Saturday, December 21, 2024
Novel

നിയോഗം: ഭാഗം 74

രചന: ഉല്ലാസ് ഒ എസ്

സ്പെഷ്യൽ ക്ലാസ് ഉണ്ടായിരുന്നതിനാൽ, കുട്ടിമാളു അന്ന്, കോളേജിൽ നിന്നും ഇറങ്ങിയപ്പോൾ 4: 30 ആയിരുന്നു സമയം..

ആ സമയത്ത് അവൾ മാത്യു സാറിനെ ഫോണിലേക്ക് വിളിച്ചു..

കാരണം കോളേജിൽ നിന്ന് ഇറങ്ങുമ്പോൾ, സാറിനെ ഒന്നു വിളിക്കണമെന്ന്, അവളോട് അറിയിച്ചിട്ടുണ്ടായിരുന്നു.

ഹെലോ സാർ…

മോളെ… ഒരു അഞ്ചു മണി ആകുമ്പോൾ ഞങ്ങൾ അവിടെ എത്തും…മോള് വെയിറ്റ് ചെയ്യൂ….

സാറിന്റെ ശബ്ദം അവൾ ഫോണിലൂടെ കേട്ടു….

ഹ്മ്മ്… ശരിസാർ…..

ഓക്കേ മോളെ…

അയാൾ ഫോൺ വെക്കാൻ തുടങ്ങുന്നതിനു മുൻപ്, കുട്ടിമാളും, ഒന്ന് കോളേജിൽ ഉണ്ടായ സംഭവങ്ങളെക്കുറിച്ച് സാറിനെ ധരിപ്പിച്ചു..

ഹ്മ്മ്….. മോള് ഒന്നുകൊണ്ടും പേടിക്കേണ്ട, ഞങ്ങൾ പെട്ടെന്ന് തന്നെ വരും.. എന്നിട്ട് നമ്മൾക്ക് ഒരുമിച്ച് വീട്ടിലേക്ക് പോകാം, തനിച്ചു പോവേണ്ട കെട്ടോ എന്ന് അയാൾ, വീണ്ടും അവളോട് പറഞ്ഞു…

ശരി സാർ എന്ന് പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട്‌ ചെയ്തു.

അഞ്ച് മണി കഴിഞ്ഞിട്ടും സാർ എത്താതെ വന്നപ്പോൾ അവൾക്ക് പേടി ആയി.

ഫോൺ എടുത്തു ഒന്നൂടെ വിളിച്ചു നോക്കാം എന്ന് ഓർത്തു.

കാൾ കണക്ട് ആകുന്നില്ല.

അവൾക്ക് എന്തോ പേടി പോലെ.

തുലാ മാസം ആയതിനാൽ ഉച്ചയ്ക്ക് ശേഷം നല്ല മഴയും ഇടിയും ആയിരുന്നു.

അതൊക്ക കഴിഞ്ഞു ഒന്നു മാനം തെളിഞ്ഞ ശേഷം വീണ്ടും ഇരുണ്ടു പുകഞ്ഞു..

ഈശ്വരാ നേരത്തെ ത്തന്നെ ഇപ്പൊ സന്ധ്യ മയങ്ങുകയും ചെയ്യിം…. സാറിനെ നോക്കി നിന്നത് അബദ്ധം ആയി പോയല്ലോ..

കോളേജ് ഗേറ്റ് കടന്നു അവൾ വേഗം തന്നെ, അല്പം മാറി ഉള്ള ബസ് സ്റ്റോപ്പിലേക് നടന്നു..

അവിടെ ആയി നില ഉറപ്പിച്ച അരവിന്ദിനെ കണ്ടതും കുട്ടിമാളു വിന്റെ കാലിന്റെ വേഗത കുറഞ്ഞു.

രണ്ട് മൂന്നു കുട്ടികൾ മാത്രം ബസ് കയറുവാൻ നിൽപ്പോള്ളൂ…

ബാക്കി എല്ലാവരും പോയി കഴിഞ്ഞു.

ധൈര്യം സംഭരിച്ചു കൊണ്ട് തന്നെ അവൾ മുന്നിലേക്ക് നടന്നു..

