Friday, January 17, 2025
Novel

ശ്രീശൈലം : ഭാഗം 1

നോവൽ
എഴുത്തുകാരി: ശ്രുതി അനൂപ്‌

Fifth, decide if you

On the other hand, if you need to compose out of a third person perspective, you will need https://www.globenewswire.com/news-release/2021/03/22/2196550/0/en/6-Best-Essay-Writing-Services-USA-Students-Love-Review-by-Mitchell-Natalie-Mae.html to make sure you write down everything in order of importance.

have to rewrite your essay after it is complete.

“ഡീ ശ്രീക്കുട്ടി എഴുന്നേൽക്കാൻ നോക്ക് സമയം എട്ടുമണി കഴിഞ്ഞു”

പ്രിയ കൂട്ടുകാരിയെ വിളിച്ചുണർത്താൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഞാനിപ്പോൾ കുളികഴിഞ്ഞു വന്നതേയുളളൂ.അന്നേരവും അവൾ ഉറക്കം തന്നെയാണ്..

“ഇങ്ങനെയുമുണ്ടോ ഒരു ഉറക്കപ്രാന്തി.എത്ര ഉറങ്ങിയാലും മതിയാവില്ല ഇവൾക്ക്”

രണ്ടു മൂന്നു പ്രാവശ്യം ശ്രീക്കുട്ടിയെ വിളിച്ചയെനിക്ക് മടുത്തു തുടങ്ങി. അവൾ പിന്നെയും ചുരുണ്ടുകൂടിയുറക്കം തന്നെ. പിന്നെ മറ്റൊന്നും ചിന്തിച്ചില്ല പഴയ കലാപരിപാടിയങ്ങു ചെയ്തു..

ഒരുമഗ്ഗ് വെള്ളം അവളുടെ മുഖത്ത് ഒഴിച്ചതും പെട്ടെന്ന് ചാടിയെഴുന്നേറ്റു.എന്നെ നോക്കിയൊരു ഇളിച്ച ചിരിയും..

“സോറി.. ശൈലി ഞാൻ ഉറങ്ങിപ്പോയി”

പതിവ് പല്ലവി തന്നെ. ശ്രീക്കുട്ടി പറയുന്നത് കേട്ടാൽ തോന്നും എന്നും രാവിലെ തനിയെയാണ് എഴുന്നേൽക്കുന്നതെന്ന്..

“വേഗം ചെന്ന് കുളിക്കാൻ നോക്കെടീ.ഒമ്പത് മണിക്ക് മുമ്പ് ക്ലാസിലെത്തണം”

ഇത്രയും പറഞ്ഞിട്ട് ഞാൻ വേഗം ഒരുങ്ങാൻ തുടങ്ങി. ശ്രീക്കുട്ടി കുളിമുറിയിലേക്കും ഓടി…

അരമണിക്കൂറിൽ കുളിയും ജപവും പാസാക്കി അവൾ പെട്ടെന്ന് വന്നു..

“നിനക്ക് കണ്ണെങ്കിലുമൊന്ന് എഴുതിക്കൂടെ.കുറച്ചു പൗഡറുമൊക്കെയിട്ട് ഇന്നത്തെ കാലത്തിന്റെയെങ്കിലും പെൺകുട്ടിയാകെടീ”

ദിവസവും ശ്രീക്കുട്ടിക്ക് ഒരുങ്ങുന്ന കാര്യം പറഞ്ഞു വഴക്ക് കൂടാനേ നേരമുളളൂ..

ശ്രീക്കുട്ടി തനി മോഡേൺ പെൺകുട്ടിയാണ്.ഇന്നത്തെ കാലത്തിന്റെ പ്രതീകം. ജീൻസും ഷർട്ടും ഇറുകിയ വസ്ത്രങ്ങളുമേ അവൾ ധരിക്കാറുള്ളൂ.കുറച്ചു തടിച്ച പ്രകൃതമെങ്കിലും ആൾ സുന്ദരിയാണേ…

ശ്രീക്കുട്ടിക്ക് നേരെ ഓപ്പോസിറ്റാണ് ഞാൻ. തനി നാടൻ പെൺകുട്ടി.മേക്കപ്പൊന്നും ഇടാൻ ഇഷ്ടമില്ല.ഏറി വന്നാൽ കണ്ണെഴുതി പൊട്ടുതൊടും.അതിനും മടിയാണു ചില സമയത്ത്..

