Sunday, December 22, 2024
Novel

❣️പ്രാണസഖി❣️: ഭാഗം 16

രചന: ആമി

അവളുടെ കണ്ണുകൾ താനെ അടഞ്ഞു.. ആ പെരുമഴയിലും അവൾ വിയർക്കുന്നതായി തോന്നി.. കാശിയുടെ ചുണ്ടുകൾ ലക്ഷ്യം ഇല്ലാതെ അവളുടെ കഴുത്തിൽ പരതുമ്പോൾ അവന്റെ കൈകളും അവളുടെ ദേഹത്ത് ഇഴഞ്ഞു നടക്കുകയായിരുന്നു.. അവസാനം ഇണയെ കണ്ട ആവേശത്തോടെ പാർവതിയുടെ ചുണ്ടിൽ കാശി ആഞ്ഞു ചുംബിക്കുമ്പോളും അവൾ ഒന്ന് എതിർക്കാൻ പോലും ആവാതെ അവനിൽ ലയിച്ചു നിൽക്കായിരുന്നു… വെള്ളത്തിനൊപ്പം ചോരയുടെ രുചിയും കൂടി ഉമിനീരിൽ കലർന്നപ്പോൾ ആണ് കാശി അവളുടെ ചുണ്ടുകൾ മോചിപ്പിച്ചത്..

അവൾക്ക് അവന്റെ നോട്ടം നേരിടാൻ കഴിയാതെ അവൾ തല താഴ്ത്തി.. അവളുടെ ചോര പൊടിയുന്ന ചുണ്ടിൽ ഒന്ന് കൂടെ അമർത്തി ചുംബിച്ചു കൊണ്ട് കാശി അവളെ വാരി പുണർന്നു… നിന്നെ പിരിഞ്ഞു ഇത്രയും വർഷം കഴിഞ്ഞിട്ടും എന്റെ സ്വപ്നത്തിൽ പോലും മറ്റൊരു പെണ്ണ് വന്നിട്ടില്ല.. എന്റെ മനസ്സിൽലും ശരീരത്തിലും ഒരു പെണ്ണെ സ്പർശിച്ചിട്ടുള്ളു.. അത് എന്റെ പെണ്ണ് ആണ്.. എന്റെ പാറു ആണ്.. അവൻ പറയുന്നതിന്റെ ഉള്ളടക്കം അവൾക്ക് മനസ്സിൽലായിരുന്നു.. അവന്റെ കരവലയത്തിൽ ഒതുങ്ങി എല്ലാം കേട്ട് കൊണ്ട് പാർവതി നിന്നു… നിന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല ഞാൻ അങ്ങനെ പെരുമാറിയത്..

നീ എന്നെ മാത്രം സ്നേഹിക്കണം എന്ന വാശി.. നിന്നോട് തോന്നിയ പ്രാന്തമായ പ്രണയം എല്ലാം… നീ എന്നെ ചതിച്ചു എന്ന് തോന്നിയപ്പോൾ ഉണ്ടായ ദേഷ്യം… പക്ഷെ ഇത്രയും വർഷം കാത്തിരുന്ന നീ മൂന്നു ദിവസം പോലും എന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ല.. ഒരു ദിവസം കൂടി നീ അവിടെ നിന്നിരുന്നെങ്കിൽ ചിലപ്പോൾ നമുക്കിടയിൽ ഈ അകൽച്ച ഉണ്ടാവില്ലായിരുന്നു പാറു… പാർവതി പതിയെ അവന്റെ നെഞ്ചിൽ നിന്നും അടർന്നു മാറി.. അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി.. കാശിയുടെ മുടിയിൽ നിന്നും വീഴുന്ന വെള്ളതുള്ളികൾ അവന്റെ ചുണ്ടുകൾ സ്പർശിച്ചു അവളുടെ ചുണ്ടിൽ തട്ടി പോയി കൊണ്ടിരുന്നു…

