നെഞ്ചോരം നീ മാത്രം : ഭാഗം 2

Spread the love

എഴുത്തുകാരി: Anzila Ansi

നീ ഇത്രനേരം എവിടായിരുന്നു കണ്ണാ…. അത് അമ്മേ ഞാൻ അനൂപിന്റെ വീട് വരെ പോയതാ… ആഹാ എന്നിട്ട് എന്റെ മോൻ അനൂപിനെ കണ്ടോ….? പിന്നെ കാണാതെ കുറച്ചുനേരം അവനുമായി സംസാരിച്ചിരുന്നു അതാ വരാൻ വൈകിയേ.. അപ്പോൾ നിന്നെ തിരക്കി ഇവിടെ വന്നത് അനൂപിന്റെ പ്രേതമായിരിക്കും അല്ലേ കണ്ണാ… അമ്മ അത് പറഞ്ഞതും കണ്ണന്റെ മുഖം ആകെ വിളറി വെളുത്തു… അതൊക്കെപ്പോട്ടെ നിന്റെ കയ്യിൽ ഇരിക്കുന്നത് എന്തുവാ…? ഇത് പായസമാണ് അമ്മേ… അഞ്ജു അച്ഛന് കൊടുക്കാൻ തന്നു വിട്ടതാ….

പറഞ്ഞു കഴിഞ്ഞാണ് അവന് പറ്റിയ അബദ്ധം മനസ്സിലായത്… അത് അമ്മേ അഞ്ജുവിനെ വഴിയിൽ വെച്ച് കണ്ടപ്പോൾ തന്നതാ… നിന്നെ തിരക്കി ഇവിടെ അനൂപ് വന്നപ്പോഴേ എനിക്ക് മനസ്സിലായതാണ് നീ ആ മുടിഞ്ഞവളെ കാണാൻ പോയതാണെന്ന്… അമ്മേ…. കണ്ണൻ ഉറക്കെ വിളിച്ചു… ഒരു കുമ്മേയും ഇല്ല… നീ ഒന്നും പറയണ്ട… നിന്നോട് പലതവണ ഞാൻ പറഞ്ഞിട്ടുണ്ട് ആ മുടിഞ്ഞ പെണ്ണിനെ കാണാൻ പോകരുതെന്ന്.. ഇനിയും നിനക്ക് മനസ്സിലായില്ലെങ്കിൽ അമ്മ ഒരു കാര്യം പറഞ്ഞേക്കാം…

എന്റെ മോൻ അവളെ ഇവിടെ വായിക്കണമെന്ന് വല്ലോ സ്വപ്നവും ഉണ്ടെങ്കിൽ അത് അങ്ങ് കളഞ്ഞേക്ക്… അവളെ ഈ പടി ഞാൻ കയറ്റില്ല… അത് അമ്മയങ്ങ് തീരുമാനിച്ചാൽ മതിയോ…. ഞാൻ കേട്ടുവാണെങ്കിൽ അഞ്ജുവിനെ മാത്രമേ കേട്ടു…. അവൾ ഇല്ലാത്ത ഒരു ദാമ്പത്യ ജീവിതം എനിക്ക് ഉണ്ടാകില്ല… എങ്കിൽ എന്റെ പൊന്നുമോൻ അമ്മയെ അങ്ങ് മറന്നേരെ… ഈ വീട്ടിൽ ഒന്നെങ്കിൽ അവൾ അല്ലെങ്കിൽ ഞാൻ.. രണ്ടുംകൂടി ഒരേ കൂരയിൽ ഒരിക്കലും കാണില്ല… അമ്മേ എന്നെ ഒന്ന് മനസ്സിലാക്ക്….എനിക്ക് അഞ്ജുവിയാണ് ഇഷ്ടം..

