Thursday, December 19, 2024
Novel

നിയോഗം: ഭാഗം 59

രചന: ഉല്ലാസ് ഒ എസ്

“മാഷേ……”

പദ്മ അവനെ വിളിച്ചു എങ്കിലും കാർത്തി കണ്ണുകൾ അടച്ചു തന്നെ കിടന്നു.

“മാഷെന്താ എന്നേ പറ്റി ചിന്തയ്ക്കാത്തത്…. എന്റെ സ്ഥാനത്തു വേറെ ആരാണെലും ഇങ്ങനെ ഒക്കെ നടക്കുവൊള്ളൂ… എന്നിട്ട് ഇപ്പോൾ കുറ്റം മുഴുവനും എനിക്കായി… ഞാൻ ആണ് എല്ലാവരുടെയും മുന്നിൽ തെറ്റ് കാരി… അതുകൊണ്ട് ആണല്ലോ മാഷുടെ അച്ഛൻ പോലും അങ്ങനെ പറഞ്ഞത്…….”

അവന്റെ കാൽ ചുവട്ടിൽ ഇരിന്നു പദ്മ വിതുമ്പി കൊണ്ട് പദ്മ പറഞ്ഞു.

പെട്ടന്ന് അവൻ എഴുന്നേറ്റു ഇരുന്നു.

“പദ്മ…….നിന്നോട് എല്ലാ കാര്യങ്ങളും പറഞ്ഞ ശേഷം നിന്റെ അനുവാദത്തോട് കൂടി, നിന്റെ സമ്മതത്തോടെ തന്നെ ആണ് ഈ താലി ഞാൻ നിന്നേ അണിയിച്ചത്….അതിനു ശേഷം ഇന്നീ നിമിഷം വരെ എന്റെ മനസിൽ നീ മാത്രമേ ഉള്ളായിരുന്നു…. മറ്റാരും നിനക്ക് പകരമാകുവാൻ എന്റെ ജീവിതത്തിൽ കടന്നു വരില്ല എന്ന ഉറച്ച വിശ്വാസം, എനിക്ക് ഉണ്ട്…. എന്റെ മരണം വരേയ്ക്കും എനിക്ക് നീ മാത്രമേ ഒള്ളു……. പക്ഷെ… നീ… നിനക്ക് എന്നേ ആ രീതിയിൽ തിരിച്ചു കാണുവാൻ കഴിഞ്ഞില്ലല്ലോ പദ്മ….. അങ്ങനെ ആയിരുന്നു എങ്കിൽ ഇന്ന് ഈ മുറിയിൽ ഇതുപോലെ ഇരിക്കുവാൻ ഉള്ള അവസരo നമ്മൾക്ക് രണ്ടാൾക്കും ഉണ്ടാവില്ലായിരുന്നു.
നിനക്ക് എന്തെങ്കിലും മറുപടി പറയുവാൻ ഉണ്ടോ പദ്മ ”

“തെറ്റാണു… അതൊക്കെ എന്റെ തെറ്റ് തന്നെ ആണ്…. പക്ഷെ മാഷേ… അയാൾ പെട്ടന്ന് അങ്ങനെ ഒരു വോയിസ്‌ അയച്ചപ്പോൾ… അതും മാഷിന്റെ ശബ്ദം….. മാഷ് അതിലൂടെ പറഞ്ഞതോ, എന്നോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസിലാക്കി ഒഴിവാക്കാം എന്ന്… അതു കേൾക്കുമ്പോൾ ആ ഒരു അവസ്ഥ യിൽ പിന്നെ…. പിന്നെ ഞാൻ എന്താണ് ചെയ്യേണ്ടത്…ഒന്ന് പറഞ്ഞു തരൂ…ആർക്കും ശല്യം ആവാതെ പോയേക്കാം എന്ന് ഞാൻ കരുതി….’

..

‘ഞാൻ നിന്നോട് കാലു പിടിച്ചു ചോദിച്ചില്ലേ പദ്മാ, എന്താണ് കാര്യം എന്ന്….. എന്തിനാണ് നീ എന്നേ ഒഴിവാക്കുന്നത് എന്ന്…ഒരിക്കൽ പോലും നീ എന്നോട് ഇതു പറയാൻ കൂട്ടാക്കി ഇല്ല…… അത്രമാത്രം നീ എന്നേ വെറുത്തില്ലേ…… മറന്നില്ലേ…. എന്റെ കുഞ്ഞിനെ പോലും നീ എന്നിൽ നിന്നും പറിച്ചു മാറ്റാൻ ശ്രെമിച്ചു….. ”

അത് പറയുകയും അവന്റെ ശബ്ദം ഇടറി.

