണയം സാൻട്ര തരകൻ…..
കോളേജിലേക്ക് വന്ന ആദ്യ ദിവസം തന്നെ ഞാൻ ശ്രദ്ധിക്കപ്പെട്ടു….സീനിയോഴ്സിനിടയിൽ…. …അത് ഞാൻ പ്രതീക്ഷിച്ചിരുന്നു……. എന്നെ റാഗ് ചെയ്യാനായിരുന്നു ഓരോ സുന്ദരന്മാരും കലിപ്പൻമാരും മത്സരിച്ചിരുന്നത്… എന്നാൽ അവരിൽ ഒരുവൻ മാത്രം അക്ഷമയോടെ മെയിൻ ഗേറ്റിലേക്ക് നോക്കി നിൽക്കുന്നു….. അവൻ എന്നെ നോക്കിയില്ല……അറിഞ്ഞു പോലുമില്ല…..ദിവസങ്ങൾ കടന്നു പോയി….. അവനെന്നും ആ നിൽപ് തന്നെ….. ഓരോ ദിവസം കടക്കും തോറും ഞാൻ അവനെ മാത്രമേ ശ്രദ്ധിച്ചുള്ളൂ…….. ചുറ്റുമുള്ളവരെ ഒന്നും കണ്ടില്ല…..അവൻ്റെ പാറി പറക്കുന്ന മുടിയും കവിളിലെ കുറ്റി രോമവും….അക്ഷമയും എനിക്കവനോട് എന്തോ ഒരു അടുപ്പം…എന്നെ ഇതുവരെയും ശ്രദ്ധിക്കാത്ത അവനോടു എനിക്ക് അത്ഭുതം തോന്നി…
പലരോടും അവനെ പറ്റി അന്വേഷിച്ചു…… എന്തോ ആദ്യമായി സംസാരിക്കാൻ ചെല്ലുമ്പോ എനിക്കൊരു അപരിചിതത്വവും തോന്നീല്ല ……അച്ചായാ എന്ന വിളി പോലും എങ്ങനാ വന്നത് എന്ന് എനിക്കറിയില്ല….ഒരിക്കലും അച്ചായനോട് ഞാൻ ഒന്നും പ്ലാൻ ചെയ്തു സംസാരിച്ചിട്ടില്ല….അച്ചായനടുത്തു വരുമ്പോ…..ഞാൻ ശ്വേതാ അയ്യർ അല്ല ….മറ്റാരോ……എല്ലാരോടും സൗമ്യമായി സംസാരിക്കുന്ന അച്ചായൻ…… എപ്പോഴും മുഖത്തു ഒരു ചിരി ഉണ്ടാവും…… ഓരോ തവണ ഇഷ്ടാണ് എന്ന് പറഞ്ഞു ചെല്ലുമ്പോഴും സൗമ്യമായി എന്നെ തിരിച്ചു പറഞ്ഞയക്കും……എല്ലാ ചുവരുകളിലും അച്ചായന്റെ ചിത്രം വരയ്ക്കുമ്പോഴും കൈ പിണഞ്ഞു കെട്ടി ചെറു ചിരിയോടെ നോക്കി നിൽക്കും…… “ശ്വേതാ അയ്യരെ എന്തിനാ ഈ പണിക്കു പൊണെ…… എൻ്റെ പെണ്ണിന് ഇത്ര സൗന്ദര്യം ഇല്ല…….
അവൾടെ കണ്ണുകൾ നിറച്ചും സ്നേഹവും കരുണയുമാണ്….. എന്നാൽ കരങ്ങളിൽ ചങ്കൂറ്റവും…… അതുകൊണ്ടു കൊച്ചു മറ്റാരെങ്കിലെയും വരയ്ക്കു………അച്ചായനെ വിട്ടേക്ക്……. ബുക്ഡ് ആയി പോയി…….” “അച്ചായോ നിങ്ങളിലേക്കു എന്നെ അടിപ്പിച്ചത് പോലും ഈ റിജെക്ഷൻ ആണ്…അത് കൊണ്ട് തന്നെ ഞാൻ വിടില്ല.” എന്നെ നോക്കി തലയാട്ടി നടന്നു പോയി……. ….അതൊന്നും എന്നെ തളർത്തിയില്ല….കാരണം ശ്വേത ആഗ്രഹിച്ചത് എന്തും നേടിയിട്ടേയുള്ളൂ…. നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു….. ആ ഇടയ്ക്കാണ് സാൻഡ്ര വരുന്നത്……. ആദ്യമായി ഞാൻ അവളെ കണ്ടപ്പോൾ ഒരു ദുഃഖപുത്രി ആയിരിക്കും എന്നാ വിചാരിച്ചതു…..
