Tuesday, January 14, 2025
Novel

പ്രണയവിഹാർ: ഭാഗം 8

നോവൽ: ആർദ്ര നവനീത്‎


രണ്ടുദിവസത്തെ അവധിക്ക് ശേഷം അവർ കോളേജിലെത്തി.
പ്ലാന്റ് ഫിസിയോളജി, ബയോളജി, കെമിസ്ട്രി, ബയോ ഡൈവേഴ്‌സിറ്റി, മോളിക്യുലർ ബയോളജി, ജനിതകശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം എന്നിവയാണ് ബി‌എസ്‌സി സസ്യശാസ്ത്രത്തിൽ ആഴത്തിൽ പഠിക്കേണ്ട വിഷയങ്ങൾ.

സസ്യശാസ്ത്രജ്ഞരാണ് അവരെന്നും പറയാം. അവർ സസ്യജീവിതത്തിലേക്ക് ആഴത്തിൽ സഞ്ചരിക്കുകയും കാർഷിക, വന പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യേണ്ടതുണ്ട്.

ലാബിലെ അങ്കം കഴിഞ്ഞ് മെല്ലെ പുറത്തു ചാടിയതാണ് ശ്രാവണിയും ഐഷുവും.
ചെയ്ത പ്രോബ്ളത്തെക്കുറിച്ചെന്തോ സംസാരിച്ച് വരുന്നതിനിടെ ആരെയോ തട്ടി ശ്രാവണി വീഴാൻ പോയി.
ഐഷു പിടിക്കും മുൻപേ തന്നെ ശ്രാവണിയുടെ കൈകളിൽ പിടി വീണിരുന്നു.

ഹോ.. നെഞ്ചിൽ കൈവച്ചവൾ ആശ്വാസം പ്രകടിപ്പിച്ചു.

താങ്ക്സ് ചേട്ടാ..
പറഞ്ഞുകൊണ്ട് അവൾ തിരിഞ്ഞതും കൈയിലെ പിടി ഒന്നുകൂടി മുറുകി.
അവളുടെ നെറ്റി ചുളിഞ്ഞു.
പിടിത്തം വിടുവിക്കാൻ അവൾ നോക്കിയെങ്കിലും അതിന് കഴിഞ്ഞില്ല.

കൈയിൽ നിന്ന് വിട്… അവൾ കൈ വലിക്കുവാൻ ശ്രമിച്ചു കൊണ്ടിരുന്നു.
ഇന്ദ്രമൗലിയുടെ കൂസലില്ലാത്ത ഭാവം ഐഷുവിൽ അരിശമുണർത്തി.

ടോ.. താനിതെന്താ കാണിക്കുന്നത്. ഇങ്ങനെയാണോ ബിഹേവ് ചെയ്യുന്നത്.
കൈയിൽ നിന്നും വിടെടോ… ഐഷു ഇന്ദ്രന്റെ കൈയിൽ നിന്നും ശ്രാവുവിന്റെ കൈ മോചിപ്പിക്കാൻ ശ്രമിച്ചു.

ടീ.. പോടീ അവൻ ശക്തമായി അവളെ പിന്നിലേക്ക് തള്ളി.
വീഴാൻ പോയ ഐഷുവിന്റെ രണ്ട് കരങ്ങൾ താങ്ങി.

സഞ്ജു.. അവളുടെ അധരം മന്ത്രിച്ചു.

ഐഷുവിനെ നേരെ നിർത്തിയതിന് ശേഷം അവൻ മൗലിക്ക് മുൻപിൽ വന്നുനിന്നു.
അവന്റെ നോട്ടം കൈവിടുവിപ്പിക്കാൻ നോക്കുന്ന ശ്രാവുവിൽ തങ്ങി.
അവളുടെ മുഖം അമർഷത്താൽ ചുവന്നിരുന്നു.

ചേട്ടൻ ആ കൈയിൽ നിന്നും വിട്ടേ.
പെൺകുട്ടികളുടെ അനുവാദമില്ലാതെ അവരുടെ ശരീരത്ത് തൊടുന്നതും പിടിക്കുന്നതുമൊന്നും അത്ര നല്ല കാര്യമല്ല.

മൗലി സഞ്ജുവിനെ വകവച്ചില്ല.

ശ്രാവണീ.. നിന്നെ ആദ്യം കണ്ടപ്പോൾ മുതൽ ദേ ഇവിടെയാ ഞാൻ കൊണ്ടുനടക്കുന്നത്.
ഒരു നോട്ടം കൊണ്ടുപോലും നിന്നെ ഞാൻ ശല്യപ്പെടുത്തിയിട്ടില്ല.
കാരണം അതെനിക്ക് അത്രയേറെ ഇഷ്ടമുണ്ടായിട്ടാണ്.

