Saturday, January 18, 2025
Novel

❣️പ്രാണസഖി❣️: ഭാഗം 10

രചന: ആമി

മുറിയിൽ എത്തിയ കാശി കണ്ടത് നിലത്തു ചുരുണ്ടു കൂടി കിടക്കുന്ന പാർവതിയെ ആണ്.. ആ കാഴ്ച അവനിൽ നോവ് പടർത്തി… താൻ എത്ര വലിയ തെറ്റാണ് ചെയ്തെത് എന്ന കുറ്റബോധം അവനിൽ ഉണ്ടായി… മുറിയിൽ കയറി അവൻ പാറുവിനെ കോരി എടുത്തു ബെഡിൽ കിടത്തി… കരഞ്ഞു തളർന്നു പോയ പാറു അവന്റെ പ്രവർത്തി കണ്ടു പെട്ടന്ന് പേടിച്ചു… അവനെ ദേഷ്യത്തിൽ നോക്കി പാറു വേഗം തന്നെ എഴുന്നേറ്റു… മുറിയിൽ നിന്നും വെളിയിൽ പോകാൻ നിന്ന അവളെ അവൻ തടഞ്ഞു നിർത്തി… ഋഷി ഉറങ്ങിയിട്ടില്ല… നിന്നെ കാത്തു ഇരിപ്പുണ്ട്…

അവളെ ദേഷ്യം പിടിപ്പിക്കാൻ അവൻ മനഃപൂർവം പറഞ്ഞു… അത് കേട്ടതും ദേഷ്യം സഹിക്കാതെ പാറു കാശിയുടെ ഷർട്ടിന്റെ കോളറിൽ കേറി പിടിച്ചു… അവളുടെ കണ്ണിലെ ചുവപ്പ് ഒന്ന് കൂടെ ദേഷ്യം കൊണ്ട് ചുവന്നു…. പക്ഷെ കാശിക്ക് ദേഷ്യം വന്നില്ല… അവൻ അത് ആസ്വദിക്കുകയായിരുന്നു… എനിക്ക് അവനെ കാണണമെങ്കിൽ നിങ്ങളുടെ അനുവാദം ഒന്നും വേണ്ട… ഇത്രയും നാൾ ഞങ്ങൾ കണ്ടത് ഒന്നും നിങ്ങളുടെ അറിവോടെ അല്ലല്ലോ… ഓഹ് ആയിക്കോട്ടെ… ഞാൻ കട്ടുറുമ്പ് ആവുന്നില്ല… എന്തായാലും എനിക്ക് കിട്ടേണ്ടത് കിട്ടി…

ഇനി നീ ആരുടെ കൂടെ വേണമെങ്കിലും പൊയ്ക്കോ… കാശിയുടെ വാക്കുകൾ അവളിൽ അരോചകം ഉണ്ടാക്കി… അവനോടു സംസാരിച്ചാൽ പലതും പറഞ്ഞു പോകേണ്ടി വരും എന്നുള്ളത് കൊണ്ട് പാറു പിന്നെ ഒന്നും പറയാൻ നിന്നില്ല…. അവനിൽ നിന്നും കൈകൾ പിൻവലിച്ചതും കാശി അവളുടെ കയ്യിൽ പിടിച്ചു… നീ…നീ എനിക്ക് വേണ്ടി ആണോ പാറു ഇങ്ങോട്ട് വന്നത്… ആ ചോദ്യം കേട്ടതും പാറു ഞെട്ടി അവനെ നോക്കി… അവളുടെ മുഖത്തെ ഭാവത്തിൽ നിന്ന് തന്നെ അതിനുള്ള ഉത്തരം കാശിക്ക് കിട്ടിയിരുന്നു…

അവളിൽ നിന്നും പിടി വിട്ട് കൊണ്ട് കാശി ബെഡിൽ പോയി കിടന്നു…അപ്പോളും പാറു അതെ നിൽപ്പ് തുടർന്നു… അതെ…ഇയാൾക്കു വേണ്ടി ആണ് എന്റെ അച്ഛനെയും അമ്മയെയും വരെ പറ്റിച്ചു ഇങ്ങോട്ട് വന്നത്..മനസ്സിൽ പതിഞ്ഞ ആ പഴയ കാശിയെ തേടി… എവിടെ ആണെന്നോ ഇപ്പൊ എങ്ങനെ ആണെന്നോ ഒന്നും അറിയാതെ തേടി നടന്നു… അവസാനം ഈ നാട്ടിൽ ഉണ്ടെന്നു അറിഞ്ഞു… പിന്നെ ഒന്നും നോക്കിയില്ല… പക്ഷെ തന്നെ ഒരു തരി പോലും സ്നേഹിക്കാത്ത വിശ്വസിക്കാത്ത ആൾക്ക് വേണ്ടി… ഒന്നും വേണ്ടായിരുന്നു… മനസ്സിൽ ഓരോന്ന് ഓർത്തു കട്ടിലിൽ തല ചാരി വച്ചു പാറു ഇരുന്നു..

