Saturday, January 18, 2025
Novel

പ്രണയമഴ : ഭാഗം 9

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ


ശിവ ഗീതുവിന്റെ മുഖം കൈകളിൽ കോരി എടുത്തു…..എന്നിട്ട് തന്റെ മുഖത്തോടു അടുപ്പിച്ചു…ഇരുവരുടെയും ഹൃദയമിടുപ്പുകൾ പരസ്പരം മത്സരിച്ചു. ശിവ തന്റെ ചുണ്ടുകൾ ഗീതുവിന്റെ വിറക്കുന്ന ചുണ്ടുകളിൽ ചേർത്തു. അവന്റെ ആദ്യ സ്നേഹ സമ്മാനം.

ഒരു പെണ്ണും ഒരിക്കലും മറക്കാത്ത ആദ്യ ചുബനം. സ്വന്തം പ്രണയം അറിയിക്കും മുൻപേ ശിവ നൽകിയ പ്രണയ സമ്മനത്തിൽ ഞെട്ടി തരിച്ചു അവൾ നിന്നു. അടുത്തുള്ള പാലമരം ഇരുവർക്കും മേലെ പാലപ്പൂക്കൾ കൊണ്ടു ഒരു പ്രണയപൂമഴ തന്നെ തീർത്തു. ഒരിക്കലും മറക്കാത്ത ആദ്യ ചുബന ലഹരിക്കു കൂട്ടായി പ്രകൃതി തീർത്ത പുഷ്പവർഷം.

ചുണ്ടിൽ ഒരു ചുടു ചുംബനം കൊടുത്തിട്ടു ശിവ അവളിൽ നിന്നും അകന്നു തല കുനിച്ചു നിന്നു. അവളിൽ നിന്നും ഒരു അടി അവൻ പ്രതീക്ഷിച്ചിരുന്നു.

എന്തും ചെയ്യാൻ മടിക്കാത്ത കാന്താരി ആണെന്ന് അറിഞ്ഞിട്ടും ഇങ്ങനെ ഒരു സാഹസത്തിനു ശിവ മുതിർന്നതു തന്റെ പെണ്ണിനെ നഷ്ടം ആവാതിരിക്കാൻ വേണ്ടി ആയിരുന്നു. ഇഷ്ടം തുറന്നു പറയാൻ ഒരു അവസരം ആ കാന്താരി അവനു ഒരിക്കലും നൽകില്ല.

ഇനിയും താമസിച്ചാൽ തന്റെ ഗീതുവിനെ എന്നന്നേക്കുമായി നഷ്ടം ആകും എന്നു അവൻ കരുതി. ഇങ്ങനെ ഒരു ഉമ്മ കൊടുത്താൽ തന്റെ മനസ്സു ഗീതുവിനു മനസിലാകും എന്നു അവനു ഉറപ്പ് ആയിരുന്നു. ആ സമയത്തു തന്റെ പെണ്ണിനെ മറ്റുള്ളർ തൊടുന്നത് കണ്ടപ്പോൾ ഉള്ള ദേഷ്യം ഈ സാഹസത്തിനു ശിവക്കു പ്രേചോദനമായി.

ഗീതുവിൽ നിന്നും പ്രതികരണം ഒന്നും ഇല്ലാത്തതു കൊണ്ടു ശിവ മുഖം ഉയർത്തി നോക്കി. കള്ളിയങ്കാട്ട് നീലിയെ തോൽപ്പിക്കുന്ന ദേഷ്യവുമായി നിൽക്കുന്ന കാന്താരി ഗീതുനെ പ്രതീക്ഷിച്ച ശിവ കണ്ടത് നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്ന ഒരു പാവം പെണ്ണിനെ ആയിരുന്നു.

ഗീതുന്റെ കണ്ണുകൾ നിറഞ്ഞത് കണ്ട് ശിവയുടെ ചങ്ക് പിടഞ്ഞു. താൻ കാരണം വീണ്ടും തന്റെ പെണ്ണ് കരയേണ്ടി വന്നിരിക്കുന്നു. അവനു തന്നോട് തന്നെ വെറുപ്പ് തോന്നി. ഗീതു ഒന്നും മിണ്ടാതെ അവിടെന്നു ഓടി പോയി…. ശിവ അവിടെ മണ്ണിൽ മനസു തളർന്നു ഇരുന്നു.