എത്രയും പെട്ടെന്ന് ബസ് വരുമെന്നും അതിൽ കയറി പോകാമെന്നും ഒക്കെയായിരുന്നു കുട്ടി മാളുവിന്റെ കണക്കുകൂട്ടൽ.

ബസ് കയറുവാനായി നിന്ന് പെൺകുട്ടികളുടെ അരികിലേക്ക് അവളും, ചെന്നുനിന്നു.

” മിഖായേൽ പോയോ”

കുട്ടിമാളു, തന്റെ അരികിലായി നിന്ന് പെൺകുട്ടിയോട് ചോദിച്ചു.

 

” ഇല്ല ചേച്ചി, അതുവരാൻ ഒരു 10 മിനിറ്റ് എടുക്കും  “അപ്പോളേക്കും അവർക്ക് ഉള്ള ബസ് വന്നിരുന്നു.

ആ കുട്ടി പറഞ്ഞതും അവൾ  തന്റെ വാച്ചിലേക്ക് നോക്കി.

സമയം 5: 20..

കോളേജ് കഴിഞ്ഞ് എന്നും വീട്ടിലെത്തുമ്പോൾ,ആറു മണിയാകും…

ഇന്ന് പക്ഷേ വീണ്ടും വൈകും.

അച്ഛൻ വിളിക്കുമ്പോൾ എന്ത് പറയും ആവോ…

ആലോചിച്ചു നിൽക്കുമ്പോൾ പെട്ടെന്ന് അവളുടെ കൈത്തണ്ടയിൽ ആരോ കടന്നു പിടിച്ചു.

നോക്കിയപ്പോൾ അരവിന്ദാണ്.

കൈ എടുക്കെടാ…

അവൾ കടുപ്പിച്ചു പറഞ്ഞു.

പക്ഷെ ഒരു വഷളൻ ചിരിയോടു കൂടി അവൻ തന്റെ പിടിത്തം മുറുക്കി.

“നീ… വല്യ പുള്ളി ആണല്ലേടി….എവിടെ പോയി നിന്റെ പ്രിൻസിപ്പൽ സാർ…. ”

കുട്ടിമാളു ആണെങ്കിൽ അവന്റെ പിടിത്തം വിടുവിക്കുവാനായി കുതറി…

അടങ്ങി നിൽക്കെടി.. മര്യാദ ആണെങ്കിൽ മര്യാദ…. ഒരു ബല
പ്രയോഗത്തിന്റെ ആവശ്യം ഉണ്ടാക്കല്ലേ..

അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് അവൻ പറഞ്ഞതും, കുട്ടിമാളു എന്തോ ഒരു ഉൾപ്രേരണയാൽ, അവന്റ കൈക്കിട്ട് ആഞ്ഞു ഒരു കടി വെച്ച് കൊടുത്തു കൊണ്ട് ഓടി..

ആഹ്……

അവൾ കടിച്ച ഭാഗത്തേക്ക്‌ നോക്കി അരവിന്ദ് അലറി.

റോഡിലേക്ക് നോക്കിയപ്പോൾ കണ്ടു പാഞ്ഞു പോകുന്നവളെ….

അവനും പിന്നാലെ ഓടി…

പക്ഷെ ഒരു കാർ വരുന്നത് കണ്ടതും അവൻ അടുത്തുള്ള പൊന്ത കാട്ടിലേക്ക് ഒലിച്ചു.

ആ കാറിന്റെ മുന്നിലേക്ക് ആണ് കുട്ടിമാളു ഓടി ചെന്നു വീണത്.

ഒരു വലിയ ശബ്ദത്തോടെ കാറ് നിരങ്ങി നിന്നു

ഡ്രൈവിങ് സീറ്റിൽ നിന്നും ഇറങ്ങി വരുന്ന ആളെ കണ്ടതും കുട്ടിമാളു കരഞ്ഞു പോയിരിന്നു

ഗൗതം സാർ…

 

മൈഥിലി…. വാട്ട്‌ ഹാപ്പെൻഡ്.

അവൻ അവളുടെ അടുത്തേക്ക് വന്നു.

സാർ അല്ലേ പറഞ്ഞത്, ഇനി അരവിന്ദന്റെ യാതൊരു ശല്യവും ഉണ്ടാവില്ല എന്ന്….. ആ ഒറ്റ ഉറപ്പിന്മേൽ ആയിരുന്നു ഞാൻ കോളേജിലേക്ക് വന്നത്.. എന്നിട്ട് ഒടുക്കം….. അവൻ എന്നെ….