പക്ഷെ… ഞാൻ കണ്ടത്.. കാഴ്ച എങ്ങനെ സത്യം അല്ലതെ ആവും… അറിയില്ല.. ആരോ ചതിച്ചു.. പക്ഷെ അതും അറിയില്ല.. എനിക്ക് ഇത്രയു പറയാൻ ഉള്ളു.. ഇത്രയും വർഷം കാത്തിരുന്ന എനിക്ക് അന്നൊന്നും തോന്നാത്ത ഒരു ബന്ധം ഇപ്പൊ ഒരു പെണ്ണിനോട് തോന്നില്ല എന്ന് നീ മനസ്സിലാക്കണം… കാശി അവളുടെ നെറുകയിൽ ചുംബിച്ചു കൊണ്ട് അവളിൽ നിന്നും വിട്ടു മാറി.. ഒരു വേള അവനിൽ തന്നെ ഇരിക്കാൻ അവൾ കൊതിച്ചു… നടന്നു ദൂരെ പോകുന്ന കാശിയെ മിഴികൾ നിറച്ചു കൊണ്ട് പാർവതി നോക്കി നിന്നു… കാശി കുറച്ചു ദൂരം നടന്നു തിരിഞ്ഞു നിന്ന് അവളെ നോക്കി…

ഈ വരുന്ന ഞായറാഴ്ച ആണ് എന്റെയും ദേവിയുടെയും വിവാഹം.. പത്തര മണിക്ക് ആണ് മുഹൂർത്തം.. അത് വരെ ഞാൻ നിനക്ക് സ്വന്തം ആണ് പാറു.. നിനക്ക് എന്നെ മനസ്സിലാക്കാമെങ്കിൽ നിനക്ക് വരാം.. അല്ലെങ്കിൽ നിനക്ക് നിന്റെ വഴി.. കാശി തിരിഞ്ഞു നടന്നു.. പിന്നെയും ഒന്ന് നിന്ന് തിരിഞ്ഞു നോക്കാതെ തന്നെ പറഞ്ഞു.. പിന്നെ ആ ഋഷിയെ വിവാഹം ചെയ്യാൻ സമ്മതിക്കില്ല എന്നൊരു വിശ്വസം ഉണ്ട്.. വേറെ ആരായാലും എനിക്ക് കുഴപ്പം ഇല്ല.. നടന്നകലുന്ന കാശിയെ ദേഷ്യത്തോടെയും സങ്കടത്തോടെയും നോക്കി നിന്നു.. മഴവെള്ളത്തിൽ അവളുടെ കണ്ണുനീർ ഒഴുകി ഇറങ്ങുന്നത് അറിഞ്ഞില്ല.. കാലുകൾ തളരും പോലെ തോന്നി അവൾ ആ മരത്തിൽ പിടിച്ചു കുറച്ചു നേരം മുൻപ് ഉണ്ടായ കാര്യങ്ങൾ ഓർത്തു…

കാശി പറയുന്നത് പോലെ അന്ന് താൻ കണ്ട ഫോട്ടോസ് കള്ളം ആണെങ്കിൽ അത് ആര് ചെയ്തു.. ഋഷി ആയിരിക്കുമോ.. അവളുടെ മനസ്സിൽ ആ ചിത്രം തെളിഞ്ഞു വന്നു.. ഏതോ ഒരു സ്ത്രീയുടെ കൂടെ കിടക്കുന്ന കാശി.. അവന്റെ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചിരിക്കുന്നു.. അവന്റെ മാറിൽ തല വെച്ചു ആ സ്ത്രീയും കാശിയും ഉറങ്ങുന്നു… എല്ലാം ഓർത്തപ്പോൾ പാർവതിയ്ക്ക് സങ്കടം തികട്ടി വന്നു..എങ്ങനെ സത്യം അറിയും ആരെ വിശ്വസിക്കും എന്നറിയില്ല.. ആകെ ഉണ്ടായിരുന്ന ദേവി പോലും ഇപ്പൊ കൂടെ ഇല്ല.. ദേവിയെ ഓർത്തതും കാശിയുടെ വാക്കുകൾ മനസ്സിൽ കടന്നു വന്നു.. ഇല്ല ഈ വിവാഹം നടക്കില്ല.. അതിനു മുന്നേ സത്യം അറിയണം..

എനിക്ക് എന്റെ കാശിയെ വേണം.. പഴയ എന്റെ നാഥനായി… അവളുടെ മനസ്സിൽ ഋഷിയുടെ മുഖം ആയിരുന്നു കടന്നു വന്നത്..അവൻ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്നൊരു വിശ്വസം ഉണ്ടെങ്കിലും കാശിയുടെ വാക്കുകൾ ഉൾക്കൊണ്ട്‌ അവനെ തന്നെ അവൾ സംശയിച്ചു… രാത്രി എല്ലാവരും ഭക്ഷണം കഴിക്കുമ്പോൾ ആണ് പാർവതി ഋഷിയെ ശ്രദ്ധിക്കുന്നത്.. അവന്റെ നോട്ടം അവളിൽ ആണെന്ന് മനസ്സിലായി അവൾ നോട്ടം പിൻവലിച്ചു.. അവളുടെ ഉള്ളിൽ അവനോടു ദേഷ്യം കൂടി വന്നു… ഭക്ഷണം കഴിച്ചു എഴുനേൽക്കാൻ തുടങ്ങിയ പാർവതിയെ മാധവൻ വിളിച്ചു…