കുറച്ചു സമയം കഴിഞ്ഞു വളകൾ കിലുങ്ങുന്ന ശബ്ദം കേട്ടാണ് ശിവ തല ഉയർത്തി നോക്കിയത്. മുന്നിൽ കണ്ടത് കൈയിൽ വാളും പിടിച്ചു നിൽക്കുന്ന ഭദ്രകാളിയെ സോറി… കയ്യിൽ മടലും പിടിച്ചു നിൽക്കുന്ന ഗീതുനെ ആണ്.

അതു കണ്ടു പകച്ചു പോയി എന്റെ ബാല്യം ഓഹ് സോറി…. അതു കണ്ടു പകച്ചു പോയി ശിവയുടെ കൗമാരം. ശിവ മണ്ണിൽ നിന്നു പിടഞ്ഞു എണീറ്റു. (ഇല്ലായിരുന്നു എങ്കിൽ കലിപ്പൻ ആ മണ്ണിൽ പിടഞ്ഞു തീർന്നേനെ.)

ദേവിയെ…. ഈ കുട്ടി യക്ഷി മടൽ എടുക്കാൻ പോയത് ആയിരുന്നോ?

ശിവയുടെ ആത്മഗതം കുറച്ചു ഉച്ചത്തിൽ ആയി പോയി. പിന്നെ നടന്ന പുകിൽ പറയണോ… ഒന്നാമത് തന്നെ കാന്താരി കലിപ്പിൽ…അതിന്റെ കൂടെ കുട്ടി യക്ഷി എന്നുള്ള വിളി കൂടി കേട്ടപ്പോ എരിയുന്ന തീയിൽ പെട്രോൾ ഒഴിച്ച അവസ്ഥ.

മടല് കൊണ്ടു അടിക്കാൻ ഒരുങ്ങിയ ഗീതുവിനെ ശിവ ഒരു വിധം തടഞ്ഞു നിർത്തി… കയ്യിന്നു മടലും പിടിച്ചു വാങ്ങി കളഞ്ഞു. പക്ഷെ വല്ലഭനു പുല്ലും ആയുധം എന്നപോലെ ഗീതുവിനു പല്ലും ആയുധം.

ചുരുക്കി പറഞ്ഞാൽ അവൾ ശിവയുടെ കൈ പിടിച്ചു വെച്ചു കടിച്ചു. കടിച്ചു എന്നു പറഞ്ഞാൽ വെറും കടി അല്ല അവളുടെ 32 പല്ലിന്റെയും ഫുൾ മാപ് ശിവയുടെ കൈയിൽ വരച്ചു ഇട്ടു കൊടുത്തു. അമ്മാതിരി കടി ആയിരുന്നു.

ഈ ലോകത്തു സ്വന്തം പെണ്ണിനു ഉമ്മ കൊടുത്തിട്ട് തിരിച്ചു ഉമ്മ കിട്ടിയ കാമുകൻമാർ ഉണ്ടാകാം… ഉമ്മക്ക് പകരം അടി കിട്ടിയവരും ഉണ്ടാകാം. പക്ഷേ ഒരു ഉമ്മ കൊടുത്തതിനു പകരം കൈയിൽ സ്വന്തം പെണ്ണിന്റെ പല്ലിന്റെ കംപ്ലീറ്റ് മാപ് സമ്മാനം ആയി കിട്ടിയ ലോകത്തിലെ ആദ്യ കാമുകൻ ആകും നമ്മുടെ ഹീറോ.

കാര്യം സ്വന്തം പെണ്ണ് ഒക്കെ തന്ന…. പക്ഷേ സ്വന്തം ശരീരം വേദനിപ്പിച്ചാൽ വെറുതെ വിടാൻ പറ്റോ? ശിവ ഗീതുവിന്റെ രണ്ടു കൈകളും പിറകിൽ ചേർത്ത് പിടിച്ചു അവളെ തന്റെ നെഞ്ചോട് ചേർത്തു നിർത്തി.

പെണ്ണ് കെടന്നു പിടയാൻ തുടങ്ങി… അതു കണ്ടു ശിവക്കു ചിരിയാണ് വന്നത്. അവൻ മെല്ലെ അവളുടെ കാതോരം ചേർന്നു പറഞ്ഞു

നീ എത്ര കെടന്നു പിടഞ്ഞിട്ടും ഒരു കാര്യവും ഇല്ലെടി ഉണ്ടക്കണ്ണി. നീ എത്ര വലിയ കാന്താരി ആണേലും ശിവയുടെ കയ്യിന്നു രക്ഷപെടാൻ മാത്രം വളർന്നിട്ടില്ല. ഒന്നും ഇല്ലേലും എന്റെ നെഞ്ചിന്റെ ഒപ്പം അല്ലേ ഡി കാന്താരി നീ ഉള്ളു… അതോണ്ട് അടങ്ങി നിക്ക്.

