❣️പ്രാണസഖി❣️: ഭാഗം 20
രചന: ആമി
രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കയിരുന്നു പാർവതി.. കാശി വിളിക്കുന്നതും പ്രതീക്ഷിച്ചു ഫോണും നോക്കിയാണ് കിടക്കുന്നത്.. അപ്പോളെത്തെ ദേഷ്യത്തിൽ വരുന്നില്ല പറഞ്ഞെങ്കിലും അവൾക്കു അവനെ കാണാനിട്ടും വിളിക്കാഞ്ഞിട്ടും സങ്കടം ഉണ്ടായിരുന്നു.. അവൾ അങ്ങോട്ട് വിളിച്ചപ്പോൾ ഫോൺ ഓഫ് ആയിരുന്നു… അവൾക്കു ദേഷ്യവും സങ്കടവും തോന്നി.. ഒരിക്കൽ കൂടി കാശിയെ വിളിക്കാൻ വേണ്ടി ഫോൺ കയ്യിൽ എടുത്തതും ഋഷിയുടെ ഫോണിൽ നിന്നും ഒരു കാൾ അവൾക്ക് വന്നു…
ആ സമയത്തു അവന്റെ കാൾ പ്രതീക്ഷ ഇല്ലായിരുന്നു.. അത് അവളുടെ മുഖത്തു വ്യക്തമായിരുന്നു…ഒട്ടും താല്പര്യം ഇല്ലാതെ അവൾ ഫോൺ എടുത്തു… ഫോണിലൂടെ ഋഷി പറഞ്ഞത് കേട്ട വിശ്വാസം വരാതെ പാർവതി തറഞ്ഞു നിന്നു.. കണ്ണിൽ നിന്നും കണ്ണുനീർ നിറഞ്ഞു ഒഴുകി..കയ്യിൽ നിന്നും ഫോൺ ഉതിർന്നു താഴെ വീണു.. വാതിലിൽ മുട്ട് കേട്ട് ആണ് പാർവതി സോബോധത്തിൽ വന്നത്..കുറച്ചു മുന്നേ കേട്ടത് ഒന്നും സത്യം ആവല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് പാർവതി വേഗം പോയി വാതിൽ തുറന്നു… പുറത്തു നിൽക്കുന്ന ജാനകിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ മാത്രം മതിയായിരുന്നു കേട്ടത് എല്ലാം സത്യം ആണെന്ന് മനസ്സിലാക്കാൻ..
അവൾ ഒരു തേങ്ങലോടെ അവരുടെ കയ്യിലേക്ക് വീണു… ഋഷി വന്നു അവളെ വിളിച്ചെങ്കിലും പാർവതി ജാനകിയുടെ മടിയിൽ കിടന്നു കരയുകയായിരുന്നു.. അവളുടെ കരച്ചിൽ കണ്ടു മാധവനും സുമിത്രയും കണ്ണീർ വാർത്തു.. പാറു.. വാ.. നിനക്ക് കാണണ്ടേ… ഋഷി അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.. അവൾ വേഗം എഴുന്നേറ്റു അവനെ നോക്കി… എനിക്ക് കാണണം..എന്നെ കൊണ്ട് പോവുമോ ഋഷി നീ… നീ വാ… ഋഷിയുടെ കയ്യിൽ പിടിച്ചു അവൾ എഴുന്നേറ്റു.. അവന്റെ കൂടെ കാറിൽ കയറി പോവുമ്പോൾ അവളുടെ മുന്നിൽ ചിരിക്കുന്ന കാശിയുടെ മുഖം മാത്രം ആയിരുന്നു..