ഇടയ്ക്ക് നോക്കുമ്പോൾ കമിഴ്ന്നു കിടന്നു ഉറങ്ങുന്ന കാശിയെ അവൾ സ്നേഹത്തോടെ നോക്കി.. നെറ്റിയിലേക്ക് വഴുതി വീണ മുടികൾ വകഞ്ഞു മാറ്റി അവൾ അവന്റെ തലയിൽ പതിയെ തലോടി… ഈ ജന്മം ഞാൻ കാത്തിരുന്നത് നിങ്ങൾക് വേണ്ടി ആണ് മനുഷ്യ… എന്നിട്ടും എന്തെ എന്നെ മനസ്സിലാക്കിയില്ല… പെട്ടന്ന് ആയിരുന്നു എങ്കിൽ കൂടി നിങ്ങളുടെ ഭാര്യ ആയതിന്റെ സന്തോഷം എനിക്ക് പറഞ്ഞറിയിക്കാൻ പറ്റില്ല… പക്ഷെ എന്നോട് വെറുപ്പോടെ അല്ലാതെ നിങ്ങൾ പെരുമാറിയിട്ടില്ല.. ഇപ്പൊ എന്റെ ശരീരം കവർന്നത് പോലും ആ വെറുപ്പ് കൊണ്ട് ആണ്…

എന്ന ഇനി എന്റെ സ്നേഹം സത്യം ആണെന്ന് തിരിച്ചറിയാ… മിഴികൾ നിറഞ്ഞു വന്നത് തുടച്ചു കൊണ്ട് പാറു അങ്ങനെ കിടന്നു ഉറങ്ങി…രണ്ടു പേരുടെ ഉള്ളിലും പ്രണയം നിറയുമ്പോളും അത് പുറത്തു കാണിക്കാൻ കഴിയാതെ അവർ…. രാവിലെ കാശി ഉണരുമ്പോൾ പാറു മുറിയിൽ ഇല്ലായിരുന്നു… പതിയെ എഴുന്നേറ്റു അവൻ സിഗരറ്റ് പുകച്ചു… പക്ഷെ എന്തോ അത് വേണ്ടെന്ന് തോന്നി അത് ജനലിലൂടെ പുറത്തു ഇട്ടു…ആ സമയം അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു വന്നു…

കുളിക്കാൻ വേണ്ടി തോർത്ത്‌ എടുത്തു അവൻ പതിയെ പുറത്തു ഇറങ്ങി… അടുക്കളയിൽ കൂടെ പോകുമ്പോൾ പാറുവിനെ ഒന്ന് പാളി നോക്കി എങ്കിലും കണ്ടില്ല… എന്തോ അവന്റെ ചുണ്ടിലെ പുഞ്ചിരി ആ നിമിഷം എങ്ങോ പോയി… കുളി കഴിഞ്ഞു വന്നിട്ടും അവളെ കാണാതായപ്പോൾ ക്ഷമ കേട്ട് സുമിത്രയോട് ചോദിച്ചു… അവൾ അമ്പലത്തിൽ പോയി മോനെ… ഋഷിയും കൂടെ പോയിരിക്കുന്നു… എന്തോ ആ സമയം ദേഷ്യം തോന്നിയത് ഋഷിയോട് ആയിരുന്നില്ല…അവനു സ്വയം ആയിരുന്നു…എങ്കിലും അവന്റെ ഉള്ളിൽ ഒരു നോവായ് പാറു മാറുന്നത് അവൻ അറിഞ്ഞു…

ഇത്രയും ദിവസം ദേഷ്യം കൊണ്ട് മറച്ചു വെച്ച പ്രണയം മുഴുവൻ ഒഴുകി പോകാൻ തുടങ്ങിയിരിക്കുന്നു… അവളുടെ വരവും നോക്കി ജനലിന്റെ അവിടെ സ്ഥാനം ഉറപ്പിച്ചു… എന്തോ തീരെ ക്ഷമ കിട്ടിയില്ല… മുറിയിൽ ലക്ഷ്യം ഇല്ലാതെ നടന്നിട്ടും അവനു സമയം പോയില്ല… ഒരു ബൈക്ക് വരുന്ന ശബ്ദം കേട്ട് നോക്കുമ്പോൾ ഋഷിയുടെ പുറകിൽ ഇരിക്കുന്ന പാറുവിൽ തന്നെ അവന്റെ ദൃഷ്ട്ടി പതിഞ്ഞു… സെറ്റ് മുണ്ട് ഉടുത്ത് തലയിൽ മുല്ല പൂ ചൂടി നെറ്റിയിൽ ചന്ദനക്കുറി തൊട്ട് അവൾ നടന്നു വരുന്നത് കണ്ടു അവന്റെ ശ്വാസം നിലച്ചു പോകുന്നത് പോലെ തോന്നി…