എനിക്ക് പറയാൻ ഉള്ളത് പറഞ്ഞിട്ട് ഞാൻ വിടും. പിന്നെ മറ്റേ ചേട്ടനെ ചവിട്ടിയത് പോലെ എന്നെ ചവിട്ടാൻ പ്ലാൻ ഉണ്ടേൽ ആയിക്കോ. പക്ഷേ കെട്ടികഴിഞ്ഞിട്ട് ശിവേട്ട എനിക്ക് മാത്രം വാവയെ കൊഞ്ചിക്കാൻ ഭാഗ്യം ഇല്ലല്ലോ എന്നും പറഞ്ഞു പരാതി പറയരുത്.

ശിവ പറഞ്ഞതു കേട്ടു പാവം പെണ്ണ് കണ്ണും തള്ളി നിന്നു. ഈ കാട്ടുപോത്തിന്റെ കൈയിൽ നിന്നും തനിക്കു രക്ഷപ്പടാൻ പറ്റില്ലാന്ന് അവൾക്കും മനസിലായി കഴിഞ്ഞിരുന്നു. അതോണ്ട് തന്നെ അവൾ അടങ്ങി നിന്നു. അതു കണ്ട് ശിവ വീണ്ടും തുടർന്നു.

എനിക്ക് നിന്നെ ഇഷ്ടം ആണെന്ന് നിനക്ക് മനസിലായി കാണും എന്നു എനിക്ക് അറിയാം. തിരിച്ചു നീയും എന്നെ ഇഷ്‌ടപ്പെടണം എന്നു ഞാൻ വാശി പിടിക്കില്ല. കാരണം ഒരാളെ സ്നേഹിക്കുന്നതും സ്നേഹിക്കാതിരിക്കുന്നതും നിന്റെ ഇഷ്ടം ആണ്.

പക്ഷേ മറ്റുള്ളവരോട് നീ കാണിക്കാത്ത അകൽച്ച നീ എന്നോട് മാത്രം കാണിക്കുന്നതു നിർത്തണം. ഞാൻ ഇനി എന്റെ പ്രണയം പറഞ്ഞു നിന്നെ ശല്യം ചെയില്ല. പിന്നെ ആദ്യമായി കണ്ടപ്പോൾ അങ്ങനെ ഒക്കെ പറഞ്ഞത്… അതു നിനക്ക് സംസാരിക്കാൻ കഴിയില്ലെന്ന് എനിക്ക് അറിയില്ലായിരുന്നു.

രണ്ടാമത് ഓണം സെലിബ്രേഷന്റെ അന്ന് ഞാൻ നിന്നെ മനപ്പൂർവം നിലത്തു ഇട്ടതു അല്ല…കയ്യിന്നു വീണു പോയതാ…രണ്ടിനും സോറി…. എന്റെ മനസ്സിൽ ഉള്ളത് ഞാൻ പറഞ്ഞു കഴിഞ്ഞു.

പക്ഷേ മറ്റുള്ളവരോട് നീ കാണിക്കുന്ന അടുപ്പം എന്നോടും നീ കാണിക്കണം. അതു സമ്മതിക്കാതെ നിന്നെ ഞാൻ വിടില്ല. പറ നിനക്ക് സമ്മതം ആണോ??

ഇതൊക്കെ കേട്ടു പെണ്ണ് ഇല്ലാന്ന് തല കുലുക്കി. എന്നിട്ട് വീണ്ടും ശിവയുടെ കയ്യിന്നു രക്ഷപ്പെടാൻ ശ്രെമം തുടങ്ങി. പക്ഷേ നോ രക്ഷ.

ഞാൻ പറഞ്ഞില്ലേ ടി ഉണ്ടക്കണ്ണി നീ ഇതു സമ്മതിക്കാതെ ഞാൻ വിടില്ല. ഞാൻ പറഞ്ഞില്ലേ ഇനി എന്റെ പ്രണയം പറഞ്ഞു ഞാൻ ശല്യം ചെയ്യില്ല. അല്ലാണ്ട് സ്നേഹിച്ചോളാം. നിനക്ക് എന്നേലും ഇഷ്ടം തനിയെ തോന്നിയാൽ സമ്മതം പറഞ്ഞാമതി. ഞാൻ കാത്തിരുന്നോളാം.