എനിക്ക് ആ മുടിഞ്ഞവളെ ഇഷ്ടമല്ല… എനിക്ക് ആണയിട്ടും പെണ്ണായിട്ടും നീയേ ഉള്ളൂ അതിനെ കുരുതിക്ക് കൊടുക്കാൻ ഞാൻ ജീവനോടെ ഇരിക്കുമ്പോൾ നടക്കില്ല… കണ്ണിൻ നിരാശയുടെ അമ്മയെ നോക്കി അവന്റെ 2 കണ്ണുകളും നിറഞ്ഞൊഴുകി… അവൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങി… പിന്നെ കണ്ണാ…. നിന്നെ നിത്യ മോള് വിളിച്ചു… നീയെന്താ അവള് വിളിക്കുമ്പോൾ ഫോൺ എടുക്കാത്തെ… അവൾ ഒത്തിരി സങ്കടം പറഞ്ഞു… നാളെ ഈ വീട്ടിൽ വലതുകാൽവെച്ച് കയറേണ്ട മഹാലക്ഷ്മിയാണ്…

അവൻ അമ്മയെ തറപ്പിച്ച് ഒന്നു നോക്കി… നീ ഇങ്ങനെ നോക്കുക ഒന്നും വേണ്ട… ഏട്ടൻ വിളിച്ചിരുന്നു…നിന്റെയും നിത്യ മോളുടെയും കല്യാണം ഉടനെ നടത്താനാണ് തീരുമാനം…. ഇപ്പോൾ നിനക്ക് ജോലിയും ആയല്ലോ ഇനിയും വെച്ചു നീട്ടണ്ട എന്നാണ് ഏട്ടൻ പറയുന്നേ…. അമ്മയും അമ്മയും ഏട്ടനും കൂടി തീരുമാനിചച്ചേ അല്ലേ….. മുടക്കണ്ട അത് അങ്ങ് നടത്തിയേക്കാം… കണ്ണൻ അത് പറഞ്ഞതും സുമിത്രയുടെ മുഖത്ത് വല്ലാത്ത ഒരു തെളിച്ചം വന്നു…..

അവനെ എങ്ങനെ സമ്മതിപ്പിക്കുമെന്ന് വിഷമത്തിലായിരുന്നു അവർ…. അല്ലേലും എന്റെ മോനു ബുദ്ധിയുണ്ട്… നിന്റെ അച്ഛനെ കൂട്ട് അല്ല… ഇക്കാര്യത്തിൽ നീ അമ്മയുടെ മോനാണ്… ഏട്ടന്റെ ഈ കണ്ട സ്വത്ത് മുഴുവനും നിത്യ മോൾക്ക് ഉള്ളതാ…. ഞാൻ ഇപ്പോൾ തന്നെ ഏട്ടനെ വിളിച്ചു പറയട്ടെ… വിളിച്ചു പറയുന്നതൊക്കെ കൊള്ളാം അവളെ കെട്ടാൻ വേറെ ആരെങ്കിലേയും കൂടെ നോക്കണം… എന്നെക്കൊണ്ട് ആ വൃത്തികെട്ട സാധനത്തിനെ കെട്ടാൻ ഒന്നും പറ്റില്ല… അവൾക്ക് എന്താടാ ഒരു കുഴപ്പം…?

അവൾക്ക് ഒരു കുഴപ്പവുമില്ല… ഒരുപാട് കുഴപ്പങ്ങൾ മാത്രം ullu.. അവൾ എന്റെ മാമന്റെ മോളാണെന്ന് പറയുന്നത് തന്നെ നാണക്കേടാ എനിക്ക്… അപ്പോളാ കേട്ടി കൂടെ കൂട്ടുന്നത്… അമ്മ ഒന്ന് പോയേ…. എനിക്ക് ഒരു തീരുമാനമെയുള്ളൂ കേട്ടുവാണെങ്കിൽ അഞ്ജുവിനെ അല്ലകിൽ ഈ ജന്മം വേറെ ആരെയും ഞാൻ കേട്ടില്ല… അതും പറഞ്ഞ് കണ്ണൻ ദേഷ്യത്തോടെ അവന്റെ മുറിയിലേക്ക് പോയി…

