പ്രണയം : ഭാഗം 2
എഴുത്തുകാരി: അതുല്യ കെ.എസ്
ഗീതു വരാന്തയിലൂടെ നടന്നു നീങ്ങി ..പ്രകൃതിയിൽ മഴയുടെ ലക്ഷണങ്ങൾ കാണുന്നുണ്ട്.. “എടീ……………………ഗീതു………..ഒന്ന് നിന്നെ………” അവൾ തിരിഞ്ഞു നോക്കി..അനന്തു അവളുടെ അടുത്തേയ്ക് വരുന്നത് അവൾ കണ്ടു.അവൾ ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു. “എടീ പോത്തെ നിനക്ക് എന്താ പറ്റിയത്..? ക്ലാസ്സിൽ നീ ആരെ ആലോചിച്ചണ് ഇരിക്കുന്നത്…….കണ്ടോ ഇപ്പൊ കലിപ്പൻ നിന്നെ ഇറക്കി വിട്ടത്….നീ എന്താ ഒന്നും മിണ്ടാത്തത് ” “ഏയ് ഒന്നും ഇല്ലെടാ….നമ്മൾ ഇഷ്ടപ്പെടുന്നവർ ഒന്നും നമ്മളുടെ സ്നേഹം മനസിലാക്കുന്നില്ല…എനിക്ക് അത് മാത്രമേ അറിയൂ … “എടീ മോളെ…….പിന്നെ അഞ്ജലി ഉണ്ടല്ലോ അവൾ ഒരു പാവം ആണ്…അവൾക്ക് എന്നെ ഒരുപാട് ഇഷ്ടം ആണ്.” “മ്മ് …………………….”അവൾ മൂളുക മാത്രം ചെയ്തു. “അനന്തു……………………………ഡാ ………………………” “ആ അഞ്ജലി വന്നല്ലോ…..ക്ലാസ് കഴിഞ്ഞാടി………………………”അനന്തു അഞ്ജലിയോട് ചോദിച്ചു. ഗീതു മിണ്ടാതെ ക്ലാസിനു നേരേ നടന്നു. “നീ പോകുവാണോ……ഗീതു “അഞ്ജലി അവളെ നോക്കി പുച്ഛത്തോടെ ചോദിച്ചു. എന്തു പറയണമെന്ന് അവൾക്ക് അറിയില്ലായിരുന്നു.
അഞ്ജലിയോടുള്ള അമർഷം അവളുടെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. രണ്ടും കൽപ്പിച്ച് അവൾ അഞ്ജലിയുടെ നേരെ കൈ ഉതിർത്തു. ” ഞാനല്ല നീയാണ് പോകേണ്ടത്…… ഗീതു അവളുടെ നേരെ രോഷാകുലയായി സംസാരം തുടർന്നു. ആരുടെ ഭാഗത്ത് നിൽക്കണം എന്നറിയാതെ അനന്തു കുഴങ്ങി. “ഗീതു നീയൊന്നു പോയേ………. ” അനന്തു ഗീതുവിനോട് പറഞ്ഞു. “ഓഹോ അങ്ങനെയാണോ………..എനിക്കിപ്പോ അറിയണം ഞാനാണോ അതോ അഞ്ജലിയാണോ നിനക്ക് വലുത്.. ” “ഗീതു നീ എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്….? നീയല്ലേ ഇവളുടെ നേരെ കൈ ഉതിർത്തത്. ” “നീ ഒന്നു പോകാമോ ഗീതു …….. ഇനിയെങ്കിലും എന്നെ ഒന്ന് വെറുതെ വിടൂ. നിനക്ക് അറിയാമോ അനന്തു ….നമ്മളെ കുറിച്ച് അപവാദം പറഞ്ഞു ഉണ്ടാക്കുന്നത് ഇവളാണ്. ഇവൾ ഒരു ഫ്രോഡ് ആണ്. ഇവൾ പലപ്പോഴും നിന്നെ മുതലെടുക്കുകയാണ്. നിനക്ക് മനസ്സിലാകുന്നില്ല എന്ന് മാത്രം ഇപ്പോൾ തന്നെ കണ്ടില്ലേ എന്റെ നേരെ കൈ ഉതിർത്തത് . അനന്തു…..”
