Saturday, January 18, 2025
Novel

ശക്തി: ഭാഗം 16

എഴുത്തുകാരി: ബിജി

ടൊ….. തൻ്റെ തോളിൽ മൂന്നാല് നക്ഷത്രങ്ങളൊണ്ടെന്നും പറഞ്ഞ് പാവങ്ങളുടെ നെഞ്ചത്തു കേറാമെന്നാണോ ഭാവം….. തനിക്കറിയുമോ ഓരോ ദിവസവും ഞങ്ങൾ ചത്തു ജീവിക്കുകയാ…. എന്നിട്ടും ലയയോ ഭാമാൻ്റിയോ തന്നോടെന്തെങ്കിലും വിരോധം കാണിച്ചോ….. അല്ല തന്നെ പറഞ്ഞിട്ട് കാര്യമില്ല….. തനിക്ക് മറ്റുള്ളവരുടെ വേദന അറിയുമോ…..? തനിക്കാരോടെങ്കിലും സ്നേഹമുണ്ടോ …..?? പ്ടേ…… പടക്കം പൊട്ടിയോ അല്ല…… നീലു കവിൾ പൊത്തിപിടിച്ചു….. . കാക്കി….. വണ്ടി എടുത്ത് പാഞ്ഞു പോകുന്നു.

ചെവിയിലൊരു മൂളക്കം മാത്രം രാഗലയം കുറേ നാളുകൾക്കു ശേഷം സന്തോഷത്തിലാണ് ….. എല്ലാ മുഖങ്ങളിലും കാർമേഘം പെയ്തൊഴിഞ്ഞിരിക്കുന്നു…… ശക്തി….. കരിനീല ഷർട്ടും അതേ കരയുള്ള മുണ്ടും ദേവീക്ഷേത്രത്തിലേക്കുള്ള യാത്രയിലാണ്……!! ലയ പുളിയിലക്കര മുണ്ടും നേര്യതും ശക്തിയെ നോക്കുമ്പോഴെല്ലാം പരിഭവം വന്നു നിറയും….. കാരണം ശക്തികൊണ്ടു പിടിച്ച പിണക്കത്തിലാണ്…..!! ശക്തി കാറെടുത്തപ്പോഴേക്കും ശ്രീദേവിയും ലയയും കയറി….!! രുദ്രനും ഭാമയും ഇറങ്ങി വന്നു. സ്ഥിരം പുഞ്ചിരിയോടെ തലയെടുപ്പോടെ രുദ്രൻ്റെ വരവു കണ്ടതും ഏവരുടേയും മനസ്സുനിറഞ്ഞു.

രുദ്രൻ്റെ കാറിൽ നീലുവും രാഗിണിയും ഭാമയും കയറിയതോടെ രുദ്രൻ വണ്ടിയെടുത്തു…….!! ക്ഷേത്രനടപതിവു പോല തിരക്കേറിയിരുന്നു. രുദ്രനെ കണ്ടതും ചിലർ ആദരവോടെ പുഞ്ചിരിച്ചു. അപ്പോഴാണ് ശക്തിക്ക് കോൾ വന്നത്…… ഇല്ല…..അനിരുദ്ധ് ക്ഷേത്രത്തിലാ ഇങ്ങോട്ടു പോര്……. ആ പേര് കേട്ടതും നീലുവിൻ്റെ മിഴികൾ തിളങ്ങി….. ശക്തിയെ കണ്ടതും ഓരോ ജന ങ്ങളിലും ആദരവും ബഹുമാനവും പ്രകടമായിരുന്നു. ക്ഷേത്ര ജീവനക്കാർ ആദരപൂർവ്വം സ്വീകരിക്കാനായി ഇറങ്ങി വന്നു….. ശക്തി തടഞ്ഞു. അതിൻ്റെ ആവശ്യമില്ല…… ഇവിടിപ്പോൾ ഞാൻ വന്നത് പഴയ ശക്തിയായിട്ടാണ് പ്രത്യേകിച്ച് ഒരു പരിഗണനയും വേണ്ട.

