Wednesday, January 22, 2025
Novel

സൂര്യതേജസ്സ് : ഭാഗം 2

നോവൽ
******
എഴുത്തുകാരി: ബിജി

അവളൊന്ന് ആടീയുലഞ്ഞു
ടാ കാലാ….അവൾ കവിളും പൊത്തി ഇരുന്നു പോയി

സൂര്യാ നിർത്തിക്കോ നിനക്കെന്തും ചെയ്യാം പക്ഷേ എൻ്റെ സ്റ്റാഫുകളുടെ ശരീരത്തിൽ കൈവച്ചാൽ അതങ്ങ് ക്ഷമിക്കാൻ എനിക്കാവില്ല’…..

സേതുനാഥ് കല്യാണിയെ പിടിച്ചെഴുന്നേല്പ്പിച്ചു. സോറി കല്യാണി ഇതെൻ്റെ മകനാണ് സൂര്യതേജസ്സ്
ഇവനു വേണ്ടി കല്യാണിയോട് ഞാൻ ക്ഷമ ചോദിക്കുന്നു……

കല്യാണി വിശ്വസിക്കാനാവാതെ തലയ്ക്കു കൈ കൊടുത്തു.

അവൾ ചുറ്റും നിന്നവരെ നോക്കി അനീഷിനും ക്രിസ്റ്റിക്കും ഒക്കെ അവനെ അറിയാമെന്നു തോന്നി ഗൗതമിയും സെയിലിലുള്ളവരും വാ പൊളിച്ച് നില്പ്പുണ്ട്…..

അവൾ സൂര്യനെ സൂക്ഷിച്ചു നോക്കി അവൻ തന്നെ നോക്കുന്നതു പോലെ തോന്നി അടിച്ചു പുകച്ചിട്ട് അവൻ്റെ ഒടുക്കത്തെ നോട്ടം കാലൻ
യ്യോ…. സാറിൻ്റെ മോനാണ് മോശം പദപ്രയോഗം വേണ്ട കല്യാണി സ്വയം ഒരു ഉപദേശം കൊടുത്തു.

സേതുനാഥ് സാർ ആകെ തകർന്ന അവസ്ഥയിലായിരുന്നു.

സാറെ എന്നാ ഞങ്ങളിറങ്ങട്ടെ ഇപ്പോഴത്തേ സാഹചര്യത്തിന് ഒരയവു വരുത്താനെന്നവണ്ണം അനുവാദം ചോദിച്ചു.
സാർ ഒന്നും മിണ്ടാതെ തലയാട്ടി

പോകുന്നതിന് മുൻപ് അവളവനെയൊന്ന് ഇരുത്തി നോക്കി
സാറിൻ്റെ മോനായിപ്പോയി അല്ലേൽ കല്യാണിയുടെ തനികൊണം കണ്ടേനേ
അവളു ചുണ്ടുകൊണ്ട് ഗോഷ്ടി കാണിച്ചു.

അല്ലേൽ നീയെന്നെ ഒലത്തിയേനെ…

അവനെ അതിശയത്തോടെ നോക്കി
ഇവനിനി മനസ്സിലുള്ളതു കണ്ടെത്തുന്ന വിദ്യ അറിയുമോ

ഈ മുതലിനെ സൂക്ഷിക്കണംവിളഞ്ഞ വിത്താ
വിദേശത്തൊക്കെ പോയി പഠിച്ചെന്നേയുള്ളുവായീന്നു വരുന്നതോ ഭരണിപ്പാട്ടും…. കൂതറ

എനിക്കെതിരെയുള്ള പണി വല്ലതും ആലോചിച്ചു കൂട്ടുകയാണെങ്കിൽ മോളിപ്പോൾ തന്നെ ചുരുട്ടി കുട്ടിക്കോ
സാറിനെ ചൂണ്ടിട്ട് ദാ ഇങ്ങേരെക്കൊണ്ടേ സൂര്യനെ ഒതുക്കാൻ കഴിഞ്ഞില്ല. പിന്നാ നീയ്…..

