Wednesday, January 22, 2025
Novel

പാർവതി പരിണയം : ഭാഗം 1

എഴുത്തുകാരി: ‌അരുൺ

ഹോ ഉറങ്ങാനും സമ്മതിക്കത്തില്ല ഏതവൻ ആണോ ഞായറാഴ്ച ആയിട്ട് രാവിലെ മനുഷ്യനെ മെനക്കെടുത്താൻ എന്ന് പറഞ്ഞ് അവൻ ഫോൺ എടുത്തു ചെവിയിൽ വച്ചു

ഹലോ

ഡാ മനു ഞാനാണ് കിരൺ

എന്താടാ പന്നി രാവിലെ തന്നെ മനുഷ്യൻറെ ഉറക്കം കളയാൻ

നട്ടുച്ചക്ക് പോത്തുപോലെ കിടന്നുറങ്ങിയിട്ട് എന്നെ കുറ്റം പറയാതെ എണീക്കെടാ അവിടുന്ന്

എടാ തെണ്ടീ നല്ലൊരു ഞായറാഴ്ച ആയിട്ട് നിനക്ക് എന്തോത്തിൻറെ സൂക്കേടാ

ഡാ മനു ഇന്ന് നമുക്ക് വൈകിട്ട് ഒരിടം വരെ പോകാനുണ്ട് നീ എന്റെ കൂടെ ഒന്നു വരണം

എവിടെയാണാവോ അങ്ങയുടെ എഴുന്നള്ളത്ത്

അതൊക്കെ ഞാൻ വന്നിട്ട് പറയാം നീ ഞാൻ വരുമ്പോഴേക്കും റെഡിയായി നിക്കാൻ നോക്ക് എന്ന് പറഞ്ഞു കിരൺ ഫോൺ കട്ട് ചെയ്തു

ഫോൺ കട്ടാക്കി മനു തലവഴി പുതപ്പ് വിരിച്ച് വീണ്ടും ഉറക്കത്തിലേക്കു വീണു

പിന്നെയും കുറെ നേരം കഴിഞ്ഞ് അവൻറെ അമ്മ ജാനകി സാരോപദേശം തുടങ്ങിയപ്പോഴാണ് മനു കട്ടിലിൽ നിന്നും പയ്യെ പള്ളിയുറക്കം മതിയാക്കി റൂമിനു പുറത്തേക്ക് വന്നത്

അടുക്കളയിൽ പണി ചെയ്തു കൊണ്ടിരുന്ന ജാനകിയുടെ അടുത്തേക്ക് മനു ചെന്നു

എന്തുണ്ട് അമ്മേ രാവിലെ കഴിക്കാൻ

അവൻറെ അമ്മ മനുവിനെ സൂക്ഷിച്ച് ഒന്ന് നോക്കി നീ പോയി പല്ലു തേച്ച് കുളിച്ചു വാ രാവിലെയും ഉച്ചയ്ക്കും കൂടെ ഒരുമിച്ച് കഴിക്കാം

എന്നാൽ ആയിക്കോട്ടെ ഞാൻ ദാ വരുന്നു എന്നുപറഞ്ഞ് അവൻ കളിക്കാൻ പോയി

ചോറ് ഉണ്ട് കുറച്ചു നേരം ടിവി കണ്ടുകൊണ്ടിരുന്നപ്പോൾ കിരൺ വിളിച്ചത്

കിരണേ ഇങ്ങു പോരെ ഞാൻ വീട്ടിലുണ്ട്

ഞാൻ ഒരു അഞ്ചു മണി ആകുമ്പോഴേക്കും വരാം നീ റെഡി ആയിരുന്നോ

ഓക്കേ ഡാ ഞാൻ ഇവിടെ ഉണ്ട് നീ വന്നോ എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്ത് മനു റെഡിയാക്കാൻ ആയി റൂമിലേക്ക് പോയി

