Monday, November 18, 2024
Novel

നിഴൽ പോലെ : ഭാഗം 10

എഴുത്തുകാരി: അമ്മു അമ്മൂസ്‌


ദർശൻ വന്നു നിന്നപ്പോൾ മുതൽ ഗൗതത്തിന്റെ മുഖത്തെ ദേഷ്യവും മാളുവിന്റെ പരിഭ്രമവും പ്രിയ ശ്രെദ്ധിച്ചിരുന്നു.

മാളുവും ദർശനും തമ്മിൽ ഉള്ള ബന്ധം ഗൗതത്തിനെ ബാധിക്കുന്നുണ്ട് എന്നവൾക്ക് തോന്നി. ഗൂഢമായ ഒരു ചിരി അവളിൽ തെളിഞ്ഞു.

ഗൗതത്തിനെ നോക്കുംതോറും മാളുവിന്റെ പേടി കൂടി വന്നു. ഗൗതത്തിനു ദർശനോടുള്ള വെറുപ്പ് മറ്റാരേക്കാളും അവൾക്കറിയാം.

ദർശനും മനീഷും കൂടിയാണ് ഗൗതത്തിന്റെ ജീവിതം തകർത്തത്.

ആദ്യമായി പ്രൊപ്പോസ് ചെയ്യാൻ പോയപ്പോൾ അവൻ തന്നോട് അലറി വിളിച്ചു പറഞ്ഞത്. താനും ഏട്ടന്റെ കൂടെ ചേർന്ന് ചതിക്കാൻ വന്നതാണെന്ന് വിശ്വസിച്ചത്. കൈ നീട്ടി ആഞ്ഞടിച്ചത്. എല്ലാം അവളുടെ മനസ്സിൽ കൂടി ഒരു ചലച്ചിത്രം പോലെ കടന്നു പോയി.

അറിയാതെ അവൾ കവിളിലേക്ക് കൈ വച്ചു.

“ഈശ്വരാ ഏട്ടന്റെ കൂടെ കൂടി ചതിക്കാൻ നോക്കുവായിരുന്നു എന്നും പറഞ്ഞായിരുന്നു ആദ്യത്തെ അടി. ഇനി ഈ ദർശന്റെ കൂടെ നിന്ന് ചതിക്കുവാ എന്നും പറഞ്ഞു അടുത്തത് കിട്ടുമോ.

ഇനി അഥവാ തല്ലിയാലും ഈ പുട്ടിയുടെ മുൻപിൽ വെച്ചു മാത്രം തല്ലല്ലേ. ഇന്നത്തെ ദിവസം അവൾക്കിട്ട് കൊടുത്തത് മുഴുവൻ ബൂമറാങ് പോലെ തിരിച്ചു വന്നപോലെ ആയിപ്പോകും. ”

ഗൗതമിന്റെ മുഖത്തു കുറച്ചു ശാന്തത വരുന്നത് പോലെ തോന്നി അവൾക്ക്. ആശ്വാസത്തോടെ ചുറ്റും നോക്കിയപ്പോളാണ് അവജ്ഞയോടെ അവളെ നോക്കി നിൽക്കുന്ന പ്രിയയെ കണ്ടത്.

ആദ്യം അവൾക്കൊന്നും മനസ്സിലായില്ല. എന്നാൽ പ്രിയയുടെ അടുത്ത ചോദ്യം അവളെ വല്ലാതെ ഉലച്ചു കളഞ്ഞു.

“എന്താണ് മാളവിക കമ്പനികളുടെ ഒക്കെ മുതലാളിമാരുമായി നല്ല അടുപ്പം ഉണ്ടെന്ന് തോന്നുന്നല്ലോ. ആരൊക്കെയുണ്ട് ഇനിയും ലിസ്റ്റിൽ.” മാളുവിനെ അടിമുടി ഒന്ന് നോക്കി വല്ലാത്ത ഭാവത്തിൽ പ്രിയ പറഞ്ഞു.

കേട്ടതിന്റെ ഞെട്ടലിൽ ആയിരുന്നു മാളു. പ്രിയയിൽ നിന്നും അത്തരം ഒരു സമീപനം അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നിന്ന നിൽപ്പിൽ ഉരുകി ഒലിച്ചു പോകുന്നത് പോലെ തോന്നി മാളുവിന്‌. കണ്ണുനീർ കാഴ്ചയെ മറച്ചുകൊണ്ട് നിറഞ്ഞൊഴുകി.

