Saturday, January 18, 2025
Novel

പ്രിയനുരാഗം – ഭാഗം 10

നോവൽ
എഴുത്തുകാരി: ഐഷണി മഹാദേവ്


“അവനു അങ്ങനെ തന്നെ വരണം . എന്നാലും ആരാണെന്ന് അറിയാത്തത് കൊണ്ട് നമ്മൾക്ക് പ്രോബ്ലം വരോ ” ശിവാനി ചോദിച്ചു .

“നമുക്കു എന്ത് പ്രോബ്ലം വരാൻ .അവൻ ഇത് പോലെ ചൊറിഞ്ഞ വേറെ ആരെങ്കിലും കൊടുത്ത പണിയാകും ” പ്രിയ പറഞ്ഞു .

വിഷ്ണു ഒരു തല്ലിപ്പൊളി ആയതുകൊണ്ടും അവനിതിൽ പരാതി ഒന്നും തരാത്തത് കൊണ്ടും മാനേജ്‌മന്റ് തലത്തിൽ നിന്ന് ഇതിന്റെ പേരിൽ അന്വേഷണം ഒന്നും വന്നില്ല .

അതറിഞ്ഞപ്പോൾ ആണ് ശിവാനിക്ക് ഒരു സമാധാനം വന്നത് .

ഈ രണ്ടു ദിവസം കൊണ്ട് തന്നെ പ്രിയ ശിവാനിക്ക് ആരൊക്കെയോ ആയിരുന്നു .

ദുബായിലും ബാംഗ്ലൂരിലും ജീവിച്ച പ്രിയക്ക് ശിവാനി അവളുടെ നാട്ടിൻപുറത്തെ കുറിച്ചു പറയുമ്പോൾ അമ്മയും അച്ഛനും പറയാറുള്ള അവരുടെ നാടാണ് ഓർമ വരാറ് .

പ്രിയയെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ ശിവാനിക്ക് അവളോട് സഹതാപത്തിൽ കവിഞ്ഞു സ്നേഹം ആണ് തോന്നിയത് .ഒരു സഹോദരിയോടെന്ന പോലെ . പ്രിയ ക്ലാസ്സിലെ എല്ലാവരോടും പെട്ടന്ന് കൂട്ടായി .

വൈകീട്ട് ക്ലാസ് കഴിഞ്ഞപ്പോൾ ആണ് സീനിയർസ് ആയ കുറച്ചു പേർ അവരുടെ ക്ലാസ്സിലേക്ക് വന്നത് . ഫ്രഷേഴ്‌സ് ഡേയെ കുറിച്ച് സംസാരിക്കാനായിരുന്നു അവർ വന്നത് .

“ഹായ് ഫ്രണ്ട്‌സ് ഞങ്ങൾ നിങ്ങളുടെ സീനിയർസ് ആണ് . നിങ്ങളോട് ഒരു കാര്യം സംസാരിക്കാൻ ആണ് ഞങ്ങൾ വന്നത് .

അത് ആദ്യം പറയാം എന്നിട്ട് നമ്മൾക്ക് പരിചയപ്പെടാം .ഫ്രഷേഴ്‌സ് ഡേ വരുന്ന ഫ്രൈഡേ നടത്താം എന്നാണ് മാനേജ്മെന്റ് പറഞ്ഞിരിക്കുന്നത് .

എല്ലാവരും എന്തെങ്കിലും ഒരു പെർഫോമൻസ് നടത്തണം എന്നത് നിർബന്ധം ആണ് . പിന്നെ ഓൺ സ്പോട് ആക്ടിവിറ്റീസ് ഉണ്ടാക്കും .

സ്റ്റേജ് പെർഫോമൻസിൽ നിങ്ങൾക്ക് എന്തെങ്കിലും അറേൻജ്‌മെന്റ്സ് വേണമെങ്കിൽ ഞങ്ങളെ കോൺടാക്ട് ചെയ്‌യാം . ” വന്ന കൂട്ടത്തിൽ ഉള്ള ഒരു പെൺകുട്ടി പറഞ്ഞു നിർത്തി .

അവരെല്ലാവരും അവരുടെ പേരും ബാച്ചും പറഞ്ഞു സ്വയം പരിചയപ്പെടുത്തി . അപ്പോഴാണ് ഗൗതവും ഫ്രണ്ട്സും അങ്ങോട്ട് വന്നത് .

“ഫ്രണ്ട്‌സ് ഇത് ഗൗതം കൃഷ്ണ . ഗൗതം ആണ് നമ്മുടെ കോളേജിന്റെ സ്റ്റുഡന്റ് റെപ്രെസെന്റിറ്റീവ് . സൊ നിങ്ങൾക്ക് എന്ത് ആവിശ്യം ഉണ്ടെങ്കിലും ഗൗതമിനെ ബുദ്ധിമുട്ടിക്കാം .” രാഹുൽ പറഞ്ഞുകൊണ്ട് ഗൗതമിനെ നോക്കി കണ്ണിറുക്കി .