എന്നാൽ അവൾ ഒരു അത്ഭുതമായിരുന്നു….. അധികം ആരുമായും മിണ്ടുകയില്ലാ എങ്കിലും എല്ലാർക്കും അവളെ ഇഷ്ടമായിരുന്നു…കാരണം മറ്റൊന്നുമല്ല…… മറ്റൊരാൾക്ക് എന്താവശ്യം ഉണ്ടെങ്കിലും അവർക്കു സാൻട്ര ഉണ്ടാവും…അനാട്ടമി ക്ലാസ്സിൽ തല കറങ്ങി വീഴുക എന്നത് സ്ഥിരം പരിപാടിയാണ്…ഞാൻ ആ കുട്ടികളുടെ അടുത്ത് നിന്ന് മാറി നിൽക്കും അല്ലെങ്കിൽ എനിക്ക് പണിയാകും …എന്നാൽ സാൻട്ര അങ്ങനല്ല…. അവരുടെ അടുത്തേക്ക് ചേർന്ന് നിൽക്കും …അവർ വീഴാതിരിക്കാൻ….. അതുപോലെ ടെക്സ്റ്റ് ബുക്ക്സ് വാങ്ങാൻ കാശില്ലാത്ത കുട്ടികൾ…..കാശിനു ബുദ്ധിമുട്ടുള്ളവർ…..അവർക്കു എല്ലാരും ഷെയർ ചെയ്തു ബുദ്ധിമുട്ടു പരിഹരിക്കുക…..
ഇത്തരം പരിപാടികളിൽ മുന്നിട്ടു നിൽക്കും….എന്നാൽ സ്റ്റേജിൽ കയറില്ല……പേടിയാണ്…… അവളും അവളുടെ അപ്പനും എന്നും എനിക്കത്ഭുതമാണ്……കാരണം തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സഹായിക്കുക…… നമുക്ക് ബാധ്യതയാകും എന്ന് ഉറപ്പുള്ളവരെ കൂടെ കൂട്ടുക……അതൊക്കെ അപ്പൻ്റെയും മോള്ടെയും മാത്രം പ്രത്യേകതയായിരുന്നു……. അച്ചായൻ്റെ നാട്ടുകാരി എന്ന് അവൾ പറഞ്ഞപ്പോഴും അച്ചായനെ കാണുമ്പോൾ അവൾ മാറി നടക്കുമ്പോഴും അച്ചായൻ അവളെ ശ്രദ്ധിക്കുമ്പോഴും എല്ലാം എനിക്ക് സംശയം ഉണ്ടായിരുന്നു…അച്ചായൻ പറഞ്ഞ പ്രണയം സാന്ട്ര ആണ് എന്ന്……. എന്നാൽ അവർ രണ്ടു പേരും എന്നോട് ഒന്നും പറഞ്ഞില്ല……
ഞാനും അച്ചായനും പ്രണയിച്ചു തുടങ്ങുമ്പോൾ ഒരു നേരമ്പോക്ക് എന്നേ ഞങ്ങൾ കരുതിയിരുന്നുള്ളു….എന്നാൽ മുന്നോട്ടു പോകുംതോറും ആ പ്രണയം ആ സ്നേഹം ആ കരുതൽ എന്നെ കൂടുതൽ അങോട്ടു അടുപ്പിച്ചിരുന്നു… എന്നെ ഒന്നിനും നിര്ബന്ധിച്ചിരുന്നില്ല…എന്നാൽ അച്ചായനിഷ്ടമില്ലാത് ഒന്നും ചെയ്യാൻ ഞാനും ഇഷ്ടപ്പെട്ടിരുന്നില്ല….. ഞങ്ങൾ കറങ്ങാത്ത സ്ഥലങ്ങൾ ഇല്ലായിരുന്നു…. കേരളത്തിലെ എല്ലാ കുന്നുകളും മലകളും വെള്ള ചാട്ടങ്ങളും ഞങ്ങൾ കറങ്ങിയിട്ടുണ്ട്…… അച്ചായൻ്റെ ബൈക്കിൻ്റെ പുറകിൽ ആ മുതുകിൽ ചാരി ഇരിക്കുമ്പോൾ ഞാൻ അനുഭവിച്ച സുഖം സ്നേഹം സുരക്ഷിതത്വം പ്രണയം ……..