ഞാൻ സാധാരണക്കാരനായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. എല്ലാവരും അകത്തു കയറി തൊഴുതു……. തീർത്ഥം നല്കുമ്പോൾ തീരുമേനി രുദ്രനോടു ചോദിച്ചു. ഏറെ വേദനിച്ചു ല്ലേ…….?? ഇല്ല…..തീരുമേനി സത്യം ജയിക്കും എന്നറിയാമായിരുന്നു…..!! ഒൻപത് വയസ്സിൽ ഈ ദേശത്ത് വന്നവനാ….. ഇന്നു വരെ ആരെയും ദ്രോഹിച്ചിട്ടില്ല രുദ്രൻ തെളിഞ്ഞ മനസ്സോടെ തൊഴുതിറങ്ങി ….!!.. ആൽത്തറയിൽ എത്തിയപ്പോൾ വളക്കട നിന്നിടത്തേക്ക് ശക്തി ഒന്നു നടന്നു……!! എല്ലാവരും അതു നോക്കി നിന്നു. ശക്തി തിരിച്ചു വന്നപ്പോഴേക്കും അനിരുദ്ധ് എത്തി….!! ഇവിടൊരാൾ ചാഞ്ഞും ചരിഞ്ഞും നോക്കുകയാണ്.

എന്തിന് ഒരു കാര്യവും ഇല്ല….. അനിരുദ്ധ് അവളെ ശ്രദ്ധിക്കുന്നതേയില്ല. എന്തോ പറഞ്ഞ് അനിരുദ്ധ് ഉറക്കെ ചിരിക്കുകയാണ്. ശക്തി പിശുക്കി ഒന്നു പുഞ്ചിരിച്ചു.രണ്ടു തരുണി മണികളും തങ്ങളുടെ പ്രോപ്പർട്ടീസിനെ ആവോളം വായി നോക്കുന്നുണ്ട്. അനിരുദ്ധ് എല്ലാവരോടും യാത്ര പറഞ്ഞിട്ടും നീലു നിന്ന ഭാഗത്തേക്ക് നോക്കിയതേയില്ല….!! നീലുവും ലയയും മുഖത്തോട് മുഖം നോക്കി സങ്കടപ്പെട്ടു. ആ സമയത്താണ് ശക്തിയുടെ അമ്മാവൻ ശ്രീധരനും മകൾ ഗൗരിയും അങ്ങോട്ടേക്കു വന്നത് ശക്തിച്ചേട്ടാ…….ഗൗരി ഓടി ശക്തിയുടെ വിരലുകളിൽ തൂങ്ങി…..

ഗൗരി ലയയെ പാളി നോക്കിയിട്ടു ഒന്നുകൂടി ശക്തിയിലേക്ക് ചേർന്നു നിന്നു…!! ഓ….. പിന്നെ ഈ നാലാം കിട നമ്പറുകണ്ടാൽ ഞാനങ്ങു ബോധംകെട്ടു വീഴുകയല്ലേ ….. ലയ അതും പറഞ്ഞ് പുശ്ചത്തിൽ ചിറി കോട്ടി. അവളുടെ ചൊറിച്ചിലിന് ഞാനൊന്നു മാന്തിയേക്കട്ടെ നീലു ലയയോടു ചോദിച്ചു. ഒന്നും വേണ്ട നമ്മുക്ക് പോകാം….. ലയ കാറിനടുത്തേക്ക് നടന്നു…… ശക്തിയുടെ കൈയ്യും പിടിച്ച് സന്തോഷവാനായി വരുന്ന രുദ്രനെ കണ്ട് ലയയിൽ നിർവൃതി ഉളവായി ലയയുടെ മിഴികളിൽ ആഴ്ചകൾക്ക് മുൻപ് നടന്ന സംഭവങ്ങൾ മിഴിവോടെ തെളിഞ്ഞു വന്നു.

ശക്തിയുടെ നേതൃത്വത്തിൽ RL മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നടന്ന അവയവ കടത്തിൻ്റെ സൂത്രധാരനെ….. നിഷ്ഠൂര മൃഗത്തെ നിയമത്തിന് മുന്നിൽ എത്തിച്ചു…..!! മീഡിയയുടെ മുന്നിൽ തലകുനിച്ചു നിന്ന ആ മനുഷ്യമൃഗത്തെ കണ്ട് ജനങ്ങൾ ഞെട്ടി…. “ഡോക്ടർ ത്രിലോക് …..!! മനുഷ്യ രക്തത്തിൻ്റെ ഗന്ധത്തിൽ ഹരം പിടിക്കുന്ന പൈശാചിക ജന്മം സ്വന്തമായി ക്ലിനിക്കുള്ള ത്രീലോക് എമർജൻസി സിറ്റ്വോഷൻസിൽ മാത്രമാണ് RL ഹോസ്പിറ്റലിൽ എത്താറുള്ളത്…….. അതും ക്ലീൻഇമേജും……!!

