പാർവതി പരിണയം : ഭാഗം 10
എഴുത്തുകാരി: അരുൺ
പാർവ്വതി മനുവിനെ സൂക്ഷിച്ച് ഒന്ന് നോക്കി
എന്താ ഇങ്ങനെ നോക്കുന്നെ
അല്ലാ പറഞ്ഞു പറഞ്ഞ് ഇത് എങ്ങോട്ടാണ് പോകുന്നതെന്ന് നോക്കിയതാ
അല്ല താൻ എൻറെ വീട്ടിൽ രാത്രി വന്നത് ബുള്ളറ്റ് അടിച്ചോണ്ടു കൊണ്ടുപോകാൻ ആണോ
അയ്യേ അതൊന്നുമല്ല അത് എനിക്ക് ഒരു അബദ്ധം പറ്റിയതാ
പിന്നെ അബദ്ധം പറ്റുന്നതല്ലേ രാത്രി വല്ലവരുടെയും വീട്ടിൽ ഒളിഞ്ഞു നോക്കുന്നത്
അത് ആ കിരൺ ഒപ്പിച്ച പരിപാടിയാ അവൻറെ കൂടെ കൂട്ടിന് വന്നതാണ് ഇതിന് എല്ലാം കാരണം
പറഞ്ഞു കഴിഞ്ഞാണ് പറ്റിയ അബദ്ധത്തെ കുറിച്ച് മനു ആലോചിച്ചത്
എന്തുവാണ് പറഞ്ഞത് ഏത് കിരൺ കിരൺ ഓ അങ്ങനെയൊന്നും ഞാൻ പറഞ്ഞില്ലല്ലോ
മനു പൊട്ടൻ കളിക്കല്ലേ ഞാൻ കേട്ടു പറഞ്ഞത്
അമ്മ വിളിക്കുന്നു എന്ന് തോന്നുന്നു ഞാനിപ്പോൾ വരാം
മനു അവിടെ ഇരിക്ക് മനു ഉള്ള കാര്യം ഇപ്പൊ പറയുന്നത് ആണ് നല്ലത്
അല്ലെങ്കിൽ നാളെ മൊത്തം ഞാൻ അവനെ കൊണ്ട് പറയിപ്പിക്കും
ചുമ്മാതെ കൂട്ടുകാരന് ബുദ്ധിമുട്ട് ഉണ്ടാക്കണമോ
വേണ്ട ഞാൻ പറയാം
(ഭഗവാനേ ഈ പൂതനയുടെ അടുത്ത് എന്ത് പറയും)
ആലോചിച്ചു കൊണ്ടിരിക്കാതെ എന്നാ പറഞ്ഞോ
അതുപിന്നെ അന്ന് നമ്മുടെ ഗൗരിയുടെ പിറന്നാൾ ആയിരുന്നല്ലോ
അതിന് ഒരു ഗിഫ്റ്റ് കൊടുക്കാൻ വന്നതാണ് അവൻ
അതിന് അവളും അവനു തമ്മിൽ എന്തുവാണ്
അവര് തമ്മിൽ ചെറിയതോതിൽ ഇഷ്ടത്തിലാണ്
അപ്പോൾ അതാണ് സംഭവം എനിക്ക് അവളെ നേരത്തെ കുറച്ച് സംശയം ഉണ്ടായിരുന്നു എന്നാൽ ആള് ആരാണെന്ന് അറിയത്തില്ലായിരുന്നു
പിന്നെ ഇത് ഞാൻ അറിഞ്ഞ കാര്യം അവരോട് പറയണ്ട.
എന്നും പറഞ്ഞു അവൾ പുറത്തേക്ക് പോയി അപ്പോൾ എന്തോ ഓർത്തത് പോലെ അവിടെ നിന്ന്
നാളെ രാവിലെ എന്തെങ്കിലും പണിയുണ്ടോ
ഇല്ല എന്താ
അപ്പോ നാളെ രാവിലെ എൻറെ കൂടെ വീട്ടിൽ വരെ വരാമോ എൻറെ വണ്ടി എടുത്തോണ്ട് വരാനാണ്
ഞാൻ വരാം
പാർവതി ഒന്ന് മൂളിയിട്ട് തിരിഞ്ഞ് അടുക്കളയിലേക്ക് പോയി
രാവിലെ മനു ഉറങ്ങിയെണീറ്റപ്പോൾ കണി കണ്ടത് ഒരുങ്ങിനിൽക്കുന്ന പാർവ്വതിയെ ആണ്
എന്തു ഉറക്കമാണ് മനു ഇത് ഞാൻ എത്ര നേരമായി റെഡിയായി ഇവിടെ നിൽക്കുന്നു ഇന്നലെ എൻറെ കൂടെ വരാം എന്ന് പറഞ്ഞത് മറന്നോ പെട്ടെന്ന് റെഡിയാക് ഞാൻ അമ്മയുടെ അടുത്ത് പറഞ്ഞിട്ട് വരാം എന്ന് പറഞ്ഞ് പാർവ്വതി റൂമിനു പുറത്തേക്ക് പോയി
ഇതെന്തു മറിമായം ഇന്നലെ വരെ എന്നെ കടിച്ചുകീറാൻ നിന്നവൾ
ഇന്ന് എന്താ സ്നേഹം ഏതോ പണി വരുന്നുണ്ട് അതിൻറെ ആണ് ഈ സ്നേഹം ഒക്കെ
ഇത് എന്ത് ആലോചിച്ചു കൊണ്ടിരിക്കുകയാണ് ഇതുവരെ കുളിക്കാൻ പോകാതെ
ഏയ് ഒന്നുമില്ല ഞാൻ കുളിക്കാൻ പോവാ എന്നും പറഞ്ഞ് മനു കട്ടിലിൽ നിന്നു എണീറ്റ് കുളിക്കാനായി പോയി
മനു റെഡിയായി വന്ന് അവർ രണ്ടും അമ്മയോട് യാത്ര പറഞ്ഞ് അവളുടെ വീട്ടിലേക്ക് പോയി
വീട്ടിൽ ചെന്നപ്പോൾ ഇന്നലെ മനു പറഞ്ഞകാര്യങ്ങൾ ഗൗരി എടുത്തോ അവളുടെ അച്ഛൻറെയോ അമ്മയുടെയോ അടുത്ത് പറയുകയോ ചോദിക്കുകയോ ചെയ്തില്ല
അവിടെ ചെന്ന് വണ്ടിയെടുത്ത് പെട്ടെന്ന് തന്നെ തിരിച്ചു പോരുകയും ചെയ്തു.
അത് മനുവിന് ടെൻഷൻ ആക്കി. തിരിച്ച് മനുവിൻറെ വീട്ടിൽ ചെന്നപാടെ മനു പാർവതിയുടെ എടുത്തു ചോദിച്ചു
അതെ ഞാൻ പറഞ്ഞ കാര്യങ്ങൾ എന്താ താൻ വീട്ടിൽ പറയാഞ്ഞത്
അതൊക്കെ ഞാൻ സമയം വരുമ്പോൾ പറഞ്ഞോളാം അതുവരെ താൻ എൻറെ അടുത്ത് പറഞ്ഞ കാര്യം ആരോടും പറയണ്ട
അപ്പോഴേക്കും വണ്ടിയുടെ സൗണ്ട് കേട്ട് മനുവിൻറെ അമ്മയും പെങ്ങളും പുറത്തേക്ക് വന്നിരുന്നു
തുടരും