മാളുവിന്റെ നിറഞ്ഞ കണ്ണുകൾ കണ്ടതും ഗൗതത്തിന് അവനെ തന്നെ നഷ്ടപ്പെടുന്നതായി തോന്നി. വർധിച്ച ദേഷ്യത്തോടെ പ്രിയയെ തല്ലാൻ പാഞ്ഞടുക്കുമ്പോളേക്ക് മാളു അവന്റെ കൈയിൽ പിടിച്ചു നിർത്തി. ഒരു നിമിഷം കൂടി മാളുവിന്റെ നിറഞ്ഞ കണ്ണുകളിൽ നോക്കിയ ശേഷം അവൻ പ്രിയയുടെ കൈയിൽ പിടിച്ചു വലിച്ചു മാളുവിന്റെ മുൻപിൽ നിർത്തി.

അവന്റെ കൈ ഇരുമ്പാണെന്ന് പോലും തോന്നി പ്രിയക്ക്. അത്രയ്ക്ക് മുറുക്കി ആണവൻ പിടിച്ചിരിക്കുന്നത്. വേദന കൊണ്ട് അവൾ അവന്റെ കൈയിൽ കിടന്നു കുതറി.

“ഗൗതം പ്ലീസ് ലീവ് മി. എന്റെ കൈ വേദന എടുക്കുന്നു ഗൗതം….. പ്ലീസ്.. ” അവൾ അവനോട് അപേക്ഷിച്ചു.

ഗൗതം അത് കേട്ടതായി പോലും ഭാവിച്ചില്ല. “Apologise to her.” അവൻ മുറുകിയ മുഖത്തോടെ പറഞ്ഞു.

പ്രിയക്ക് വിശ്വാസം വരുന്നുണ്ടായിരുന്നില്ല. ഒരു കമ്പനിയുടെ ഹെഡ് ആയ താൻ വെറും സെക്രട്ടറി ആയ അവളോട്‌ മാപ്പ് പറയാനോ.

പ്രിയ അനങ്ങാതെ നിൽക്കുന്നത് കണ്ടു ഗൗതം വീണ്ടും പറഞ്ഞെങ്കിലും അവൾ മൗനം തുടർന്നു.

“See പ്രിയ. നീ മാളവികയോട് മാപ്പ് പറയാതെ ഇവിടുന്നു പോകില്ല. ഗൗതത്തിനെ നിനക്ക് ശെരിക്കറിയാല്ലോ”. അവൻ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു.

പ്രിയ പതുക്കെ തല കുലുക്കി. എന്നിട്ട് മാളുവിനോട് പറഞ്ഞു “ഐ ആം സോറി മാളവിക.” അവൾ മാപ്പ് പറഞ്ഞെങ്കിലും ആ കണ്ണിൽ തന്നോടുള്ള പക മാളുവിന്‌ തെളിഞ്ഞു കാണാമായിരുന്നു.

പ്രിയയുടെ കൈയിൽ ഉള്ള പിടിത്തം വിട്ട ശേഷം ഗൗതം മാളുവിനെയും പിടിച്ചുവലിച്ചു കൊണ്ട് അവളുടെ റൂമിലേക്ക് കയറി..

“ഒരാൾ എന്തെങ്കിലും പറയുമ്പോ തിരിച്ചു പ്രതികരിക്കാതെ കരഞ്ഞോണ്ടിരിക്കാൻ നാണം ഉണ്ടോടി നിനക്ക്. അല്ലാത്ത സമയത്തൊക്കെ നല്ല നീളം ഉണ്ടല്ലോ. ആവശ്യം ഉള്ള സമയത്ത് നിന്റെ നാവു എവിടെ പോകുമെടി”. ഗൗതം ദേഷ്യത്തോടെ അലറി ചോദിച്ചു.

മാളു ഒന്നും മിണ്ടാതെ അവനെ തന്നെ ഉറ്റുനോക്കികൊണ്ട് നിന്നു.

“നിന്നോട് ചോദിച്ചത് കേട്ടില്ലേ. അവൾ പറയുന്നത് കേട്ട് മിണ്ടാതെ നിന്നതെന്തിനാ എന്ന്”. അവൻ വീണ്ടും ചൂടായി.