കണ്ണുകൾ പോലും നിറഞ്ഞു..

“നിനക്ക് അറിയോ പദ്മേ….നീ പോയ നാൾ മുതൽ ഞാൻ ഓരോ നിമിഷവും അനുഭവിച്ച വേദന…..നെഞ്ചു നീറി ആണ് ഈ മുറിയിൽ കഴിഞ്ഞത്…നിന്നെയൊന്നു കാണുവാനായി എത്ര തവണ നിന്റെ വീട്ടിൽ വന്നിട്ടുണ്ട് ഞാന്… നീ ഒന്ന് ഇറങ്ങി പോലും വരില്ലായിരുന്നു… അത്രമേൽ നീ എന്നേ ഒഴിവാക്കിയില്ലേ…. നിന്റെ അച്ഛനും അമ്മയും പോലും എന്നേ മാറ്റി നിറുത്തിയില്ല… അവർക്ക് അറിയാമായിരുന്നു എന്റെ ഭാഗത്തു നിന്നും ഒരു തെറ്റും ഉണ്ടാവില്ല എന്ന്..”

“അത് ശരിയാണ്… പക്ഷെ അവർക്ക് അറിയില്ലല്യിരുന്നു മാഷും ദേവികയും തമ്മിൽ ഉള്ള ബന്ധം….ഞാൻ അവരോട് ഒരു കാര്യവും അറിയിച്ചിരുന്നില്ല മാഷേ…. “അവൾ അവനെ നോക്കി പറഞ്ഞു..

“ഓഹോ… അപ്പോൾ അതു കൊണ്ട് ആണല്ലേ… അല്ലാതെ മരുമകനെ വിശ്വാസം ആയിട്ട് ഒന്നും അല്ല…”

പരിഹാസരൂപത്തിൽ കാർത്തി പദ്മയോട് ചോദിച്ചു.

“എല്ലാവരും മാഷിന്റെ ഭാഗം മാത്രെ പറയൂ… എന്നേ ഒരുത്തരും മനസിലാക്കിയിട്ടില്ല…. എന്റെ അവസ്ഥ എന്താണ് എന്ന് പോലും ചിന്തിക്കാൻ കൂടി ആരും തയ്യാറല്ല ”

“പദ്മ…… നീ ആണ് കാര്യങ്ങൾ എല്ലാം ഒളിപ്പിച്ചു വെച്ചത്…നീ എന്നോട് ഒന്ന് തുറന്ന് പറഞ്ഞിരുന്നു എങ്കിൽ തീരാവുന്ന ആയിരുന്നു എല്ലാ പ്രശ്നങ്ങളും…”

“പറയാൻ എനിക്ക് ഇപ്പോൾ മനസ് ഇല്ലായിരുന്നു….. നിങ്ങളു കൊണ്ട് പോയി കേസ് കൊടുക്ക്… അല്ല പിന്നെ..”

കിതപ്പടക്കി കൊണ്ട് വീറോടെ പറയുന്നവളെ അരണ്ട വെളിച്ചത്തിൽ കാർത്തി ഒന്ന് മുഖം തിരിച്ചു നോക്കി.

കുറച്ചു കഴിഞ്ഞതും കേട്ടു അവളുടെ അടക്കി പിടിച്ച തേങ്ങൽ…

“പിന്നെ മാഷോട് ഒരു കാര്യം കൂടി ഞാൻ ചോദിക്കട്ടെ…..”

അവൾ കവിളിലൂടെ ഒഴുകിയ കണ്ണുനീർ അമർത്തി തുടച്ചു കൊണ്ട് കാർത്തിയെ നോക്കി.

എന്താണ് എന്ന ഭാവത്തിൽ അവൻ തിരിച്ചു അവളുടെk മുഖത്തേയ്ക്ക് കണ്ണ് നട്ടു…

“മാഷും ഈ കുടുംബവും,, ദേവികയുടെ കുടുംബവും ആയി അത്രമേൽ അടുപ്പത്തിൽ അല്ലേ കഴിഞ്ഞത്..ഇവിടുത്തെ അച്ഛനും ആ  ദേവനും തമ്മിൽ കൂടപ്പിറപ്പ്നേ ക്കാൾ വലിയ സ്നേഹം ആയിരുന്നു… നിങ്ങളുടെ രണ്ടാളുടെയും കല്യാണം വരെ തീരുമാനിച്ചു ഉറപ്പിച്ചു..
എന്നിട്ടു ഇത്തിരി കാശ് ഉള്ളവനെ കണ്ടപ്പോൾ കറിവേപ്പില പോലെ മാഷേയും കുടുംബത്തെയും ഉപേക്ഷിച്ചു പോയി അവര് …. ശരിയല്ലേ….”