ഗൗതം ചിരിച്ചുകൊണ്ട് എല്ലാവരെയും നോക്കി .
ക്ലാസ് മൊത്തം അവൻ നോക്കുന്നുണ്ട് പക്ഷെ പ്രിയയെ മാത്രം നോക്കുന്നില്ല .

“ഫ്രണ്ട്‌സ് .. ഇവര് വന്നു ജാഡ ഇടുന്നതൊന്നും നിങ്ങള് നോക്കണ്ട . ഫ്രഷേഴ്‌സ് ഡേ ജസ്റ്റ് ഒരു എന്റർടൈൻമെന്റ് സെക്ഷൻ ആണ് .

നമ്മൾക്ക് ഇടയിൽ അങ്ങനെ ഒരു ജൂനിയർ സീനിയർ വേർതിരിവ് ഒന്നും ഇല്ല . രണ്ടും പേരുടെയും പെർഫോമൻസ് ഉണ്ടാവും . സീനിയർസ് ജൂനിയർസ് ഇന്റെറാക്ഷൻ സെക്ഷൻ ആണ് .

സൊ നിങ്ങൾക്ക് ഞങ്ങളോടും ഇന്ററാക്ട് ചെയ്‌യാം . ” ഗൗതം പറഞ്ഞു . പ്രിയയെ മാത്രം ശ്രദ്ധിക്കാതിരിക്കാൻ ഗൗതം ശ്രമിക്കുന്നുണ്ടായിരുന്നു .

ഗൗതം സംസാരം തുടർന്നു പലരും ഗൗതമിനോട് കോളേജിനെ കുറിച്ചും മറ്റുമായി പലകാര്യങ്ങളും ചോദിക്കുന്നുണ്ട് അവൻ അതിനൊക്കെ മറുപടിയും കൊടുക്കുന്നുണ്ട് .പെൺകുട്ടികളുടെ ഒക്കെ കണ്ണ് അവനിൽ ആയിരുന്നു .

‘ ഇയാൾക്ക് എന്നോട് മാത്രേ ഉള്ളു പരട്ട സ്വഭാവം . കണ്ടില്ലേ തേനൊഴുകുവാ സംസാരിക്കുമ്പോൾ . ഇങ്ങനെ നോർമൽ ആയിട്ട് സംസാരിക്കാൻ ഒക്കെ അറിയാം അപ്പോൾ .

ക്ലാസ്സിൽ ഉള്ള പെൺപിള്ളേര് മുഴുവൻ അങ്ങേരെ ആണല്ലോ നോക്കുന്നത് . എങ്ങനെ നോക്കാതിരിക്കും ഓരോദിവസവും കാട്ടുമാക്കാന് ഗ്ലാമർ കൂടുവാണല്ലോ .

പിന്നെ ഒന്നിനെയും അങ്ങേരു കടാക്ഷിക്കുന്നില്ല അതാണ് ഒരു സമാധാനം . ആ വന്നിരിക്കുന്ന സീനിയർസ് ഇൽ ഒന്ന് ഗൗതം വന്നപ്പോൾ മുതൽ നോക്കി നിൽക്കുവാ .

എനിക്ക് അത്ര പിടിക്കുന്നില്ല . ഇവളെ ഞാൻ ഇന്നലെ ആ വിഷ്ണുവിന്റെ കൂടെ കണ്ടതല്ലേ ‘ പ്രിയ മനസ്സിൽ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു .

“പ്രിയ ഗൗതം ചേട്ടന് എന്ത് ഗ്ലാമർ ആണല്ലേ . ക്ലാസ്സിലെ ഗേൾസ് മുഴുവൻ ചേട്ടനെ ആണ് നോക്കുന്നത് ” ശിവാനി പ്രിയയോട് പറഞ്ഞു .

‘ഈശ്വര ഞാൻ ഇവളെ തല്ലാതെ കാത്തോണേ ‘ പ്രിയ മനസ്സിൽ പറഞ്ഞു അവളെ നോക്കി ഇളിച്ചു കാണിച്ചു .

“എന്തേ നിനക്കു നോട്ടം ഉണ്ടോ ” പ്രിയ ദേഷ്യം മറച്ചു പിടിച്ചു ചോദിച്ചു .

“അയ്യോ ഇല്ലേ ഞാൻ ചുമ്മാ പറഞ്ഞതാ . എനിക്ക് ആരേം നോക്കേണ്ട കാര്യം ഇല്ല ” ശിവാനി നാണിച്ചു കൊണ്ട് പറഞ്ഞു .

“അതെന്താ കാര്യം ഇല്ലാത്തത് ” പ്രിയ സംശയത്തോടെ ചോദിച്ചു .

” മഹിയേട്ടൻ ” ശിവാനി നാണത്തോടെ പറഞ്ഞു .

“അമ്പടി കേമി. അപ്പോൾ നീ കമ്മിറ്റഡ് ആണല്ലേ ” പ്രിയ ചോദിച്ചു .