പോടീ …. പോയി തരത്തിലുള്ളവരോട് കളിക്ക്
അവളൊന്നും മിണ്ടാതെ ഗൗതമിയേ കൂട്ടി പുറത്തേക്കിറങ്ങി
ഹൂയ്…. ഫൂലൻ ദേവി പോവുകയാണോ സ്വര്യനെ കൂപ്പീലടയ്ക്കുന്നില്ലേ….

കല്യാണി തിരിഞ്ഞു പോലും നോക്കാതെ മുന്നോട്ട് നടന്നു.

“നീയായിട്ടല്ലേ അയാളോടൊക്കെ വഴക്കിനു പോകൂ ഗൗതമി അവളെ കുറ്റപ്പെടുത്തി.”…
“പിന്നല്ലാണ്ട് എത്രയെന്നു വച്ചാ കണ്ടോണ്ടിരിക്കുന്നെ…”

അതുകൊണ്ടെന്താ നന്നായിട്ടൊന്നു വച്ചു തന്നല്ലോ കവിളിൽ

കവിള് മരവിച്ചിരിക്കുവാ നീര്യവന്ന് വിങ്ങിയിരിക്കുന്ന കവിളിലൊന്നു തൊട്ടു
ഹാ…. അവളുടെ മുഖം വേദനായാൽ ചുളിഞ്ഞു

അനുഭവിക്ക് ഇതിൻ്റെ വല്ല ആവശ്യമുണ്ടായിരുന്നോ അതെങ്ങനാ വഴീ കൂടെ പോക്കുന്ന പുലിവാലെല്ലാം തോട്ടി വച്ച് പിടിക്കുന്ന ടീമല്ലേ
പ്രത്യേകിച്ച് പുരുഷ വിരോധി ഗൗതമി അവളെ ശാസിച്ചു കൊണ്ടേയിരുന്നു.

പെണ്ണെ ചിലയ്ക്കാതെ ബസ് വരുന്നുണ്ട് എന്നാ ഇനി തിങ്കളാഴ്ച കാണാം കല്യാണി ബസിൽ കയറി കല്യാണി മോളേ ഇവിടെ വന്നിരിക്ക് പെട്ടല്ലോ ദൈവമേ കല്യാണ ദല്ലാൾ വനജ ചേച്ചി.

അവിടെ പോയിരിക്കാതെ നിവൃത്തിയില്ലായിരുന്നു.

ആകെ നാലടി പൊക്കമേ കാണു ചുരുണ്ട മുടിയുള്ള ഗുണ്ടു മണി നാല്പത്തി അഞ്ചിലും പതിനേഴിൻ്റെ ചുറുചുറുക്ക്

അതേ ഞാനന്നു പറഞ്ഞില്ലേ ലേശം പ്രായം കൂടുതലുണ്ട് പക്ഷേ കണ്ടാൽ ഇരുപത്തി അഞ്ച് പറയില്ല ചെറിയൊരു കുട്ടിയുണ്ട് എന്നാലെന്നാ ഇട്ടു മൂടാൻ സ്വത്തുണ്ട് ഒരു വർഷം ഒരുത്തൻ്റ കൂടെ പൊറുത്തതല്ലേ ഇത് കിട്ടിയതു തന്നെ നിൻ്റെ ഭാഗ്യം

കല്യാണിക്ക് നാണക്കേടും ദേഷ്യവും ഒന്നിച്ചുണ്ടായി.

ബസിലുള്ളവരൊക്കെ ശ്രദ്ധിക്കുന്നു.കല്യാണിക്കാകെ ചൊറിഞ്ഞു കയറി ചുറ്റും എല്ലാവരും ശ്രദ്ധിക്കുന്നതു കൊണ്ട് ഒന്നും മിണ്ടാനും കഴിയുന്നില്ല.

ദേഷ്യവും സങ്കടവം കൊണ്ട് മനസ്സ് വിങ്ങുന്നു.

ബ്സ് സ്റ്റോപ്പെത്തുന്നതു വരെ തലതാഴ്ത്തിയിരുന്നു. എന്തായാലും അവരോട് വന്നു കാണാൻ പറയാം വനജ കല്യാണിയെ നോക്കി
മറുപടി ഒന്നും പറയാതെ കവലയിൽ ഇറങ്ങി

മഴ പെയ്തു തോർന്നതേയുള്ളു റോഡിനരികിലുള്ള ചാലിൽ നിന്ന് ചെളിവെള്ളം കുത്തിയൊഴുകുന്നു.

