Friday, January 17, 2025
Novel

നിയോഗം: ഭാഗം 54

രചന: ഉല്ലാസ് ഒ എസ്

“പക്ഷെ…. പക്ഷെ എന്ത് കൊണ്ടാണ് നി ഇങ്ങനെ പെരുമാറുന്നത് എന്ന് എന്നോട് പറയണം… നിന്റെ മനസ്സിൽ എന്താണ് ഉള്ളത് എന്നും….. അതറിഞ്ഞാൽ ആ നിമിഷം ഞാൻ നിന്നേ വീട്ടിൽ കൊണ്ട് ചെന്നു ആക്കാം….” അവളുടെ മുഖത്തേക്ക് നോക്കി കാർത്തി ചോദിച്ചു. തൃശങ്കുവിൽ എന്നത് പോലെ ഇരിക്കുക ആണ് പദ്മ. “പദ്മ…. കാര്യം എന്ത് തന്നെ ആണെങ്കിലും ശരി, അത് പറയാതെ ഇവിടെ നിന്നു വണ്ടി അനങ്ങത്തില്ലാ..” “പറയാം… പക്ഷെ ഒരു നിർബന്ധം ഉണ്ട്……. സമ്മതം ആണോ ” “നീ കാര്യം പറയൂ ” “പറഞ്ഞു കഴിഞ്ഞാൽ മാഷ് ഈ ബന്ധം വേണ്ടന്ന് വെയ്ക്കണം…

എന്നെയും എന്റെ കുഞ്ഞിനേയും കാണാൻ പോലും വരരുത് ” അതു കേട്ടതും കാർത്തി അവളെ അതിശയത്തോടെ നോക്കി. ഇത്രയൊക്കെ പറയാനായി… അതും തന്റെ മുഖത്ത് നോക്കി.. “സമ്മതം ആണോ ” വീണ്ടും പദ്മ ചോദിച്ചു. “മ്മ്…….സമ്മതം… പക്ഷെ അതിൽ ചെറിയ ഒരു തിരുത്തു വേണം…. നിനക്ക് എന്നെ വേണ്ട എന്നുള്ളത് എനിക്ക് മനസിലായി.. പക്ഷെ എന്റെ കുഞ്ഞിന്റെ കാര്യത്തിൽ എനിക്ക് ഒന്നൂടെ ആലോചിക്കണം… സ്വന്തം കുഞ്ഞിനെ കാണാതെ ജീവിക്കാൻ ഒരിക്കലും കാർത്തിക്കു കഴിഞ്ഞു എന്ന് വരില്ല….പക്ഷെ നീയ്…. നിന്നെ അത്രമേൽ എന്റെ ഹൃദയത്തോട് ചേർത്തിട്ട്,,,,

എന്റെ എല്ലാമെല്ലാം ആയിട്ട് സ്നേഹിച്ചിട്ട്…. നീ ഇല്ലാതെ ഒരു നിമിഷം പോലും ഇല്ലന്ന് കരുതിയ ഞാന്…… നീ തിരിച്ചും അങ്ങനെ ആണെന്ന് കരുതി….ഓരോ നിമിഷവും നീ എന്നിലേക്ക് ചേർന്നപ്പോൾ ഈ ലോകത്തിൽ നിന്നോളം പകരമാവാൻ ഒന്നും തന്നെ ഇല്ലന്ന് ഞാൻ കരുതി. നീ,.എന്റെ കുഞ്ഞിനെ ഉദരത്തിൽ പേറി എന്ന് അറിഞ്ഞ നിമിഷം…. നിന്നോട് ഉള്ള എന്റെ ഇഷ്ടം ആയിരം മടങ്ങായി ഉയരുക ആയിരുന്നു.. നിന്റെ ഏത് ആഗ്രഹവും സാധിച്ചു താരനായി ഞാൻ നിന്റെ പിറകെ നിന്നു.. . നിനക്ക് ഇഷ്ടം ഇല്ലാത്ത ഒരു പ്രവർത്തി യും ഞാൻ ചെയ്തിട്ടില്ല.. അത്രമേൽ നിന്നേ ഞാൻ എന്നിലേക്ക് ചേർത്തു. പക്ഷെ നീയ്.. വേണ്ട… കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല…

