Sunday, December 22, 2024
Novel

പാർവതി പരിണയം : ഭാഗം 12

എഴുത്തുകാരി: ‌അരുൺ

മനു വന്നത് അറിയാതെ പാർവതി അവരുടെ അടുത്ത് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു പരിസരം പോലും മറന്ന് നിന്ന് സംസാരിക്കുന്ന പാർവതിയെ കണ്ടപ്പോൾ മനുവിന് ദേഷ്യമാണ് വന്നത് ബൈക്ക് അവിടെ വച്ച് മനു അവളുടെ അടുത്തേക്ക് നടന്നു

പാർവതി ( കുറച്ചു ദേഷ്യത്തോടെ ആണ് മനു അവളെ വിളിച്ചത്) ആ മനു ഇത് എന്താ ഇവിടെ നിനക്ക് താമസിക്കുകയാണെങ്കിൽ വീട്ടിൽ വിളിച്ചു പറഞ്ഞു കൂടെ മനുഷ്യനെ മെനക്കെടുത്താൻ കണ്ടവൻ മാരുടെ കൂടെ തെണ്ടീ നടന്നുകൊള്ളും മനു എന്തൊക്കെയാ ഈ പറയുന്നേ ഒരു കല്യാണം കഴിച്ചു എന്നും പറഞ്ഞ് ഭർത്താവിൻറെ അധികാരം പറഞ്ഞു വരരുത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട് ഞാൻ പറഞ്ഞോ മനുവിൻറെ അടുത്ത് എന്നെ തിരക്കി വരാൻ

ഞാൻ കൊച്ചു കുട്ടി ഒന്നും അല്ല കാണാതായി പോകാൻ വേണ്ട വേണ്ട എന്ന് വെക്കുമ്പോൾ അമ്മയും മോനും കൂടെ ഭരിക്കാൻ ഇറങ്ങിയിരിക്കുകയാണ് പിന്നെയും അവർ വായിൽ തോന്നിയത് എല്ലാം പറഞ്ഞു

അത്രയും ആൾക്കാരുടെ മുമ്പിൽ പാർവതി അങ്ങനെ പറയുമെന്ന് മനു ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു അതുകൊണ്ടുതന്നെ കൂടുതലൊന്നും പറയാതെ മനു ദയനീയമായ ഒരു ചിരി മാത്രം നൽകി അവൻ മാറിയിട്ടില്ല വണ്ടിയെടുത്ത് വീട്ടിലേക്ക് പോയി പറഞ്ഞു കഴിഞ്ഞു അവൻറെ മുഖത്തേക്ക് നോക്കിയപ്പോ ആണ് അവർക്കും തോന്നിയത് പറഞ്ഞത് ഇച്ചിരി കൂടി പോയെന്ന് അവിടെ കൂടി നിന്ന അവളുടെ കൂട്ടുകാരും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല

അവൾ ഇങ്ങനെ പറയുമെന്ന് പാർവ്വതി നീ എന്തൊക്കെയാ ഈ പറഞ്ഞത് വളരെ മോശമായിപ്പോയി ഡ അത് അന്നേരത്തെ ദേഷ്യത്തിന് പറഞ്ഞുപോയതാ വായിൽ തോന്നുന്നതെല്ലാം വിളിച്ചു പറഞ്ഞിട്ട് പറ്റിപ്പോയി എന്ന് പറഞ്ഞാൽ മതിയല്ലോ നീ എന്തായാലും വീട്ടിൽ പോയി ഒരു സോറി പറഞ്ഞേര് പറഞ്ഞത് തെറ്റാണെന്ന് അറിയാവുന്നതുകൊണ്ട് പിന്നെ കൂടുതൽ നേരം അവിടെ നിൽക്കാതെ പാർവതി വണ്ടി എഴുത്ത് വീട്ടിലേക്കു പോയി. മനു വീട്ടിലേക്ക് വന്നപ്പോൾ തന്നെ അവൻറെ അമ്മ ജാനകി മനുവിൻറെ അടുത്തേക്ക് വന്നു