സ്ഥിര ഡോക്ടർ അല്ലാത്തതു കൊണ്ട് ത്രിലോകിലേക്ക് അന്വേഷണം നീണ്ടില്ല ചെറിയ ചോദ്യം ചെയ്യലോടെ ഒഴിവാക്കിയിരുന്നു…. എന്നാൽ ലയയ്ക്ക് തോന്നിയ ഒരു സംശയമാണ് ത്രിലോകിനെ പൂട്ടാൻ കാരണം പാറുക്കുട്ടിയുടെ ട്രീറ്റ്മെൻ്റ് ചെയ്തത് ത്രിലോക് ആയിരുന്നു. അയാൾ അന്ന് പറഞ്ഞിരുന്നു. ന്യൂമോണിയ ആണ് മരണകാരണമെന്ന് ……. പിന്നെ അയാൾ അറ്റൻഡ് ചെയ്ത കേസുകളെല്ലാം നോക്കി അതിൽ തന്നെ നിരവധി മരണങ്ങളും സംഭവിച്ചിട്ടുണ്ട്. അതിൻ്റെയൊക്കെ ഡീറ്റെയിൽസ് അടങ്ങിയ ഫയൽ അവൾ മദറിനെ ഏല്പ്പിച്ചിരുന്നു……!!

എങ്കിലും എങ്ങനെ ഇയാൾക്ക് ഒരു തെളിവും അവശേഷിപ്പിക്കാതെ ഇത്രയും ക്രൂരകൃത്യങ്ങൾ ചെയ്യാൻ കഴിഞ്ഞു.ആ അന്വോഷണം ചെന്നെത്തിയത് സാംസ്കാരിക കേരളത്തെ ഒന്നാകെ പിടിച്ചുകുലുക്കി സാമുദായിക നേതാവും പൊതു സമ്മതനുമായ കേരളാ സംസ്ഥാനത്തെ ഭരണകൂടത്തെ വരെ പിടിച്ചുകുലുക്കാൻ ശേഷിയുള്ള അംബരീഷ് എന്ന അധമനിലേക്കായിരുന്നു….!!! ആകാശത്തിനു കീഴേ ആഗ്രഹിക്കുന്നതെന്തും കാല് കീഴിൽ ഞെരിച്ചമർത്തി തൻ്റേതാക്കുന്നവൻ അവൻ്റെ ഭീഷണിയിലും പെണ്ണിലും പണത്തിലും മയങ്ങി RL ഹോസ്പിറ്റലിലെ ചിലരെ വശത്താക്കി.

രാത്രി കാലങ്ങളിൽ ഇവിടുന്ന് കുട്ടികളെ ത്രിലോകിൻ്റെ ക്ലിനിക്കിലേക്ക് മാറ്റും അവിടെ വച്ചാണ് പൈശാചിക കൃത്യങ്ങൾ അരങ്ങേറുന്നത്……!! അംബരീഷ്……ജനഹൃദയങ്ങളിൽ ദൈവങ്ങളുടെ സ്ഥാനമുള്ളവൻ അയാളുടെ സ്പീച്ചിൻ്റെ ഓരോ വരികളും ജനങ്ങൾ അവരുടെ ജീവിതത്തിൽ പകർത്തി…… ആത്മീയ ചിന്തകൻ….. ബ്രഹ്മചാരി …… വിശേഷണങ്ങൾ തീരുന്നില്ല’അയാളുടെ തനിരൂപം ജനങ്ങൾ വിറയലോടെയാ കേട്ടു നിന്നത്. പത്ത് വയസ്സിന് താഴെയുള്ള പെൺകുട്ടികളെ ഭോഗിക്കുക….. ക്രൂരമായ പ്രകൃതി വിരുദ്ധ വൈകൃതങ്ങളാൽ ആ തളിർ മേനികൾ പിടയുന്നത് കാണുന്നത് ആ വൃത്തികെട്ട നപുംസകത്തിന് ഹരമായിരുന്നു……

