Thursday, December 19, 2024
Novel

പ്രണയമഴ : ഭാഗം 6

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ


ശിവയുടെ നെഞ്ചിൽ നിന്നും എണീക്കാൻ ഗീതു നടത്തിയ വിഫല ശ്രെമം ഇരുവരെയും കൂടുതൽ അടുപ്പിച്ചു. അവളുടെ ചുണ്ടുകൾ ശിവയുടെ കവിളിൽ അമർന്നു. ഇരുവരുടെയും ആദ്യ ചുബനം.

അവളുടെ ചുട് നിശ്വാസം ശിവയുടെ മുഖത്തു തത്തി കളിച്ചു. പെണ്ണിന്റെ മുഖത്തെക്കു പാറി വീഴുന്ന മുടിയിഴകളും വിറക്കുന്ന ചുണ്ടുകളും പിടയുന്ന കണ്ണുകളും അവനെ മത്ത് പിടിപ്പിക്കാൻ തുടങ്ങി. അവന്റെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി. ഈ നിമിഷം ഒരിക്കലും അവസാനിക്കാത്തിരുന്നു എങ്കിൽ എന്നു പോലും അവൻ ആഗ്രഹിച്ചു പോയി.

പെട്ടെന്ന് അവന്റെ മനസിലേക്ക് വരുണിന്റെ മുഖം കടന്നു വന്നു. സ്വന്തം കൂട്ടുകാരന്റെ പെണ്ണിനെ മറ്റൊരു കണ്ണിൽ കാണുന്നതു തെറ്റാണെന്ന ഓർമയിൽ ശിവ ഗീതുവിനെ തട്ടി മാറ്റി പിടഞ്ഞു എണീറ്റു. ശിവയുടെ തട്ടിമാറ്റലിൽ ഗീതു നിലത്തു വീണു പോയിരുന്നു. അവളും വേഗം പിടഞ്ഞു എണീറ്റു. ദേഷ്യം കൊണ്ടു കത്തി ജ്വലിച്ചു നിൽക്കുന്ന ശിവ ദയനീയമായി അവൾ നോക്കി നിന്നു.

“എവിടെ നോക്കിയാടി നടക്കുന്നത്. മുഖത്തു കണ്ണില്ലേടി നിനക്ക്… അതു എങ്ങനെയാ നിനക്ക് ഒക്കെ കണ്ടവൻമാരെ കുറിച്ചു ആലോചിച്ചു ആകില്ലേ നടപ്പ്”……

ശിവ വീണ്ടും എന്തൊക്കെയോ വിളിച്ചു പറഞ്ഞു…സത്യത്തിൽ ഗീതുവിനോട് ദേഷ്യപ്പെടുമ്പോൾ വേദനിച്ചതു ശിവയുടെ മനസ്സ് ആയിരുന്നു. പക്ഷേ ഗീതുന്റെ മനസ്സിൽ തന്നോട് എന്നും വെറുപ്പ് ആയിരിക്കണം. അല്ലെങ്കിൽ ചെലപ്പോ സ്വന്തം മനസു കൈ വിട്ടു പോയാലോ എന്ന പേടി അവനെ അങ്ങനെ ഒക്കെ പെരുമാറാൻ പ്രേരിപ്പിച്ചു. ആദ്യ കാഴ്ച്ചയിൽ തന്നെ അവളുടെ മനസിൽ തന്നെ കുറിച്ചു ഒരു മോശം ചിത്രം ഉണ്ടാക്കി എടുക്കാൻ അവൻ ശ്രെമിച്ചു……

ശിവയുടെ സംസാരം കേട്ടു ഗീതുവിന്റെ കണ്ണു നിറഞ്ഞു. അവൾ തന്റെ രണ്ടു കയും ചെവിയിൽ ചേർത്തു പിടിച്ചു… സോറി പറയും പോലെ.

അവളുടെ കണ്ണുകൾ നിറഞ്ഞത് കണ്ടു ശിവയുടെ നെഞ്ചു പിടഞ്ഞു. എങ്കിലും അതു മറച്ചു കൊണ്ടു അവൻ വീണ്ടും അവളോട് ചൂടായി. “നീ എന്താടി ആളെ കളിയക്കുവാണോ?
ഇത്ര ഒക്കെ പറഞ്ഞിട്ടും അവൾ എന്നെ കളിയാക്കുന്നു. നീ ഈ ശിവയെ കുറിച്ചു ന്താടി വിചാരിച്ചെക്കുന്നത്. നിനക്ക് കളിയാക്കി ചിരിക്കാൻ ഉള്ള കുഞ്ഞുവാവ ആണെന്നോ? ഞാൻ നിന്റെ കളിപ്പാവ ഒന്നും അല്ല കേട്ടോടി.”