” വീട്ടിൽ പറഞ്ഞുറപ്പിച്ചതാണ് . അച്ഛന്റെ സുഹൃത്തിന്റെ മോൻ, മഹേഷ് .” ശിവാനിക്ക് പറയുമ്പോൾ മുഖം ചുവന്നു തുടുക്കുന്നുണ്ടായിരുന്നു .

‘സമാധാനം ഇനി ഇവളെ പേടിക്കണ്ടല്ലോ .’ പ്രിയ മനസ്സിൽ ഓർത്തുകൊണ്ട് ചിരിച്ചു .
പിന്നെ മഹേഷ്‌പുരാണം വായിക്കുവായിരുന്നു ശിവാനി .

പ്രിയ മൂളികേൾക്കുന്നും ഉണ്ട് . സീനിയർസ് എല്ലാവരും പുറത്തേക്ക് ഇറങ്ങി .ശിവാനി അപ്പോഴും മഹേഷ്‌പുരാണം തന്നെ .

അപ്പോഴാണ് സീനിയർസിൽ നിന്നും നേരത്തെ ഗൗതമിനെ നോക്കി നിന്ന പെൺകുട്ടി അവരുടെ അടുത്തേക്ക് വന്നത് .

“ഹലോ ഞങ്ങൾ ഇവിടെ സംസാരിക്കുമ്പോൾ നിങ്ങൾ രണ്ടുപേരും മാത്രം സംസാരിക്കാണോ ” അവൾ അവരോട് ചോദിച്ചു .

“ഞങ്ങൾ ചുമ്മാ സംസാരിച്ചെന്നെ ഉള്ളു ” ശിവാനി പറഞ്ഞു .

“തന്റെ പേരെന്താ ” അവൾ പ്രിയയെ നോക്കി ചോദിച്ചു .

“പ്രിയദർശിനി രാമചന്ദ്രൻ ” പ്രിയ പറഞ്ഞു .

“നീ പെട്ടന്ന് കേറി കോളേജിൽ അങ്ങു സ്റ്റാർ ആയല്ലോ . സീനിയർസ്‌നെ കേറി തല്ലാനൊക്കെ നിനക്കു എവിടുന്നാ ഇത്ര ധൈര്യം ” അവൾ ചോദിച്ചു .

“അനാവശ്യം പറഞ്ഞിട്ടാണ് തല്ലിയത് .സ്റ്റാർ ആവാനല്ല ” പ്രിയ ദേഷ്യത്തോടെ പറഞ്ഞു .

“നീ വല്യ സ്റ്റാർ ആയി നടക്കാമെന്നു വിചാരിക്കണ്ട .” അവൾ പറഞ്ഞു .

“ഓ എനിക്ക് അങ്ങനത്തെ ആഗ്രഹം ഒന്നും ഇല്ല്യ ” പ്രിയ പുച്ഛിച്ചു കൊണ്ട് പറഞ്ഞു .

“ജെനി നീ വാ പോകാം ” കൂട്ടത്തിൽ ഒരു പെണ്കുട്ടി വന്നു പറഞ്ഞു .

“നിനക്കു അവളെ മനസ്സിലായോ ശിവാ ” പ്രിയ ചോദിച്ചു .

“ഇല്ല . ആരാ ?” ശിവാനി സംശയത്തോടെ ചോദിച്ചു .

“ആ വിഷ്ണുവിന്റെ ഗാങ്ങിൽ ഇവളും ഉണ്ടായിരുന്നു ” പ്രിയ പറഞ്ഞു .

“പ്രശ്‍നം ഉണ്ടാക്കുമോ അവര് ” ശിവാനി പേടിയോടെ ചോദിച്ചു .

“ഉണ്ടാക്കിയാൽ നമുക്ക് നോക്കാന്നെ .നീ വാ പോകാം ” പ്രിയ പറഞ്ഞു .

ജെനി വന്നു പ്രിയയോട് സംസാരിക്കുന്നത് ഗൗതം ശ്രദ്ധിച്ചിരുന്നു . ഗൗതം വരാന്തയിൽ നിൽക്കുമ്പോൾ ആണ് പ്രിയ ശിവാനിയുടെ കൂടെ ക്ലാസ്സിൽ നിന്നും പുറത്തേക്ക് വന്നത് .

ഗൗതം പ്രിയയെ കാണാത്ത ഭാവത്തിൽ നിന്നു പ്രിയയും അതെ പോലെ നടന്നു . അവന്റെ കൂടെ കാർത്തിക്കും റഹീമും കിരണും ഉണ്ടായിരുന്നു .

അവൾ വരുന്നത് കണ്ടപ്പോൾ കിരൺ ചിരിക്കണോ വേണ്ടയോ എന്ന ഭാവത്തിൽ നിൽക്കുകയായിരുന്നു പ്രിയക്ക് അത് കണ്ടപ്പോൾ ഒരു കുസൃതി തോന്നി .

