Saturday, January 18, 2025
Novel

പാർവതി പരിണയം : ഭാഗം 15

എഴുത്തുകാരി: ‌അരുൺ

ചിന്തിച്ച് കഴിഞ്ഞെങ്കിൽ ലൈറ്റ് ഒന്ന് അണച്ചായിരുന്നെങ്കിൽ എനിക്ക് ഉറങ്ങാം ആയിരുന്നു മനു ഒന്ന് മൂളുക മാത്രം ചെയ്തിട്ട് അവനും ലൈറ്റണച്ച് കിടന്നു രാവിലെ എണീറ്റപ്പോൾ പാർവ്വതിയെ അവിടെയൊന്നും കണ്ടില്ല എണീറ്റ് വന്നപ്പോൾ മേശപ്പുറത്ത് ഇന്നലെ പറഞ്ഞ ബില്ല് ഉണ്ടായിരുന്നു എടുത്തു നോക്കിയപ്പോൾ മനു വീണ്ടും ഞെട്ടി

8000 രൂപ ബില്ല് പിന്നെ കുറച്ച് അല്ലറചില്ലറ ബില്ല് ആയിരം രൂപ എല്ലാം കൂടി കണ്ടപ്പോൾ മനുവിൻറെ നെഞ്ചിൽ മൂന്നാല് വെള്ളിടി വെട്ടി മനു എല്ലാം കൂടി 5000 രൂപയ്ക്കടുത്ത് ആവൂ എന്നാണ് വിചാരിച്ചത് 10000 കടം മേടിച്ചത് മൊത്തം അവൾക്ക് കൊടുക്കേണ്ടി വരും എന്നാണ് തോന്നുന്നത് ഇത് ഒരു വല്ലാത്ത ഐഡിയ ആയിപ്പോയി എന്നും പറഞ്ഞു അവൻ പുറത്തേക്ക് പോയി കുറച്ചു കഴിഞ്ഞപ്പോഴേക്കും പാർവതി വീട്ടിലേക്ക് വന്നു

സ്കൂളിൽ പോകേണ്ടതുകൊണ്ട് റൂമിൽ പോയി ഫ്രഷ് ആയി വന്നപ്പോഴാണ് മേശയുടെ പുറത്ത് ഇരിക്കുന്ന കാശ് കണ്ടത് ഓഹോ രണ്ടും കൽപ്പിച്ചാണ് എൻറെ കെട്ടിയോൻ കാശ് തിരിച്ചു തന്നാൽ എല്ലാം അവസാനിക്കുമെന്നാണ് വിചാരം മോളെ റെഡിയായോ അമ്മ കൊണ്ടുപോകാനുള്ള ചോറ് മേശപ്പുറത്ത് വെച്ചിട്ടുണ്ട് ദാ വരുന്നു അമ്മേ എന്നും പറഞ്ഞു മേശപ്പുറത്തിരുന്ന കണ്ണട എടുത്തു വെച്ച് അവൾ പുറത്തേക്ക് പോയി ഇന്ന് താമസിച്ചു പോയോ മോളെ പാർവതി റൂമിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു മനുവിൻറെ അമ്മ ചോദിച്ചു

കുറച്ചു താമസിച്ചു അമ്മേ ഇന്നലെ ക്ലാസ്സെടുക്കാൻ പോയില്ലല്ലോ അതുകൊണ്ട് കുറച്ചുനേരം കൂടി അക്കാദമിയിൽ നിൽക്കേണ്ടിവന്നു എന്ന് പറഞ്ഞ് ചോറും എടുത്തുകൊണ്ട് പുറത്തേക്കു പോയി രണ്ടുദിവസം കൂടി കഴിഞ്ഞതോടെ മനുവും ജോലിക്ക് പോകാൻ തുടങ്ങി അതോടെ അവർ തമ്മിലുള്ള കാണുന്നതും സംസാരിക്കുന്നതും കുറഞ്ഞു രാത്രിയിൽ ഒരു കട്ടിലിൽ രണ്ടു സൈഡിൽ ആയി കിടന്നു അവരുടെ ജീവിതം മുന്നോട്ടു പോയി

അങ്ങനെ ഒരു ലക്കും ലഗാനുമില്ലാതെ അവരുടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു അപ്പോഴാണ് മനുവിനെ അമ്മാവനും അമ്മായിയും ഒരു ഞായറാഴ്ച അവരുടെ വീട്ടിലേക്ക് വന്നത് രണ്ടുപേരുംകൂടി വരുന്നത് കണ്ടപ്പോഴേ മനു മനസ്സിൽ പറഞ്ഞു ഭഗവാനെ രണ്ടുംകൂടി ഇന്ന് എന്തിനുള്ള പുറപ്പാടാണോ കേറി വാ അമ്മാവാ അമ്മോ അമ്മാവനും അമ്മായിയും വന്നിരിക്കുന്നു

രണ്ടുപേരും കേറി ഇരിക്ക് അമ്മ ഇപ്പോ വരും മനു വിളിച്ചു പറഞ്ഞത് കേട്ട് അമ്മയും മീനാക്ഷിയും പാർവതിയും കൂടി പുറത്തേക്ക് വന്നു എന്താ ചേട്ടാ പതിവില്ലാതെ ഇങ്ങോട്ട് നമ്മുടെ ഗായത്രിക്ക് ഒരു കല്യാണ ആലോചന അതെന്താ ചേട്ടാ പെട്ടെന്ന് അവളുടെ പഠിത്തം കഴിഞ്ഞിട്ട് കല്യാണം നടത്തുന്നുള്ളൂ എന്ന് പറഞ്ഞിട്ട അവളെ എവിടെയോ കണ്ട് ഇഷ്ടപ്പെട്ടു വന്ന ആലോചനയാണ് നമുക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത കൂട്ടരാണ്

അതുകൊണ്ട് ഞാൻ അങ്ങ് വാക്ക് കൊടുത്തു ചെറുക്കന് എന്താണ് ജോലി ചേട്ടാ അവന് ബിസിനസ് ആണ് ബോംബെയിൽ ചെറുക്കന് പെട്ടെന്ന് തിരിച്ചു പോകേണ്ടത് കൊണ്ട് അവർക്ക് പെട്ടെന്ന് നടത്തണമെന്നാണ് അടുത്ത ഞായറാഴ്ച വാക്കു ഉറപ്പ് നടത്താമെന്ന് വിചാരിക്കുന്നത് നീ ഞങ്ങളോട് എന്തു കാണിച്ചാലും ഞങ്ങൾ അങ്ങനെ ഒന്നും ചെയ്തു കൂടാലോ അതുകൊണ്ട് ഇവിടുന്ന് പറഞ്ഞു തുടങ്ങാം എന്ന് വിചാരിച്ചു

തുടരും

പാർവതി പരിണയം : ഭാഗം 1

പാർവതി പരിണയം : ഭാഗം 2

പാർവതി പരിണയം : ഭാഗം 3

പാർവതി പരിണയം : ഭാഗം 4

പാർവതി പരിണയം : ഭാഗം 5

പാർവതി പരിണയം : ഭാഗം 6

പാർവതി പരിണയം : ഭാഗം 7

പാർവതി പരിണയം : ഭാഗം 8

പാർവതി പരിണയം : ഭാഗം 9

പാർവതി പരിണയം : ഭാഗം 10

പാർവതി പരിണയം : ഭാഗം 11

പാർവതി പരിണയം : ഭാഗം 12

പാർവതി പരിണയം : ഭാഗം 13

പാർവതി പരിണയം : ഭാഗം 14