പറയാൻ ആഗ്രഹിക്കുന്നുമില്ല പക്ഷെ.. ഒരു ഉറപ്പ് ഞാൻ തരാം…. നിന്റെ നിഴൽ വെട്ടത്തു പോലും വരില്ലടി…ഞാൻ മരിച്ചാൽ പോലും നീയും തിരിച്ചു എന്റെ വീട്ടിലേക്ക് വന്നേക്കരുത്…എന്നെ ഒരു നോക്ക് കാണുവാനായി പോലും .” അത് പറയുമ്പോൾ അവന്റെ വാക്കുകൾ ഇടറി. “ഇത്രയൊക്കെ എന്നെ സ്നേഹിച്ചിരുന്ന ആൾ എന്തിനാണ് പറഞ്ഞത് പദ്മ ഒഴിഞ്ഞു പോയാൽ ദേവൂനെ സ്വീകരിച്ചോളാം എന്ന്……” കിതച്ചു കൊണ്ട് പറയുന്നവളെ നോക്കി സ്തംഭിച്ചു ഇരുന്നു പോയി കാർത്തി. . എന്നിട്ട് അവളെ സൂക്ഷിച്ചു നോക്കി.. “എന്താ നോക്കുന്നത്… ഒന്നും ഞാൻ അറിയുന്നില്ല എന്ന് കരുതി അല്ലേ… ഈശ്വരൻ എന്ന് പറയുന്ന ഒരാൾ ഉണ്ട് മാഷേ….

.ആ ശക്തി ആണ് എന്നെ ഇതു അറിയിച്ചത് അവളുടെ തേങ്ങൽ ഉയർന്നു.. എന്നോട് സത്യം ചെയ്തത് അല്ലേ ദേവൂനെ കാണാൻ ഹോസ്പിറ്റലിൽ പോകില്ല എന്ന്…. എന്റെ നെറുകയിൽ കൈ വെച്ചു പറഞ്ഞിട്ട് എന്തിനാ പോയത് വീണ്ടും വീണ്ടും അവളുടെ സുഖവിവരം തിരക്കാനായി…അതിന്റ അർഥം ഇപ്പോളും മാഷുടെ മനസ്സിൽ ദേവു ആണെന്ന് അല്ലേ….അവളെ മനസിൽ നിധി പോലെ കാത്തു സൂക്ഷിക്കുക അല്ലേ…..പിന്നെ…. പിന്നെ ഞാൻ എന്തിനാണ് ഒരു അധിക പറ്റായി മാഷുടെ വീട്ടിൽ നിൽക്കേണ്ടത്… പറയു.. ഞാൻ എന്ത് ആണ് ചെയ്യേണ്ടത്…..” പദ്മയുടെ മിഴികൾ ഒരു മഴയായ് പെയ്യുക ആണ്….. “നിന്നോട് ആരാണ് ഇതു എല്ലാം പറഞ്ഞത്….”

അവന്റ ശബ്ദം കനത്തു. “ഉത്തരം മുട്ടി അല്ലേ….ചോദ്യത്തിന് മറു ചോദ്യം…..”അസ്സലായി…. “പദ്മ…. നിന്നോട് ആരാണ് ഈ കാര്യങ്ങൾ എല്ലാം പറഞ്ഞത്…. ദേവു ആണോ ” അവൻ അല്പം കൂടി ഗൗരവത്തിൽ ആയി. “അല്ല….” “പിന്നെ ആരാടി…..” ദേഷ്യം കൊണ്ട് അവനെ വിറച്ചു. പദ്മക്ക് പേടി തോന്നി എങ്കിലും അവൾ മറുപടി പറയാതെ ഇരുന്നു. “നിന്റെ ചെവി കേൾക്കില്ലെടി…” “ദേവൂന്റെ അച്ഛൻ ” അവൻ അലറിയതും പദ്മ പറഞ്ഞു. . “അയാൾ എന്താണ് പറഞ്ഞത്….” പെട്ടന്ന് പദ്മ തന്റെ ഫോൺ എടുത്തു. “.. എനിക്ക് ദേവു ഇല്ലാതെ പറ്റില്ല…. ഞാൻ അവളെ അത്രമേൽ സ്നേഹിച്ചത് ആണ്… ഒരുമിച്ചു ജീവിക്കാൻ വേണ്ടി തന്നെ ആണ് ഞാൻ അവളെ സ്നേഹിച്ചത്..കാര്യങ്ങൾ എല്ലാം പദ്മയോട് തുറന്ന് പറയാം…

