പാർവതി പരിണയം : ഭാഗം 19
എഴുത്തുകാരി: അരുൺ
അങ്ങനെ അവരുടെ ജീവിതം മാറ്റിമറിക്കാനുള്ള യാത്ര ആ വണ്ടിയിൽ തുടങ്ങി പിന്നെ അങ്ങോട്ടുള്ള യാത്രയിൽ അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു ഇടയ്ക്കിടയ്ക്ക് മനു പാർവ്വതിയെ വണ്ടിയുടെ ഗ്ലാസിലൂടെ നോക്കുന്നുണ്ടായിരുന്നു അവൾ നല്ല ദേഷ്യത്തിൽ ആയിരുന്നു എന്തിനാണ് കണ്ണാടിയിലൂടെ ഇടയ്ക്കിടെ നോക്കുന്നേ അല്ല പർവ്വതി ഞാൻ ആലോചിക്കുകയായിരുന്നു
ചിലരുടെ ജീവിതം എങ്ങനെയാണ് മാറിമറിയുന്നത് എന്ന് അതെന്താ ഇപ്പം അങ്ങനെ ഒരു ആലോചന ഇപ്പോൾ നീ തന്നെ ഈ വണ്ടി ആർക്കും ഓടിക്കൽ കൊടുക്കാത്ത നീ എനിക്ക് തന്നില്ല അതുമാത്രമല്ല നമ്മൾ തമ്മിൽ മതി മതി ആ വളവ് തിരിഞ്ഞ് മൂന്നാമത്തെ വീടാണ് നമുക്ക് പോകേണ്ടത്
ബാക്കി ആലോചന അവിടെ ചെന്നിട്ട് നടത്താം ആ വളവു തിരിഞ്ഞപ്പോൾ തന്നെ അവരെ കാത്തു സരയുവും അവരുടെ ഭർത്താവ് മനീഷും റോഡ് സൈഡിൽ തന്നെ നിൽപ്പുണ്ടായിരുന്നു അവരുടെ വണ്ടി വരുന്നത് കണ്ടപ്പോൾ തന്നെ സരയുവിൻറെ കണ്ണ് അറിയാതെ പുറത്തേക്ക് തള്ളി കണ്ടപ്പോൾതന്നെ തന്നെ പാർവ്വതി വണ്ടിയിൽ നിന്ന് ഇറങ്ങി സരയൂവിൻറെ അടുത്തേക്ക് പോയി
എന്താടി നീ എന്നെ ഇങ്ങനെ ആദ്യമായിട്ട് കാണുന്നത് പോലെ നോക്കുന്നത് ചിലതൊക്കെ ഞാൻ ആദ്യായിട്ട് കാണുകയാണല്ലോ എന്തുവാ അയ്യോ ഒന്നുമില്ല ഇനി ഇപ്പം വഴിവെച്ച തുടങ്ങേണ്ട നമുക്ക് അകത്തുപോയി സംസാരിക്കാം ആദ്യം ഞാൻ ചേട്ടനെ ഒന്ന് പരിചയപ്പെട്ടട്ടെ ഞാൻ സരയൂ ഇത് എൻറെ ഭർത്താവ് മനീഷ് ഞങ്ങൾ മൂന്നു പേരും ഒരുമിച്ച് കോളേജിൽ പഠിച്ചതാണ്
എന്തുവാടീ ഇത് ആദ്യായിട്ട് വീട്ടിലോട്ടു വന്ന ഒരാളെ റോഡിൽ നിർത്തി യാണോ പരിചയപ്പെടുന്നത് അയ്യോ സോറി ചേട്ടാ നിങ്ങളെ കണ്ടപ്പോൾ ആ കാര്യം ഞാൻ മറന്നു പോയി ബാ കേറി വാ ചേട്ടാ എടി നിന്നെ ഇനി പ്രത്യേകം ക്ഷണിക്കണമോ അവരുടെ രണ്ടു പേരുടെയും കൂടെ മനവും പാർവതിയും അകത്തേക്ക് കയറി അപ്പോ മനു ചേട്ടാ എന്നാലും എങ്ങനാ ചേട്ടാ ഈ മൊതലിനെ വീഴ്ത്തിയത്