ഡാ മോളെ കണ്ടോ നീ ഞാൻ അമ്മയോട് പലവട്ടം പറഞ്ഞിട്ടുണ്ട് ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടരുത് എന്ന് അവരുടെ ഒരു മോള് എന്നും പറഞ്ഞ് അവൻ ദേഷ്യത്തോടെ റൂമിലേക്ക് പോയി അവൻ റൂമിലേക്ക് പോയതിനെ പിറകെ തന്നെ പാർവതിയും വീട്ടിലേക്ക് വന്നു മോള് ഇത് എവിടെപ്പോയിരുന്നു അമ്മ എത്രവട്ടം വിളിച്ചു എന്നറിയാമോ അയ്യോ അമ്മേ ഫോൺ ബാഗിൽ ആയിരുന്നു എൻറെ കൂടെ കോളേജിൽ പഠിച്ച കുറച്ചു കൂട്ടുകാരെ കണ്ടിരുന്നു അവരുമായി സംസാരിച്ചു നിന്ന് സമയം പോയതറിഞ്ഞില്ല

മനു ഇന്ന് ജോലിക്ക് പോയില്ലേ അമ്മേ അവന് ഇന്ന് എന്തോ വയ്യ എന്ന് പറഞ്ഞു. മോളെ നോക്കാൻ വന്നിട്ട് എന്നെ കുറെ ചീത്ത വിളിച്ച് റൂമിലോട്ടു പോയിട്ടുണ്ട് ഞാനൊന്നു നോക്കട്ടെ അമ്മേ എന്നും പറഞ്ഞ് പാർവതിയും റൂമിലേക്ക് പോയി പാർവതി റൂമിലേക്ക് വന്നപ്പോൾ മനു കട്ടിലിൽ കിടക്കുകയായിരുന്നു മനു ഇന്ന് ജോലിക്ക് പോയില്ലേ മനുവിൻറെ മറുപടിയൊന്നും ഇല്ലാതായപ്പോൾ പാർവതി മനുവിനെ ഒന്ന് നോക്കി അവൻ കണ്ണടച്ച് തന്നെ കിടക്കുകയായിരുന്നു മനു അമ്മ പറഞ്ഞു

എന്തോ വയ്യ എന്ന് ഇപ്പോൾ എങ്ങനെയുണ്ട് അപ്പോഴും അവൻ ആ കിടപ്പ് തന്നെ കിടക്കുകയായിരുന്നു (ഭഗവാനെ നീ ഇവളെ വളക്കാൻ കാണിച്ചുതന്ന വഴിയാ കുറച്ച് സെൻറിമെൻസ് ജാഡയും ഇടാൻ പോവുകയാണ് നീ തന്നെ കാത്തോളണേ) മനു സോറി ഞാൻ അന്നേരത്തെ ഒരു ദേഷ്യത്തിന് പറഞ്ഞതാണ് അല്ല നീ പറഞ്ഞതാണ് ശരി അന്നേരം അമ്മ പറഞ്ഞിട്ടും വന്നു പോയതാ ഇനി ഒരിക്കലും ഞാൻ നിൻറെ ഒരു കാര്യത്തിലും ഇടപെടില്ല അതുപോലെ നീ ഇനി എൻറെ കാര്യത്തിലും ഇടപെടാൻ വരരുത്

നിനക്ക് അതിലൊന്നും താല്പര്യമില്ല എന്ന് എനിക്കറിയാം എന്നാലും പറഞ്ഞെന്നേയുള്ളൂ എന്നും പറഞ്ഞ് അവൻ കണ്ണടച്ച് കിടന്നു ഇപ്പോൾ ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നറിയാവുന്നതു കൊണ്ട് പിന്നെ അവൾ ഒന്നും പറയാൻ നിന്നില്ല അവൾ അടുക്കളയിലേക്ക് പോയി അടുത്ത ദിവസം ആയപ്പോഴേക്കും മനുവിന് പനി ചെറുതായിട്ട് കൂടി പാർവതി ഹോസ്പിറ്റൽ പോകാൻ വന്നു വിളിച്ചപ്പോൾ മനു അവളുടെ കൂടെ പോകാൻ തയ്യാറായില്ല വൈകിട്ട് ആയപ്പോൾ മനുവിന് പനി കൂടി അവൻ ഹോസ്പിറ്റലിൽ പോകാനായി വിഷ്ണുവിനെ കിരണിനെയും വിളിച്ചു