അതേ എന്നവൻ തല കുലുക്കി.

“എന്നിട്ട് അവരുടെ മകൾക്ക് എന്തോ വയ്യഴിക വന്നു എന്ന് പറഞ്ഞപ്പോൾ എല്ലാവരും ഓടി…ദേവനും ഭാര്യ യും കൂടി ഇങ്ങോട്ട് വരുന്നു… മാഷ് ചെല്ലാമോ എന്ന് പറഞ്ഞു കാലു പിടിക്കുന്നു… അതിനു ശേഷം ഇവിടുത്തെ അച്ഛനും അമ്മയും അല്ലേ ആദ്യം പോയെ…. അവളെ പോയി കണ്ടിട്ട് വന്നു അമ്മയ്ക്കും അച്ഛനും സഹതാപം…. എന്നോട് അമ്മ പറഞ്ഞു മാഷിനെ കൂട്ടി അത്രടം വരെ ഒന്ന് പോയിട്ട് വരാൻ…അതുകൊണ്ട് ആണ് ഞാൻ മാഷിനെ നിർബന്ധിച്ചത്.. അവസാനം ആ കുറ്റവും എന്റെ തലയിൽ..മീനുട്ടിയ്ക്ക് ദേവു ചേച്ചി ന്നു വെച്ചാൽ ജീവൻ ആണ്… അത് അപ്പഴും ഇപ്പോളും…..കൊള്ളാം മാഷേ…ഒടുക്കം എല്ലാവരുടെയും മുന്നിൽ പദ്മ കൊള്ളൂവേലാത്തവൾ …..”

പദ്മ എഴുന്നേറ്റു കുഞ്ഞിന്റെ അരികിലായ് കയറി കിടന്നു.

“സഹതാപം തോന്നി എല്ലാവരും കൂടി പോയത് കൊണ്ട് ആണ് ഇന്ന് എനിക്ക് ഈ ഗതി വന്നത്…”

കാർത്തിയും പതിയെ കട്ടിലിലേക്ക് കിടന്നു കൊണ്ട് പറഞ്ഞു…

“മാഷ് വിഷമിക്കേണ്ട…. എല്ലാത്തിനും വഴി ഉണ്ടാക്കാം… നാളെ തന്നെ എന്നെ എന്റെ വീട്ടിലേക്ക് കൊണ്ടുപോയി ആക്കിക്കോ… എന്നിട്ട് കട്ടപ്പനയ്ക്ക് പോകാൻ ഉള്ള തയ്യാറെടുപ്പുകൾ ഒക്കെ നടത്തി തുടങിക്കോളു… ”

“മ്മ്… കാലത്തെ ഒരു 11മണി ഒക്കെ ആകുമ്പോളേക്കും റെഡി ആയിക്കോ ”

അല്പം ആലോചിച്ച ശേഷം കാർത്തി അവളോട് പറഞ്ഞു.

**

തലേ ദിവസം പറഞ്ഞത് പോലെ
11മണി ആയപ്പോളേക്കും പദ്മ കുഞ്ഞിനേയും ഒരുക്കി റെഡി ആയിരുന്നു..

“കുറച്ചു ദിവസം ആയല്ലോ അമ്മേ വന്നിട്ട്… ഞാൻ എന്റെ വീട് വരെയും ഒന്നും പോകുവാ… ”

രാവിലെ എഴുന്നേറ്റു അടുക്കളയിൽ ചെന്നപ്പോൾ ഈ കാര്യം പദ്മ, അമ്മയോട് പറഞ്ഞിരുന്നു.

“കാർത്തി ഇനി കട്ടപ്പനക്ക് പോകുവാണേൽ എങ്ങനെയാ മോളെ…. രണ്ട് ദിവസം കൂടി കഴിഞ്ഞു പോയാൽ പോരേ.. അവനു ഇനി ഓടി ഓടി വരാൻ ഒന്നും പറ്റില്ലാലോ ”

“മാഷിനോട് ഞാൻ ചോദിച്ചു… അപ്പോൾ എനിക്ക് അനുവാദം തന്നിരുന്നു…..”