ഇന്നലത്തെ കിരണിന്റെ സംസാരത്തിൽ ഒരു കോഴിയെ പ്രിയ ശ്രദ്ധിച്ചിരുന്നു . പ്രിയ ശിവാനിയോട് വെയിറ്റ് ചെയ്‌യാൻ പറഞ്ഞു അവരുടെ അടുത്തേക്ക് നടന്നു .

“ഹായ് സീനിയർ … “ പ്രിയ അവരുടെ അടുത്തേക്ക് വന്നു പറഞ്ഞു . ഗൗതം ഞെട്ടി നോക്കി .
പ്രിയ ഗൗതമിനെ മൈൻഡ് ചെയ്യാതെ കിരണിന്റെ മുന്നിൽ വന്നു നിന്നു .

“എന്നെയാണോ ?!” കിരൺ കണ്ണും തള്ളി ചോദിച്ചു .

“അതെ . എന്നെ മറന്നോ .?ഇന്നലെ നമ്മള് പരിചയപെട്ടില്ലേ ?” പ്രിയ ചിരിച്ചുകൊണ്ട് കിരണിനെയും കാർത്തികിനെയും ചൂണ്ടി ചോദിച്ചു .

ഇത്രേം നേരം കിരണിന്റെ തള്ളി വന്ന കണ്ണ് നോക്കി നിന്ന കാർത്തിക് പ്രിയയെ നോക്കി .

“അയ്യോ മറന്നതല്ല .പ്രിയദർശിനിയെ മറക്കാനോ . വന്നു സംസാരിക്കുമെന്ന് വിചാരിച്ചില്ല ” കിരൺ ബംബർ ലോട്ടറി അടിച്ച സന്തോഷത്തോടെ പറഞ്ഞു .

“ചേട്ടന്മാരുടെ പേര് എന്തായിരുന്നു ? ” പ്രിയ ചോദിച്ചു .

” ഞാൻ കിരൺ ”

” ഞാൻ കാർത്തിക് ”

“ഞാൻ റഹീം ”

ഗൗതം മാത്രം ഒന്നും മിണ്ടാതെ അവന്റെ സ്ഥിരം കലാപരിപാടി തുടങ്ങി . ഫോണിൽ തുഴച്ചിൽ .

പ്രിയ അവരോട് മൂന്ന് പേരോടും ഓരോന്ന് സംസാരിച്ചു നിന്നു . അപ്പോഴും അവളുടെ ഒരു കണ്ണ് ഗൗതമിലായിരുന്നു .അവൻ അവളെ ശ്രദ്ധിക്കുന്നില്ലന്ന് കണ്ടപ്പോൾ അവൾക്കു ചെറിയൊരു വിഷമം തോന്നി .

“പ്രിയദർശിനിയെ ഞാൻ ഇവിടെ വെച്ച് കാണുന്നതിന് മുൻപ് കണ്ടിട്ടുണ്ട് . ” കിരണിലെ കോഴി ഉണർന്നു .

“എവിടെ വെച്ച് ?” പ്രിയ ചോദിച്ചു .

“ഒരിക്കൽ ഗൗതമിന്റെ കൂടെ റോഡിൽ എന്തോ സംസാരിച്ചു നിൽക്കുന്നത് . അത് പറഞ്ഞപ്പോഴാ ഓർമ വന്നേ നിങ്ങൾ തമ്മിൽ പരിചയമില്ലേ .

ഗൗതം പറഞ്ഞു അവന്റെ പേരെന്റ്സ്ന്റെ ഫ്രണ്ട്സന്റെ മോളാണെന്നു .” കിരൺ പറഞ്ഞു .അത് കേട്ടപ്പോൾ ഗൗതം പ്രിയയെ നോക്കി .

“ആ കണ്ടിട്ടുണ്ട് അല്ലാതെ ഞങ്ങൾ അങ്ങിനെ സംസാരിക്കാറൊന്നും ഇല്ല . ഗൗതം അങ്ങനെ ആരോടും സംസാരിക്കാറില്ല എന്ന് തോന്നുന്നു .

പിന്നെ നമുക്ക് ഇഷ്ടമുള്ളവരോടല്ലേ നമ്മൾ സംസാരിക്കു .” പ്രിയ ഒരു ഭാവവ്യതാസവുമില്ലാതെ പറഞ്ഞു . ഗൗതം അവളെ ശ്രദ്ധിക്കാത്ത പോലെ നിന്നു .

“ഗൗതം ഗേൾസിനോട് അതികം സംസാരിക്കാറില്ല ” കിരൺ പറഞ്ഞു .

“എന്നാൽ പോട്ടെ ചേട്ടന്മാരെ .ആ പിന്നെ എന്നെ പ്രിയദർശിനി എന്നൊന്നും വിളിക്കണ്ട പ്രിയ അത് മതി .എല്ലാവരും അങ്ങിനെ ആണ് വിളിക്കാറ് .” പ്രിയ ചിരിച്ചുകൊണ്ട് പറഞ്ഞു .