അവൾ നിന്നെ കളിയാക്കുവല്ല ശിവ… അവൾ സോറി പറയുവാണ്. ശിവക്കു ഉത്തരം നൽകിയത് കാർത്തി ആയിരുന്നു… ഒപ്പം വരുണും രാഹുലും എത്തിയിരുന്നു.

എന്നാൽ അതു വാ തുറന്നു പറഞ്ഞൂടെ ഇവൾക്ക്. ഇങ്ങനെ കെടന്നു അഭിനയിക്കുന്നത് എന്തിനാ? എന്നെ കളിയാക്കാൻ അല്ലേ? ശിവ തന്റെ കൃതൃമ ദേഷ്യം അവസാനിപ്പിക്കാൻ തയ്യാർ ആയില്ല.

അവൾ നിന്നെ കളിയാക്കുവല്ല. ഈ മിണ്ടാപ്രാണിക്കു നിന്നെയെന്നു അല്ല ആരെയും കളിയാക്കേണ്ട ആവിശ്യം ഇല്ല. ഈ പാവത്തിന് സംസാരിക്കാൻ കഴിയാത്തതു കൊണ്ടാണ് അവൾ നിന്നോട് ഇങ്ങനെ സോറി പറയുന്നത്. ഇവൾ ഒരു ഊമയാണ്. ഒരു പാവം മിണ്ടാപ്രാണി.

വരുണിന്റെ വാക്കുകൾ കേട്ടു ശിവ പതറി പോയി… അവൻ ഒരു നിമിഷം ഗീതുവിനെ നോക്കി… പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. ശിവയെ നോക്കി അവൾ കൈകൂപ്പി ശേഷം നടന്നു അകന്നു. അവൾ സോറി പറഞ്ഞത് ആണെന്ന് മനസിലാക്കാൻ അവനു അധികം പാടുപെടേണ്ടി വന്നില്ല. ശിവ നിസഹയകനായി ചുമരിൽ ചാരി നിന്നു. അവന്റെ നെഞ്ചു പൊട്ടും പോലെ അവനു തോന്നി.

ടാ വരുണേ…എന്നോട് ക്ഷമിക്കെടാ… ഞാൻ അറിഞ്ഞില്ല അവൾക്കു സംസാരിക്കാൻ കഴിയില്ലന്നു. ഞാൻ അന്നേരത്തേ ദേഷ്യത്തിൽ ന്തൊക്കെയോ പറഞ്ഞു പോയി… എന്നോട് ക്ഷെമിക്കെടാ. നിന്റെ പെണ്ണ് ആണെന്ന് പോലും ഓർക്കാതെ ഞാൻ അവളെ ഒരുപാട് പറഞ്ഞു. സോറി അളിയാ. ശിവ വരുണിനോട് മാപ്പ് പറഞ്ഞു.

“എന്നേ ഓർത്തിട്ട് ആണ് ആ ദേഷ്യം എന്നു എനിക്ക് അറിയാം ശിവ…അവളോട്‌ ദേഷ്യപ്പെട്ടപ്പോൾ പിടഞ്ഞതു നീ ആണെന്നും എനിക്ക് നന്നായി അറിയാം” വരുൺ മനസ്സിൽ പറഞ്ഞു.

നീ എന്നോട് അല്ല ശിവ അവളോട്‌ ആണ് മാപ്പ് പറയേണ്ടത്. കാരണം നീ കരയിച്ചതു അവളെ ആണ്. ആര് എന്തു പറഞ്ഞാലും ചിരിച്ചു നിൽക്കുന്ന അവളു ഇന്നു കരഞ്ഞു പോയി എങ്കിൽ അവൾക്കു അത്രയും വിഷമം ആയി കാണും. നീ അവളോട്‌ സോറി പറഞ്ഞാൽ മതിട്ടോ. വരുൺ ശിവയുടെ തോളിൽ തട്ടികൊണ്ടു പറഞ്ഞു.

ഞാൻ അവളോട്‌ മാപ്പ് പറഞ്ഞോളാം. സംസാരിക്കാൻ പോലും പറ്റാത്ത ആ പാവത്തിനോട് ഞാൻ തെറ്റാ ചെയ്തത്. ശിവ തല താഴ്ത്തി നിന്നു.