നിന്റെ അഭിപ്രായം പറഞ്ഞില്ല… ഇവന് പെട്ടന്ന് തിരിച്ചു പോണം.. അതിനു മുന്നേ വേണം… പാർവതി ഋഷിയെ നോക്കുമ്പോൾ അവന്റെ ചുണ്ടിലെ ചിരിയുടെ പൊരുൾ തേടി.. അവൾ അവർക്ക് മുന്നിൽ നിന്ന് കൊണ്ട് ഋഷിയെ നോക്കി പറഞ്ഞു… എനിക്ക് സമ്മതം… ഋഷിയുടെ കണ്ണുകൾ തിളങ്ങി.. ഒപ്പം ജാനകിയുടെ കണ്ണുകൾ നിറഞ്ഞു.. പിന്നെ ഒന്നും മിണ്ടാതെ പാർവതി മുറിയിൽ പോയി.. എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ അവൾ ഫോൺ എടുത്തു കാശിയുടെ നമ്പർ ടൈൽ ചെയ്തു… എന്താണ് ടീച്ചറേ അസമയത്തു ഒരു വിളി.. അതും കല്യാണം ഉറപ്പിച്ച ഒരു അന്യപുരുഷന്…

കാശിയുടെ പരിഹാസം കലർന്ന സംസാരം അവളിൽ ദേഷ്യം ഉണ്ടാക്കി.. അവൾ സ്വയം നിയന്ത്രിച്ചു… ഒരു സന്തോഷ വാർത്ത പറയാൻ വിളിച്ചത് ആണ്… ആണോ… എന്താ ടീച്ചർക്ക് പറ്റിയ ചെക്കനെ കണ്ടു പിടിച്ചോ നിന്റെ തന്ത… പിടിച്ചു.. കാണാൻ സുന്ദരൻ സുമുഖൻ സൽസ്വഭാവി.. തന്നെ പോലെ കള്ള് കുടിക്കില്ല സിഗരറ്റ് വലിക്കില്ല.. പിന്നെ സ്ത്രീകളോട് മാന്യമായ പെരുമാറ്റം…പിന്നെ ബാംഗ്ലൂർ നല്ലൊരു ജോലി..ഇതൊക്കെ പോരെ ഗുണങ്ങൾ.. ഓഹ് ദാരാളം.. അവന്റെ ഒക്കെ മുന്നിൽ ഞാൻ ഒക്കെ ശിശു.. ആട്ടെ ആ സൽഗുണന്റെ നാമം എന്താവോ… ഋഷി…. ഋഷി വാസുദേവ്‌… കാശിയുടെ മറുപടി ഒന്നും വരാത്തത് കണ്ടു പാർവതി സന്തോഷിച്ചു.. തന്റെ ദുഃഖം അവനും അറിയട്ടെ എന്നോർത്തു….

നിന്നോട് ഞാൻ പറഞ്ഞത് അല്ലെ ഡി.. നീ എന്റെ സ്വഭാവം പുറത്തു എടുക്കും അല്ലെ… അതെന്താ.. എന്റെ ആത്മാർത്ഥ സുഹൃത്തിനെ നിങ്ങൾ കെട്ടുമ്പോൾ നിങ്ങളുടെ ആത്മാർത്ഥ ശത്രുവിനെ ഞാനും അങ്ങ് കെട്ടുന്നു അത്ര ഉള്ളു… വെറുതെ വാശിക്ക് നിൽക്കണ്ട.. തമാശക്ക് പോലും നീ അവന്റെ ആണെന്ന് പറയുന്നത് എനിക്ക് ഇഷ്ടം അല്ല… അങ്ങനെ ഇപ്പൊ നിങ്ങളുടെ ഇഷ്ടം നോക്കി അല്ല ഞാൻ ജീവിക്കേണ്ടത്.. അപ്പൊ ശരി.. ഗുഡ് നൈറ്റ്‌.. കാശി എന്തോ പറയും മുന്നേ അവൾ ഫോൺ കട്ട് ചെയ്തു…അവളിൽ ഒരുപാട് സന്തോഷം തോന്നി… കുറച്ചു വിഷമിക്കട്ടെ എന്ന് മനസ്സിൽ കരുതി…ഓരോന്ന് ഓർത്തു എപ്പോളോ ഉറങ്ങി പോയി..

