Saturday, January 18, 2025
Novel

പാർവതി പരിണയം : ഭാഗം 20

എഴുത്തുകാരി: ‌അരുൺ

ചേട്ടാ കഴിക്കുമോ റൂമിൽ സാധനം ഇരിപ്പുണ്ട് ഒന്ന് മിനുങ്ങിയിട്ട് വരാം കഴിക്കും പക്ഷേ ഇപ്പോൾ വേണ്ട അവൾ അറിയും എന്ന് പേടിച്ചിട്ട് ആണോ അവൾ അറിയാതെ ഞാൻ നോക്കിക്കോളാം മനുവിനെ മനീഷ് നിർബന്ധിച്ച് റൂമിലേക്ക് കൊണ്ടുപോയി അവർ രണ്ടുപേരും ഓരോന്ന് കഴിച്ചുകൊണ്ട് സംസാരിച്ചുതുടങ്ങി ചേട്ടാ സരയൂവിൻറെ മാത്രം സംശയമല്ല അവളെ അറിയാവുന്ന മൊത്തം ആളുകളുടെയും സംശയമാണ് നിങ്ങൾ തമ്മിൽ എങ്ങനെ പ്രേമമായി എന്നത്

മനു അവനെ നോക്കി ഒന്ന് ചിരിക്കുക മാത്രമേ ചെയ്തുള്ളൂ അതിനു മറുപടിയായി ചിരിക്കാതെ ഒന്നു പറ ചേട്ടാ നിങ്ങളുടെ ആ ലവ് സ്റ്റോറി അത് അങ്ങനെ പറയത്തക്ക ഒന്നും ഇല്ല മനീഷേ എന്നാലും ഒന്ന് പറ ചേട്ടാ അവളുടെ ആ ലൗ സ്റ്റോറി ഒന്ന് കേൾക്കാനാ ഭഗവാനേ ഈ പിശാചിനോട് ഞാൻ എന്തുപറയും നടന്ന കാര്യം ഈ പൊട്ടനോട് ഞാൻ എങ്ങനെ പറയുന്നേ മനു പാർവ്വതി അവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന് നോക്കി

അവിടെയെങ്ങും ഇല്ലെന്ന് ഉറപ്പു വരുത്തിയിട്ട് മനു അകത്തു കിടക്കുന്ന വീര്യത്തിൻറെ ബലത്തിൽ ഒരു കഥ പറയാൻ തീരുമാനിച്ചു സൗണ്ട് കുറച്ച് മനു പറഞ്ഞു തുടങ്ങി അതുപിന്നെ ഞങ്ങൾ തമ്മിൽ ആദ്യമായി കാണുന്നത് അവളുടെ സ്കൂളിനടുത്ത് പെയിൻറിംഗ് പണിക്ക് പോയപ്പോഴാണ് അന്ന് പെയിൻറ് അടിച്ചു കൊണ്ടിരുന്നപ്പോൾ ഒരു ബുള്ളറ്റ് സൗണ്ട് കേട്ടത് വൺഡേ ബുള്ളറ്റ് ഒരു ആഗ്രഹം ആയതുകൊണ്ട് ഞാൻ അങ്ങോട്ട് നോക്കിയത്

ഒരു പെൺകുട്ടി ബുള്ളറ്റ് ഓടിച്ചു കൊണ്ട് വരുന്നത് കണ്ടപ്പോൾ ഞാൻ അറിയാതെ നോക്കി നിന്നു പോയി അവൾ എന്നെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് സ്കൂളിലേക്ക് പോയി അത് ഒരു തുടക്കമായിരുന്നു ബുള്ളറ്റ് ഓടിച്ചു വന്ന പെൺകുട്ടിയുടെ തോന്നിയ ഒരു ആരാധന പയ്യെ പയ്യെ ഒരു ഇഷ്ടമായി മാറി പിന്നെ അവളെ കാണാനായി മാത്രം സ്കൂളിൻറെ മുന്നിൽ വരാൻ തുടങ്ങി

ആദ്യമൊക്കെ അവൾ എന്നെ കണ്ടതായി പോലും നടിച്ചില്ല ഒരുദിവസം അവൾ ബുള്ളറ്റ് എൻറെ മുന്നിൽ കൊണ്ടുവന്നു നിർത്തി അതോടെ എൻറെ പാതി ജീവൻ അങ്ങ് പോയി താൻ എന്തിനാടോ എന്നും ഇങ്ങനെ സ്കൂളിൻറെ മുന്നിൽ വന്ന് നിൽക്കുന്നത് എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എൻറെ അടുത്ത് വന്ന് നേരെ ചൊവ്വേ പറയണം അല്ലാതെ ഇങ്ങനെ ഒളിച്ചും പാത്തും നോക്കുകയല്ലവേണ്ടത് അതുപിന്നെ ഞാൻ…

ഒരു പെണ്ണിനോട് ഇഷ്ടമാണെന്നു പറയാൻ പോലും ധൈര്യമില്ലാതെ ആണോ താൻ രാവിലെയും വൈകിട്ടും ഇവിടെ വന്നു നിൽക്കുന്നു പിന്നെ ഒരു കാര്യം പറഞ്ഞേക്കാം നാളെ മുതൽ ഇവിടെ നിന്നുള്ള വായിനോട്ടം നിർത്തിക്കോ അല്ലെങ്കിൽ കെട്ടാൻ പോകുന്ന ചെറുക്കനാണ് എന്നൊന്നും ഞാൻ നോക്കില്ല നല്ല ഇടി വെച്ച് തരുമോ പറഞ്ഞേക്കാം എന്നും പറഞ്ഞ് ഒരു ചിരിയും ചിരിച്ച് അവർ ബുള്ളറ്റ് എടുത്തു കൊണ്ടുപോയി