ഒപ്പം മനസ്സിൽ ആ പഴയ പാവാടകാരിയുടെ രൂപവും തെളിഞ്ഞു വന്നു… അവളിൽ നിന്ന് കണ്ണെടുക്കാതെ അവൾ മായും വരെ കാശി നോക്കി നിന്ന്… അവൾ മാഞ്ഞതും അവന്റെ നോട്ടം ഋഷിയിൽ ആയി… പ്രണയം നിറഞ്ഞ മിഴികൾ ചുവന്നു വന്നു… അവനെ ദേഷ്യത്തിൽ നോക്കി കൊണ്ട് കാശി ഒരു സിഗരറ്റ് എടുത്തു വലിച്ചു… മുറിയിൽ കയറി വന്ന പാർവതി സിഗരറ്റ് വലിക്കുന്ന കാശിയെ ആണ് കണ്ടത്… എന്തോ അവന്റെ മുഖത്തു നോക്കാൻ അവൾക്ക് ബുദ്ധിമുട്ട് തോന്നി… ഒന്നും മിണ്ടാതെ അവൾ ഇറങ്ങി പോയി… അവളുടെ മൗനം എന്തോ അവനിൽ സങ്കടം ഉണ്ടാക്കി…

പ്രാതൽ കഴിക്കുമ്പോൾ അവൾ മനഃപൂർവം അവനു മുന്നിൽ വന്നില്ല… കാശിക്ക് എന്തോ മനസ്സിൽ ഒരു ചെറിയ നോവ് ഉണ്ടാക്കി… എന്നാൽ ഋഷി കൂടുതൽ സന്തോഷവാൻ ആയിരുന്നു… അവനോടു കൂടുതൽ അകലുന്ന പാർവതി തന്നോട് കൂടുതൽ അടുക്കും എന്ന് അവൻ വിശ്വസിച്ചു… കാശി ഋഷിയെ നോക്കാനേ പോയില്ല… അവന്റെ മനസ്സിൽ മുഴുവൻ പാറുവിന്റെ അവഗണന ആയിരുന്നു… അടുക്കളയിൽ നിന്നും കാശിയെ നോക്കി നിൽക്കുന്നുണ്ടായിരുന്നു പാർവതി… അവൻ ചുറ്റും കണ്ണോടിക്കുന്നത് കാണുമ്പോൾ ചിരി വരുമെങ്കിലും അവനോട് ഉള്ള ദേഷ്യം കുറഞ്ഞതെ ഇല്ല…. കാശി പോകാൻ റെഡി ആയി ഉമ്മറത്തു വന്നു…പാറുവിനെ കാണാത്തതു കൊണ്ട് വിളിച്ചു…

അവന്റെ വിളി എന്തിനാണെന്ന് മനസ്സിലായി പാറു പതിയെ അവന്റെ അടുത്ത് ചെന്നു തല താഴ്ത്തി നിന്നു… റെഡി ആയില്ലേ… പോകാൻ സമയം ആയി…. ഞാൻ വരുന്നില്ല… താഴെ നോക്കി പറയുന്ന പാർവതിയുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി അവൻ ദേഷ്യത്തിൽ പറഞ്ഞു… നീ വരും… നിന്നെ കൊണ്ട് പോകാൻ എനിക്ക് അറിയാം… ഇത് വരെ ഡീസന്റ് ആയി പെരുമാറിയത് മുഴുവൻ വെറുതെ ആവണ്ടേങ്കിൽ വേഗം പോരാൻ നോക്ക്… അവളെ ദേഷ്യത്തിൽ നോക്കി കൊണ്ട് കാശി ഇറങ്ങി നടന്നു… ജീപ്പിൽ കയറാൻ നിന്നപ്പോൾ ആണ് ഋഷി അവനു മുന്നിൽ കയറി നിന്നത്…