“ഓക്കേ ബൈ പ്രിയ .നാളെ കാണാം ” കിരൺ പറഞ്ഞു .

“ബൈ ദർശിനി ” കാർത്തിക് ചിരിച്ചു കൊണ്ട് പറഞ്ഞു .

“ദർശിനിയോ ?!” കിരൺ കാർത്തിക്കിന് നേരെ തിരിഞ്ഞു നിന്ന് ചോദിച്ചു . ഗൗതമിന്റെയും പ്രിയയുടെയും റഹീമിന്റെയും കണ്ണ് അവന്റെ മേൽ തന്നെ ആയിരുന്നു .

“എല്ലാവരും പ്രിയ എന്നല്ലേ വിളിക്കുന്നത് സോ ഞാൻ ഒന്ന് മാറ്റി വിളിക്കാം .എന്താ ദർശിനിക്ക് ഇഷ്ട്ടപെട്ടില്ലേ ?”

കിരണിനെ നോക്കി കണ്ണിറുക്കികൊണ്ട് കാർത്തിക്ക് പറഞ്ഞു . കിരണിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു . പക്ഷെ ഗൗതമിന്റെ മുഖത്തെ ദേഷ്യം ആരും കണ്ടില്ല .

“വിളിച്ചോളൂ എനിക്ക് കൊഴപ്പോന്നും ഇല്ല്യ .” പ്രിയ പറഞ്ഞു .
‘ഇതും ഒരു കോഴിയായിരുന്നോ .!’ പ്രിയ കാർത്തിക്കിന്റെ നോക്കി മനസ്സിൽ ഓർത്തു . പ്രിയ ശിവാനിയെയും കൂട്ടി പുറത്തേക്ക് നടന്നു .

“എന്താ നിന്റെ ഉദ്ദേശം .അവളെ ആദ്യം നോക്കിയത് ഞാൻ ആണ് . അവന്റെ ഒരു ദർശിനി ” കിരൺ കാർത്തികിനെ നോക്കി ദേഷ്യപ്പെട്ടു .

“നീ അല്ലെ ഇന്നലെ അവളെ പെങ്ങൾ ആക്കിയത് . അപ്പോൾ ഞാൻ നിന്നെ എന്റെ അളിയൻ ആക്കിക്കോളാം ” കാർത്തിക്ക് ചിരിച്ചുകൊണ്ട് പറഞ്ഞു .

“ദേ നീ വെറുതെ കളിക്കല്ലേ കാർത്തി ” കിരൺ പിന്നെയും ചൂടായി .

കാർത്തിക്കും കിരണും പ്രിയയെ കുറിച്ച് ഓരോന്ന് പറഞ്ഞു പരസ്പരം തർക്കിച്ചു . ഗൗതമിനു ദേഷ്യം സഹിക്കാൻ പറ്റിയില്ല . ഗൗതം ചാരി നിന്നിരുന്ന തൂണിൽ ആഞ്ഞടിച്ചു . അത് കണ്ടു എല്ലാവരും തരിച്ചു നിന്നു .

“നിർത്തുന്നുണ്ടോ രണ്ടും . ഒരു പെണ്ണിന്റെ പേരും പറഞ്ഞു തല്ലുണ്ടാക്കുന്നു . നിനക്കൊക്കെ എന്തിന്റെ കേടാണ് .

ഇങ്ങനെ രണ്ടെണ്ണത്തിനെ ആണല്ലോ ഞാൻ ഫ്രണ്ട്‌സ് ആണെന്നും പറഞ്ഞു കൊണ്ട് നടന്നത് . കണ്ടുപോവരുത് രണ്ടിനെയും ഇനി എന്റെ കൂടെ .ഗെറ്റ് ലോസ്റ്റ് ” ഗൗതം നിന്ന് വിറക്കുവായിരുന്നു . അവൻ ചവിട്ടി തുള്ളി പുറത്തേക്ക് നടന്നു .

“ഗൗതം നിൽക്ക് ” റഹീം അവന്റെ പിറകെ പോയെങ്കിലും അവൻ ബൈക്ക് എടുത്ത് പോയി .

“ഡാ അവൻ പോയോ ” അങ്ങോട്ട് വന്ന കിരണും കാർത്തിക്കും ഒരേ സ്വരത്തിൽ ചോദിച്ചു .

“ആ പോയി ” റഹീം പറഞ്ഞു .

“അവനിതു എന്താടാ പറ്റിയത് .അവൻ എന്തിനാ ഇത്രക്ക് ചൂടായത് ?” കിരൺ ചോദിച്ചു .

“ഞങ്ങൾ ചുമ്മാ തർക്കിച്ചതാണ് . ഞാൻ ഇവനെ ഒന്ന് ചൂടാക്കാൻ വെറുതെ ഓരോന്ന് പറഞ്ഞതാണ് ” കിരണിനെ നോക്കി കാർത്തിക്ക് പറഞ്ഞു .