എന്നിട്ടും തീരുന്നില്ല വേട്ടനായ്ക്കളുടെ വെറി….. ക്രൂരപീഡനത്തിനു ശേഷം ആ പൈതലുകളുടെ ശരീരത്തെ വെട്ടിക്കീറി അവനു വേണ്ട ഓർഗൻ എടുത്തിരിക്കും….. പാറുക്കുട്ടിയുടെ മരണം അങ്ങനെ സംഭവിച്ചതിൽ ഒന്നു മാത്രമാണ്….. ഇവരുടെ കോൾ റിക്കോർഡ്സും…… ഇവരുടെ ക്ലിനിക്കിലും വീടുകളിലും നടത്തിയ റെയ്ഡിലൂടെ നിരവധി ക്രൂരകൃത്യങ്ങളുടെ വിവരങ്ങളാണ് ലഭിച്ചത് കോൺവെൻറിലെ കുട്ടികളിൽ കെമിക്കൽ കണ്ടൻ്റ് നല്കിയത്.ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ പിടിപെടാൻ വേണ്ടിയാണ് എങ്കിലേ ഈ കുട്ടികളെ RL മൾട്ടി സ്പഷ്യാലിറ്റി ഹോസ്പിറ്റലിൽ എത്തിക്കുകയുള്ളു.

രുദ്രനെന്ന മനുഷ്യൻ്റെ നല്ല മനസ്സിനെ ഇവർ ചൂഷണം ചെയ്തു. അവസാനം ഈ ക്രൂരതകൾക്കെല്ലാം ഉത്തരവാദി അയാളാണെന്ന രീതിയിൽ തെളിവുകൾ ഉണ്ടാക്കി. കമ്മീഷണർ അനിരുദ്ധിൻ്റെ നേതൃത്വത്തിൽ അവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. നിരപരാധിയായ രുദ്രനെ വിട്ടയച്ചു. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 നീലു പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കാക്കി കടാക്ഷിച്ചില്ല. കാക്കിയെ കാണാൻ വേണ്ടി അവനുള്ളിടത്തെല്ലാം ചെല്ലും പക്ഷേ അവൻ അവളെ നോക്കാറില്ല. നീലു ഭാവി അമ്മായി അമ്മയോട് റെക്കമ്മെൻ്റ് ചെയ്തിട്ടും നോ രക്ഷ……..!! നീലു അവസാനം തീരുമാനമെടുത്തു നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട…..

അങ്ങനെ കരുതുമ്പോഴും നെഞ്ചു പൊടിയുന്നു…..!! ആ കലിപ്പും കുസൃതിയും വഷളത്തരവും ഓർമ്മയിൽ ഓടിയെത്തുന്നു……. ഇവിടെ …..എവിടെ തിരിഞ്ഞാലും അയാളുടെ ഓർമ്മകളാ…… അവസാനം കാക്കി എന്ന അദ്ധ്യായത്തിനു് ഫുൾ സ്റ്റോപ്പിട്ട്…… ഒരു തീരുമാനത്തിലെത്തി….. ഇവിടെ നിന്ന് മാറിനില്ക്കുക രുദ്രൻ്റെ ഫൈനാൻസിങ് സ്ഥാപനം ചെന്നൈയിൽ ഉണ്ട് ഇനി അവിടെ ചളി വിളമ്പാം അല്ലാ MCom കാരിയാണല്ലോ അവിടെ കേറി മേയാം എന്നു കരുതി…..!! ആദ്യം അമ്മാവനെ ചാക്കിലാക്കണം …… അവസാനം നീലു രുദ്രനോട് അവതരിപ്പിച്ചു. രുദ്രൻ ആകാശമാകെ പരതി….. എവിടുന് പേരിനുപോലും ഒരു കാക്ക…. മലന്നു പറക്കുന്നില്ല.