ഓർക്കുന്തോറും അവൾക്കു ഹൃദയം പൊടിയുന്നത് പോലെ തോന്നി… പാർവതിയെ വിളിക്കാതെ അവളെ കാണാൻ വേണ്ടി പോവുകയായിരുന്നു കാശി..അവൾ വിളിക്കും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് അത് ഓഫ് ആക്കി വെച്ചു.. ചുണ്ടിൽ നനുത്ത ഒരു ചിരിയോടെ അവൻ പാർവതിയുടെ ഓർമകളിൽ അവൻ പോയി.. പെട്ടന്ന് ആണ് അവന്റെ ബൈക്കിനു മുന്നിൽ ഒരു ജീപ്പ് വട്ടം ചാടിയത്.. കാശി ബൈക്ക് വെട്ടിച്ചു കൊണ്ട് ദേഷ്യത്തിൽ അത് നോക്കി.. അപ്പോൾ ആണ് അതിൽ നിന്നും കുറച്ചു ആളുകൾ കയ്യിൽ വടിയും കത്തിയും ആയി ഇറങ്ങി വന്നത്.. തനിക്കു ഉള്ള പണി ആണെന്ന് മനസ്സിലായി കാശി ബൈക്കിൽ തന്നെ ഇരുന്നു… ഞങ്ങൾക്ക് താങ്കളോട് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു..
ഒന്നു ഇറങ്ങി വന്നിരുന്നെങ്കിൽ നന്നായിരുന്നു… അതിൽ ഒരുത്തൻ പരിഹാസം കലർന്ന ചിരിയോടെ പറഞ്ഞു.. കാശി അത് കേട്ട് ചിരിച്ചു കൊണ്ട് കൈ രണ്ടും കെട്ടി ഇരുന്നു… ഡാ… നിന്നെ ഇറക്കാൻ ഞങ്ങൾക്ക് അറിയാമെടാ… ഒരുത്തൻ അലറി കൊണ്ട് കാശിയുടെ നേരെ പാഞ്ഞു.. കാശി അപ്പോളും അതെ ഇരുപ്പ് തന്നെ ആയിരുന്നു..അവൻ അടുത്ത് എത്തിയതും അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി.. വന്നവൻ അതിനേക്കാൾ സ്പീഡിൽ തിരിച്ചു പോയി നിലത്തു വീണു… കാശി പതിയെ ബൈക്കിൽ നിന്നും ഇറങ്ങി മുണ്ട് മടക്കി കുത്തി.. കയ്യിൽ ഷർട്ട് കയറ്റി വെച്ചു കൊണ്ട് പറഞ്ഞു.. എന്നെ ഇറക്കാൻ മാത്രം മക്കള് വളർന്നിട്ടില്ല.. അതൊക്കെ പോട്ടെ ആരാ മക്കളെ പറഞ്ഞു വിട്ടത്..
വിടുമ്പോൾ അത്യാവശ്യം കപ്പാസിറ്റി ഉള്ളവരെ കൊണ്ട് വരണ്ടേ.. ഇത് ഇപ്പൊ ഒരു ചവിട്ടിനു തന്നെ അവന്റെ ഒക്കെ ജീവൻ പോയി.. അവനല്ലേ പോയിട്ടുള്ളൂ.. ഞങ്ങൾ ഇനിയും മൂന്നാല് പേര് ഉണ്ടല്ലോ ഡാ.. ഓഹ്.. ഒരു മിനിറ്റ്.. ഞാൻ എന്റെ ഫോൺ ഒന്ന് ഓൺ ആക്കി വെക്കട്ടെ…അല്ലെങ്കിൽ എന്റെ പെണ്ണ് വിളിച്ചു എന്നെ കിട്ടിയില്ലെങ്കിൽ കരയും… അവള് ഒക്കെ ഇപ്പൊ എത്തേണ്ടിടത് എത്തി കാണും.. നീ വെറുതെ ടെൻഷൻ ആവണ്ട… അയാളുടെ വാക്കുകളിൽ നിന്നും വന്നിരിക്കുന്ന ചതി കാശിക്ക് മനസിലായി..തന്റെ പാറുവിനു എന്തെങ്കിലും സംഭവിച്ചോ എന്നോർത്ത് അവനു ആകെ വല്ലാതായി.. ആ സമയം അവന്റെ അവസ്ഥ മനസ്സിലാക്കി അതിൽ ഒരുത്തൻ അവനു നേരെ കത്തിയുമായി പാഞ്ഞു..