അത് ഞാൻ ആസ്വദിച്ചു തുടങ്ങുമ്പോഴായിരുന്നു ഞാൻ അവർ തമ്മിലുള്ള കെമിസ്ട്രി ശ്രദ്ധിക്കുന്നത്…… എല്ലാരോടും സൗമ്യമായി സംസാരിക്കുന്ന അച്ചായൻ…..സാൻട്രയോട് അങ്ങനല്ല…..ഒരുപാട് സ്വാതന്ത്ര്യത്തോടും അല്പം ഗൗരവത്തിലും ചിലപ്പോൾ കണ്ണുരുട്ടാറും ഉണ്ട്….. സാൻട്ര അച്ചായനിൽ നിന്ന് അധികവും മാറി നടക്കും…കഴിയുന്നതും അവൾ ഞങ്ങൾടെ ഒപ്പം വരാറില്ല…വന്നാലോ അച്ചായൻ അവളോട് സംസാരിച്ചാലും അവൾ ഒന്നോ രണ്ടോ വാക്കിൽ മറുപടി പറയും….അച്ചായന് ദേഷ്യം വരും രണ്ടും കൂടെ വഴക്കാവും….. എന്നാൽ വീണ്ടും കാണുമ്പോ ഞാൻ വിചാരിക്കും ഇവർ തമ്മിൽ മിണ്ടില്ലാ എന്ന്…..
അവർക്കു ഒന്നും ഓർമ്മ ഉണ്ടാവില്ല…..ആയിടയ്ക്ക് സാൻട്രയെ കോളേജിലെ ഒരു പ്രശ്നത്തിൽ അച്ചായൻ അടിക്കുന്നതു……ആദ്യമായിട്ടായിരുന്നു ഞാൻ അച്ചായനെ അത്രെയും ദേഷ്യത്തിൽ കാണുന്നത്…… അവളെ കാണാതിരുന്ന കുറച്ചു നേരം അച്ചായൻ അനുഭവിച്ച വേദന വെപ്രാളം സ്ട്രെസ് ….അന്ന് ഞാൻ മനസ്സിലാക്കി ……അച്ചായൻ്റെ ആദ്യ പ്രണയം സാൻട്ര ആയിരുന്നു എന്ന്……അച്ചായൻ പറഞ്ഞത് പോലെ കണ്ണുകൾ നിറച്ചും സ്നേഹവും കരുണയുമാണ്….. എന്നാൽ കരങ്ങളിൽ ചങ്കൂറ്റവും ഉള്ള പെണ്ണ്……. സാൻട്രയും അച്ചായനെ സ്നേഹിച്ചിരുന്നു…… ഒരുപാട്……അവളുടെ പെരുമാറ്റത്തിൽ നിന്ന് എനിക്കതു മനസ്സിലായിരുന്നു……. എന്നാൽ എനിക്ക് അച്ചായനെ വിട്ടു കൊടുക്കാൻ കഴിയുമായിരുന്നില്ല…..