അവൾ ഒഴിഞ്ഞു പോകുക ആണെങ്കിൽ ഞാൻ ദേവൂനെ വിവാഹം കഴിച്ചോളാം…. രജിസ്റ്റർ മാരിയേജ് ആയാലും മതി ദേവേട്ടാ….” തന്റെ ശബ്ദം.. കേട്ടത് വിശ്വസിക്കാനാവാതെ ഇരിക്കുക ആണ് കാർത്തി. “ഇനിയും കടിച്ചു തൂങ്ങി നിൽക്കണോ ഞാന്… …. മാഷ് എന്നെ സ്നേഹിച്ചതിലും പതിന്മടങ്ങു ആയി ഞാൻ തിരിച്ചു സ്നേഹിച്ചില്ലേ….എന്റെ ജീവനേക്കാൾ ഏറെ.. എനിക്ക് എന്ത് സംഭവിച്ചാലും വേണ്ടില്ല എന്റെ മാഷിന്റെ ആയുസിന് ഒരു ഭംഗവും വരുത്തരുതേ എന്നായിരുന്നു എന്റെ പ്രാർത്ഥന…. ഇന്നോളം… … എന്നിട്ട് തിരിച്ചു എന്നോട് ചെയ്തതോ..എന്റെ അവസ്ഥ ഒന്നു ഓർത്തു നോക്ക്. ഗർഭിണി ആയി അഞ്ചാം മാസം അറിഞ്ഞത് ആണ് ഞാൻ ഈ കാര്യങ്ങൾ…

ജീവിതം പോലും കൈവിട്ട നിമിഷം.. എന്നിട്ടും എന്റെ കുഞ്ഞിനെ ഓർത്താണ് ഞാൻ മരിക്കാതെ പിടിച്ചു നിന്നത്..അറിയോ….. അതുകൊണ്ട് എനിക്കു തിരിച്ചു പോണം…. എന്റെ കുഞ്ഞിനേയും കൊണ്ട്… മാഷ് പ്രണയിച്ചവളെ കൂടെ കൂട്ടിക്കോ…. നിങ്ങൾ ഒരുമിച്ചു സന്തോഷത്തോടെ ജീവിച്ചോ…. ഒരു ബാധ്യത ആയി ഞാനും എന്റെ മോളും വരില്ല..സത്യം……” കാർത്തി അതിനു മറുപടി ഒന്നും പറഞ്ഞില്ല.. മറുപടി പറയാൻ താൻ അല്ല അതിനു ഉത്തമൻ ആയ ആളെന്ന് അവനു അറിയാം.. ഇതിന്റെ പിന്നിലെ കളികൾ ദേവന്റെ ആണ്. അവനെ താൻ വെറുതെ വിടില്ല. വണ്ടി വേഗന്ന് അവൻ സ്റ്റാർട്ട്‌ ചെയ്തു. “പദ്മ… ഒരു സംശയം ഉണ്ട് ” കാർത്തി വണ്ടി മുന്നോട്ട് എടുത്തു കൊണ്ട് ഭാര്യയെ നോക്കി. എന്താണ് എന്ന അർത്ഥത്തിൽ തിരിച്ചു അവളും.

“നിന്റെ നമ്പർ എങ്ങനെ കിട്ടി ഇതു അയച്ചു തന്ന ആൾക്ക് ” “ഹ്മ്മ്… അതായിരുന്നോ….. ” “മ്മ്… എന്തായാലും എല്ലാം അറിഞ്ഞ സ്ഥിതിക്ക് അതോടെ പറയു ” “അന്ന് ദേവൂനെ കാണാൻ വേണ്ടി ഹോസ്പിറ്റലിൽ പോയപ്പോൾ അയാൾ എന്നോട് വാങ്ങിയതാ ” “ആരെങ്കിലും ചോദിച്ചാൽ നീ നിന്റെ നമ്പർ പറഞ്ഞു കൊടുക്കുമോടി ” “അതു കൊണ്ട് അല്ലേ ഓരോരുത്തരുടെയും മനസിലിരപ്പ് അറിയാൻ കഴിഞ്ഞേ ” .. പദ്മയും വിട്ട് കൊടുത്തില്ല. വിട്ടിൽ എത്തും വരേയ്ക്കും രണ്ടാളും പിന്നീട് ഒന്നും സംസാരിച്ചില്ല. കുഞ്ഞ് വാവ അമ്മേടെ കൈയിൽ ഇരിക്കുന്നുണ്ട്.. അച്ഛനും വാവയെ കൊഞ്ചിച്ചു കൊണ്ട് നിൽക്കുന്നു. പദ്മയെ കണ്ടതും വാവ കരയാൻ തുടങ്ങി.