അത് പറയുകയും കുട്ടിമാളു കരഞ്ഞു.

 

എന്താ പറ്റിയേ…. അവൻ നിന്നേ എന്താ ചെയ്തേ….

പെട്ടന്ന് ഗൗതമിന്റെ ഭാവം മാറി…… ദേഷ്യം കൊണ്ട് അവന്റെ കണ്ണുകൾ ചുവന്നു.

“മൈഥിലി… നിന്റെ ദേഹത്തു അവൻ കൈ വെച്ചോ… ”

അവളുടെ ഇരു തോളിലും പിടിച്ചു കുലുക്കി കൊണ്ട് ഗൗതം ആരാഞ്ഞു…

പെട്ടന്ന് ആണ് അവളുടെ ചുരിദാറിന്റെ പിന്ഭാഗം കീറി കിടക്കുന്നതായി അവൻ കണ്ടത്.

മൈഥിലി……

ഗൗതം അവളെ വിളിച്ചതും അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് റോഡിലേക്ക് ഇരുന്നു.

വേറെയും വാഹനങ്ങൾ കടന്നു പോകുന്നതിനാൽ, ഗൗതത്തിന് എന്തോ ബുദ്ധിമുട്ട് തോന്നി.

ത്തന്നെ ആളുകൾ ഒക്കെ തിരിച്ചു അറിഞ്ഞലോ എന്ന് അവൻ ഭയന്ന്.

മൈഥിലി… എഴുനേല്ക്ക്… ആളുകൾ ഒക്കെ ശ്രെദ്ധിക്കുന്നുണ്ട്…

അവൻ കുട്ടിമാളു വിന്റെ തോളിൽ കൈ വെച്ഛ് കൊണ്ട് അവളെ വിളിച്ചു.

അവൾ പക്ഷെ ഇരുന്നിടത്തു ത്തന്നെ അനങ്ങാതെ ഇരിക്കുക ആണ്.

പിടിച്ചു എഴുനേൽപ്പിച്ചു, തന്നോട് ചേർത്തു….

അവളെ വല്ലാതെ വിറയ്ക്കുക ആയിരുന്നു അപ്പോളും

ഗൗതത്തിന്റെ കൈയിൽ നിന്നും തന്റെ കൈ എടുത്തു മാറ്റാൻ അവൾക്ക് മടി ആയിരുന്നു..

മൈഥിലി… പേടിക്കാതെടൊ… ഞാൻ ഇല്ലേ കൂടെ..

അവൻ അവളെ കാറിലേക്ക് കയറ്റി ഇരുത്തിയ ശേഷം
വേഗം മാത്യു സാറിനെ ഫോണിൽ വിളിച്ചു.

കാര്യങ്ങൾ ഒക്കെ അവതരിപ്പിച്ചു…

“ഗൗതം… നീ എന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പൊയ്ക്കോളൂ…. ഞാൻ താമസിയാതെ അവിടെ എത്താം….”

“സാർ…. മൈഥിലി യുടെ പേരെന്റ്സ്….. അവൾ വീട്ടിൽ എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതെ വന്നാൽ വിഷമിക്കല്ലേ ”

“ഞാൻ അവരോട് വിളിച്ചു പറഞ്ഞോളാം, എന്റെ കൂടെ ഉണ്ടെന്ന്…. ആനിയുടെ ബർത്ത് ടേ യൊ മറ്റൊ ആണെന്ന് കള്ളം പറയാം…. അതിന്റ ഒരു ചെറിയ പാർട്ടി ആണെന്നും ഡിന്നർ കഴിഞ്ഞു കൊണ്ട് പോയി ആക്കാമെന്നും…..”

“അവർ വിശ്വസിക്കുമോ ”

“നോക്കാം…..”

“Ok സാർ…. ആന്റിക്ക് ഇപ്പൊ എങ്ങനെ ഉണ്ട്…”

“കുഴപ്പം ഒന്നും ഇല്ലെടോ…. ഡ്രിപ് തീർന്നാൽ പോകാം…. അത് ബി പി ഡൌൺ ആയത് കൊണ്ട് സംഭവിച്ചത് ആണ് ”

“ഹ്മ്മ്… ശരി സാർ ”

ഫോൺ കട്ട്‌ ചെയ്തു കൊണ്ട് അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.