ദാവണിയും പാവാടയും പട്ടുപാവാടയും ധരിക്കാൻ ഏറെ ഇഷ്ടമാണ്. കയ്യിൽ കുപ്പിവളകളും കരിവകളും…

സ്വർണ്ണം അണിയാനും താല്പര്യമില്ല.പേരിനു കാതിലൊരു പൊട്ടുകമ്മൽ.കഴുത്തിൽ ഇപ്പോഴും ഞാൻ മുത്തുമാലയേ ഇടൂ…

ശ്രീക്കുട്ടി നഗരത്തിലെ പ്രമുഖ പണക്കാരനായ സിദ്ധാർത്ഥിന്റെയൊരെയൊരു മകൾ.ഞാനാണെങ്കിൽ ഗ്രാമീണ പെൺകുട്ടിയും..

പഴയൊരു നായർ തറവാടാണ് എന്റേത്.കൃഷിയാണ് പ്രധാന വരുമാനം. പിന്നെ പറമ്പിലെ ആദായമായ നാളീകേരവും ധാരാളം കിട്ടും…

പഴയ പ്രൗഡിയില്ലെങ്കിലും അത്യാവശ്യം പേരും പെരുമയും ഇപ്പോഴും നിലവിലുണ്ട്. കാവും കുളവും തുളസിത്തറയുമൊക്കെ തറവാട്ടിലിന്നും നിലനിൽക്കുന്നു..

വളർന്നതും ശ്വസിച്ചതുമെല്ലാം നാട്ടിൻ പുറത്തിന്റെ നന്മകളായതിനാൽ നഗരത്തിലേ പ്രശസ്തമായ കോളേജിൽ വന്നപ്പോഴും എന്റെ ദിനചര്യകൾക്ക് മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല..

എനിക്ക് വീട്ടിൽ ഒരു ഏട്ടൻ കൂടിയുണ്ട്. ബാംഗ്ലൂർ നഗരത്തിലാണ് ഏട്ടൻ ജോലി ചെയ്യുന്നത്…

ശ്രീക്കുട്ടി വീട്ടിൽ ഒറ്റമകളാണ്.അമ്മയില്ലാതെ വളർന്ന പെൺകുട്ടി. അതിന്റെ അടുക്കും ചിട്ടയും കുറവ് കൂട്ടുകാരിക്ക് ഉണ്ട്..

“നീയെന്താടി ആലോചിച്ചു നിൽക്കുന്നത്”

ശ്രീക്കുട്ടി എനിക്ക് നേരെ തട്ടിക്കയറി..

“ഒന്നൂല്ലെടീ.. എന്റെ മനസ്സ് ഇടക്കൊന്ന് നാട്ടിലേക്ക് പോയി”

“ഈ പ്രാവശ്യം ഞാനും കൂടി വരുന്നു ”

നാട്ടിൽ പോകുന്നൂന്ന് ഞാൻ പറയുമ്പോഴൊക്കെയും ശ്രീക്കുട്ടി ആഗ്രഹം പ്രകടിപ്പിക്കും.പക്ഷേ ഇതുവരെയൊന്നും നടന്നില്ലെന്ന് മാത്രം..

“വാ പോകാം”

ശ്രീക്കുട്ടി റെഡിയായി കഴിഞ്ഞിരുന്നു.ഞാനും ശ്രീയും കൂടി ഹോസ്റ്റലിൽ നിന്ന് വേഗം കോളേജിലേക്ക് നടന്നു.കോളേജിൽ നിന്ന് ഒരുകിലോമീറ്റർ ദൂരമുണ്ട് ഹോസ്റ്റലുമായിട്ട്.നടന്നാണ് ഞങ്ങൾ കോളേജിലേക്ക് പോയത്.ദിവസവും അങ്ങനെ തന്നെയാണ്..