നീ മറ്റൊരുത്തന്റെ കൂടെ നടക്കുന്നത് ഞാൻ അങ്ങ് മറക്കാം. ഇനിയത് ആവർത്തിക്കരുത്.
നീ എന്റെ പെണ്ണാണ്. ഈ ഇന്ദ്രമൗലിക്ക് ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി മാത്രമേ ശീലമുള്ളൂ. നിന്റെ കാര്യത്തിൽ അത് തെറ്റിക്കാൻ ഞാനിഷ്ടപ്പെടുന്നില്ല..

ഞാനാരെ ഇഷ്ടപ്പെടണമെന്നും വേണ്ടെന്നും തീരുമാനിക്കേണ്ടത് ഞാനാണ് അല്ലാതെ താനല്ല.
ഇഷ്ടം അത് ഒരാൾക്ക് മാത്രം ഉണ്ടായാൽ പോരല്ലോ.
എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്. എന്റെ പ്രാണൻ.. വീറോടെ അവൾ പറഞ്ഞു.

ടീ.. അവനവളെ വലിച്ച് ചേർത്തുനിർത്തി.

അടുത്തനിമിഷം അവളുടെ കൈ ശക്തിയായി അവന്റെ കവിളിൽ പതിഞ്ഞു. അവന്റെ കൈകൾ താനേ അയഞ്ഞു.

എന്റെ അനുവാദമില്ലാതെ എന്റെ ശരീരത്തിൽ തൊടുന്നോ.
കുറുമ്പും കുസൃതിയുമായി നടന്നവളുടെ മറ്റൊരു മുഖം കാണുകയായിരുന്നു അവരപ്പോൾ.

ക്ലാസ്സ്‌ ടൈം ആയതിനാലും ലാബ് പരിസരം ആയതിനാലും മറ്റാരുമില്ലായിരുന്നു.

സഞ്ജു ചിരിച്ചു.
കിട്ടേണ്ടത് കിട്ടിയപ്പോൾ ചേട്ടന് തികഞ്ഞല്ലോ…

മൗലിയുടെ മുഖത്തെ ഞരമ്പുകൾ പിടച്ചു നിന്നു.
കോപത്തിന്റെ പ്രതിഫലനമെന്നോണം കവിളുകൾ വിറകൊണ്ടു.
സഞ്ജുവിന്റെ വാക്കുകൾ അത് ആളിക്കത്തിക്കാൻ പാകത്തിനുള്ളതായിരുന്നു.

ടാ ചീറിക്കൊണ്ടവൻ സഞ്ജുവിനെ ഷർട്ടോടെ കുത്തിപ്പിടിച്ചു.

ശ്രാവുവും ഐഷുവും പിടി വിടുവിക്കാൻ ശ്രമിച്ചു.

തനിക്കെന്നോടല്ലേ പ്രശ്നം. അവനെ വിട്.
എനിക്കിഷ്ടമല്ലെന്ന് ഞാൻ പറഞ്ഞു. വിടെടോ അവനെ..

ഇഷ്ടമായതെന്തും സ്വന്തമാക്കി മാത്രമേ ശീലമുള്ളൂ.
നിന്നെ ഞാൻ മോഹിച്ചിട്ടുണ്ടെങ്കിൽ സ്വന്തമാക്കുവാനും എനിക്കറിയാം. അതിനുവേണ്ടി എന്ത് മാർഗ്ഗവും ഞാൻ സ്വീകരിക്കും. വാശി തന്നെയാടീ ഇത്..
സഞ്ജുവിനെ വിട്ടിട്ട് മൗലി തിരിഞ്ഞു നടന്നു.

അവനെ… ചീറിക്കൊണ്ട് മൗലിക്ക് പിന്നാലെ പായാൻ നിന്ന അവനെ അവർ തടഞ്ഞു.

അവൻ വല്ലതും പറഞ്ഞതിന് നീയിങ്ങനെ രോഷം കൊള്ളാതെ സഞ്ജു.
വിട്ടേക്ക്. നമ്മൾ മൂന്നുപേരും അറിഞ്ഞാൽ മതി ഇക്കാര്യം.
വിഹാൻ അറിയരുത്.

പിന്നെ അവനെ അറിയിക്കാതെ.. സഞ്ജു ഈർഷ്യ മറച്ചു വച്ചില്ല.