മൈഥിലി..

ഗൗതം വിളിച്ചപ്പോൾ അവൾ അവന്റെ മുഖത്തേക്ക് നോക്കി.

കണ്ണുനീർ ഒഴുകുക ആണ് അപ്പോളും.

എടോ…. കരയാതെ….

അവൻ തന്റെ കൈലേസ് കൊണ്ട് അവളുടെ മിഴിനീർ തുടച്ചു.

അപ്പോളേക്കും അവന്റെ ഫോൺ വീണ്ടും ശബ്ധിച്ചു.

“ഹെലോ സാറെ…”

“ഗൗതം ഫോണൊന്നു മൈഥിലിക്ക് കൊടുക്കുമോ ”

“കൊടുക്കാം സാറെ…. മൈഥിലി ഇതാ മാത്യു സാർ ആണ്…”

അവൻ ഫോണ് അവൾക്ക് കൈമാറി.

“മോളെ…..ഞങ്ങൾ വരുന്ന വഴിക്ക് ഒരു സ്കൂട്ടറുകാരൻ
വന്നു കാറിന്റെ മുന്നിലേക്ക് ചാടി… ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല കേട്ടോ ആർക്കും….. പക്ഷെ അവൾക്ക് പെട്ടന്ന് ഒരു തല കറക്കവും, ക്ഷീണവും ഒക്കെ ഉണ്ടായി… ഞങ്ങൾ ഇപ്പൊ ഹോസ്പിറ്റലിൽ ആണ്.. വേഗം തന്നെ തിരിച്ചു വരും… മോള് പേടിക്കണ്ട.. ഗൗതത്തിനോടൊപ്പം എന്റെ വീട്ടിലേക്ക് പൊയ്ക്കോളൂ ”

അയാൾ പറഞ്ഞു.

“വേണ്ട സാർ… ഞാൻ എന്റെ വീട്ടിലേക്ക് പോയ്കോളാം.. അച്ഛനും അമ്മയും വിഷമിക്കും…”

“മോളെ… ഞാൻ പറയുന്നത് കേട്ടെ…. കാർത്തി ആണെങ്കിൽ വയ്യാതെ ഇരിക്കുന്ന ആൾ അല്ലേ…. പെട്ടന്ന് ഇതു ഒക്കേ അറിയുമ്പോൾ അയാൾക്ക് ഷോക്ക് ആകും… അതുകൊണ്ട് ആണ്… വെറുതെ ഒരു സീൻ ക്രീയേറ്റ് ചെയ്യണ്ട
.. പിന്നെ അരവിന്ദ്… അവനെ നാളെ ത്തന്നെ കോളേജിൽ നിന്നും പിരിച്ചു വിടാൻ ഉള്ള കാര്യങ്ങൾ എല്ലാം ചെയ്യാം കേട്ടോ… മോളിപ്പോൾ കാർത്തിയുടെ കാര്യം ഓർത്താൽ മതി…

അതൊക്കെ കേട്ടപ്പോൾ അവൾക്കും തോന്നി ശരിയാണ് എന്ന്…

പക്ഷെ ഒരു തീരുമാനം എടുക്കാൻ കഴിയാതെ അവൾ വിഷമിച്ചു.

ഗൗതം അപ്പോളേക്കും വണ്ടി സ്റ്റാർട്ട്‌ ചെയ്തു.

 

മൈഥിലി… സാറ് പറഞ്ഞത് പോലെ ഇയാളെ ഞാൻ സാറിന്റെ വീട്ടിൽ കൊണ്ട് ചെന്ന് വിടാ കേട്ടോ.. അതാകും ബെറ്റർ…. ”

ഹ്മ്മ്…

അവൾ മൂളി.

“തന്നെ അവൻ ഉപദ്രവിച്ചോ മൈഥിലി…”?

ഗൗതം  സാവകാശം  ചോദിച്ചു

“എന്റെ കൈക്ക് കയറി പിടിച്ചു…അപ്പോളേക്കും ഞാന് അവനിട്ടു കടിച്ചു.. എന്നിട്ട് ഓടി പോന്നതാ….”