അത് കണ്ടു ദേഷ്യം വന്നെങ്കിലും കാശി ക്ഷമിച്ചു നിന്നു… ഡാ…നീ ദിവസങ്ങൾ എണ്ണിക്കോ… അവളും നീയും ഇനി ഒരുമിച്ചു കുറച്ചു ദിവസങ്ങൾ കൂടി ഉള്ളു… അത് കഴിഞ്ഞാൽ അവൾ എന്റെ സ്വന്തം ആവും… വെറുതെ വേറെ ഒരുത്തന്റെ ഭാര്യയെ നോക്കി വെള്ളമിറക്കി നടക്കാതെ പോകാൻ നോക്ക്… എന്റെ കൈക്ക് പണി ഉണ്ടാക്കി വെക്കല്ലേ… നിന്റെ കയ്യിൽ നിന്നും കിട്ടിയത് ഒക്കെ മടക്കി തരും കാശി ഞാൻ… കാത്തിരിക്കുന്നു… നിന്റെ കയ്യിൽ നിന്നും തല്ല് വാങ്ങാനും പാർവതി എന്നെ ഉപേക്ഷിച്ചു നിന്നെ സ്വീകരിക്കാനും… അവനെ നോക്കി പരിഹാസ രൂപേണ ചിരിച്ചു കൊണ്ട് കാശി വണ്ടിയിൽ കയറി…

പാർവതി അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു വന്നു വണ്ടിയിൽ കയറി… അവർ പോകുന്നത് നോക്കി ഋഷി പകയോടെ നിന്നു… പിന്നെ ഫോൺ എടുത്തു ചെവിയിൽ വെച്ചു.. സമയം ആയി… നമ്മൾ പ്ലാൻ ചെയ്തത് പോലെ നടക്കണം… ചുണ്ടിൽ കുടിലത നിറഞ്ഞ ചിരിയോടെ ഋഷി നിന്നു… യാത്രയിൽ ഒന്നും തന്നെ അവർ പരസ്പരം മിണ്ടിയില്ല… കാശി അവളെ ഇടയ്ക്ക് നോക്കുമ്പോൾ തല താഴ്ത്തി ഇരിക്കുന്ന പാറുവിനെ കാണുമ്പോൾ ദേഷ്യം തോന്നും… അവളുടെ കുറുമ്പുകൾ എല്ലാം താൻ എത്ര മാത്രം ആസ്വദിച്ചിരുന്നു എന്നവന് അപ്പോൾ ആണ് മനസ്സിലായത്…

വീട്ടിൽ എത്തി പാറു നേരെ ജാനകിയുടെ അടുത്ത് ചെന്നു…കാശി നോക്കുമ്പോൾ ജാനകിയുടെ കൂടെ ഇരിക്കുന്ന പാറുവിനെ കണ്ടു ദേഷ്യത്തിൽ പുറത്തു പോയി… അന്ന് കാശിക്ക് കുറച്ചു തിരക്ക് ഉണ്ടായിരുന്നു… വൈകുന്നേരം അവൻ വരുമ്പോളും പാറു ജാനകിയുടെ കൂടെ തന്നെ ആയിരുന്നു… അവൻ മുറിയിൽ കയറി ഉച്ചത്തിൽ അവളെ വിളിച്ചു… കുറച്ചു കഴിഞ്ഞു പാർവതി വന്നു… അവൾ വന്നതും മുറിയുടെ വാതിൽ അടച്ചു കുറ്റി ഇട്ടു… എന്താടി നിനക്ക്… രാവിലെ മുതൽ ഞാൻ കാണുന്നുണ്ട് ഒരു മൗനം… അവനെ വിട്ട് പോന്നതിന്റെ സങ്കടം ആണോ…

പാറു ഒന്നും മിണ്ടാതെ നിന്നു… അവളെ മനഃപൂർവം ദേഷ്യം പിടിപ്പിച്ചു കൊണ്ട് അവളെ സംസാരിപ്പിക്കാൻ അവൻ ശ്രമിച്ചു… അവന്റെ കൂടെ രണ്ടു ദിവസം താമസിക്കാൻ ആവും കൂടെ വരുന്നില്ല പറഞ്ഞത്… ഇപ്പൊ അതിനു പറ്റിയില്ലല്ലോ… രാവിലെ എന്തായിരുന്നു അവന്റെ കൂടെ ബൈക്കിൽ ഉള്ള അമ്പലത്തിൽ പോക്ക്….ഞാൻ ഒന്നും കണ്ടില്ല കരുതിയോ നീ… പാറു എല്ലാം കേട്ട് സഹിച്ചു നിന്നു… കാശിയോട് ഒരു വഴക്കിനും ഇനി പോകില്ലെന്ന് അവൾ ഉറപ്പിച്ചിരുന്നു…പാറുവിന്റെ മൗനം അവനെ കൊല്ലതെ കൊന്നു…. അവളിൽ നിന്നും ഒരു നോട്ടം പോലും അവനു നേരെ വന്നില്ല…