ഇവള് ഞങ്ങളുടെ കോളേജ് എന്തൊക്കെ കാണിച്ച് മുതലാണെന്ന് ചേട്ടന് അറിയാമോ ഞങ്ങൾ കോളേജിൽ പഠിക്കുമ്പോൾ ഇവളോട് ഇഷ്ടമാണെന്ന് പറഞ്ഞ ചേട്ടനെ തല അടിച്ചു പൊട്ടിച്ച മുതലാണ് ഈ നിൽക്കുന്നത് ആ ഇവള് ചേട്ടനെ പ്രേമിച്ചു കെട്ടി എന്ന് പറഞ്ഞപ്പോൾ സത്യം പറയാലോ ഇവളുടെ കൂടെ പഠിച്ച ഞങ്ങളെല്ലാം ഞെട്ടിപ്പോയി മതിയെടാ ഒന്ന് നിർത്ത്
ഇവളുടെ പഴയ വീരസാഹസിക കഥകൾ എല്ലാം കൂടി പറഞ്ഞ് ചേട്ടനെ ഇപ്പോഴേ പേടിപ്പിക്കേണ്ട നീ പോയി ഇവർക്ക് കഴിക്കാൻ ഉള്ളത് വല്ലതും എടുത്തു വെക്ക് അത് മറന്നു പോയി ഇന്ന് മൊത്തം മറവി ആണെന്നു തോന്നുന്നു ഞാൻ ഇവർക്ക് കഴിക്കാൻ ഉള്ളത് വല്ലതും എടുത്തു വെക്കട്ടെ എന്ന് പറഞ്ഞ് സരയൂ അകത്തേക്ക് പോയി എടീ ഞാനും കൂടി വരാം എന്നും പറഞ്ഞ് പാർവതിയും അകത്തേക്ക് പോയി
എന്തൊക്കെ വീരവാദം ആയിരുന്നു കല്യാണം കഴിക്കില്ല ആണുങ്ങളെ ഒന്നും വിശ്വസിക്കാൻ കൊള്ളില്ല എന്നൊക്കെ പറഞ്ഞു നടന്നിട്ട് ഇപ്പോ പ്രേമിച്ച് കല്യാണം കഴിഞ്ഞിട്ട് വന്ന് നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ അയ്യോ ഒന്ന് നിർത്തെടി ഞാൻ വന്നപ്പം തൊട്ട് തുടങ്ങിയതല്ലേ എന്തോ ഞങ്ങൾ കല്യാണം കഴിച്ചപ്പോൾ ഒന്ന് കറങ്ങാൻ പോകാൻ നിൻറെ വണ്ടി ചോദിച്ചപ്പോൾ നീ എന്തുവാ പറഞ്ഞെ എന്നിട്ട് ഇപ്പോ നിൻറെ വണ്ടി ആരാ ഓടിച്ചത്
അതു മാത്രമാണോ എത്രാം ആൺപിള്ളേരുടെ ശാപമാണ് നീ ആ കോളേജിൽ വേടിച്ചു കൂട്ടിയത് ഏതെങ്കിലും പുള്ളാരെ നീ പ്രേമിക്കാൻ സമ്മതിച്ചോ എന്തിന് ഞങ്ങളെ പോലും നീ ഒന്ന് സമാധാനത്തോടെ പ്രേമിക്കാൻ സമ്മതിച്ചോ അങ്ങനെയുള്ള നിന്നെ ഇങ്ങനെ കയ്യിൽ കിട്ടുമ്പോൾ വെറുതെ വിടാനോ ഇതേസമയം മനുവും മനീഷും കൂടി സംസാരിക്കുകയായിരുന്നു
തുടരും