വിഷ്ണു അവൻറെ കാറുമായി വന്ന് അവനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി പാർവതി കൂടെ ചെല്ലാം എന്ന് പറഞ്ഞെങ്കിലും അവർ വേണ്ടാന്ന് പറഞ്ഞു മനുവിനെ ഹോസ്പിറ്റലിൽ ചെന്നപ്പോൾ പനി കൂടുതലായതുകൊണ്ട് അഡ്മിറ്റ് ചെയ്തു അവിടെ അഡ്മിറ്റ് ചെയ്ത കാര്യം വിഷ്ണു മനുവിൻറെ വീട്ടിൽ വിളിച്ചു പറഞ്ഞു പാർവതിയും അമ്മയും കൂടി ഹോസ്പിറ്റൽ വന്നപ്പോഴും മനു പാർവതിയെ വലിയ മൈൻഡ് ഒന്നും ചെയ്തില്ല കുറച്ചു സമയം കഴിഞ്ഞപ്പോൾ വിഷ്ണുവും കിരണും വീട്ടിലേക്ക് പോയപ്പോൾ അമ്മയെയും പാർവതി അവരുടെ കൂടെ വീട്ടിലേക്ക് പറഞ്ഞയച്ചു

കുറച്ചുനേരം കഴിഞ്ഞപ്പോൾ ഡോക്ടർ റൂമിലേക്ക് വന്നു ഇപ്പൊ എങ്ങനെയുണ്ട് മനു കുറവുണ്ട് ഡോക്ടർ ഇതാരാ വൈഫ് ആണോ അതെ ഇന്ന് രാത്രി ലൈറ്റ് ആയിട്ട് എന്തെങ്കിലും ഭക്ഷണം കൊടുത്താൽ മതി കേട്ടോ ശരി ഡോക്ടർ എന്നാൽ എന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ വിളിച്ചാൽ മതി എന്നും പറഞ്ഞു ഡോക്ടർ പോയി ഡോക്ടർ പോയിക്കഴിഞ്ഞപ്പോൾ പാർവ്വതി മനുവിനുള്ള കഞ്ഞിയും മരുന്നും എടുത്തുകൊടുത്തു അതിനുശേഷം അവൾ ഒരു മാഗസിൻ എടുത്ത് വായിച്ചു കൊണ്ടിരുന്നു മനു പാർവ്വതിയെ ഒന്ന് നോക്കി അവൾ ആ പുസ്തകത്തിൽ തന്നെ കണ്ണും നട്ട് ഇരിക്കുകയായിരുന്നു

വേണ്ടായിരുന്നു അവൾ വന്ന് സോറി പറഞ്ഞത് ആയിരുന്നു ഇതിപ്പോൾ ചുമ്മാതെ ജാട കാണിച്ച് വെറുതെ എല്ലാം കുളമാക്കി ഇനിയിപ്പോ അങ്ങോട്ടുപോയി സംസാരിക്കാം എന്ന് വിചാരിച്ചാൽ അവളെന്നെ കൊന്ന് കൊല വിളിക്കും ഇനിയിപ്പം ഇത് എവിടം വരെ പോകും എന്ന് നോക്കാം അങ്ങനെ മനു ഓരോന്നോർത്ത് കിടന്ന് ഉറങ്ങിപ്പോയി അവൾ പുസ്തകം മടക്കിവെച്ച് മനുവിനെ നോക്കി ഉറങ്ങിക്കിടക്കുന്ന മനുവിനെ ബെഡ്ഷീറ്റ് എടുത്തു പുതച്ച് വീണ്ടും ആ കസേരയിൽ തന്നെ വന്നിരുന്നു പാർവതി മനുവിനെ തന്നെ നോക്കി ആ കസേരയിൽ ഇരുന്നു

തുടരും

പാർവതി പരിണയം : ഭാഗം 1

പാർവതി പരിണയം : ഭാഗം 2

പാർവതി പരിണയം : ഭാഗം 3

പാർവതി പരിണയം : ഭാഗം 4

പാർവതി പരിണയം : ഭാഗം 5

പാർവതി പരിണയം : ഭാഗം 6

പാർവതി പരിണയം : ഭാഗം 7

പാർവതി പരിണയം : ഭാഗം 8

പാർവതി പരിണയം : ഭാഗം 9

പാർവതി പരിണയം : ഭാഗം 10

പാർവതി പരിണയം : ഭാഗം 11