” ഇവൾ പറയുന്നതൊന്നും വിശ്വസിക്കരുത്. കള്ളം പറയുന്നത് ഇവൾ ആണ് .ഞാൻ ആരെയും കുറിച്ച് അപവാദങ്ങൾ പറഞ്ഞു നടക്കുന്നില്ല.” ” ഇല്ല മതി.. നിന്നെ മനസ്സിലാക്കിയിടത്തോളം മതി ഇനി എന്നോട് സംസാരിക്കാൻ വരണ്ട… എനിക്ക് നിന്നോട് സംസാരിക്കാൻ താല്പര്യം ഇല്ല ..നിന്നെക്കുറിച്ച് ഞാൻ ഇങ്ങനെയൊന്നുമല്ല കരുതിയത്…” ഇത്രയും പറഞ്ഞ് അനന്തു അഞ്ജലിയുടെ കൈപിടിച്ചു അകന്നുപോയി. ഓടി കൂടിയ ആളുകൾ ഓരോന്നായി പൊഴിഞ്ഞു പോയി. ഒന്ന് അലറി കരയണമെന്ന് അവൾക്കു തോന്നി. പക്ഷേ എന്തിനു വേണ്ടി മറ്റൊരാളുടെ വാക്ക് കേട്ട് തന്നെ തള്ളി പറഞ്ഞു പോയ അനന്തുവിന് വേണ്ടിയോ..?. ഇതുവരെ ജീവിതത്തിൽ എന്തും നേടിയ ശീലമായി അവൾക്കുള്ളു… അച്ഛനുമമ്മയ്ക്കും ഒറ്റമകൾ ആയതുകൊണ്ട് തന്നെ അവൾക്ക് ഇഷ്ടപ്പെട്ട എന്തും കയ്യിൽ കൊണ്ട് കൊടുക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്.
തന്റെ ഇഷ്ടം തിരിച്ചറിഞ്ഞിട്ടും അനന്തു ഇങ്ങനെ പ്രതികരിക്കുന്നത് എന്തുകൊണ്ടാണെന്ന് അവള്ക്ക് മനസ്സിലാകുന്നില്ല. അഞ്ജലി എന്തുകൊണ്ട് ഇങ്ങനെ ഒരു നാടകം കളിക്കുന്നു എന്നും വ്യക്തമല്ല. ഇനിയും ഈ അവസ്ഥ തുടർന്നാൽ കോളേജിൽ ഒരു കലാപം തന്നെ അഞ്ജലി ഉണ്ടാകുമെന്ന് അവൾ ഭയപ്പെട്ടു. ഇന്നേവരെ ജീവിതത്തിൽ ഒരുപാട് പേരെ പരിചയപ്പെട്ടിട്ടുണ്ട്. എങ്കിലും ആരും തന്നെ മനസ്സിൽ കയറി കൂടിയിട്ടില്ല………………… വാനം ആകെ ഇരുണ്ടു മൂടിയിരിക്കുന്നു . മഴത്തുള്ളികൾ അവളെ തഴുകി കടന്നുപോയി .അവൾ ഓടി വരാന്തയിൽ പോയി നിന്നു. അപ്പോഴാണവൾ ആ കാഴ്ച കാണുന്നത്, ഒരു കുടക്കീഴിൽ അനന്തവും അഞ്ജലിയും.. അപ്പോഴാണ് കയ്യിലിരുന്ന ഫോൺ നനഞ്ഞ ആയി അവളുടെ ശ്രദ്ധയിൽപ്പെടുന്നത്. ഷോൾ ഉപയോഗിച്ച് അവൾ ഫോൺ തുടച്ചു .
ഈ സമയത്തു അനന്തു ഫോൺ വിളിച്ചിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു.പക്ഷെ സംഭവിച്ചത് മറ്റൊരു രീതിയിൽ ആയിരുന്നു. പെട്ടെന്ന് അവൾക്ക് ഒരു ഫോൺ കോൾ വന്നു . “ഹലോ ഗീതു ആണോ ഇത്…………………?” ” അതെ… ഗീതുവാണ്.. ആരാണ് സംസാരിക്കുന്നത്…?” അവളുടെ മുഖത്തുനിന്നും ഇപ്പോഴും സങ്കട ഭാവം വിട്ടുമാറിയിട്ടില്ല. പിന്നീട് എതിർ വശത്തുനിന്നും മൗനം മാത്രമാണുണ്ടായത് . “ഹലോ, ആരാണ് സംസാരിക്കുന്നത്…?” മറുപടിയൊന്നും ഉണ്ടായില്ല മൗനം മാത്രം. ഒരു നിമിഷം അവർ ഭയന്നു പോയി. അവൾ പൊടുന്നനെ ഫോൺ കട്ട് ചെയ്തു. “ക്ലാസിലിരുന്ന് സ്വസ്ഥമായി പഠിക്കാൻ കഴിയുമെന്ന് എനിക്ക് ഇനി തോന്നുന്നില്ല. വീട്ടിൽ പോകുന്നതാണ് നല്ലത്.” ഇത് പാറു വിനോട് പറയാനായി ക്ലാസ്സിനെ ലക്ഷ്യമാക്കി അവൾ നടന്നു. ക്ലാസിലെ ഒരു മൂലയിൽ അനന്തുവും അഞ്ജലിയും നിൽക്കുന്നുണ്ടായിരുന്നു. അഞ്ജലി അവളെ കണ്ടതും അനന്തുവിന്റെ കൈപിടിച്ച് അവനെ വലിച്ചു കൊണ്ട് പുറത്തേക്ക് പോയി.