ആ മുടിഞ്ഞ പെണ്ണ് ഇവൻ എന്തു കൈവശമാണോ കൊടുത്തത്…. എന്റെ കുഞ്ഞിനെ കണ്ണും കൈയും കാണിച്ച് വശീകരിച്ച ഓര്മ്പേട്ടോളൂ ഒരുകാലത്തും ഗുണം പിടിക്കില്ല…. അവർ അഞ്ജുവിനെ പ്രാകി കൊണ്ടിരുന്നു… അഞ്ജുട്ടി…. ദ വരുന്നു അച്ഛമ്മേ….എന്താ അച്ഛമ്മേ വിളിച്ചേ…. മോളെ നീ ഇവിടെ ഇരുന്നേ…. ഇരിക്കാൻ ഒന്നും സമയമില്ല അടുക്കളയിൽ പിടിപ്പത് പണിയാണ്… ചെറിയമ്മയ്ക്ക് സമയത്തിന് ഊണ് കാലാമായില്ലെങ്കിൽ പിന്നെ അതുമതി ഇന്നത്തെ പൂരത്തിന്….

എന്റെ കുട്ടി ഒരുപാട് കഷ്ടപ്പെടുന്നുണ്ട് അല്ലേ… അതൊന്നും സാരല്ല ലക്ഷ്മികുട്ടി… അവൾ അച്ചാമ്മയുടെ താടിക്ക് പിടിച്ചു പറഞ്ഞു… അല്ല എന്തിനാ ഇപ്പൊ എന്നെ വിളിച്ചേ… മോളെ അച്ചാമ്മ ഒരു കാര്യം പറഞ്ഞാൽ മോള് അനുസരിക്കുമോ… എന്തിനാ ന്റെ ലക്ഷ്മികുട്ടിയെ ഒരു മുഖവുര ഒക്കെ… എന്താണെന്ന് വച്ചാ പറഞ്ഞൂടെ… മോളെ അത് പിന്നെ…. സുമിത്ര ഇന്നലെ വഴി വെച്ച് ശിവനെ കണ്ടിരുന്നു… നിന്നെ പറ്റി കുറേ വേണ്ടാദീനം പറഞ്ഞു… അത് കേട്ടതും അഞ്ജുവിന്റെ മുഖം വാടി…

എനിക്കറിയാം കുട്ടിയെ മറക്കാൻ പാടാണന്ന്… പക്ഷേ എന്റെ കുട്ടി പതിയെ മറക്കണം കണ്ണനെ…. ആരുടെയും ശാപം വേണ്ട കുട്ടിയെ നമ്മുക്ക്.. അഞ്ജു തലകുനിച്ചിരുന്നു… അച്ഛമ്മയുടെ കുട്ടി കരയുവാണോ… എന്നെ കൊണ്ട് ഈ ജന്മം കണ്ണേട്ടനെ മറക്കാൻ കഴിയില്ല… ഓർമ്മവച്ച കാലം തൊട്ട് സ്നേഹിക്കാൻ തുടങ്ങിയതാണ്… പക്ഷേ ഇനി കണ്ണേട്ടനെ കാണാതിരിക്കാൻ ശ്രമിക്കാം… ഹൃദയം തകർന്നു കൊണ്ട് അഞ്ജു അത്രമാത്രം പറഞ്ഞു നിർത്തി….

വിധിച്ചതല്ല നടക്കു കുട്ടിയെ…. നന്നായി പ്രാർത്ഥിക്കുക നല്ലൊരു ജീവിതം കിട്ടാൻ…. ഈ വൃദ്ധയുടെ കണ്ണടയുന്നതിന് മുൻപേ നീയൊരു നല്ല ജീവിതം നയിക്കുന്നത് കാണാൻ കഴിയണം.. അത്രയേയുള്ളൂ പ്രാർത്ഥന… അവൾ അടുക്കളയിലേക്ക് ചെന്നു… അവളുടെ സങ്കടങ്ങൾ മറക്കാൻ ജോലിയിൽ മുഴുകി…. അത്താഴം കഴിഞ്ഞ് പാത്രം എല്ലാം കഴുകി വെച്ചു അവൾ മുറിയിലേക്ക് പോയി… ഓരോന്ന് ആലോചിച്ച് അവൾ ഉറക്കത്തിലേക്ക് വഴുതി വീണു….. അലാറം അടിക്കുന്ന ശബ്ദം കേട്ടാണ് അവൾ ഉണർന്നത്…

