Wednesday, December 18, 2024
Uncategorized

പ്രണയമഴ : ഭാഗം 3

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ


ഇത് ഗീതു… ഇനി മുതൽ നിങ്ങളുടെ പുതിയ ക്ലാസ്സ്‌മേറ്റ് ആണ്. രണ്ടു ആഴ്ച തമാസിച്ചാണ് ഈ കുട്ടി ഇവിടെ ജോയിൻ ചെയ്തത്… so ഗീതുനു വേണ്ട ഹെല്പ് ഒക്കെ നിങ്ങൾ വേണം ചെയ്തു കൊടുക്കാൻ…. ഹിമ…

ഗീതുനു വേണ്ട നോട്സ് എല്ലാം ഒന്നു കൊടുക്കണം കേട്ടോ. ടീച്ചർ ക്ലാസ്സ്‌ ലീഡർ ആയ ഹിമയോട് പറഞ്ഞു. Oh sure mam…. ഈ കുട്ടിക്ക് വേണ്ട നോട്സ് ഒക്കെ ഞാൻ കൊടുത്തോളാം.. ഹിമ സന്തോഷത്തോടെ സമ്മതിച്ചു.

അഹ് ഹിമ മറ്റൊരു കാര്യം… ഒരു മിനിറ്റ് ഒന്നിങ്ങു വരു. ടീച്ചർ ഹിമയെ അടുത്ത് വിളിച്ചു എന്തോ പറഞ്ഞു പെട്ടെന്ന് ഒരു നിമിഷം ഹിമയുടെ മുഖം വല്ലാണ്ട് ആയി… ശേഷം ഒരു പുഞ്ചിരിയോടെ ഗീതുവിന്റെ കയ്യിൽ പിടിച്ചു സീറ്റിൽ പോയി ഇരുന്നു. അപ്പോഴേക്കും ബെൽ അടിച്ചു. ടീച്ചറും ക്ലാസ്സിൽ നിന്നും പോയി.

ടാ അളിയാ ക്ലാസ്സിൽ ഇപ്പോഴാ ഒരു ഐശ്വര്യം വന്നത്… എന്തു ക്യൂട്ട് ആണ് അല്ലേടാ ആ പുതിയ കൊച്ചു. രാഹുൽ സന്തോഷത്തോടെ പറഞ്ഞു.

ശരി ആണ് അളിയാ… അവൾ ആ വെള്ള ചുരിദാറും ഇട്ടു വന്നു കേറിയപ്പോ ഞാൻ കരുതിയത് ഏതോ മാലാഖ സ്വർഗ്ഗ ലോകത്തിൽ നിന്നും ഇറങ്ങി വന്നത് ആണെന്ന് ആ.. ഗീതുനെ കണ്ടു കാർത്തിക്കിന്റെ പെരുമാറ്റവും ഒട്ടും വ്യത്യസ്തം ആയിരുന്നില്ല.

ഒന്നും ഇല്ലെങ്കിലും വായിനോട്ടത്തിന്റെ കാര്യത്തിൽ കാർത്തിക്കും രാഹുലും പരട്ടകൾ ആയ ഇരട്ടകൾ ആണല്ലോ.

ഓഹ് പിന്നെ… എനിക്ക് പെട്ടെന്ന് വെള്ള ഉടുപ്പ് ഇട്ടു ഇറങ്ങിയ യക്ഷി ആയിട്ടാ അവളെ കണ്ടപ്പോൾ തോന്നിയത്.. വെള്ള ഉടുപ്പിട്ട കുട്ടി യക്ഷി….ശിവൻ ചെറു പുഞ്ചിരിയോടെ പറഞ്ഞു.

സൗന്ദര്യബോധവും പ്രണയവികാരവും മനസിന്റെ 5km അടുത്ത് കൂടി പോലും പോയിട്ട് ഇല്ലാത്ത നിനക്ക് അവളെ യക്ഷി ആയിട്ട് തോന്നില്ല എങ്കിലേ അത്ഭുതം ഉള്ളൂ…. നീ ഒരു കാട്ടുപോത്തിന്റെ ജന്മം ആണല്ലോ! രാഹുലും വിട്ടു കൊടുത്തില്ല.