“ഉവ്വോ…. എങ്കിൽ ഞാൻ അവനോട് ഒന്ന് ചോദിക്കട്ടെ ”

അമ്മ ആണെങ്കിൽ അപ്പോൾ തന്നെ മാഷിന്റെ അടുത്തേക്ക് പോയിരുന്നു.

ഇപ്പോൾ ദൃതി വെച്ചു വീട്ടിലേക്ക് ഒന്നും പോവേണ്ട, ഇവിടെ നിന്നാൽ മതി എന്നാവും മാഷ് പറയുന്നേ എന്ന് കരുതി കൊണ്ട് ആണ് തലേ ദിവസം, താൻ അങ്ങനെ ഒക്കെ പറഞ്ഞെ…

പക്ഷെ…. തന്നോട് 11മണി ആവുമ്പോളേക്കും റെഡി ആയി നിന്നോളൂ എന്നാണ് മാഷ് മറുപടി പറഞ്ഞെ..

താൻ… അത്രമാത്രം മാഷിന്റെ ഹൃദയത്തിൽ നിന്നും മാഞ്ഞു പോയോ..

അതിനു മാത്രം തെറ്റ് ചെയ്തോ താൻ….

തന്നെ മനസിലാക്കുവാൻ ആരും ശ്രെമിക്കുന്നില്ല.

ഇനി വീട്ടിലേക്ക് തിരിച്ചു ചെല്ലുമ്പോൾ അവിടെ അതിലും പ്രശ്നങ്ങൾ ആവും.

പദ്മ…..

മാഷിന്റെ വിളിയോച്ച കേട്ടതും അവൾ ഞെട്ടി പിടഞ്ഞു എഴുന്നേറ്റു.

“പോയേക്കാം…..”

അവൻ അവളുടെ കൈയിൽ നിന്നും കുഞ്ഞിനെ മേടിച്ചു.

കാർത്തിയിടെ പിന്നാലെ അവളും കോണിപ്പടികൾ ഒന്നൊന്നായി ഇറങ്ങി….

“ചുന്ദരി വാവേ….. അച്ഛമ്മേടെ പൊന്ന് ഇനി എന്നാണ് വരുന്നേ…”

അമ്മയ്ക്ക് ആകെ സങ്കടം…

കുഞ്ഞിനെ മേടിച്ചു കൊണ്ട് അമ്മ മുറ്റത്തൂടെ ഒന്ന് നടന്നു.

അച്ഛൻ ആണെങ്കിൽ അപ്പോളേക്കും തൊടിയിൽ നിന്നും കയറി വന്നു..

“മോളെ… രണ്ട് ദിവസം നിന്നിട്ട് തിരിച്ചു ഇങ്ങട് പോരണം കേട്ടോ…”

“ഉവ്വ് അച്ഛാ…..”

പദ്മ മറുപടി കൊടുത്തു.

വൈകാതെ രണ്ടാളും കൂടി പദ്മ യുടെ വീട്ടിലേക്ക് പുറപ്പെട്ടു.

“വക്കീലിനെ കണ്ടിട്ട് തുടർ നടപടികൾ ഒക്കെ നോക്കിക്കോളൂ കേട്ടോ പദ്മ….എന്നിട്ട് എന്നേ വിവരം അറിയിച്ചാൽ മതി ..”

കുറച്ചു കഴിഞ്ഞതും കാർത്തി അവളോടായി പറഞ്ഞു.

പദ്മ മെല്ലെ തല കുലുക്കി..

കുഞ്ഞിന്റെ കാര്യത്തിലും ഒരു തീരുമാനം എടുക്കണം…

അതു വ്യക്തമായ ധാരണ യിൽ ആകണം താനും…

“മ്മ്മ് ”

ഉള്ളിലെ ഗദ്ഗദം അടക്കി പിടിച്ചു കൊണ്ട് പദ്മ മൂളി.

“ഇപ്പോൾ തന്നെ വക്കീലിനെ കണ്ടിട്ട് പോണോ…. അതോ….”

“വേണ്ട…. പിന്നീട് ഞാൻ പോയ്കോളാം ”

“മ്മ്….ശരി ശരി…”

ഉച്ച ആവാറായി അവര് പദ്മയുടെ വീട്ടിൽ എത്തുമ്പോൾ.

അവൾ മുൻകൂറായി വിളിച്ചു പറഞ്ഞിരുന്നില്ല ഇന്ന് വരുന്ന കാര്യങ്ങൾ…

വണ്ടി യുടെ ശബ്ദം കേട്ട് കൊണ്ട് ഗിരിജ ആണ് വെളിയിലേക്ക് ആദ്യം ഇറങ്ങി വന്നത്.