ചെന്നു വേഷം മാറി വാ മോളെ.. എന്നിട്ട് എടുക്കാം കുഞ്ഞിനെ. അമ്മ പറഞ്ഞതും പദ്മ വേഗത്തിൽ മുറിയിലേക്ക് ഓടി.. ഒരു നൈറ്റി എടുത്തു കൊണ്ട് അവൾ ദേഹം കഴുകാനായി കയറി. അപ്പോളേക്കും അമ്മ മുറിയിൽ എത്തിയിരുന്നു. “വിശന്നോടാ പൊന്നേ…. അമ്മ ഇപ്പോൾ വരും കേട്ടോ… പദ്മേ.. ഓടി വായോ… കുഞ്ഞാവയ്ക്ക് ഇങ്ക് കൊടുക്കൂ ” കരയുന്ന കുഞ്ഞിനെ മാറോട് ചേർത്തു കൊണ്ട് സീത ഉറക്കെ പറഞ്ഞു. അപ്പോളേക്കും കുളത്തിൽ പോയി ഒന്നു മുങ്ങി നിവർന്നിട്ട് കാർത്തിയും മുറിയിലേക്ക് വന്നു. വാവയെ അവൻ മേടിച്ചു അപ്പോളേക്കും കുഞ്ഞ് ഒന്നു ചെറുതായി കരച്ചിൽ നിറുത്തി. പദ്മ ഇറങ്ങി വന്നപ്പോൾ അവൻ ബെഡിൽ കിടക്കുക ആണ്.

കുഞ്ഞ് ആണെങ്കിൽ അവന്റെ വയറിൽ ഇരിക്കുക ആണ്. അവൻ ഓരോ കോപ്രായം ജനിക്കുമ്പോൾ പൊട്ടിച്ചിരിക്കുന്നുണ്ട് വാവ. ഒരു നിമിഷം പദ്മ അതു നോക്കി നിന്നു. എത്ര ആണേലും ശരി… ഈ രക്തബന്ധം എന്ന് പറഞ്ഞാൽ ഇത് ആണ്. അവൾ കുഞ്ഞിന്റെ അടുത്തേക്ക് ചെന്ന്. അത്രയും നേരം വിശന്നു നിലവിളിച്ച കുട്ടി ആണ്. ഇപ്പോൾ അവൾ കൈ നീട്ടിയിട്ടു പോലും വാവ വരുന്നില്ല.. “കുഞ്ഞൂ… നിന്റെ അമ്മ എന്നോട് പറഞ്ഞു എന്റെ പൊന്നിനെ കാണാൻ പോലും വരരുത് എന്ന്…. ഈ അമ്മക്കുട്ടിക്കിട്ട് ഒരു ഒറ്റ വെച്ചു കൊടുത്താലോ…അല്ലെങ്കിൽ വേണ്ട വേറൊരു സാധനം കൊടുക്കാം അല്ലേ…” പദ്മ അവനെ തുറിച്ചു നോക്കി. കാര്യങ്ങൾ എല്ലാം അറിഞ്ഞു കഴിയുമ്പോൾ കുറ്റബോധം കൊണ്ട് നീറുന്ന മാഷിനെ ആണ് താൻ പ്രതീക്ഷിച്ചത്.