ഹോസ്റ്റലിൽ നിന്ന് ക്ലാസിലേക്ക് നടക്കുന്നതിനിടയിൽ കുറെ ചേട്ടന്മാർ അവിടെയും ഇവിടെയും വായി നോക്കി നിൽക്കാനുണ്ടാകും.ശ്രീക്കുട്ടിക്ക് ഇതൊക്കെ ഒരു ഹരമാണ്.അവളത് ആസ്വദിക്കുകയും ചെയ്യും…

ഞാനും ശ്രീക്കുട്ടിയും ഡിഗ്രി ഫസ്റ്റ് ഇയർ വിദ്യാർത്ഥിനികളാണ്.മലയാളമാണ് പ്രധാന വിഷയം.എഴുത്തിൽ കുറച്ചു വാസനയുളളതിനാലാണു മലയാളം തിരഞ്ഞെടുത്തതും‌…

എഴുത്തിന്റെ ലേശം വട്ടുണ്ടെങ്കിലും അതൊക്കെ ഡയറിക്കുറിപ്പിലേ കുത്തിക്കുറിക്കാറുള്ളൂ.അതെല്ലാം ഞാൻ മാത്രമേ കണ്ടിട്ടുള്ളൂ.പിന്നെയെന്റെ പ്രിയ കൂട്ടുകാരി ശ്രീക്കുട്ടിയും…

“ഡീ കുറച്ചു കൂടി വേഗം നടക്ക്.കടുവയുടെ സ്പെഷ്യൽ ക്ലാസ് ഉളളതാ”

മലയാളം സബ്ജെക്റ്റ് പഠിപ്പിക്കുന്ന പ്രൊഫസർ ജോൺ സാറിനെ ഞങ്ങൾ കടുവയെന്നാണു വിളിക്കുന്നത്. സ്ഫടികത്തിലെ തിലകൻ സാറിന്റെ അതെ സ്വഭാവമാണ് ആൾക്ക്.

ഞങ്ങൾ ക്യാമ്പസിൽ ഒമ്പതുമണിക്ക് മുമ്പെത്തി.എന്തോ ഭാഗ്യത്തിനു കടുവ വരാഞ്ഞതിനാൽ സ്പെഷ്യൽ ക്ലാസ് ഉണ്ടായിരുന്നില്ല..

ഉച്ചക്ക് ശേഷം ക്ലാസ് ഇല്ലായിരുന്നതിനാൽ ഞങ്ങൾ ലൈബ്രറിയിലേക്ക് പോയി..

“ഇങ്ങനെയുമുണ്ടോ വായനഭ്രാന്തി”

ശ്രീക്കുട്ടിയെന്നെ കളിയാക്കി.

“വായനയൊരു ലഹരിയാണ്.മൊബൈലിൽ ജീവിക്കുന്ന നിന്നോടിതൊക്കെ പറഞ്ഞിട്ടെന്ത് കാര്യം”

ശ്രീക്കുട്ടി കൃത്രിമ ദേഷ്യത്തിൽ എന്റെ കയ്യിലൊന്നു നുള്ളി..

“എനിക്ക് നന്നായി വേദനിക്കുന്നുണ്ട് ശ്രീ”

“നോവാൻ തന്നെയാടീ പിച്ചിയത്”

ശ്രീക്കുട്ടിക്ക് ഇടക്കൊക്കെ നല്ല കുറുമ്പാണ്.വേദനിപ്പിച്ചൊക്കെയാണു സ്നേഹം പ്രകടിപ്പിക്കാറുളളത്…

ഞാനും ശ്രീയും കൂടി ലൈബ്രറയിൽ ബുക്ക്സ് തിരഞ്ഞു കൊണ്ട് ഇരുന്നു.ഒരു സങ്കീർത്തനം പോലെയെന്ന നോവലായിരുന്നു ലക്ഷ്യം..

“ഡീ അതുകണ്ടോടീ”

ശ്രീയെന്നെ തോണ്ടി വിളിച്ചു. അവൾ ചൂണ്ടിയ ഭാഗത്തേക്ക് ഞാൻ നോക്കി.