ഒരു നിമിഷം മാറിയത് കൊണ്ട് അത് അവന്റെ ഷർട്ടിൽ തട്ടി.. ഷർട്ട് കീറി ഒപ്പം വയറ്റിൽ ചെറിയ ഒരു മുറിവും ഉണ്ടായി… അത് കൂടി ആയപ്പോൾ ദേഷ്യം വന്നു കാശി അവന്റെ കയ്യിൽ പിടിച്ചു തിരിച്ചു.. അവന്റെ മൂക്കിനിട്ട് കൊടുത്തു.. മൂക്കിൽ നിന്നും രക്തം ഒലിച്ചു ഇറങ്ങുമ്പോളും കാശി ഇടി നിർത്തിയില്ല… ഓരോരുത്തരും അവന് നേരെ പാഞ്ഞു വരുമ്പോളും അവരിൽ നിന്നെല്ലാം കാശി തന്ത്രപൂർവ്വം രക്ഷപെട്ടു.. ഒപ്പം അവർക്ക് നല്ല ഇടിയും കൊടുത്തു..അപ്പോളും മനസ്സിൽ പാർവതിക്ക് ഒന്നും സംഭവിക്കല്ലേ എന്നായിരുന്നു… എല്ലാവരും നിലത്തു റോഡിൽ കിടന്നു നിലവിളിക്കുമ്പോൾ ആണ് കാശി ബൈക്കിൽ കയറി ഇരുന്നത്.. അവൻ ഉടനെ തന്നെ പാർവതിയുടെ ഫോണിലേക്കു വിളിച്ചു..
പക്ഷെ ഫോൺ ആരും എടുത്തില്ല.. കാശി ദേഷ്യം കൊണ്ട് വിറച്ചു.. വീണ്ടും വീണ്ടും വിളിച്ചു കൊണ്ടിരുന്നു…അവസാനം കാൾ കണക്ട് ആയതും കാശി അങ്ങോട്ട് ചാടി കയറി പറഞ്ഞു.. പാറു… നീ വീട്ടിൽ ഇല്ലേ.. കുഴപ്പം ഒന്നും ഇല്ലല്ലോ… പക്ഷെ അപ്പുറത്ത് നിന്ന് മറുപടി വന്നില്ല.. ഒരു തേങ്ങൽ മാത്രം… അത് കൂടെ കേട്ടതും അവനു സമനില തെറ്റി.. ഡി നീ എവിടെ..എന്തിനാ കരയുന്നത്.. കാര്യം പറ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ… മോനെ കാശി… മോള്… അവിടുന്ന് വന്ന മറുപടിയിൽ നിന്നും കാശിക്ക് മനസിലായി ഫോൺ എടുത്തത് പാർവതി അല്ല എന്ന്.. ഒപ്പം ജാനകി പറഞ്ഞ കാര്യങ്ങൾ കൂടി കേട്ടതോടെ കാശിയുടെ രക്തം തിളച്ചു പൊന്തി…
അവൻ അവളെ കൊണ്ട് എങ്ങോട് പോകുവാണെന്ന പറഞ്ഞത്.. ഹോസ്പിറ്റലിൽ നിന്നെ കാണാൻ എന്ന പറഞ്ഞത്… എന്റെ മോൾക്ക് എന്തെങ്കിലും.. ഒന്നും സംഭവിക്കില്ല.. ഈ കാശി ജീവനോടെ ഇരിക്കുമ്പോൾ അവളുടെ ദേഹത്ത് ഒരുത്തനും തൊടില്ല… കാശി ഫോൺ കട്ട് ചെയ്തു പോക്കറ്റിൽ ഇട്ടു.. ഋഷിയെ ഓർക്കുമ്പോൾ അവന്റെ മുഖം വലിഞ്ഞു