കാട്ടുപോത്ത് നിന്റെ അച്ഛൻ രമേശ്‌ അങ്കിൾ ആണെടാ പന്നി. ശിവ തന്തക്കു വിളിച്ചതോടെ രാഹുൽ വാ അടച്ചു പക്ഷേ അപ്പോഴേക്കും കാർത്തിക് തുടങ്ങി. രാഹുൽ പറഞ്ഞതിൽ എന്താ തെറ്റ്.. നീ അല്ലാതെ ആരേലും മാലാഖ പോലുള്ള ആ കൊച്ചിനെ യക്ഷി എന്നും പിശാച് എന്നും ഒക്കെ പറയോ?

അതിനെ കണ്ടാൽ ആരായാലും ഒന്നു നോക്കി പോകും. അത്രക്ക് ക്യൂട്ട്… ബാർബി ഡോൾനെ പോലെ ആണ് ഇരിക്കുന്നത്. അങ്ങനെ ഉള്ള ഒരു പെൺകുട്ടി യക്ഷി ആണ് പോലും.
ഓഹ് ഇനി എല്ലാരും കൂടി എന്റെ തലയിൽ കേറൂ…

അവൾ അത്രക്ക് ക്യൂട്ട് ആണെങ്കിൽ ഞാൻ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാം… എന്താ മതിയോ…ശിവ ചെറു ദേഷ്യത്തോടെ പറഞ്ഞു.
ആയ്യോ വേണ്ടേ… സമയം ആകുമ്പോ ഞാൻ കൊടുത്തോളാം.. വരുൺ പറഞ്ഞത് കെട്ടു ബാക്കി മൂന്നു പേരും ഞെട്ടി.
നീ എന്താ പറഞ്ഞതു?? ശിവ ഞെട്ടലോടെ ചോദിച്ചു.

അതു ഒന്നും ഇല്ലടാ… ഞാൻ ആ ഫ്ലോയിൽ അങ്ങു പറഞ്ഞതാടാ… വേറെ ഒന്നും ഇല്ല അതും പറഞ്ഞു വരുൺ ഒളികണ്ണിട്ട് ശിവയെ നോക്കി.

ഓഹ്… നമ്മളോട് നീ എല്ലാം ഒളിക്കാനും തുടങ്ങി അല്ലേ? അത്രേ ഉള്ളു അല്ലേ അപ്പൊ? കാർത്തി സെന്റി അടവ് എടുത്തു പയറ്റി.

ഓഹ്… സെന്റി അടിച്ചു കുളം ആകണ്ട ടാ കോഴി. ഞാൻ പറഞ്ഞത് നിങ്ങൾ രണ്ടു കോഴികളും അവൾക്കു വേണ്ടി വെറുതെ സമയം കളയണ്ട.. അവളെ നോക്കാൻ ഇവിടെ വേറെ ആളുണ്ട്. അതോണ്ട് അവളെ അങ്ങു വിട്ടേക്ക് എന്നാ.

ആദ്യ കാഴ്ച്ചയിൽ തന്നെ ഇവിടെ ഒരാൾടെ മനസ്സിൽ അവൾ കേറി… വരുൺ നഖം കടിച്ചു കൃത്രിമ നാണത്തോടെ പറഞ്ഞു.

ഓഹോ അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ… നമ്മുടെ പയ്യൻ നോട്ടം ഇട്ട പെണ്ണ് ആണെങ്കിൽ ഇനി മുതൽ അവൾ നമുക്ക് പെങ്ങൾ ആണ്… അല്ലേടാ കാർത്തി… അല്ല ഈ അത്ഭുതം എങ്ങനെ സംഭവിച്ചു രാഹുൽ ചിരിച്ചോണ്ട് ചോദിച്ചു.
ആഹ്….

ചിലരെ കാണുമ്പോ ഏതു അസുരന്റെയും മനസു കൈ വിട്ടു പോകും… നമ്മൾ ഒന്നും ഇല്ലേലും മനുഷ്യർ അല്ലേ… അല്ലേ ശിവ? വരുൺ ചെറു പുഞ്ചിരിയോടെ പറഞ്ഞു.

മ്മ്ഹ്…. ശിവ മറുപടി ഒരു മൂളലിൽ ഒതുക്കി.

ഡാ അളിയോ… നമ്മൾ നിന്റെ ചങ്ക് ആയോണ്ട് ഇനി ഗീതു എന്നും നമ്മുട കണ്ണിൽ പെങ്ങൾകുട്ടി ആയിരിക്കും. പക്ഷേ നീ ഒരുപാട് പേരുടെ കണ്ണ് കെട്ടേണ്ടി വരും കേട്ടോ… രാഹുൽ പറഞ്ഞത് കേട്ടിട്ട് വരുണിനു ഒന്നും മനസിലായില്ല. നീ ന്താടാ പറയുന്നത്?
ഞാൻ എന്തിനാ നാട്ടുകാരുടെ കണ്ണ് കെട്ടുന്നത്?