ഏങ്ങൽ അടിച്ചു കൊണ്ട് പറയുന്നവളെ കാങ്കെ അവനു നെഞ്ച് വിങ്ങി..

മൈഥിലി വീണ്ടും കോളേജിൽ, വരാൻ തുടങ്ങിയ ദിവസം മുതൽ, ഇന്നോളം, കാലത്തെയും വൈകിട്ടും താൻ മാത്യു സാറിനു, മെസ്സേജ് അയക്കും…

സാറിന്റെ ഒപ്പം അവൾ സുരക്ഷിതയാണോ എന്ന് മാത്രം അറിഞ്ഞാൽ മതിയായിരുന്നു തനിക്ക്…

അങ്ങനെ ഇന്ന് വൈകുന്നേരവും താൻ സാറിന് മെസ്സേജ് അയച്ചു, അപ്പോഴാണ് സാർ തന്നെ തിരികെ വിളിക്കുന്നത്…

അരവിന്ദിൽ നിന്നും, ഇന്ന് അങ്ങനെ ഒരു പെരുമാറ്റം കൂടി ഉണ്ടായി എന്ന് അറിഞ്ഞതും, തനിക്ക് ഇരിക്കപ്പൊറുതി ഇല്ലായിരുന്നു….

വേഗം തന്നെ കോളേജിലേക്ക് പുറപ്പെട്ടു…

പക്ഷേ കാര്യങ്ങൾ ഇത്രത്തോളം വഷളാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല..

ഇടയ്ക്കിടയ്ക്ക് അവന്റെ ഓഫീസിൽ നിന്നും,കോൾ വരുന്നുണ്ടായിരുന്നു..

ഒരു അത്യാവശ്യ കാര്യവുമായി ബന്ധപ്പെട്ട്, പുറത്താണെന്നും, വരാൻ വൈകുമെന്നും, അവൻ ആരോടോ പറയുന്നത് മൈഥിലി കേട്ടു

ഗൗതമിന്റെ കാർ
വണ്ടി നേരെ ചെന്നു നിന്നത്, ഒരു ടെക്സ്റ്റൈൽ ഷോപ്പിന്റെ മുൻപിൽ ആയിരുന്നു…

“ഞാനിപ്പോൾ വരാം, താൻ ഇവിടെ ഇരിക്ക് ”

അതും പറഞ്ഞു കൊണ്ട് അവൻ, ഇറങ്ങി..

15 മിനിറ്റിൽ കൂടുതൽ എടുത്തില്ല,അവൻ പെട്ടെന്ന് മടങ്ങി വരികയും ചെയ്തു..

അവന്റെ കയ്യിൽ ഒരു കവർ ഉണ്ടായിരുന്നു… അത് മൈഥിലിയുടെ കയ്യിലേക്ക് കൊടുത്തു..

“എടോ…. ഒരു ടോപ് ആണ്…. പാകമാകുമോ എന്നൊന്നും എനിക്കറിയില്ല… മാത്യു സാറിന്റെ വീട്ടിൽ ചെന്നിട്ട് ചേഞ്ച് ചെയ്താൽ മതി…”

അവൾക്ക് പെട്ടെന്ന് കാര്യം മനസ്സിലായില്ല..

എന്താണ് സാർ…..

അത്.. തന്റെ, ടോപിന്റെ പിന്ഭാഗം കുറച്ചു തുന്നൽ വിട്ടു പോയിട്ടുണ്ട്…. അതുകൊണ്ട് ഞാൻ വേറൊന്ന് മേടിച്ചതാണ്.

ഡ്രൈവ് ചെയുന്നതിനിടയിൽ അവൻ പറഞ്ഞു.

അവൾ പെട്ടന്ന് തന്റെ വലത് കൈ പിൻകഴുത്തിലും മറ്റുമായി പരതി..

“കുഴപ്പമില്ല ടൊ….. ഒരുപാട് ഒന്നും ഇല്ല..”

അവൻ പറഞ്ഞതും

കണ്ണുകൾ നിറച്ചു കൊണ്ട് ഇരുന്നത് അല്ലാതെ അവൾക്ക് ഒന്നിനും വയ്യായിരിന്നു….….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…