അവിടെ ഞങ്ങളെ നോക്കി വഷളൻ ചിരിയോടെ കാർത്തി നിൽക്കുന്നു..

“ദേ നിന്റെ ആൾ”

“ഒന്നുപോടീ ”

ഞാൻ ശ്രീയോട് ദേഷ്യപ്പെട്ടു..ശ്രീക്കറിയാം എനിക്ക് അവനെ ഇഷ്ടമല്ലെന്നും അവനെന്റെ പിന്നാലെ നടക്കുകയാണെന്നു.ഇടക്കെന്നെ കലിപ്പാക്കാൻ അവൾ ഇങ്ങനെയൊക്കെ പറയും..

ഞാൻ വെറുപ്പോടെ മുഖം തിരിച്ചു നോവൽ തിരഞ്ഞു കൊണ്ടിരുന്നു. ഒടുവിലത് കണ്ടെത്തി എടുത്തു പെട്ടെന്ന് അവിടെ നിന്നു മടങ്ങി..

“നമുക്ക് ഹോസ്റ്റിലേക്ക് പോകാം.ഇല്ലെങ്കിൽ ആ വായ്നോക്കി കറങ്ങി തിരിഞ്ഞ് പിന്നാലെ വരും”

“ശരി പോയേക്കാം”

ഞങ്ങൾ ക്യാമ്പസിന്റെ ഗേറ്റ് കടന്നില്ല അതിനു മുമ്പേ കാർത്തിയും ഫ്രണ്ട്സും കൂടി എവിടെ നിന്നോ ഓടിവന്ന് ഞങ്ങൾക്ക് മുമ്പിൽ വിലങ്ങ് തടിയായി നിന്നു.

“അങ്ങനെയങ്ങ് പോയാലോ. കുറച്ചു നാളായില്ലേടീ ഞാൻ നിന്റെ പിന്നാലെ നടക്കുന്നത്”

വെറുപ്പിനാലെന്റെ മുഖം ഇരുണ്ടെങ്കിലും ഞാനത് അടക്കിപ്പിടിച്ചു.

തനി വഷനാണ് കാർത്തി.എന്തെങ്കിലും പറയുന്നത് ആലോചിച്ചു പറയണം.എന്തും ചെയ്യാൻ മടിയില്ലാത്തവനാണ്.

“കാർത്തി പ്ലീസ്”

ഞാൻ കയ്യെടുത്തു തൊഴുതു.

“എനിക്ക് പ്രണയിക്കാനൊന്നും സമയമില്ല.പഠിക്കണം അതുമാത്രമേയുള്ളൂ.ഉപദ്രവിക്കരുത്”

കാർത്തിയുടെ മുഖത്ത് പുച്ഛം നിറഞ്ഞു.

“നീയാരെയാടീ പേടിക്കുന്നത്.ഇവന്മാരെയോ”
ശ്രീക്കുട്ടിയെന്റെ കയ്യിൽ പിടിച്ചു മുമ്പോട്ട് നടന്നു.

“ചേട്ടന്മാരെ വെറുതെ ഞങ്ങളെ ചെറിയാൻ വരല്ലേ”

ശ്രീക്കുട്ടി കോപത്തോടെ അവർക്ക് നേരെ വിരൽ ചൂണ്ടി..

ശ്രീക്കുട്ടി തന്റേടിയാണു.അവൾക്ക് ആരെയും ഭയമില്ല..

“എങ്കിൽ ഞാൻ നിന്നെയങ്ങ് പ്രേമിക്കാടി”

കലിയോടെ കാർത്തി ശ്രീക്കുട്ടിയുടെ കയ്യിൽ പിടിച്ചതും വലതുകൈ വീശി അവൾ കാർത്തിയുടെ മുഖത്ത് ഒന്ന് പൊട്ടിച്ചു..

ഞാനാകെ ഭയന്നുപോയി.ഇനിയെന്താ സംഭവിക്കുന്നതെന്ന് അറിയില്ല. അത്രക്കും നെറികെട്ടവരാണ് Black devilz …

(തുടരും)