ഇതാണ് നമ്മുടെ കഥയിലെ നായകൻ മനു
ആൾക്ക് നമ്മുടെ നാട്ടിലെ പെയിൻറ് അടിയാണ് പണി തിങ്കൾ മുതൽ ശനി വരെ പണിക്കുപോകും ഞായറാഴ്ച ഉച്ച വരെ കിടന്നുറങ്ങി ഒരാഴ്ചത്തെ ക്ഷീണം തീർത്തു പണികഴിഞ്ഞ് എല്ലാദിവസവും ജംഗ്ഷനിൽ പോയിരിക്കും 9 മണി വരെ കൂട്ടുകാരുമായി കഥ പറഞ്ഞിരിക്കുന്നു അത് കഴിഞ്ഞ് വീട്ടിലേക്ക് പോകും ഇതാണ് മനുവിൻറെ ജീവിതം

അച്ഛൻ കുഞ്ഞിലെ മരിച്ചുപോയ മനു അവൻറെ അമ്മ ജാനകി ഒരേ ഒരു പെങ്ങൾ മീനാക്ഷിയും അടങ്ങുന്ന കൊച്ചു കുടുംബം ഒരു കൊല്ലം മുമ്പ് മീനാക്ഷിയുടെ കല്യാണം നടന്നതോടെ മനുവും അമ്മയും മാത്രമായി വീട്ടിൽ ഇന്ന് കിരണിനെ കൂടെയുള്ള യാത്ര എത്ര ജീവിതം ആകെ മാറ്റി മറിക്കും

അഞ്ചു മണിക്ക് വരാമെന്ന് എന്ന് പറഞ്ഞ കിരൺ വന്നപ്പോൾ ആറുമണി ആയിരുന്നു പിന്നെ അമ്മയോട് യാത്രപറഞ്ഞ് നേരെ ടൗണിലേക്ക് പോയി അവിടെ ഒരു കടയിൽ കയറിയപ്പോഴാണ് കിരൺ മനുവിനോട് കാര്യം പറയുന്നത്

കിരൺ പ്രേമിക്കുന്ന പെൺകുട്ടിയുടെ പിറന്നാളാണ് ഇന്ന് എന്നും അവൾക്ക് ഒരു സമ്മാനം മേടിക്കാൻ വന്നതാണെന്നും അറിയുന്നത്

ഇനി ഇത് ആരുമറിയാതെ അവളുടെ വീട്ടിൽ ചെന്ന് അവൾക്ക് കൊടുക്കണമെന്നും

എന്തായാലും പുറപ്പെട്ടത് കൊണ്ടു മനുവിനെ മുമ്പിൽ വേറെ മാർഗം ഇല്ലാത്തതുകൊണ്ട് മനു കിരണിൻറെ കൂടെ അവൻറെ കാമുകിയായ ഗൗരിയുടെ വീട്ടിലേക്ക് പുറപ്പെട്ടു

കടയിലും മറ്റും കയറി അവിടെ ചെന്നപ്പോഴേക്കും രാത്രി എട്ടു മണി ആയിരുന്നു

ഞങ്ങൾ അവളുടെ വീടിൻറെ അടുത്ത വണ്ടി വെച്ച് പയ്യെ അവളുടെ വീട്ടിൽ അടുത്തേക്ക് നടന്നു

മനുവിനെ ഒരു മരത്തിൻറെ അടുത്ത് നിർത്തിയിട്ട് കിരൺ പതിയെ അവളുടെ വീടിൻറെ അടുത്തേക്ക് പോയി

പെട്ടെന്ന് ഒരു സൗണ്ട് കേട്ടു ഓടിക്കോ ഡാ എന്ന് പറഞ്ഞു കിരൺ മനുവിൻറെ മുന്നിലൂടെ ഓടി

മനു രക്ഷപ്പെടാനുള്ള ധൃതിയിൽ തിരിഞ്ഞു ഓടിയതും പുറകിൽ നിന്ന മരത്തിൽ ഇടിച്ചതും ബോധംകെട്ട് വീണതും ഒരുമിച്ചായിരുന്നു

തുടരും