“ഗീതു എന്തൊക്കെയാ കേൾക്കുന്നത് ?…എന്തെങ്കിലും പ്രശ്നം ഉണ്ടായോ? നീ പുറത്തേക്ക് പോയപ്പോൾ എന്തുകൊണ്ട് എന്നെ വിളിച്ചില്ല ?എല്ലാവരും ഓരോന്നൊക്കെ പറഞ്ഞു നടക്കുന്നുണ്ട്. നീ അഞ്ജലി അടിച്ചെന്നോ മറ്റോ…………” “ഇല്ല പാറൂ ഞാൻ അടിച്ചിട്ടില്ല. കൈ ഉതിർത്തു എന്നത് ശരിയാണ്. വൈകുന്നേരം വരെ ഇവിടെ എനിക്ക് നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല .ഞാൻ വീട്ടിലേക്ക് പോവുകയാണ് നിനക്ക് വരണമെങ്കിൽ വരാം.” ” ഈ അവസ്ഥയിൽ നീ ഒറ്റയ്ക്ക് പോകണ്ട… ഞാനും വരാം….” പോകുന്ന വഴി മുഴുവൻ പാർവതി അഞ്ജലിയെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു.
“നീ ഓർക്കുന്നില്ലേ ഗീതു.. കോളേജിൽ നടന്ന കഴിഞ്ഞ സമരത്തിനിടെ അനന്തുവിന് നേരെ കല്ലെറിഞ്ഞത് അവൾ ആയിരുന്നു . എന്നിട്ട് എന്തുണ്ടായി…….? തലപൊട്ടിയില്ലേ ….. കോളേജിൽ നടന്ന ഒരു പ്രശ്നത്തിന് അനന്തുവിനെ പോലീസിനെക്കൊണ്ട് പിടിപ്പിച്ചു …….. എല്ലാം കള്ളക്കേസ് ആയിരുന്നു. അവിടെയും അവൾ പറഞ്ഞു ഉണ്ടാക്കി നമ്മളാണ് ഇതെല്ലാം ചെയ്തതെന്ന്. അനന്തുവിനെ വിശ്വസിപ്പിച്ചു. ഇപ്പോഴോ അനന്തുവിനെ ഉപയോഗിച്ച് നമുക്ക് നേരെ…. പാവം അനന്തു ഇതൊന്നുമറിയാതെ എല്ലാം വിശ്വസിക്കുന്നു. അവൾ പറയുന്നത് അനുസരിച്ച് ഒരു കളിപ്പാവ ആകുന്നു. ” “നമുക്കൊന്നും ചെയ്യാൻ കഴിയില്ല…. പാറു …..എല്ലാം കണ്ടു നിൽക്കാൻ കഴിയും. ” ടിർ…..ടിർ…………….! പിന്നെയും ആ നമ്പർ തന്നെ ഒരു അൺനോൺ നമ്പർ . അവൾ കോൾ എടുത്തില്ല. ” നീ എന്താ കോൾ എടുക്കാത്തത്…………” “ആരാ വിളിക്കുന്നത്എന്ന് അറിയില്ല ..പാറു….. ആരോ വിളിക്കുന്നുണ്ട്…. ഒരു അൺനോൺ നമ്പർ ആണ്.
……നേരത്തെ വിളിച്ചിരുന്നു.. പക്ഷേ ഒന്നും തന്നെ സംസാരിക്കുന്നില്ല…. ഒരു ആൺകുട്ടി ആണെന്ന് തോന്നുന്നു . എനിക്ക് നല്ല പേടിയുണ്ട്………. അഞ്ജലി …………..അവൾ അടങ്ങിയിരിക്കുമെന്ന് തോന്നുന്നില്ല ” അടുത്ത ദിവസം അവൾ കോളേജിൽ പോയില്ല. കഴിഞ്ഞ സംഭവങ്ങൾ ഒന്നും തന്നെ മനസ്സിൽ നിന്നും മായ്ച്ചു കളയാൻ അവൾക്ക് കഴിയുന്നില്ല. താനൊരു കളിപ്പാവ ആയികൊണ്ട് ഇരിക്കുക ആണെന്ന് അവൾക് തോന്നി. ഓരോരുത്തരുടെ സ്വാർത്ഥ താൽപര്യത്തിനു വേണ്ടി തന്നെ കരുവാക്കുകയാണ്. വീണ്ടും വീണ്ടും ആ കോൾ വന്നു കൊണ്ടിരിന്നു. എന്ത് ചെയ്യണമെന്നറിയാതെ അവൾ കുഴങ്ങി.. ” അച്ഛനോട് പറഞ്ഞാലോ……. അതീ അച്ഛനോട് പറയുന്നതാണ് നല്ലത്….” അവൾ ഫോണുമായി അച്ഛന്റെ അടുത്തേക്ക് നടന്നു. അച്ഛൻ ടിവിയിൽ വാർത്ത കണ്ടു കൊണ്ടിരിക്കുകയായിരുന്നു .