നന്നായോ…… അവളെ ഇരുത്തി നോക്കിയിട്ട് രുദ്രൻ ആക്കി ചോദിച്ചു. അങ്ങനെയാ തോന്നുന്നേ…… നീലു നിഷ്കു ഭാവത്തിൽ പറഞ്ഞു….. മ്മ്മ്…… പെട്ടന്നങ്ങ് നന്നാകില്ലെന്നറിയാം എങ്കിലും മോളു പോയേച്ചും വാ…… എന്തായാലും ഈ മാസം ഞാനൊന്നു പോകാനിരുന്നതാ…… അമ്മാവൻ പെട്ടെന്ന് സമ്മതിക്കുമെന്ന് കരുതിയില്ല. അവൾ അമ്മാവനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു. പിന്നെ എല്ലാം വേഗത്തിലാരുന്നു. ബാഗെല്ലാം കെട്ടിപ്പെറുക്കി….. റെഡിയായി…. ഇതൊന്നും കണ്ടിട്ട് രാഗിണിക്ക് ഒരു കുലുക്കവും തോന്നിയില്ല. ഒരാഴ്ച തികച്ചു നില്ക്കില്ല. പോയ പോലെ ഇങ്ങെത്തും. ട്രെയിൻ ടിക്കറ്റൊക്കെ ബുക്ക് ചെയ്ത് കൊച്ച് പോകാൻ തയ്യാറായി.

കാക്കി കാരണം ചിലർക്കു വന്ന മാറ്റങ്ങളേ….. ലയ കളിയാക്കി……. ഒഞ്ഞു പോടി കാക്കി…… ആ പേരിനി മിണ്ടരുത്……. ഈ നീലുവിന് നല്ല ചുള്ളൻമാരേ വേറെ കിട്ടും……. അങ്ങെനെ നീലു റെയിൽവേ സ്റ്റേഷനിലെത്തി കുത്തിയിരുപ്പായി…… ട്രെയിനെത്താൻ പതിനഞ്ചു മിനിട്ടുകൂടിയുണ്ട് എന്തോ പോകാനുള്ള സമയം അടുത്തപ്പോഴേക്കും നെഞ്ചിന് വല്ലാത്തൊരു പുകച്ചിൽ……. ഇതു വരെയുള്ള ആവേശം കെട്ടടങ്ങിയ പോലെ…….. എത്രയൊക്കെ അകറ്റാൻ ശ്രമിച്ചാലും മറക്കണമെന്ന് ആഗ്രഹിച്ചാലും സാധിക്കുന്നില്ല കാക്കിയെ ആദ്യം കണ്ടപ്പോൾ എന്നെ പകച്ചു നോക്കുന്ന ആ കണ്ണുകൾ…… പിന്നെ ഇഷ്ടമാണെന്നു പറഞ്ഞപ്പോഴുള്ള കുസൃതി……. നീലുവിൻ്റെ കണ്ണ് കലങ്ങി.ഒരിക്കലും കണ്ണ് നിറയ്ക്കാത്തവൾ……. തെമ്മാടിക്ക് കരയാൻ

പറ്റുമോ……. അവൾ വേഗം വാശിയോടെ മുഖം തുടച്ചു. ട്രെയിൻ എത്താറായിന്നുള്ള അറിയിപ്പു വന്നതും എഴുന്നേറ്റു…. ദൂരെ നിന്ന് ട്രെയിൻ വന്നതും മെല്ലെ യവൾ നടന്നു നീങ്ങീ…… എത്ര നിയന്ത്രിച്ചിട്ടും അറിയാതെ ന്നവണ്ണം മിഴി കോണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ കവിളിണകളെ തഴുകി…… കമ്പാരട്ട്മെൻ്റിലേക്ക് ഒരു സ്റ്റെപ്പ് എടുത്തു വച്ചതും ബലിഷ്ടമായ ഒരു കരം അവളുടെ വലതു കൈത്തണ്ടയിൽ പിടിമുറുക്കി…… നീലുവെപ്രാളത്തോടെ തിരിഞ്ഞു നോക്കി……. കാക്കി……. നീലുവിൻ്റെ നനവാർന്ന മിഴികളൊന്നു പിടഞ്ഞു…… അനിരുദ്ധ് ശരിക്കും രുദ്രദേവനായ പോലെ…..