റോഡിന് അപ്പുറം നെൽവയലാണ് മഴ പെയ്തതിനാൽ നെൽക്കതിർ കുമ്പിട്ടു നിൽക്കന്നു പാടത്തിനപ്പുറത്തുള്ള മുരുകൻ ക്ഷേത്രത്തിൽ നിന്ന് ഭക്തിഗാനം ഒഴുകി വരുന്നു.
നല്ലതണുത്ത കാറ്റു വീശുന്നുണ്ടായിരുന്നു.

കല്യാണി റോഡിൽ നിന്ന് ചെമ്മൺപാതയിലേക്ക് ഇറങ്ങി വേഗത്തിൽ നടന്നു. അകലെ നിന്നേ കാത്തുവിൻ്റെ സന്ധ്യാനാമം ചൊല്ലൽ കേൾക്കാമായിരുന്നു.

രാമ രാമ രാമ രാമ രാമ രാമ രാമാാരാമ
പാഹിമാം രാഘവാ മനോഹര മുകുന്ദരാമ
പാഹിമാം രാവണാന്തക മുകുന്ത രാമ രാമ പാഹിമാം

ഭക്തി മുക്തി ദായക പുരന്ധരാദി സേവിതഭാഗ്യവാരിധെ! ജയ മുകുന്ദ രാമ പാഹിമാം

ദീനതകൾ നീകി നീ അനുഗ്രഹിക്ക സാദരം
മാനവാഷികാമനെ മുകുന്ദ രാമ പാഹിമാം

വീടു കുറച്ചു പൊക്കത്തിലായിരുന്നു കുത്തു കല്ലുകൾ കയറി മുകളിൽ എത്തിയപ്പോഴേക്കും കല്യാണി കിതച്ചു.

വീടിനു മുന്നിൽ പലതരത്തിലുള്ള ചെടികൾ വേലി പോലെ വീടിന് ഒരു മറവു തന്നിരുന്നു.

ചെറിയൊരു ഓടിട്ട വീട് ഇളം പിങ്ക് കളർ പെയിൻ്റ് അടിച്ചതാണ് കയറി ചെല്ലുന്ന ഇറയത്ത് നിലവിളക്ക് ശോഭയോടെ കത്തി നില്ക്കുന്നു.

മുരുകാ കാത്തോണേന്നും പറഞ്ഞ് വീടിനുള്ളിലേക്ക് കയറി

വീട്ടിലേക്ക് എത്തിയതും നാമം ചെല്ലുന്ന തിനിടയിൽ ചേച്ചി വന്നേന്ന് അകത്തേക്ക് നോക്കി വിളിച്ചൂ കൂവി.

അടുക്കളയിലെ വിറക് അടുപ്പിൽ ചെറിയ മൺകലത്തിൽ അച്ഛനുള്ള ഗോതമ്പു കഞ്ഞി വെന്തു കിടക്കുന്നു
അടുക്കളത്തട്ടിൽ അടച്ചു വച്ചിരുന്ന കട്ടൻ എടുത്തു കുടിച്ചു.

ഇന്നെന്താ പതിവില്ലാതെ വന്നുടനെ കട്ടൻ കുടിക്കുന്നത്
ഒന്നും പറയണ്ടാമ്മേ വല്ലാത്ത ക്ഷീണം

സുമംഗല മകളെ സൂക്ഷിച്ചൊന്നു നോക്കി എന്താടി കവിള് വീങ്ങിയിരിക്കുന്നത്. പെട്ടെന്നുള്ള ചോദ്യത്തിൽ അവളൊന്നു പതറി

അതെ ബസിലെവിടേലും ഇടിച്ചതായിരിക്കും
സ്വക്ഷിക്കണ്ടേ കല്ലൂ
ങാ അത്യ പോട്ടെ
നീയെന്നാ പോയി മേലുകഴുകീട്ടു വാ

പോകുവാ ആദ്യം
അച്ഛനെ ഒന്നു കണ്ടേച്ചും വരട്ടെ
അച്ഛന് കുറച്ചു തളർച്ചയുള്ളതുപോലെ തോന്നി
ഇന്നന്തേ വയ്യേ അച്ഛാ

അവളുടെ വിഷമം കണ്ടതും ഒന്നുമില്ല മോളേ അത്യ പറയുമ്പേഴേക്കും ശ്വാസം വിടാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

അവൾ പെട്ടെന്ന് ഇൻഹേലർ എടുത്തു നോക്കിയപ്പോൾ തീർന്നിരിക്കുന്നു.