കണ്ണുതുറക്കാൻ നന്നായി പ്രയാസപ്പെട്ടു… രാത്രി ഓരോന്നാലോചിച്ച് ഒരുപാട് താമസിച്ചാണ് ഉറങ്ങിയത്…. കോളേജിൽ പോകുന്നതിനു മുമ്പ് ജോലി എല്ലാം ഒതുക്കണം അതിനാൽ 4 മണിക്ക് എഴുന്നേറ്റത്…. അതാണ് പതിവ്… അവൾ കുളിച്ചൊരു ദാവണി എടുത്തുടുത്തു… അടുക്കളയിൽ കയറി രാവിലത്തേയ്ക്കുള്ള പലഹാരവും ഉച്ചയ്ക്കത്തെക്കുള്ള കറികളും ഉണ്ടാക്കിവെച്ചു… ചോറിന് ഇനിയും വേവ് ഉണ്ട് അതുകൊണ്ട് വാർത് വെച്ചില്ല… ചായക്ക് വെള്ളം വെച്ച് ചായപ്പൊടി ഇട്ടു തിളപ്പിച്ചു…

പഞ്ചസാര ചേർക്കാതെ ഒരു ഗ്ലാസ് ചായ അച്ഛനായി എടുത്തു മാറ്റി വെച്ചു…. ചായ ഇട്ടു ഗ്ലാസിൽ പകർത്തി ഓരോരുത്തരുടെയും കയ്യിൽ എത്തിച്ചു…. അവൾ വേഗം മുറിയിലേക്ക് പോയി ദാവണിയുടെ ഷാൾ മാറ്റി വേറെ ഒരെണ്ണം എടുത്തുടുത്തു അമ്പലത്തിലേക്ക് ഓടി…. കള്ളക്കണ്ണൻ എന്റെ മുന്നിൽ നിന്ന് നന്നായി പ്രാർത്ഥിച്ചു… മനസ്സിനൊരു കുളിർമ്മ ഒക്കെ തോന്നി… പ്രസാദം വാങ്ങി അവൾ തിരികെ വീട്ടിലേക്കോടി…. അവൾ തിരികെ വന്നപ്പോഴേക്കും ചോറിന്റെ വേവ് അല്പം തെറ്റി…

ചോറ് വാർത് മൊരിച്ച് വെച്ചു… ഒരു ഇല എടുത്തു വാട്ടി അതിലേക്ക് ചോറും കറികളും എടുത്തുവെച്ചു… ഒരു മിനറൽ വാട്ടർ എന്റെ പഴയ കുപ്പിയിലേക്ക് കരിങ്ങാലി വെള്ളവും എടുത്തു… ദാവണി മാറ്റി ഒരു ചുരിദാർ എടുത്തിട്ടു ഒന്നും കഴിക്കാൻ നിന്നില്ല വേഗം ബസ് സ്റ്റോപ്പിലേക്ക് നടന്നു… അവിടെ അവളെ കാത്ത് രേവതി നിൽപ്പുണ്ടായിരുന്നു…. അവളുടെ കളിക്കൂട്ടുകാരി ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ മനസാക്ഷി സൂക്ഷിപ്പുകാരി… ഇനും താമസിച്ചല്ലോ അഞ്ജുട്ടി….

അതിനു മറുപടിയായി ഒരു തെളിച്ചമില്ലാത്ത പുഞ്ചിരി അവൾക്കു നൽകി…. അതിൽനിന്ന് രേവതിക്ക് മനസ്സിലായിരുന്നു അവൾക്കെന്തോ വിഷമമുണ്ടെന്ന്… പിന്നെ അവളോട് ഒന്നും ചോദിക്കാൻ നിന്നില്ല കുറച്ചുകഴിയുമ്പോൾ അവളുടെ മനസ്സ് ഒന്ന് തണുക്കുമ്പോൾ തന്നോട് പറയുമെന്ന് രേവതിക്ക് അറിയാമായിരുന്നു…. ഉച്ചയ്ക്ക് ആഹാരം കഴിച്ച് കഴിഞ്ഞ് കണ്ണന്റെ കാര്യം അഞ്ജു രേവതിയോട് പറഞ്ഞു… എന്റെ അഞ്ജു ഇതൊരു പുതിയ കാര്യമല്ലല്ലോ.. ആ തള്ളയുടെ സ്ഥിരം പരിപാടിയല്ലേ…