മുറുകി.. അവനെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു…പാർവതിയുടെ അടുത്ത് എത്രയും പെട്ടന്ന് എത്തുക എന്ന ലക്ഷ്യം മാത്രം ആയിരുന്നു അവന്റെ ഉള്ളിൽ… ബൈക്ക് സ്റ്റാർട്ട് ചെയ്തു കുറച്ചു നീങ്ങിയതും അവന്റെ തലയ്ക്കു പുറകിൽ എന്തോ ഒന്ന് ശക്തിയായി വന്നിടിച്ചു…
ആ നിമിഷം തന്നെ അവന്റെ കണ്ണുകളിൽ ഇരുട്ട് കയറി..എങ്കിലും ഉള്ളിൽ ഉയർന്നു വന്ന ദേഷ്യത്തിൽ അവൻ തലയിൽ പിടിച്ചു പതിയെ തിരിഞ്ഞു നോക്കി… കണ്ണിൽ ഇരുട്ട് നിറയുമ്പോളും അവൻ അവ്യക്തമായി കണ്ടു ആ രൂപം.. തനിക്കു ഏറെ പരിചയം ഉള്ള മുഖം മനസ്സിൽ തെളിഞ്ഞതും അവൻ ബോധം നശിച്ചു ബൈക്കിൽ നിന്നും താഴേക്ക് വീണു… മുഖത്തേക്ക് വീഴുന്ന വെള്ളത്തുള്ളികൾ ആണ് പാർവതിയെ ബോധം തെളിയിച്ചത്… അടഞ്ഞ കണ്ണുകൾ അവൾ പതിയെ വലിച്ചു തുറന്നു… ഒന്നും വ്യക്തം ആവാതെ അവൾ ചുറ്റും നോക്കി.. ഒരു മുറിയിൽ ആണ് എന്ന് മനസ്സിലാക്കി അവൾ പതിയെ എഴുന്നേറ്റു ഇരുന്നു… തലയ്ക്കു കൈ കൊടുത്തു അവൾ തനിക്കു എന്താണ് സംഭവിച്ചത് എന്ന് ഓർത്തു..
കാശിക്ക് അപകടം സംഭവിച്ചു എന്ന വാർത്ത മനസ്സിൽ ഓടി എത്തിയതും അവൾ വേഗം തന്നെ എഴുനേൽക്കാൻ നോക്കി… എങ്ങോട്ടാണ് ഇത്ര തിടുക്കത്തിൽ… ഭർത്താവിനെ കാണാൻ ആണോ… ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ പാർവതി കണ്ടു മുറിയുടെ ഒരു ഭാഗത്ത് കസേരയിൽ കാലിൽ കാല് വെച്ചു ഇരിക്കുന്ന ആളെ.. അയാളെ ഒരിക്കൽ കൂടി സൂക്ഷിച്ചു നോക്കിയ പാർവതി ഞെട്ടി… അവളെ നോക്കി ചിരിച്ചു കൊണ്ട് അവൻ എഴുനേറ്റു അവൾക്കരുകിലേക്ക് നടന്നു… നീ വിചാരിച്ച ആള് തന്നെ ആണ് പാർവതി.. നിന്റെ ഭർത്താവിന്റെ ഉറ്റ കൂട്ടുകാരൻ സഞ്ജയ്… ഒരിക്കലും പ്രതീക്ഷിക്കാത്ത ആളെ അങ്ങനെ ഒരു അവസ്ഥയിൽ കണ്ട പാർവതി പേടിച്ചു പോയി.. ഒപ്പം തന്റെ അടുത്തേക് നടന്നു അടുക്കുന്ന സഞ്ജയേ നോക്കി അവൾ പേടിയോടെ വാതിലിന്റെ അടുത്തേക്ക് ഓടി….….……. (തുടരും )