“അച്ഛാ………….. ഇതൊന്നു നോക്കിയേ…. ഇന്നലെ തൊട്ടു വരുന്ന കോൾ ആണ്….. ആദ്യം വിളിച്ചപ്പോൾ എടുത്തിരുന്നു. പക്ഷേ ഒന്നും തന്നെ സംസാരിക്കുന്നില്ല .എന്റെ പേര് ഒക്കെ അറിയാം എന്നു തോന്നുന്നു. ഗീതു അല്ലെ എന്നൊക്കെ ചോദിച്ചു ,,,അങ്ങോട്ടേക്ക് ഞാൻ ആരാണെന്ന് ചോദിച്ചിട്ട് ഒന്നും സംസാരിക്കുന്നില്ല ..എനിക്കെന്തോ പേടി വരുന്നു….. ഇപ്പോൾ തന്നെ എന്തോ പത്ത് പതിനഞ്ച് പ്രാവശ്യം വിളിച്ചിരുന്നു……. ഞാൻ കോൾ അറ്റൻഡ് ചെയ്തില്ല ………എനിക്ക് പേടിയാണ്……………” “മോള്……… ഫോൺ തരൂ …….ഞാൻ സംസാരിക്കാം” “ഹലോ ആരാണ് സംസാരിക്കുന്നത്……….. കുറേ ആയി വിളിക്കുന്നല്ലോ………. ആരാണെന്ന് പറയാൻ എന്താ ഇത്ര ബുദ്ധിമുട്ട് ? പോലീസ് കംപ്ലീറ്റ് കൊടുക്കണോ ? ഇനിയും വിളിച്ച് ശല്യം ചെയ്താൽ പോലീസ് നിങ്ങടെ വീട്ടിൽ വരും…………………..” അയ്യോ………… അമ്മാവാ……… പോലീസ് കംപ്ലീറ്റ് കൊടുക്കല്ലേ ഇത് ഞാനാണ് നന്ദു.. ” ” മോനേ നീ ആയിരുന്നോ………………………………….?
“അതേ…. അമ്മാവാ .ഞാൻ അവളെ പറ്റിക്കാൻ വേണ്ടി ചെയ്തതാണ്. അവൾ പേടിച്ചു അമ്മാവന്റെ കയ്യിൽ ഫോൺ കൊണ്ട് തരും എന്ന് ഞാൻ കരുതിയില്ല………..”. “മോളെ ഇത് അവനാണ് നന്ദു……………………” “ആര് നന്ദുഏട്ടനോ………………..?” “ഇങ്ങനെ പേടിപ്പിക്കല്ലേടാ അവൾക്ക് അറ്റാക്ക് ഉണ്ടായേനെ.. ………” “ഹി ഹി ഹി.. അവളുടെ കയ്യിൽ ഫോൺ കൊടുക്കുമോ……………..?” “ആ….. ശരി നിങ്ങൾ സംസാരിക്ക് …പിന്നെ എല്ലാവർക്കും സുഖമല്ലേ…? നിങ്ങൾ എന്നാണ് നാട്ടിലേക്ക് വരുന്നത് ?” “അടുത്തയാഴ്ച വരും… അത് പറയാൻ വേണ്ടിയാണ് ഇങ്ങനെ വിളിച്ചുകൊണ്ടിരുന്നത് …..” “അപ്പോൾ പിന്നെ വരുമ്പോൾ കാണാം………..
എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ…………” ” ഇന്നാ മോളെ അവന് നിന്നോട് സംസാരിക്കണം എന്ന്……………………..” ” ഹലോ നന്ദുവേട്ടൻ ആയിരുന്നുന്നോ…? എന്തിനാ എന്നെ ഇങ്ങനെ വെറുതെ പറ്റിച്ചത്..? ഞാൻ ശരിക്കും പേടിച്ചു പോയി…………..” ” ഇതൊക്കെ ഒരു തമാശ അല്ലെ കുട്ടിയെ……………………… പിന്നെ എന്തൊക്കെയുണ്ട് എന്റെ പ്രിയ സഖി വിശേഷങ്ങൾ…? കോളേജിലെ പഠിത്തം ഒക്കെ എങ്ങനെ പോകുന്നു. നാലഞ്ചു വർഷം മുന്നേ കണ്ടതല്ലേ…………… ഇപ്പോൾ ആള് ആകെ മാറി കാണുമല്ലോ?.”
(തുടരും )