ഓണത്തിന് ഒരുത്തന്റെ കൈപിടിച്ചു തിരിച്ചത് ഒന്ന് നോക്കിയതിനാണ്.
ഇതറിഞ്ഞാൽ അവനെന്തൊക്കെയാണ് കാണിച്ചു കൂട്ടുന്നതെന്ന് പറയാൻ പറ്റില്ല.
കോളേജ് ആണ് ഇത്. വേറെ പ്രശ്നങ്ങൾ ക്രിയേറ്റ് ചെയ്യേണ്ട.
പറഞ്ഞതിനുശേഷം ശ്രാവണി നടന്നു.

പോയി അവന്റെ തല്ല് കൊള്ളാതെ വാടാ.. ഐഷു അവന്റെ കൈപിടിച്ച് വലിച്ച് നടന്നു.

അവനുള്ളതുപോലെ ഉരുട്ടിക്കയറ്റിയ മസിലൊന്നും എനിക്കില്ലേടീ.. എങ്കിലും അവനിട്ട് രണ്ടെണ്ണം കൊടുക്കാനുള്ള ആരോഗ്യമൊക്കെ എനിക്കുണ്ട്.

ഐഷു ചിരിയോടെ അവനെ നോക്കി.

നടന്ന കാര്യം വിഹാൻ അറിയാതിരിക്കാൻ അവൾ ശ്രദ്ധിച്ചു.
കാരണം വിഹാൻ എങ്ങനെ പ്രതികരിക്കുമെന്ന് അവൾക്ക് അറിയാമായിരുന്നു.

ബോട്ടണി സ്റ്റുഡന്റ്സിന് സ്റ്റഡി ടൂർ ഉണ്ട്.
വനമേഖലയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
പ്രോജക്ടിന് സഹായകരമാണ്.
മൂന്നാം വർഷ ബോട്ടണി വിദ്യാർഥികൾ വരെ ഉണ്ട് സംഘത്തിൽ.

കോളേജ് ബസിലാണ് വിദ്യാർത്ഥികൾ അന്നേദിവസം പുറപ്പെട്ടത്.
അധികം ഉള്ളിലേക്കൊന്നും പോകേണ്ട. നിങ്ങൾക്കാവശ്യമുള്ളവ കളക്ട് ചെയ്യാം ഫോട്ടോസ് എടുക്കാം. നിങ്ങളുടെ പ്രോജക്ടിന് ഉതകുന്നതെന്തും ചെയ്യാം.
ടീം ആയി സഞ്ചരിച്ചാൽ മതി.
ഫോണുകൾക്ക് റേഞ്ച് കിട്ടണമെന്നില്ല. കൂട്ടo തെറ്റാതിരിക്കുവാൻ ശ്രദ്ധിക്കണം…
നവ്യ ടീച്ചർ നിർദ്ദേശം നൽകി.

കാടും പൂക്കളും തണലും അതുകൊണ്ടുതന്നെ അവരൊരുമിച്ച് കളിചിരിയുമായി നടന്നു.
ഫോട്ടോസ് എടുത്തും ആവശ്യമുള്ള ചെടികളുടെ സാംപിൾസ് കളക്റ്റ് ചെയ്തു.

ഇടയ്ക്കെപ്പോഴോ സഞ്ജുവിന്റെ കൈകൾ ഐഷുവിന്റെ കൈകളുമായി കോർത്തു.
അവളുടെ നോട്ടം അവനുമായി കോർത്തു.
അവന്റെ കണ്ണുകളിൽ അലയടിക്കുന്ന പ്രണയത്തിന്റെ തിരകൾ അവളിൽ നാണത്തിന്റെ ചുവപ്പ് പടർത്തി.
അതിന്റെ ഫലമെന്നോണം കൈകൾ തമ്മിലുള്ള ബന്ധനം ഒന്നുകൂടി ശക്തമായി.

മഴത്തുള്ളികൾ ഭൂമിയെ ചുംബിക്കാനായി വെമ്പൽ പൂണ്ടു.
മുകളിലേക്ക് നോക്കിയ ശ്രാവണിയുടെ കണ്ണിന് താഴെയായി ആദ്യത്തെ തുള്ളി ഇറ്റുവീണു.
കുളിർമ്മയോടെ അവൾ കണ്ണുകളടച്ചു.

മഴ ചാറ്റാൻ തുടങ്ങി.
ഓരോരുത്തരും ഓരോ വഴിക്ക് ഓടുവാൻ തുടങ്ങി.