“അവനു പെൺകുട്ടികളെ അങ്ങനെ വായിനോക്കുന്ന സ്വഭാവം ഒന്നും ഇല്ലല്ലോ അത് കൊണ്ടാവും . നിങ്ങള് വിഷമിക്കണ്ട നമുക്ക് അവനോട് സംസാരിക്കാം ” റഹീം പറഞ്ഞു .

“എന്നാലും അവന്റെ മുന്നിൽ വെച്ചു ഇതിനു മുൻപും നമ്മളിതു പോലൊക്കെ സംസാരിച്ചിട്ടില്ലേ .അന്നൊന്നും ഇങ്ങനെ ദേഷ്യപ്പെട്ടിട്ടില്ലല്ലോ ” കിരൺ പറഞ്ഞു .

“അതെ . ഇതുവരെ അവൻ നമ്മളോട് ആരോടും ഇത്ര ദേഷ്യപ്പെട്ടിട്ടില്ല ” കാർത്തിക്കും കിരൺ പറഞ്ഞതിനോട് യോജിച്ചു .

“എന്തായാലും അവനോട് നമ്മുക്ക് സംസാരിച്ചു ശെരിയാക്കാം ” റഹീം പറഞ്ഞു .

ഗൗതം വീട്ടിലേക്ക് ചെല്ലുമ്പോൾ പ്രിയ സാവിത്രിയോടൊപ്പം ലിവിങ് റൂമിൽ ഇരുന്നു സംസാരിക്കുകയാണ് . പ്രിയ അവനെ നോക്കിയപ്പോൾ അവൻ ദഹിപ്പിക്കുന്ന നോട്ടം നോക്കി അകത്തേക്ക് പോയി .

‘ഇതെന്തിനാണാവോ നോക്കി പേടിപ്പിക്കുന്നെ .തനി മുരടൻ സ്വഭാവം ആണ് .അതും എന്നോട് മാത്രം .ജാഡ തെണ്ടി ‘ പ്രിയ മനസ്സിൽ പറഞ്ഞു .

പ്രിയ സാവിത്രി പറയുന്നത് ഒക്കെ കേട്ട് ഇരിക്കുവായിരുന്നു .

“അമ്മേ…അമ്മേ … ഒന്ന് മുകളിലേക്ക് വന്നേ ” കിച്ചു മുകളിൽ നിന്നും വിളിച്ചു പറയുന്നത് കേട്ടു പ്രിയയും സാവിത്രിയും മുകളിലേക്ക് ചെന്നു . ഗൗതമിന്റെ റൂമിൽ ആയിരുന്നു കിച്ചു .

“എന്താ കിച്ചു ” സാവിത്രി ചോദിച്ചു .

“അമ്മേ ഏട്ടന്റെ കൈ നോക്കിക്കേ നീര് വന്നു വീർത്തിട്ടുണ്ട് . കൈ എവിടെയോ തട്ടി പോയതാണെന്നാണ് പറയുന്നേ ” കിച്ചു പറഞ്ഞത് കേട്ട് സാവിത്രിയും പ്രിയയും ഗൗതമിന്റെ കയ്യിലേക്ക് നോക്കി .

“കണ്ണാ ഇതെങ്ങനെ പറ്റി . നല്ലോണം നീര് വെച്ചിട്ടുണ്ടല്ലോ .” സാവിത്രി സങ്കടത്തോടെ ചോദിച്ചു .

“അത് അമ്മേ കൈ ചുമരിൽ തട്ടി പോയതാണ് ” ഗൗതം സാവിത്രിയെ നോക്കാതെ പറഞ്ഞു .

“അച്ഛൻ അന്ന് വാങ്ങിച്ച ഒരു ഓയിൽമെന്റ് ഉണ്ട് അത് തേച്ചാൽ നീര് പെട്ടന്ന് പോവും .ഞാൻ അതൊന്നു നോക്കട്ടെ .നീ ഒന്ന് എന്റെ കൂടെ വാ കിച്ചു .ആ ഷെൽഫിന്റെ മുകളിൽ ഒക്കെ ഒന്ന് നോക്കണം ” സാവിത്രി വേഗം താഴേക്ക് നടന്നു കൂടെ കിച്ചുവും . പ്രിയ ഗൗതമിനെ നോക്കിയപ്പോൾ അവൻ മുഖം തിരിച്ചു .

“നല്ലോണം നീര് വെച്ചിട്ടുണ്ടല്ലോ .കൈ തട്ടിപോയാൽ ഇങ്ങനെ നീര് വെക്കുമോ .ആരോടെങ്കിലും തല്ലുണ്ടാക്കിയതാണോ ?” പ്രിയ ഗൗതമിന്റെ അടുത്തേക്ക് വന്നു ചോദിച്ചു .

“ആണെങ്കിൽ നിനക്കു എന്താ .നീ എന്നോട് വെറുതെ ചൊറിയാൻ വരണ്ട ” ഗൗതം ദേഷ്യത്തോടെ പറഞ്ഞു .