അവൾ അച്ഛനെ നോക്കി പറയണ്ടേ അച്ഛാ ഇങ്ങനെ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടണോ

കവലയിലെ മെഡിക്കൽ സ്റ്റോർ എട്ടു മണി വരെ കാണും വേഗം വീടിന് പുറത്തിറങ്ങി തൊട്ടടുത്ത വീട്ടിലെ വാസന്തി ചേച്ചിയെ വിളിച്ചു.

ചേച്ചി….കണ്ണനൂണ്ടോ അവിടെ
ഉണ്ടല്ലോ എന്താ കല്ലൂ
ഇൻഹേലർ ഒന്നു വാങ്ങാനാ
കണ്ണൻ്റെ കൈയ്യിൽ പൈസയും കൊടുത്തു വിട്ടു.

വാസന്തിയും ഭർത്താവ് നാരായണനും കല്യാണിക്ക് ഒരാശ്വാസമാണ് ഏതു ബുദ്ധിമുട്ടിലും ഓടി എത്തുന്നവർ കണ്ണൻ ഡിഗ്രിക്കാണ് പഠിക്കുന്നത്

അവൾ മേലു കഴുകി വന്നപ്പോഴേക്കും കണ്ണൻ ഇൻഹേലർ കൊണ്ടു വന്നിരുന്നു. കാത്തു പഠിക്കുന്നു. നന്നായി പഠിക്കുമവൾ അതാണ് ഏക ആശ്വാസം .

ഇൻഹേലർ ഉപയോഗിച്ചതിനാൽ അച്ഛന് ബൂദ്ധിമുട്ട് ഒഴിവായി

കിടക്കാൻ നേരം കാത്തു അടക്കം പറഞ്ഞു ചേച്ചിക്ക് എതിരേ യമണ്ടൻ ഗൂഡാലോചന നടക്കുന്നുണ്ട്.

എന്നതാടി അവളുടെ പറച്ചിലിൽ കല്ലു ഒന്നു ചിരിച്ചു.

ആ രണ്ടാം കെട്ടുകാരൻ്റെ ആലോചന വനജ ചേച്ചി അമ്മയെ വിളിച്ചിരുന്നു.അമ്മ അവരെ കൂട്ടി വരാൻ പറഞ്ഞിട്ടുണ്ട്
കല്യാണി ഒന്നും മിണ്ടിയില്ല.

മുഖം കടുത്തു തല വഴിയേ പുതപ്പെടുത്തു മൂടി

സ്വപ്നങ്ങളെല്ലാം എന്നേ മരവിച്ചു….
ഇനിയൊരു വിവാഹം അതീ ജന്മത്ത് ഉണ്ടാകില്ല.

വിവാഹം അതിനെ കുറിച്ചോർത്തപ്പോഴേ നെഞ്ചു കിടുങ്ങി രാജീവൻ്റെ മുഖം മനസ്സിൽ തെളിഞ്ഞതും അവളൊന്നു ഞെട്ടിവിറച്ചു

അവൻ്റെ ഒപ്പമുള്ള ഭീകരമായ രാത്രികൾ അവൾക്കു മുന്നിൽ തെളിഞ്ഞു വിവാഹം കഴിഞ്ഞ ആദ്യ ദിവസം പാലുമായി നിറമാർന്ന സ്വപ്നങ്ങളുമായി നാണത്തോടെ മണിയറയിലേക്ക് കയറിയ അവളെ വ്യഗ്രതയോടെ കീഴടക്കാൻ കാത്തിരുന്ന അവനെ ഒരു വന്യമൃഗത്തെപ്പോലെ തോന്നി.