അവർ പരസ്പരം തിരിച്ചറിയാത്ത പ്രണയം……. അതിനി ഒരിക്കലും അവർ അറിയണ്ടാ……. പക്ഷേ അച്ചായൻ്റെ ഉള്ളിൽ സാൻട്ര ഒരു പ്രണയിനിയ്ക്കും അപ്പുറം മറ്റാരോ ആയിരുന്നു…..എനിക്കു അവരെ വിശ്വാസമായിരുന്നു…..എന്നാൽ പല അവസരങ്ങളിലും അച്ചായൻ ഒരുപാട് അസ്വസ്ഥനായിരുന്നു… സാൻട്രയുടെ അപ്പന് വയ്യാതായതു തൊട്ടു അച്ചായൻ സ്വയം തിരിച്ചറിഞ്ഞു തുടങ്ങുകയായിരുന്നു……..അച്ചായൻ്റെ ആദ്യ പ്രണയം ഒരു അടഞ്ഞ അധ്യായമല്ലാ എന്ന്……. സാൻട്ര നാട്ടിൽ പോയതിൽ പിന്നെ അവളെ അങ്ങനെ കാണാൻ കഴിയുമായിരുന്നില്ല…… സാൻട്ര മനസ്സിൻ്റെ വിങ്ങലായപ്പോഴും അച്ചായൻ എന്നെ ചേർത്ത് പിടിച്ചിട്ടേയുള്ളു……
എന്നാലും അവരുടെ ബന്ധം എന്നോട് പറഞ്ഞതു സാൻട്രയുടെ മനസമ്മതത്തിൻ്റെ അന്ന് രാത്രിയാണ്……ഞങ്ങളുടെ വാടക വീടിൻ്റെ പടവുകളിൽ എൻ്റെ മടിയിൽ തല വെച്ച് കിടന്നുകൊണ്ട് നക്ഷത്രങ്ങളെ നോക്കി പറഞ്ഞത്……എനിക്കറിയാമായിരുന്നു എങ്കിലും അച്ചായൻ പറഞ്ഞപ്പോൾ എന്തോ വല്ലാത്ത വേദന ആയിരുന്നു…. “അച്ചായനെന്താ പറയുന്നേ………””അവളെ എനിക്കൊരുപാടിഷ്ടായിരുന്നു……ഇപ്പോഴും അതെ……എന്ന് വെച്ച് ….. അതിനു ഒരർത്ഥം മാത്രം അല്ലാ……. നിന്നിലൂടെ ഞാൻ അനുഭവിക്കുന്ന പ്രണയം പൂർണ്ണത അത് സാൻഡിക്കും വേണം….. അവൾക്കും വേണം ഈ സന്തോഷം…പക്ഷേ ഇന്ന് അവളുടെ കണ്ണുകൾ നിറച്ചും വേദനയായിരുന്നു……
എന്നെ നോക്കുന്ന കണ്ണുകളിൽ നിറച്ചും പരിഭവമായിരുന്നു……….” എനിക്കും തോന്നിയിരുന്നു……..പക്ഷേ ഞാൻ പറഞ്ഞില്ല….. “അച്ചായന് തോന്നിയതാ……അവൾ ഹാപ്പി ആണ്……” ഞാനാണു….. “ഇല്ലാ…എനിക്കറിയാം അവളെ… അവൾ ഹാപ്പി ആയിക്കൊള്ളും……. ഡേവിസ് കല്യാണം കഴിക്കുമ്പോ…..അവനോളം നല്ലതു ഒന്നും ഈ ലോകത്തു ഇല്ലാ…….ഈ നാട്ടിൽ നിന്ന് പോവുമ്പോ ….അവളും പൂർണ്ണയാവും…അവൾക്കും പ്രണയിക്കാൻ കഴിയും….അവനെ ….അതുവരെ എന്റെ മനസ്സിൽ ഒരു വിങ്ങലാ….” ഞാൻ നിശ്ശബ്ദയായിരുന്നു….കുറച്ചു നേരം ഞങ്ങൾ ഒന്നും മിണ്ടിയില്ല……എൻ്റെ കവിളിൽ തട്ടി…… “ഡീ പട്ടെത്തി….. നീ ഇതൊന്നും ആലോചിക്കണ്ടാ…….
നീ എൻ്റെ കുഞ്ഞിനെ പറ്റി മാത്രം ആലോചിച്ചാൽ മതി……കേട്ടോടീ ……” അതും പറഞ്ഞു എൻ്റെ വയറിൽ ചുംബിച്ച അച്ചായൻ…….. ആ ചുംബനം ഏറ്റു വാങ്ങി എൻ്റെ വയറിൽ ചവിട്ടിയ ആ കുഞ്ഞിപ്പെണ്ണു……. അവർ രണ്ടും ഇന്ന് എനിക്ക് അന്യമാണ്…… രണ്ടും എനിക്ക് നഷ്ടപ്പെടുത്തേണ്ടി വന്നു…….എൻ്റെ സ്വാർത്ഥത….. (കാത്തിരിക്കണംട്ടോ) ഒരുപാട് നന്ദി സ്നേഹം ചങ്കുകളെ…കമന്റ്‌സ് ഇടുന്നവരോട് ഒരു പൊടിക്ക് കൂടുതലാണ്……… അടുത്ത ഭാഗം മിക്കവാറും ഞായറാഴ്‌ച രാത്രി പത്തു മണിക്ക് ……ശേഷം ഉണ്ടാവും…… പിന്നെ ഇന്നലത്തെ കമന്റ്സ് അടിപൊളി ആയിരുന്നു…….
ഇസ സാം…..