വിഹാന്റെ കൈകൾ മഴ ആസ്വദിച്ചു നിൽക്കുന്ന ശ്രീക്കുട്ടിയുടെ കൈകളിൽ മുറുകി.
അവളെയും കൊണ്ടവൻ സുരക്ഷിതമായ സ്ഥാനം നോക്കി ഓടി.

ഒടുവിൽ ഏതോ ഒരു ഭാഗത്തവർ എത്തിച്ചേർന്നു.
വേരുകൾ പിണഞ്ഞ് തലഭാഗം പോയ ഒരു മരത്തിന്റെ കീഴിൽ അവർ ഒതുങ്ങിക്കൂടി.
പോടുള്ള മാത്രമായതിനാൽ കഷ്ടിച്ച് ഒരാൾക്കവിടെ ഒതുങ്ങിക്കൂടാമായിരുന്നു.
അപ്പോഴേക്കും ഇരുവരും ഏറെക്കുറെ നനഞ്ഞിരുന്നു.

വിഹാൻ തലമുടിയിലെ വെള്ളം കുടഞ്ഞു മാറ്റാൻ ശ്രമിച്ചു.
ശ്രീക്കുട്ടി ഇതിലൊന്നും ശ്രദ്ധിക്കാതെ കൈകളാൽ മഴത്തുള്ളികൾ തട്ടിത്തെറിപ്പിക്കുന്ന തിരക്കിലായിരുന്നു.

വിഹാൻ കൗതുകപൂർവ്വം അത് നോക്കിനിന്നു.
ശ്രീക്കുട്ടി അൽപ്പം മഴവെള്ളമവന്റെ മുഖത്തേക്ക് തെറിപ്പിച്ചു.
അവൻ മുഖം തിരിക്കുന്നത് കണ്ടവൾ പൊട്ടിച്ചിരിച്ചു.
അവനവളെ വലിച്ച് തന്നോട് ചേർത്തുനിർത്തി.

അവൾ ധരിച്ചിരുന്ന ഇളം മഞ്ഞ നിറത്തിലെ ഷർട്ട് നനഞ്ഞ് ശരീരത്തോടൊട്ടിയിരുന്നു.
വിഹാന്റെ കണ്ണുകളിലെ പ്രണയത്തിന്റെ തീവ്രതയിൽ അവളുടെ മിഴികൾ താഴ്ന്നു.

അവന്റെ ശരീരത്തിലെ ഇളംചൂട് അവളുടെ ശരീരത്തിലേക്ക് പ്രവഹിക്കുന്നുണ്ടായിരുന്നു.
അവന്റെ കൈകൾ ഇടുപ്പിൽ നഗ്‌നമായ ഭാഗത്ത് മുറുകുന്നതവൾ അറിഞ്ഞു.
അവളുടെ കൈ അവന്റെ ചുമലിൽ മുറുകി.

അവന്റെ മുഖം താഴ്ന്നു വരുന്നതും കഴുത്തിൽ പൂഴ്ത്തുന്നതും അവളറിഞ്ഞു.
പിടച്ചിലോടെ ഏന്തും മുൻപേ അവനവളെ ഇടുപ്പിൽ ചേർത്ത് അണച്ചിരുന്നു.

എന്തിനോ വേണ്ടി തിരയുന്നതുപോലെ അവന്റെ ചുണ്ടുകൾ കഴുത്തിൽ അരിച്ചു നടന്നു.
ഇടയ്ക്കെപ്പോഴോ ദന്തങ്ങൾ അമർന്നപ്പോൾ അവളിൽ നിന്നൊരു ഏങ്ങലുയർന്നു.

അവനിൽ നിന്നുയരുന്ന വികാരങ്ങൾക്ക് ചൂട് പകരാനേ അതുതകിയുള്ളൂ.
അവന്റെ കൈകൾ അലഞ്ഞു നടന്നു.
അധരം അധരവുമായി ഇണചേർന്നു.

ഷർട്ടിന്റെ ബട്ടണിൽ എത്തിയ കൈകളെ എന്തോ ഉൾപ്രേരണയാൽ അവൾ തള്ളിമാറ്റി.
അപ്പോഴാണ് താൻ ചെയ്തതെന്താണെന്ന ബോധം അവനുദിച്ചത്.
വികാരത്തള്ളിച്ചയിൽ പ്രായവും സ്ഥലവുമെല്ലാം മറന്നെന്ന കുറ്റബോധം അവനിലുയർന്നു.
ഉലഞ്ഞ അവളുടെ മുടിയും രക്തം കിനിഞ്ഞ ചുണ്ടുകളും അവൻ കണ്ടു.