പരസ്പരം മനസ്സിലാക്കുന്നതിന് മുൻപ് ഒന്നു മിണ്ടുക കൂടി ചെയ്യാതെ ആദ്യം അവൻ പാൽഗ്ലാസ് നീട്ടി നാണത്തോടെ മുഖം കുനിച്ചു നിന്നവളെ വിവസ്ത്രയാക്കുകയാണ് ചെയ്തത്

.താലികെട്ടിയെങ്കിലും ഒരു പുരുഷൻ്റെ മുൻപിൽ അങ്ങനെ നില്ക്കേണ്ടി വന്നപ്പോൾ പെണ്ണായി പിറന്നതിൻ്റെ ഗതികേടോർത്ത് അവൾ നിലത്ത് കൂനിക്കൂടി ഇരുന്ന് കരഞ്ഞു.

ആ കരച്ചിലു പോലും അവന് ലഹരിയായിരുന്നു.

വന്യമായ ആവേശത്തോടെ കീഴ്പ്പെടുത്തുമ്പോൾ അവനൊരു വിജയിയുടെ ഭാവമായിരുന്നു.

തന്നിൽ നിന്ന് അടർന്നു മാറി കിടന്നുറങ്ങിയ അവനെ വെറുപ്പോടും അറപ്പോടും കൂടി മാത്രമെ കാണാൻ കഴിഞ്ഞുള്ളു

ശരീരത്തിലാകമാനം നീറ്റലും വേദനയും അനുഭവപ്പെട്ടു
ശരീരത്തിൽ അങ്ങിങ്ങായി ചോരപ്പാടുകൾ ചുണ്ടുകൾ കടിച്ചു മുറിച്ചിരിക്കുന്നു ബാത്റൂമിൽ കയറി ഷവർ ഓൺ ചെയ്തപ്പോൾ ശരീരത്തിൽ നീറ്റലുകാരണം നിലവിളിച്ചു പോയി

ശരിക്കും പകച്ചു ഇതാണോ ആദ്യരാത്രി എല്ലാവർക്കും ഇങ്ങനെയൊക്കെയാണോ വടക്കേതിലെ സന്ധ്യ വിരുന്നിനു വന്നപ്പോൾ നാണത്തോടെ പറഞ്ഞതിൽ ഇങ്ങനെയൊന്നും അല്ലല്ലോ തനിക്കു മാത്രം എന്താ ഇങ്ങനെ അവൻ്റെ അടുത്ത് കട്ടിലിൽ കിടക്കാൻ ഭയന്നു

ഇനി അവൻ ഉപദ്രവിക്കുമോ ദേഹം ഇടിഞ്ഞു നുറുങ്ങുന്ന വേദന തറയിൽ കുത്തിയിരുന്ന് നേരം വെളുപ്പിച്ചു.

ഇതേ തനിയാവർത്തനം അടുത്ത ദിവസങ്ങളിലും ശരീരത്തിലെ മുറിവുകളിൽ വീണ്ടും വീണ്ടുമവൻ വേദനിപ്പിച്ചു.

രാജീവന് അമ്മ മാത്രമേയുള്ളായിരുന്നു അവർക്കും മകനെ പേടിയായിരുന്നു.
വീട്ടിലേക്ക് വിടാറേയില്ലായിരുന്നു ഒരു ദിവസം അച്ഛനും അമ്മയും വന്നപ്പോൾ
തൻ്റെ അവസ്ഥ പറഞ്ഞു

മോൾക്കിതൊന്നും അറിയാത്തോണ്ടാ ഇതെല്ലാം വിവാഹ ജീവിതത്തിൽ സാധാരണമാണെന്ന് പറഞ്ഞൊഴിഞ്ഞു കൂടെ സഹകരണ ബാങ്കിലെ ലോണിനെ കുറിച്ചും ഓർമ്മിപ്പിച്ചു.

പെണ്ണായാൽ കുറച്ചൊക്കെ സഹിക്കണമെന്ന ഉപദേശവും കെട്ടിച്ചു വിട്ട പെണ്ണ് വീട്ടിൽ വന്നു നിന്നാൽ നാട്ടുകാരെന്തു പറയും.