പിന്നെ എന്താ നിനക്ക് എന്റെ ഈ കുഞ്ഞു ആഗ്രഹത്തിനു സമ്മതിച്ചാൽ? നീ സമ്മതിക്കാതെ ഞാൻ നിന്നെ വിടുമെന്ന് നീ സ്വപ്നം പോലും കാണണ്ട.

അപ്പൊ എന്റെ പൊന്നു മോളു അങ്ങ് സമ്മതിക്കു…. സമ്മതിച്ചാൽ മാത്രം പോരാ… പ്രോമിസ് ചെയുകയും വേണം. പ്രോമിസ് തെറ്റിക്കാൻ നോക്കിയാൽ നേരുത്തേ തന്നത് വെറും സാമ്പിൾ…

ശിവയുടെ കൈയിൽ നിന്നു രക്ഷപെടാൻ വേറെ ഒരു വഴിയും ഇല്ലാത്തതു കൊണ്ടു ഗീതുവിനു അതു സമ്മതിക്കേണ്ടി വന്നു. മറ്റുള്ളവരോട് കാണിക്കുന്ന അടുപ്പം ശിവയോടും കാണിക്കാം എന്നു അവൾ പ്രോമിസ് ചെയ്തു.

ശിവ ഉമ്മ വെക്കോന്നു പേടിച്ചു പ്രോമിസ് പാലിക്കുകയും ചെയ്തു. വഴക്കും തല്ലും ഒന്നും പേടിയില്ലാത്ത കാന്താരി ആദ്യമായി പേടിച്ചു തുടങ്ങിയത് ശിവയുടെ ഉമ്മയെ ആണ്.

കീരിയും പാമ്പും പോലെ നടന്നവർ പെട്ടന്ന് അടയും ചക്കരയും പോലെ ആയതു കണ്ടു രാഹുലും കാർത്തിയും വരുണും ഹിമയും ഞെട്ടി….. ഈ മറിമായം എങ്ങനെ സംഭവിച്ചു എന്നു അവർ മാറി മാറി ചോദിച്ചിട്ടും ശിവയും ഗീതുവും ഒന്നും വിട്ടുപറഞ്ഞില്ല.

പെങ്ങളെ അവളുടെ സമ്മതം ഇല്ലാതെ കേറി ഉമ്മ വെച്ചൂന്ന് കേട്ട അളിയൻമാർ പച്ചക്ക് കത്തിക്കൊന്നു ശിവക്ക് നന്നായി അറിയാം. നാണക്കേട് കാരണം ഗീതുവും ഒന്നും മിണ്ടിയില്ല.

അതിനു ഇടക്കാണ് ശിവയുടെ കൈയിലെ പല്ലിന്റെ മാപ് വരുൺ കണ്ടു പിടിച്ചത്. അതു പിടിച്ചു വലിച്ചോണ്ട് പോയ ദേഷ്യത്തിൽ നിന്റെ പെങ്ങൾ കടിച്ചത് ആണെന്ന് പറഞ്ഞു ശിവ വരുണിന്റെ ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെട്ടു.

എന്തോന്ന് ആയാലും ശിവയും ഗീതുവും തമ്മിൽ ഉള്ള അടി തീർന്നതിൽ എല്ലാരും ഹാപ്പി ആയിരുന്നു. ശിവ ഗീതു ലവ് സ്റ്റോറിയും വൈകാതെ തുടങ്ങും എന്നു അവർ പ്രതീക്ഷിച്ചു.

***********************

ദിവസങ്ങൾ വീണ്ടും മുന്നോട്ടു പോയി…. ശിവ വീണ്ടും പിടിച്ചു ഉമ്മ വെച്ചാലോന്ന് പേടിച്ചു ഗീതു ശിവയോടും മറ്റുള്ളവരോട് എന്ന പോലെ പെരുമാറാൻ തുടങ്ങി. എങ്കിലും അവൻ അടുത്തു വരുമ്പോൾ പാവം പെണ്ണിനു പേടി ആണ്….അവൾ ശിവയിൽ നിന്നും ചെറിയ ഒരു അകലം പാലിക്കാൻ എപ്പോഴും ശ്രെമിച്ചു.