പക്ഷെ… ഇവിടെ….. പോയി വന്ന ശേഷം ആൾക്ക് ഇത്തിരി ഇളക്കം കൂടിയോ. അവൾക്ക് സന്ദേഹം ആയി. “ഹ്മ്മ്… പൊന്ന് ചെല്ല്…. വിശക്കുന്നുന്നില്ലേ… വയറു ഒക്കെ നിറച്ചിട്ട് നമ്മൾക്ക് ടാറ്റാ പോകാ..” അവൻ കുഞ്ഞിനെ എടുത്തു പദ്മയുടെ നേർക്ക് നീട്ടി. എന്നിട്ടും കാലുകൾ ഇളകി ശക്തി യായി പ്രതികരിക്കുക ആണ് വാവ.. “കണ്ടോടി … നി എത്ര ഒളിപ്പിച്ചു വെച്ചാലും, അകറ്റി നിറുത്തിയാലും ശരി എന്റെ കുഞ്ഞിന് എന്നോട് ഉള്ള സ്നേഹം ഇതാണ്…” അവളെ നോക്കി ഒന്നു പരിഹസിച്ചിട്ട് കാർത്തി എഴുനേറ്റ് വാതിൽക്കലേക്ക് പോയി. ഡോർ തുറക്കാനായി തുടങ്ങിയിട്ട് അവൻ വേഗം ഒന്നു തിരിഞ്ഞു. പദ്മ അപ്പോൾ കുഞ്ഞിനെ പാലൂട്ടാൻ തുടങ്ങുക ആയിരുന്നു തിരിഞ്ഞു അവൻ അടുത്തേക്ക് വന്നതും അവൾ കുഞ്ഞിനെ എടുത്തു മാറിലേക്ക് ചേർത്തു.

“എന്നെ കാണിക്കാതെ ഇരിക്കാനാണോ ഈ ഒളിച്ചു കളി… വെറുതെ ആണ് കേട്ടോ, എത്രയൊക്കെ മൂടി വെച്ചാലും കിട്ടേണ്ട സമയത്തു ഞാൻ അങ്ങ് കട്ടു ബോധിച്ചോളാം…” അവളുടെ കാതോരം പറഞ്ഞു കൊണ്ട് പദ്മ കാണാതെ അവളുടെ ഫോൺ എടുത്തു അവൻ വെളിയിലേക്ക് ഇറങ്ങി പോയി. ** കാർത്തി ആണെങ്കിൽ അച്ഛനെയും കൂട്ടി തൊടിയിലേക്ക് എത്തിയത് ആണ്.. “എന്താ മോനേ… നിന്റെ മുഖം ഒക്കെ വല്ലാതെ..” “ഒന്നുല്ല അച്ഛാ….” “വെറുതെ ആണ്… ഹോസ്പിറ്റലിൽ പോയി വന്ന ശേഷം മുതൽ ഞാൻ ശ്രെദ്ധിക്കുന്നത് ആണ്…. എന്താടാ കാര്യം ” .. “അച്ഛൻ ടെൻഷൻ ആകേണ്ട….. ഒക്കെ ഞാൻ പറയാം ” .. അവൻ ഫോൺ എടുത്തു ദേവൻ അയച്ച വോയിസ്‌ അച്ഛനെ കേൾപ്പിച്ചു.

“മോനേ….. ഇതു.. ഇതു ഒക്കെ സത്യം ആണോ ” .. “മ്മ്…. ആ ചെറ്റ ആണ് എന്റെ ജീവിതം ഇങ്ങനെ ആക്കിയത്… അവനെ ഞാൻ തീർക്കും…. നോക്കിക്കോ ” “മോനേ.. ഇതു നീ എപ്പോൾ പറഞ്ഞ കാര്യങ്ങൾ ആണ് ” “ഞങ്ങളുടെ വിവാഹത്തിന് മുൻപ്.. അയാൾ ഒരു ദിവസം ദേവൂനെ ആയിട്ട് ഇവിടെ വന്നിട്ട് പോയില്ലേ.. അന്ന് എന്നോട് പറഞ്ഞത് അച്ഛനോട് എല്ലാം കാര്യങ്ങളും പറയാം ന്നും എന്റെ ദേവൂന്റെ യും വിവാഹത്തിന് സമ്മതിപ്പിക്കം എന്നും ഒക്കെ ആയിരുന്നു ല്ലോ.. ഇവിടെ വന്നിട്ട് അച്ഛനെ മാറ്റി നിറുത്തി പറഞ്ഞത് വേറെ കാര്യവും.. അതും കഴിഞ്ഞു അല്ലേ അയാളുടെ യിം മോളുടെയും നാടകം അറിയുന്നത്….. ഞാൻ പറഞ്ഞ കാര്യങ്ങൾ മുഴുവനും എന്നിട്ട് പദ്മ ക്ക് അയച്ചു കൊടുത്തിരിക്കുന്നു ” ദേഷ്യം കൊണ്ട് അവന്റെ കണ്ണുകൾ ചുവന്നു…….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…