അന്നതൊക്കെ കേട്ടു കരഞ്ഞോണ്ടിരിക്കാനെ കഴിഞ്ഞുള്ളു.

മോളേ നിനക്കു ഞങ്ങളുണ്ടെന്ന് പറഞ്ഞു ചേർത്തു പിടിക്കാമായിരുന്നില്ലേ.

പെൺമക്കളുടെവിവാഹം കഴിഞ്ഞാൽ തുടങ്ങുന്ന പറച്ചിൽ ഇനി അതാണ് നിൻ്റെ വീട് അവിടുള്ളവർ പറയുന്നത് അനുസരിച്ച് ജീവിക്കണം ബാധ്യത ഒഴിച്ചതു പോൽ അച്ഛനും അമ്മയും

എന്നാൽ കയറി ചെല്ലുന്ന വീട്ടീലും അധികപറ്റായാൽ ഒരിടത്തും സ്ഥാനമില്ലാതെ സങ്കടക്കടൽ ഉള്ളിലൊതുക്കി കഴിയുന്ന എത്ര സ്ത്രീ
ജന്മങ്ങൾ ഈ ഭൂമിയിലുണ്ടാകും.

ആരോടും ഒന്നും പറയാനാവാതെ ഉമിത്തീയിൽ വെന്തുരുകുന്നവർ

ഒന്നു ചേർത്തു പിടിച്ചിരുന്നെങ്കിൽ നിനക്ക് ഞങ്ങളുണ്ടെന്ന് പറഞ്ഞിരുന്നെങ്കിൽ ചില പെൺകുട്ടികളെങ്കിലും ആത്മഹത്യയിൽ അഭയം തേടുമായിരുന്നില്ല.

ഇല്ല ഇനിയൊരിക്കൽ കൂടി കല്യാണി ക്രൂരതകൾക്ക് തല കുനിച്ചു കൊടുക്കില്ല ഇനിയൊരാണും ഈ ജീവിതത്തിൽ ഉണ്ടാകില്ല

.തൻ്റെ ഹൃദയത്തെ കാരിരുമ്പാക്കി’

എന്തെക്കെയോ ആലോചിച്ച് എപ്പോഴോ ഒന്നു മയങ്ങി
നേരം പുലർന്നപ്പോൾ വേഗം കുളിച്ച് മുരുകൻ്റെ അമ്പലത്തിലേക്ക് പോകാൻ റെഡി ആയി പറ്റുന്ന എല്ലാ ഞായറാഴ്ചയും കല്യാണി അമ്പലത്തിൽ പോകാറുണ്ട്.

എന്നും കാത്തു കൂട്ടു വരുന്നതാണ് അമ്മ പറഞ്ഞുതന്നെ പൊയ്ക്കൊള്ളാൻ

സെറ്റുമുണ്ടുടുത്ത് മകൾ ഇറങ്ങി വന്നപ്പോൾ അവളെയൊന്നു നോക്കി രണ്ടു മക്കളിലും സുന്ദരി ആണിവൾ
എന്നിട്ടും ഭാഗ്യദോഷം ഇങ്ങനെ ജീവിക്കാൻ .

ചെറിയ ഒരമ്പലമായതിനാൽ തിരക്കു കുറവായിരുന്നു.

അമ്പലത്തിൽ കയറുന്ന വഴിയിൽ ലൂസീഫർ ഓട്ടോ കിടക്കുന്നതു കണ്ടു.

അവൾ പെട്ടെന്ന് കവിളിലൊന്നു തൊട്ടു അവൾ ചുറ്റുമൊന്നു നോക്കി അവനെ കണ്ടില്ല.