ജീവിതത്തിൽ സന്തോഷം ആകട്ടെ സങ്കടം ആകട്ടെ ദിവങ്ങൾ മുന്നോട്ടു പൊയ്ക്കൊണ്ടേയ് ഇരിക്കും. കുട്ടുകാരോടൊപ്പം ഉള്ള സന്തോഷകരമായ നിമിഷങ്ങളും ചെറിയ ചെറിയ വഴക്കുകളും പിണക്കങ്ങളും കുഞ്ഞു കുഞ്ഞു വിഷമങ്ങളും ബോറിംഗ് ക്ലാസ്സുകളും ടീച്ചർമാരുടെ ഉപദേശങ്ങളും ആയി ആ +1 ജീവിതം വീണ്ടും മുന്നോട്ടു പോയി.

ദിവങ്ങളുടെ ആ കൊഴിഞ്ഞു പോക്കിന് ഇടയിൽ ക്രിസ്തുമസ് എക്സാം വന്നു, ക്രിസ്തുമസ് വന്നു, ക്രിസ്തുമസ് സെലിബ്രേഷൻ വന്നു, ന്യൂ ഇയർ വന്നു, ന്യൂഇയർ സെലിബ്രേഷൻ വന്നു.

മറ്റെല്ലാകുട്ടികളെയും പോലെ നമ്മുടെ പിള്ളേരും ഇതെല്ലാം നല്ലപോലെ ആഘോഷിച്ചു. ന്യൂഇയർ ഒക്കെ കഴിഞ്ഞാൽ പിന്നെ മെയിൻ എക്സാമിന്റെ സമയം ആണല്ലോ.

പിന്നെ പഠിത്തം ആയി…ചോദ്യം ചോദിപ്പു ആയി… എക്സാം പ്രെപറേഷൻ ആയി…മോഡൽ എക്സാം ആയി…. സീനിയർസിന്റെ വിടവാങ്ങൽ ആയി…സ്റ്റഡി ലീവ് ആയി…. ഒരു ബഹളം തന്ന.

നമ്മുടെ പിള്ളേരും നന്നായി തന്നെ പഠിച്ചു. കൂട്ടത്തിൽ ഏറ്റവും നന്നായി പഠിക്കുന്നത് ഗീതുവും ശിവയും ആയിരുന്നു. ബാക്കി നാലുപേർക്കും എന്ത് ഹെല്പ് ചെയ്യാനും രണ്ടു പേരും റെഡി ആയിരുന്നു.

പരസ്പരം സഹായിക്കാനും അവർ മറന്നില്ല. പരസ്പരം സഹായിച്ചും വഴക്കിട്ടും പഠിച്ചും പഠിപ്പിച്ചു കൊടുത്തും ഒക്കെ 6 പേരും നന്നായി തന്നെ എക്സമിനു തയാറെടുത്തു.

നല്ല പോലെ തന്നെ പരീക്ഷയും എഴുതി. ഗീതുവും ശിവയും ക്ലാസ്സിലെ ഫുൾ A+ പ്രേതീക്ഷകൾ ആയിരുന്നു. പക്ഷേ ശിവക്ക് സ്വന്തം കാര്യത്തിൽ ഒരു പ്രതീക്ഷയും ഇല്ല.

പക്ഷേ അവന്റെ പെണ്ണിന്റെ കാര്യത്തിൽ അവനു പ്രതീക്ഷ മാത്രം അല്ല ഉറപ്പും ഉണ്ടായിരുന്നു ശിവക്ക്.

എല്ലായിപ്പോഴും +1 റിസൾട്ട്‌ +2 ക്ലാസ്സ്‌ തുടങ്ങിയ ശേഷമാണ് വന്നിരുന്നത്. പക്ഷെ ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്നു പറയും പോലെ ആ തവണ ആദ്യമായി റിസൾട്ട്‌ +2 ക്ലാസ്സ്‌ തുടങ്ങും മുൻപ് വന്നു.

ഹിമയും, ഗീതവും, ശിവയും, കാർത്തിയും, വരുണും, രാഹുലും മുന്നേ തീരുമാനിച്ചത് ആയിരുന്നു ആറുപേരും ഒരുമിച്ചു ഇരുന്നു പഠിച്ചത് പോലെ തന്നെ ആറുപേരുടെയും റിസൾട്ട്‌ ഒരുമിച്ചു ഇരുന്നു തന്നെ നോക്കണം എന്നു.