വല്ലാത്ത രോക്ഷം മുഖത്ത് തെളിഞ്ഞു കാണാം ബ്ലൂ ജീൻസും വൈറ്റ് ഷർട്ടുമാണ് വേഷം എങ്കിലും അവൾ ആ മുഖത്തു നോക്കാതെ കൈവിടുവിക്കാൻ ശ്രമിച്ചു. അത് ശരിക്കും അവനെ കലിപ്പനാക്കി….. കൈയ്യുടെ മുറുക്കം ഒന്നുകൂടിയതായി അവൾക്ക് മനസ്സിലായി അവളെയും പിടിച്ച് വലിച്ച് മൂന്നോട്ടു പോയി….. ലഗേജുമായി അവൻ്റെ പുറകേ വരാൻ നന്നായി പാടുപെട്ടു റയിൽവേ സ്റ്റേഷൻ്റെ പാർക്കിങ്ങിൽ കിടന്ന കാറിൻ്റെ അടുത്തേക്ക് അവളെ കൊണ്ടുപോയി….. കാറിൽ കയറാൻ കൂട്ടാക്കാതെ നിന്നവളെ കണ്ടതും അനിരുദ്ധ് ഉറക്കെ ഷൗട്ട് ചെയ്തു. കേറെടി…… അവൻ്റെ അലർച്ചയിൽ നീലു വിരണ്ടു.

അവിടെ കൂടി നിന്നവർ ശ്രദ്ധിക്കാൻ തുടങ്ങിയതും നീലു പേടിച്ച് കയറി ഇരുന്നു. കാർ ഇരമ്പിയാർത്ത് പോയിക്കൊണ്ടിരുന്നു. നീലു അവനെ നോക്കാതെ പുറത്തേക്ക് നോക്കിയിരുന്നു. കാർ ബിച്ചിലേക്കാണ് പോയത്. കാർ നിർത്തി അനിരുദ്ധ് ഇറങ്ങി അപ്പോഴേക്കും നീലുവും ഇറങ്ങി….. അവളുടെ കൈയ്യും പിടിച്ച് വലിച്ചോണ്ട് ആരും അധികമില്ലാത്ത ഏരിയയിലേക്ക് പോയി…. വലിച്ചവളെ തൻ്റെ നെഞ്ചിലേക്കിട്ടു….. എന്നെ കളഞ്ഞിട്ടു പോകുമോടീ നീ….. ഞാനില്ലെങ്കിലും നീ സന്തോഷമായിട്ടിരിക്കുമോടി….. ടി…… പുല്ലേ അനിരുദ്ധ്….. ദേവദാസ് ആകില്ല…… എവിടെപ്പോയാലും തൂക്കിയെടുത്തോണ്ടു പോരും…..

നീലു ഒരു ഭാവഭേദവും ഇല്ലാതെ നിന്നു. എന്താടി….. ഏതു നേരവും ചീവിടുപോലെ ചിലയ്ക്കുന്ന നിൻ്റെ നാക്കിറങ്ങിപ്പോയോ…..??? നീലു അവൻ്റെ നെഞ്ചത്തു കിടന്നു പിടച്ചിട്ടും അവൻ വിട്ടില്ല. താനല്ലേടോ കാട്ടു പോത്തേ എന്നെ ഇട്ടേച്ചു പോയത് എത്ര ദിവസമായി മിണ്ടിയിട്ട് ….. ൻ്റെ കൊച്ചിൻ്റെ നാക്കിൻ്റെ ഗുണം അതാ ഇങ്ങനെയൊക്കെ പെരുമാറിയത് ഈ തെമ്മാടി കൊച്ച് കൂടെയില്ലേൽ നിൻ്റെ കാക്കിക്ക് ഭ്രാന്താകും പോട്ടെ കൊച്ച് ക്ഷമിച്ചേക്ക് അവനടിച്ച കവിളത്ത് അമർത്തി ചുംബിച്ചോണ്ടു പറഞ്ഞു…. ന്നാ…… എനിക്കൊരു ഐസ്ക്രീം വാങ്ങിത്താ നീലു ഇളിച്ചോണ്ടു പറഞ്ഞു.

ഹോ…… നമിച്ചു മോളേ…… അവൻ ഉറക്കെ ചിരിച്ചു. അനിരുദ്ധ് കുറച്ചു നേരം അവളോടൊപ്പം ചിലവഴിച്ചിട്ട് അവളെ വീട്ടിൽ കൊണ്ടു വിട്ടു. യ്യോ…… ചെന്നൈയിൽ മല മറിക്കാൻ പോയവൾ പോയി ഒരു മണിക്കൂർ തികയ്ക്കാതെ തിരികെ വന്നേക്കുന്നു. രാഗിണി കളിയാക്കി…… നീലു ഇളിച്ചോണ്ട് അകത്തേക്ക് കയറിപ്പോയി ശക്തി ക്വാർട്ടേഴ്സിലോട്ട് മാറാനായി തീരുമാനിച്ചു. തൻ്റെ ജോലിക്ക് അത് കൂടുതൽ സൗകര്യമാകും എന്ന് രുദ്രനോട് പറഞ്ഞതും വിഷമത്തോടെയെങ്കിലും എല്ലാവരും സമ്മതിച്ചു. ലയ അച്ഛയേയും അമ്മയേയും ചേർത്തു പിടിച്ചു. രുദ്രൻ ഹാ കൊച്ച് വിഷമിക്കാതെ പോയേച്ചും വാ ഉള്ളിലെ സങ്കടം മറച്ച് വച്ച് രുദ്രൻ ചിരിച്ചോണ്ടു പറഞ്ഞു.