ആൽത്തറയിലെത്തിയപ്പോൾ സൂര്യൻ ആൽത്തറയിൽ ഇരിക്കുന്നതു കണ്ടു തൊട്ടടുത്തായി ഒരു പെൺകുട്ടി നില്പ്പുണ്ട് ഏകദേശം തൻ്റെ പ്രായം കാണും ദാവണി ആണ് വേഷം ആരാവും അത് ആ ആരായാൽ എനിക്കെന്താ

സൂര്യൻ അവളേയും കണ്ടിരുന്നു
മുഖം കടുപ്പിച്ച് അവനെ കടന്നു പോയി

🎵🎵കല്യാണീ കളവാണീ ചൊല്ലമ്മിണി ചൊല്ല്
വെള്ളിത്താഴ്വര പൂത്തിറങ്ങിയതാൺ പൂവോ പെൺ പൂവോ🎵🎵

സൂര്യൻ ഉറക്കെ പാടി…
തന്നെ കളിയാക്കിയതാണെന്ന് അവൾക്കു മനസ്സിലായി
അവൾ തിരിഞ്ഞു നോക്കാതെ മുന്നോട്ട് നടന്നു.

ഹേയ്!!! ചട്ടമ്പിക്കല്യാണി ഒന്നു നില്ക്കെടി…
അവൾ തിരിഞ്ഞു നിന്ന് കത്തുന്ന മിഴികളോടെ അവനെയൊന്നു നോക്കി

എന്താടോ തൻ്റെ പ്രശ്നം താനെന്തിനാ എൻ്റെ പേരു വിളിച്ചു കൂവുന്നെ
എൻ്റെ പ്രശ്നങ്ങളൊക്കെ നീ തീർത്തു തരുമോടി സൂര്യൻ വഷളൻ ചിരിയോടെ അവളോട് ചോദിച്ചു.

തന്നെ ഇന്നു ഞാൻ ദേഷ്യത്തോടെ അവൾ മുന്നോട്ടുവന്നു
ഓ… പിന്നെ നീയെന്നെ ഊതി പറപ്പിക്കുമോ
സൂര്യൻ്റെ കൂടെയുണ്ടായിരുന്ന പെൺകുട്ടി രണ്ടിൻ്റെയും അങ്കം കണ്ട് കിളി പാറി നില്പ്പുണ്ട്

വെറുതെയല്ലെടി നിൻ്റെ സ്വഭാവം കാരണമാ നിൻ്റെ കെട്ടിയവൻ നിന്നെ ഇട്ടേച്ചു പോയത്
കല്യാണി തറഞ്ഞു നിന്നു.

ആ മിഴികൾ നിറഞ്ഞു
ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.

ആരാ അത് പെൺകുട്ടി സൂര്യനോട് ചോദിച്ചു
അത് കല്യാണി…….

അത് ഓക്കേ ചേട്ടൻ്റെ ആരാ നന്നായി അറിയാവുന്നവരെ പോലെയാണല്ലോ രണ്ടും പെരുമാറുന്നത്
എനിക്കിഷ്ടമായി ചേട്ടന് ചേരും

സൂര്യൻ വാ തുറന്ന് നിന്നു
നീയെന്തൊക്കൊയാടി ചിന്തിച്ചു കൂട്ടുന്നെ ഇതെന്താ തെലുങ്കു സിനിമയോ
നായകനും നായികയും ആദ്യംഅടിപിടി പിന്നെ പ്രണയം സോങ്സ് ഒടുവിൽ വില്ലൻ വരുന്നു സംഘടനം കല്യാണം ശുഭം

ഒന്നു ശ്രമിക്കന്നേ രണ്ടും നല്ല മാച്ചാ
അയ്യോ പൊന്നുമോളേ ആ മാരണത്തെ കുറിച്ച് ഒന്നും അറിയാത്തോണ്ടാ നീ ഇങ്ങനെ പറയുന്നത്
വെടിമരുന്നും തീയും ബെസ്റ്റ് മാച്ചാ കത്തി ചാമ്പലാകത്തേയുള്ളു….

നമ്മൾക്ക് കല്യാണമൊന്നും സെറ്റാകില്ല മോളേ ഈ ജീവിതത്തിൽ അങ്ങനെയൊന്നുണ്ടാവില്ല.
ഈ ജീവിതം ഇങ്ങനെ ഒടുങ്ങി തീരട്ടെ സൂര്യൻ നെടുവീർപ്പെട്ടു.