നീ ഈ കാര്യത്തിനണോ ഇങ്ങനെ വിഷമിച്ചിരിക്കുന്നേ… രേവു ഇത് എപ്പോഴത്തെയും പോലെ അല്ല അച്ഛമ്മ ആദ്യായിട്ടാ എന്നോട് ഒരു കാര്യം ആവശ്യപ്പെടുന്നത്… ഞാൻ അച്ഛമ്മയ്ക്ക് വാക്ക് കൊടുക്കുകയും ചെയ്തു…. എന്ത് നിനക്ക് കണ്ണേട്ടനെ മറക്കാൻ കഴിയോ അഞ്ജു…? എനിക്ക് കഴിയുമേന്ന തോന്നുന്നുണ്ടോ രേവു നിനക്ക്…. പക്ഷേ ആരുടെയും ശാപം വാങ്ങിക്കൊണ്ട് ഒരു ജീവിതവും എനിക്ക് വേണ്ട…. എന്റെ അഞ്ജു നീ ഇത്രയും പാവം ആവരുത് കേട്ടോ… രേവു വിഷമത്തോടെ പറഞ്ഞുനിർത്തി….

ഉച്ചയ്ക്ക് ശേഷമുള്ള ബെല്ലടിച്ചു അവർ ക്ലാസിലേക്ക് പോയി… ഇനി ഒരു മൂന്നു മാസം കൂടിയേ ഉള്ളൂ അഞ്ജലിയുടെ ബികോം പഠനം കഴിയാൻ…. തിരികെ വീട്ടിൽ വന്നു കേറിയ അഞ്ജലിയോട് ചെറിയമ്മയ്ക്ക് വല്ലാത്ത സ്നേഹം… നമുക്ക് അതൊരു അത്ഭുതമായിരുന്നു…. അവളുടെ ഓർമയിൽ പോലും ഇത്തരം രംഗം ഇല്ലായിരുന്നു…. അഞ്ജു നേരെ അച്ഛമ്മയുടെ മുറിയിലേക്ക് പോയി… എന്താ ലക്ഷ്മിക്കുട്ടി ഇവിടെ നടക്കുന്നു.. ചെറിയമ്മ ആദ്യായിട്ട് എന്നെ മോളേ എന്ന് വിളിച്ചു…

അവളിലെ സന്തോഷം അച്ഛമ്മയിൽ ഇല്ലായിരുന്നു…. എന്തുപറ്റി ഇന്ന് ലക്ഷ്മികുട്ടിക്ക് മുഖം ആകെ വാടി ഇരിക്കുന്നല്ലോ…. നിന്റെ ചെറിയമ്മയ്ക്ക് നിന്നോടുള്ള സ്നേഹത്തിന്റെ കാരണം അറിയുമോ എന്റെ കുട്ടിക്ക്… അവൾ ഇല്ലെന്ന് അർത്ഥത്തിൽ തലയാട്ടി…. ബ്രോക്കർ നാണപ്പൻ ഇന്ന് നിനക്ക് ഒരു കല്യാണ ആലോചനയുമായി വന്നു.. അതു കേട്ടതും അഞ്ജു ഒന്ന് ഞെട്ടി… അച്ചമ്മേ…… നല്ല ബന്ധം ആയിരുന്നെങ്കിൽ ഈ വാർത്ത കേൾക്കുമ്പോൾ അച്ഛമ്മയ്ക്കും സന്തോഷമേ ഉള്ളൂ പക്ഷേ ഇതു …. എനിക്ക് കല്യാണം ഒന്നും വേണ്ട അച്ഛാമ്മേ…