സോറി ശ്രീക്കുട്ടീ..
അവന്റെ കണ്ണുകളിലെ നനവ് അവളുടെ ഹൃദയം പൊടിഞ്ഞതുപോലെ തോന്നി.

വിഹാൻ…
അവളവനെ മെല്ലെ തഴുകി.
നമ്മുടെ രണ്ടുപേരുടെയും ഭാഗത്ത് തെറ്റുണ്ടെടാ.

പ്രണയത്തിന്റെ തീവ്രതയിൽ ഇതൊക്കെ സംഭവിക്കാം. പക്ഷേ എല്ലാത്തിനും പരിധി നിശ്ചയിക്കേണ്ടത് നമ്മൾ തന്നെയാണ്.
പത്തൊൻപത് വയസ്സേയുള്ളൂ നമുക്ക്.

പഠിക്കുവാനും ജോലി നേടുവാനും സെറ്റിൽ ആകുവാനും ഇനിയും വേണം വർഷങ്ങൾ.
അതിനിടയിൽ നിന്റെ ചെറിയ കുസൃതികൾ എനിക്കിഷ്ടമാണ്.
ഇപ്പോൾ നടന്നത് നമ്മുടെ പ്രായത്തിന്റെ തിളപ്പുകൂടിയാണ്.

നമ്മുടെ ഹൃദയങ്ങൾ തമ്മിൽ എന്നേ ഒന്നുചേർന്ന് കഴിഞ്ഞു.
ശരീരം കൊണ്ടും എനിക്ക് പൂർണ്ണമായും നിന്റേതാകണമെങ്കിൽ എന്റെ കഴുത്തിൽ നിന്റെ താലിയുണ്ടാകണം.

ഞാൻ മോഡേൺ ആണ്.
പക്ഷേ ഇക്കാര്യത്തിൽ ഞാനൊരു സാധാരണ പെൺകുട്ടി തന്നെയാണ്.
പ്രതീക്ഷയോടെ അവളവനെ നോക്കി.

അവൻ വിസ്മയിച്ചു നിൽക്കുകയായിരുന്നു.
കുറുമ്പ് മാത്രം കൈമുതലായുണ്ടായിരുന്ന പെൺകുട്ടി എത്ര പെട്ടെന്നാണ് പക്വതപരമായ തീരുമാനം കൈക്കൊണ്ടത്.

നീ പറഞ്ഞത് ശരിയാണ് ശ്രീക്കുട്ടീ.

നീ പൂർണ്ണമായും എന്റേതാകുമ്പോൾ നിന്റെ കഴുത്തിൽ എന്റെ പേരിലുള്ള താലിയുണ്ടാകണം. അപ്പോഴുണ്ടാകുന്ന സംതൃപ്തി ഒരിക്കലും അല്ലാതെ നമുക്ക് ലഭിക്കില്ല.
താലി അതൊരു വാഗ്ദാനം തന്നെയാണ്.

നിന്നെക്കുറിച്ചെനിക്ക് അഭിമാനമേയുള്ളൂ.
ഇടയ്ക്കിടെ പക്ഷേ ഞാൻ ചെറുതായി കട്ട് തിന്നും കേട്ടോ.. അവളുടെ ചൊടികളിൽ തഴുകി കൊണ്ടവൻ കുറുമ്പോടെ പറഞ്ഞു.

പുഞ്ചിരിയോടെ അവളവനെ ആഞ്ഞു പുൽകി.
അവന്റെ കൈകൾ അവളുടെ തലമുടിയിൽ തഴുകി കൊണ്ടിരുന്നു..

(തുടരും )

ബോട്ടണിയെ കുറിച്ചൊന്നും എനിക്കറിയില്ല.
ഗൂഗിൾ സഹായത്തോടെയാണ് ബോട്ടണിയെപ്പറ്റി മനസ്സിലാക്കിയത്. തെറ്റുകൾ ക്ഷമിക്കുമല്ലോ..

പ്രണയവിഹാർ: ഭാഗം 1

പ്രണയവിഹാർ: ഭാഗം 2

പ്രണയവിഹാർ: ഭാഗം 3

പ്രണയവിഹാർ: ഭാഗം 4

പ്രണയവിഹാർ: ഭാഗം 5

പ്രണയവിഹാർ: ഭാഗം 6

പ്രണയവിഹാർ: ഭാഗം 7