റിസൾട്ട്‌ വരാൻ സമയത്തു ഏറ്റവും ടെൻഷൻ ശിവക്ക് ആയിരുന്നു. സ്വന്തം കാര്യം ആലോചിച്ചു അല്ലാട്ടോ. അവന്റെ പെണ്ണിന്റെ കാര്യം ഓർത്തു. അവൾക്കു ആണെങ്കിലോ സ്വന്തം മാർക്ക്‌ കുറഞ്ഞു പോയാലും ബാക്കി 5 പേർക്കും നല്ല മാർക്ക് കിട്ടണേ എന്നായിരുന്നു പ്രാർത്ഥന.

റിസൾട്ട്‌ വന്നു കഴിഞ്ഞപ്പോഴും തന്റെ റിസൾട്ട്‌ അവസാനം നോക്കാനേ അവൾ സമ്മതിച്ചുള്ളൂ. അവൾ ആദ്യം നോക്കിയത് ശിവയുടെ റിസൾട്ട്‌ ആയിരുന്നു. അവൾ ഏറ്റവും കാണാൻ ആഗ്രഹിച്ച മാർക്കും അതു ആയിരുന്നു.

എല്ലാരും പ്രതീക്ഷിച്ച പോലെ തന്നെ ഫുൾ A+…. തമ്മിൽ വഴക്കും അടിയും ഒക്കെ ആണേലും അവന്റെ റിസൾട്ട്‌ കണ്ടു മനസു കൊണ്ടു ഏറ്റവും സന്തോഷിച്ചത് ഗീതു ആയിരുന്നു എന്നത് മറ്റാർക്കും അറിയാത്ത ഒരു രഹസ്യം.

പുറമെ ഒരു പുഞ്ചിരിയിൽ അവൾ തന്റെ സന്തോഷം ഒതുക്കി എങ്കിലും മനസ്സിൽ സന്തോഷം കൊണ്ടു തുള്ളിചാടുവായിരുന്നു. പക്ഷേ കൊന്നാലും ശിവക്ക് മുന്നിൽ ആ സന്തോഷം അവളു കാണിക്കില്ല.

ഹിമക്കും വരുണിനും രാഹുലിനും കാർത്തിക്കും വളരെ നല്ല മാർക്ക് ഉണ്ടായിരുന്നു 80% നു മുകളിൽ മാർക്ക് അവർക്കും ഉണ്ടായിരുന്നു. എല്ലാരും അതിൽ ഹാപ്പി ആയിരുന്നു.

പക്ഷേ എല്ലാരും ഞെട്ടിയത് ഗീതുവിന്റെ മാർക്ക്‌ കണ്ടു ആയിരുന്നു. എല്ലാരും ഗീതുവിനു ഫുൾ A+ പ്രതീക്ഷിച്ചിരുന്നു…മറ്റാരേക്കാളും കൂടുതൽ ശിവ അതു ആഗ്രഹിച്ചിരുന്നു.

പക്ഷേ ഗീതുവിന്റെ മാർക്ക്‌ കണ്ടു ശിവയുടെ കണ്ണ് നിറയുവാണ് ചെയ്തത്. മറ്റുള്ളവരും പരസ്പരം നോക്കി. ഗീതുവിന്റെ ചുണ്ടിൽ മാത്രം എപ്പോഴത്തെയും പോലെ ഒരു ചെറുപുഞ്ചിരി ഉണ്ടായിരുന്നു. പക്ഷേ അവളുടെ മിഴികോണിലും ഒരു ചെറു നനവ് ഉണ്ടായിരുന്നു.

(എല്ലാരും ഗീതു ശിവയുടെ കരണം നോക്കി അടിക്കൊന്ന് അല്ലെ കരുതിയത്…. പക്ഷേ നിങ്ങളുടെ ഒരു പ്രതീക്ഷയും സഫലമാകാൻ സമ്മതിക്കില്ല ഞാൻ. ലാസ്റ്റ് നിങ്ങളുടെ കയ്യിന്നു അടിയും വാങ്ങിട്ടെ ഞാൻ പോകൂ…. )

തുടരും…

പ്രണയമഴ : ഭാഗം 1

പ്രണയമഴ : ഭാഗം 2

പ്രണയമഴ : ഭാഗം 3

പ്രണയമഴ : ഭാഗം 4

പ്രണയമഴ : ഭാഗം 5

പ്രണയമഴ : ഭാഗം 6

പ്രണയമഴ : ഭാഗം 7

പ്രണയമഴ : ഭാഗം 8