“അത്…. പെ…. പെട്ടെന്ന് എനിക്ക് വിഷമം വന്നു. എന്നോടാരും ഇത് വരെ ഇങ്ങനെയൊന്നും സംസാരിച്ചിട്ടില്ല.” അവൾ തല താഴ്ത്തി പറഞ്ഞു. പേടിയും വിഷമവും കാരണം പലപ്പോഴും ശബ്ദം ഇടറിയിരുന്നു.

വീണ്ടും അവൾക്ക് വിഷമം ആകുന്നുവെന്ന് കണ്ട ഗൗതം ഒന്നടങ്ങി.” ഇനി മേലാൽ ആരെങ്കിലും എന്തെങ്കിലും പറയുമ്പോ ഇങ്ങനെ മിണ്ടാതെ നിൽക്കരുത് കേട്ടല്ലോ.” അവൻ ഗൗരവത്തിൽ പറഞ്ഞു.

മാളു തലയാട്ടി. “ഹ്മ്മ്.. പോയി ഫ്രഷ് ആയി വാ.” അതും പറഞ്ഞു അവൻ റൂമിലേക്ക് പോയിട്ടും മാളു അതേ നിൽപ്പ് ആയിരുന്നു.

പ്രിയയോടു ഗൗതം പറഞ്ഞതൊക്കെ അവളുടെ കാതിൽ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു. കൊല്ലാനാണോ വളർത്താനാണോ എന്നൊന്നും അറിയില്ലെങ്കിലും അവൾക് വല്ലാത്ത സന്തോഷം തോന്നി.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

റൂമിൽ കയറിയ ഉടനെ പ്രിയ കൈയിൽ ഉള്ള ബാഗ് നിലത്തേക്ക് വലിച്ചെറിഞ്ഞു. ചുവന്നു വീർത്ത കൈകൾ കാണുംതോറും അവൾക്ക് മാളുവിനോടുള്ള ദേഷ്യം കൂടി വന്നു.

ജീവിതത്തിൽ ആദ്യമായി ഒരു ജോലിക്കാരിയോട് മാപ്പ് പറയേണ്ടി വന്നിരിക്കുന്നു. എയർപോർട്ടിൽ വച്ചുള്ള മാളുവിന്റെ ചിരിയും ഇന്ന് തന്റെ നേരേ കൈ ഓങ്ങിയ ഗൗതത്തിനെ അവൾ തടഞ്ഞതും ഒക്കെ ഓർക്കുംതോറും പ്രിയക്ക് ഭ്രാന്ത്‌ പിടിക്കുന്ന പോലെ തോന്നി.

“എല്ലാത്തിനും കാരണം നീയാ മാളവിക. എനിക്കേറ്റ എല്ലാ അപമാനത്തിനും നീ കണക്ക് പറയേണ്ടി വരും. അധികകാലം ആ ചിരി നിന്റെ മുഖത്തുണ്ടാവില്ല. എനിക്ക് കിട്ടിയതിന്റെ ഇരട്ടി തിരിച്ചു കൊടുത്തേ ഈ പ്രിയക്ക് ശീലമുള്ളൂ.”

അവൾ ദേഷ്യത്തോടെ കണ്ണാടിയിൽ നോക്കി അലറി.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

കോൺഫറൻസ് ഹാളിന് പുറത്തു ഗൗതത്തിനെയും വെയിറ്റ് ചെയ്തു നിൽക്കുവായിരുന്നു മാളു. മീറ്റിംഗ് തുടങ്ങാറായി. ഗൗതം ഇത് വരെ എത്തിയില്ല.

വിളിച്ചപ്പോൾ അവളോട്‌ ഹാളിന് പുറത്തു വെയിറ്റ് ചെയ്യാൻ ആണ് പറഞ്ഞത്.

“10 മിനിറ്റ് കൂടിയേ ഉള്ളൂ മീറ്റിങ്ങിനു. ഇതിനും വേണ്ടി എന്ത് അത്യാവശ്യം ആണോ എന്തോ ഈ സമയത്തുള്ളത്. ആ പുട്ടിയൊക്കെ അര മണിക്കൂർ മുൻപേ കേറി ഇരിന്നു കഴിഞ്ഞു.” മാളു വഴിയിലേക്ക് നോക്കി പറഞ്ഞു.