മോനോന്നു അങ്ങോട്ട് നോക്കിക്കേ സകല അവന്മാരും ആ പെണ്ണിനെ നോക്കി നോക്കി രക്തം ഊറ്റിക്കുടിക്കുവാ.. ഇനി ഇപ്പൊ വെളിയിൽ ഇറങ്ങുമ്പോ സീനിയർസ് ഉം തുടങ്ങും.

അപ്പൊ ഗീതുനെ അവരുടെ ഒക്കെ വായിനോട്ടത്തിൽ നിന്നും രക്ഷിക്കാൻ ഒന്നികിൽ
അവരുടെ കണ്ണ് കെട്ടണം അല്ലേൽ അവളെ പർദ്ദ ഇടീക്കണം. ഇപ്പൊ മനസ്സിലായോ മോനെ വരുണേ.

ഓഹ്.. അതായിരുന്നോ! അവൾ ആരുടെ മനസ്സിൽ കേറിയ പെണ്ണ് ആണെന്ന് അറിഞ്ഞു കഴിഞ്ഞ് പിന്നെ ഒരുത്തനും അവളെ നോക്കില്ല…ശല്യവും ചെയ്യില്ല…. അതു ഈ വരുണിന്റ്െ വക്കാ.. അതു സീനിയർസ് ആയാലും ശെരി കൂടെ ഉള്ളവർ ആയാലും ശെരി.

നമ്മുടെ കൂടെ ശിവ ഉള്ളപ്പോ നമ്മൾ എന്തിനാ ടെൻഷൻ ആകുന്നെ. അവന്റെ കലിപ്പ് അറിയുന്ന ഒരുത്തനും നമുക്ക് പണി ആവില്ല. നീ എന്റെ കൂടെ നിൽക്കില്ലേ ശിവ??

നിങ്ങൾടെ കൂടെ നിന്നില്ലേൽ പിന്നെ ആരുടെ കൂടെ ആട ഞാൻ നിക്കുന്നത്.നിനക്ക് വേണ്ടി ഞാൻ എന്റെ ജീവൻ വേണേലും തരും.

ശിവ വരുൺനെ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു.
ഇതാണ് ചങ്ക്… കൂട്ടുകാരന് വേണ്ടി ജീവനും ജീവന്റെ ജീവനും ഒക്കെ വിട്ടു തരുന്ന ചങ്ക്. ഇതും പറഞ്ഞു വരുൺ ശിവയെ കെട്ടിപിടിച്ചു.

ശിവ അവനെ ചേർത്ത് പിടിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു ശെരിയാ നീ പറഞ്ഞത്… നിനക്ക് വേണ്ടി ഞാൻ എന്റെ ജീവനും ജീവന്റെ ജീവനെയും തരും…. മനസ്സിൽ ആദ്യം ആയി ഇഷ്ടം തോന്നിയ പെണ്ണു പോലും എനിക്ക് നിന്നെക്കാൾ വലുത് അല്ല.

ശിവ ഒന്നു പുഞ്ചിരിച്ചു ആ പുഞ്ചിരിയിൽ ഒരു വേദന ഉണ്ടായിരുന്നു. ആദ്യമായി മനസു കീഴടക്കിയ പെണ്ണിനെ വിട്ടു കൊടുക്കേണ്ടി വരുന്ന വേദന. ശിവ ഈ തവണ കൂട്ടുകാരന് വേണ്ടി നൽകുന്നതു അവന്റെ ജീവന്റെ പതിയെ തന്നെ ആയിരുന്നു.

ആദ്യ കാഴ്ച്ചയിൽ തന്നെ അവന്റെ മനസു കട്ടെടുത്തു പറന്ന സ്വപ്ന പൂതുമ്പിയെ ആയിരുന്നു. അവൻ അവന്റെ ആദ്യ പ്രണയം ആരും അറിയാതെ അവന്റെ മനസ്സിൽ തന്നെ കുഴിച്ചു മൂടി. ഈ സമയം വരുണിന്റെ മുഖത്തു ഒരു കള്ള ചിരി ഉണ്ടായിരുന്നു. ഒരു കുസൃതി ചിരി.

തുടരും…

പ്രണയമഴ : ഭാഗം 1

പ്രണയമഴ : ഭാഗം 2