പിറ്റേന്ന് നല്ല ഉത്സാഹത്തോടെ നടക്കുന്ന പാർവതിയെ കണ്ടു എല്ലാവരും അമ്പരന്നു.. ഇത്ര പെട്ടന്ന് അവൾ എല്ലാം മറക്കുമെന്ന് അവരാരും ഓർത്തില്ല.. ഋഷിക്ക് എന്തോ പന്തികേട് തോന്നി.. കാരണം അവനു അറിയാം കാശിയെ അവൾ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന്… കവലയിൽ ബസ് കാത്തു നിൽക്കുമ്പോൾ ആണ് അവൾ അന്ന് കണ്ട ആ കുട്ടിയെ വീണ്ടും കണ്ടത്.. അവനോടു സംസാരിക്കാൻ വേണ്ടി അവൾ വേഗം തന്നെ റോഡ് മറുവശം കടന്നു.. അവൻ ഒരു കാറിന്റെ അടുത്ത് ആയിരുന്നു നിന്നത്… പാർവതി കാറിന്റെ അടുത്ത് എത്തിയതും അവൻ വേഗം തന്നെ അതിന്റെ മുന്നിലെ സീറ്റിൽ കയറി ഇരുന്നു.. പാർവതി അവന്റെ കൂടെ ആരാണെന്നു നോക്കാൻ വേണ്ടി അതിന്റെ അടുത്ത് എത്തിയതും അവളെ ആരോ വലിച്ചു അകത്തേക്കു ഇട്ടതും വണ്ടി പാഞ്ഞു പോയതും ഒരുമിച്ചു ആയിരുന്നു…

എന്താ സംഭവിച്ചത് എന്നറിയാതെ പാർവതി കണ്ണുകൾ വലിച്ചു തുറന്നപ്പോൾ അവൾ കണ്ടു ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു അവളെ നോക്കുന്ന കാശിയെയും അവന്റെ മടിയിൽ ഇരിക്കുന്ന കണ്ണനെയും… എന്തടി.. നാട്ടിൽ കാണുന്ന കുട്ടികളുടെ പുറകിൽ ഒക്കെ നടക്കുന്നെ.. വേണമെങ്കിൽ സ്വന്തം ആയി ഉണ്ടാക്കിക്കൂടെ… വേണമെങ്കിൽ ഞാൻ സഹായിക്കാം… പാർവതി കാശിയെ മുഖം കൂർപ്പിച്ചു നോക്കി.. അവളെ നോക്കി സൈറ്റ് അടിച്ചു കൊണ്ട് അവൻ ഡ്രൈവ് ചെയ്തു.. കണ്ണൻ അവനോടൊപ്പം ഇരുന്നു ഡ്രൈവ് ചെയ്യുന്ന പോലെ കാണിക്കുന്നുണ്ട്.. എവിടെക്ക് ആണ് പോകുന്നത്..

എനിക്ക് ഇറങ്ങണം.. അടങ്ങി ഇരുന്നാൽ വൈകുന്നേരം വീട്ടിൽ വിടും.. അല്ലെങ്കിൽ ഋഷി വാസുദേവ്‌ വേറെ പെണ്ണ് നോക്കേണ്ടി വരും.. ഇത് ആരാ ഈ കുട്ടി… ഇതോ.. ഇത് എന്റെ സ്വന്തം രക്തത്തിൽ ജനിച്ച എന്റെ കുഞ്ഞു.. അല്ലേടാ കണ്ണാ.. തമാശ ആണെന്ന് കരുത്താമെങ്കിലും അവന്റെ മുഖതേ അത് പറയുമ്പോൾ ഉള്ള സന്തോഷം അവളെ ഞെട്ടിച്ചു.. അവൾ കണ്ണനെ സൂക്ഷ്മം നോക്കി.. എവിടെ ഒക്കെയോ കാശിയുടെ ചായ… ദൈവമേ ഇനി ശരിക്കും ഇത് അങ്ങേരുടെ കുട്ടി ആവുമോ… ആണെങ്കിൽ ഇന്ന് രണ്ടിൽ ഒരാളെ ജീവനോടെ തിരിച്ചു പോകൂ… പാർവതി മനസ്സിൽ ഓരോന്ന് ഓർത്തു ഇരുന്നു.. അവർ പോകുന്ന വഴി ഏതെന്ന് അറിയാതെ ….……. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…