അവസാനം ദേഷ്യം വന്നു കാശി മേശയുടെ മുകളിലെ സാധനങ്ങൾ എല്ലാം തട്ടി ഇട്ടു കൊണ്ട് വെളിയിൽ ഇറങ്ങി… പിന്നെ തിരിച്ചു വന്നു കൊണ്ട് അവളോട്‌ ആയി പറഞ്ഞു… ഞാൻ ചെയ്തത് തെറ്റ് തന്നെ ആണ്… പക്ഷെ നീ എന്റെ ഭാര്യ ആണ്… ഞാൻ തിരിച്ചു വരുമ്പോൾ നിന്നെ ഈ വീട്ടിൽ കണ്ടു പോകരുത്… കാശിയുടെ ദേഷ്യത്തിൽ ഉള്ള വാക്കുകൾ അവളിൽ ഒരു ചലനവും ഉണ്ടാക്കിയില്ല… അവന് പോയതും പാർവതി മുറിയിലെ ചുമരിൽ ഉള്ള അവന്റെ ഒരു പഴയ ഫോട്ടോ എടുത്തു.. നിലത്തു ഇരുന്നു അതിൽ നോക്കി… രണ്ടു തുള്ളി കണ്ണുനീർ അതിൽ ഇറ്റ് വീണു..

എനിക്ക് പ്രണയമല്ല നാഥാ നിന്നോട്…. നീ എന്റെ പ്രാണൻ ആണ്… നീ എന്നിൽ നിന്നും അകലുന്ന നാൾ ഈ പാർവതി മരിക്കും….. എന്തിനാടാ നീ ഇറങ്ങി പോകാൻ പറഞ്ഞത്… മദ്യം ഗ്ലാസിൽ ഒഴിച്ച് കൊണ്ട് നിവേദ് ചോദിച്ചു… കാശി കസേരയിൽ ചാരി കണ്ണടച്ച് ഇരിക്കയായിരുന്നു… നടന്നതു എല്ലാം അവൻ അവരോട് പറഞ്ഞിരുന്നു… എന്നാലും നീ ചെയ്തത് മോശം ആയി കാശി… കാശി ഒന്നും മിണ്ടാതെ ഗ്ലാസിൽ നിന്നും മദ്യം എടുത്തു കുടിച്ചു… എന്നാലും അത് ആരാ ഡാ ആ ഋഷി… അവനു എന്തിനാ നിന്നോട് ഇത്ര ദേഷ്യം… അവനും ഞാനും തമ്മിൽ ഒരു പഴയ കണക്ക് ഉണ്ട്… അത് ഇത് വരെ വീട്ടാൻ പറ്റിയിട്ടില്ല… ഇനി ഞങ്ങൾ ഒരു കാര്യം പറയാം…

ഞങ്ങൾക്ക് അറിയണം നീയും പാർവതിയും എങ്ങനെ പ്രണയിച്ചു എന്ന്… എന്തിനു പിരിഞ്ഞു എന്ന്… സഞ്ജയ്‌ അത് പറഞ്ഞതും കാശി പതിയെ എഴുന്നേറ്റു… ചുണ്ടിൽ മന്ദഹാസം നിറഞ്ഞു വന്നു… അത് കണ്ടപ്പോൾ തന്നെ അവർക്ക് മനസിലായി അവന്റെ പ്രണയം അത്രയും മധുരം നിറഞ്ഞത് ആണെന്ന്… ഷർട്ടിന്റെ കോളറിൽ പിടിച്ചു പുറകിലേക്ക് ഇട്ട് കൊണ്ട് കാശി പറയാൻ തുടങ്ങി… അവന്റെയും പാറുവിന്റെയും ആ പ്രണയകാലം…. “അവൾ..എന്റെ പാറു ഒരു അപ്സരസ്സ് ആയിരുന്നു ഡാ… അവളെ ഞാൻ ആദ്യമായി കണ്ടത് എപ്പോ ആണെന്ന് അറിയോ… ക്ലാസ്സിൽ അലമ്പ് ഉണ്ടാക്കി പുറത്തു നിൽക്കുമ്പോൾ… ആ മഴയുള്ള വൈകുന്നേരം ആ വരാന്തയിൽ കൂടി നടന്നു പോകുന്ന ഒരു കിലുക്കം കേട്ട് നോക്കുമ്പോൾ ഉണ്ടല്ലോ…. “………. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…