കല്യാണി ഈ സമയം മുരുകൻ്റെ മുൻപിൽ കണ്ണടച്ച് പ്രാർത്ഥിക്കുകയായിരുന്നു.എൻ്റെ സ്വഭാവമാണോ എൻ്റെ ജീവിതം ഇങ്ങനെയാക്കിയത്. കണ്ണനിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

കുറേ നേരം അങ്ങനെ നിന്നപ്പോൾ ഒരാശ്വാസം തോന്നി. തിരിച്ചിറങ്ങുമ്പോൾ കല്യാണി എന്നൊരു വിളി കേട്ടു
തിരിഞ്ഞു നോക്കിയപ്പോൾ ആളെ മനസ്സിലായില്ല ഞാൻ സുധാകർ ദല്ലാൾ വനജ പറഞ്ഞിട്ട് വന്നതാ.

നമ്മുക്കൊന്നു മാറി നിന്നു സംസാരിക്കാം.

കല്യാണി അമ്പലകുളത്തിൻ്റെ അരികിൽ നിന്നു വെറുതെ ആമ്പൽ നിറഞ്ഞു നിന്ന കുളത്തിലേക്ക് നോക്കി നിന്നു.

സുധാകർ തന്നെ തുടങ്ങി അഞ്ചു വർഷത്തെ ദാമ്പത്യമേ ഞങ്ങൾക്ക് വിധിച്ചിട്ടുണ്ടായിരുന്നുള്ളു രണ്ടു വർഷം മുന്നാണ് എന്നെയും മോളേയും തനിച്ചാക്കി പോയത്.

അയാളുടെ കണ്ണൊന്നു നിറഞ്ഞു മകൾ വളരുംതോറും ഭയമാണ് ഒരമ്മയുടെ കരുതൽ അവൾക്ക് ആവശ്യമാണ് കല്യാണിയെ കുറിച്ച് എല്ലാം അറിഞ്ഞിട്ടാണ് ഞങ്ങളുടെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്.

സുധാകർ അവളെയൊന്നു നോക്കി അവളിതൊക്കെ കേൾക്കുന്നുണ്ടോന്നു പോലും അയാൾക്ക് സംശയമായി

അവൾ സുധാകറിനെ മുഖമുയർത്തി നോക്കി തെറ്റിദ്ധരിക്കരുത് അവിവേകമാണെങ്കിൽ ക്ഷമിക്കണം’ ഇനിയൊരു ജീവിതത്തെ കുറിച്ച് ചിന്തിച്ചിട്ടു കൂടിയില്ല

നിങ്ങളെ ഒഴിവാക്കാൻ വേണ്ടി പറയുന്നതല്ല.

എന്നെ കുറിച്ച് എല്ലാം അറിയാമെന്നല്ലേ പറഞ്ഞത് ഞാനനുഭവിച്ച കൊടും ക്രൂരതകൾ ഇന്നും എൻ്റെ കൺമുൻപിൽ തെളിഞ്ഞു നില്ക്കുകയാണ് അതിൽ നിന്നൊരു മുക്തി ഈ ജന്മം ലഭിക്കുമെന്നു തോന്നുന്നില്ല.

എല്ലാ മനുഷ്യരും ഒരുപോലെയല്ലല്ലോ കല്യാണി സുധാകർ വീണ്ടും വാദിച്ചു
ശരിയായിരിക്കാം ആരെയും ഉൾക്കൊള്ളാനുള്ള മാനസീകാവസ്ഥയിലല്ല ഞാൻ. എന്നാൽ ഞാൻ പൊയ്ക്കോട്ടെ

ഇനി ഇവിടെ നിന്നാൽ കരഞ്ഞു പോകുമെന്നറിയാം.

മുന്താണിതലപ്പു കൊണ്ട് മുഖം അമർത്തി തുടച്ച് വേഗത്തിൽ തലകുനിച്ചു നടന്നു പിടിച്ചു നിർത്താൻ പറ്റാത്തവണ്ണം കണ്ണുനീർ ഒഴുകികൊണ്ടിരുന്നു.

ആരുടെയോ ദേഹത്തു തട്ടി കല്യാണി വീഴാൻ പോയി
ആ കൈകൾ അവളെ വീഴാതെ ചേർത്തു പിടിച്ചു. തലയുയർത്തി നോക്കിയതും
സ്വര്യൻ…

തുടരും

സൂര്യതേജസ്സ് : ഭാഗം 1