“എന്തിനാ ഇങ്ങനെ ദേഷ്യപെടുന്നേ ഞാൻ ചോദിച്ചുന്നല്ലേ ഉള്ളു ” പ്രിയ പറഞ്ഞു .

“നീ ഒന്നും ചോദിക്കണ്ട . പിന്നെ നിനക്കു നാട്ടിലുള്ള എല്ലാവരോടും ഇങ്ങനെ സംസാരിച്ചോണ്ട് നടന്നാലേ തൃപ്തി ആവുന്നുണ്ടോ . എന്തിനാണ് ഇന്നെന്റെ ഫ്രണ്ട്സിന്റെ അടുത്തു വന്നു സംസാരിച്ചത് .

നിനക്കു നിന്റെ കാര്യം നോക്കി നടന്നാൽ പോരെ . കോളേജിൽ ഉള്ള എല്ലാരോടും സംസാരിച്ചോളാമെന്നു നിനക്കു വല്ല നേർച്ചയും ഉണ്ടോ ” ഗൗതം ദേഷ്യത്തോടെ പ്രിയയെ നോക്കി പറഞ്ഞു .

“ഞാൻ ആരോട് വേണമെങ്കിലും സംസാരിക്കും .അതിനു തനിക്കു എന്താ . എനിക്ക് അങ്ങനെ ഒരു നേർച്ച ഉണ്ടെന്നു കൂട്ടിക്കോളൂ . അവര് ഇന്നലെ എന്നെ പരിചയപ്പെട്ടത് കൊണ്ട് കേറി സംസാരിച്ചു അത്രേ ഉള്ളു .അതിലിപ്പോൾ അത്ര വല്യ പ്രശ്‍നം എന്താ ” പ്രിയയും വിട്ടു കൊടുത്തില്ല .

“അയ്യോ എനിക്കൊരു പ്രശ്നവും ഇല്ലേ …ഓരോരുത്തർ ഒലിപ്പിച്ചോണ്ട് വരുമ്പോൾ പഠിച്ചോളും ” ഗൗതം പുച്ഛിച്ചു കൊണ്ട് പറഞ്ഞു .

“അത് താൻ അന്വേഷിക്കേണ്ട കാര്യം എന്താ .എന്റെ കാര്യം നോക്കാൻ എനിക്കറിയാം ” പ്രിയ ദേഷ്യപ്പെട്ടു .

“നോക്കിക്കോ ആരാ വേണ്ടന്ന് പറഞ്ഞത് . ആ നെത്തോലി ചെക്കനെ തല്ലിയത് പോലെ ആവില്ല ബാക്കി എല്ലാവരും ” ഗൗതമിനു വീണ്ടും പുച്ഛം .

“താൻ എന്നോട് മിണ്ടണ്ട ” പ്രിയ അതും പറഞ്ഞു തിരിഞ്ഞു നിന്നു . കുറച്ചു സമയം അവിടെ നിശബ്ദത നിറഞ്ഞു നിന്നു .അപ്പോഴാണ് കിച്ചുവും സാവിത്രിയും ഓയ്ലമെന്റുമായി അങ്ങോട്ട് വന്നത് .

സാവിത്രി അതും കൊണ്ട് ഗൗതമിന്റെ അടുത്തേക്ക് പോയപ്പോൾ കാളിങ് ബെൽ അടിച്ചു .

“കിച്ചു നീ ഇതൊന്നു കണ്ണന് തേച്ചു കൊടുത്തെ .അച്ഛനായിരിക്കും വന്നത് . ഞാൻ ഡോർ തുറന്നു കൊടുത്തിട്ട് വരാം ” സാവിത്രി അതും പറഞ്ഞു ഓയിൽമെന്റ് കിച്ചുവിന്റെ കയ്യിൽ കൊടുത്തു താഴേക്ക് പോയി .

കിച്ചു നേരെ പ്രിയയുടെ അടുത്തേക്ക് വന്നു .

“ദേവു ചേച്ചി ഇതൊന്നു തേച്ചു കൊടുക്കുമോ . എനിക്ക് ഈ ഓയിൽമെന്റിന്റെ സ്മെൽ വോമിറ്റ് വരും ” കിച്ചു പറഞ്ഞു .

“വേണ്ട അതൊന്നും വേണ്ട നീ തേച്ചാൽ മതി . അല്ലെങ്കിൽ ഇങ്ങു തന്നേ ഞാൻ തന്നെ തേച്ചോളാം .” ഗൗതം കിച്ചുവിനോട് പറഞ്ഞു .

അത് കേട്ടതും പ്രിയ ഒന്നും മിണ്ടാതെ ഓയിൽമെന്റ് കിച്ചുന്റെ കയ്യിൽ നിന്നും വാങ്ങി ഗൗതമിന്റെ അടുത്തേക്കു നടന്നു .