അവൾ പറഞ്ഞത് കേട്ട് മനു കുറച്ചുനേരത്തേക്ക് വേറൊരു ലോകത്തായിരുന്നു കുറച്ചുനേരം ആ നിൽപ്പ് നിന്ന് കഴിഞ്ഞിട്ടാണ് അവന് ബോധം വന്നത് എന്നിട്ടും മനുവിന് അങ്ങോട്ട് വിശ്വാസം വന്നില്ല അത് ഒന്നുകൂടി അവളുടെ വായിൽ നിന്ന് കേൾക്കാൻ വേണ്ടി ഞാൻ അന്ന് രാത്രി അവളുടെ വീട്ടിൽ പോയത് അന്ന് എന്നെ അവിടെ കണ്ട് അവളുടെ അനിയത്തി ബഹളം വെച്ച് ഞങ്ങളെ പിടിച്ചു കെട്ടിച്ചു ഇലയ്ക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ ഒരു കഥ പറഞ്ഞ് സംതൃപ്തിയിൽ തലയുയർത്തി നോക്കിയതു കണ്ടത്

മനുവിനെ രൂക്ഷമായി നോക്കി നിൽക്കുന്ന പാർവ്വതിയെ ആണ് അവൻ അവളെ നോക്കി ദയനീയമായി ഒന്നു ചിരിച്ചു കഥയൊക്കെ നമുക്ക് പിന്നെ വിശാലമായി ചോറ് കഴിച്ചിട്ട് പറയാം എന്നും പറഞ്ഞ് സരയൂ അങ്ങോട്ട് വന്നു എല്ലാവരും കഴിക്കാനായി പോയപ്പോഴും മനു ലായിരുന്നു പാർവ്വതിയുടെ ശ്രദ്ധ മുഴുവൻ അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഊണ് കഴിക്കുകയായിരുന്നു

ഭഗവാനെ ഇത് ഇപ്പോൾ അവർക്ക് ഇട്ട് പണിയാൻ വന്ന ഞാൻ സ്വന്തമായിട്ട് പണി വേടിച്ച് കൂടിയല്ലോ രണ്ടെണ്ണം അകത്തു ചെന്ന് ധൈര്യത്തിൽ മനസ്സിൽ തോന്നിയ ഒരു കഥ അങ്ങ് പറഞ്ഞു പോയി കറക്റ്റ് അത് അവൾ അങ്ങ് കേൾക്കുകയും ചെയ്തു ഇനി ഒറ്റയ്ക്ക് എങ്ങാനും അവളുടെ കയ്യിൽ എന്നെ കിട്ടിയാൽ ഇവൾ എന്നെ പഞ്ഞിക്കിട്ടുവോ ആവോ മനുവിൻറെ ഇരിപ്പും മട്ടും ഒക്കെ കണ്ടപ്പോൾ പാർവ്വതിക്ക് ചിരിയാണ് വന്നത്

എന്നാലും ചിരി കടിച്ചമർത്തി പാർവതി ഗൗരവം നടിച്ചിരുന്നു ഊണ് ഒക്കെ കഴിഞ്ഞ് ഒന്ന് കറങ്ങാൻ ഒക്കെ പോയി മനീഷും സരയുവും കൂടെ ഉണ്ടായിരുന്നതിനാൽ രണ്ടുപേരും നല്ല സ്നേഹത്തിലാണ് അവരുടെ മുൻപിൽ പെരുമാറിയത് കറക്കം ഒക്കെ കഴിഞ്ഞു തിരിച്ചു വന്നപ്പോൾ രാത്രി ആയിരുന്നു രാവിലത്തെ കാര്യങ്ങൾ എല്ലാം വെച്ച് ഒരു യുദ്ധം പ്രതീക്ഷിച്ച് തന്നെയാണ് മനു റൂമിലേക്ക് പോയത്

തുടരും

പാർവതി പരിണയം : ഭാഗം 1

പാർവതി പരിണയം : ഭാഗം 2

പാർവതി പരിണയം : ഭാഗം 3

പാർവതി പരിണയം : ഭാഗം 4

പാർവതി പരിണയം : ഭാഗം 5

പാർവതി പരിണയം : ഭാഗം 6

പാർവതി പരിണയം : ഭാഗം 7

പാർവതി പരിണയം : ഭാഗം 8

പാർവതി പരിണയം : ഭാഗം 9

പാർവതി പരിണയം : ഭാഗം 10

പാർവതി പരിണയം : ഭാഗം 11

പാർവതി പരിണയം : ഭാഗം 12

പാർവതി പരിണയം : ഭാഗം 13

പാർവതി പരിണയം : ഭാഗം 14

പാർവതി പരിണയം : ഭാഗം 15

പാർവതി പരിണയം : ഭാഗം 16

പാർവതി പരിണയം : ഭാഗം 17

പാർവതി പരിണയം : ഭാഗം 18

പാർവതി പരിണയം : ഭാഗം 19