“ആഹാ….. ഇതാരൊക്കെ ആണ് വന്നിരിക്കുന്നെ…..”

അവർ
ഓടി വന്നു കുഞ്ഞിനെ പദ്മയുടെ കൈയിൽ നിന്നും മേടിച്ചു….

“മുത്തുമണി….. ചക്കരെ….അമ്മമ്മേടെ കുട്ടി ആണോ ഇതു ”
.
കുഞ്ഞിനെ കൊഞ്ചിച്ചുകൊണ്ട് ഗിരിജ ഇരു കവിളിലും മുത്തം കൊടുത്തു.

“മോനീന്നു കോളേജിൽ പോകേണ്ടായിരുന്നൊ “?

“ഇല്ല അമ്മേ.. ഇന്ന് അവധി എടുത്തു.. വേറെ കുറച്ചു കാര്യങ്ങൾ ഒക്കെ ഉണ്ടായിരുന്നു ”

കാർത്തി ചെരുപ്പ് ഊരി വെളിയിൽ ഇട്ടിട്ട് ഉമ്മറത്തേക്ക് കയറി.

“അച്ഛൻ ഇല്ലേ ഇവിടെ ”

“ഉണ്ട്….. അകത്തുണ്ട്.. നിങ്ങൾ വന്ന വിവരം അറിഞ്ഞില്ലാ “അവർ പുഞ്ചിരി യോട് പറഞ്ഞു

“അവര് രണ്ടാളും സ്കൂളിൽ പോയോ അമ്മേ….”…

“പോയി മോളെ…ഹരിക്കുട്ടൻ ഇന്നലെ കൂടി പറഞ്ഞതെ ഒള്ളു ചേച്ചിയെയും വാവയെയും കാണാൻ കൊതി ആയിന്നു…”

അപ്പോളേക്കും ഗോപിനാഥനും ഇറങ്ങി വന്നു.

“ആഹ്… മക്കളെ… വണ്ടിടെ ശബ്ദം കേട്ടു…”

“അച്ഛൻ ഇന്ന് എവിടേക്കും ഇറങ്ങി യില്ലേ ”
.”ഞാൻ പോയിരുന്ന് മോനേ… എന്തൊരു ചൂട് ആണ്… അതുകൊണ്ട് വേഗം തിരികെ പോന്നു..”
..
പദ്മ കുറച്ചു തണുത്ത കട്ട തൈര്എടുത്തു സംഭാരം ഉണ്ടാക്കി..

അത് കൊണ്ട് വന്നു മാഷിനും, പിന്നെ അച്ഛനും ഓരോ ഗ്ലാസ്‌ കൊടുത്തു.

“കുറച്ചു ദിവസം ആയല്ലോ ഇവിടെക്ക് വന്നിട്ട്… അതുകൊണ്ട് പദ്മയ്ക്ക് കുട്ടിയും ആയി വന്നു നിൽക്കണം എന്ന് പറഞ്ഞു… ”

അവൾ കൊടുത്ത സംഭാരം കുടിച്ചു കൊണ്ട് കാർത്തി അച്ഛനെ നോക്കി പറഞ്ഞു.

“ഇവിടെ പിള്ളേരും ഇന്നലെ ബഹളം ആയിരുന്നു….. കുഞ്ഞിനെ കാണാൻ തിടുക്കം ആയി എല്ലാവർക്കും ”

“മ്മ്…അവർക്ക് ഒരു സർപ്രൈസ് ആകട്ടെ ”

കാർത്തി പറഞ്ഞു….

ഊണൊക്കെ കഴിഞ്ഞു കാർത്തി തിരികെ പുറപ്പെടാൻ ഇറങ്ങിയത് ആണ്…

അപ്പോളേക്കും അച്ഛനും അമ്മയും കൂടി അവനെ തടഞ്ഞു.

ഒരു ദിവസം ഇവിടെ നിന്നിട്ട് പോവാം മോനേ…. എത്ര നാളായി വന്നിട്ട്….

അവർ കുറെ ഏറെ നിർബന്ധം പിടിച്ചപ്പോൾ ഒടുവിൽ അവൻ അന്ന് അവിടെ നിൽക്കുവാൻ തീരുമാനിച്ചു.

പദ്മ മാത്രം ഒന്നും മിണ്ടതെ കൊണ്ട് തന്റെ മുറിയിൽ ഒതുങ്ങി ക്കൂടി..….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…