ലയ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി…… ഇപ്പോഴും ശക്തി ലയയുമായുള്ള ശീതസമരം തുടർന്നു കൊണ്ടേയിരിക്കുകയാണ്. ലയയുടെ മുഖത്താണേൽ പരിഭവം ശരിക്കും കാണാം. രണ്ടുനിലയായിരുന്നു കലക്ടറിൻ്റെ വസതി….. താഴത്തെ നിലയിലെ ഒരു റൂം ശ്രീദേവി ഉപയോഗിച്ചു. ലയ മുകളിലെ റൂമിലേക്ക് പോയി മുല്ലമൊട്ടും റോസാദളങ്ങളും കൊണ്ടലങ്കരിച്ച ബെഡ് ലയ ഇതൊക്കെ കണ്ട്……കണ്ണ് രണ്ടും താഴെയിട്ട് പൊട്ടിക്കുമെന്ന നിലയിൽ തെള്ളി വന്നു. പിന്നിൽ കഴുത്തിടുക്കിൽ ശക്തിയുടെ നിശ്വാസമടിച്ചതും അവള് വിയർത്തു……. ഇരുകരങ്ങളാലും തന്നിലേക്ക് ചേർത്ത് ആ ചെവിയിൽ സോറി പറഞ്ഞു.

ലയ ഉടനെ അവൻ്റെ വായ് പൊത്തിയിട്ട് ഞാനല്ലേ വിഷമിപ്പിച്ചത്. പിണക്കം മാറിയല്ലോ ശക്തി ചോദിച്ചു. ഞാൻ പിണങ്ങിയില്ലല്ലോ….. ലയ അതു പറഞ്ഞതും അവനവളെ വരിഞ്ഞുമുറുക്കി….. അവളുടെ മിഴികളിലെ തിരയിളക്കം അവൻ്റെ ഹൃദയ ചലനത്തെ ദ്രുതഗതിയിലാക്കി അവളെ ചുണ്ടുകളാൽ തഴുകി തലോടുമ്പോൾ അലസോരമുണ്ടാക്കിയ അവളുടെ വസ്ത്രങ്ങൾ ഒന്നൊന്നായി ഉതിർന്നു വീണു കൊണ്ടിരുന്നു. അവളിലെ പെണ്ണും തൻ്റെ പ്രണയ പാതിയിലേക്ക് ലയിക്കാൻ വെമ്പൽ കൊണ്ടു അവളും അവനിലേക്ക് കൂടുതൽ ഇഴുകിച്ചേർന്നു. അവളുടെ മേനിയിലേക്ക് അവൻ പടർന്നു കയറി …….

തുടരും ബിജി

വില്ലൻസിനെയൊക്കെ കണ്ടല്ലോ….. ഒരു വിധം എല്ലാം സെറ്റാക്കി കഥ തീർന്നു എന്നു കരുതണ്ട ഇനിയും ഉണ്ട്.പിന്നെ വിമർശനങ്ങളൊക്കെ സന്തോഷത്തോടെ സ്വീകരിക്കുന്നു. മുൻപെഴുതിയ സൂര്യതേജസ്സുമായി ഈ കഥയെ കമ്പെയർ ചെയ്യണ്ടാ അതു വേറെ തീം ആണ്. എല്ലാ കഥയും ഒരു പോലെ ആയാൽ പിന്നെന്തു രസം.ബോറാക്കാതെ അവസാനിപ്പിക്കാം സപ്പോർട്ടു ചെയ്യുന്ന നിങ്ങൾ ഓരോരുത്തരോടും ഹൃദയം നിറഞ്ഞ സ്നേഹം…..!!

ശക്തി: ഭാഗം 15