ഞങ്ങൾക്കും ഇതു പോലെ തെറ്റ് പറ്റിയിരുന്നു ശിവ… നീ ക്ലാസ്സിൽ വരാത്ത ദിവസങ്ങളിൽ ഞങ്ങൾ അവളോട്‌ കൂട്ടുകൂടാൻ ചെന്നിരുന്നു. എന്തു പറഞ്ഞാലും ഒരു ചിരി മാത്രം തരും. കൊറേ നേരം സഹിച്ചു അവസാനം ദേഷ്യം വന്നു ന്തൊക്കെയോ പറഞ്ഞു. അന്നേരം അവൾ നോട്ട് ബുക്കിൽ എന്തോ എഴുതി തന്നു. വായിച്ചു നോക്കിയപ്പോ അവളെ അത്രയും വഴക്ക് പറഞ്ഞതിൽ എന്നോട് തന്നെ എനിക്ക് ദേഷ്യം തോന്നി. ഞാൻ അത്രയും പറഞ്ഞിട്ടും അവൾ കളിയായി എഴുതി തന്നു

” ഒരു ആക്‌സിഡന്റിൽ എന്റെ സൗണ്ട് സിസ്റ്റം പണി മുടക്കി ബ്രോ… അതോണ്ട് നിങ്ങൾ എന്തൊക്ക പറഞ്ഞാലും എനിക്ക് ചിരിക്കനെ പറ്റുള്ളൂ എന്നു. പിന്നെ സൈൻ ലാംഗ്വേജ് അറിയതോണ്ടു അതും നടക്കില്ലന്നു. എന്നേലും സൗണ്ട് തിരിച്ചു വന്നാൽ പറഞ്ഞതിന് എല്ലാം അന്ന് മറുപടി തരാം. ബട്ട്‌ അതിനു ചാൻസ് കുറവാ. So പേടിക്കണ്ട.” എന്നു.

അതു വായിച്ചു വിഷമിച്ചു നിന്ന ഞങ്ങളെ നോക്കി കോക്രി കാണിച്ച കാന്താരി ആണ് നീ ഒന്നു വഴക്ക് പറഞ്ഞപ്പോ കരഞ്ഞോണ്ട് ഓടിയത്. ആ കാന്താരി നിന്നെ പേടിച്ചു ഓടിയത് എന്താന്ന് എനിക്ക് അറില്ല. ഒരു പാവം പെണ്ണാ… നീ ഒരു കുഞ്ഞു സോറി പറഞ്ഞാൽ അവൾ അതൊക്ക മറക്കും… കാർത്തി പറഞ്ഞു നിർത്തി.

ഞാൻ ഉറപ്പായും പറയും. അതു പോലൊരു മിണ്ടാപ്രാണിയെ കരയിച്ച എനിക്ക് ഇല്ലേൽ ചെലപ്പോ പാപം കിട്ടും… ഡാ വരുണേ അവളെ ഒരിക്കലും കരയിക്കല്ലു കേട്ടോ… പൊന്നു പോലെ നോക്കണം…ശിവ വരുണിനെ ചേർത്ത് പിടിച്ചു പറഞ്ഞു.

( നീ മോഹിച്ചു പോയത് കൊണ്ടാണ് ഇല്ലേൽ ആ കാന്താരിയെ ഞാൻ എന്റെ മാത്രം പെണ്ണ് ആക്കിയേനെ… ന്റെ സ്വപ്‌നങ്ങൾക്കു നിറം പകർന്നവളെ എന്റെ മാത്രം സ്വന്തം ആക്കിയേനെ…അതിനു ശബ്ദം എനിക്ക് ഒരു തടസം അല്ല. പക്ഷേ അവൾ നീ ആഗ്രഹിക്കുന്ന ആയതു കൊണ്ടു മാത്രം ഞാൻ വിട്ടു തരുവാ നിനക്ക് അവളെ” … ശിവ മനസ്സിൽ പറഞ്ഞു.)

“സംസാരശേഷി ഇല്ലാത്ത ഒരു പെണ്ണിനെ സ്നേഹിക്കേണ്ട ഗതികേട് ഒന്നും ഈ വരുണിനു ഇല്ല. അഥവാ അവൾ എല്ലാം തികഞ്ഞവൾ ആണേലും അവളെ എനിക്ക് എന്റെ പെണ്ണായിട്ട് വേണ്ട. ഈ ജന്മത്തിൽ എന്നു അല്ല ഒരു ജന്മത്തിലും.”
വരുണിന്റെ സംസാരം കേട്ടു ശിവ ദേഷ്യം കൊണ്ടു വിറക്കാൻ തുടങ്ങി.

ഡാ………. ശിവ അലറി.

തുടരും…

പ്രണയമഴ : ഭാഗം 1

പ്രണയമഴ : ഭാഗം 2

പ്രണയമഴ : ഭാഗം 3

പ്രണയമഴ : ഭാഗം 4

പ്രണയമഴ : ഭാഗം 5