“ഹേയ്യ് മാളവിക, താനിപ്പോഴും ഇവിടെ നിൽക്കുന്നതെ ഉള്ളോ. ഗൗതം സർ വന്നില്ലേ”. പുറത്തേക്ക് ഇറങ്ങിയ ജീവൻ അവളോട്‌ ചോദിച്ചു.

മാളു അവനെ നോക്കി ചിരിച്ചെന്നു വരുത്തി. “ഇല്ല ജീവൻ. ഇപ്പോൾ വരും എന്ന് തോന്നുന്നു. താനെന്താ പുറത്തേക്കിറങ്ങിയത്. ”

“ഞാൻ വെറുതെ… അകത്തു തന്നെ കണ്ടില്ലല്ലോ. അപ്പോൾ ഇങ്ങോട്ട് ഇറങ്ങിയതാ”. ജീവൻ അവളെ തന്നെ നോക്കി പറഞ്ഞു. അവന്റെ നോട്ടം അത്ര ശെരിയായി തോന്നാത്തത് കൊണ്ട് അവൾ കേൾക്കാത്തതായി ഭാവിച്ചു.

“താൻ എന്താടോ ഇങ്ങനെ. ഒരു പരിചയവും കാണിക്കുന്നില്ലല്ലോ. എന്തെങ്കിലും ചോദിച്ചാൽ മാത്രം മറുപടി തരും. ഒന്നുമില്ലെങ്കിലും ഇനി മുതൽ ഒന്നിച്ചുണ്ടാവേണ്ടവരല്ലേ”.

മാളു പെട്ടെന്ന് അവനെ രൂക്ഷമായി നോക്കി.

“അല്ല കുറേ ദിവസം കൂടി ഒന്നിച്ചു ജോലി ചെയ്യേണ്ടവരല്ലേ എന്ന്. “മാളുവിന്റെ നോട്ടം കണ്ട് ആവൻ പെട്ടെന്ന് തിരുത്തി പറഞ്ഞു.

ദൂരെ നിന്നും നടന്നു വരുന്ന ഗൗതത്തിനെ കണ്ടതും മാളുവിന്റെ ശ്വാസം നേരേ വീണു. ഇനിയിപ്പോ ഈ കോഴിയെ സഹിക്കണ്ട.

അവൾ പെട്ടെന്ന് തന്നെ അവന്റെ അടുത്തേക്ക് നടന്നു ചെന്നു. തന്റെ അടുത്തേക്ക് നടന്നു വരുന്ന മാളുവിന്റെ മുഖഭാവവും പിറകിൽ ജീവനെയും കണ്ടപ്പോളേ ഗൗതത്തിന് കാര്യം മനസ്സിലായി.

അവൻ പെട്ടെന്ന് തന്നെ അവളുടെ കൈ കോർത്തു പിടിച്ചു. മാളു ഞെട്ടി അവനെ നോക്കി. ശരീരമാകെ ഒരു തരിപ്പ് പടരുന്നത് പോലെ തോന്നി അവൾക്ക്.

ഗൗതമിനെ നോക്കിയപ്പോൾ അവൻ കൂസലില്ലാതെ അവളുടെ കൈയും പിടിച്ചു മുൻപോട്ട് നടന്നു. ജീവനെ ഒന്ന് രൂക്ഷമായി നോക്കാനും മറന്നില്ല.

മീറ്റിംഗ് ഹാളിൽ ഇരുന്ന ദർശനും പ്രിയയും കൈകൾ കോർത്തു നടന്നു വരുന്ന അവരെ കണ്ട് ഞെട്ടി.

പ്രിയയെയും ദർശനെയും കണ്ടതും ഗൗതമിന്റെ ചുണ്ടിൽ ഒരു പുച്ഛചിരി വിരിഞ്ഞു. മാളുവിന്റെ ചേർത്തു പിടിച്ചു കൊണ്ട് തന്നെ അവൻ മുന്നോട്ടു നടന്നു.

തുടരും. ..

നിഴൽ പോലെ : ഭാഗം 1

നിഴൽ പോലെ : ഭാഗം 2

നിഴൽ പോലെ : ഭാഗം 3

നിഴൽ പോലെ : ഭാഗം 4

നിഴൽ പോലെ : ഭാഗം 5

നിഴൽ പോലെ : ഭാഗം 6

നിഴൽ പോലെ : ഭാഗം 7

നിഴൽ പോലെ : ഭാഗം 8

നിഴൽ പോലെ : ഭാഗം 9