അവന്റെ വലതു കൈപത്തി പിടിച്ചു നീര് വെച്ചിരിക്കുന്ന സ്ഥലത്തു പതുക്കെ ഓയിൽമെന്റ് തേച്ചു കൊടുത്തു . ഗൗതം ഒന്നും മിണ്ടാതെ തരിച്ചു നിന്നു പ്രിയയെ തന്നെ നോക്കി .

പ്രിയ കൈ വേദനിക്കാതിരിക്കാൻ പതുക്കെ ശ്രദ്ധിച്ചായിരുന്നു ഓയിൽമെന്റ് തേച്ചു കൊടുത്തത് . ഇത് കണ്ടുകൊണ്ടാണ് സാവിത്രിയും കൃഷ്ണനും അകത്തേക്ക് വന്നത് . കിച്ചു അവരെ നോക്കി കണ്ണിറുക്കി കാണിച്ചു ചിരിച്ചു !

ഗൗതവും പ്രിയയും അവര് വന്നത് ഒന്നും അറിഞ്ഞില്ല പ്രിയയുടെ ശ്രദ്ധ മുഴുവൻ ഗൗതമിന്റെ കയ്യിൽ ആയിരുന്നു .

ഗൗതമിന്റേത് പ്രിയയിലും .പ്രിയ മരുന്ന് തേച്ചു കഴിഞ്ഞു കൈ വിട്ടിട്ടും ഗൗതം കൈ അങ്ങനെ തന്നെ നീട്ടി പിടിച്ചുകൊണ്ട് നിന്നു .

“എന്താ മോനെ കൈ അനക്കാൻ പറ്റുന്നില്ലേ ” കൃഷ്ണൻ ചോദിച്ചു .

“കൊഴപ്പമില്ല അച്ഛാ ” ഗൗതം പറഞ്ഞു .

“പിന്നെ നീ എന്തിനാ കൈ ഇങ്ങനെ തന്നെ പിടിച്ചോണ്ട് നിൽക്കുന്നെ ” കൃഷ്ണൻ ചോദിച്ചു .

അപ്പോഴാണ് ഗൗതം താൻ കൈ നീട്ടി പിടിച്ചുകൊണ്ട് നിൽക്കുകയാണെന്ന് ശ്രദ്ധിച്ചത് . അവന്റെ മുഖത്തു ഒരു ചമ്മൽ മിന്നി മാഞ്ഞു .

കിച്ചുവിന് ചിരി വരുന്നുണ്ടായിരുന്നു . പ്രിയയും അവനെ നോക്കി നിൽക്കുകയായിരുന്നു .

“അമ്മേ ഞാൻ എന്നാൽ ഇറങ്ങട്ടെ ഒരുപാട് ലേറ്റ് ആയാൽ ശെരിയാവില്ല . ആന്റി ഒറ്റക്കല്ലേ ഉള്ളു . ” പ്രിയ പറഞ്ഞു .

“ചായ കുടിച്ചിട്ട് പോവാം ദേവു .” സാവിത്രി പറഞ്ഞു .

“നാളെ കുടിക്കാം അമ്മേ .ഇന്ന് പോട്ടെ ” പ്രിയ പറഞ്ഞു .

പ്രിയ കൃഷ്ണനോടും കിച്ചുവിനോടും യാത്ര പറഞ്ഞു . ഗൗതമിനെ നോക്കിയപ്പോൾ അവൻ അവന്റെ കൈ നോക്കി നിൽക്കുകയാണ് .

സാവിത്രി പ്രിയയുടെ കൂടെ താഴേക്ക് നടന്നു .
കൃഷ്ണനും കിച്ചുവും അവരു പോയി കുറച്ചു കഴിഞ്ഞപ്പോൾ ഗൗതമിനോട് സംസാരിച്ചു താഴേക്ക് നടന്നു .

“നീ പണി തുടങ്ങി അല്ലേ ” കൃഷ്ണൻ ചിരിച്ചുകൊണ്ട് കിച്ചുവിനോട് ചോദിച്ചു .

“ഇത് വെറും സാമ്പിൾ . പഴശിയുടെ യുദ്ധമുറ കമ്പനി കാണാൻ ഇരിക്കുന്നെ ഉള്ളു ” കിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു .

ഗൗതം റൂമിൽ തന്റെ നീര് വെച്ച കൈ എടുത്ത് തൊട്ടു നോക്കി ചെറിയൊരു വേദനയിലും സുഖമുള്ള ഒരു അനുപൂതി അവനെ വന്നു മൂടുന്നത് അവൻ അറിഞ്ഞു . അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു .

തുടരും

പ്രിയനുരാഗം – ഭാഗം 1

പ്രിയനുരാഗം – ഭാഗം 2

പ്രിയനുരാഗം – ഭാഗം 3

പ്രിയനുരാഗം – ഭാഗം 4

പ്രിയനുരാഗം – ഭാഗം 5

പ്രിയനുരാഗം – ഭാഗം 6

പ്രിയനുരാഗം – ഭാഗം 7

പ്രിയനുരാഗം – ഭാഗം 8

പ്രിയനുരാഗം – ഭാഗം 9