അങ്ങനെയൊന്നും പറയരുത് കുട്ടിയെ…. എന്നാലും ഈ ബന്ധം വേണ്ട…. ശിവൻ ഇങ്ങ് വരട്ടെ അവനോട് പറയാം… രാത്രി ശിവൻ വന്നു…. അച്ചാമ്മ അച്ഛനോട് കാര്യങ്ങൾ പറഞ്ഞു… അച്ഛന്റെ നിശബ്ദത അഞ്ജുവിനെയും അച്ഛമ്മയെയും ഒരുപോലെ ഞെട്ടിച്ചു… അമ്മേ എന്താ കരുതിയത് ശിവേട്ടൻ അറിയാതെ ആണെന്നോ ഈ കല്യാണം ഇവിടെ കൊണ്ടു വന്നേ… ശിവേട്ടൻ ആണ് ഈ കല്യാണം കൊണ്ടുവന്ന തന്നെ…. ചെറിയമ്മ അച്ഛമ്മയോട് പറഞ്ഞു.. ആണോ ശിവ….. ഒരു രണ്ടാംകേട്ടുകാരനെ മാത്രം നിനക്ക് കിട്ടിയോളോ ശിവ നമ്മുടെ അഞ്ജു മോൾക്ക്….

അതും പോട്ടെ ഒരു കൊച്ചും ഇല്ലേ അവന്ന്…. ഞാനും രണ്ടാംകേട്ടുകാരനും ഒരു കൊച്ചു ഉള്ളവനെ തന്നെയാ കേട്ടിയത്… ചെറിയമ്മ പറഞ്ഞു… അച്ഛമ്മയ്ക്ക് അതിനു മറുപടി ഒന്നും ഉണ്ടായിരുന്നില്ല…. അച്ഛൻ പറഞ്ഞ അച്ഛന്റെ അഞ്ജുട്ടി കേൾക്കും….. ശിവൻ അതും പറഞ്ഞ് അഞ്ജലിയുടെ അടുത്തേക്ക് ചെന്നു…. കേൾക്കില്ലേ എന്റെ മോള്… അഞ്ജു ഒന്നും പറയാതെ തലകുനിച്ചു നിന്നു… നാളെ അവർ വരും എന്റെ മോളെ കാണാൻ….

ശിവൻ അഞ്ജലിയുടെ നെറുകിൽ തലോടി പുറത്തേക്ക് പോയി… അഞ്ജലി ഒരു ശില പോലെ അവിടെ നിന്നു…. അത്താഴം കഴിക്കാതെ അഞ്ജലി കിടന്നു… രാത്രി എന്തൊക്കെയോ ആലോചിച്ചു ഒരുപാട് താമസിച്ചാണ് കിടന്നത്.. രാവിലെ അല്പം വൈകിയാണ് അവൾ ഉണർന്നത്.. സമയം നോക്കി വെപ്രാളത്തോടെ അടുക്കളയിലേക്ക് പോയി.. അടുക്കളയിൽ ചെന്നെങ്കിലും ജോലി എല്ലാം കഴിഞ്ഞിരുന്നു…..

ഇന്നലത്തെ സ്നേഹം ഇന്നും ചെറിയമ്മയ്ക്ക് അവളോട് ഉണ്ടായിരുന്നു…. കുളിച്ച് വേഗം അമ്പലത്തിൽ പോയി വരാൻ ചെറിയമ്മ പറഞ്ഞു…. കണ്ണിന്റെ മുന്നിൽ ഒന്നും പ്രാർത്ഥിക്കാതെ മിഴികൾ അടച്ചു നിന്നു… ആവണി വിളിച്ചപ്പോഴാണ് കണ്ണ് തുറന്നത്…. കണ്ണനെ ഒന്നുകൂടി നോക്കി തൊഴുത് പ്രസാദവും വാങ്ങി അമ്പലത്തിൽ നിന്ന് ഇറങ്ങി….

തുടരും….. (തിരുത്തിയിട്ടില്ല…) ❤️അൻസില അൻസി ❤️

നെഞ്ചോരം നീ മാത്രം : ഭാഗം 1

-

-

-

-

-